വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 18
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 രാജാക്കന്മാർ ഉള്ളടക്കം

      • ഏലിയ ഓബദ്യ​യെ​യും ആഹാബി​നെ​യും കാണുന്നു (1-18)

      • കർമേ​ലിൽ ഏലിയ ബാൽപ്ര​വാ​ച​കർക്കെ​തി​രെ (19-40)

        • ‘രണ്ടു പക്ഷത്ത്‌ നിൽക്ക​രുത്‌’ (21)

      • മൂന്നര വർഷം നീണ്ട വരൾച്ച അവസാ​നി​ക്കു​ന്നു (41-46)

1 രാജാക്കന്മാർ 18:1

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 4:25; യാക്ക 5:17
  • +സങ്ക 65:9, 10; യിര 14:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1992, പേ. 17

1 രാജാക്കന്മാർ 18:2

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:26; ആവ 28:24

1 രാജാക്കന്മാർ 18:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2006, പേ. 20

1 രാജാക്കന്മാർ 18:4

ഒത്തുവാക്യങ്ങള്‍

  • +1രാജ 16:31

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2006, പേ. 20

1 രാജാക്കന്മാർ 18:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീർച്ചാ​ലു​ക​ളി​ലും.”

1 രാജാക്കന്മാർ 18:7

ഒത്തുവാക്യങ്ങള്‍

  • +2രാജ 1:8

1 രാജാക്കന്മാർ 18:10

ഒത്തുവാക്യങ്ങള്‍

  • +1രാജ 17:2, 3

1 രാജാക്കന്മാർ 18:12

ഒത്തുവാക്യങ്ങള്‍

  • +2രാജ 2:15, 16; മത്ത 4:1; പ്രവൃ 8:39

1 രാജാക്കന്മാർ 18:13

ഒത്തുവാക്യങ്ങള്‍

  • +1രാജ 18:4

1 രാജാക്കന്മാർ 18:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഒറ്റപ്പെ​ടു​ത്തു​ന്ന​വ​നോ?”

1 രാജാക്കന്മാർ 18:18

ഒത്തുവാക്യങ്ങള്‍

  • +പുറ 20:4; 1രാജ 9:9; 16:30-33

1 രാജാക്കന്മാർ 18:19

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +യോശ 19:26, 31
  • +1രാജ 16:33

1 രാജാക്കന്മാർ 18:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രണ്ടു തോണി​യിൽ കാൽ വെക്കും?”

ഒത്തുവാക്യങ്ങള്‍

  • +യിര 2:11; ഹോശ 10:2; മത്ത 12:30; 1കൊ 10:21; 2കൊ 6:14, 15
  • +പുറ 20:5; യോശ 24:15; 1ശമു 7:3; സങ്ക 100:3

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 46

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2017, പേ. 14-15

    അനുകരിക്കുക, പേ. 99-101

    വീക്ഷാഗോപുരം,

    1/1/2008, പേ. 19

    12/15/2005, പേ. 24-29

    7/1/2005, പേ. 30-31

    1/1/1998, പേ. 30

1 രാജാക്കന്മാർ 18:22

ഒത്തുവാക്യങ്ങള്‍

  • +1രാജ 19:9, 10

1 രാജാക്കന്മാർ 18:23

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 101

    വീക്ഷാഗോപുരം,

    1/1/2008, പേ. 19

1 രാജാക്കന്മാർ 18:24

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:31
  • +ലേവ 9:23, 24; ആവ 4:24; ന്യായ 6:21; 1ദിന 21:26; 2ദിന 7:1

1 രാജാക്കന്മാർ 18:26

ഒത്തുവാക്യങ്ങള്‍

  • +യശ 45:20; യിര 10:5; ദാനി 5:23; ഹബ 2:18, 19; 1കൊ 8:4

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!, 12/8/1995, പേ. 22

1 രാജാക്കന്മാർ 18:27

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ചില​പ്പോൾ ഒരു യാത്ര പോയ​താ​യി​രി​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +യശ 41:23

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 101-102

    വീക്ഷാഗോപുരം,

    1/1/2008, പേ. 20

1 രാജാക്കന്മാർ 18:28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/1998, പേ. 30

1 രാജാക്കന്മാർ 18:29

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രവാ​ച​ക​ന്മാ​രെ​പ്പോ​ലെ പെരു​മാ​റി​ക്കൊ​ണ്ടി​രു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +യശ 44:19, 20

1 രാജാക്കന്മാർ 18:30

ഒത്തുവാക്യങ്ങള്‍

  • +1രാജ 19:14

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 102

    വീക്ഷാഗോപുരം,

    1/1/2008, പേ. 20

    12/15/2005, പേ. 26

1 രാജാക്കന്മാർ 18:31

ഒത്തുവാക്യങ്ങള്‍

  • +ഉൽ 32:28, 30; 35:10; യശ 48:1

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 102

    വീക്ഷാഗോപുരം,

    1/1/2008, പേ. 20

1 രാജാക്കന്മാർ 18:32

അടിക്കുറിപ്പുകള്‍

  • *

    മൊത്തം ഏകദേശം 10 കി.ഗ്രാം. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 20:25; ആവ 27:6

1 രാജാക്കന്മാർ 18:33

ഒത്തുവാക്യങ്ങള്‍

  • +ഉൽ 22:9; ലേവ 1:7, 8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/1998, പേ. 30-31

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 17

1 രാജാക്കന്മാർ 18:34

സൂചികകൾ

  • ഗവേഷണസഹായി

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 17

1 രാജാക്കന്മാർ 18:35

സൂചികകൾ

  • ഗവേഷണസഹായി

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 17

1 രാജാക്കന്മാർ 18:36

ഒത്തുവാക്യങ്ങള്‍

  • +പുറ 29:41
  • +ഉൽ 26:24
  • +ഉൽ 28:13
  • +സംഖ 16:28; യോഹ 11:42

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 104

    വീക്ഷാഗോപുരം: പ്രാർഥനയെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങൾ

    വീക്ഷാഗോപുരം,

    1/1/2008, പേ. 20

1 രാജാക്കന്മാർ 18:37

ഒത്തുവാക്യങ്ങള്‍

  • +യിര 31:18; യഹ 33:11

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 104

    വീക്ഷാഗോപുരം: പ്രാർഥനയെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങൾ

    വീക്ഷാഗോപുരം,

    1/1/2008, പേ. 20

1 രാജാക്കന്മാർ 18:38

ഒത്തുവാക്യങ്ങള്‍

  • +ലേവ 9:23, 24; ന്യായ 6:21; 2ദിന 7:1
  • +1രാജ 18:23, 24

1 രാജാക്കന്മാർ 18:40

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീർച്ചാ​ലി​ലേക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 5:20, 21; സങ്ക 83:9
  • +ആവ 13:1-5; 18:20

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 104-105

    വീക്ഷാഗോപുരം,

    1/1/2008, പേ. 20-21

1 രാജാക്കന്മാർ 18:41

ഒത്തുവാക്യങ്ങള്‍

  • +1രാജ 17:1

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 107-109

1 രാജാക്കന്മാർ 18:42

ഒത്തുവാക്യങ്ങള്‍

  • +യാക്ക 5:17, 18

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 107-108

1 രാജാക്കന്മാർ 18:43

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 108-111

1 രാജാക്കന്മാർ 18:44

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 109-111

    വീക്ഷാഗോപുരം,

    4/1/2009, പേ. 25-26

1 രാജാക്കന്മാർ 18:45

ഒത്തുവാക്യങ്ങള്‍

  • +1ശമു 12:18; ഇയ്യ 38:38
  • +യോശ 19:17, 18; 1രാജ 21:1

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 112

1 രാജാക്കന്മാർ 18:46

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഏലിയ അര കെട്ടി.”

സൂചികകൾ

  • ഗവേഷണസഹായി

    അനുകരിക്കുക, പേ. 112-114

    വീക്ഷാഗോപുരം,

    1/1/2012, പേ. 14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 രാജാ. 18:1ലൂക്ക 4:25; യാക്ക 5:17
1 രാജാ. 18:1സങ്ക 65:9, 10; യിര 14:22
1 രാജാ. 18:2ലേവ 26:26; ആവ 28:24
1 രാജാ. 18:41രാജ 16:31
1 രാജാ. 18:72രാജ 1:8
1 രാജാ. 18:101രാജ 17:2, 3
1 രാജാ. 18:122രാജ 2:15, 16; മത്ത 4:1; പ്രവൃ 8:39
1 രാജാ. 18:131രാജ 18:4
1 രാജാ. 18:18പുറ 20:4; 1രാജ 9:9; 16:30-33
1 രാജാ. 18:19യോശ 19:26, 31
1 രാജാ. 18:191രാജ 16:33
1 രാജാ. 18:21യിര 2:11; ഹോശ 10:2; മത്ത 12:30; 1കൊ 10:21; 2കൊ 6:14, 15
1 രാജാ. 18:21പുറ 20:5; യോശ 24:15; 1ശമു 7:3; സങ്ക 100:3
1 രാജാ. 18:221രാജ 19:9, 10
1 രാജാ. 18:24ന്യായ 6:31
1 രാജാ. 18:24ലേവ 9:23, 24; ആവ 4:24; ന്യായ 6:21; 1ദിന 21:26; 2ദിന 7:1
1 രാജാ. 18:26യശ 45:20; യിര 10:5; ദാനി 5:23; ഹബ 2:18, 19; 1കൊ 8:4
1 രാജാ. 18:27യശ 41:23
1 രാജാ. 18:29യശ 44:19, 20
1 രാജാ. 18:301രാജ 19:14
1 രാജാ. 18:31ഉൽ 32:28, 30; 35:10; യശ 48:1
1 രാജാ. 18:32പുറ 20:25; ആവ 27:6
1 രാജാ. 18:33ഉൽ 22:9; ലേവ 1:7, 8
1 രാജാ. 18:36പുറ 29:41
1 രാജാ. 18:36ഉൽ 26:24
1 രാജാ. 18:36ഉൽ 28:13
1 രാജാ. 18:36സംഖ 16:28; യോഹ 11:42
1 രാജാ. 18:37യിര 31:18; യഹ 33:11
1 രാജാ. 18:38ലേവ 9:23, 24; ന്യായ 6:21; 2ദിന 7:1
1 രാജാ. 18:381രാജ 18:23, 24
1 രാജാ. 18:40ന്യായ 5:20, 21; സങ്ക 83:9
1 രാജാ. 18:40ആവ 13:1-5; 18:20
1 രാജാ. 18:411രാജ 17:1
1 രാജാ. 18:42യാക്ക 5:17, 18
1 രാജാ. 18:451ശമു 12:18; ഇയ്യ 38:38
1 രാജാ. 18:45യോശ 19:17, 18; 1രാജ 21:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 രാജാക്കന്മാർ 18:1-46

രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം

18 കുറച്ച്‌ നാൾ കഴിഞ്ഞ്‌, മൂന്നാം വർഷം,+ ഏലിയ​യ്‌ക്ക്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം ലഭിച്ചു: “നീ പോയി ആഹാബി​നെ കാണുക. ഞാൻ ഇതാ, ഭൂമി​യിൽ മഴ പെയ്യി​ക്കാൻപോ​കു​ന്നു.”+ 2 അങ്ങനെ ഏലിയ ആഹാബി​നെ കാണാൻ പോയി. ശമര്യ​യിൽ അപ്പോൾ ക്ഷാമം അതിരൂ​ക്ഷ​മാ​യി​രു​ന്നു.+

3 ഇതിനിടെ ആഹാബ്‌ കൊട്ടാ​ര​വി​ചാ​ര​ക​നായ ഓബദ്യ​യെ വിളി​പ്പി​ച്ചു. (യഹോ​വ​യോ​ടു വളരെ​യ​ധി​കം ഭയഭക്തി​യു​ണ്ടാ​യി​രുന്ന ഒരാളാ​യി​രു​ന്നു ഓബദ്യ. 4 ഇസബേൽ+ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രെ കൊ​ന്നൊ​ടു​ക്കി​യ​പ്പോൾ ഓബദ്യ 100 പ്രവാ​ച​ക​ന്മാ​രെ കൂട്ടി​ക്കൊ​ണ്ടു​പോ​യി 50 പേരെ വീതം ഗുഹയിൽ ഒളിപ്പി​ച്ച്‌ അവർക്ക്‌ അപ്പവും വെള്ളവും എത്തിച്ചു​കൊ​ടു​ത്തു.) 5 ആഹാബ്‌ ഓബദ്യ​യോ​ടു പറഞ്ഞു: “ദേശത്തു​കൂ​ടെ സഞ്ചരിച്ച്‌ എല്ലാ അരുവി​ക​ളി​ലും താഴ്‌വരകളിലും* ചെന്ന്‌ നോക്കുക. അവി​ടെ​യെ​ങ്ങാ​നും പുല്ലു​ണ്ടെ​ങ്കിൽ, നമ്മുടെ മൃഗങ്ങ​ളെ​ല്ലാം ചത്തൊ​ടു​ങ്ങാ​തെ കുതി​ര​ക​ളെ​യും കോവർക​ഴു​ത​ക​ളെ​യും എങ്കിലും ജീവ​നോ​ടെ രക്ഷിക്കാൻ കഴി​ഞ്ഞേ​ക്കും.” 6 തങ്ങൾ സഞ്ചരി​ക്കേണ്ട ദേശം അവർ രണ്ടായി ഭാഗിച്ചു. ആഹാബ്‌ തനിച്ച്‌ ഒരു വഴിക്കും ഓബദ്യ തനിച്ചു മറ്റൊരു വഴിക്കും പോയി.

