രക്തംകൊണ്ടു ജീവനെ രക്ഷിക്കുന്നു—എങ്ങനെ?
“[ദൈവത്തിന്റെ] ശബ്ദം കേട്ടനുസരിച്ചുകൊണ്ട് . . . ജീവനെ തെരഞ്ഞെടുക്കുക . . . , എന്തെന്നാൽ അവൻ നിങ്ങളുടെ ജീവനും നിങ്ങളുടെ നാളുകളുടെ ദൈർഘ്യവുമാകുന്നു.”—ആവർത്തനം 30:19, 20, NW.
1. ജീവനോടുള്ള ആദരവിൽ ക്രിസ്ത്യാനികൾ അനുപമരായിരിക്കുന്നതെങ്ങനെ?
അനേകമാളുകൾ വധശിക്ഷയെയും ഗർഭച്ഛിദ്രത്തെയും അല്ലെങ്കിൽ നായാട്ടിനെയും കുറിച്ചുള്ള തങ്ങളുടെ വീക്ഷണം തെളിവെന്ന നിലയിൽ സമർപ്പിച്ചുകൊണ്ട് തങ്ങൾ ജീവനെ ആദരിക്കുന്നുവെന്നു പറയുന്നു. എന്നിരുന്നാലും, സത്യക്രിസ്ത്യാനികൾ ജീവനോട് ആദരവു കാട്ടുന്ന ഒരു പ്രത്യേക വിധമുണ്ട്. “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ” എന്ന് സങ്കീർത്തനം 36:9 പറയുന്നു. ജീവൻ ദൈവത്തിൽനിന്നുള്ള ഒരു ദാനമായതുകൊണ്ട് ജീവരക്തത്തേക്കുറിച്ചുള്ള അവന്റെ വീക്ഷണമാണ് ക്രിസ്ത്യാനികൾ സ്വീകരിക്കുന്നത്.
2, 3. രക്തം സംബന്ധിച്ച് നാം ദൈവത്തെ കണക്കിലെടുക്കേണ്ടതെന്തുകൊണ്ട്? (പ്രവൃത്തികൾ 17:25, 28)
2 നമ്മുടെ ജീവൻ നമ്മുടെ ശരീരത്തിലുടനീളം പ്രാണവായു വഹിച്ചുകൊണ്ടുപോകുന്നതും കാർബൺഡയോക്സൈഡ് നീക്കംചെയ്യുന്നതും താപമാററങ്ങളോടു പൊരുത്തപ്പെടാൻ നമ്മെ അനുവദിക്കുന്നതും രോഗങ്ങളോടു പൊരുതാൻ നമ്മെ സഹായിക്കുന്നതുമായ രക്തത്തെ ആശ്രയിച്ചാണിരിക്കുന്നത്. നമ്മുടെ ജീവൻ പ്രദാനംചെയ്തവൻതന്നെ ജീവൻ നിലനിർത്തുന്ന, രക്തമെന്നു വിളിക്കപ്പെടുന്ന അത്ഭുതകരമായ ദ്രാവകകല സംവിധാനംചെയ്യുകയും ഒരുക്കിത്തരുകയുംകൂടെ ചെയ്തു. ഇത് മനുഷ്യജീവനെ സംരക്ഷിക്കുന്നതിലുള്ള അവന്റെ തുടർന്നുകൊണ്ടിരിക്കുന്ന താത്പര്യത്തെ പ്രതിഫലിപ്പിക്കുന്നു.—ഉല്പത്തി 45:5; ആവർത്തനം 28:66; 30:15, 16.
3 ‘രക്തത്തിന് എന്റെ ജീവനെ രക്ഷിക്കാൻ കഴിയുന്നത് അതിന്റെ സ്വാഭാവികപ്രവർത്തനങ്ങളാൽ മാത്രമാണോ, അതോ, കൂടുതൽ ഗഹനമായ ഒരു രീതിയിൽ രക്തം ജീവനെ രക്ഷിച്ചേക്കുമോ?’ എന്ന് ക്രിസ്ത്യാനികളും പൊതുജനങ്ങളും തങ്ങളോടുതന്നെ ചോദിക്കേണ്ടതാണ്. ജീവനും രക്തത്തിന്റെ സാധാരണ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം മിക്കയാളുകളും തിരിച്ചറിയുന്നുവെന്നിരിക്കെ, യഥാർത്ഥത്തിൽ വളരെയധികം ഉൾപ്പെട്ടിരിക്കുന്നു. ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും യഹൂദൻമാരുടെയുമെല്ലാം നീതിശാസ്ത്രം ജീവനെയും രക്തത്തെയും സംബന്ധിച്ച് തന്റെ ആശയം പ്രകാശിപ്പിച്ച ജീവദാതാവിൻമേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതെ, നമ്മുടെ സ്രഷ്ടാവിന് രക്തത്തെസംബന്ധിച്ച് വളരെയധികം പറയാനുണ്ട്.
രക്തംസംബന്ധിച്ച അവന്റെ നിലപാട്
4. മനുഷ്യചരിത്രത്തിൽ നേരത്തെ ദൈവം രക്തത്തെക്കുറിച്ച് എന്തു പറഞ്ഞു?
4 ദൈവവചനമായ ബൈബിളിൽ രക്തത്തെസംബന്ധിച്ച് 400ൽപരം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഏററവും നേരത്തെയുള്ളവയിൽപെട്ടതാണ് യഹോവയുടെ ഈ കല്പന: “ജീവിക്കയും ചരിക്കുകയും ചെയ്യുന്ന സകലവും നിങ്ങൾക്ക് ആഹാരമായിരിക്കും. . . . എന്നാൽ ജീവരക്തത്തോടുകൂടിയ മാംസം നിങ്ങൾ ഭക്ഷിക്കരുത്.” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്തെന്നാൽ നിങ്ങളുടെ ജീവരക്തത്തിന് ഞാൻ തീർച്ചയായും ഒരു കണക്ക് ആവശ്യപ്പെടും.” (ഉല്പത്തി 9:3-5, ന്യൂ ഇൻറർനാഷനൽ വേർഷൻ) മനുഷ്യകുടുംബത്തിന്റെ പിതാമഹനായ നോഹയോടാണ് യഹോവ അതു പറഞ്ഞത്. അതുകൊണ്ട്, സ്രഷ്ടാവ് രക്തം ജീവനെ പ്രതിനിധാനംചെയ്യുന്നതായി വീക്ഷിക്കുന്നുവെന്ന് സകല മനുഷ്യരാശിക്കും അറിയിപ്പുകൊടുക്കപ്പെട്ടു. ദൈവത്തെ ജീവദാതാവെന്ന നിലയിൽ അംഗീകരിക്കുന്നതായി അവകാശപ്പെടുന്ന എല്ലാവരും തന്നിമിത്തം ജീവരക്തം ഉപയോഗിക്കുന്നതുസംബന്ധിച്ച് അവൻ ദൃഢമായ ഒരു നിലപാടു സ്വീകരിക്കുന്നുവെന്ന് അംഗീകരിക്കേണ്ടതാണ്.
