മാതൃകാവതരണങ്ങൾ
സ്‌മാരകക്ഷണക്കത്ത് എങ്ങനെ നൽകാം?
ബൈബിൾസന്ദേശത്തോട് വീട്ടുകാരനു താത്‌പര്യമുണ്ടെന്ന് തോന്നിയാൽ ഇങ്ങനെ പറയാവുന്നതാണ്: “നമസ്‌കാരം. ലോകവ്യാപകമായി മാർച്ച് 26-ന് നടക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വാർഷികാചരണത്തിന് താങ്കളെയും കുടുംബത്തെയും ക്ഷണിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. യേശുവിന്റെ മരണത്തിന്റെ വാർഷികമാണ് അന്ന്. അവന്റെ മരണം നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു ബൈബിളധിഷ്‌ഠിതപ്രസംഗം നിങ്ങൾക്ക് അവിടെ കേൾക്കാം. പണപ്പിരിവ് ഉണ്ടായിരിക്കുന്നതല്ല. നിങ്ങൾക്കുള്ള ഈ ക്ഷണക്കത്തിൽ ഈ ആചരണം നടക്കുന്ന സമയവും സ്ഥലവും നൽകിയിട്ടുണ്ട്.”