മാതൃകാവതരണങ്ങൾ
ജൂലൈയിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനങ്ങൾ തുടങ്ങാൻ
“ഞങ്ങൾ ഈ ചിന്തോദ്ദീപകമായ ചോദ്യം ചർച്ച ചെയ്യാൻ ഒരു ഹ്രസ്വ സന്ദർശനം നടത്തുകയാണ്. (ജൂലൈ - സെപ്റ്റംബർ വീക്ഷാഗോപുരത്തിന്റെ അവസാന പേജിലെ ആദ്യ ചോദ്യം കാണിക്കുക) നിങ്ങളുടെ അഭിപ്രായം എന്താണ്?” പ്രതികരിക്കാൻ അനുവദിക്കുക. “ഇതുമായി ബന്ധപ്പെട്ട ചില തിരുവെഴുത്തുവിവരങ്ങൾ ഞാൻ നിങ്ങളുമായി പങ്കു വെക്കട്ടേ?” വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ ചോദ്യത്തിനടിയിലുള്ള വിഷയവും കൊടുത്തിരിക്കുന്നതിൽ ചുരുങ്ങിയത് ഒരു തിരുവെഴുത്തെങ്കിലും അദ്ദേഹവുമൊത്ത് പരിചിന്തിക്കുക. മാസിക കൊടുത്തുകൊണ്ട് അടുത്ത ചോദ്യം ചർച്ച ചെയ്യാൻ ക്രമീകരിക്കുക.
വീക്ഷാഗോപുരം ജൂലൈ-സെപ്റ്റംബർ
“പുകവലി ഒരു വർഷം ഏകദേശം 60,00,000 ആളുകളെ കൊല്ലുന്നു. ഈ മഹാവ്യാധിയുടെ ആക്കം കുറയ്ക്കാൻ എന്തെങ്കിലും ചെയ്യാനാകുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? (പ്രതികരിക്കാൻ അനുവദിക്കുക.) ഈ കാര്യത്തിലുള്ള ദൈവികവീക്ഷണം പരിചിന്തിച്ചതിന്റെ വെളിച്ചത്തിൽ ഇതു താത്കാലികമായി നിറുത്താനോ പാടേ ഉപേക്ഷിക്കാനോ അനേകർക്കു സാധിച്ചിരിക്കുന്നു. പുകവലി മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചു ചിന്തിക്കാൻ ചിലരെ പ്രേരിപ്പിച്ച ദൈവത്തിന്റെ ഉപദേശം ഞാൻ നിങ്ങളോടു പറയട്ടെയോ? (വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ 1 കൊരിന്ത്യർ 10:24 വായിക്കുക.) പുകവലി സംബന്ധിച്ച ദൈവികവീക്ഷണം ഒരു വ്യക്തിയെ അത് ഉപേക്ഷിക്കാൻ പ്രചോദിപ്പിക്കുന്നത് എങ്ങനെയെന്ന് ഈ മാസിക വിശദീകരിക്കുന്നു.”