5. ഇസ്രായേല്യർ രക്തം സ്വീകരിക്കുകയില്ലാഞ്ഞതിന്റെ പ്രമുഖകാരണം എന്തായിരുന്നു?
5 ഇസ്രായേലിന് അതിന്റെ നിയമസംഹിത കൊടുത്തപ്പോൾ വീണ്ടും ദൈവം രക്തത്തെക്കുറിച്ചു പറഞ്ഞു. യഹൂദ തനാക്ക് ഭാഷാന്തരപ്രകാരം ലേവ്യപുസ്തകം 17:10, 11 ഇങ്ങനെ വായിക്കപ്പെടുന്നു: “ഇസ്രായേൽഗൃഹത്തിലോ അവരുടെയിടയിൽ പാർക്കുന്ന അപരിചിതരിലോ പെട്ട ആരെങ്കിലും ഏതെങ്കിലും രക്തം ഭക്ഷിക്കുന്നുവെങ്കിൽ രക്തം ഭക്ഷിക്കുന്ന ആളിനെതിരെ ഞാൻ എന്റെ മുഖം തിരിച്ച് അവനെ അവന്റെ ബന്ധുക്കളുടെ ഇടയിൽനിന്ന് ഞാൻ ഛേദിച്ചുകളയും. എന്തെന്നാൽ മാംസത്തിന്റെ ജീവൻ രക്തത്തിൽ ആകുന്നു.” ആ നിയമത്തിന് ആരോഗ്യപരമായ പ്രയോജനങ്ങൾ ഉണ്ടായിരിക്കാൻ കഴിയുമായിരുന്നു, എന്നാൽ വളരെയധികംകൂടെ ഉൾപ്പെട്ടിരുന്നു. രക്തത്തെ പ്രത്യേകമായി കരുതിക്കൊണ്ട് ഇസ്രായേല്യർ ജീവനുവേണ്ടി ദൈവത്തിൻമേലുള്ള തങ്ങളുടെ ആശ്രയത്തെ പ്രകടമാക്കേണ്ടിയിരുന്നു. (ആവർത്തനം 30:19, 20) അതെ, അവർ രക്തം സ്വീകരിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ മുഖ്യ കാരണം അത് അനാരോഗ്യപ്രദമായിരിക്കാൻ കഴിയുമായിരുന്നുവെന്നതല്ല, പിന്നെയോ ദൈവത്തെ സംബന്ധിച്ച് രക്തത്തിന് പ്രത്യേക അർത്ഥമുണ്ടായിരുന്നുവെന്നതായിരുന്നു.
6. രക്തത്തെസംബന്ധിച്ച ദൈവത്തിന്റെ നിലപാടിനെ യേശു ഉയർത്തിപ്പിടിച്ചുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
6 മനുഷ്യജീവനെ രക്തംകൊണ്ടു രക്ഷിക്കുന്നതുസംബന്ധിച്ച് ക്രിസ്ത്യാനിത്വം എവിടെ നിലകൊള്ളുന്നു? രക്തം ഉപയോഗിക്കുന്നതുസംബന്ധിച്ച് തന്റെ പിതാവ് പറഞ്ഞത് യേശുവിനറിയാമായിരുന്നു. യേശു “തെററുചെയ്തില്ല, [കൂടാതെ] അവന്റെ അധരങ്ങളിൽ വഞ്ചന കാണപ്പെട്ടില്ല.” അതിന്റെ അർത്ഥം അവൻ രക്തംസംബന്ധിച്ച നിയമം ഉൾപ്പെടെയുള്ള ന്യായപ്രമാണം പൂർണ്ണമായി അനുസരിച്ചുവെന്നാണ്. (1 പത്രോസ് 2:22, നോക്സ്) അങ്ങനെ അവൻ ജീവനോടും രക്തത്തോടുമുള്ള ആദരവിന്റെ ഒരു മാതൃക ഉൾപ്പെടെ തന്റെ അനുഗാമികൾക്കുവേണ്ടി ഒരു മാതൃക വെച്ചു.
7, 8. രക്തത്തെ സംബന്ധിച്ച ദൈവത്തിന്റെ നിയമം ക്രിസ്ത്യാനികൾക്കു ബാധകമാകുന്നുവെന്ന് എങ്ങനെ വ്യക്തമായി?
7 പിന്നീട് ക്രിസ്ത്യാനികൾ ഇസ്രായേലിന്റെ സകല നിയമങ്ങളും അനുസരിക്കണമോയെന്ന് ക്രിസ്തീയഭരണസംഘത്തിന്റെ ഒരു കൗൺസിൽ തീരുമാനിച്ചപ്പോൾ എന്തു സംഭവിച്ചുവെന്ന് ചരിത്രം പ്രകടമാക്കുന്നു. ക്രിസ്ത്യാനികൾ മോശൈകനിയമസംഹിത അനുസരിക്കാൻ കടപ്പെട്ടിരിക്കുന്നില്ലെന്നും എന്നാൽ “വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെട്ട വസ്തുക്കളും രക്തവും ശ്വാസംമുട്ടിച്ചുകൊന്നവയും ദുർവൃത്തിയും വർജ്ജിച്ചുകൊണ്ടിരി”ക്കേണ്ടത് “ആവശ്യ”മാണെന്നും ദിവ്യമാർഗ്ഗനിർദ്ദേശത്താൽ അവർ പറഞ്ഞു. (പ്രവൃത്തികൾ 15:22-29) അങ്ങനെ രക്തം ഒഴിവാക്കുന്നത് വിഗ്രഹാരാധനയും ലജ്ജാവഹമായ ദുർമ്മാർഗ്ഗവും ഒഴിവാക്കുന്നതുപോലെതന്നെ ധാർമ്മികമായി പ്രധാനമാണെന്ന് അവർ വ്യക്തമാക്കി. a
8 ആദിമ ക്രിസ്ത്യാനികൾ ആ ദിവ്യ നിരോധനം ഉയർത്തിപ്പിടിച്ചു. അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് പണ്ഡിതനായ ജോസഫ് ബെൻസൺ ഇങ്ങനെ പറഞ്ഞു: “നോഹക്കും അവന്റെ സകല സന്തതികൾക്കും കൊടുക്കപ്പെട്ടതും ഇസ്രായേല്യരോട് ആവർത്തിക്കപ്പെട്ടതുമായ, രക്തം ഭക്ഷിക്കുന്നതു സംബന്ധിച്ച നിരോധനം ഒരിക്കലും റദ്ദാക്കപ്പെട്ടിട്ടില്ല; മറിച്ച്, പുതിയനിയമത്തിൻകീഴിൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്, പ്രവൃത്തികൾ XV.; അങ്ങനെ സ്ഥിരമായ കടപ്പാടുള്ളതാക്കിത്തീർത്തിരിക്കുകയാണ്.” എന്നാൽ ബൈബിൾ രക്തത്തെ സംബന്ധിച്ച് പറയുന്നത് രക്തപ്പകർച്ചകൾ പോലെയുള്ള വൈദ്യശാസ്ത്രപരമായ ആധുനിക ഉപയോഗങ്ങളെ നിയമവിരുദ്ധമാക്കുമോ, അവ വ്യക്തമായും നോഹയുടെ നാളിലോ അപ്പോസ്തലൻമാരുടെ കാലത്തോ ഉപയോഗിക്കപ്പെട്ടിരുന്നില്ലല്ലോ?
