വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 12:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പുരോഹിതൻ അതിനെ യഹോ​വ​യു​ടെ സന്നിധി​യിൽ അർപ്പിച്ച്‌ അവൾക്കു പാപപ​രി​ഹാ​രം വരുത്തും. അങ്ങനെ അവൾ തന്റെ രക്തസ്ര​വ​ത്തിൽനിന്ന്‌ ശുദ്ധയാ​കും. ഇതാണ്‌ ആൺകു​ഞ്ഞിനെ​യോ പെൺകു​ഞ്ഞിനെ​യോ പ്രസവി​ക്കുന്ന സ്‌ത്രീ​യെ സംബന്ധി​ച്ചുള്ള നിയമം. 8 എന്നാൽ ആടിനെ അർപ്പി​ക്കാൻ അവൾക്കു വകയില്ലെ​ങ്കിൽ അവൾ രണ്ടു ചെങ്ങാ​ലിപ്രാ​വിനെ​യോ രണ്ടു പ്രാവിൻകു​ഞ്ഞിനെ​യോ കൊണ്ടു​വ​രണം.+ ഒന്നു ദഹനയാ​ഗ​ത്തി​നും മറ്റേതു പാപയാ​ഗ​ത്തി​നും. പുരോ​ഹി​തൻ അവൾക്കു പാപപ​രി​ഹാ​രം വരുത്തും. അങ്ങനെ അവൾ ശുദ്ധയാ​കും.’”

  • ലേവ്യ 14:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “എന്നാൽ അവൻ ദരി​ദ്ര​നും വകയി​ല്ലാ​ത്ത​വ​നും ആണെങ്കിൽ പാപപ​രി​ഹാ​രം വരു​ത്തേ​ണ്ട​തി​നു ദോള​ന​യാ​ഗ​മാ​യി അർപ്പി​ക്കാൻ അപരാ​ധ​യാ​ഗ​മാ​യി ഒരു ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടിയെ​യും ഒപ്പം, ധാന്യ​യാ​ഗ​മാ​യി എണ്ണ ചേർത്ത പത്തി​ലൊന്ന്‌ ഏഫാ* നേർത്ത ധാന്യപ്പൊ​ടി​യും ഒരു ലോഗ്‌ എണ്ണയും കൊണ്ടു​വ​രാ​വു​ന്ന​താണ്‌. 22 കൂടാതെ അവനു വകയു​ള്ള​തുപോ​ലെ രണ്ടു ചെങ്ങാ​ലിപ്രാ​വിനെ​യോ രണ്ടു പ്രാവിൻകു​ഞ്ഞിനെ​യോ ഒന്നിനെ പാപയാ​ഗ​ത്തി​നും മറ്റേതി​നെ ദഹനയാ​ഗ​ത്തി​നും കൊണ്ടു​വ​രാ​വു​ന്ന​താണ്‌.+

  • ലേവ്യ 15:13-15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “‘ഇനി, സ്രാവം നിന്ന്‌ അയാൾ ശുദ്ധനാ​കുന്നെ​ങ്കിൽ ശുദ്ധീ​ക​ര​ണ​ത്തി​നാ​യി ഏഴു ദിവസം കാത്തി​രു​ന്നശേഷം തന്റെ വസ്‌ത്രം അലക്കി ശുദ്ധമായ ഒഴുക്കു​വെള്ളം ഉപയോ​ഗിച്ച്‌ കുളി​ക്കണം. അങ്ങനെ അയാൾ ശുദ്ധനാ​കും.+ 14 എട്ടാം ദിവസം അയാൾ രണ്ടു ചെങ്ങാ​ലിപ്രാ​വിനെ​യോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വന്ന്‌ പുരോ​ഹി​തനു കൊടു​ക്കണം. 15 പുരോഹിതൻ അവയിൽ ഒന്നിനെ പാപയാ​ഗ​മാ​യും മറ്റേതി​നെ ദഹനയാ​ഗ​മാ​യും അർപ്പി​ക്കും. അയാളു​ടെ സ്രാവ​ത്തെ​പ്രതി പുരോ​ഹി​തൻ യഹോ​വ​യു​ടെ മുമ്പാകെ അയാൾക്കു പാപപ​രി​ഹാ​രം വരുത്തും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക