മാതൃകാവതരണങ്ങൾ
ജൂലൈയിലെ ആദ്യശനിയാഴ്‌ച ബൈബിളധ്യയനം ആരംഭിക്കാൻ
“ഞങ്ങൾ സംസാരിച്ച ഭൂരിഭാഗം പേരും ലോകത്തിൽ സമാധാനം വന്നുകാണാൻ ആഗ്രഹിക്കുന്നു. എന്നാൽ ലോകത്തിന്റെ പല കോണുകളിലും യുദ്ധങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട് ഇന്നു ലോകസമാധാനം പലർക്കും ഒരു സ്വപ്‌നം മാത്രമാണ്. നിങ്ങൾ എന്തു വിചാരിക്കുന്നു? (പ്രതികരിക്കാൻ അനുവദിക്കുക.) ഇതുമായി ബന്ധപ്പെട്ട ചില തിരുവെഴുത്താശയങ്ങൾ കാണിച്ചുതരട്ടേ?” വീട്ടുകാരനു താത്‌പര്യമെങ്കിൽ ജൂലൈ-സെപ്‌റ്റംബർ വീക്ഷാഗോപുരത്തിന്റെ 15-ാം പേജ് കാണിക്കുക. ആദ്യചോദ്യത്തിനു താഴെയുള്ള വിവരങ്ങൾ പരിചിന്തിക്കുകയും പരാമർശിച്ചിരിക്കുന്ന ഒരു തിരുവെഴുത്തെങ്കിലും വായിക്കുകയും ചെയ്യുക. മാസികകൾ സമർപ്പിക്കുക. അടുത്ത ചോദ്യം ചർച്ച ചെയ്യുന്നതിനായി മടക്കസന്ദർശനം ക്രമീകരിക്കുക.
കുറിപ്പ്: ജൂലൈ 6-ന് നടത്തുന്ന വയൽസേവനയോഗത്തിൽ ഇത് അവതരിപ്പിച്ചു കാണിക്കുക.
വീക്ഷാഗോപുരം ജൂലൈ – സെപ്‌റ്റംബർ
“പ്രകൃതിവിപത്തുകൾ വരുത്തുകയോ അനുവദിക്കുകയോ ചെയ്യുന്ന ഒരു ക്രൂരനാണ് ദൈവമെന്ന് അനേകം ആളുകൾ ചിന്തിക്കുന്നു. എന്താണു നിങ്ങളുടെ അഭിപ്രായം? (പ്രതികരിക്കാൻ അനുവദിക്കുക.) ദൈവത്തെക്കുറിച്ചു വിശദീകരിക്കുന്ന ഒരു തിരുവെഴുത്ത് ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ 1 യോഹന്നാൻ 4:8 വായിക്കുക.) ധാരാളം ആളുകൾ ഇതിനോടു യോജിക്കുന്നു, എന്നാൽ ചിലർ വിയോജിക്കുന്നു. ദൈവം ക്രൂരനാണെന്നു വിധിക്കാൻ പാടില്ലാത്തതിന്റെ യുക്തിസഹമായ കാരണങ്ങൾ ഈ മാസിക വിശദീകരിക്കുന്നു.”
ദൈവത്തിൽനിന്നുള്ള സുവാർത്ത!
“ഞങ്ങൾ സംസാരിച്ച പലരും സ്‌നേഹവാനായ ദൈവം ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടുകൾ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന് അതിശയിക്കുന്നു. ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തിന്റെ ഭാഗമാണ് കഷ്ടപ്പാടുകളെന്നു നിങ്ങൾ കരുതുന്നുവോ?” (പ്രതികരിക്കാൻ അനുവദിക്കുക.) ചില തിരുവെഴുത്താശയങ്ങൾ കാണിച്ചുതരട്ടേയെന്നു ചോദിക്കുക. അനുവദിക്കുന്നെങ്കിൽ 5-ാം പാഠത്തിലേക്കു തിരിഞ്ഞ്, ആദ്യത്തെ രണ്ടു ഖണ്ഡികകളും ചെരിച്ചെഴുതിയിരിക്കുന്ന തിരുവെഴുത്തുകളും വായിച്ചു ചർച്ച ചെയ്യുക. ലഘുപത്രിക സമർപ്പിക്കുക. തടിച്ച അക്ഷരത്തിലുള്ള അടുത്ത ചോദ്യം ചർച്ച ചെയ്യുന്നതിന് മടക്കസന്ദർശനം ക്രമീകരിക്കുക.