സ്മാരക പ്രചാരണവേല മാർച്ച് 22-ന് ആരംഭിക്കും
ഈ വർഷം സ്മാരകത്തിനു പങ്കെടുക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന പ്രചാരണവേല മാർച്ച് 22-ന് ആരംഭിക്കും. ഇതിൽ പൂർണ്ണപങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. വാരാന്തങ്ങളിൽ ഉചിതമായിരിക്കുമ്പോൾ പുതിയ മാസികകളും നാം സമർപ്പിക്കും. ഏപ്രിൽ മാസത്തിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിനു പകരം സ്മാരക ക്ഷണക്കത്ത് വിതരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എന്നിരുന്നാലും, പ്രത്യേക താത്പര്യം കാണിക്കുന്ന വ്യക്തിയെ കണ്ടുമുട്ടിയാൽ ബൈബിളധ്യയനം തുടങ്ങാൻതന്നെ നാം ശ്രമിക്കണം. സഭയുടെ പ്രദേശത്തെ കൂടുതൽ ആളുകളുടെ പക്കൽ എത്തിച്ചേരാനായി പരസ്യസാക്ഷീകരണത്തിൽ ക്ഷണക്കത്ത് വിതരണം ചെയ്യണമോയെന്നു സേവന മേൽവിചാരകനു തീരുമാനിക്കാനാകും. ബന്ധുക്കൾ, സഹജോലിക്കാർ, സഹപാഠികൾ, മടക്കസന്ദർശനങ്ങളിൽ ഉൾപ്പെട്ടവർ, നിങ്ങൾ ക്ഷണിക്കാൻ ആഗ്രഹിക്കുന്ന മറ്റു പരിചയക്കാർ തുടങ്ങിയവരുടെ ലിസ്റ്റ് ഉണ്ടാക്കി പ്രചാരണവേലയുടെ തുടക്കത്തിൽത്തന്നെ ക്ഷണിക്കുക. സ്നേഹത്തിന്റെ ഏറ്റവും മഹത്തായ രണ്ടു പ്രവൃത്തികൾ ഓർമിക്കാൻ അനേകർ നമ്മോടൊത്തു ചേരുമെന്ന് പ്രത്യാശിക്കാം.—യോഹ. 3:16; 15:13.