വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr24 മാർച്ച്‌ പേ. 1-15
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ-2024
  • ഉപതലക്കെട്ടുകള്‍
  • മാർച്ച്‌ 4-10
  • മാർച്ച്‌ 11-17
  • മാർച്ച്‌ 18-24
  • മാർച്ച്‌ 25-31
  • ഏപ്രിൽ 1-7
  • ഏപ്രിൽ 8-14
  • ഏപ്രിൽ 15-21
  • ഏപ്രിൽ 22-28
  • ഏപ്രിൽ 29–മേയ്‌ 5
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ-2024
mwbr24 മാർച്ച്‌ പേ. 1-15

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

© 2023 Watch Tower Bible and Tract Society of Pennsylvania

മാർച്ച്‌ 4-10

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സങ്കീർത്തനം 16-17

‘യഹോവ, എന്റെ നന്മയുടെ ഉറവ്‌’

w18.12 26 ¶11

ചെറു​പ്പ​ക്കാ​രേ, സംതൃ​പ്‌തി​ക​ര​മായ ജീവിതം നിങ്ങൾക്കു സ്വന്തമാ​ക്കാം

നല്ല സുഹൃ​ത്തു​ക്കളെ കണ്ടെത്തുക

11 സങ്കീർത്തനം 16:3 വായി​ക്കുക. നല്ല സുഹൃ​ത്തു​ക്കളെ കണ്ടെത്താ​നുള്ള രഹസ്യം ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. യഹോ​വയെ സ്‌നേ​ഹി​ച്ച​വരെ സ്‌നേ​ഹി​ത​രാ​ക്കി​യതു ദാവീ​ദിന്‌ ‘ഏറെ ആഹ്ലാദ​മേകി.’ “വിശുദ്ധർ” എന്നാണ്‌ അവരെ വിളി​ച്ചി​രി​ക്കു​ന്നത്‌. അവർ ധാർമി​ക​മാ​യി ശുദ്ധരും നേരു​ള്ള​വ​രും ആയിരു​ന്നു. കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ മറ്റൊരു സങ്കീർത്ത​ന​ക്കാ​ര​നും ഇങ്ങനെ​ത​ന്നെ​യാ​ണു തോന്നി​യത്‌. അദ്ദേഹം എഴുതി: “അങ്ങയെ ഭയപ്പെ​ടുന്ന ഏവർക്കും അങ്ങയുടെ ആജ്ഞകൾ പാലി​ക്കു​ന്ന​വർക്കും ഞാൻ സ്‌നേ​ഹി​തൻ.” (സങ്കീ. 119:63) കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ, യഹോ​വയെ ഭയപ്പെ​ടു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യുന്ന ധാരാളം പേരെ സുഹൃ​ത്തു​ക്ക​ളാ​ക്കാൻ നിങ്ങൾക്ക്‌ അവസര​മുണ്ട്‌. അതിൽ പല പ്രായ​ക്കാ​രായ ആളുകൾ ഉൾപ്പെ​ടും.

w14 2/15 29 ¶4

‘യഹോ​വ​യു​ടെ മനോ​ഹ​ര​ത്വം കാണുക’

ദാവീദ്‌ യഹോ​വയെ “എന്റെ ഓഹരി​യും പാനപാ​ത്ര​വും” എന്നു വിളിച്ചു. (സങ്കീ. 16:5എ, പി.ഒ.സി.) തുടർന്ന്‌, “നീ എനിക്കുള്ള ഓഹരി​യെ പരിപാ​ലി​ക്കു​ന്നു. അളവു​നൂൽ എനിക്കു മനോ​ഹ​ര​ദേ​ശത്തു വീണി​രി​ക്കു​ന്നു,” എന്ന്‌ അവൻ പാടി. (സങ്കീ. 16:5ബി, 6) തനിക്ക്‌ ലഭിച്ച “ഓഹരി”യെപ്രതി, അതായത്‌ യഹോ​വ​യു​മാ​യുള്ള അംഗീ​കൃ​ത​ബ​ന്ധ​ത്തെ​യും അവനെ സേവി​ക്കാ​നുള്ള തന്റെ പദവി​യെ​യും പ്രതി ദാവീദ്‌ നന്ദിയു​ള്ള​വ​നാ​യി​രു​ന്നു. അവനെ​പ്പോ​ലെ നമുക്കും കഷ്ടതകൾ അനുഭ​വി​ക്കേ​ണ്ടി​വ​ന്നേ​ക്കാം, എങ്കിലും അവയെ​യെ​ല്ലാം കടത്തി​വെ​ട്ടു​ന്ന​താണ്‌ നാം ആസ്വദി​ക്കുന്ന അനവധി​യായ ആത്മീയാ​നു​ഗ്ര​ഹങ്ങൾ! അതു​കൊണ്ട്‌ സത്യാ​രാ​ധ​ന​യിൽ നമുക്ക്‌ അനവരതം ആനന്ദം കണ്ടെത്താം; യഹോ​വ​യു​ടെ ആത്മീയാ​ല​യത്തെ എന്നും ‘വിലമ​തി​പ്പോ​ടെ വീക്ഷി​ക്കു​ന്ന​തിൽ’ തുടരാം.

w08 2/15 3 ¶2-3

യഹോ​വയെ എപ്പോ​ഴും നിങ്ങളു​ടെ മുമ്പാകെ വെക്കുക

2 അബ്രാ​ഹാം, സാറാ, മോശെ, രൂത്ത്‌, ദാവീദ്‌, എസ്ഥേർ, പൗലൊസ്‌ തുടങ്ങിയ സുപരി​ചി​ത​രായ ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ അനുഭ​വ​ങ്ങ​ളിൽനിന്ന്‌ നമു​ക്കെ​ല്ലാം ധാരാളം കാര്യങ്ങൾ പഠിക്കാ​നാ​കും. എന്നിരു​ന്നാ​ലും അത്ര ശ്രദ്ധി​ക്ക​പ്പെ​ടാത്ത വ്യക്തി​ക​ളെ​ക്കു​റി​ച്ചുള്ള വിവര​ണ​ങ്ങ​ളും നമുക്കു പ്രയോ​ജ​നം​ചെ​യ്യും. ബൈബിൾവി​വ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ധ്യാനം സങ്കീർത്ത​ന​ക്കാ​രന്റെ പിൻവ​രുന്ന വാക്കു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ നമ്മെ സഹായി​ക്കും: “ഞാൻ യഹോ​വയെ എപ്പോ​ഴും എന്റെ മുമ്പിൽ വെച്ചി​രി​ക്കു​ന്നു; അവൻ എന്റെ വലത്തു​ഭാ​ഗ​ത്തു​ള്ള​തു​കൊ​ണ്ടു ഞാൻ കുലു​ങ്ങി​പ്പോ​ക​യില്ല.” (സങ്കീ. 16:8) എന്താണ്‌ ഈ വാക്കു​ക​ളു​ടെ അർഥം?

3 വലംക​യ്യിൽ വാളും ഇടംക​യ്യിൽ പരിച​യു​മാ​യി പോരാ​ടുന്ന ഒരു പടയാ​ളി​യെ സങ്കൽപ്പി​ക്കുക. വലതു​ഭാ​ഗ​ത്തു​നി​ന്നുള്ള ആക്രമ​ണ​ത്തിൽനിന്ന്‌ പരിച അദ്ദേഹത്തെ സംരക്ഷി​ക്കു​ന്നില്ല. എന്നാൽ അദ്ദേഹ​ത്തി​ന്റെ വലതു​ഭാ​ഗ​ത്തോ​ടു ചേർന്നു​നി​ന്നു പോരാ​ടുന്ന ഒരു സുഹൃ​ത്തു​ണ്ടെ​ങ്കിൽ പേടി​ക്കേ​ണ്ട​തില്ല. യഹോ​വയെ മനസ്സിൽ അടുപ്പി​ച്ചു​നി​റു​ത്തി​ക്കൊണ്ട്‌ അവന്റെ ഇഷ്ടം ചെയ്‌താൽ അവൻ നമ്മെ സംരക്ഷി​ക്കും. നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താ​നും അങ്ങനെ ‘യഹോ​വയെ എപ്പോ​ഴും നമ്മുടെ മുമ്പാകെ വെക്കാ​നും’ ബൈബിൾവി​വ​ര​ണ​ങ്ങ​ളു​ടെ പരിചി​ന്തനം നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നോക്കാം.

ആത്മീയരത്നങ്ങൾ

it-2-E 714

കൃഷ്‌ണ​മ​ണി

എബ്രാ​യ​യിൽ ഐഷോൻ (ആവ 32:10; സുഭ 7:2) എന്ന വാക്കി​നോ​ടൊ​പ്പം അയിൻ (കണ്ണ്‌) എന്ന വാക്കു ചേർത്താൽ “കണ്ണിലെ ചെറിയ മനുഷ്യൻ” എന്ന അർഥം വരും. ബാത്ത്‌ (മകൾ) എന്ന വാക്കി​നോ​ടൊ​പ്പം അയിൻ ചേർത്താൽ “കണ്ണിലെ മകൾ” എന്നും വരും. ഈ രണ്ടു പദപ്ര​യോ​ഗ​ങ്ങ​ളും കണ്ണിലെ കൃഷ്‌ണ​മ​ണി​യെ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌. ഊന്നൽ കൊടു​ക്കാ​നാ​യി സങ്കീർത്തനം 17:8-ാം വാക്യ​ത്തിൽ ഈ രണ്ടു പദപ്ര​യോ​ഗ​ങ്ങ​ളും ഒരുമിച്ച്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഐഷോൻ ബാത്ത്‌ അയിൻ എന്നാണ്‌ ആ വാക്യ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അക്ഷരാർഥ​ത്തി​ലുള്ള അതിന്റെ പരിഭാഷ “ചെറിയ മനുഷ്യൻ, കണ്ണിലെ മകൾ” അഥവാ “കണ്ണിലെ കൃഷ്‌ണ​മണി” എന്നാണ്‌. മറ്റൊ​രാ​ളു​ടെ കണ്ണിൽ നമ്മളെ​ത്തന്നെ ചെറു​താ​യി പ്രതി​ഫ​ലിച്ച്‌ കാണു​ന്ന​തി​നെ​യാ​യി​രി​ക്കാം സങ്കീർത്തനം 17:8-ലെ പരാമർശം സൂചി​പ്പി​ക്കു​ന്നത്‌.

നമ്മുടെ കണ്ണുകൾ വളരെ ലോല​വും മൃദു​ല​വും ആണ്‌. അതു​കൊ​ണ്ടു​തന്നെ ചെറിയ രോമ​മോ പൊടി​യു​ടെ ഒരു തരിയോ കണ്ണിൽ വീണാൽ നമ്മൾ പെട്ടെന്ന്‌ അറിയും. കൃഷ്‌ണ​മ​ണി​യു​ടെ പുറത്തുള്ള വളരെ നേർത്ത ഒരു പാടയാണ്‌ കോർണിയ. അതിനു മുറി​വേൽക്കു​ക​യോ രോഗം കാരണം മങ്ങലു​ണ്ടാ​കു​ക​യോ ചെയ്‌താൽ പിന്നീട്‌ കാഴ്‌ച്ച​ത്ത​ക​രാ​റോ അന്ധതയോ പോലും ഉണ്ടാകാം. അതു​കൊ​ണ്ടു​തന്നെ അതു നല്ല വിധത്തിൽ സംരക്ഷി​ക്കണം. ഏറ്റവും നല്ല സംരക്ഷണം കൊടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയാ​നാണ്‌ ബൈബി​ളിൽ “കണ്ണിലെ കൃഷ്‌ണ​മണി” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ദൈവ​ത്തി​ന്റെ ഉപദേ​ശ​വും നമ്മൾ കണ്ണിലെ കൃഷ്‌ണ​മ​ണി​പോ​ലെ കാക്കണം. (സുഭ 7:2) ഒരു പിതാ​വി​നു തോന്നു​ന്ന​തു​പോ​ലുള്ള കരുതൽ തനിക്ക്‌ ഇസ്രാ​യേ​ല്യ​രോട്‌ ഉണ്ടെന്നു പറയാൻ ആവർത്തനം 32:10-ൽ ദൈവം അവരെ “കണ്ണിലെ കൃഷ്‌ണ​മ​ണി​പോ​ലെ” കാത്തു എന്നു പറയുന്നു. അതു​പോ​ലെ, ദൈവ​ത്തി​ന്റെ സംരക്ഷ​ണ​ത്തി​നും കരുത​ലി​നും വേണ്ടി പ്രാർഥി​ച്ച​പ്പോൾ ദാവീദ്‌ പറഞ്ഞതും തന്നെ “കണ്ണിലെ കൃഷ്‌ണ​മ​ണി​പോ​ലെ” കാത്തു​കൊ​ള്ളേ​ണമേ എന്നാണ്‌. (സങ്ക 17:8) യഹോവ തന്റെ രക്ഷയ്‌ക്കാ​യി പെട്ടെ​ന്നു​തന്നെ പ്രവർത്തി​ക്കാൻ ദാവീദ്‌ ആഗ്രഹി​ച്ചു എന്ന്‌ ഇതു കാണി​ക്കു​ന്നു, പ്രത്യേ​കി​ച്ചും ശത്രു​ക്കളെ നേരി​ടേ​ണ്ടി​വ​രു​മ്പോൾ. (സെഖര്യ 2:8 താരത​മ്യം ചെയ്യുക, അവി​ടെ​യും കണ്ണ്‌ എന്നതിന്റെ എബ്രാ​യ​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.)

മാർച്ച്‌ 11-17

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സങ്കീർത്തനം 18

‘യഹോവ എന്റെ രക്ഷകനാണ്‌’

w09 10/1 20 ¶4-5

ബൈബി​ളി​ലെ വാങ്‌മയ ചിത്രങ്ങൾ മനസ്സി​ലാ​ക്കു​ക

അചേതന വസ്‌തു​ക്ക​ളോ​ടും ബൈബിൾ യഹോ​വയെ സാദൃ​ശ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. “യിസ്രാ​യേ​ലിൻ പാറ,” ‘ശൈലം,’ “കോട്ട” എന്നിങ്ങ​നെ​യെ​ല്ലാം ബൈബിൾ അവനെ വർണി​ക്കു​ന്നു. (2 ശമൂവേൽ 23:3; സങ്കീർത്തനം 18:2; ആവർത്ത​ന​പു​സ്‌തകം 32:4) ഇവിടത്തെ സാധാരണ ധർമം എന്താണ്‌? സുദൃ​ഢ​വും സുസ്ഥി​ര​വു​മായ ഒരു വലിയ പാറ​പോ​ലെ​യാണ്‌ യഹോവ; നമുക്ക്‌ സുസ്ഥി​ര​മായ ഒരു സങ്കേത​മാ​യി അവൻ വർത്തി​ക്കു​ന്നു.

5 യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ വിവിധ വശങ്ങൾ വർണി​ക്കുന്ന വാങ്‌മയ ചിത്രങ്ങൾ സങ്കീർത്ത​ന​പു​സ്‌ത​ക​ത്തി​ലു​ട​നീ​ളം കാണാം. ഉദാഹ​ര​ണ​ത്തിന്‌, “യഹോ​വ​യായ ദൈവം സൂര്യ​നും പരിച​യും ആകുന്നു” എന്ന്‌ സങ്കീർത്തനം 84:11 പറയുന്നു. കാരണം അവൻ വെളി​ച്ച​വും ജീവനും ഊർജ​വും സംരക്ഷ​ണ​വും പ്രദാ​നം​ചെ​യ്യു​ന്നു. എന്നാൽ സങ്കീർത്തനം 121:5-ൽ, “യഹോവ നിന്റെ . . . വലത്തു​ഭാ​ഗത്തു നിനക്കു തണൽ” എന്നു പറഞ്ഞി​രി​ക്കു​ന്നു. ഒരു വൃക്ഷത്തി​ന്റെ​യോ മറ്റോ തണൽ പൊരി​വെ​യി​ലത്ത്‌ ആശ്വാസം നൽകു​ന്ന​തു​പോ​ലെ, തന്നെ സേവി​ക്കു​ന്ന​വരെ ദുരി​ത​ങ്ങ​ളു​ടെ കൊടും​ചൂ​ടിൽനിന്ന്‌ സംരക്ഷി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയും. അവന്റെ “കയ്യുടെ നിഴലിൽ” അല്ലെങ്കിൽ “ചിറകിൻ നിഴലിൽ” അവർക്ക്‌ ആശ്വാസം കണ്ടെത്താ​നാ​കും.—യെശയ്യാ​വു 51:16; സങ്കീർത്തനം 17:8, 9; 36:7.

it-2-E 1161 ¶7

ശബ്ദം

തന്റെ ദാസരു​ടെ ശബ്ദം ദൈവം കേൾക്കു​ന്നു. ദൈവത്തെ ദൈവാ​ത്മാ​വോ​ടെ​യും സത്യ​ത്തോ​ടെ​യും ആരാധി​ക്കു​ന്ന​വർക്ക്‌ തങ്ങളുടെ പ്രാർഥ​നകൾ ദൈവം കേൾക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും, അവരുടെ പ്രാർഥന ഏതു ഭാഷയി​ലാ​യാ​ലും. മൗനമാ​യുള്ള യാചന​ക​ളും ദൈവം കേൾക്കു​ന്നു. കാരണം ദൈവ​ത്തിന്‌ അവരുടെ ഹൃദയങ്ങൾ അറിയാം. (സങ്ക 66:19; 86:6; 116:1; 1ശമു 1:13; നെഹ 2:4) കഷ്ടങ്ങൾ അനുഭ​വി​ക്കു​ന്ന​വ​രു​ടെ സഹായ​ത്തി​നാ​യുള്ള നിലവി​ളി​ക​ളും ദൈവം കേൾക്കു​ന്നു. തന്നെ എതിർക്കു​ന്ന​വ​രു​ടെ​യും തന്റെ ദാസർക്കെ​തി​രെ ഗൂഢാ​ലോ​ചന നടത്തു​ന്ന​വ​രു​ടെ​യും ഉള്ളിലി​രുപ്പ്‌ യഹോ​വ​യ്‌ക്ക്‌ അറിയാം.—ഉൽ 21:17; സങ്ക 55:18, 19; 69:33; 94:9-11; യിര 23:25.

w22.04 3 ¶1

ഉത്‌കണ്‌ഠ തോന്നു​മ്പോ​ഴും തളരാതെ പിടി​ച്ചു​നിൽക്കാം

2. ചിന്തി​ക്കുക. മുമ്പ്‌ പ്രശ്‌നങ്ങൾ ഉണ്ടായ​പ്പോൾ യഹോ​വ​യു​ടെ സഹായം​കൊണ്ട്‌ മാത്രം പിടി​ച്ചു​നിൽക്കാൻ കഴിഞ്ഞ സന്ദർഭങ്ങൾ നിങ്ങൾക്ക്‌ ഓർക്കാ​നാ​കു​ന്നു​ണ്ടോ? കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ നമ്മളെ​യും മറ്റു ദൈവ​ദാ​സ​രെ​യും യഹോവ സഹായി​ച്ച​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു നമുക്കു ധൈര്യം തരും, യഹോ​വ​യി​ലുള്ള നമ്മുടെ ആശ്രയം കൂട്ടും. (സങ്കീ. 18:17-19) ജോഷ്വ എന്ന ഒരു മൂപ്പൻ പറയുന്നു: “യഹോവ എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തന്ന ഓരോ സന്ദർഭ​വും ഞാൻ എഴുതി​വെ​ച്ചി​ട്ടുണ്ട്‌. ഏതെങ്കി​ലും ഒരു പ്രത്യേ​ക​കാ​ര്യ​ത്തി​നു​വേണ്ടി ചോദി​ച്ച​പ്പോൾ യഹോവ എന്റെ ആവശ്യം നിറ​വേ​റ്റി​ത്തന്ന സന്ദർഭങ്ങൾ ഓർക്കാൻ ഇത്‌ എന്നെ സഹായി​ക്കു​ന്നു.” യഹോവ ഇതുവരെ നമുക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു ശരിക്കും ഉത്‌ക​ണ്‌ഠയെ നേരി​ടാ​നുള്ള ശക്തി തരും.

ആത്മീയരത്നങ്ങൾ

it-1-E 432 ¶2

കെരൂബ്‌

ചിലർ വാദി​ക്കു​ന്ന​തു​പോ​ലെ, ഈ കെരൂ​ബു​ക​ളു​ടെ രൂപം മറ്റു ജനതക​ളിൽപ്പെ​ട്ടവർ ആരാധി​ച്ചി​രുന്ന ചിറകു​ക​ളുള്ള ഭീകര​ജീ​വി​ക​ളു​ടേ​തു​പോ​ലെ​യാ​യി​രു​ന്നില്ല. പുരാതന ജൂതപാ​ര​മ്പര്യ വിശ്വാ​സ​മ​നു​സ​രിച്ച്‌ ഈ കെരൂ​ബു​കൾക്ക്‌ മനുഷ്യ​രൂ​പ​മാ​യി​രു​ന്നു. എന്നാൽ ബൈബിൾ ഇതെക്കു​റിച്ച്‌ കൃത്യ​മാ​യി പറയു​ന്നില്ല. ഈ കെരൂ​ബു​ക​ളു​ടെ രൂപം ആത്മജീ​വി​ക​ളു​ടെ ഉജ്ജ്വല​സൗ​ന്ദ​ര്യം എടുത്തു​കാ​ണി​ക്കുന്ന അതിമ​നോ​ഹ​ര​മായ കലാസൃ​ഷ്ടി​ക​ളാ​യി​രു​ന്നു. അതിലെ ചെറിയ ഓരോ വിശദാം​ശ​വും മോശ​യ്‌ക്ക്‌ യഹോ​വ​യിൽനിന്ന്‌ ലഭിച്ച “അതേ മാതൃ​ക​യ​നു​സ​രി​ച്ചു​തന്നെ” ഉണ്ടാക്കി​യ​താ​യി​രു​ന്നു. (പുറ 25:9) ‘മൂടി​യി​ന്മേൽ നിഴൽ വിരി​ച്ചു​കൊ​ണ്ടുള്ള തേജസ്സാർന്ന കെരൂ​ബു​ക​ളാ​യാണ്‌’ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇവയെ വർണി​ക്കു​ന്നത്‌. (എബ്ര 9:5) ഈ കെരൂ​ബു​കൾക്ക്‌ യഹോ​വ​യു​ടെ സാന്നി​ധ്യ​വു​മാ​യി ബന്ധമുണ്ട്‌. പെട്ടക​ത്തി​ന്റെ മുകളി​ലുള്ള രണ്ടു കെരൂ​ബു​ക​ളു​ടെ നടുവിൽനി​ന്നാണ്‌ യഹോവ സംസാ​രി​ച്ചി​രു​ന്നത്‌. (പുറ 25:22; സംഖ 7:89) അതു​കൊ​ണ്ടാണ്‌ യഹോവ ‘കെരൂ​ബു​ക​ളു​ടെ മീതെ​യോ’ ‘കെരൂ​ബു​ക​ളു​ടെ മധ്യേ​യോ’ ഇരിക്കു​ന്ന​താ​യി ബൈബിൾ പറയു​ന്നത്‌. (1ശമു 4:4; 2ശമു 6:2; 2രാജ 19:15; 1ദിന 13:6; സങ്ക 80:1; 99:1; യശ 37:16) കെരൂ​ബു​കൾ യഹോവ സവാരി ചെയ്യുന്ന ആലങ്കാ​രി​ക​ര​ഥ​ത്തി​ന്റെ പ്രതീ​ക​വു​മാണ്‌. (1ദിന 28:18) അവയുടെ ചിറകു​കൾ സംരക്ഷ​ണ​വും സഞ്ചരി​ക്കു​മ്പോൾ വേഗത​യും നൽകി. തന്നെ സഹായി​ക്കാ​നാ​യി ദൈവം എത്ര വേഗത്തിൽ എത്തും എന്നു പറയാ​നാ​യി ദാവീദ്‌ ഒരു കാവ്യ​ഗീ​ത​ത്തിൽ ‘ദൈവം കെരൂ​ബി​നെ വാഹന​മാ​ക്കി ഒരു ദൈവ​ദൂ​തന്റെ ചിറകി​ലേറി പറന്നെത്തി’ എന്നു വർണി​ച്ചി​രി​ക്കു​ന്നു.—2ശമു 22:11; സങ്ക 18:10.

മാർച്ച്‌ 18-24

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സങ്കീർത്തനം 19-21

“ആകാശം ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​ന്നു”

w04 1/1 8 ¶1-2

സകലരും യഹോ​വ​യു​ടെ മഹത്ത്വം ഘോഷി​ക്ക​ട്ടെ

യിശ്ശാ​യി​യു​ടെ പുത്ര​നായ ദാവീദ്‌, ബേത്ത്‌ലേ​ഹെം പരിസ​രത്ത്‌ ഒരു ഇടയ ബാലനാ​യാണ്‌ വളർന്നു​വ​ന്നത്‌. വിജന​മായ ആ പുൽമേ​ടു​ക​ളിൽ തന്റെ പിതാ​വി​ന്റെ ആടുകളെ മേയ്‌ച്ചു​ന​ട​ക്കവേ, രാത്രി​യു​ടെ നിശ്ശബ്ദ​ത​യിൽ താരനി​ബി​ഡ​മായ ആകാശ​ത്തി​ന്റെ അപാര​ത​യി​ലേക്ക്‌ അവൻ എത്രയോ തവണ നോക്കി​നി​ന്നി​ട്ടു​ണ്ടാ​വണം! പരിശു​ദ്ധാ​ത്മാ​വി​നാൽ നിശ്വ​സ്‌ത​നാ​ക്ക​പ്പെ​ട്ട​പ്പോൾ, ആ മിഴി​വുറ്റ ചിത്രങ്ങൾ അവന്റെ സ്‌മൃ​തി​പ​ഥ​ങ്ങ​ളിൽ ഒഴുകി​യെത്തി എന്നതിനു സംശയ​മില്ല. അങ്ങനെ​യാണ്‌ 19-ാം സങ്കീർത്ത​ന​ത്തി​ലെ ഭാവത​ര​ള​മായ വാക്കുകൾ അവൻ ചിട്ട​പ്പെ​ടു​ത്തി​യത്‌: “ആകാശം ദൈവ​ത്തി​ന്റെ മഹത്വത്തെ വർണ്ണി​ക്കു​ന്നു; ആകാശ​വി​താ​നം അവന്റെ കൈ​വേ​ലയെ പ്രസി​ദ്ധ​മാ​ക്കു​ന്നു. ഭൂമി​യിൽ എല്ലാട​വും അതിന്റെ അളവു​നൂ​ലും ഭൂതല​ത്തി​ന്റെ അററ​ത്തോ​ളം അതിന്റെ വചനങ്ങ​ളും ചെല്ലുന്നു.”—സങ്കീർത്തനം 19:1, 4.

2 വാക്കുകൾ ഇല്ലാതെ, ശബ്ദം ഉയർത്താ​തെ, യഹോവ സൃഷ്ടിച്ച ഭയഗം​ഭീ​ര​മായ ആകാശം രാപകൽ അവന്റെ മഹത്ത്വം വിളി​ച്ചോ​തു​ക​യാണ്‌. സൃഷ്ടി യഹോ​വ​യു​ടെ മഹത്ത്വം അനവരതം ഘോഷി​ക്കു​ന്നു. സകല ഭൂവാ​സി​കൾക്കും ദർശി​ക്കാൻ കഴിയും​വി​ധം “ഭൂമി​യിൽ എല്ലാട​വും” കടന്നു​ചെ​ല്ലുന്ന ഈ മൂകസാ​ക്ഷ്യ​ത്തെ കുറിച്ചു ധ്യാനി​ക്കു​ന്നത്‌ നമ്മെ വിനയാ​ന്വി​ത​രാ​ക്കു​ന്നു. എന്നിരു​ന്നാ​ലും, സൃഷ്ടി​യു​ടെ ഈ നിശ്ശബ്ദ സാക്ഷ്യം മാത്രം മതിയാ​കു​ന്നില്ല. അവയോ​ടൊ​പ്പം ഉച്ചത്തിൽ യഹോ​വ​യ്‌ക്കു സാക്ഷ്യം വഹിക്കു​ന്ന​തിൽ പങ്കു​ചേ​രാൻ വിശ്വ​സ്‌ത​രായ മനുഷ്യർക്കും ആഹ്വാനം ലഭിച്ചി​രി​ക്കു​ന്നു. പേരു വെളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത ഒരു സങ്കീർത്ത​ന​ക്കാ​രൻ വിശ്വസ്‌ത ആരാധ​കരെ അഭിസം​ബോ​ധന ചെയ്യവേ ഈ നിശ്വസ്‌ത വാക്കുകൾ എഴുതി: “മഹത്വ​വും ബലവും യഹോ​വെക്കു കൊടു​പ്പിൻ. യഹോ​വെക്കു അവന്റെ നാമത്തി​ന്നു തക്ക മഹത്വം കൊടു​പ്പിൻ.” (സങ്കീർത്തനം 96:7, 8) യഹോ​വ​യു​മാ​യി ഒരു ഉറ്റ ബന്ധമു​ള്ളവർ ആ ആഹ്വാ​ന​ത്തോ​ടു ക്രിയാ​ത്മ​ക​മാ​യി പ്രതി​ക​രി​ക്കാൻ സന്തോ​ഷ​മു​ള്ള​വ​രാണ്‌. എന്നാൽ, യഹോ​വ​യ്‌ക്കു മഹത്ത്വം കരേറ്റു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

w04 6/1 11 ¶8-10

സൃഷ്ടി ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​ന്നു!

8 അടുത്ത​താ​യി ദാവീദ്‌ യഹോ​വ​യു​ടെ സൃഷ്ടി​യി​ലെ മറ്റൊരു വിസ്‌മയം വർണി​ക്കു​ന്നു: “അവിടെ [ദൃശ്യ​വി​ഹാ​യ​സ്സിൽ] അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചി​രി​ക്കു​ന്നു. അതു മണവറ​യിൽനി​ന്നു പുറ​പ്പെ​ടുന്ന മണവാ​ളന്നു തുല്യം; വീര​നെ​പ്പോ​ലെ തന്റെ ഓട്ടം ഓടു​വാൻ സന്തോ​ഷി​ക്കു​ന്നു. ആകാശ​ത്തി​ന്റെ അററത്തു​നി​ന്നു അതിന്റെ ഉദയവും അറുതി​വരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്‌ണം ഏല്‌ക്കാ​തെ മറഞ്ഞി​രി​ക്കു​ന്നതു ഒന്നുമില്ല.”—സങ്കീർത്തനം 19:4-6.

9 മറ്റു നക്ഷത്ര​ങ്ങ​ളു​ടെ മുന്നിൽ ഒരു ഇടത്തര​ക്കാ​രൻ മാത്ര​മാ​ണെ​ങ്കി​ലും ശ്രദ്ധേ​യ​മായ ഒരു നക്ഷത്ര​മാണ്‌ സൂര്യൻ. സൗര പരിവാ​ര​ത്തി​ലെ ഗ്രഹങ്ങ​ളെ​ല്ലാം അതി​നോ​ടുള്ള താരത​മ്യ​ത്തിൽ വെറും ഇത്തിരി​പ്പോ​ന്ന​വ​യാണ്‌. ഒരു ഉറവിടം പറയുന്ന പ്രകാരം ഇരുന്നൂ​റു സഹസ്ര​കോ​ടി സഹസ്ര​ലക്ഷം കോടി ടൺ ആണ്‌ സൂര്യന്റെ ദ്രവ്യ​മാ​നം. അതായത്‌, സൗരയൂ​ഥ​ത്തി​ന്റെ 99.9 ശതമാനം പിണ്ഡവും സൂര്യ​നി​ലാണ്‌! കൂടുതൽ അകന്നു​പോ​കു​ക​യോ അടു​ത്തേക്കു നീങ്ങു​ക​യോ ചെയ്യാതെ സൗര​കേ​ന്ദ്ര​ത്തിൽനിന്ന്‌ 15 കോടി കിലോ​മീ​റ്റർ ദൂരെ​യുള്ള ഭ്രമണ​പ​ഥ​ത്തി​ലൂ​ടെ സഞ്ചരി​ക്കാൻ സൂര്യന്റെ ഗുരു​ത്വാ​കർഷണം ഭൂമിയെ സഹായി​ക്കു​ന്നു. സൂര്യൻ ഉത്സർജി​ക്കുന്ന ഊർജ​ത്തി​ന്റെ 200 കോടി​യിൽ ഒരംശം മാത്രമേ നമ്മുടെ ഗ്രഹത്തിൽ എത്തുന്നു​ള്ളു, എന്നാൽപ്പോ​ലും ജീവന്റെ നിലനിൽപ്പിന്‌ അതു മതിയാ​യ​താണ്‌.

10 പകൽസ​മ​യത്ത്‌ ചക്രവാ​ള​ത്തിൽനി​ന്നു ചക്രവാ​ള​ത്തി​ലേക്കു കുതി​ക്കു​ക​യും രാത്രി ‘ഒരു കൂടാ​ര​ത്തിൽ’ വിശ്ര​മി​ക്കു​ക​യും ചെയ്യുന്ന ഒരു ‘വീരനാ​യി’ സൂര്യനെ ചിത്രീ​ക​രി​ച്ചു​കൊണ്ട്‌ സങ്കീർത്ത​ന​ക്കാ​രൻ ആലങ്കാ​രി​ക​മാ​യി സംസാ​രി​ക്കു​ന്നു. ആ വീരന​ക്ഷ​ത്രം ചക്രവാ​ള​ത്തിൽ മറയു​ന്നത്‌ നോക്കി​നി​ന്നാൽ, വിശ്ര​മി​ക്കാ​നെ​ന്നോ​ണം അതൊരു കൂടാ​ര​ത്തി​ലേക്കു കടക്കു​ക​യാ​ണെന്നു തോന്നും. പ്രഭാ​ത​ത്തി​ലാ​കട്ടെ, അതു ‘മണവറ​യിൽനി​ന്നു പുറ​പ്പെ​ടുന്ന മണവാ​ള​നെ​പ്പോ​ലെ’ ഉജ്ജ്വല​പ്ര​ഭ​യോ​ടെ ഉദിച്ചു​യ​രു​ന്നു. രാത്രി​കാ​ല​ങ്ങ​ളി​ലെ കൊടും​ത​ണുപ്പ്‌ ഒരു ഇടയൻ എന്ന നിലയിൽ ദാവീദ്‌ അനുഭ​വി​ച്ച​റി​ഞ്ഞി​രു​ന്നു. (ഉല്‌പത്തി 31:40) സൂര്യ​കി​ര​ണങ്ങൾ ക്ഷിപ്ര​നേ​രം​കൊണ്ട്‌ തന്റെയും തനിക്കു ചുറ്റു​മുള്ള ഭൂപ്ര​കൃ​തി​യു​ടെ​യും കുളി​ര​ക​റ്റി​യി​രു​ന്നത്‌ അവൻ ഓർത്തു. അതേ, കിഴക്കു​നിന്ന്‌ പടിഞ്ഞാ​റോ​ട്ടുള്ള “പ്രയാ​ണ​ത്തിൽ” സൂര്യൻ തളർന്നു​പോ​കു​ന്നില്ല, പിന്നെ​യോ ഒരു ‘വീര​നെ​പ്പോ​ലെ’ അടുത്ത യാത്ര​യ്‌ക്ക്‌ അതു തയ്യാ​റെ​ടു​ക്കു​ന്നു.

g95 11/8 7 ¶3

നമ്മുടെ നാളിൽ ഏറ്റവു​മ​ധി​കം അവഗണി​ക്ക​പ്പെ​ടുന്ന കലാകാ​രൻ

പ്രകൃ​തി​യി​ലെ കലാ​വൈ​ഭ​വ​ത്തോ​ടുള്ള നമ്മുടെ വിലമ​തി​പ്പു നാം ആഴമു​ള്ള​താ​ക്കവേ, സ്രഷ്ടാ​വി​നെ അറിയാൻ അതിനു നമ്മെ സഹായി​ക്കാ​നാ​കും. അവന്റെ കൈ​വേ​ല​ക​ളാ​ണു നമുക്കും ചുറ്റും. ഗലീല​യി​ലെ​മ്പാ​ടും വളരുന്ന കാട്ടു​പൂ​ക്കളെ അടുത്തു വീക്ഷി​ക്കാൻ ഒരു സന്ദർഭ​ത്തിൽ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. “വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂ​പി​പ്പിൻ; അവ അദ്ധ്വാ​നി​ക്കു​ന്നില്ല, നൂൽനൂൽക്കു​ന്ന​തു​മില്ല. എന്നാൽ ശലോ​മോൻപോ​ലും തന്റെ സർവ്വമ​ഹ​ത്വ​ത്തി​ലും ഇവയിൽ ഒന്നി​നോ​ളം ചമഞ്ഞി​രു​ന്നില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു” എന്ന്‌ അവൻ പറഞ്ഞു. (മത്തായി 6:28, 29) നിസ്സാ​ര​മായ ഒരു കാട്ടു​പൂ​വി​ന്റെ സൗന്ദര്യം, മനുഷ്യ​രു​ടെ ആവശ്യങ്ങൾ സംബന്ധി​ച്ചു ദൈവം ഉദാസീ​നത കാട്ടു​ന്ന​വനല്ല എന്നു നമുക്കു കാട്ടി​ത്ത​രു​ന്നു.

ആത്മീയരത്നങ്ങൾ

it-1-E 1073

എബ്രായ, II

കവിത​ക​ളിൽ പല ശൈലി​ക​ളുണ്ട്‌. ചില ശൈലി​ക​ളിൽ ഒരു വരിയു​ടെ രണ്ടാം ഭാഗം അതേ വരിയു​ടെ ആദ്യഭാ​ഗത്തെ ആശയം ആവർത്തി​ക്കുക മാത്ര​മാ​യി​രി​ക്കും ചെയ്യു​ന്നത്‌. മറ്റു ചിലതിൽ വരിക​ളു​ടെ രണ്ടാം ഭാഗം ആദ്യഭാ​ഗ​ത്തി​ന്റെ വിപരീത ആശയമാ​യി​രി​ക്കും പറയുക. എന്നാൽ സങ്കീർത്തനം 19:7-9 വാക്യ​ങ്ങ​ളിൽ കാണുന്ന ശൈലി​യിൽ വരിയു​ടെ രണ്ടാം ഭാഗം ആദ്യഭാ​ഗ​ത്തി​ന്റെ അർഥം പൂർത്തീ​ക​രി​ക്കു​ക​യോ വിശദീ​ക​രി​ക്കു​ക​യോ ആണ്‌ ചെയ്യു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌:

യഹോ​വ​യു​ടെ നിയമം ന്യൂന​ത​യി​ല്ലാ​ത്തത്‌;

അതു നവ​ചൈ​ത​ന്യം പകരുന്നു.

യഹോ​വ​യു​ടെ ഓർമി​പ്പി​ക്ക​ലു​കൾ ആശ്രയ​യോ​ഗ്യം;

അത്‌ അനുഭ​വ​പ​രി​ച​യ​മി​ല്ലാ​ത്ത​യാ​ളെ ബുദ്ധി​മാ​നാ​ക്കു​ന്നു.

യഹോ​വ​യു​ടെ ആജ്ഞകൾ നീതി​യു​ള്ളവ;

അവ ഹൃദയാ​നന്ദം നൽകുന്നു;

യഹോ​വ​യു​ടെ കല്‌പന ശുദ്ധമാ​യത്‌;

അതു കണ്ണുകളെ പ്രകാ​ശി​പ്പി​ക്കു​ന്നു.

യഹോ​വ​യോ​ടു​ള്ള ഭയഭക്തി പരിശു​ദ്ധം;

അത്‌ എന്നും നിലനിൽക്കു​ന്നത്‌.

യഹോ​വ​യു​ടെ വിധികൾ സത്യമാ​യവ,

അവ എല്ലാ അർഥത്തി​ലും നീതി​യു​ള്ളവ.

ഇവിടെ, വരിക​ളി​ലെ രണ്ടാം ഭാഗങ്ങൾ (ഉദാഹ​ര​ണ​ത്തിന്‌, “അതു നവ​ചൈ​ത​ന്യം പകരുന്നു,” “അത്‌ അനുഭ​വ​പ​രി​ച​യ​മി​ല്ലാ​ത്ത​യാ​ളെ ബുദ്ധി​മാ​നാ​ക്കു​ന്നു” എന്നിവ) അതേ വരിക​ളു​ടെ ആദ്യഭാ​ഗ​ത്തി​ന്റെ അർഥം വിശദീ​ക​രി​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌. അത്‌ ആ കവിത​യ്‌ക്ക്‌ ഒരു പ്രത്യേക താളം നൽകുന്നു.

മാർച്ച്‌ 25-31

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സങ്കീർത്തനം 22

യേശു​വി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു

w11 8/15 15 ¶16

അവർ മിശി​ഹാ​യെ കണ്ടെത്തി!

16 ദൈവം മിശി​ഹാ​യെ കൈവി​ട്ട​താ​യി തോന്നും. (സങ്കീർത്തനം 22:1 വായി​ക്കുക.) പ്രവചി​ക്ക​പ്പെ​ട്ടി​രു​ന്ന​തു​പോ​ലെ ‘ഒൻപതാം മണി (ഉച്ചകഴിഞ്ഞ്‌ ഏകദേശം മൂന്നു​മണി) ആയപ്പോൾ യേശു, “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവി​ട്ട​തെന്ത്‌?” എന്നർഥം​വ​രുന്ന “ഏലീ, ഏലീ, ലമാ ശബക്താനീ?” എന്ന്‌ ഉച്ചത്തിൽ നിലവി​ളി​ച്ചു​പ​റഞ്ഞു.’ (മർക്കോ. 15:34) യേശു​വിന്‌ തന്റെ പിതാ​വി​ലുള്ള വിശ്വാ​സം നഷ്ടമായി എന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നില്ല. ക്രിസ്‌തു​വി​ന്റെ നിർമലത പൂർണ​മാ​യി പരീക്ഷി​ക്ക​പ്പെ​ടേ​ണ്ട​തിന്‌ ദൈവം അവനെ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കു​ക​യും അവനു​ണ്ടാ​യി​രുന്ന സംരക്ഷണം പിൻവ​ലി​ക്കു​ക​യും ചെയ്യു​ക​യാ​യി​രു​ന്നു. യേശു ഉച്ചത്തിൽ നിലവി​ളി​ച്ച​പ്പോൾ സങ്കീർത്തനം 22:1 നിവൃ​ത്തി​യേറി.

w11 8/15 14-15 ¶13

അവർ മിശി​ഹാ​യെ കണ്ടെത്തി!

13 മിശിഹാ അധി​ക്ഷേപം സഹി​ക്കേ​ണ്ടി​വ​രു​മെന്ന്‌ ദാവീദ്‌ പ്രവചി​ച്ചി​രു​ന്നു. (സങ്കീർത്തനം 22:7, 8 വായി​ക്കുക.) ദണ്ഡനസ്‌തം​ഭ​ത്തിൽ യാതന അനുഭ​വി​ക്കുന്ന യേശു​വി​നെ ആളുകൾ അധി​ക്ഷേ​പി​ച്ച​തി​നെ​ക്കു​റിച്ച്‌ മത്തായി രേഖ​പ്പെ​ടു​ത്തി: ‘അതിലേ കടന്നു​പോ​യി​രു​ന്നവർ തലകു​ലു​ക്കി​ക്കൊണ്ട്‌, “ഹേ, ആലയം ഇടിച്ചു​ക​ളഞ്ഞ്‌ മൂന്നു​ദി​വ​സ​ത്തി​നകം പണിയു​ന്ന​വനേ, നിന്നെ​ത്തന്നെ രക്ഷിക്കുക! നീ ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ സ്‌തം​ഭ​ത്തിൽനിന്ന്‌ ഇറങ്ങിവാ” എന്ന്‌ അവനെ നിന്ദി​ച്ചു​പ​റഞ്ഞു. അങ്ങനെ​തന്നെ, മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രോ​ടും മൂപ്പന്മാ​രോ​ടും ചേർന്ന്‌ അവനെ പരിഹ​സി​ച്ചു​കൊണ്ട്‌, “മറ്റുള്ള​വരെ ഇവൻ രക്ഷിച്ചു. എന്നാൽ സ്വയം രക്ഷിക്കാൻ ഇവനു കഴിയു​ന്നില്ല! ഇവൻ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​ണ​ല്ലോ. ഇപ്പോൾ ഇവൻ ദണ്ഡനസ്‌തം​ഭ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രട്ടെ; എങ്കിൽ നമുക്ക്‌ ഇവനിൽ വിശ്വ​സി​ക്കാം. ഇവൻ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു. ദൈവം ഇവനിൽ പ്രസാ​ദി​ക്കു​ന്നെ​ങ്കിൽ ഇപ്പോൾ ഇവനെ വിടു​വി​ക്കട്ടെ, ‘ഞാൻ ദൈവ​പു​ത്ര​നാണ്‌’ എന്നല്ലയോ ഇവൻ പറഞ്ഞത്‌?” എന്നു പറഞ്ഞു.’ (മത്താ. 27:39-43) ഈ പരിഹാ​സ​ത്തി​നൊ​ന്നും യേശു​വി​ന്റെ ആത്മാഭി​മാ​ന​ത്തി​നു ക്ഷതമേൽപ്പി​ക്കാ​നാ​യില്ല. നമുക്ക്‌ അനുക​രി​ക്കാ​നാ​കുന്ന എത്ര നല്ല മാതൃക!

w11 8/15 15 ¶14

അവർ മിശി​ഹാ​യെ കണ്ടെത്തി!

14 മിശി​ഹാ​യു​ടെ അങ്കിക്കാ​യി ചീട്ടി​ടും. “എന്റെ വസ്‌ത്രം അവർ പകു​ത്തെ​ടു​ത്തു, എന്റെ അങ്കിക്കാ​യി അവർ ചീട്ടി​ടു​ന്നു” എന്ന്‌ സങ്കീർത്ത​ന​ക്കാ​രൻ എഴുതി. (സങ്കീ. 22:18) അങ്ങനെ​തന്നെ സംഭവി​ച്ചു: “(യേശു​വി​നെ) സ്‌തം​ഭ​ത്തിൽ തറച്ച​ശേഷം (റോമൻ പടയാ​ളി​കൾ) നറുക്കിട്ട്‌ അവന്റെ വസ്‌ത്രങ്ങൾ വീതി​ച്ചെ​ടു​ത്തു.”—മത്താ. 27:35; യോഹ​ന്നാൻ 19:23, 24 വായി​ക്കുക.

ആത്മീയരത്നങ്ങൾ

w06 11/1 29 ¶7

വിശുദ്ധ കൂടി​വ​ര​വു​ക​ളോട്‌ ആദരവു പ്രകട​മാ​ക്കു​ക

7 നമ്മുടെ കൂടി​വ​ര​വു​ക​ളോട്‌ ആദരവു പ്രകട​മാ​ക്കാൻ കഴിയുന്ന പ്രകട​മായ ചില വഴിക​ളുണ്ട്‌. രാജ്യ​ഗീ​ത​ങ്ങ​ളിൽ പങ്കു​ചേ​രാൻ തക്കവണ്ണം യോഗ​സ്ഥ​ലത്ത്‌ ഉണ്ടായി​രി​ക്കുക എന്നതാണ്‌ അതി​ലൊന്ന്‌. പല രാജ്യ​ഗീ​ത​ങ്ങ​ളും പ്രാർഥ​ന​യു​ടെ രൂപത്തി​ലാ​യ​തി​നാൽ നാം അവ ഭക്തിപൂർവം പാടേ​ണ്ട​തുണ്ട്‌. 22-ാം സങ്കീർത്ത​ന​ത്തി​ലെ വാക്കുകൾ യേശു​വി​നു ബാധക​മാ​ക്കി​ക്കൊണ്ട്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: “ഞാൻ നിന്റെ നാമത്തെ എന്റെ സഹോ​ദ​ര​ന്മാ​രോ​ടു കീർത്തി​ക്കും; സഭാമ​ദ്ധ്യേ ഞാൻ നിന്നെ സ്‌തു​തി​ക്കും.” (എബ്രായർ 2:12) അതു​കൊണ്ട്‌ ഗീതം ആലപി​ക്കാൻ അധ്യക്ഷൻ സദസ്സിനെ ക്ഷണിക്കു​ന്ന​തി​നു​മു​മ്പു​തന്നെ ഇരിപ്പി​ട​ങ്ങ​ളിൽ വന്നിരി​ക്കു​ന്ന​തും തുടർന്ന്‌ പാട്ടു പാടു​മ്പോൾ വരിക​ളു​ടെ അർഥത്തിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തും നാം ശീലമാ​ക്കണം. “ഞാൻ നേരു​ള്ള​വ​രു​ടെ സംഘത്തി​ലും സഭയി​ലും പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വെക്കു സ്‌തോ​ത്രം ചെയ്യും” എന്ന്‌ എഴുതിയ സങ്കീർത്ത​ന​ക്കാ​രന്റെ വികാ​രങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കുന്ന ഒരു വിധത്തി​ലാ​യി​രി​ക്കട്ടെ നമ്മുടെ ഗീതാ​ലാ​പനം. (സങ്കീർത്തനം 111:1) നാം ആലപി​ക്കുന്ന അത്തരം സ്‌തു​തി​ഗീ​തങ്ങൾ, യോഗ​ങ്ങൾക്കു നേരത്തെ എത്തി​ച്ചേ​രാ​നും അവസാ​നം​വരെ അതിൽ സംബന്ധി​ക്കാ​നും നമുക്കു തക്ക കാരണം പ്രദാനം ചെയ്യുന്നു.

w03 9/1 20 ¶1

“സഭാമ​ദ്ധ്യേ” യഹോ​വയെ സ്‌തു​തി​ക്കു​ക

മുൻകാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ, “സഭാമ​ദ്ധ്യേ” തങ്ങളുടെ വിശ്വാ​സം പ്രകടി​പ്പി​ക്കാൻ ഇക്കാലത്ത്‌ വിശ്വാ​സി​ക​ളായ ഓരോ​രു​ത്തർക്കും അവസര​മുണ്ട്‌. അതിനാ​യി എല്ലാവർക്കും ലഭിക്കുന്ന ഒരവസ​ര​മാണ്‌ സഭാ​യോ​ഗ​ങ്ങ​ളിൽ സദസ്സി​നോ​ടു ചോദി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക എന്നത്‌. അതിന്റെ പ്രയോ​ജ​ന​ങ്ങളെ വിലകു​റച്ചു കാണരുത്‌. ഉദാഹ​ര​ണ​ത്തിന്‌, പ്രശ്‌ന​ങ്ങളെ എങ്ങനെ തരണം​ചെ​യ്യാം അല്ലെങ്കിൽ ഒഴിവാ​ക്കാം എന്നതിനെ കുറി​ച്ചുള്ള അഭി​പ്രാ​യങ്ങൾ ബൈബിൾ തത്ത്വങ്ങൾ പിൻപ​റ്റാ​നുള്ള നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ തീരു​മാ​നത്തെ ശക്തി​പ്പെ​ടു​ത്തും. പരാമർശി​ച്ചി​ട്ടു​ള്ള​തും എന്നാൽ ഉദ്ധരി​ച്ചി​ട്ടി​ല്ലാ​ത്ത​തു​മായ ബൈബിൾ വാക്യ​ങ്ങളെ വിശദീ​ക​രി​ക്കു​ന്ന​തോ വ്യക്തി​പ​ര​മായ ഗവേഷ​ണ​ത്തിൽനി​ന്നു ലഭിച്ച ആശയങ്ങൾ അടങ്ങു​ന്ന​തോ ആയ ഉത്തരങ്ങൾ തങ്ങളുടെ പഠനശീ​ലങ്ങൾ മെച്ച​പ്പെ​ടു​ത്താൻ മറ്റുള്ള​വരെ പ്രേരി​പ്പി​ച്ചേ​ക്കാം.

ഏപ്രിൽ 1-7

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സങ്കീർത്തനം 23-25

“യഹോവ എന്റെ ഇടയൻ”

w05 11/1 17-18 ¶9, 10

“യഹോവ നമ്മുടെ ഇടയൻ”

9 ഒന്നാമ​താ​യി യഹോവ തന്റെ ജനത്തെ നടത്തുന്നു അഥവാ നയിക്കു​ന്നു. ദാവീദ്‌ എഴുതു​ന്നു: “പച്ചയായ പുല്‌പു​റ​ങ്ങ​ളിൽ അവൻ എന്നെ കിടത്തു​ന്നു; സ്വസ്ഥത​യുള്ള വെള്ളത്തി​ന്ന​രി​ക​ത്തേക്കു എന്നെ നടത്തുന്നു. എന്റെ പ്രാണനെ അവൻ തണുപ്പി​ക്കു​ന്നു; തിരു​നാ​മം​നി​മി​ത്തം എന്നെ നീതി​പാ​ത​ക​ളിൽ നടത്തുന്നു.” (സങ്കീർത്തനം 23:2, 3) സമൃദ്ധി​യു​ടെ നടുവിൽ സമാധാ​ന​മാ​യി കിടക്കുന്ന ആട്ടിൻകൂ​ട്ടത്തെ വർണി​ക്കു​മ്പോൾ സംതൃ​പ്‌തി​യു​ടെ​യും നവോ​ന്മേ​ഷ​ത്തി​ന്റെ​യും സുരക്ഷി​ത​ത്വ​ത്തി​ന്റെ​യും ഒരു ചിത്ര​മാണ്‌ ദാവീദ്‌ വരച്ചു​കാ​ട്ടു​ന്നത്‌. ‘പുല്‌പു​റങ്ങൾ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദത്തിന്‌ “സുഖ​പ്ര​ദ​മായ സ്ഥലം” എന്ന്‌ അർഥമാ​ക്കാൻ കഴിയും. സമാധാ​ന​മാ​യി കിടക്കാൻ പറ്റിയ നവോ​ന്മേ​ഷ​പ്ര​ദ​മായ ഒരു സ്ഥലം ആടുകൾ സ്വയം കണ്ടുപി​ടി​ക്കാൻ ഇടയില്ല. “സുഖ​പ്ര​ദ​മായ” അത്തര​മൊ​രു “സ്ഥല”ത്തേക്ക്‌ അവയെ നയിക്കാൻ അവയുടെ ഇടയൻതന്നെ വേണം.

10 ഇന്നു യഹോവ എങ്ങനെ​യാ​ണു നമ്മെ നയിക്കു​ന്നത്‌? അവൻ അതു ചെയ്യുന്ന ഒരു വിധം അവന്റെ മാതൃ​ക​യി​ലൂ​ടെ​യാണ്‌. “ദൈവത്തെ അനുക​രി​പ്പിൻ” എന്ന്‌ അവന്റെ വചനം നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (എഫെസ്യർ 5:1) ആ വാക്കു​ക​ളു​ടെ സന്ദർഭം മനസ്സലിവ്‌, ക്ഷമ, സ്‌നേഹം എന്നീ ഗുണങ്ങ​ളെ​ക്കു​റി​ച്ചു പരാമർശി​ക്കു​ന്നു. (എഫെസ്യർ 4:32; 5:2) അത്തരം പ്രിയ​ങ്ക​ര​മായ ഗുണങ്ങൾ പ്രകട​മാ​ക്കു​ന്ന​തിൽ ഏറ്റവും നല്ല മാതൃക വെക്കു​ന്നത്‌ യഹോ​വ​യാ​ണെ​ന്ന​തിൽ സംശയ​മില്ല. തന്നെ അനുക​രി​ക്കാൻ നമ്മോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ അവൻ നമുക്ക്‌ അസാധ്യ​മായ ഒരു കാര്യം ചെയ്യാൻ പറയു​ക​യാ​യി​രു​ന്നോ? അല്ല. ആ നിശ്വസ്‌ത ബുദ്ധി​യു​പ​ദേശം വാസ്‌ത​വ​ത്തിൽ, അവനു നമ്മിലുള്ള വിശ്വാ​സ​ത്തി​ന്റെ മഹത്തായ ഒരു പ്രകട​ന​മാണ്‌. ഏതു വിധത്തിൽ? നാം ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യി​ലാ​ണു സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌, അതായത്‌ നമുക്കു ധാർമിക ഗുണങ്ങ​ളുണ്ട്‌, ആത്മീയത പ്രകട​മാ​ക്കാ​നുള്ള പ്രാപ്‌തി​യും ഉണ്ട്‌. (ഉല്‌പത്തി 1:26) അതു​കൊണ്ട്‌ നാം അപൂർണ​രാ​ണെ​ങ്കി​ലും യഹോവ പ്രകട​മാ​ക്കുന്ന ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാ​നുള്ള പ്രാപ്‌തി നമുക്കു​ണ്ടെന്ന്‌ അവനറി​യാം. ഒന്നു ചിന്തി​ച്ചു​നോ​ക്കൂ, സ്‌നേ​ഹ​വാ​നായ നമ്മുടെ ദൈവം നമുക്ക്‌ അവനെ​പ്പോ​ലെ ആയിരി​ക്കാൻ കഴിയു​മെന്നു വിശ്വ​സി​ക്കു​ന്നു! നാം അവന്റെ മാതൃക പിൻപ​റ്റു​മെ​ങ്കിൽ ആലങ്കാ​രി​ക​മായ ഒരു വിധത്തിൽ നവോ​ന്മേ​ഷ​പ്ര​ദ​മായ ഒരു വിശ്ര​മ​സ്ഥ​ല​ത്തേക്ക്‌ അവൻ നമ്മെ നയിക്കും. ഈ അക്രമാ​സക്ത ലോക​ത്തിൽ, നമുക്കു ദൈവാം​ഗീ​കാ​ര​മു​ണ്ടെന്ന അറിവി​ന്റെ ഫലമാ​യു​ണ്ടാ​കുന്ന സമാധാ​ന​ത്തോ​ടെ നാം ‘നിർഭയം വസിക്കും.’—സങ്കീർത്തനം 4:8; 29:11.

w05 11/1 18-19 ¶13-15

“യഹോവ നമ്മുടെ ഇടയൻ”

13 യഹോവ പരിപാ​ലി​ക്കു​മെ​ന്നുള്ള ഉറപ്പിന്‌ ദാവീദ്‌ രണ്ടാമ​തൊ​രു കാരണം നൽകുന്നു: യഹോവ തന്റെ ആടുകളെ സംരക്ഷി​ക്കു​ന്നു. നാം ഇങ്ങനെ വായി​ക്കു​ന്നു: “കൂരി​രുൾതാ​ഴ്‌വ​ര​യിൽ കൂടി നടന്നാ​ലും ഞാൻ ഒരു അനർത്ഥ​വും ഭയപ്പെ​ടു​ക​യില്ല; നീ എന്നോ​ടു​കൂ​ടെ ഇരിക്കു​ന്നു​വ​ല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസി​പ്പി​ക്കു​ന്നു.” (സങ്കീർത്തനം 23:4) ഇവിടെ, “നീ” എന്ന്‌ യഹോ​വയെ വിളി​ച്ചു​കൊണ്ട്‌ ദാവീദ്‌ യഹോ​വ​യു​മാ​യുള്ള കൂടുതൽ അടുത്ത ബന്ധം കാണി​ക്കു​ന്നു. അതിൽ അതിശ​യി​ക്കാ​നില്ല, എന്തെന്നാൽ പ്രതി​കൂല സാഹച​ര്യ​ങ്ങ​ളിൽ സഹിച്ചു​നിൽക്കു​ന്ന​തിന്‌ ദൈവം തന്നെ എങ്ങനെ സഹായി​ച്ചു എന്നതി​നെ​ക്കു​റി​ച്ചാണ്‌ ദാവീദ്‌ സംസാ​രി​ക്കു​ന്നത്‌. ദാവീദ്‌ പല കൂരി​രുൾത്താ​ഴ്‌വ​ര​ക​ളിൽകൂ​ടി, അതായത്‌ ജീവൻതന്നെ അപകട​ത്തി​ലായ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യി​രു​ന്നു. എന്നാൽ “വടിയും കോലും” ‘കരങ്ങളി​ലേന്തി’ സഹായ​സ​ന്ന​ദ്ധ​നാ​യി ദൈവം തന്നോ​ടൊ​പ്പ​മു​ണ്ടെന്നു മനസ്സി​ലാ​ക്കി​യ​തി​നാൽ ഭയം തന്നെ കീഴ്‌പെ​ടു​ത്താൻ അവൻ അനുവ​ദി​ച്ചില്ല. സുരക്ഷി​ത​നാ​ണെന്ന തിരി​ച്ച​റിവ്‌ ദാവീ​ദി​നെ ആശ്വസി​പ്പി​ക്കു​ക​യും യഹോ​വ​യോ​ടു കൂടുതൽ അടുത്തു​ചെ​ല്ലാൻ സഹായി​ക്കു​ക​യും ചെയ്‌തു.

