മാതൃകാവതരണങ്ങൾ
സ്മാരക പ്രചാരണവേലയ്ക്കു വേണ്ടി
“ഒരു സുപ്രധാന ആചരണത്തിനുള്ള ക്ഷണക്കത്ത് ഞങ്ങൾ വിതരണം ചെയ്യുകയാണ്. യേശു മരിച്ചതിന്റെ ഓർമ ആചരിക്കുന്ന അവസരമാണ് അത്. ഈ ആചരണം എന്തുകൊണ്ട് പ്രധാനമാണ് എന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകാം. (പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരൻ വിഷയത്തിൽ താത്പര്യം കാണിക്കുന്നെങ്കിൽ അവതരണം തുടരുക.) ഏപ്രിൽ 14-ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ, യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനും അത് നമുക്കെങ്ങനെ പ്രയോജനം ചെയ്യുന്നു എന്നതിനെക്കുറിച്ച് ഒരു സൗജന്യ ബൈബിൾ പ്രഭാഷണം ശ്രദ്ധിക്കാനും കൂടിവരും. ഈ പ്രദേശത്തെ യോഗത്തിന്റെ സ്ഥലവും സമയവും ക്ഷണക്കത്തിലുണ്ട്.”
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
“നമ്മെ ബാധിക്കുന്ന ഒരു വിഷയെത്തെക്കുറിച്ച്, നാം സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്നതിനെക്കുറിച്ചു, സംസാരിക്കാനാണ് ഞങ്ങൾ ഹ്രസ്വസന്ദർശനം നടത്തുന്നത്. ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ നഷ്ടപ്പെടുന്നതാണ് ഏറ്റവും വേദനാകരമായ സംഗതിയെന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? (പ്രതികരിക്കാൻ അനുവദിക്കുക.) അനവധി ആളുകൾക്ക് ആശ്വാസം ലഭിച്ചിരിക്കുന്ന ഒരു വാഗ്ദാനത്തെക്കുറിച്ച് ഞാൻ പറയട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ യെശയ്യാവു 25:8 വായിക്കുക.) മരണത്തെ നീക്കിക്കളയുമെന്നും പ്രിയപ്പെട്ടവരെ ജീവനിലേക്കു തിരികെ കൊണ്ടുവരുമെന്നും ഉള്ള പ്രോത്സാഹജനകമായ വാഗ്ദാനത്തെക്കുറിച്ച് ഈ മാസിക ചർച്ചചെയ്യുന്നു.”