മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“ഭാവി ശുഭകരമായിരിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ അതിന് നമ്മൾ എന്തു ചെയ്യണമെന്നാണ് താങ്കൾ കരുതുന്നത്? (പ്രതികരിക്കാൻ അനുവദിക്കുക.) എല്ലാ അർഥത്തിലും വിജയകരമായ ഒരു ജീവിതം നയിക്കാൻ സഹായകമായ ഒരു തത്ത്വം ഞാൻ കാണിച്ചുതരട്ടെ? (വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 22:3 വായിക്കുക. 26-ാം പേജിലെ ലേഖനം കാണിക്കുക.) ഭാവി വിജയകരമാക്കാൻ സഹായിക്കുന്ന നാല് സുപ്രധാന പടികൾ ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നു.”
ഉണരുക! ഒക്ടോബർ – ഡിസംബർ
“എല്ലാവരുംതന്നെ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ അനീതിക്കു പാത്രമായിട്ടുണ്ട്. അനീതിക്ക് ഒരു അറുതി വരുമെന്ന് താങ്കൾ കരുതുന്നുണ്ടോ? (പ്രതികരിക്കാൻ അനുവദിക്കുക.) ലോകമെമ്പാടുനിന്നും അനീതി തുടച്ചുനീക്കപ്പെടുമെന്നു പറയുന്ന ഒരു പ്രവചനം ഞാൻ കാണിച്ചുതരട്ടെ? (വീട്ടുകാരനു താത്പര്യമുണ്ടെങ്കിൽ സങ്കീർത്തനം 72:11-14 വായിച്ചുകേൾപ്പിക്കുക.) നീതിയും ന്യായവും കളിയാടുന്ന ഒരു ലോകത്തെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനങ്ങൾ ഈ മാസികയിൽ നൽകിയിട്ടുണ്ട്.”