7 ഓബദ്യ പോകുന്ന വഴിക്ക്‌ അയാളെ കാത്ത്‌ ഏലിയ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഏലിയയെ കണ്ട ഉടനെ ഓബദ്യ ഏലിയയെ തിരി​ച്ച​റി​ഞ്ഞു.+ ഓബദ്യ ഏലിയ​യു​ടെ മുന്നിൽ കമിഴ്‌ന്നു​വീണ്‌, “അങ്ങ്‌ എന്റെ യജമാ​ന​നായ ഏലിയ​യല്ലേ” എന്നു ചോദി​ച്ചു. 8 മറുപടിയായി ഏലിയ പറഞ്ഞു: “അതെ, ഞാൻതന്നെ. നീ ചെന്ന്‌ നിന്റെ യജമാ​ന​നോട്‌, ‘ഏലിയ ഇവി​ടെ​യുണ്ട്‌’ എന്നു പറയുക.” 9 എന്നാൽ ഓബദ്യ പറഞ്ഞു: “അടിയൻ എന്തു പാപം ചെയ്‌തി​ട്ടാണ്‌ അങ്ങ്‌ എന്നെ ആഹാബി​ന്റെ കൈയിൽ കൊല്ലാൻ ഏൽപ്പി​ക്കു​ന്നത്‌? 10 അങ്ങയുടെ ദൈവ​മായ യഹോ​വ​യാ​ണെ, അങ്ങയെ തിരഞ്ഞ്‌+ എന്റെ യജമാനൻ ആളയയ്‌ക്കാത്ത ഒരു ജനതയോ രാജ്യ​മോ ഇല്ല. ‘അയാൾ ഇവി​ടെ​യില്ല’ എന്ന്‌ അവർ പറഞ്ഞ​പ്പോൾ അങ്ങയെ കണ്ടിട്ടി​ല്ലെന്ന്‌ അദ്ദേഹം ആ രാജ്യ​ത്തെ​യും ജനത​യെ​യും കൊണ്ട്‌ സത്യം ചെയ്യി​ക്കു​ക​പോ​ലും ചെയ്‌തു. 11 എന്നാൽ അങ്ങ്‌ ഇപ്പോൾ എന്നോട്‌, ‘നീ ചെന്ന്‌ നിന്റെ യജമാ​ന​നോട്‌, “ഏലിയ ഇവി​ടെ​യുണ്ട്‌” എന്നു പറയുക’ എന്നു കല്‌പി​ക്കു​ന്നു. 12 ഞാൻ ഇവി​ടെ​നിന്ന്‌ പോകുന്ന ഉടനെ യഹോ​വ​യു​ടെ ആത്മാവ്‌+ അങ്ങയെ എടുത്ത്‌ എനിക്ക്‌ അറിയാത്ത ഒരു സ്ഥലത്തേക്കു കൊണ്ടു​പോ​കും. ഞാൻ ആഹാബി​നെ വിവരം അറിയി​ക്കു​മ്പോൾ അദ്ദേഹ​ത്തിന്‌ അങ്ങയെ കണ്ടെത്താ​നാ​യി​ല്ലെ​ങ്കിൽ അദ്ദേഹം എന്നെ ഉറപ്പാ​യും കൊന്നു​ക​ള​യും. എന്നാൽ അടിയൻ ചെറു​പ്പം​മു​തൽ യഹോ​വയെ ഭയപ്പെ​ടു​ന്ന​വ​നാണ്‌. 13 ഇസബേൽ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രെ കൊ​ന്നൊ​ടു​ക്കി​യ​പ്പോൾ ഞാൻ എന്താണു ചെയ്‌ത​തെന്ന്‌ അങ്ങ്‌ കേട്ടി​ട്ടു​ണ്ടാ​കു​മ​ല്ലോ.+ ഞാൻ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രിൽ 100 പേരെ 50 പേർ അടങ്ങുന്ന സംഘങ്ങ​ളാ​യി ഗുഹയിൽ ഒളിപ്പി​ക്കു​ക​യും അവർക്ക്‌ അപ്പവും വെള്ളവും എത്തിച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു. 14 എന്നാൽ അങ്ങ്‌ ഇപ്പോൾ എന്നോട്‌, ‘നീ ചെന്ന്‌ നിന്റെ യജമാ​ന​നോട്‌, “ഏലിയ ഇവി​ടെ​യുണ്ട്‌” എന്നു പറയുക’ എന്നു കല്‌പി​ക്കു​ന്നു. ആഹാബ്‌ എന്നെ കൊന്നു​ക​ള​യു​മെന്ന്‌ ഉറപ്പാണ്‌.” 15 അപ്പോൾ ഏലിയ പറഞ്ഞു: “ഞാൻ സേവി​ക്കുന്ന, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെ, ഞാൻ ഇന്ന്‌ ആഹാബി​ന്റെ മുന്നിൽ നിൽക്കു​ക​തന്നെ ചെയ്യും.”

