ഉള്ളടക്കം
യഹോവയുടെ സാക്ഷികൾ
അംഗങ്ങൾ
പാഠം 1-4
യഹോവയുടെ സാക്ഷികളെ ഇന്ന് 240 ദേശങ്ങളിൽ കാണാം. അവർ പല വർഗങ്ങളിൽനിന്നും പല സംസ്കാരങ്ങളിൽനിന്നും ഉള്ളവരാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള ഇവരെ ഒന്നിച്ചുചേർക്കുന്നത് എന്താണ്? യഹോവയുടെ സാക്ഷികൾ ഏതു തരം ആളുകളാണ്?
ഞങ്ങളുടെ പ്രവർത്തനം
പാഠം 5-14
ഞങ്ങളുടെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച് മിക്കവർക്കും അറിയാം. ബൈബിൾ പഠിക്കാനും ആരാധിക്കാനും വേണ്ടി ‘രാജ്യഹാളിൽ’ കൂടിവരുന്ന പതിവും ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ മീറ്റിങ്ങുകൾ എങ്ങനെയുള്ളവയാണ്? ആർക്കൊക്കെ മീറ്റിങ്ങിനു വരാം?
ഞങ്ങളുടെ സംഘടന
പാഠം 15-28
ദൈവത്തെ മനസ്സോടെ സേവിക്കുന്ന ആളുകൾ ചേർന്ന ഒരു അന്താരാഷ്ട്ര മതസംഘടനയാണ് ഇത്. സാമ്പത്തികമായ നേട്ടങ്ങൾക്കുവേണ്ടിയല്ല ഇതു പ്രവർത്തിക്കുന്നത്. എങ്ങനെയാണ് ഇതു സംഘടിപ്പിച്ചിരിക്കുന്നത്? ഇതിന്റെ നടത്തിപ്പ് എങ്ങനെയാണ്? ചെലവുകൾക്കായി എങ്ങനെയാണു പണം കണ്ടെത്തുന്നത്? യഥാർഥത്തിൽ ഈ സംഘടന ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നുണ്ടോ?