മാതൃകാവതരണങ്ങൾ
ഏപ്രിലിലെ ആദ്യശനിയാഴ്‌ച ബൈബിളധ്യയനം ആരംഭിക്കാൻ
“ലോകത്തിൽ നടമാടുന്ന ദുഷ്‌ചെയ്‌തികൾക്കെല്ലാം പിന്നിൽ പിശാചാണ് എന്ന അഭിപ്രായത്തോട് മിക്കവരും യോജിക്കുന്നു. എങ്കിലും ‘പിശാച് എവിടെനിന്നു വന്നു? ദൈവമാണോ അവനെ സൃഷ്ടിച്ചത്?’ എന്നിങ്ങനെയുള്ള സംശയങ്ങൾ പലർക്കുമുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം? (പ്രതികരിക്കാൻ അനുവദിക്കുക.) ഇതേക്കുറിച്ചുള്ള ചില വിവരങ്ങൾ ഞാൻ കാണിച്ചുതരട്ടേ?” വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ ഏപ്രിൽ - ജൂൺ ലക്കം വീക്ഷാഗോപുരത്തിന്റെ അവസാനപേജിലെ ലേഖനം കാണിക്കുക. ഒന്നാമത്തെ ഖണ്ഡികയും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തും ചർച്ച ചെയ്യുക. മാസിക സമർപ്പിച്ചിട്ട് അടുത്ത ചോദ്യം പരിചിന്തിക്കാനായി മടങ്ങിവരാമെന്നു പറയുക.
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
“അംഗവൈകല്യമോ മറ്റു പരിമിതികളോ ഉള്ള മക്കളെ വളർത്തിക്കൊണ്ടുവരുക അത്ര എളുപ്പമല്ല. കുടുംബാംഗങ്ങൾക്ക് ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാനാകും? (പ്രതികരിക്കാൻ അനുവദിക്കുക.) ഭാവിയെക്കുറിച്ചുള്ള ഉറപ്പായ ഒരു തിരുവെഴുത്തു വാഗ്‌ദാനം ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ വെളിപാട് 21:3, 4 വായിക്കുക. തുടർന്ന്, 10-ാം പേജിലെ ലേഖനം ശ്രദ്ധയിൽപ്പെടുത്തുക.) തിരുവെഴുത്തുകൾ സുനിശ്ചിതമായ ഭാവിപ്രത്യാശ നൽകുന്നുണ്ട്. എന്നാൽ ഇത്തരം സാഹചര്യം ഇപ്പോൾ കൈകാര്യം ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്ന പ്രായോഗികമായ ചില നിർദേശങ്ങൾ ഈ ലേഖനം വിശദീകരിക്കുന്നു.”