ഔഷധത്തിലോ ഔഷധമായോ രക്തം
9. ക്രിസ്ത്യാനികളുടെ ഏതു നിലപാടിൽനിന്നു വ്യത്യസ്തമായി, പുരാതനകാലങ്ങളിൽ രക്തം എങ്ങനെ ചികിത്സാപരമായി ഉപയോഗിച്ചിരുന്നു?
9 രക്തത്തിന്റെ ചികിത്സാപരമായ ഉപയോഗം യാതൊരു പ്രകാരത്തിലും ആധുനികമല്ല. റീയ് ററനാഹിൽ രചിച്ച മാംസവും രക്തവും (ഇംഗ്ലീഷ്) എന്ന പുസ്തകം ഏതാണ്ട് 2,000വർഷങ്ങളിൽ ഈജിപ്ററിലും മററു ചിലടങ്ങളിലും “രക്തം കുഷ്ഠത്തിന്റെ പരമോൽകൃഷ്ട പ്രതിവിധിയായി കരുതപ്പെട്ടിരുന്നു”വെന്ന് ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരക്തം സ്വീകരിക്കുന്നതിനാൽ അപസ്മാരം ഭേദമാക്കാൻ കഴിയുമെന്ന് റോമാക്കാർ വിശ്വസിച്ചിരുന്നു. രക്തത്തിന്റെ ഈ ചികിത്സാപരമായ ഉപയോഗത്തെക്കുറിച്ച് തെർത്തുല്യൻ എഴുതി: “പോർക്കളത്തിലെ ഒരു പ്രദർശനത്തിൽ ദാഹാർത്തിയോടെ ദുഷ്ട കുററവാളികളുടെ രക്തം കോരിയെടുക്കുകയും തങ്ങളുടെ അപസ്മാരം ഭേദമാക്കാൻ അതു കൊണ്ടുപോകുകയും ചെയ്യുന്നവരെക്കുറിച്ചു പരിചിന്തിക്കുക.” ഇത് ക്രിസ്ത്യാനികൾ ചെയ്തതിൽനിന്ന് തികച്ചും വിരുദ്ധമായിരുന്നു: “ഞങ്ങൾക്ക് മൃഗങ്ങളുടെ രക്തംപോലും ഞങ്ങളുടെ ഭക്ഷണങ്ങളിലില്ല . . . ക്രിസ്ത്യാനികളുടെ വിചാരണകളിൽ നിങ്ങൾ അവർക്ക് രക്തം നിറഞ്ഞ സോസേജുകൾ കൊടുക്കുന്നു. തീർച്ചയായും അത് അവർക്ക് നിഷിദ്ധമാണെന്ന് നിങ്ങൾക്ക് ബോധ്യമുണ്ട്.” ഇതിന്റെ അർത്ഥസൂചന പരിഗണിക്കുക: ജീവനെ പ്രതിനിധാനംചെയ്ത രക്തം ഉൾക്കൊള്ളുന്നതിനുപകരം ആദിമക്രിസ്ത്യാനികൾ മരണാപകടം വരുത്തിക്കൂട്ടാൻ സന്നദ്ധരായിരുന്നു.—2 ശമുവേൽ 23:15-17 താരതമ്യംചെയ്യുക.
10, 11. രക്തംസംബന്ധിച്ച ദൈവത്തിന്റെ നിലവാരം പകരപ്പെടുന്ന രക്തം സ്വീകരിക്കുന്നതിനെ നിയമവിരുദ്ധമാക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
10 തീർച്ചയായും, അന്ന് രക്തം ശരീരത്തിൽ പകരുന്നില്ലായിരുന്നു, എന്തെന്നാൽ രക്തപ്പകർച്ചകൾ സംബന്ധിച്ച പരീക്ഷണങ്ങൾ 16-ാം നൂററാണ്ടിനോടടുത്തുമാത്രമേ തുടങ്ങിയുള്ളു. എന്നിരുന്നാലും, 17-ാം നൂററാണ്ടിൽ യൂണിവേഴ്സിററി ഓഫ് കോപ്പൻഹേഗനിലെ ഒരു ശരീരശാസ്ത്ര പ്രൊഫസ്സർ തടസ്സവാദം ഉന്നയിച്ചു: ‘രോഗങ്ങൾക്ക് ഉള്ളിൽകൊടുക്കുന്ന ഔഷധമായി മനുഷ്യരക്തത്തിന്റെ ഉപയോഗം ആനയിക്കുന്നവർ അതിനെ ദുർവിനിയോഗംചെയ്യുന്നതായും ഗൗരവമായി പാപംചെയ്യുന്നതായും കാണപ്പെടുന്നു. നരഭോജികൾ കുററം വിധിക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യരക്തംകൊണ്ടു തങ്ങളുടെ അന്നനാളത്തെ കളങ്കപ്പെടുത്തുന്നവരെ നാം വെറുക്കാത്തതെന്തുകൊണ്ട്? മുറിഞ്ഞ ഒരു രക്തക്കുഴലിൽനിന്ന് വായിലൂടെയോ രക്തപ്പകർച്ചക്കുള്ള ഉപകരണങ്ങളിലൂടെയോ അന്യരക്തം സ്വീകരിക്കുന്നതും അതുപോലെതന്നെയാണ്. ഈ പ്രവർത്തനത്തിന്റെ കാരണക്കാർ ദിവ്യനിയമത്താൽ സംഭീതരാക്കപ്പെടുന്നു.’
11 അതെ, കഴിഞ്ഞുപോയ നൂററാണ്ടുകളിൽപോലും രക്തക്കുഴലുകളിലേക്ക് രക്തം സ്വീകരിക്കുന്നതിനെയും വായിലൂടെ അതു സ്വീകരിക്കുന്നതിനെയും ദൈവനിയമം നിയമവിരുദ്ധമാക്കിയതായി ആളുകൾ മനസ്സിലാക്കിയിരുന്നു. ഇത് തിരിച്ചറിയുന്നത് യഹോവയുടെ സാക്ഷികൾ സ്വീകരിക്കുന്ന നിലപാട് മനസ്സിലാക്കാൻ ഇന്ന് ആളുകളെ സഹായിച്ചേക്കാം, അത് ദൈവത്തിന്റെ നിലപാടിനോടു ചേർച്ചയിലാണ്. ജീവനു അതിയായ മൂല്യം കല്പിക്കുകയും വൈദ്യശുശ്രൂഷയെ വിലമതിക്കുകയും ചെയ്യുന്നുവെന്നിരിക്കെ, സത്യക്രിസ്ത്യാനികൾ ജീവനെ സ്രഷ്ടാവിൽനിന്നുള്ള ഒരു ദാനമായി ആദരിക്കുന്നു, തന്നിമിത്തം അവർ രക്തം ഉൾക്കൊണ്ടുകൊണ്ട് ജീവൻ നിലനിർത്താൻ ശ്രമിക്കുന്നില്ല.—1 ശമുവേൽ 25:29.
ചികിത്സാപരമായി ജീവരക്ഷാകരമോ?
12. ചിന്താശീലരായ ആളുകൾ രക്തപ്പകർച്ചകളെക്കുറിച്ച് ന്യായമായി എന്തു പരിഗണിച്ചേക്കാം?
12 രക്തം ജീവനെ രക്ഷിക്കുന്നുവെന്ന് വർഷങ്ങളായി വിദഗ്ദ്ധൻമാർ അവകാശപ്പെട്ടിട്ടുണ്ട്. കനത്ത രക്തനഷ്ടം ഭവിച്ചവർക്ക് രക്തപ്പകർച്ച നടത്തിയതായും അവർ സൗഖ്യം പ്രാപിച്ചതായും ഡോക്ടർമാർ പറഞ്ഞേക്കാം. അതുകൊണ്ട് ‘ക്രിസ്തീയ നിലപാട് ചികിത്സാപരമായി എത്ര ബുദ്ധിപൂർവകമാണ്, അല്ലെങ്കിൽ ബുദ്ധിശൂന്യമാണ്?’ എന്ന് ആളുകൾ അറിയാനാഗ്രഹിച്ചേക്കാം. ഗൗരവമുള്ള ഏതെങ്കിലും ചികിത്സാനടപടിയെക്കുറിച്ച് പരിചിന്തിക്കുന്നതിനുമുമ്പ്, ചിന്താശീലമുള്ള ഒരു വ്യക്തി സാദ്ധ്യതയുള്ള പ്രയോജനങ്ങളും അപകടസാദ്ധ്യതകളും നിർണ്ണയിക്കും. രക്തപ്പകർച്ചകളെ സംബന്ധിച്ചെന്ത്? രക്തപ്പകർച്ചകൾ അനേകം അപകടങ്ങൾ നിറഞ്ഞതാണെന്നുള്ളതാണ് യാഥാർത്ഥ്യം. അവക്ക് മാരകംപോലുമായിരിക്കാൻ കഴിയും.
13, 14. (എ) രക്തപ്പകർച്ചകൾ അപകടകരമെന്ന് തെളിഞ്ഞിട്ടുള്ള ചില വിധങ്ങളേവ? (ബി) പാപ്പായുടെ അനുഭവം രക്തത്തിന്റെ ആരോഗ്യാപകടത്തെ ഉദാഹരിച്ചതെങ്ങനെ?
13 അടുത്ത കാലത്ത്, എൽ. ററി. ഗുഡ്നഫ്, ജെ. എം. ഷൂക്ക് എന്നീ ഡോക്ടർമാർ ഇങ്ങനെ സൂചിപ്പിച്ചു: “രക്തശേഖരം അതിനെ സുരക്ഷിതമാക്കാൻ നമുക്കറിയാവുന്നടത്തോളം സുരക്ഷിതമാണെന്നിരിക്കെ, രക്തപ്പകർച്ച എല്ലായ്പ്പോഴും അപകടസാദ്ധ്യതയുള്ളതാണ്. രക്തപ്പകർച്ചയുടെ ഏററം സാധാരണമായ കുഴപ്പം നോൺ-എ, നോൺ-ബി കരൾവീക്കം (NANBH) ആയിരിക്കുന്നതിൽ തുടരുന്നു; സാദ്ധ്യതയുള്ള മററു കുഴപ്പങ്ങളിൽ ഹെപ്പാറൈറററിസ് ബി, അലോ ഇമ്മ്യൂണൈസേഷൻ, രക്തപ്പകർച്ചാപ്രതികരണം, പ്രതിരക്ഷകതാ നിരോധം, ഇരുമ്പിന്റെ അതിഭാരം” എന്നിവയാണ്. ഗുരുതരമായ ആ അപകടങ്ങളിലൊന്നിനെ മിതമായി വിലയിരുത്തിക്കൊണ്ട് റിപ്പോർട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “[ഐക്യനാടുകളിൽത്തന്നെ] ഏകദേശം 40,000പേർക്ക് വർഷംതോറും കരൾവീക്കം പിടിപെടുമെന്നും അവരിൽ 10%വരെയുള്ളവർക്ക് കരൾരോഗമോ ഹെപ്പാറേറാമയോ [കരൾക്യാൻസർ] രണ്ടുമോ പിടിപെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.”—ദി അമേരിക്കൻ ജേണൽ ഓഫ് സർജറി, ജൂൺ 1990.
14 പകരപ്പെട്ട രക്തത്തിൽനിന്ന് രോഗം പിടിപെടുന്നതിന്റെ അപകടം കൂടുതൽ വ്യാപകമായി അറിയപ്പെടുന്നതുകൊണ്ട് ആളുകൾ രക്തപ്പകർച്ചയെസംബന്ധിച്ച തങ്ങളുടെ വീക്ഷണം പുനഃപരിശോധിക്കുകയാണ്. ദൃഷ്ടാന്തമായി, 1981-ൽ പാപ്പായിക്ക് വെടിയേററശേഷം അദ്ദേഹത്തെ ഒരു ആശുപത്രിയിൽ ചികിത്സിക്കുകയും വിട്ടയക്കുകയുംചെയ്തു. പിന്നീട് അദ്ദേഹം രണ്ടു മാസത്തേക്ക് അവിടേക്ക് തിരികെപോകേണ്ടിവന്നു. അദ്ദേഹം ഒരു ദുർബ്ബലനായി വിരമിക്കേണ്ടിവന്നേക്കാമെന്ന് തോന്നത്തക്കവണ്ണം അദ്ദേഹത്തിന്റെ അവസ്ഥ അത്ര ഗുരുതരമായിരുന്നു. എന്തുകൊണ്ട്? അദ്ദേഹത്തിന് കൊടുക്കപ്പെട്ട രക്തത്തിൽനിന്ന് സൈറേറാമെഗലോ വൈറസ് രോഗാണുബാധയുണ്ടായി. ‘പാപ്പായിക്കുപോലും കൊടുക്കപ്പെട്ട രക്തം അരക്ഷിതമായിരുന്നെങ്കിൽ സാധാരണക്കാർക്ക് കൊടുക്കപ്പെടുന്ന രക്തപ്പകർച്ചകൾ സംബന്ധിച്ചെന്ത്?’ എന്ന് ചിലർ സംശയിച്ചേക്കാം.
15, 16. രോഗങ്ങൾ കണ്ടെത്താൻ രക്തം പരിശോധിച്ചതാണെങ്കിൽപോലും രക്തപ്പകർച്ചകൾ സുരക്ഷിതമല്ലാത്തതെന്തുകൊണ്ട്?
