മാതൃകാവതരണങ്ങൾ
ഒക്ടോബറിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“ദൈവം തിന്മയും കഷ്ടപ്പാടും ഇങ്ങനെ തുടരാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതേക്കുറിച്ച് താത്പര്യജനകമായ ഒരു കാര്യം ഞാൻ കാണിച്ചുതരട്ടേ?” വീട്ടുകാരന് താത്പര്യമാണെങ്കിൽ ഒക്ടോബർ – ഡിസംബർ വീക്ഷാഗോപുരത്തിന്റെ 18-ാം പേജിലെ ആദ്യ തലക്കെട്ടിനു കീഴിലുള്ള വിവരങ്ങൾ ഒരുമിച്ചു വായിക്കുകയും ബൈബിൾ തുറന്ന് പരാമർശിച്ചിരിക്കുന്ന ഒരു തിരുവെഴുത്ത് വായിക്കുകയും ചെയ്യുക. എന്നിട്ട് മാസിക അദ്ദേഹത്തിനു കൊടുക്കുക. അടുത്ത ചോദ്യത്തിന്റെ ഉത്തരം പറയാനായി മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുക.
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“യേശുവിനെക്കുറിച്ച് ആളുകൾക്ക് പലതരം കാഴ്ചപ്പാടുകളാണുള്ളത്. ആകട്ടെ നിങ്ങൾ യേശുവിനെ ആരായിട്ടാണ് കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ യേശുവിനെക്കുറിച്ച് ബൈബിൾ പറയുന്നത് എന്താണെന്ന് ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ യോഹന്നാൻ 17:3 വായിക്കുക.] ഈ മാസിക യേശുവിനെക്കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തുന്നു. അതായത് യേശു എവിടെനിന്നു വന്നു, എങ്ങനെ ജീവിച്ചു, എന്തിനുവേണ്ടി മരിച്ചു എന്നെല്ലാം.”
ഉണരുക! ഒക്ടോബർ – ഡിസംബർ
“ഞങ്ങൾ ഒരു സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി കുടുംബങ്ങളെയെല്ലാം സന്ദർശിച്ചുവരുകയാണ്. ഇന്ന് കുട്ടികളെ വളർത്തിക്കൊണ്ടുവരുമ്പോൾ മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] ആ വെല്ലുവിളി നേരിടാനുള്ള സഹായത്തിനായി ദൈവവചനത്തെ ആശ്രയിക്കുന്ന ഒട്ടനവധി മാതാപിതാക്കളുണ്ട്. കുട്ടികൾക്ക് ശിക്ഷണം നൽകുന്നതിനോടു ബന്ധപ്പെട്ട് ജ്ഞാനിയായ ഒരു മനുഷ്യൻ പറഞ്ഞ ഒരു കാര്യം ഞാൻവായിച്ചു കേൾപ്പിക്കട്ടേ? [വീട്ടുകാരന് താത്പര്യമെങ്കിൽ എഫെസ്യർ 4:31 വായിച്ചുകേൾപ്പിക്കുക.] ശൈശവംമുതൽ കൗമാരംവരെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മക്കളെ വഴിനയിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന തിരുവെഴുത്ത് ഉപദേശങ്ങൾ ഈ മാസികയിലുണ്ട്.”