ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2010 ആഗസ്റ്റ് 30-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2010 ജൂലൈ 5 മുതൽ ആഗസ്റ്റ് 30 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
1. ആലയ സമർപ്പണവേളയിൽ ശലോമോൻ നടത്തിയ പ്രാർഥനയെക്കുറിച്ചു ധ്യാനിക്കുന്നത് യഹോവയുടെ വ്യക്തിത്വത്തോടുള്ള നമ്മുടെ വിലമതിപ്പ് വർധിപ്പിക്കുന്നതെങ്ങനെ? (1 രാജാ. 8:22-53) [ജൂലൈ 5, w05 7/1 പേ. 30 ഖ. 3]
2. പലവിധ തെറ്റുകൾ ചെയ്തെങ്കിലും ദാവീദ് യഹോവയുടെ മുമ്പാകെ ‘ഹൃദയനിർമ്മലതയോടെ’ നടന്നു എന്ന് പറയാനാകുന്നത് എന്തുകൊണ്ട്? (1 രാജാ. 9:4) [ജൂലൈ 12, w97 5/1 പേ. 5 ഖ. 1-2]
3. “നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ” എന്ന് ശെബാരാജ്ഞി ശലോമോനോട് പറഞ്ഞതെന്തുകൊണ്ട്? (1 രാജാ. 10:4-8) [ജൂലൈ 12, w99 11/1 പേ. 20 ഖ. 5-7]
4. അബീയാവിന് യോഗ്യമായ ഒരു ശവസംസ്കാരം നൽകണമെന്ന് യഹോവ കൽപ്പിച്ചതിൽനിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം? (1 രാജാ. 14:13) [ജൂലൈ 19, cl പേ. 244 ഖ. 11]
5. ദൈവഭയത്തിന് ശക്തമായ ഒരു പ്രചോദനമായിരിക്കാൻ കഴിയും, ഓബദ്യാവിന്റെ ദൃഷ്ടാന്തം അത് വ്യക്തമാക്കുന്നത് എങ്ങനെ? (1 രാജാ. 18: 4) [ആഗ. 2, w06 10/1 പേ. 20 ഖ. 18-19]
6. ‘രണ്ടു തോണിയിൽ കാൽവെക്കുന്നു’ എന്നു പറഞ്ഞപ്പോൾ ഏലിയാവ് എന്താണ് അർഥമാക്കിയത്? (1 രാജാ. 18:21) [ആഗ. 2, w08 1/1 പേ. 19 ഖ. 3-4]
7. ഏലിയാവിന്റെ കാര്യത്തിൽനിന്ന് മനസ്സിലാക്കാനാവുന്നതുപോലെ, തന്റെ ദാസന്മാരോടുള്ള ബന്ധത്തിൽ എന്ത് ഉദ്ദേശ്യത്തോടെയാണ് യഹോവ തന്റെ ശക്തി ഉപയോഗിക്കുന്നത്? (1 രാജാ. 19:1-12) [ആഗ. 2, cl പേ. 42-43 ഖ. 15-16]
8. നാബോത്ത് തന്റെ മുന്തിരിത്തോട്ടം ആഹാബിന് വിൽക്കാൻ വിസമ്മതിച്ചത് എന്തുകൊണ്ട്, അതിൽനിന്ന് നമുക്ക് എന്ത് പഠിക്കാനാകും? (1 രാജാ. 21:3) [ആഗ. 9, w97 8/1 പേ. 13 ഖ. 18-20]
9. ശൂനേംകാരത്തി സ്ത്രീ എലീശായ്ക്കുവേണ്ടി ‘ബുദ്ധിമുട്ടിയത്’ ഏതു വിധത്തിലാണ്? (2 രാജാ. 4:13, പി.ഒ.സി ബൈബിൾ) [ആഗ. 16, w97 10/1 പേ. 30 ഖ. 6-8]
10. നയമാൻ നൽകിയ സമ്മാനം എലീശാ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട്? (2 രാജാ. 5:15, 16) [ആഗ. 23, w05 8/1 പേ. 9 ഖ. 2]