15 ‘എന്നാൽ രോഗങ്ങൾ കണ്ടുപിടിക്കാൻ അവർക്ക് രക്തം പരിശോധിച്ചുകൂടേ?’ എന്ന് ചിലർ ചോദിച്ചേക്കാം. ഉദാഹരണത്തിന്, ഹെപ്പാറൈറററിസ് ബി-ക്കുവേണ്ടി പരിശോധന നടത്തുന്നതിനെക്കുറിച്ചു പരിചിന്തിക്കുക. പേഷ്യൻറ് കെയർ (1990 ഫെബ്രുവരി 28) ഇങ്ങനെ ചൂണ്ടിക്കാട്ടി: “രക്തപ്പകർച്ചക്കു ശേഷമുണ്ടാകുന്ന കരൾവീക്കങ്ങളുടെ എണ്ണം അതിനുവേണ്ടിയുള്ള സാർവത്രിക രക്തപരിശോധനയെ തുടർന്ന് കുറഞ്ഞു, എന്നാൽ രക്തപ്പകർച്ചക്കുശേഷമുള്ള കരൾവീക്ക കേസുകളുടെ 5-10% ഇപ്പോഴും ഹെപ്പാറൈറററിസ് ബി മുഖാന്തരമുണ്ടാകുന്നതാണ്.”
16 അങ്ങനെയുള്ള പരിശോധനയുടെ പ്രമാദിത്വം രക്തത്തിലൂടെ പകരുന്ന മറെറാരു അപകടത്താലും കാണപ്പെടുന്നു—എയ്ഡ്സ്. എയ്ഡ്സ് സമസ്തവ്യാപകവ്യാധി രോഗബാധിതമായ രക്തത്തിന്റെ അപകടം സംബന്ധിച്ച് അതിശക്തമായി ആളുകളെ ഉണർവുള്ളവരാക്കിയിരിക്കുന്നു. വൈറസിന്റെ തെളിവ് കണ്ടെത്താനുള്ള രക്തപരിശോധനകൾ ഉണ്ടെന്നു സമ്മതിക്കുന്നു. എന്നിരുന്നാലും, എല്ലാ സ്ഥലങ്ങളിലും രക്തം പരിശോധിക്കപ്പെടുന്നില്ല. ആളുകൾ തങ്ങളുടെ രക്തത്തിൽ ഇപ്പോൾ നിലവിലുള്ള പരിശോധനകളാൽ കണ്ടുപിടിക്കപ്പെടാവുന്നതല്ലാതെ വർഷങ്ങളോളം എയ്ഡ്സ് വൈറസ് വഹിച്ചേക്കാമെന്ന് തോന്നുന്നു. അങ്ങനെ പരിശോധിച്ച് അംഗീകരിച്ച രക്തത്തിൽനിന്ന് രോഗികൾക്ക് എയ്ഡ്സ് പിടിപെടാൻ കഴിയും—പിടിപെട്ടിട്ടുണ്ട്!
17. രക്തപ്പകർച്ചകൾ പെട്ടെന്ന് പ്രകടമാകാതിരുന്നേക്കാവുന്ന ഹാനി വരുത്തിയേക്കാവുന്നതെങ്ങനെ?
17 ഡോക്ടർമാരായ ഗുഡ്നഫും ഷൂക്കും “പ്രതിരക്ഷകതാ നിരോധ”ത്തെക്കുറിച്ചും പറഞ്ഞു. അതെ, ശരിയായി പൊരുത്തംനോക്കിയ രക്തത്തിനുപോലും ഒരു രോഗിയുടെ രോഗപ്രതിരോധവ്യവസ്ഥയെ താറുമാറാക്കാനും ക്യാൻസറിലേക്കും മരണത്തിലേക്കുമുള്ള വാതിൽ തുറക്കാനും കഴിയുമെന്നുള്ളതിന് തെളിവ് വർദ്ധിക്കുകയാണ്. അങ്ങനെ, “തലയിലും കഴുത്തിലും ക്യാൻസറുള്ള രോഗികളുടെ” ഒരു കനേഡിയൻ പഠനം “ഒരു മുഴ നീക്കംചെയ്ത സമയത്ത് രക്തപ്പകർച്ച സ്വീകരിച്ചവർക്ക് പിന്നീട് രോഗപ്രതിരോധ നിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടതായി പ്രകടമാക്കി.” (ദി മെഡിക്കൽ പോസ്ററ്, ജൂലൈ 10, 1990) ദക്ഷിണ കാലിഫോർണിയാ യൂണിവേഴ്സിററിയിലെ ഡോക്ടർമാർ ഇങ്ങനെ റിപ്പോർട്ടുചെയ്തിരുന്നു: “തൊണ്ടയിലെ ക്യാൻസറുകളുടെയെല്ലാം ആവർത്തനനിരക്ക് രക്തപ്പകർച്ച സ്വീകരിക്കാഞ്ഞവർക്ക് 14%വും സ്വീകരിച്ചവർക്ക് 65%വുമായിരുന്നു. വക്ത്ര ദ്വാരത്തിലെയും ഗ്രസനിയിലെയും മൂക്കിലെയും അല്ലെങ്കിൽ സൈനസിലെയും ക്യാൻസറിന്റെ ആവർത്തനനിരക്ക് രക്തപ്പകർച്ചയില്ലാത്തപ്പോൾ 31%വും രക്തപ്പകർച്ച നടത്തുമ്പോൾ 71%വുമായിരുന്നു.” (ആനൽസ് ഓഫ് ഓട്ടോളജി, റൈനോളജി & ലാറിംഗോളജി, മാർച്ച് 1989) നിരോധിത പ്രതിരക്ഷ ശസ്ത്രക്രിയാവേളയിൽ രക്തപ്പകർച്ച കൊടുക്കപ്പെട്ടവർക്ക് രോഗാണുബാധ ഉണ്ടാകാൻ കൂടുതൽ സാദ്ധ്യതയുണ്ടെന്നുള്ള വസ്തുതയിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതെന്നും തോന്നുന്നു.—10-ാംPLEASE CORRECT THE PAGE NUMBERപേജിലെ ചതുരം കാണുക.
രക്തത്തിനു പകരം എന്തെങ്കിലുമുണ്ടോ?
18. (എ) രക്തപ്പകർച്ചകളിൽ ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങൾ ഭിഷഗ്വരൻമാരെ എന്തിലേക്ക് തിരിക്കുന്നു? (ബി) നിങ്ങൾക്ക് നിങ്ങളുടെ ഭിഷഗ്വരന് പകരചികിത്സകളെക്കുറിച്ചുള്ള ഏതു വിവരങ്ങൾ പങ്കുവെക്കാവുന്നതാണ്?
18 ചിലർ ഇങ്ങനെ വിചാരിച്ചേക്കാം: ‘രക്തപ്പകർച്ചകൾ ആപൽക്കരമാണ്, എന്തെങ്കിലും പകര ചികിത്സകളുണ്ടോ?’ നാം തീർച്ചയായും ഉയർന്ന ഗുണമേൻമയുള്ള ഫലപ്രദമായ വൈദ്യശുശ്രൂഷ ആഗ്രഹിക്കുന്നു. അതുകൊണ്ട് രക്തം ഉപയോഗിക്കാതെ ഗൗരവമുള്ള ചികിത്സാപ്രശ്നങ്ങൾ കൈകാര്യംചെയ്യാനുള്ള ന്യായയുക്തവും ഫലപ്രദവുമായ മാർഗ്ഗങ്ങളുണ്ടോ? സന്തോഷകരമെന്നു പറയട്ടെ, ഉണ്ട്. ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ (ജൂൺ 7, 1990) ഇങ്ങനെ റിപ്പോർട്ടുചെയ്തു: “[എയ്ഡ്സിന്റെയും] രക്തപ്പകർച്ചയിലൂടെ സംക്രമിക്കുന്ന മററു രോഗാണുബാധകളുടെയും അപകടസാദ്ധ്യതകളെക്കുറിച്ച് വർദ്ധിതമായ ബോധമുള്ള ഭിഷഗ്വരൻമാർ രക്തപ്പകർച്ചകളുടെ അപകടങ്ങളുടെയും പ്രയോജനങ്ങളുടെയും പുനഃപരിശോധന നടത്തുകയും മുഴുവനായും രക്തപ്പകർച്ചകൾ ഒഴിവാക്കുന്നതുൾപ്പെടെ പകരചികിത്സകളിലേക്കു തിരിയുകയുമാണ്.”b
19. നിങ്ങൾക്ക് രക്തം നിരസിക്കാനും പിന്നെയും വൈദ്യശാസ്ത്രപരമായി വിജയകരമായി ചികിത്സിക്കാനും കഴിയുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
19 യഹോവയുടെ സാക്ഷികൾ ദീർഘകാലമായി രക്തപ്പകർച്ചകൾ നിരസിച്ചിരിക്കുകയാണ്, മുഖ്യമായി ആരോഗ്യാപകടങ്ങൾ നിമിത്തമല്ല, പിന്നെയോ രക്തംസംബന്ധിച്ച ദൈവനിയമത്തോടുള്ള അനുസരണംനിമിത്തം. (പ്രവൃത്തികൾ 15:28, 29) എന്നിരുന്നാലും, വിദഗ്ദ്ധരായ ഡോക്ടർമാർ അപകടങ്ങളോടുകൂടിയ രക്തം ഉപയോഗിക്കാതെ സാക്ഷികളായ രോഗികളെ വിജയകരമായി ചികിൽസിച്ചിട്ടുണ്ട്. മെഡിക്കൽ സാഹിത്യത്തിൽ റിപ്പോർട്ടുചെയ്ത അനേകം ഉദാഹരണങ്ങളിലൊന്ന് എന്ന നിലയിൽ ആർക്കൈവ് ഓഫ് സർജറി (നവംബർ 1990) രക്തം നൽകാതെയുള്ള അത്തരമൊരു നടപടിക്ക് മനഃസാക്ഷി അനുവദിച്ച സാക്ഷികളായ രോഗികളുടെമേൽ നടത്തിയ ഹൃദയം പറിച്ചുനടീൽ ചർച്ചചെയ്യുകയുണ്ടായി. റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികളുടെമേൽ ഹൃദയശസ്ത്രക്രിയ നടത്തുന്നതുസംബന്ധിച്ച 25ൽപരം വർഷത്തെ അനുഭവപരിചയം രക്തോൽപ്പന്നങ്ങൾ കൊടുക്കാതെയുള്ള വിജയപ്രദമായ ഹൃദയപറിച്ചുനടീലിൽ കലാശിച്ചിരിക്കുന്നു . . . ശസ്ത്രക്രിയാവേളകളിലെ മരണങ്ങൾ സംഭവിച്ചില്ല, നേരത്തെയുള്ള പിന്തുടർച്ചാപഠനങ്ങൾ ഈ രോഗികൾ ഉയർന്ന ഒട്ടിക്കൽ നിരസന നിരക്കുകൾക്ക് കൂടുതൽ വശംവദരായിരുന്നിട്ടില്ലെന്ന് പ്രകടമാക്കിയിരിക്കുന്നു.”
എററവും വിലയുള്ള രക്തം
20, 21. “രക്തം മോശമായ ഔഷധമാണ്” എന്ന മനോഭാവം വളർത്തിയെടുക്കാതിരിക്കാൻ ക്രിസ്ത്യാനികൾ ജാഗ്രതയുള്ളവരായിരിക്കേണ്ടതെന്തുകൊണ്ട്?
20 എന്നിരുന്നാലും, നമ്മിലോരോരുത്തരും ഉള്ളറിയുന്ന ഒരു ചോദ്യം തന്നോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു: ‘രക്തപ്പകർച്ചകൾ സ്വീകരിക്കാതിരിക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, എന്തുകൊണ്ട്? സത്യസന്ധമായി, എന്റെ മുഖ്യമായ, അടിസ്ഥാനപരമായ, കാരണമെന്താണ്?’
21 രക്തപ്പകർച്ചകളോട് ബന്ധപ്പെട്ട അപകടങ്ങളിലനേകത്തിനും ഒരുവനെ വിധേയനാക്കാത്ത, രക്തത്തിനു പകരമുള്ള ഫലപ്രദമായ ചികിത്സകൾ ഉണ്ടെന്ന് നമ്മൾ പറഞ്ഞുകഴിഞ്ഞു. കരൾവീക്കമോ എയ്ഡ്സോ പോലെയുള്ള അപകടങ്ങൾ മതപരമല്ലാത്ത കാരണങ്ങളാൽ രക്തം നിരസിക്കുന്നതിനുപോലും അനേകരെ പ്രേരിപ്പിച്ചിട്ടുണ്ട്. ചിലർ “രക്തം മോശമായ ഔഷധമാണ്” എന്ന ബാനറിൻകീഴിൽ മാർച്ചുചെയ്യുന്ന മട്ടിൽ ഇതുസംബന്ധിച്ച് വളരെ വാചാലരാണ്. ഒരു ക്രിസ്ത്യാനി ആ മാർച്ചിലേക്ക് ആകർഷിക്കപ്പെടുക സാദ്ധ്യമാണ്. എന്നാൽ അത് മുന്നോട്ടില്ലാത്ത ഒരു വഴിയിലൂടെയുള്ള മാർച്ചാണ്. എന്തുകൊണ്ട്?
22. ജീവനെയും മരണത്തെയുംകുറിച്ചുള്ള ഏതു പ്രായോഗികവീക്ഷണം നാം കൈക്കൊള്ളണം? (സഭാപ്രസംഗി 7:2)
22 ഏററവും നല്ല ആശുപത്രികളിലെ ഏററവും നല്ല വൈദ്യശുശ്രൂഷ കിട്ടിയാലും ഒരു ഘട്ടത്തിൽ ആളുകൾ മരിക്കുന്നുവെന്ന് സത്യക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. രക്തപ്പകർച്ച നല്കിയാലും നല്കാതിരുന്നാലും ആളുകൾ മരിക്കുന്നു. അങ്ങനെ പറയുന്നത് വിധിവിശ്വാസമല്ല. അത് യാഥാർത്ഥ്യബോധം പ്രകടമാക്കുകയാണ്. ഇന്ന് മരണം ഒരു ജീവിതയാഥാർത്ഥ്യമാണ്. രക്തം സംബന്ധിച്ച ദൈവനിയമത്തെ അവഗണിക്കുന്നവർ മിക്കപ്പോഴും രക്തത്തിൽനിന്ന് സത്വരമോ താമസിച്ചോ ഉള്ള തകരാറ് അനുഭവിക്കുന്നു. ചിലർ പകരപ്പെട്ട രക്തത്തിന്റെ ഫലമായി മരിക്കുകപോലും ചെയ്യുന്നു. എന്നിട്ടും, നമ്മളെല്ലാം തിരിച്ചറിയേണ്ടിയിരിക്കുന്നതുപോലെ, രക്തപ്പകർച്ചകളെ അതിജീവിച്ചിട്ടുള്ളവർ നിത്യജീവൻ നേടിയിട്ടില്ല, അതുകൊണ്ട് രക്തം അവരുടെ ജീവനെ സ്ഥിരമായി രക്ഷിച്ചതായി തെളിയുന്നില്ല. മറിച്ച്, മതപരമോ വൈദ്യശാസ്ത്രപരമോ ആയ കാരണത്താൽ അല്ലെങ്കിൽ രണ്ടു കാരണത്താലും രക്തം നിരസിച്ചാലും, പകര ചികിത്സകൾ സ്വീകരിക്കുന്നവർ ചികിത്സാപരമായി വളരെ നന്നായി ചെയ്യുന്നു. അവർ അങ്ങനെ തങ്ങളുടെ ജീവനെ പല വർഷങ്ങളിലേക്ക് നീട്ടിയേക്കാം—എന്നാൽ അനന്തമായിട്ടല്ല.
23. രക്തത്തെ സംബന്ധിച്ച ദൈവത്തിന്റെ നിയമങ്ങൾ നാം പാപപൂർണ്ണരും ഒരു മറുവില ആവശ്യമുള്ളവരുമായിരിക്കുന്നതിനോട് ബന്ധപ്പെടുന്നതെങ്ങനെ?
23 ഇന്നു ജീവനോടിരിക്കുന്ന സകല മനുഷ്യരും അപൂർണ്ണരാണെന്നും കാലക്രമത്തിൽ മരിക്കുന്നുവെന്നുമുള്ള വസ്തുത രക്തത്തെസംബന്ധിച്ച് ബൈബിൾ പറയുന്ന കേന്ദ്രാശയത്തിലേക്കു നമ്മെ നയിക്കുന്നു. രക്തം ഭക്ഷിക്കരുതെന്ന് സകല മനുഷ്യവർഗ്ഗത്തോടും ദൈവം പറഞ്ഞു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത് ജീവനെ പ്രതിനിധാനംചെയ്യുന്നു. (ഉല്പത്തി 9:3-6) ന്യായപ്രമാണസംഹിതയിൽ സകല മനുഷ്യരും പാപപൂർണ്ണരാണെന്നുള്ള വസ്തുത കൈകാര്യംചെയ്തുകൊണ്ട് നിയമങ്ങൾ ഏർപ്പെടുത്തി. മൃഗയാഗങ്ങൾ അർപ്പിക്കുന്നതിനാൽ തങ്ങളുടെ പാപങ്ങൾക്ക് പരിഹാരം വരുത്തേണ്ടയാവശ്യമുണ്ടെന്ന് അവർക്ക് പ്രകടമാക്കാൻ കഴിയുമായിരുന്നു. (ലേവ്യപുസ്തകം 4:4-7, 13-18, 22-30) അവൻ ഇന്നു നമ്മോടാവശ്യപ്പെടുന്നത് അതല്ലെങ്കിലും അതിന് ഇപ്പോൾ പ്രാധാന്യമുണ്ട്. സകല വിശ്വാസികളുടെയും പാപങ്ങൾക്ക് പൂർണ്ണപരിഹാരം വരുത്താൻ കഴിയുന്ന ഒരു യാഗം—മറുവില—പ്രദാനംചെയ്യാൻ ദൈവം ഉദ്ദേശിച്ചു. (മത്തായി 20:28) അതുകൊണ്ടാണ് നമുക്ക് രക്തംസംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണമുണ്ടായിരിക്കേണ്ടത്.
24. (എ) ആരോഗ്യാപകടങ്ങളെ രക്തംസംബന്ധിച്ച കേന്ദ്ര ആശയമായി കരുതുന്നത് ഒരു തെററായിരിക്കുന്നതെന്തുകൊണ്ട്? (ബി) രക്തം ഉപയോഗിക്കുന്നതുസംബന്ധിച്ച നമ്മുടെ വീക്ഷണത്തിന്റെ ആധാരമായിരിക്കേണ്ടത് യഥാർത്ഥത്തിൽ എന്താണ്?
24 മുഖ്യമായി രക്തത്തിന്റെ ആരോഗ്യാപകടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു തെററായിരിക്കും, കാരണം ദൈവത്തിന്റെ ഊന്നൽ അതിനല്ലായിരുന്നു. പന്നിയുടെയോ മലഭുക്കുകളായ ജന്തുക്കളുടെയോ മാംസം ഭക്ഷിക്കാതിരുന്നതിനാൽ ഇസ്രായേല്യർക്ക് കുറെ ആരോഗ്യപ്രയോജനങ്ങൾ കിട്ടിയിരിക്കാമെന്നതുപോലെ രക്തം ഭക്ഷിക്കാഞ്ഞതുകൊണ്ടും അവർക്ക് പ്രയോജനംകിട്ടിയിരിക്കാം. (ആവർത്തനം 12:15, 16; 14:7, 8, 11, 12) എന്നാൽ മാംസം ഭക്ഷിക്കാനുള്ള അവകാശം ദൈവം നോഹക്കു കൊടുത്തപ്പോൾ അങ്ങനെയുള്ള മൃഗങ്ങളുടെ മാംസം തിന്നുന്നതിനെ അവൻ വിലക്കിയില്ലെന്നോർക്കുക. എന്നാൽ മനുഷ്യർ രക്തം ഭക്ഷിക്കരുതെന്ന് അവൻ കല്പിക്കുകതന്നെ ചെയ്തു. ദൈവം മുഖ്യമായി സാദ്ധ്യതയുള്ള ആരോഗ്യാപകടങ്ങളിൽ കേന്ദ്രീകരിക്കുകയല്ലായിരുന്നു. രക്തം സംബന്ധിച്ച അവന്റെ കല്പനയുടെ മർമ്മപ്രധാനമായ ആശയം അതല്ലായിരുന്നു. അവന്റെ ആരാധകർ രക്തംകൊണ്ടു തങ്ങളുടെ ജീവനെ നിലനിർത്തുന്നതിന് വിസമ്മതിക്കണമായിരുന്നു, അങ്ങനെ നിലനിർത്തുന്നത് മുഖ്യമായി അനാരോഗ്യകരമായിരുന്നതുകൊണ്ടല്ല, പിന്നെയോ അത് അവിശുദ്ധമായിരുന്നതുകൊണ്ടായിരുന്നു. മലിനമായിരുന്നതുകൊണ്ടല്ല അവർ രക്തം നിരസിച്ചത്, പിന്നെയോ അത് വിലയേറിയതായിരുന്നതുകൊണ്ടാണ്. യാഗരക്തത്താൽമാത്രമേ അവർക്ക് പാപമോചനം നേടാൻ കഴിയുമായിരുന്നുള്ളു.
25. രക്തത്തിന് സ്ഥിരമായി ജീവനെ രക്ഷിക്കാൻ കഴിയുന്നതെങ്ങനെ?
25 നമ്മേസംബന്ധിച്ചും അതുതന്നെ സത്യമാണ്. എഫേസ്യർ 1:7-ൽ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ വിശദീകരിച്ചു: “അവൻ [ക്രിസ്തു] മുഖാന്തരം ആ ഒരുവന്റെ രക്തത്തിലൂടെയുള്ള മറുവിലയാലുള്ള വിടുതൽ, അതെ, അവന്റെ അനർഹദയയുടെ ധനപ്രകാരം നമ്മുടെ ലംഘനങ്ങളുടെ മോചനം നമുക്കുണ്ട്.” ദൈവം ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിക്കുകയും അയാളെ നീതിമാനായി വീക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ, അയാൾക്ക് അനന്തജീവന്റെ പ്രത്യാശയുണ്ട്. അതുകൊണ്ട് യേശുവിന്റെ മറുവിലാരക്തത്തിന് ജീവനെ സ്ഥിരമായി, യഥാർത്ഥത്തിൽ നിത്യമായി, രക്ഷിക്കാൻ കഴിവുണ്ട്. (w91 6/15)
[അടിക്കുറിപ്പുകൾ]
a കല്പന ഇങ്ങനെ അവസാനിച്ചു: “നിങ്ങൾ ശ്രദ്ധാപൂർവം ഈ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നുവെങ്കിൽ നിങ്ങൾ അഭിവൃദ്ധിപ്പെടും. നിങ്ങൾക്ക് നല്ല ആരോഗ്യം ആശംസിക്കുന്നു!” (പ്രവൃത്തികൾ 15:29, NW) “നിങ്ങൾക്ക് നല്ല ആരോഗ്യം ആശംസിക്കുന്നു” എന്ന പ്രസ്താവന ‘നിങ്ങൾ രക്തമോ ദുർവൃത്തിയോ വർജ്ജിക്കുന്നുവെങ്കിൽ നിങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യമുണ്ടാകു’മെന്നുള്ള ഒരു വാഗ്ദാനമല്ലായിരുന്നു. അത് കേവലം ‘ശുഭാശംസകൾ’ എന്നതുപോലെ കത്തിന്റെ ഒരു പര്യവസാനിപ്പിക്കലായിരുന്നു.
b വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി 1990ൽ പ്രസിദ്ധപ്പെടുത്തിയ രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻകഴിയും? എന്ന ലഘുപത്രികയിൽ രക്തപ്പകർച്ചക്കു പകരമുള്ള അനേകം ചികിത്സകൾ പുനരവലോകനം നടത്തിയിട്ടുണ്ട്.
നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?
◻ യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ചകൾ നിരസിക്കുന്നതിന്റെ മുഖ്യ കാരണമെന്ത്?
◻ രക്തംസംബന്ധിച്ച ബൈബിൾപരമായ നിലപാട് ചികിത്സാപരമായി ന്യായരഹിതമല്ലെന്ന് ഏതു തെളിവ് സ്ഥിരീകരിക്കുന്നു?
◻ മറുവില രക്തത്തെ സംബന്ധിച്ച ബൈബിളിന്റെ നിയമത്തോട് ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
◻ രക്തത്തിന് ജീവനെ സ്ഥിരമായി രക്ഷിക്കാൻ കഴിയുന്ന ഏക മാർഗ്ഗമെന്താണ്?
[25-ാം പേജിലെ ചതുരം]
രക്തപ്പകർച്ചയും രോഗാണുബാധയും
രക്തപ്പകർച്ചകൾ ഒരു രോഗിയെ രോഗാണുബാധക്ക് കൂടുതൽ വിധേയനാക്കുമോ എന്നുള്ള ഒരു വിശാലമായ പുനരവലോകനത്തിനുശേഷം ഡോ. നീൽ ബ്ലംബേർഗ് ഇങ്ങനെ നിഗമനംചെയ്തു: “[ഈ കാര്യം സംബന്ധിച്ച] 12 ക്ലിനിക്കൽ പഠനങ്ങളിൽ 10 എണ്ണം രക്തപ്പകർച്ച ഗണ്യമായും സ്വതന്ത്രമായും വർദ്ധിച്ച ബാക്ററീറിയാബാധയോട് ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി . . . കൂടാതെ, ശസ്ത്രക്രിയക്കുമുമ്പത്തെ വിദൂരമായ ഏതെങ്കിലും സമയത്തെ രക്തപ്പകർച്ച, ചില പഠനങ്ങൾ സൂചിപ്പിക്കുന്നതുപോലെ രക്തപ്പകർച്ചകളുടെ രോഗപ്രതിരോധശക്തിസംബന്ധമായ ഫലങ്ങൾ ദീർഘകാലത്തേക്കുള്ളതാണെങ്കിൽ, രോഗാണുബാധയോടുള്ള രോഗിയുടെ ചെറുത്തുനിൽപ്പിനെ ബാധിച്ചേക്കാം. . . . ഈ വിവരങ്ങൾ വിപുലീകരിക്കാനും സ്ഥിരീകരിക്കാനും കഴിയുമെങ്കിൽ, ശസ്ത്രക്രിയക്കുശേഷമുള്ള രൂക്ഷമായ രോഗാണുബാധകൾക്ക് സമജാത രക്തപ്പകർച്ചയോടു ബന്ധപ്പെട്ട അതിസാധാരണവും ഗണ്യവുമായ ഒററപ്പെട്ട സങ്കീർണ്ണതയായിരിക്കാൻ കഴിയുമെന്നു തോന്നുന്നു.”—ട്രാൻസ്ഫ്യൂഷൻ മെഡിസിൻ റിവ്യൂസ്, ഒക്ടോബർ 1990.
[26-ാം പേജിലെ ചിത്രം]
This picture and caption is not vernacular
[കടപ്പാട്]
Kunkel-CNRI/PHOTOTAKE NYC