16 അങ്ങനെ ഓബദ്യ ചെന്ന്‌ ആഹാബി​നെ കണ്ട്‌ വിവരം അറിയി​ച്ചു; ആഹാബ്‌ ഏലിയയെ കാണാൻ പുറ​പ്പെട്ടു.

17 ഏലിയയെ കണ്ട ഉടനെ ആഹാബ്‌ ചോദി​ച്ചു: “ആരാണ്‌ ഇത്‌, ഇസ്രാ​യേ​ലി​നെ ദ്രോ​ഹി​ക്കു​ന്ന​വ​നോ?”*

18 അപ്പോൾ ഏലിയ ആഹാബ്‌ രാജാ​വി​നോട്‌: “ഇസ്രാ​യേ​ലി​നെ ദ്രോ​ഹി​ക്കു​ന്നതു ഞാനല്ല. യഹോ​വ​യു​ടെ കല്‌പ​നകൾ ഉപേക്ഷി​ക്കു​ക​യും ബാൽ ദൈവ​ങ്ങളെ സേവി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ രാജാ​വും രാജാ​വി​ന്റെ പിതൃ​ഭ​വ​ന​വും ആണ്‌ അങ്ങനെ ചെയ്യു​ന്നത്‌.+ 19 ഇപ്പോൾ രാജാവ്‌ എല്ലാ ഇസ്രാ​യേ​ലി​നെ​യും കർമേൽ+ പർവത​ത്തിൽ എന്റെ അടുത്ത്‌ കൂട്ടി​വ​രു​ത്തുക. ഇസബേ​ലി​ന്റെ മേശയിൽനി​ന്ന്‌ ആഹാരം കഴിക്കുന്ന 450 ബാൽപ്ര​വാ​ച​ക​ന്മാ​രെ​യും പൂജാസ്‌തൂപത്തിന്റെ*+ 400 പ്രവാ​ച​ക​ന്മാ​രെ​യും വിളി​ച്ചു​കൂ​ട്ടണം.” 20 അങ്ങനെ ആഹാബ്‌ ഇസ്രാ​യേൽ ജനങ്ങളു​ടെ​യെ​ല്ലാം അടുത്ത്‌ ആളയച്ചു; പ്രവാ​ച​ക​ന്മാ​രെ കർമേൽ പർവത​ത്തിൽ കൂട്ടി​വ​രു​ത്തി.

21 അപ്പോൾ ഏലിയ ജനത്തിന്റെ അടു​ത്തേക്കു ചെന്ന്‌ അവരോ​ട്‌: “നിങ്ങൾ എത്ര​ത്തോ​ളം രണ്ടു പക്ഷത്ത്‌ നിൽക്കും?*+ യഹോ​വ​യാ​ണു സത്യ​ദൈ​വ​മെ​ങ്കിൽ ആ ദൈവത്തെ സേവി​ക്കുക.+ അല്ല, ബാലാ​ണെ​ങ്കിൽ ആ ദൈവത്തെ സേവി​ക്കുക!” എന്നാൽ ജനം മറുപ​ടി​യൊ​ന്നും പറഞ്ഞില്ല. 22 പിന്നെ ഏലിയ ജനത്തോ​ടു പറഞ്ഞു: “യഹോ​വ​യു​ടെ പ്രവാ​ച​ക​നാ​യി ഞാൻ മാത്രമേ ബാക്കി​യു​ള്ളൂ.+ എന്നാൽ ബാലിന്റെ പ്രവാ​ച​ക​ന്മാർ 450 പേരുണ്ട്‌. 23 അവർ ഞങ്ങൾക്കു രണ്ടു കാളക്കു​ട്ടി​കളെ തരട്ടെ. അവർ അതിൽ ഒരു കാളക്കു​ട്ടി​യെ എടുത്ത്‌ കഷണങ്ങ​ളാ​ക്കി വിറകി​ന്മേൽ വെക്കട്ടെ. എന്നാൽ അതിൽ തീയി​ട​രുത്‌. മറ്റേ കാളക്കു​ട്ടി​യെ ഞാനും ഒരുക്കി വിറകി​ന്മേൽ വെക്കാം. ഞാനും അതിനു തീയി​ടില്ല. 24 പിന്നെ നിങ്ങൾ നിങ്ങളു​ടെ ദൈവ​ത്തി​ന്റെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കണം.+ ഞാൻ യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കും. തീകൊ​ണ്ട്‌ ഉത്തരം തരുന്ന ദൈവ​മാ​യി​രി​ക്കും സത്യ​ദൈവം.”+ അപ്പോൾ ജനം മുഴുവൻ പറഞ്ഞു: “നീ പറഞ്ഞതു കൊള്ളാം.”

25 അതിനു ശേഷം ഏലിയ ബാലിന്റെ പ്രവാ​ച​ക​ന്മാ​രോ​ടു പറഞ്ഞു: “നിങ്ങൾ കുറെ പേരു​ണ്ട​ല്ലോ. അതു​കൊണ്ട്‌ ആദ്യം നിങ്ങൾതന്നെ ഒരു കാളക്കു​ട്ടി​യെ എടുത്ത്‌ ഒരുക്കി​ക്കൊ​ള്ളുക. പിന്നെ നിങ്ങൾ നിങ്ങളു​ടെ ദൈവ​ത്തി​ന്റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കണം. എന്നാൽ നിങ്ങൾ അതിനു തീ കൊടു​ക്ക​രുത്‌.” 26 അങ്ങനെ അവർ തങ്ങൾക്കു കിട്ടിയ കാളക്കു​ട്ടി​യെ അറുത്ത്‌, രാവി​ലെ​മു​തൽ ഉച്ചവരെ ബാലിന്റെ പേര്‌ വിളിച്ച്‌, “ബാലേ, ഉത്തരമ​രു​ളേ​ണമേ” എന്ന്‌ അപേക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. എന്നാൽ ഒരു മറുപ​ടി​യും ഒരു ശബ്ദവും ഉണ്ടായില്ല.+ തങ്ങൾ ഉണ്ടാക്കിയ യാഗപീ​ഠ​ത്തി​നു ചുറ്റും അവർ തുള്ളി​ക്കൊ​ണ്ടി​രു​ന്നു. 27 ഉച്ചയാകാറായപ്പോൾ അവരെ പരിഹ​സി​ച്ചു​കൊണ്ട്‌ ഏലിയ പറഞ്ഞു: “നിങ്ങൾ കുറച്ചു​കൂ​ടി ഉച്ചത്തിൽ വിളിക്കൂ. എന്തായാ​ലും ബാൽ ഒരു ദൈവ​മല്ലേ!+ ബാൽ ചില​പ്പോൾ ധ്യാന​ത്തി​ലാ​യി​രി​ക്കും; അല്ലെങ്കിൽ ചില​പ്പോൾ വിസർജ​ന​ത്തിന്‌ ഇരിക്കു​ക​യാ​യി​രി​ക്കും.* അതുമ​ല്ലെ​ങ്കിൽ ഉറങ്ങു​ക​യാ​യി​രി​ക്കും; അങ്ങനെ​യാ​ണെ​ങ്കിൽ ആരെങ്കി​ലും ബാലിനെ ഉണർത്തേ​ണ്ടി​വ​രും!” 28 അവർ ഉറക്കെ നിലവി​ളി​ച്ചു​കൊണ്ട്‌, അവരുടെ ആചാര​മ​നു​സ​രിച്ച്‌ കഠാര​യും കുന്തവും കൊണ്ട്‌ ദേഹം മുഴുവൻ മുറി​വേൽപ്പി​ച്ചു. അവരുടെ ശരീര​ത്തിൽനിന്ന്‌ രക്തം ഒഴുകാൻതു​ടങ്ങി. 29 നേരം ഉച്ച കഴിഞ്ഞു; വൈകു​ന്നേരം ധാന്യ​യാ​ഗം അർപ്പി​ക്കുന്ന സമയം​വരെ അവർ ഉറഞ്ഞു​തു​ള്ളി​ക്കൊ​ണ്ടി​രു​ന്നു.* എന്നാൽ ആരും അതു കേൾക്കു​ന്നി​ല്ലാ​യി​രു​ന്നു.+ എന്തെങ്കി​ലും മറുപ​ടി​യോ ശബ്ദമോ ഉണ്ടായു​മില്ല.

30 ഒടുവിൽ ഏലിയ ജനത്തോ​ടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “എന്റെ അടു​ത്തേക്കു വരൂ.” അപ്പോൾ ജനം മുഴുവൻ ഏലിയ​യു​ടെ അടുത്ത്‌ ചെന്നു. ഇടിഞ്ഞു​കി​ടന്ന യഹോ​വ​യു​ടെ യാഗപീ​ഠം ഏലിയ നന്നാക്കി.+ 31 പിന്നെ ഏലിയ, “നിന്റെ പേര്‌ ഇസ്രാ​യേൽ എന്നായി​രി​ക്കും”+ എന്ന്‌ യഹോവ പറഞ്ഞ യാക്കോ​ബി​ന്റെ ആൺമക്ക​ളു​ടെ ഗോ​ത്ര​ങ്ങ​ളു​ടെ എണ്ണമനു​സ​രിച്ച്‌ 12 കല്ല്‌ എടുത്തു. 32 ആ കല്ലുകൾകൊ​ണ്ട്‌ യഹോ​വ​യു​ടെ നാമത്തിൽ ഒരു യാഗപീ​ഠം പണിതു.+ അതിനു ശേഷം യാഗപീ​ഠ​ത്തി​നു ചുറ്റും, രണ്ടു സെയാ* വിത്തു വിതയ്‌ക്കാൻ പറ്റുന്നത്ര വലുപ്പ​ത്തിൽ ഒരു കിടങ്ങ്‌ ഉണ്ടാക്കി. 33 പിന്നെ വിറക്‌ അടുക്കി, കാളക്കു​ട്ടി​യെ കഷണങ്ങ​ളാ​ക്കി മുറിച്ച്‌ അതിന്മേൽ വെച്ചു.+ ഏലിയ പറഞ്ഞു: “നാലു വലിയ കുടത്തിൽ വെള്ളം നിറച്ച്‌ ദഹനയാ​ഗ​ത്തി​ന്മേ​ലും വിറകി​ന്മേ​ലും ഒഴിക്കുക.” 34 തുടർന്ന്‌, “വീണ്ടും അങ്ങനെ​തന്നെ ചെയ്യുക” എന്നു പറഞ്ഞു; അവർ വീണ്ടും അങ്ങനെ ചെയ്‌തു. “മൂന്നാം പ്രാവ​ശ്യ​വും അങ്ങനെ ചെയ്യുക” എന്നു പറഞ്ഞു. അങ്ങനെ അവർ മൂന്നാ​മ​തും വെള്ളം ഒഴിച്ചു. 35 വെള്ളം യാഗപീ​ഠ​ത്തി​നു ചുറ്റും ഒഴുകി; കിടങ്ങി​ലും ഏലിയ വെള്ളം നിറച്ചു.

36 വൈകുന്നേരം, ഏകദേശം ധാന്യ​യാ​ഗം അർപ്പി​ക്കുന്ന സമയമായപ്പോൾ+ ഏലിയ പ്രവാ​ചകൻ യാഗപീ​ഠ​ത്തിന്‌ അടു​ത്തേക്കു ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “അബ്രാഹാമിന്റെയും+ യിസ്‌ഹാക്കിന്റെയും+ ഇസ്രാ​യേ​ലി​ന്റെ​യും ദൈവ​മായ യഹോവേ, അങ്ങാണ്‌ ഇസ്രാ​യേ​ലിൽ ദൈവ​മെ​ന്നും ഞാൻ അങ്ങയുടെ ദാസനാ​ണെ​ന്നും അങ്ങയുടെ ആജ്ഞയനു​സ​രി​ച്ചാ​ണു ഞാൻ ഇതെല്ലാം ചെയ്‌ത​തെ​ന്നും അങ്ങ്‌ ഇന്നു വെളി​പ്പെ​ടു​ത്തേ​ണമേ.+ 37 യഹോവേ, ഉത്തരമ​രു​ളേ​ണമേ! യഹോവ എന്ന അങ്ങാണു സത്യ​ദൈ​വ​മെ​ന്നും അങ്ങ്‌ ഈ ജനത്തിന്റെ ഹൃദയ​ങ്ങളെ അങ്ങയി​ലേക്കു തിരിക്കുകയാണെന്നും+ ഇവർ തിരി​ച്ച​റി​യാൻ എനിക്ക്‌ ഉത്തരമ​രു​ളേ​ണമേ.”

38 അപ്പോൾ യഹോ​വ​യു​ടെ തീ ഇറങ്ങി ദഹനയാഗവും+ വിറകും കല്ലും മണ്ണും എല്ലാം ദഹിപ്പി​ച്ചു​ക​ളഞ്ഞു; കിടങ്ങി​ലു​ണ്ടാ​യി​രുന്ന വെള്ളവും വറ്റിച്ചു!+ 39 അതു കണ്ട ഉടനെ ജനം മുഴുവൻ കമിഴ്‌ന്നു​വീണ്‌, “യഹോ​വ​യാ​ണു സത്യ​ദൈവം! യഹോ​വ​യാ​ണു സത്യ​ദൈവം!” എന്നു വിളി​ച്ചു​പ​റഞ്ഞു. 40 അപ്പോൾ ഏലിയ അവരോ​ടു പറഞ്ഞു: “ബാലിന്റെ പ്രവാ​ച​ക​ന്മാ​രെ പിടിക്കൂ! ഒരുത്ത​നെ​പ്പോ​ലും രക്ഷപ്പെ​ടാൻ അനുവ​ദി​ക്ക​രുത്‌!” അവർ ഉടനെ അവരെ പിടിച്ചു. ഏലിയ അവരെ താഴെ കീശോൻ തോട്ടിലേക്കു*+ കൊണ്ടു​പോ​യി, അവി​ടെ​വെച്ച്‌ വെട്ടി​ക്കൊ​ന്നു.+

41 പിന്നെ ഏലിയ ആഹാബി​നോ​ടു പറഞ്ഞു: “ചെന്ന്‌ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യുക; ഒരു പെരുമഴയുടെ+ മുഴക്കം കേൾക്കു​ന്നുണ്ട്‌.” 42 അങ്ങനെ ആഹാബ്‌ പോയി തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌തു. അപ്പോൾ ഏലിയ കർമേൽ പർവത​ത്തി​ന്റെ മുകളിൽ ചെന്ന്‌ നിലത്ത്‌ ഇരുന്ന്‌ മുഖം മുട്ടു​കൾക്കി​ട​യിൽ വെച്ചു.+ 43 പിന്നെ തന്റെ ദാസ​നോട്‌, “നീ മുകളി​ലേക്കു ചെന്ന്‌ കടലിനു നേരെ നോക്കുക” എന്നു പറഞ്ഞു. അയാൾ ചെന്ന്‌ നോക്കി​യിട്ട്‌, “അവിടെ ഒന്നുമില്ല” എന്നു പറഞ്ഞു. അങ്ങനെ, ഏഴു പ്രാവ​ശ്യം ഏലിയ ആ ദാസ​നോട്‌, “പോയി നോക്കുക” എന്നു പറഞ്ഞു. 44 എന്നാൽ ഏഴാം തവണ ഏലിയ​യു​ടെ ദാസൻ ഇങ്ങനെ പറഞ്ഞു: “അതാ, ഒരു മനുഷ്യ​ന്റെ കൈ​പോ​ലെ ഒരു ചെറിയ മേഘം കടലിൽനി​ന്ന്‌ പൊങ്ങി​വ​രു​ന്നു!” അപ്പോൾ ഏലിയ ദാസ​നോട്‌: “പോയി ആഹാബി​നോട്‌ ഇങ്ങനെ പറയുക: ‘പെരുമഴ നിന്റെ യാത്ര മുടക്കാ​തി​രി​ക്കാൻ രഥം പൂട്ടി പെട്ടെന്നു പുറ​പ്പെ​ട്ടു​കൊ​ള്ളുക.’” 45 പൊടുന്നനെ മേഘങ്ങൾ നിറഞ്ഞ്‌ ആകാശം കറുത്ത്‌ ഇരുണ്ടു. കാറ്റു വീശി; ശക്തിയാ​യി മഴ പെയ്‌തു.+ ആഹാബ്‌ രഥം തെളിച്ച്‌ ജസ്രീലിലേക്കു+ പോയി. 46 എന്നാൽ യഹോ​വ​യു​ടെ കൈ ഏലിയ​യു​ടെ മേൽ വന്നു; ഏലിയ തന്റെ വസ്‌ത്രം അരയ്‌ക്കു കെട്ടി* ജസ്രീൽ വരെ ആഹാബി​നു മുമ്പായി ഓടി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക