വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 7/15 പേ. 32
  • “എത്ര നല്ല ചിത്രങ്ങൾ!”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “എത്ര നല്ല ചിത്രങ്ങൾ!”
  • 2013 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—വീക്ഷാഗോപുര അധ്യയന നിർവാഹകൻ
    നമ്മുടെ രാജ്യ ശുശ്രൂഷ—1998
  • ഭാഗം 1: പുസ്‌തകാദ്ധ്യയന നിർവാഹകന്റെ ഉത്തരവാദിത്വങ്ങൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • സഭാപുസ്‌തകാധ്യയനം വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പുരോഗമിപ്പിക്കുന്നു
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
  • നിങ്ങളുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനത്തെ ചാഞ്ചല്യം കൂടാതെ മുറുകെ പിടിച്ചുകൊൾക
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
കൂടുതൽ കാണുക
2013 വീക്ഷാഗോപുരം
w13 7/15 പേ. 32
[32-ാം പേജിലെ ചിത്രം]

“എത്ര നല്ല ചിത്രങ്ങൾ!”

ഈ മാസികയുടെ ഓരോ ലക്കത്തിന്റെയും താളുകൾ മറിക്കുമ്പോൾ നിങ്ങളോടുതന്നെയോ മറ്റുള്ളവരോടോ എത്ര പ്രാവശ്യം ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌? ഇതിലെ മനോഹരമായ ചിത്രങ്ങളും ഫോട്ടോകളും കഠിനപ്രയത്‌നം ചെയ്‌തു തയ്യാറാക്കുന്നത്‌ ഒരു പ്രത്യേകോദ്ദേശത്തോടെയാണ്‌. ചിന്തിക്കാനും വികാരങ്ങൾ അതേപടി ഉൾക്കൊള്ളാനും ഇത്തരം പഠനസഹായികൾ നമ്മെ സഹായിക്കുന്നു. വീക്ഷാഗോപുരധ്യയനത്തിനു തയ്യാറാകുമ്പോഴും പങ്കുപറ്റുമ്പോഴും ചിത്രങ്ങൾ വിശേഷാൽ പ്രയോജനപ്രദമാണ്‌.

ഉദാഹരണത്തിന്‌, അധ്യയനലേഖനത്തിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന ചിത്രം ആ ലേഖനത്തിന്‌ അനുയോജ്യമായിരിക്കുന്നത്‌ എങ്ങനെയെന്നു ചിന്തിക്കുക. എന്താണ്‌ അത്‌ ചിത്രീകരിക്കുന്നത്‌? ആ ലേഖനത്തിന്റെ ശീർഷകവും ആധാരവാക്യവും ആയി അത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? അതുപോലെ, ചർച്ച ചെയ്യുന്ന വിഷയവും നിങ്ങളുടെ ജീവിതവും ആയി ആ ലേഖനത്തിലെ മറ്റു ചിത്രങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നും ചിന്തിക്കുക.

[32-ാം പേജിലെ ചിത്രം]

വീക്ഷാഗോപുര അധ്യയന നിർവാഹകൻ ഓരോ ചിത്രത്തെക്കുറിച്ചും അഭിപ്രായം പറയാനുള്ള അവസരം സദസ്സിനു കൊടുക്കും. എന്തു പാഠമാണ്‌ അതിൽനിന്ന്‌ ഉൾക്കൊള്ളാൻ കഴിഞ്ഞതെന്നും വ്യക്തിപരമായി എങ്ങനെ പ്രയോജനം ചെയ്‌തെന്നും അവർക്കു പറയാനാകും. ഖണ്ഡികയുമായുള്ള ബന്ധം മനസ്സിലാക്കാൻ ചില ചിത്രങ്ങൾക്കു കുറിപ്പുകളുണ്ടായിരിക്കും. എന്നാൽ മറ്റു ചിത്രങ്ങൾ ഏതു ഖണ്ഡിക പഠിക്കുമ്പോളാണ്‌ ചർച്ച ചെയ്യേണ്ടതെന്ന്‌ അധ്യയന നിർവാഹകൻ തീരുമാനിക്കും. അങ്ങനെ, ദൈവവചനത്തിലെ വിലയേറിയ പാഠങ്ങൾ ഭാവനയിൽ കാണാൻ സഹായിക്കുന്ന ഇത്തരം ചിത്രങ്ങളിൽനിന്ന്‌ എല്ലാവർക്കും പ്രയോജനം നേടാനാകും.

ഒരു സഹോദരൻ ചിത്രങ്ങളെക്കുറിച്ചു പറഞ്ഞത്‌ ഇങ്ങനെയാണ്‌: “നന്നായി തയ്യാറാക്കിയിരിക്കുന്ന ഒരു ലേഖനത്തിലെ ചിത്രങ്ങൾ കേക്കിനു മുകളിലുള്ള ക്രീം പോലെയാണ്‌.”

[32-ാം പേജിലെ ചിത്രം]

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക