ആഗോള കൊയ്ത്തിനുവേണ്ടി കൂടുതൽ മിഷനറിമാർ
സെപ്ററംബർ കർഷകർക്ക് കൊയ്ത്തിനുള്ള മാസമാണ്, എന്നാൽ വളരെയേറെ പ്രധാനമായിരുന്ന ഒരു കൊയ്ത്തുവേല 1991 സെപ്ററംബർ 8-ാം തീയതി ന്യൂയോർക്ക് സിററിയിൽനിന്ന് ഹഡ്സൻനദിക്ക് തൊട്ടക്കരെയുള്ള യഹോവയുടെ സാക്ഷികളുടെ ജേഴ്സി സിററി അസംബ്ലിഹാളിലേക്ക് വലിയ ഒരു ജനക്കൂട്ടത്തെ ആകർഷിച്ചു. വാച്ച്ററവർ ഗിലയദ് ബൈബിൾ സ്കൂളിന്റെ 91-ാം ക്ലാസ് ബിരുദം നേടുകയായിരുന്നു. ബെഥേൽകുടുംബത്തിലെ ഏതാണ്ട് 4,263 അംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും അവിടെ ഹാജരായിരുന്നു, വേറെ 1,151 പേർ ബ്രൂക്ക്ളിൻ ഹെഡ്ക്വാർട്ടേഴ്സിലേക്കും വോൾക്കില്ലിലേക്കും പാറേറഴ്സണിലേക്കുമുള്ള റെറലഫോൺ ലൈനുകളാൽ ബന്ധപ്പെട്ടു.
ഗിലയദ് സ്കൂളിന്റെ പ്രസിഡണ്ടായ 98 വയസ്സോടടുത്തു പ്രായമുള്ള ഫ്രെഡറിക്ക് ഡബ്ലിയൂ. ഫ്രാൻസ് ഹൃദയസ്പർശിയും അഗാധമായ ഭക്ത്യാദരവോടുകൂടിയതുമായ ഒരു പ്രാർഥനയോടെ പരിപാടി ആരംഭിച്ചു. ഭരണസംഘത്തിലെ ഒരു അംഗവും സ്കൂളിന്റെ ഒരു മുൻ രജിസ്ത്രാറും അദ്ധ്യാപകനുമായ ആൽബർട്ട് ഡി. ഷ്രോഡർ ബിരുദദാനപരിപാടിയുടെ അദ്ധ്യക്ഷനായി സേവിച്ചു. അദ്ദേഹം സങ്കീർത്തനം 2:1, 2ഉം ജനതകളുടെ ഇടയിലെ ഈ ഇളക്കലിന്റെയും ആരവത്തിന്റെയും ഈ കാലത്തെ മുൻകൂട്ടിപ്പറയുന്ന മററു പ്രവചനങ്ങളും സദസ്സിനെ അനുസ്മരിപ്പിച്ചു. ഈ താറുമാറിന്റെ അവസ്ഥ കൊയ്ത്തുവേലക്ക് അനേകം പുതിയ വയലുകൾ തുറക്കപ്പെടുന്നതിനെ അർത്ഥമാക്കിയിരിക്കുന്നു.
അന്നത്തെ ആദ്യ പ്രസംഗം നടത്തിയത് ബെഥേൽ കമ്മിററിയിലെ ഒരു അംഗമായ ജോർജ്ജ് എം. കൗച്ചായിരുന്നു. അദ്ദേഹത്തിന്റെ വിഷയം “നിങ്ങളുടെ അനുഗ്രഹങ്ങൾ എണ്ണുക” എന്നതായിരുന്നു. ഈ നടപടി തുടങ്ങുന്നത് വളരെ നേരത്തെയായിപ്പോയി എന്ന് ഒരിക്കലും വരില്ലെന്ന് അദ്ദേഹം ഗിലയദ് വിദ്യാർത്ഥികളെ അനുസ്മരിപ്പിച്ചു. വിദ്യാർത്ഥികൾതന്നെ തീർച്ചയായും അനുഗൃഹീതരാണെന്നും എന്നാൽ ഈ അനുഗ്രഹങ്ങൾ കൈവന്നിരിക്കുന്നത് വളരെയധികം കഠിനവേലക്കുശേഷം മാത്രമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. സമാനമായി, 97വയസ്സുണ്ടായിരുന്ന യാക്കോബ് ഒരനുഗ്രഹം കിട്ടാൻവേണ്ടിത്തന്നെ ഒരു ദൂതനുമായി രാത്രിമുഴുവൻ മല്ലുപിടിച്ചു. (ഉല്പത്തി 32:24-32) കൗച് സഹോദരൻ നിഷേധാത്മകചിന്തകളിൽ ശ്രദ്ധവ്യാപരിപ്പിക്കാതെ പ്രാർത്ഥനയിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും മനഃസമാധാനം നട്ടുവളർത്തിക്കൊണ്ട് മററുള്ളവർക്ക് ഒരു അനുഗ്രഹമായിത്തീരാൻ വിദ്യാർത്ഥികളെ പ്രോൽസാഹിപ്പിച്ചു.
ഭരണസംഘത്തിൽപെട്ട ജോൺ ഈ. ബാർ അടുത്തതായി “നിങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുണ്ടായിരിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. യേശുവിന്റെ അനുഗാമികൾ അന്യോന്യം അപരനുവേണ്ടി മരിക്കാൻ സന്നദ്ധരായിരുന്നു. “നിങ്ങളുടെ ഹൃദയങ്ങളിൽ ഇത്തരം സ്നേഹം നിറയുന്നതായി നിങ്ങൾക്കു തോന്നുന്നുവോ?,” അദ്ദേഹം വിദ്യാർത്ഥികളോടു ചോദിച്ചു. ‘ഈ സ്നേഹമില്ലെങ്കിൽ, നാം ഏതുമില്ല. ഈ സംഗതി സംബന്ധിച്ച അടിസ്ഥാനസത്യമതാണ്.’ (1 കൊരിന്ത്യർ 13:3) ബാർസഹോദരൻ സ്നേഹം പ്രകടമാക്കാനുള്ള ചില പ്രായോഗികമാർഗ്ഗങ്ങൾ പട്ടികപ്പെടുത്തി. എല്ലായ്പ്പോഴും കാര്യങ്ങൾ പറയുന്നതിനുള്ള ഒരു നയപരമായ രീതി അന്വേഷിച്ചുകൊണ്ട് കൂട്ടുമിഷനറിമാരോട് ആദരവോടെ പെരുമാറാൻ അദ്ദേഹം മിഷനറിമാരെ പ്രോൽസാഹിപ്പിച്ചു. ‘നിസ്സാര ഭിന്നതകൾ മറക്കുക,’ 1 പത്രോസ് 4:8 ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം അവരെ ബുദ്ധിയുപദേശിച്ചു. മിഷനറിമാരുടെ പാചകദിവസങ്ങൾപോലും, ആ പ്രവൃത്തിയെ കേവലം അലസമായ ഒരു കർത്തവ്യമെന്നതിലുപരിയായി വീക്ഷിച്ചുകൊണ്ട് സ്നേഹം പ്രകടമാക്കാൻകഴിയുന്ന അവസരങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. “നമ്മുടെ സഹോദരീസഹോദരൻമാരോടുള്ള സ്നേഹത്തിന്റെ കടപ്പാട് നാം ഒരിക്കലും നിർത്തിക്കളയുന്നില്ല” എന്ന് അദ്ദേഹം വിദ്യാർത്ഥികളെ അനുസ്മരിപ്പിച്ചു.—റോമർ 13:8.
“നിങ്ങൾക്ക് എത്ര വിശ്വാസമുണ്ട്?” എന്നതായിരുന്നു സേവന ഡിപ്പാർട്ട്മെൻറ് കമ്മിററിയിലെ ഡേവിഡ് എ. ഓൾസൻ വികസിപ്പിച്ചത്. അദ്ദേഹം വിശ്വാസം ഉണ്ടായിരിക്കേണ്ട രണ്ടു മണ്ഡലങ്ങളെ ഊന്നിപ്പറഞ്ഞു: യഹോവയിലും അവന്റെ സ്ഥാപനത്തിലും—അതിനു നമുക്ക് നിരവധി കാരണങ്ങളുണ്ട് (സദൃശവാക്യങ്ങൾ 14:6; യിരെമ്യാവ് 17:8); കൂടാതെ നമ്മിൽത്തന്നെയും. മിഷനറിമാർക്ക് ഒരളവിൽ ആത്മധൈര്യം ഉണ്ടായിരിക്കുന്നതിനും കാരണമുണ്ട്, അതായത് ശുശ്രൂഷകരായുള്ള തങ്ങളുടെ പശ്ചാത്തലത്തിലും യഹോവയും അവന്റെ സ്ഥാപനവും തങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിലും. സമാനമായ കാരണങ്ങളാൽ അപ്പോസ്തലനായ പൗലോസ് അങ്ങനെയുള്ള വിശ്വാസം പ്രകടമാക്കി. (1 കൊരിന്ത്യർ 16:13; ഫിലിപ്പിയർ 4:13) എന്നിരുന്നാലും ഓൾസൻ സഹോദരൻ ലോകം പ്രോൽസാഹിപ്പിക്കുന്ന തരം അമിതവിശ്വാസത്തിനെതിരെ മുന്നറിയിപ്പുകൊടുത്തു, ഇതിന്റെ ഉദാഹരണമാണ് “ഞാൻ എന്നേത്തന്നെ ഉദ്ധരിക്കുന്നു. അത് എന്റെ സംഭാഷണത്തിന് മാററുകൂട്ടുന്നു” എന്ന് പറഞ്ഞതായി റിപ്പോർട്ടുള്ള ഒരു സുപ്രസിദ്ധ എഴുത്തുകാരൻ. എന്നിരുന്നാലും, താഴ്മയോടുകൂടെ സമനിലയിലുള്ള ആത്മവിശ്വാസത്തിന് മററുള്ളവരിൽ ആത്മവിശ്വാസത്തിന് പ്രചോദിപ്പിക്കാൻ കഴിയും. ഇത് പൗലോസിന്റെ സംഗതിയിൽ തീർച്ചയായും സത്യമായിരുന്നു.—ഫിലിപ്പിയർ 1:12-14.
ഭരണസംഘത്തിൽപെട്ട ലിമാൻ എ. സ്വിംഗിൾ അടുത്തതായി വിദ്യാർത്ഥികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഗിലയദ് ബിരുദധാരികളേ, കൊയ്യാനുള്ള വയലുകളിലേക്ക്!” ബിരുദധാരികൾ പോയി ഇപ്പോഴും മിഷനറിപ്രവർത്തനംചെയ്യുന്ന ആയിരക്കണക്കിന് മുൻ ബിരുദധാരികളോടു ചേരുമ്പോൾ ഗിലയദ്സ്കൂളിനും ലോകവ്യാപക സഹോദരവർഗ്ഗത്തിനും ഇതൊരു കൊയ്ത്തുദിവസമാണെന്ന് അദ്ദേഹം പറയുകയുണ്ടായി—മുൻബിരുദധാരികളിൽ ചിലർ 1940കളിലെ ഒന്നും രണ്ടും മൂന്നും ക്ലാസ്സിൽപെട്ടവരാണ്. മിഷനറിവേല മറെറാരു 50 വർഷത്തേക്ക് തുടരുമെന്നോ അല്ലെങ്കിൽ നാസിസവും ഫാസിസവും അല്ലെങ്കിൽ പ്രസംഗവേലയുടെ മററു തടസ്സങ്ങളും തകരുമെന്നോ അന്ന് ആർക്കും അറിയാൻപാടില്ലായിരുന്നു. “യഹോവ കഴിഞ്ഞ കാലത്ത് ചെയ്തതുസംബന്ധിച്ച് നമുക്ക് ഭയാദരവുണ്ടെങ്കിൽ, ഭാവിയെസംബന്ധിച്ചെന്ത്?” എന്ന് അദ്ദേഹം ചോദിച്ചു. വിദ്യാർത്ഥികളോടായുള്ള “വയലിലേക്ക്!” എന്ന ഉണർത്തുന്ന ആഹ്വാനത്തോടെ അദ്ദേഹം ഉപസംഹരിച്ചു.
പിന്നീട് ഗിലയദ്സ്കൂളിന്റെ രണ്ട് മുഖ്യ അദ്ധ്യാപകർ അവസാനമായി ഗിലയദ് സ്കൂളിന്റെ 91-ാമത്തെ ക്ലാസിനോടു പ്രസംഗിച്ചു. ജാക്കി ഡി. റെഡ്ഫോർഡ് “ജ്ഞാനം സമ്പാദിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഗിലയദ്സ്കൂൾ അറിവും വിവേകവും പഠിപ്പിക്കുന്നു, എന്നാൽ അവർ ജ്ഞാനം, അവരുടെ അറിവ് ശരിയായ വിധത്തിൽ ഉപയോഗിക്കാനുള്ള പ്രാപ്തി, സമ്പാദിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം വിദ്യാർഥികളോടു പറഞ്ഞു. അറിയേണ്ടതെല്ലാം തങ്ങൾ ഗിലയദിൽ പഠിച്ചിട്ടുണ്ടെന്നുള്ള മിഥ്യയെ തള്ളിക്കളയാൻ അദ്ദേഹം വിദ്യാർഥികളെ പ്രോൽസാഹിപ്പിച്ചു. “നിങ്ങൾ സ്കൂളിനുശേഷം പഠിക്കുന്നതാണ് ഗണ്യം.” അവർ ഇനിയും പഠിക്കേണ്ട കാര്യങ്ങളിൽ പെട്ടവയാണ്: ആളുകളുമായി സമാധാനപരമായി ഇടപെടുക, ഒരു ഇണയോടും സഹമിഷനറിമാരോടും തദ്ദേശീയ സഹോദരൻമാരോടും സഹോദരിമാരോടും “ഖേദമുണ്ട്” എന്നു പറയുക, പ്രഥമധാരണകൾ വിശ്വസിക്കുന്നതിൽ ജാഗ്രത പാലിക്കാൻ പഠിക്കുക, ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം കൊടുക്കുന്നതിനുമുമ്പ് സാഹചര്യങ്ങളുടെ ആഴമേറിയ ഗ്രാഹ്യം ആവശ്യമാക്കിത്തീർക്കത്തക്ക വിധം സങ്കീർണ്ണമാണ് സകല പ്രശ്നങ്ങളും എന്ന് തിരിച്ചറിയുക, പ്രയാസമുള്ള സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടാനുള്ള തങ്ങളുടെ പ്രാപ്തിക്കുവേണ്ടി തദ്ദേശീയസഹോദരൻമാരെ ആദരിക്കുക എന്നിവ.—സദൃശവാക്യങ്ങൾ 15:28; 16:23; യാക്കോബ് 1:19
ഗിലയദ്സ്കൂളിന്റെ രജിസ്ട്രാർ ആയ യൂലിസെസ് വി. ഗ്ലാസ് ഫിലിപ്പിയർ 3:16നെ തന്റെ പ്രസംഗവിഷയമാക്കി. അവർ വരുത്തിയ പുരോഗതിക്ക് അദ്ദേഹം ക്ലാസിനെ അഭിനന്ദിക്കുകയും ആ തിരുവെഴുത്തിനോടുള്ള ചേർച്ചയിൽ തുടരാൻ അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. വിദ്യാർഥികൾ സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കുന്നതിൽ തുടരേണ്ടതാണെന്നിരിക്കെ, അവർ ഒരിക്കലും സകലവും അറിയുകയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം ഒരു ഡിജിററൽ വാച്ചിന്റെ ദൃഷ്ടാന്തത്താൽ ആശയം വ്യക്തമാക്കി. അത് യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നതെങ്ങനെയാണെന്നറിയാതെ, അതിന്റെ ഉടമസ്ഥന് അത് പ്രവർത്തിപ്പിക്കാനറിയാമായിരിക്കാം. സമാനമായി, തങ്ങളുടെ അറിവിന്റെ ആഴത്തെ പൊരുത്തപ്പെടുത്താതിരിക്കെ, പ്രധാനപ്പെട്ടതെന്തെന്ന്—യഹോവയെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന്—അറിയാവുന്നവരെ മിഷനറിമാർ പുച്ഛിക്കരുത്. (സദൃശവാക്യങ്ങൾ 1:7) അദ്ദേഹം ഒരു ‘ലളിതമായ കണ്ണ്’ നിലനിർത്തേണ്ടതിന്റെ ആവശ്യം ക്ലാസിനെ അനുസ്മരിപ്പിച്ചു. (മത്തായി 6:22) ജഡികനേത്രത്തെപ്പോലെ ആത്മീയനേത്രത്തിനും കേടുവരാം. ഉദാഹരണത്തിന് ചിലർക്ക് മുഴുചിത്രവും കാണാൻ കഴിയാത്ത വിധം ചുരുക്കംചില വിശദാംശങ്ങളിൽ അമിതമായി ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇടുങ്ങിയ ദർശനമാണുള്ളത്; അതേസമയം മററുചിലർ നേരേമറിച്ച് ബാഹ്യമായ പ്രശ്നങ്ങൾ മാത്രമേ കാണുന്നുള്ളു, അവർ കൈകാര്യംചെയ്യേണ്ട അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന് എന്നും വ്യതിചലിക്കുകയും ചെയ്യുന്നു.
അന്നുരാവിലത്തെ അവസാനത്തെ പ്രസംഗത്തിന്റെ വിഷയം “യഹോവയുടെ സ്ഥാപനത്തെ തിരിച്ചറിയുകയും അതോടൊത്തു പ്രവർത്തിക്കുകയുംചെയ്യൽ” എന്നതായിരുന്നു. ഭരണസംഘത്തിൽപെട്ട തിയോഡർ ജാരസ് ആയിരുന്നു അത് നിർവഹിച്ചത്. ലോകത്തിൽ ആയിരക്കണക്കിന് സ്ഥാപനങ്ങളും സൊസൈററികളും ഉണ്ടെന്നിരിക്കെ, അവയിൽ ഒന്നുമാത്രമേ ലോകത്തിൽനിന്ന് ഉത്ഭവിക്കാത്തതായി ഉള്ളുവെന്ന് ജാരസ് പ്രസ്താവിച്ചു. യഹോവയെ പ്രതിനിധാനംചെയ്യുന്നതിനെ എങ്ങനെയാണ് തിരിച്ചറിയുക? തിരിച്ചറിയുന്നതിനുള്ള അടയാളങ്ങൾ ദൈവവചനം പ്രദാനംചെയ്യുന്നു. ദൈവത്തിന്റെ സ്വർഗ്ഗീയസൃഷ്ടി അത്യന്തം സംഘടിതമാണെന്ന് ബൈബിൾ പ്രകടമാക്കുന്നു. (സങ്കീർത്തനം 103:20, 21; യെശയ്യാവ് 40:26) യഹോവയുടെ സ്ഥാപനത്തെ അതിന്റെ ക്രമത്താലും ലോകത്തിൽനിന്നുള്ള അതിന്റെ വേർപാടിനാലും ബൈബിൾതത്വങ്ങളോടുള്ള അതിന്റെ കർശനമായ പററിനിൽപ്പിനാലും അതിന്റെ ഉയർന്ന തലത്തിലുള്ള ധാർമ്മികശുദ്ധിയാലും അതിലെ അംഗങ്ങളുടെ ഇടയിലെ സ്നേഹത്താലും തിരിച്ചറിയാവുന്നതാണ്. യഹോവയുടെ സ്ഥാപനത്തെ തിരുവെഴുത്തുപരമായി തിരിച്ചറിയുന്നതിന് തങ്ങളുടെ നിയമനസ്ഥലത്ത് എത്രയുമധികമാളുകളെ സഹായിക്കാൻ ജാരെസ് ഗിലയദ്വിദ്യാർത്ഥികളെ പ്രോൽസാഹിപ്പിച്ചു. ആ ബന്ധത്തിൽ, അദ്ദേഹം പുളകപ്രദമായ ഒരു അറിയിപ്പുനൽകി: ഗിലയദ്സ്കൂളിന്റെ വലിപ്പം പെട്ടെന്നുതന്നെ ഇരട്ടിയാക്കാൻ പോകുകയാണ്, 93-ാമത്തെ ക്ലാസ്സിൽ ഏതാണ്ട് 50വിദ്യാർഥികൾ ഉണ്ടായിരിക്കും! കൂടാതെ ജർമ്മനിയിലെ ഗിലയദ് വികസനസ്കൂൾ ക്ലാസ്സുകൾ ഏതാണ്ട് അതേ സമയത്തുതന്നെ തുടങ്ങും. കരഘോഷം നീണ്ടതും ഉച്ചത്തിലുള്ളതുമായിരുന്നു!
അന്നുരാവിലത്തെ പാരമ്യമെന്ന നിലയിൽ 24 ഗിലയദ് വിദ്യാർത്ഥികളും ഡിപ്ലോമാകൾ സ്വീകരിച്ചു. അവർ പെട്ടെന്നുതന്നെ ലോകത്തിനു ചുററുമുള്ള 12 വ്യത്യസ്ത രാജ്യങ്ങളിലേക്ക് തിരിക്കും. ക്ലാസ്സ് ഹൃദയംഗമമായ ഒരു പ്രമേയം പാസാക്കി, ഭരണസംഘത്തിനും ബെഥേൽ കുടുംബത്തിനും നന്ദിപറഞ്ഞുകൊണ്ടുതന്നെ. ഭക്ഷണത്തിനുശേഷം വാച്ച്ററവർ ഫാംസ് കമ്മിററിയിലെ ചാൾസ് ജെ. റൈസ് സഹോദരൻ ഹ്രസ്വമായ ഒരു വീക്ഷാഗോപുരാദ്ധ്യയനം നടത്തി. പിന്നീട് ബിരുദധാരികൾ ന്യൂയോർക്ക്, വാൾക്കില്ലിലെ തങ്ങളുടെ അഞ്ചുമാസത്തെ കോഴ്സിന്റെ കാലത്ത് തങ്ങൾക്ക് വയൽസേവനത്തിലുണ്ടായ അനുഭവങ്ങൾ അഭിനയിച്ചുകൊണ്ട് ഹൃദ്യമായ ഒരു പരിപാടി അവതരിപ്പിച്ചു. അതിനുശേഷം, പല പ്രാദേശികസഭകളെ പ്രതിനിധാനംചെയ്യുന്ന പ്രസാധകർ തങ്ങളുടെ സ്രഷ്ടാവിനെ ഇപ്പോൾ ഓർക്കുന്ന യുവജനങ്ങൾ എന്ന പേരിൽ ഒരു നാടകം അവതരിപ്പിച്ചു.
പരിപാടി പര്യവസാനിപ്പിക്കുന്നതിന്, ഭരണസംഘത്തിൽപെട്ട 95 വയസ്സുള്ള ജോർജ്ജ് ഗാംഗാസ് സഹോദരൻ യഹോവക്ക് സ്വഭാവേന സജീവമായ ഒരു പ്രാർഥന അർപ്പിച്ചു. അതീവ ചൈതന്യവത്തായിത്തീർന്ന സദസ്സിലെ ഓരോരുത്തരും ആഗോള കൊയ്ത്തുവേലയിൽ പൂർവാധികമായി പങ്കുവഹിക്കാൻ പ്രേരിതരായി എന്നുള്ളതിന് സംശയമില്ല. (w91 12/1)
[22-ാം പേജിലെ ചതുരം]
ക്ലാസ്സ് സ്ഥിതിവിവരക്കണക്കുകൾ
പ്രതിനിധാനംചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 6
നിയമിച്ചയക്കുന്ന രാജ്യങ്ങളുടെ എണ്ണം: 12
വിദ്യാർത്ഥികളുടെ എണ്ണം: 24
വിവാഹിതദമ്പതികളുടെ എണ്ണം: 12
ശരാശരി പ്രായം: 33.4
സത്യത്തിലെ ശരാശരി വർഷം: 16.13
മുഴുസമയശുശ്രൂഷയിലെ ശരാശരി വർഷം: 11.3
[23-ാം പേജിലെ ചിത്രം]
വാച്ച്ററവർ ഗിലയദ് ബൈബിൾസ്കൂളിന്റെ ബിരുദം സ്വീകരിക്കുന്ന 91-ാം ക്ലാസ്സ്
താഴെ കൊടുക്കുന്ന പട്ടികയിൽ, നിരകൾ മുമ്പിൽനിന്ന് പിമ്പിലേക്ക് എണ്ണപ്പെടുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്ന് വലത്തോട്ട് പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) മാക്ഡവെൽ, എ.; യംങ്ക്വിസ്ററ്, എൽ.; സ്കോക്കാൻ, ബി.; വാണിയ, എൻ.; മില്ലർ, വൈ.; മ്യുനോസ്, എം. (2) ബേയ്ൽസ്, എം.; പെരെസ്, ഡി.; ആററിക്ക്, ഈ.; വൈനിക്കൈനൻ, എ.; മോസ്ററ്ബർഗ്ഗ്, കെ. (3) ഡപ്രീസ്ററ്, ഡി.; ഡപ്രീസ്ററ്, ററി.; പെരെസ്, ആർ.; വാണിയ, ജെ.; മ്യുനോസ്, ജെ.; മില്ലർ, ജെ. (4) മാക്ഡവെൽ, എസ്.; ബേയ്ൽസ്, ഡി.; സ്കോക്കാൻ, എം.; ആററിക്ക്, സി.; യംങ്ക്വിസ്ററ്, ഡബ്ലിയൂ.; വൈനിക്കൈനൻ, ജെ.; മോസ്ററ് ബേർഗ്ഗ്, എസ്സ്.