ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങളുടെ പ്രദേശത്തുള്ള എല്ലാവരെയും സ്മാരകത്തിനു ക്ഷണിക്കുക!
ഫെബ്രുവരി 27 മുതൽ ആരംഭിക്കുന്ന പ്രചാരണപരിപാടിയിൽ, നമ്മളോടൊപ്പം യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ പരമാവധി ആളുകളെ നമ്മൾ ക്ഷണിക്കും. അല്പമെങ്കിലും താത്പര്യം കാണിച്ചവരെ വീണ്ടും സന്ദർശിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
സ്വീകരിക്കാവുന്ന പടികൾ
ഇങ്ങനെ അവതരിപ്പിക്കാം
“വളരെ പ്രധാനപ്പെട്ട ഒരു പരിപാടിക്കുള്ള ക്ഷണമാണ് ഇത്. മാർച്ച് 23-ാം തീയതി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ ക്രിസ്തുയേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനും ആ മരണം നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു സൗജന്യ ബൈബിൾ പ്രസംഗം കേൾക്കാനും ആയി കൂടിവരും. നമ്മുടെ ഈ പ്രദേശത്ത് ആചരണം നടക്കുന്ന സ്ഥലവും സമയവും ഇതിലുണ്ട്. അതിൽ പങ്കെടുക്കാൻ നിങ്ങളെ പ്രത്യേകം ക്ഷണിക്കുന്നു.”
അദ്ദേഹം താത്പര്യം കാണിക്കുന്നെങ്കിൽ . . .
എന്താണ് ദൈവരാജ്യം? എന്ന ലഘുലേഖ കൊടുക്കുക
മടക്കസന്ദർശനം ക്രമീകരിക്കുക.
സ്മാരകാചരണത്തിന്റെ വീഡിയോ കാണിക്കുക
മടക്കസന്ദർശനം ക്രമീകരിക്കുക.
മടങ്ങിച്ചെല്ലുമ്പോൾ ഇങ്ങനെ പറയാം . . .
ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണിക്കുക
തുടർന്ന്, ബൈബിൾ പഠിക്കാൻ സഹായിക്കുന്ന ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്ത കം കൊടുക്കുക
206-208 പേജുകൾ ഉപയോഗിച്ചുകൊണ്ട് സ്മാരകാചരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കുക. അതിനു ശേഷം പുസ്തകം കൊടുക്കുക.
ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രിക കൊടുക്കുക
18,19 പേജുകൾ ഉപയോഗിച്ച് ക്രിസ്തുവിന്റെ മരണം എന്ത് അർഥമാക്കുന്നെന്ന് വിശദീകരിക്കുക. തുടർന്ന്, ലഘുപത്രിക കൊടുക്കുക.