14 ഇന്ന്‌ യഹോവ തന്റെ ആടുകളെ സംരക്ഷി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? എതിരാ​ളി​കൾക്കാർക്കും, അവർ ആത്മജീ​വി​ക​ളോ മനുഷ്യ​രോ ആയി​ക്കൊ​ള്ളട്ടെ, ഭൂമി​യിൽനിന്ന്‌ അവന്റെ ആടുകളെ പൂർണ​മാ​യി ഇല്ലാതാ​ക്കാ​നാ​വി​ല്ലെന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പു​ത​രു​ന്നു. യഹോവ അത്‌ ഒരിക്ക​ലും അനുവ​ദി​ക്കു​ക​യില്ല. (യെശയ്യാ​വു 54:17; 2 പത്രൊസ്‌ 2:9) എന്നിരു​ന്നാ​ലും നമ്മുടെ ഇടയൻ എല്ലാ അനർഥ​ങ്ങ​ളി​ലും​നിന്ന്‌ നമ്മെ മറച്ചു​കൊ​ള്ളു​മെന്ന്‌ ഇതിന്‌ അർഥമില്ല. മനുഷ്യർക്കു സാധാ​ര​ണ​മായ പ്രശ്‌നങ്ങൾ നമ്മളും അനുഭ​വി​ക്കു​ന്നു, സത്യ​ക്രി​സ്‌ത്യാ​നി​കൾക്കെ​ല്ലാ​മുള്ള എതിർപ്പ്‌ നാമും നേരി​ടു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:12; യാക്കോബ്‌ 1:2) ആലങ്കാ​രി​ക​മാ​യി നാം ‘കൂരി​രുൾതാ​ഴ്‌വ​ര​യിൽ കൂടി നടന്നേ​ക്കാം.’ ഉദാഹ​ര​ണ​ത്തിന്‌, പീഡന​ത്തി​ന്റെ​യോ ആരോഗ്യ പ്രശ്‌ന​ങ്ങ​ളു​ടെ​യോ ഫലമായി നാം മരണത്തെ മുഖാ​മു​ഖം കണ്ടേക്കാം. നമുക്കു പ്രിയ​പ്പെട്ട ആരെങ്കി​ലും മരണത്തി​ന്റെ വക്കോ​ള​മെ​ത്തി​യേ​ക്കാം, ഒരുപക്ഷേ മരിച്ചു​പോ​യെ​ന്നും വരാം. ഏറ്റവും ഇരുള​ട​ഞ്ഞ​തെന്നു തോന്നുന്ന നിമി​ഷ​ങ്ങ​ളിൽ നമ്മുടെ ഇടയൻ നമ്മോ​ടൊ​പ്പ​മുണ്ട്‌, അവൻ നമ്മെ സംരക്ഷി​ക്കും. എങ്ങനെ?

15 അത്ഭുത​ക​ര​മായ ഇടപെടൽ യഹോവ വാഗ്‌ദാ​നം ചെയ്യു​ന്നില്ല. എന്നാൽ ഒരു കാര്യം സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും: നാം എന്തെല്ലാം പ്രതി​ബ​ന്ധങ്ങൾ നേരി​ട്ടാ​ലും അവയെ​യെ​ല്ലാം തരണം​ചെ​യ്യാൻ യഹോവ നമ്മെ സഹായി​ക്കും. “വിവി​ധ​പ​രീക്ഷ”കൾ കൈകാ​ര്യം ചെയ്യു​ന്ന​തി​നുള്ള ജ്ഞാനം അവൻ നമുക്കു നൽകും. (യാക്കോബ്‌ 1:2-5) ഇടയൻ തന്റെ വടി അല്ലെങ്കിൽ കോൽ ഇരപി​ടി​യ​ന്മാ​രെ അകറ്റാൻ മാത്രമല്ല ആടുകളെ മൃദു​വാ​യി തട്ടി ശരിയായ ദിശയി​ലേക്കു തിരി​ച്ചു​വി​ടാ​നും ഉപയോ​ഗി​ക്കു​ന്നു. യഹോ​വ​യ്‌ക്കു നമ്മെ ശരിയായ ദിശയി​ലേക്കു തിരി​ച്ചു​വി​ടാൻ കഴിയും. ഒരുപക്ഷേ, നമ്മുടെ കാര്യ​ത്തിൽ അവൻ അതു ചെയ്യു​ന്നത്‌ ഒരു സഹാരാ​ധ​കനെ ഉപയോ​ഗി​ച്ചു​കൊ​ണ്ടാ​യി​രു​ന്നേ​ക്കാം. നമ്മുടെ സാഹച​ര്യ​ത്തിൽ നിർണാ​യ​ക​മായ മാറ്റം വരുത്തി​യേ​ക്കാ​വുന്ന തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കാൻ അദ്ദേഹം നമ്മെ സഹായി​ച്ചേ​ക്കാം. കൂടാതെ, സഹിച്ചു​നിൽക്കാ​നുള്ള ശക്തി നൽകാൻ യഹോ​വ​യ്‌ക്കു കഴിയും. (ഫിലി​പ്പി​യർ 4:13) പരിശു​ദ്ധാ​ത്മാ​വി​നെ നൽകി​ക്കൊണ്ട്‌ “അത്യന്ത​ശക്തി”യാൽ നമ്മെ പ്രവർത്ത​ന​സ​ജ്ജ​രാ​ക്കാൻ അവനു കഴിയും. (2 കൊരി​ന്ത്യർ 4:7) നമ്മു​ടെ​മേൽ സാത്താൻ കൊണ്ടു​വ​ന്നേ​ക്കാ​വുന്ന ഏതു പരി​ശോ​ധ​ന​യും സഹിച്ചു​നിൽക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കാൻ ദൈവാ​ത്മാ​വി​നു കഴിയും. (1 കൊരി​ന്ത്യർ 10:13) നമ്മെ സഹായി​ക്കാൻ യഹോവ സദാ സന്നദ്ധനാ​ണെ​ന്ന​റി​യു​ന്നത്‌ ആശ്വാ​സ​ദാ​യ​ക​മല്ലേ?

w05 11/1 19-20 ¶17, 18

“യഹോവ നമ്മുടെ ഇടയൻ”

17 തന്റെ ഇടയന്റെ കരുത​ലി​ലുള്ള ഉറപ്പിന്‌ ദാവീദ്‌ മൂന്നാ​മ​തൊ​രു കാരണം നൽകുന്നു: യഹോവ തന്റെ ആടുകളെ സമൃദ്ധ​മാ​യി തീറ്റി​പ്പോ​റ്റു​ന്നു. അവൻ ഇങ്ങനെ എഴുതി: “എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരു​ന്നൊ​രു​ക്കു​ന്നു; എന്റെ തലയെ എണ്ണകൊ​ണ്ടു അഭി​ഷേകം ചെയ്യുന്നു; എന്റെ പാനപാ​ത്ര​വും നിറഞ്ഞു കവിയു​ന്നു.” (സങ്കീർത്തനം 23:5) ഭക്ഷണപാ​നീ​യങ്ങൾ സമൃദ്ധ​മാ​യി നൽകുന്ന ഉദാര​മ​തി​യായ ഒരു ആതി​ഥേ​യ​നാ​യി ഈ വാക്യ​ത്തിൽ ദാവീദ്‌ തന്റെ ഇടയനെ ചിത്രീ​ക​രി​ക്കു​ന്നു. കരുത​ലുള്ള ഇടയ​ന്റെ​യും ഉദാര​മ​തി​യായ ആതി​ഥേ​യ​ന്റെ​യും ദൃഷ്ടാ​ന്തങ്ങൾ തമ്മിൽ ചേർച്ച​ക്കു​റ​വൊ​ന്നു​മില്ല. ആട്ടിൻകൂ​ട്ട​ത്തിന്‌ ‘മുട്ടു​ണ്ടാ​കാ​തി​രി​ക്കാൻ,’ പുല്ല്‌ സമൃദ്ധ​മാ​യുള്ള മേച്ചിൽപ്പു​റ​ങ്ങ​ളും വേണ്ടത്ര കുടി​വെള്ളം കിട്ടുന്ന സ്ഥലവും എവി​ടെ​യാ​ണെന്ന്‌ ഒരു നല്ല ഇടയൻ തീർച്ച​യാ​യും അറിഞ്ഞി​രി​ക്കണം.—സങ്കീർത്തനം 23:1, 2.

18 നമ്മുടെ ഇടയനും ഉദാര​നായ ഒരു ആതി​ഥേ​യ​നാ​ണോ? തീർച്ച​യാ​യും, അക്കാര്യ​ത്തിൽ യാതൊ​രു സംശയ​വും ഇല്ല. നാം ഇപ്പോൾ ആസ്വദി​ക്കുന്ന ആത്മീയ ഭക്ഷണത്തി​ന്റെ ഗുണനി​ല​വാ​ര​വും അളവും വൈവി​ധ്യ​വും ഒന്നു പരിചി​ന്തി​ച്ചു​നോ​ക്കൂ. വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​വർഗ​ത്തി​ലൂ​ടെ യഹോവ നമുക്ക്‌ വളരെ മികച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും യോഗങ്ങൾ, സമ്മേള​നങ്ങൾ, കൺ​വെൻ​ഷ​നു​കൾ എന്നിവ​യി​ലൂ​ടെ പ്രബോ​ധ​നാ​ത്മ​ക​മായ പരിപാ​ടി​ക​ളും പ്രദാനം ചെയ്‌തി​രി​ക്കു​ന്നു, ഈ കരുത​ലു​ക​ളെ​ല്ലാം നമ്മുടെ ആത്മീയ ആവശ്യങ്ങൾ നിവർത്തി​ക്കു​ന്നു. (മത്തായി 24:45-47, NW) ആത്മീയ ഭക്ഷണത്തി​നു യാതൊ​രു ക്ഷാമവു​മില്ല. “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” ദശലക്ഷ​ക്ക​ണ​ക്കി​നു ബൈബി​ളു​ക​ളും ബൈബിൾ പഠനസ​ഹാ​യി​ക​ളും ഉത്‌പാ​ദി​പ്പി​ച്ചി​ട്ടുണ്ട്‌, അവ ഇപ്പോൾ 413 ഭാഷക​ളിൽ ലഭ്യമാണ്‌. ആത്മീയ ഭക്ഷണം യഹോവ വൈവി​ധ്യ​മാർന്ന വിധങ്ങ​ളിൽ ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു, അടിസ്ഥാന ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളാ​കുന്ന “പാൽ”മുതൽ ആഴമേ​റിയ ആത്മീയ വിവര​ങ്ങ​ളാ​കുന്ന “കട്ടിയാ​യുള്ള ആഹാരം”വരെ അതിൽ ഉൾപ്പെ​ടു​ന്നു. (എബ്രായർ 5:11-14) തത്‌ഫ​ല​മാ​യി, പ്രശ്‌നങ്ങൾ നേരി​ടു​ക​യോ തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​വ​രു​ക​യോ ചെയ്യു​മ്പോൾ നമുക്ക്‌ ഏറ്റവും ആവശ്യ​മുള്ള വിവരങ്ങൾ കണ്ടെത്താൻ സാധാ​ര​ണ​ഗ​തി​യിൽ നമുക്കു കഴിയും. ഇത്തരം ആത്മീയ ഭക്ഷണമി​ല്ലാ​യി​രു​ന്നെ​ങ്കിൽ നമ്മുടെ അവസ്ഥ എന്തായി​രി​ക്കു​മാ​യി​രു​ന്നു? നമ്മുടെ ഇടയൻ തീർച്ച​യാ​യും അങ്ങേയറ്റം ഉദാര​മ​തി​യായ ഒരു ദാതാവു തന്നെ!—യെശയ്യാ​വു 25:6; 65:13.

ആത്മീയരത്നങ്ങൾ

w11 2/15 24 ¶1-3

പൂർണ​ഹൃ​ദ​യ​ത്തോ​ടെ നീതിയെ സ്‌നേ​ഹി​ക്കു​ക

ബൈബി​ളി​ലൂ​ടെ​യും പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ​യും യഹോവ തന്റെ ജനത്തെ “നീതി​പാ​ത​ക​ളിൽ” നടത്തുന്നു. (സങ്കീ. 23:3) എന്നാൽ അപൂർണ​രാ​യ​തി​നാൽ ആ പാതയിൽനിന്ന്‌ നാം വ്യതി​ച​ലി​ച്ചു​പോ​യേ​ക്കാം. തിരികെ നീതി​യു​ടെ മാർഗ​ത്തി​ലേ​ക്കു​വ​രാൻ ബോധ​പൂർവ​മായ ശ്രമം കൂടി​യേ​തീ​രൂ. അതിൽ വിജയി​ക്കാൻ നാം എന്തു ചെയ്യണം? നീതിയെ ഇഷ്ടപ്പെ​ടണം, യേശു​വി​നെ​പ്പോ​ലെ.—സങ്കീർത്തനം 45:7 വായി​ക്കുക.

2 എന്താണ്‌ ‘നീതി​പാ​തകൾ?’ ഒരുവന്റെ ജീവി​ത​ഗ​തി​യെ നിർണ​യി​ക്കേണ്ട നീതി സംബന്ധിച്ച യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളാണ്‌ അവ. “നീതി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ, ഗ്രീക്ക്‌ പദങ്ങൾ ‘നേരാ​യ​തി​നെ,’ സദാചാര തത്ത്വങ്ങൾ കർശന​മാ​യി പാലി​ക്കു​ന്ന​തി​നെ കുറി​ക്കു​ന്നു. സദാചാര കാര്യ​ങ്ങ​ളിൽ തങ്ങൾ പിൻപ​റ്റേണ്ട നേരായ മാർഗം ഏതാ​ണെന്നു നിർണ​യി​ക്കാൻ യഹോ​വ​യു​ടെ ആരാധകർ “നീതി​നി​വാ​സ​മായ” അവനി​ലേക്ക്‌ സസന്തോ​ഷം നോക്കു​ന്നു.—യിരെ. 50:7.

3 ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ നാം മുഴു​ഹൃ​ദ​യ​ത്തോ​ടെ പരി​ശ്ര​മി​ച്ചാൽ മാത്രമേ അവനെ പൂർണ​മാ​യി പ്രസാ​ദി​പ്പി​ക്കാൻ നമുക്കു കഴിയൂ. (ആവ. 32:4) യഹോ​വ​യാം​ദൈ​വ​ത്തെ​ക്കു​റി​ച്ചു പഠിക്കാ​നാ​കു​ന്ന​തെ​ല്ലാം അവന്റെ വചനമായ ബൈബി​ളിൽനി​ന്നു മനസ്സി​ലാ​ക്കു​ന്ന​താണ്‌ ആദ്യപടി. അവനെ​ക്കു​റിച്ച്‌ കൂടുതൽ അറിയു​മ്പോൾ, അവനോട്‌ അനുദി​നം അടുത്തു​വ​രു​മ്പോൾ, അവന്റെ നീതിയെ നാം കൂടുതൽ ഇഷ്ടപ്പെ​ടും. (യാക്കോ. 4:8) ജീവി​ത​ത്തിൽ പ്രധാ​ന​പ്പെട്ട തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​വ​രു​മ്പോൾ നാം ദൈവ​ത്തി​ന്റെ ഈ നിശ്വ​സ്‌ത​വ​ചനം നൽകുന്ന മാർഗ​നിർദേശം സ്വീക​രി​ക്കു​ക​യും വേണം.

ഏപ്രിൽ 8-14

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സങ്കീർത്തനം 26-28

ദാവീദ്‌ തന്റെ നിഷ്‌ക​ളങ്കത കൈവി​ട്ടി​ല്ല

w04 12/1 14 ¶8-9

നിർമ​ല​ത​യു​ടെ പാതയിൽ നടക്കു​വിൻ

8 ദാവീദ്‌ ഇങ്ങനെ പ്രാർഥി​ച്ചു: “യഹോവേ, എന്നെ പരീക്ഷി​ച്ചു ശോധന ചെയ്യേ​ണമേ; എന്റെ അന്തരം​ഗ​വും [“വൃക്കക​ളും,” NW] എന്റെ ഹൃദയ​വും പരി​ശോ​ധി​ക്കേ​ണമേ.” (സങ്കീർത്തനം 26:2) വൃക്കകൾ ശരീര​ത്തിൽ വളരെ ഉള്ളിലാ​യാ​ണു സ്ഥിതി ചെയ്യു​ന്നത്‌. ആലങ്കാ​രി​ക​മാ​യി, അവ ഒരുവന്റെ ഉള്ളി​ന്റെ​യു​ള്ളി​ലെ വികാ​ര​ങ്ങ​ളെ​യും ചിന്തക​ളെ​യും പ്രതി​നി​ധീ​ക​രി​ക്കു​ന്നു. അതു​പോ​ലെ, ആലങ്കാ​രി​ക​മായ അർഥത്തിൽ ഹൃദയം പ്രചോ​ദ​നങ്ങൾ, വികാ​രങ്ങൾ, ബുദ്ധി തുടങ്ങി​യവ ഉൾപ്പെ​ടെ​യുള്ള മുഴു ആന്തരിക വ്യക്തി​യെ​യും കുറി​ക്കു​ന്നു. തന്നെ പരി​ശോ​ധി​ക്കേ​ണ​മേ​യെന്ന്‌ ദാവീദ്‌ യഹോ​വ​യോട്‌ അപേക്ഷി​ച്ച​പ്പോൾ, ഫലത്തിൽ തന്റെ ഉള്ളി​ന്റെ​യു​ള്ളി​ലെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും പരി​ശോ​ധി​ച്ചു വിലയി​രു​ത്താൻ പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു അവൻ.

9 തന്റെ വൃക്കക​ളെ​യും ഹൃദയ​ത്തെ​യും ശോധന ചെയ്യാൻ അഥവാ ശുദ്ധീ​ക​രി​ക്കാൻ ദാവീദ്‌ യാചിച്ചു. യഹോവ എങ്ങനെ​യാണ്‌ നമ്മുടെ ആന്തരിക വ്യക്തിയെ ശോധന ചെയ്യു​ന്നത്‌? ദാവീദ്‌ പാടി: “എനിക്കു ബുദ്ധി ഉപദേ​ശി​ച്ചു​തന്ന യഹോ​വയെ ഞാൻ വാഴ്‌ത്തും; രാത്രി​കാ​ല​ങ്ങ​ളി​ലും എന്റെ അന്തരംഗം [“വൃക്കകൾ,” NW] എന്നെ ഉപദേ​ശി​ക്കു​ന്നു.” (സങ്കീർത്തനം 16:7) അത്‌ എന്താണ്‌ അർഥമാ​ക്കു​ന്നത്‌? ദിവ്യോ​പ​ദേശം ദാവീ​ദി​ന്റെ ഉള്ളി​ലേക്ക്‌ ആഴ്‌ന്നി​റങ്ങി അവന്റെ ഹൃദയ​ത്തിൽ പതിയു​ക​യും അവന്റെ ഉള്ളി​ന്റെ​യു​ള്ളി​ലെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും തിരു​ത്തു​ക​യും ചെയ്‌തു എന്നാണ്‌ അതിന്റെ അർഥം. ദൈവ​ത്തി​ന്റെ വചനത്തി​ലൂ​ടെ​യും അവന്റെ പ്രതി​നി​ധി​ക​ളി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും നമുക്കു ലഭിക്കുന്ന ബുദ്ധി​യു​പ​ദേ​ശ​ത്തെ​ക്കു​റി​ച്ചു നാം വിലമ​തി​പ്പോ​ടെ ധ്യാനി​ക്കു​ക​യും അതു നമ്മു​ടെ​യു​ള്ളിൽ ആഴത്തിൽ പതിയു​ക​യും ചെയ്യു​ന്നെ​ങ്കിൽ നമ്മുടെ കാര്യ​ത്തി​ലും അതുതന്നെ സംഭവി​ക്കും. ഈ വിധത്തിൽ നമ്മെ ശോധന ചെയ്യാൻ ക്രമമാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നത്‌ നിർമ​ല​ത​യു​ടെ പാതയിൽ നടക്കാൻ നമ്മെ സഹായി​ക്കും.

w04 12/1 15-16 ¶12-13

നിർമ​ല​ത​യു​ടെ പാതയിൽ നടക്കു​വിൻ

12 നിർമലത കാത്തു​സൂ​ക്ഷി​ക്കാൻ സഹായിച്ച മറ്റൊരു ഘടക​ത്തെ​ക്കു​റി​ച്ചു ദാവീദ്‌ പറഞ്ഞു: “വ്യർത്ഥ​ന്മാ​രോ​ടു​കൂ​ടെ [“വഞ്ചക​രോ​ടൊ​പ്പം,” ഓശാന ബൈബിൾ] ഞാൻ ഇരുന്നി​ട്ടില്ല; കപടക്കാ​രു​ടെ അടുക്കൽ ഞാൻ ചെന്നി​ട്ടു​മില്ല. ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ സംഘത്തെ ഞാൻ പകെച്ചി​രി​ക്കു​ന്നു; ദുഷ്ടന്മാ​രോ​ടു​കൂ​ടെ ഞാൻ ഇരിക്ക​യു​മില്ല.” (സങ്കീർത്തനം 26:4, 5) ദാവീദ്‌ ദുഷ്ടന്മാ​രോ​ടു​കൂ​ടെ ഇരിക്കാൻ വിസമ്മ​തി​ച്ചു. ചീത്ത സഹവാസം അവൻ വെറുത്തു.

13 നമ്മെ സംബന്ധി​ച്ചെന്ത്‌? ടെലി​വി​ഷൻ പരിപാ​ടി​കൾ, വീഡി​യോ​കൾ, ചലച്ചി​ത്രങ്ങൾ, ഇന്റർനെറ്റ്‌ സൈറ്റു​കൾ, മറ്റു മാധ്യ​മങ്ങൾ എന്നിവ​യി​ലൂ​ടെ വഞ്ചകരു​മാ​യി സഹവസി​ക്കാൻ നാം വിസമ്മ​തി​ക്കു​ന്നു​വോ? തങ്ങളുടെ തനിനി​റം മറച്ചു​വെ​ക്കുന്ന, കാപട്യം നിറഞ്ഞ ആളുക​ളിൽനി​ന്നു നാം അകന്നു നിൽക്കു​ന്നു​ണ്ടോ? സ്‌കൂ​ളി​ലോ ജോലി​സ്ഥ​ല​ത്തോ ഉള്ള ചില ആളുകൾ നമ്മെ ചതിക്കു​ക​യെന്ന ഉദ്ദേശ്യ​ത്തിൽ നമ്മുടെ സുഹൃ​ത്തു​ക്ക​ളാ​യി നടി​ച്ചേ​ക്കാം. ദൈവിക സത്യത്തിൽ നടക്കാത്ത ആളുക​ളു​മാ​യി അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ നാം വാസ്‌ത​വ​ത്തിൽ ആഗ്രഹി​ക്കു​ന്നു​വോ? വിശ്വാ​സ​ത്യാ​ഗി​കൾ, യഹോ​വയെ സേവി​ക്കു​ന്ന​തിൽനി​ന്നു നമ്മെ അകറ്റു​ക​യെന്ന തങ്ങളുടെ ലാക്ക്‌ മറച്ചു​വെ​ച്ചു​കൊണ്ട്‌ ആത്മാർഥ​ത​യു​ടെ മുഖം​മൂ​ടി അണി​ഞ്ഞേ​ക്കാം. ക്രിസ്‌തീയ സഭയിൽത്തന്നെ ഇരട്ടജീ​വി​തം നയിക്കുന്ന ചിലർ ഉണ്ടെങ്കി​ലോ? തങ്ങൾ യഥാർഥ​ത്തിൽ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന സംഗതി അവരും മറച്ചു​വെ​ക്കു​ന്നു. ഇപ്പോൾ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി സേവി​ക്കുന്ന ജെയ്‌സന്‌ യുവ​പ്രാ​യ​ത്തിൽ അത്തരം സുഹൃ​ത്തു​ക്കൾ ഉണ്ടായി​രു​ന്നു. അവരെ​ക്കു​റിച്ച്‌ അവൻ പറയുന്നു: “ഒരു ദിവസം അവരി​ലൊ​രാൾ എന്നോടു പറഞ്ഞു: ‘നമ്മൾ ഇപ്പോൾ എന്തു ചെയ്‌താ​ലും ഒരു പ്രശ്‌ന​വു​മില്ല, പുതിയ വ്യവസ്ഥി​തി വരു​മ്പോൾ നാം മരിച്ചു​പോ​കു​മെ​ന്ന​ല്ലേ​യു​ള്ളൂ. നമുക്ക്‌ എന്താണു നഷ്ടപ്പെ​ട്ട​തെന്ന്‌ ഏതായാ​ലും നമ്മൾ അറിയാൻപോ​കു​ന്നി​ല്ല​ല്ലോ.’ അത്തരം സംസാരം എന്നെ കുലു​ക്കി​യു​ണർത്തി. പുതിയ വ്യവസ്ഥി​തി വരു​മ്പോൾ മരിക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല.” ജെയ്‌സൻ ജ്ഞാനപൂർവം അത്തരക്കാ​രു​മാ​യുള്ള സഹവാസം അവസാ​നി​പ്പി​ച്ചു. “വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌. മോശ​മായ സഹവാ​സങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു,” അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ മുന്നറി​യി​പ്പു നൽകി. (1 കൊരി​ന്ത്യർ 15:33, NW) നാം മോശ​മായ സഹവാ​സങ്ങൾ ഒഴിവാ​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌!

w04 12/1 16 ¶17-18

നിർമ​ല​ത​യു​ടെ പാതയിൽ നടക്കു​വിൻ

17 സമാഗമന കൂടാരം, അതിലെ യാഗപീ​ഠ​വും യാഗങ്ങ​ളും സഹിതം ഇസ്രാ​യേ​ലി​ലെ സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​രു​ന്നു. ആ സ്ഥലത്തോ​ടുള്ള തന്റെ പ്രിയം പ്രകടി​പ്പി​ച്ചു​കൊണ്ട്‌ ദാവീദ്‌ ഇങ്ങനെ പ്രാർഥി​ച്ചു: “യഹോവേ, നിന്റെ ആലയമായ വാസസ്ഥ​ല​വും നിന്റെ മഹത്വ​ത്തി​ന്റെ നിവാ​സ​വും എനിക്കു പ്രിയ​മാ​കു​ന്നു.”—സങ്കീർത്തനം 26:8.

18 യഹോ​വ​യെ​ക്കു​റി​ച്ചു പഠിക്കുന്ന സ്ഥലങ്ങളിൽ കൂടി​വ​രു​ന്നതു നാം പ്രിയ​പ്പെ​ടു​ന്നു​വോ? ആത്മീയ പ്രബോ​ധ​ന​ത്തി​നുള്ള ക്രമമായ പരിപാ​ടി​കൾ നടത്ത​പ്പെ​ടുന്ന ഓരോ രാജ്യ​ഹാ​ളും പ്രദേ​ശത്ത്‌ സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി വർത്തി​ക്കു​ന്നു. കൂടാതെ, നമുക്കു വാർഷിക കൺ​വെൻ​ഷ​നു​കൾ, സർക്കിട്ട്‌ സമ്മേള​നങ്ങൾ, പ്രത്യേക സമ്മേളന ദിനങ്ങൾ എന്നിവ​യു​മുണ്ട്‌. അത്തരം യോഗ​ങ്ങ​ളിൽ യഹോ​വ​യു​ടെ “സാക്ഷ്യങ്ങൾ” അഥവാ ഓർമി​പ്പി​ക്ക​ലു​കൾ ചർച്ച ചെയ്യുന്നു. നാം അവയോട്‌ ‘അത്യന്തം പ്രിയം’ വളർത്തി​യെ​ടു​ക്കു​ന്നെ​ങ്കിൽ നാം യോഗ​ങ്ങ​ളിൽ പങ്കെടു​ക്കാ​നും പരിപാ​ടി​കൾ ശ്രദ്ധി​ക്കാ​നും ആകാം​ക്ഷ​യു​ള്ളവർ ആയിരി​ക്കും. (സങ്കീർത്തനം 119:167) നമ്മുടെ വ്യക്തി​പ​ര​മായ ക്ഷേമത്തിൽ താത്‌പ​ര്യ​മുള്ള, നിർമ​ല​ത​യു​ടെ ഗതിയിൽ തുടരു​ന്ന​തി​നു നമ്മെ സഹായി​ക്കുന്ന സഹ വിശ്വാ​സി​ക​ളോ​ടു​കൂ​ടെ ആയിരി​ക്കു​ന്നത്‌ എത്ര നവോ​ന്മേ​ഷ​പ്ര​ദ​മാണ്‌!—എബ്രായർ 10:24, 25.

ആത്മീയരത്നങ്ങൾ

w06 7/15 28 ¶15

ക്ലേശം അനുഭ​വി​ക്കു​ന്ന​വരെ യഹോവ വിടു​വി​ക്കു​ന്നു

15 സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ ഇപ്രകാ​രം പാടി: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു; എങ്കിലും യഹോവ എന്നെ ചേർത്തു​കൊ​ള്ളും.” (സങ്കീർത്തനം 27:10) യഹോ​വ​യു​ടെ സ്‌നേഹം ഏതൊരു മാതാ​വി​ന്റെ​യോ പിതാ​വി​ന്റെ​യോ സ്‌നേ​ഹ​ത്തെ​യും മറിക​ട​ക്കു​ന്ന​താണ്‌ എന്നറി​യു​ന്നത്‌ എത്ര ആശ്വാ​സ​പ്ര​ദ​മാണ്‌! മാതാ​പി​താ​ക്ക​ളിൽനിന്ന്‌ അവഗണ​ന​യും മോശ​മായ പെരു​മാ​റ്റ​വും സഹി​ക്കേ​ണ്ടി​വ​രു​ന്ന​തോ അവരാൽ ഉപേക്ഷി​ക്ക​പ്പെ​ടു​ന്ന​തോ വേദനാ​ജ​ന​ക​മാ​ണെ​ങ്കി​ലും യഹോവ നിങ്ങൾക്കാ​യി എത്ര​ത്തോ​ളം കരുതു​ന്നു എന്നതിന്‌ അതുമാ​യി യാതൊ​രു ബന്ധവു​മില്ല. (റോമർ 8:38, 39) യഹോവ താൻ സ്‌നേ​ഹി​ക്കു​ന്ന​വരെ തന്നി​ലേക്ക്‌ ആകർഷി​ക്കു​ന്നു എന്ന കാര്യം ഓർമി​ക്കുക. (യോഹ​ന്നാൻ 3:16; 6:44) മനുഷ്യർ നിങ്ങ​ളോട്‌ എങ്ങനെ പെരു​മാ​റി​യാ​ലും നിങ്ങളു​ടെ സ്വർഗീയ പിതാവ്‌ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു എന്നതാണു വസ്‌തുത.

ഏപ്രിൽ 15-21

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സങ്കീർത്തനം 29-31

ശിക്ഷണം—ദൈവ​സ്‌നേ​ഹ​ത്തി​ന്റെ ഒരു തെളിവ്‌

it-1-E 802 ¶3

മുഖം

‘മുഖം മറയ്‌ക്കുക’ എന്ന പദപ്ര​യോ​ഗ​ത്തിന്‌ സാഹച​ര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ പല അർഥങ്ങൾ വരാം. ചില​പ്പോൾ യഹോവ തന്റെ മുഖം മറച്ചു എന്നു പറയു​ന്നത്‌ തന്റെ അംഗീ​കാ​രം അല്ലെങ്കിൽ പിന്തുണ പിൻവ​ലി​ക്കു​ന്ന​തി​നെ​യാ​യി​രി​ക്കാം അർഥമാ​ക്കു​ന്നത്‌. അതു ചില​പ്പോൾ ഒരു വ്യക്തി​യു​ടെ​യോ ഇസ്രാ​യേൽ ജനം​പോ​ലുള്ള ഒരു കൂട്ടത്തി​ന്റെ​യോ അനുസ​ര​ണ​ക്കേടു കാരണ​മാ​യി​രി​ക്കാം. (ഇയ്യ 34:29; സങ്ക 30:5-8; യശ 54:8; 59:2) മറ്റു ചില​പ്പോൾ, ശരിയായ സമയം വരുന്ന​തു​വരെ യഹോവ പ്രവൃ​ത്തി​ക്കാ​തെ​യോ മറുപടി നൽകാ​തെ​യോ ഇരിക്കു​ന്ന​തി​നെ​യും ഇത്‌ അർഥമാ​ക്കു​ന്നു. (സങ്ക 13:1-3) അതു​പോ​ലെ, “എന്റെ പാപങ്ങ​ളിൽനിന്ന്‌ അങ്ങ്‌ മുഖം തിരി​ക്കേ​ണമേ” എന്നു ദാവീദ്‌ ദൈവ​ത്തോട്‌ അപേക്ഷി​ച്ച​തി​ലൂ​ടെ തന്റെ തെറ്റു​കൾക്കു ദാവീദ്‌ ക്ഷമ ചോദി​ക്കു​ക​യാ​യി​രു​ന്നു.—സങ്ക 51:9; സങ്ക 10:11-മായി താരത​മ്യം ചെയ്യുക.

w07 3/1 19 ¶1

യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കു​ന്ന​തിൽ സന്തുഷ്ടർ

യഹോവ നൽകുന്ന ശിക്ഷണം നമുക്കു പ്രയോ​ജനം ചെയ്യുന്ന വിധത്തെ ഒരു ഫലം വളർന്നു പാകമാ​കു​ന്ന​തി​നോട്‌ ഉപമി​ക്കാം. ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷണ​ത്തെ​ക്കു​റി​ച്ചു ബൈബിൾ പറയുന്നു: “അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാ​ന​ഫലം ലഭിക്കും.” (എബ്രായർ 12:11) ഒരു ഫലം വളർന്നു പാകമാ​കാൻ സമയ​മെ​ടു​ക്കു​ന്ന​തു​പോ​ലെ​തന്നെ, ദൈവം നൽകുന്ന പരിശീ​ല​ന​ത്തി​നു വിധേ​യ​രാ​യി നമ്മുടെ മനോ​ഭാ​വ​ത്തി​നു മാറ്റം വരുത്താൻ സമയ​മെ​ടു​ക്കും. ഉദാഹ​ര​ണ​ത്തിന്‌, സ്വഭാ​വ​ദൂ​ഷ്യം മൂലം സഭയിലെ ചില പദവികൾ നമുക്കു നഷ്ടമാ​കു​ന്നെന്നു കരുതുക. ദൈവ​ത്തി​നാ​യി കാത്തി​രി​ക്കാ​നുള്ള മനസ്സൊ​രു​ക്കം നിരു​ത്സാ​ഹി​ത​രാ​യി പിന്മാ​റു​ന്ന​തിൽനി​ന്നു നമ്മെ തടയും. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ദാവീ​ദി​ന്റെ നിശ്വസ്‌ത മൊഴി​കൾ പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌: “അവന്റെ കോപം ക്ഷണനേ​ര​ത്തേ​ക്കേ​യു​ള്ളു; അവന്റെ പ്രസാ​ദ​മോ ജീവപ​ര്യ​ന്ത​മു​ള്ളതു; സന്ധ്യയി​ങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സി​ലോ ആനന്ദ​ഘോ​ഷം വരുന്നു.” (സങ്കീർത്തനം 30:5) കാത്തി​രി​പ്പിൻ മനോ​ഭാ​വം നാം വളർത്തി​യെ​ടു​ക്കു​ക​യും ദൈവ​വ​ച​ന​ത്തിൽനി​ന്നും സംഘട​ന​യിൽനി​ന്നും ലഭിക്കുന്ന ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ “ആനന്ദ​ഘോഷ”ത്തിനുള്ള നമ്മുടെ സമയം ആഗതമാ​കും.

w21.10 6 ¶18

എന്താണു ശരിക്കുള്ള മാനസാ​ന്തരം?

18 തനിക്കു ശരിക്കും മാനസാ​ന്തരം വന്നിട്ടു​ണ്ടെന്നു തെളി​യി​ക്കാൻ പുറത്താ​ക്ക​പ്പെട്ട വ്യക്തി പതിവാ​യി മീറ്റി​ങ്ങു​കൾക്കു വരുക​യും പ്രാർഥി​ക്കു​ക​യും ബൈബിൾ പഠിക്കു​ക​യും ഒക്കെ ചെയ്യേ​ണ്ട​തുണ്ട്‌. തെറ്റി​ലേക്കു നയിച്ച സാഹച​ര്യ​ങ്ങൾ അദ്ദേഹം ബോധ​പൂർവം ഒഴിവാ​ക്കു​ക​യും ചെയ്യും. യഹോ​വ​യു​മാ​യുള്ള ബന്ധത്തി​ലേക്കു തിരികെ വരാൻ അദ്ദേഹം ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നെ​ങ്കിൽ യഹോവ അദ്ദേഹ​ത്തോ​ടു പൂർണ​മാ​യി ക്ഷമിക്കും. മാത്രമല്ല വീണ്ടും സഭയുടെ ഭാഗമാ​യി​ത്തീ​രാൻ മൂപ്പന്മാർ അദ്ദേഹത്തെ സഹായി​ക്കു​ക​യും ചെയ്യും. എന്നാൽ ഓരോ​രു​ത്ത​രു​ടെ​യും തെറ്റു വ്യത്യ​സ്‌ത​മാണ്‌. അതു​കൊണ്ട്‌ പുറത്താ​ക്ക​പ്പെ​ട്ട​യാൾക്കു ശരിക്കും മാനസാ​ന്തരം വന്നിട്ടു​ണ്ടോ എന്നു പരി​ശോ​ധി​ക്കുന്ന സമയത്ത്‌ മൂപ്പന്മാർ ഓരോ കേസും നന്നായി വിലയി​രു​ത്തും. അതേസ​മയം അവരോട്‌ അന്യാ​യ​മാ​യി ഇടപെ​ടു​ക​യു​മില്ല.

ആത്മീയരത്നങ്ങൾ

w06 5/15 19 ¶13

സങ്കീർത്ത​നങ്ങൾ ഒന്നാം പുസ്‌ത​ക​ത്തിൽനി​ന്നുള്ള വിശേ​ഷാ​ശ​യ​ങ്ങൾ

31:23—അഹങ്കാ​രിക്ക്‌ ധാരാളം പകരം കൊടു​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ഇവിടെ പകരം കൊടു​ക്കുക എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ശിക്ഷ​യെ​യാണ്‌. നീതി​മാ​ന്റെ മനപ്പൂർവ​മ​ല്ലാത്ത തെറ്റു​കൾക്ക്‌ പകരമാ​യി അയാൾക്ക്‌ യഹോ​വ​യിൽനി​ന്നു ശിക്ഷണം ലഭിക്കും. എന്നാൽ അഹങ്കാരി തന്റെ തെറ്റാ​യ​ഗ​തി​യിൽനി​ന്നു പിന്തി​രി​യാ​ത്ത​തി​നാൽ അയാൾക്ക്‌ കഠിന​ശി​ക്ഷ​യാ​യി​രി​ക്കും പകരമാ​യി ലഭിക്കു​ന്നത്‌.—സദൃശ​വാ​ക്യ​ങ്ങൾ 11:31; 1 പത്രൊസ്‌ 4:18.

ഏപ്രിൽ 22-28

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സങ്കീർത്തനം 32-33

ഗുരു​ത​ര​മായ പാപം ഏറ്റുപ​റ​യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

w93-E 3/15 9 ¶7

യഹോ​വ​യു​ടെ കരുണ നിരാ​ശ​യിൽ ആണ്ടു​പോ​കാ​തി​രി​ക്കാൻ സഹായി​ക്കും

7 നമ്മൾ ഗുരു​ത​ര​മായ പാപം ചെയ്‌താൽ അത്‌ ഏറ്റുപ​റ​യാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കും, യഹോ​വ​യോ​ടു​പോ​ലും. തന്റെ ലംഘനങ്ങൾ തുറന്നു​പ​റ​യാ​തി​രു​ന്ന​പ്പോൾ ഉണ്ടായ പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച്‌ ദാവീദ്‌ 32-ാം സങ്കീർത്ത​ന​ത്തിൽ വിവരി​ക്കു​ന്നു. അദ്ദേഹം ഇങ്ങനെ സമ്മതിച്ചു: “ഞാൻ മിണ്ടാ​തി​രു​ന്ന​പ്പോൾ ദിവസം മുഴു​വ​നു​മുള്ള ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചു​പോ​യി. രാവും പകലും അങ്ങയുടെ കൈ എനിക്കു ഭാരമാ​യി​രു​ന്നു. വരണ്ട വേനൽച്ചൂ​ടി​ലെ വെള്ള​മെ​ന്ന​പോ​ലെ എന്റെ ശക്തി ആവിയാ​യി​പ്പോ​യി.” (സങ്കീർത്തനം 32:3, 4) പാപം മറച്ചു​വെ​ക്കാ​നും കുറ്റ​ബോ​ധം അടക്കി​വെ​ക്കാ​നും ഉള്ള ദാവീ​ദി​ന്റെ ശ്രമങ്ങൾ അദ്ദേഹത്തെ തളർത്തി​ക്ക​ളഞ്ഞു. ആ തീവ്ര​വേദന ദാവീ​ദി​നെ മാനസി​ക​മാ​യും ശാരീ​രി​ക​മാ​യും ബാധിച്ചു. അദ്ദേഹം വരണ്ടു​ണ​ങ്ങിയ ഒരു മരം​പോ​ലെ​യാ​യി. അതിന്റെ ഫലമായി ദാവീ​ദി​ന്റെ സന്തോഷം നഷ്ടപ്പെട്ടു. ഇതു​പോ​ലൊ​രു അവസ്ഥയി​ലാണ്‌ നമ്മൾ എങ്കിൽ എന്തു ചെയ്യണം?

cl 262 ¶8

‘ക്ഷമിക്കാൻ ഒരുക്ക​മുള്ള’ ഒരു ദൈവം

8 അനുത​പിച്ച ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ പാപം നിന്നോ​ട​റി​യി​ച്ചു; എന്റെ അകൃത്യം മറെച്ച​തു​മില്ല. . . . നീ എന്റെ പാപത്തി​ന്റെ കുററം ക്ഷമിച്ചു​തന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (സങ്കീർത്തനം 32:5) “ക്ഷമിച്ചു” എന്ന പ്രയോ​ഗം, അടിസ്ഥാ​ന​പ​ര​മാ​യി “എടുക്കുക,” “വഹിക്കുക” തുടങ്ങിയ അർഥങ്ങ​ളുള്ള ഒരു എബ്രായ പദത്തിന്റെ പരിഭാ​ഷ​യാണ്‌. ഇവിടെ അത്‌ ‘കുറ്റം, പാപം, ലംഘനം’ എന്നിവ നീക്കം​ചെ​യ്യു​ന്ന​തി​നെ അർഥമാ​ക്കു​ന്നു. അതു​കൊണ്ട്‌, ഒരർഥ​ത്തിൽ പറഞ്ഞാൽ, യഹോവ ദാവീ​ദി​ന്റെ പാപങ്ങൾ എടുത്തു​മാ​റ്റി. ദാവീദ്‌ അനുഭ​വി​ച്ചു​കൊ​ണ്ടി​രുന്ന കുറ്റ​ബോ​ധത്തെ അതു ലഘൂക​രി​ച്ചു എന്നതിൽ സംശയ​മില്ല. (സങ്കീർത്തനം 32:3) യേശു​ക്രി​സ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ലുള്ള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ക്ഷമ തേടു​ന്ന​വ​രു​ടെ പാപങ്ങൾ എടുത്തു മാറ്റുന്ന, ക്ഷമിക്കുന്ന ദൈവ​ത്തിൽ നമുക്കും പൂർണ വിശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും.—മത്തായി 20:28.

w01 6/1 30 ¶1

സൗഖ്യ​ത്തി​ലേക്കു നയിക്കുന്ന ഏറ്റുപ​റ​ച്ചിൽ

പാപം ഏറ്റുപറഞ്ഞ ശേഷം ദാവീദ്‌ താൻ ഒന്നിനും കൊള്ളാ​ത്ത​വ​നാ​ണെന്ന നിഷേ​ധാ​ത്മക ചിന്തയ്‌ക്ക്‌ അടി​പ്പെ​ട്ടില്ല. പാപങ്ങ​ളു​ടെ ഏറ്റുപ​റ​ച്ചി​ലി​നെ കുറിച്ച്‌ അവൻ എഴുതിയ സങ്കീർത്ത​ന​ങ്ങ​ളി​ലെ പദപ്ര​യോ​ഗങ്ങൾ അവന്‌ ഉണ്ടായ ആശ്വാ​സ​ത്തെ​യും ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാ​നുള്ള ദൃഢതീ​രു​മാ​ന​ത്തെ​യും പ്രകട​മാ​ക്കു​ന്ന​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, 32-ാം സങ്കീർത്തനം നോക്കുക. അതിന്റെ 1-ാം വാക്യ​ത്തിൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടി​യവൻ ഭാഗ്യ​വാൻ [“സന്തുഷ്ടൻ,” NW].” ഒരു പാപം എത്ര ഗൗരവ​മു​ള്ളത്‌ ആയിരു​ന്നാ​ലും, ആത്മാർഥ​മായ അനുതാ​പ​മു​ണ്ടെ​ങ്കിൽ അന്തിമ ഫലം സന്തോ​ഷ​ക​ര​മാ​യി​രി​ക്കും. ഈ ആത്മാർഥത പ്രകട​മാ​ക്കു​ന്ന​തി​നുള്ള ഒരു മാർഗം ദാവീദ്‌ ചെയ്‌ത​തു​പോ​ലെ ഒരുവന്റെ പ്രവൃ​ത്തി​ക​ളു​ടെ പൂർണ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കുക എന്നതാണ്‌. (2 ശമൂവേൽ 12:13) യഹോ​വ​യു​ടെ മുമ്പാകെ സ്വയം നീതീ​ക​രി​ക്കാ​നോ മറ്റുള്ള​വ​രു​ടെ​മേൽ പഴി ചാരാ​നോ അവൻ തുനി​ഞ്ഞില്ല. 5-ാം വാക്യം ഇങ്ങനെ പറയുന്നു: “ഞാൻ എന്റെ പാപം നിന്നോ​ട​റി​യി​ച്ചു; എന്റെ അകൃത്യം മറെച്ച​തു​മില്ല. എന്റെ ലംഘന​ങ്ങളെ യഹോ​വ​യോ​ടു ഏററു​പ​റ​യും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തി​ന്റെ കുററം ക്ഷമിച്ചു​തന്നു.” യഥാർഥ​മാ​യി പാപം ഏറ്റുപ​റ​യു​ന്നത്‌ ആശ്വാസം കൈവ​രു​ത്തു​ന്നു, കഴിഞ്ഞ​കാല പാപങ്ങളെ കുറി​ച്ചുള്ള മനസ്സാ​ക്ഷി​ക്കു​ത്തിൽനിന്ന്‌ അതു മോച​ന​വും നൽകുന്നു.

ആത്മീയരത്നങ്ങൾ

w06 5/15 20 ¶1

സങ്കീർത്ത​നങ്ങൾ ഒന്നാം പുസ്‌ത​ക​ത്തിൽനി​ന്നുള്ള വിശേ​ഷാ​ശ​യ​ങ്ങൾ

33:6—യഹോ​വ​യു​ടെ ‘വായിലെ ശ്വാസം’ എന്താണ്‌? ഇത്‌ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​നെ അഥവാ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയെ കുറി​ക്കു​ന്നു. അക്ഷരീയ ആകാശ​ങ്ങളെ സൃഷ്ടി​ക്കാൻ ദൈവം ഈ ശക്തി ഉപയോ​ഗി​ച്ചു. (ഉല്‌പത്തി 1:1, 2) ദൂരത്തുള്ള കാര്യങ്ങൾ ചെയ്യു​ന്ന​തിന്‌ തന്റെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന ശക്തമായ ഈ ശ്വാസത്തെ അയയ്‌ക്കാൻ ദൈവ​ത്തി​നു കഴിയും.

ഏപ്രിൽ 29–മേയ്‌ 5

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സങ്കീർത്തനം 34-35

‘എപ്പോ​ഴും യഹോ​വയെ സ്‌തു​തി​ക്കുക’

w07 3/1 22 ¶11

നമു​ക്കൊ​രു​മിച്ച്‌ യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കാം

11 “ഞാൻ യഹോ​വയെ എല്ലാകാ​ല​ത്തും വാഴ്‌ത്തും; അവന്റെ സ്‌തുതി എപ്പോ​ഴും എന്റെ നാവി​ന്മേൽ ഇരിക്കും.” (സങ്കീർത്തനം 34:1) ഭ്രഷ്ട്‌ കൽപ്പി​ക്ക​പ്പെട്ട ഒരുവ​നെ​പ്പോ​ലെ അലഞ്ഞു​തി​രിഞ്ഞ ദാവീദ്‌, ഉണ്ണുക​യും ഉടുക്കു​ക​യും ചെയ്യു​ന്ന​തു​പോ​ലുള്ള അടിസ്ഥാന കാര്യങ്ങൾ സംബന്ധിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടി​രു​ന്നി​രി​ക്കണം. എന്നാൽ അതൊ​ന്നും, യഹോ​വയെ സ്‌തു​തി​ക്കാ​നുള്ള അവന്റെ ദൃഢനി​ശ്ച​യ​ത്തി​നു മങ്ങലേൽപ്പി​ച്ചില്ല എന്ന്‌ മേൽപ്പറഞ്ഞ വാക്കുകൾ പ്രകട​മാ​ക്കു​ന്നു. ക്ലേശങ്ങൾ നേരി​ടു​മ്പോൾ നമുക്ക്‌ അനുക​രി​ക്കാ​നാ​കുന്ന എത്ര നല്ല മാതൃക! സ്‌കൂ​ളി​ലോ ജോലി​സ്ഥ​ല​ത്തോ സഹക്രി​സ്‌ത്യാ​നി​ക​ളോ​ടൊ​പ്പ​മോ പരസ്യ​ശു​ശ്രൂ​ഷ​യി​ലോ ആയിരു​ന്നാ​ലും യഹോ​വയെ സ്‌തു​തി​ക്കുക എന്നതാ​യി​രി​ക്കണം നമ്മുടെ മനസ്സിൽ നിറഞ്ഞു​നിൽക്കുന്ന ആഗ്രഹം. നാം അങ്ങനെ ചെയ്യേ​ണ്ട​തി​നുള്ള എണ്ണമറ്റ കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നോർത്തു​നോ​ക്കൂ! ഉദാഹ​ര​ണ​ത്തിന്‌ യഹോ​വ​യു​ടെ അതിശ​യ​മാർന്ന സൃഷ്ടി​ക്രി​യ​ക​ളോ​ടുള്ള ബന്ധത്തിൽ കണ്ടെത്താ​നും ആസ്വദി​ക്കാ​നു​മാ​കുന്ന കാര്യ​ങ്ങൾക്കു യാതൊ​രു അന്തവു​മില്ല. തന്റെ സംഘട​ന​യു​ടെ ഭൗമിക ഭാഗത്തെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവൻ എന്തെല്ലാം നിറ​വേ​റ്റി​യി​രി​ക്കു​ന്നു എന്നതി​നെ​ക്കു​റി​ച്ചും ചിന്തി​ക്കുക! ഈ ആധുനിക നാളു​ക​ളിൽ, വിശ്വ​സ്‌ത​രായ മനുഷ്യ​രെ—അവർ അപൂർണ​രാ​ണെ​ങ്കി​ലും—അതിശ​ക്ത​മായ വിധങ്ങ​ളിൽ യഹോവ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ലോകം പൂജി​ക്കുന്ന വ്യക്തി​ക​ളു​ടെ നേട്ടങ്ങ​ളു​മാ​യി യഹോ​വ​യു​ടെ പ്രവൃ​ത്തി​കളെ നിങ്ങൾക്കു താരത​മ്യം ചെയ്യാ​നാ​കു​മോ? “കർത്താവേ, ദേവന്മാ​രിൽ നിനക്കു തുല്യ​നാ​യ​വ​നില്ല; നിന്റെ പ്രവൃ​ത്തി​കൾക്കു തുല്യ​മായ ഒരു പ്രവൃ​ത്തി​യു​മില്ല” എന്ന ദാവീ​ദി​ന്റെ വാക്കു​ക​ളോ​ടു നിങ്ങൾ യോജി​ക്കു​ക​യി​ല്ലേ?—സങ്കീർത്തനം 86:8.

w07 3/1 22 ¶13

നമു​ക്കൊ​രു​മിച്ച്‌ യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കാം

13 “എന്റെ ഉള്ളം യഹോ​വ​യിൽ പ്രശം​സി​ക്കു​ന്നു; എളിയവർ [“സൗമ്യ​ത​യു​ള്ളവർ,” NW] അതു കേട്ടു സന്തോ​ഷി​ക്കും.” (സങ്കീർത്തനം 34:2) വ്യക്തി​പ​ര​മായ നേട്ടങ്ങ​ളെ​ക്കു​റിച്ച്‌ ദാവീദ്‌ സ്വയം പ്രശം​സി​ക്കു​ക​യാ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌ ഗത്ത്‌ രാജാ​വി​നെ കബളി​പ്പിച്ച വിധം സംബന്ധിച്ച്‌ അവൻ വീമ്പി​ള​ക്കി​യില്ല. ഗത്തിലാ​യി​രു​ന്ന​പ്പോൾ യഹോ​വ​യു​ടെ സംരക്ഷണം തനിക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും അവന്റെ സഹായ​ത്താ​ലാ​ണു താൻ രക്ഷപ്പെ​ട്ട​തെ​ന്നും ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. (സദൃശ​വാ​ക്യ​ങ്ങൾ 21:1) അതു​കൊണ്ട്‌ അവൻ തന്നിൽത്ത​ന്നെയല്ല, പിന്നെ​യോ യഹോ​വ​യി​ലാ​ണു പ്രശം​സി​ച്ചത്‌. അതുനി​മി​ത്തം സൗമ്യ​ത​യു​ള്ളവർ യഹോ​വ​യി​ലേക്ക്‌ ആകർഷി​ക്ക​പ്പെട്ടു. സമാന​മാ​യി യേശു​വും യഹോ​വ​യു​ടെ നാമത്തെ മഹത്വ​പ്പെ​ടു​ത്തി; പഠിപ്പി​ക്ക​പ്പെ​ടാൻ ആഗ്രഹിച്ച താഴ്‌മ​യു​ള്ളവർ യഹോ​വ​യി​ലേക്ക്‌ അടുത്തു​വ​രാൻ അതിട​യാ​ക്കി. ഇന്നു സകല ജനതക​ളി​ലെ​യും സൗമ്യർ, യേശു ശിരസ്സാ​യി​ട്ടുള്ള അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ അന്താരാ​ഷ്‌ട്ര സഭയി​ലേക്കു വന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (കൊ​ലൊ​സ്സ്യർ 1:18) ദൈവ​ദാ​സർ താഴ്‌മ​യോ​ടെ യഹോ​വ​യു​ടെ നാമത്തെ പ്രകീർത്തി​ക്കു​ന്നതു കേൾക്കു​ക​യും അവർ പങ്കു​വെ​ക്കുന്ന ബൈബിൾസ​ന്ദേശം പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താൽ ഗ്രഹി​ക്കു​ക​യും ചെയ്യു​മ്പോൾ സൗമ്യ​രു​ടെ ഹൃദയം ത്രസി​ക്കു​ന്നു.—യോഹ​ന്നാൻ 6:44; പ്രവൃ​ത്തി​കൾ 16:14.

w07 3/1 23 ¶15

നമു​ക്കൊ​രു​മിച്ച്‌ യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കാം

15 “ഞാൻ യഹോ​വ​യോ​ടു അപേക്ഷി​ച്ചു; അവൻ എനിക്കു ഉത്തരമ​രു​ളി എന്റെ സകലഭ​യ​ങ്ങ​ളിൽനി​ന്നും എന്നെ വിടു​വി​ച്ചു.” (സങ്കീർത്തനം 34:4) ഈ അനുഭവം ദാവീ​ദി​നു നിസ്സാ​ര​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ അവൻ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “ഈ എളിയവൻ നിലവി​ളി​ച്ചു; യഹോവ കേട്ടു; അവന്റെ സകലക​ഷ്ട​ങ്ങ​ളിൽനി​ന്നും അവനെ രക്ഷിച്ചു.” (സങ്കീർത്തനം 34:6) സഹവി​ശ്വാ​സി​ക​ളോ​ടൊ​പ്പം ആയിരി​ക്കു​മ്പോൾ, പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങൾ സഹിച്ചു​നിൽക്കാൻ യഹോവ നമ്മെ സഹായി​ച്ചതു സംബന്ധിച്ച പ്രോ​ത്സാ​ഹ​ജ​ന​ക​മായ അനുഭ​വങ്ങൾ പങ്കു​വെ​ക്കാൻ നമുക്കു ധാരാളം അവസരം ലഭിക്കു​ന്നു. അങ്ങനെ ചെയ്യു​ന്നതു നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കും, ദാവീ​ദി​ന്റെ വാക്കുകൾ അവന്റെ സഹായി​ക​ളു​ടെ വിശ്വാ​സം ശക്തമാ​ക്കി​യ​തു​പോ​ലെ​തന്നെ. ‘യഹോ​വ​യി​ങ്ക​ലേക്കു നോക്കി​യവർ പ്രകാ​ശി​ത​രാ​യി; അവരുടെ മുഖം ലജ്ജിച്ചു​പോ​യ​തു​മില്ല’ എന്ന തിരു​വെ​ഴുത്ത്‌ അവന്റെ സഹചാ​രി​ക​ളു​ടെ കാര്യ​ത്തിൽ സത്യമാ​യി​രു​ന്നു. (സങ്കീർത്തനം 34:5) ശൗലിനെ ഭയന്ന്‌ ഓടി​പ്പോ​യി​രുന്ന ഒരു സാഹച​ര്യ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും അവർക്കു ലജ്ജ തോന്നി​യില്ല. ദാവീ​ദി​നു ദൈവ​ത്തി​ന്റെ പിന്തു​ണ​യു​ണ്ടെന്ന്‌ അവർക്ക്‌ ഉറപ്പാ​യി​രു​ന്നു, അവരുടെ മുഖ​പ്ര​സാ​ദം അതു പ്രതി​ഫ​ലി​പ്പി​ച്ചു. സമാന​മായ ഒരു വിധത്തിൽ, ഏറെക്കാ​ലം​മു​മ്പു സത്യ​ക്രി​സ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന​വ​രും പുതിയ താത്‌പ​ര്യ​ക്കാ​രും സഹായ​ത്തി​നാ​യി ഇന്നു യഹോ​വ​യി​ലേക്കു നോക്കു​ന്നു. അവന്റെ സഹായം വ്യക്തി​പ​ര​മാ​യി അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​തി​നാൽ അവരുടെ പ്രശോ​ഭിത മുഖങ്ങൾ, വിശ്വ​സ്‌ത​രാ​യി തുടരാ​നുള്ള അവരുടെ നിശ്ചയ​ദാർഢ്യം പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.

ആത്മീയരത്നങ്ങൾ

w06 5/15 20 ¶2

സങ്കീർത്ത​നങ്ങൾ ഒന്നാം പുസ്‌ത​ക​ത്തിൽനി​ന്നുള്ള വിശേ​ഷാ​ശ​യ​ങ്ങൾ

35:19—തന്നെ പകെക്കു​ന്നവർ കണ്ണിമ​യ്‌ക്ക​രു​തേ​യെന്ന്‌ ദാവീദ്‌ അഭ്യർഥി​ക്കു​ന്ന​തി​ന്റെ അർഥ​മെ​ന്താണ്‌? ദാവീ​ദി​നെ​തി​രെ പ്രയോ​ഗിച്ച കുടി​ല​പ​ദ്ധ​തി​കൾ വിജയി​ച്ച​തി​ന്റെ പേരിൽ ശത്രുക്കൾ ആഹ്ലാദി​ക്കു​ന്ന​തി​നെ​യാണ്‌ കണ്ണിമ​യ്‌ക്കുക എന്നതി​നാൽ അർഥമാ​ക്കു​ന്നത്‌. അതു സംഭവി​ക്ക​രു​തേ​യെ​ന്നാ​യി​രു​ന്നു അവന്റെ അഭ്യർഥന.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക