മാതൃകാവതരണങ്ങൾ
ജൂലൈയിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“ഒരു വിശുദ്ധ പുസ്തകം എന്നനിലയിൽ ആളുകൾ ബൈബിളിനെ ആദരിക്കുന്നു. ബൈബിളിന്റെ ഗ്രന്ഥകാരൻ ആരാണെന്നാണ് നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതിനു ബൈബിൾത്തന്നെ നൽകുന്ന ഉത്തരവും എന്തിനാണ് ബൈബിൾ രചിച്ചിരിക്കുന്നതെന്നും ഞാൻ കാണിക്കട്ടെ?” വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ 2 തിമൊഥെയൊസ് 3:16 വായിക്കുക. അതിനുശേഷം ജൂലൈ-സെപ്റ്റംബർ ലക്കം വീക്ഷാഗോപുരം വീട്ടുകാരന്റെ കൈവശം കൊടുത്തിട്ട് 15-ാം പേജിലെ ആദ്യത്തെ ഉപതലക്കെട്ട് വായിച്ച് ചർച്ചചെയ്യുക. മാസികകൾ സമർപ്പിച്ചശേഷം അടുത്ത ചോദ്യത്തിനുള്ള ഉത്തരം പരിചിന്തിക്കാനായി മടക്കസന്ദർശനം ക്രമീകരിക്കുക.
വീക്ഷാഗോപുരം ജൂലൈ - സെപ്റ്റംബർ
“വിവാഹമോചനം ഇന്ന് ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം എന്തായിരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] പല ദമ്പതികൾക്കും പ്രയോജനം ചെയ്ത ഒരു നിർദേശം ഞാൻ നിങ്ങളെ ഒന്നു കാണിക്കട്ടെ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ 1 കൊരിന്ത്യർ 10:24 വായിക്കുക.] ഭർത്താക്കന്മാരും ഭാര്യമാരും പൊതുവെ ഉന്നയിക്കുന്ന ആറു പരാതികളും ഇക്കാര്യത്തിൽ ബൈബിൾ തത്ത്വങ്ങൾ അവരെ സഹായിക്കുന്നത് എങ്ങനെയെന്നും ഈ മാസിക വിശദീകരിക്കുന്നു.
ഉണരുക! ജൂലൈ - സെപ്റ്റംബർ
“പ്രായമായവരെ ശുശ്രൂഷിക്കുന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. വീട്ടിൽ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എന്തു ചെയ്യാനാകും എന്നാണ് നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] പ്രായമായവരെ എങ്ങനെ പരിപാലിക്കാനാണ് സ്രഷ്ടാവ് നമ്മിൽനിന്ന് ആഗ്രഹിക്കുന്നതെന്നു ഞാൻ കാണിച്ചുതരട്ടെ? [വീട്ടുകാരന് താത്പര്യമെങ്കിൽ പുറപ്പാട് 20:12 വായിക്കുക.] പ്രായമായവർക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന വിധത്തിൽ വീട് എങ്ങനെ ഒരുക്കാം എന്നതിനെക്കുറിച്ചുള്ള നല്ല നിർദേശങ്ങൾ ഈ മാസികയുടെ 13-ാം പേജിൽ തുടങ്ങുന്ന ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.”