ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ജൂൺ 5-നാരംഭിക്കുന്ന വാരം
ഗീതം 71 (102)
8 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ഈ ശനിയാഴ്ചത്തെ മാസികാവേലയിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. പ്രദേശത്തിനു യോജിച്ചതും ഓരോന്നും ഓരോ ലേഖനം മാത്രം പ്രദീപ്തമാക്കുന്നതുമായ രണ്ടോ മൂന്നോ ഹ്രസ്വമായ മാസികാവതരണങ്ങൾ പ്രകടിപ്പിക്കുക.
17 മിനി: “ശ്രദ്ധിക്കാൻ ചായ്വുളളവരോട് ‘വരിക!’ എന്ന് പറഞ്ഞുകൊണ്ടിരിക്കുക.” ചോദ്യോത്തരങ്ങൾ. സമയം അനുവദിക്കുന്നതിനനുസരിച്ച് തിരഞ്ഞെടുത്ത സ്ഥലപരമായ അനുഭവങ്ങൾ പറയുക. ഉചിതമായ എല്ലാ സന്ദർഭങ്ങളിലും വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യകൾ സമർപ്പിക്കുന്നതിന് ഊന്നിപ്പറയുക. താമസംവിനാ മടക്കസന്ദർശനങ്ങൾ നടത്തുന്നതിനും താൽപ്പര്യക്കാരുമൊത്ത് ബൈബിൾ അദ്ധ്യയനങ്ങൾ നടത്തുന്നതിനും പരിശ്രമിക്കുന്നതിന് പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
20 മിനി: ആശുപത്രി വിവര സേവനങ്ങൾ. യോഗ്യതയുളള മൂപ്പൻ കൈകാര്യം ചെയ്യണം. 1988 ഏപ്രിലിലെ നമ്മുടെ രാജ്യശുശ്രൂഷയിലെ “ദൈവത്തെ പ്രീതിപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക,” എന്ന ലേഖനത്തിലെ വിവരങ്ങൾ പുനരവലോകനം ചെയ്യുക. അവിടെ ബാഹ്യരേഖപ്പെടുത്തിയിരിക്കുന്നതുപോലെ ചിലർ തങ്ങളുടെ ഡോക്ടർമാരോട് സംസാരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. ഇപ്രകാരം ചോദിക്കുക: നിങ്ങളുടെ മെഡിക്കൽ വിവര കാർഡ് പൂർണ്ണമായും പൂരിപ്പിക്കുകയും ഒപ്പിടുകയും മററുളളവരും ഒപ്പിടുകയും ചെയ്തിട്ടുണ്ടോ? സ്ഥലത്തെ മൂപ്പൻമാർക്ക് ആശുപത്രിയിലായിരിക്കുന്ന രോഗികളായ പ്രസാധകരെ സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങൾ അറിയുകയും ചെയ്യാനുളള ഉത്തരവാദിത്വമുണ്ടെന്ന് ഊന്നിപ്പറയുക. (1 പത്രോ. 5:2; 1 തെസ്സ. 2:7, 8) 1989 മാർച്ച് 1-ലെ വാച്ച്ടവർ പേ. 30-1-ലും 1989 ഫെബ്രുവരി 22, എവേക്ക് പേ. 26-7-ലും പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ നന്നായി പരിചയപ്പെടുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 216 (18), സമാപന പ്രാർത്ഥന.
ജൂൺ 12-നാരംഭിക്കുന്ന വാരം
ഗീതം 126 (3)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും.
20 മിനി: “കൺവെൻഷനുകളിൽ നിന്ന് പ്രയോജനം അനുഭവിക്കാൻ കുട്ടികളെ സഹായിക്കുക.” ചോദ്യോത്തരങ്ങൾ. അവസാനത്തെ എട്ടു മിനിററ് രണ്ടോ മൂന്നോ മാതൃകായോഗ്യരായ ചെറുപ്പക്കാരുടെ കൂട്ടത്തോടൊത്ത് പ്രധാനാശയങ്ങൾ ചർച്ച ചെയ്യാൻ ഉപയോഗിക്കുക. അവർ കൺവെൻഷൻ പരിപാടികളിൽനിന്ന് എങ്ങനെ പ്രയോജനം അനുഭവിച്ചിരിക്കുന്നു? തങ്ങളുടെ മാതാപിതാക്കളോ മററുളളവരോ പ്രയോജനമനുഭവിക്കാൻ അവരെ എപ്രകാരം സഹായിച്ചിരിക്കുന്നു? കൺവെൻഷൻ പരിപാടികളുടെ സമയത്ത് ശല്യമൊഴിവാക്കാൻ തങ്ങൾ എന്തു ചെയ്യുന്നു? കൺവെൻഷനുകളിൽ അവർ ഏററവുമധികം ആസ്വദിച്ചതെന്താണ്?
15 മിനി: നിർമ്മലത പാലിച്ച യുവാക്കൾ. ആസ്ട്രിയായിലെ യുവാക്കളുടെ വിശ്വാസത്തെ സംബന്ധിച്ച 1989-ലെ വാർഷികപുസ്തകത്തിലെ അനുഭവങ്ങൾ പ്രദീപ്തമാക്കിക്കൊണ്ടുളള പ്രോത്സാഹജനകമായ പ്രസംഗം. 111-12, 118-19, 123-5 എന്നീ പേജുകൾ ഉൾപ്പെടുത്തുക. (നാട്ടുഭാഷ: 1989 ഫെബ്രുവരി, “യഹോവ വിശ്വാസത്തിനും ധൈര്യത്തിനും പ്രതിഫലം നൽകുന്നു.”)
ഗീതം 160 (88), സമാപന പ്രാർത്ഥന.
ജൂൺ 19-നാരംഭിക്കുന്ന വാരം
ഗീതം 59 (31)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ട്. ഭൗതിക പിന്തുണ നൽകുന്നതിന് സഭയെ അഭിനന്ദിക്കുകയും സൊസൈററി കൈപ്പററിയതായി അറിയിച്ചിട്ടുളള സംഭാവനകൾക്ക് വിലമതിപ്പിന്റെ അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുക. വാരാന്ത്യവയൽസേവന ക്രമീകരണങ്ങൾ സംബന്ധിച്ച് വിശദീകരിക്കുക. പ്രാദേശികമായി ഉചിതമായിരിക്കുന്ന രണ്ടു 30-മുതൽ 60-വരെ സെക്കൻറ് മാസികാവതരണം പ്രകടിപ്പിക്കുക.
20 മിനി: “ദൈവത്തിന്റെ നിയമം ‘നമ്മുടെ അന്തർഭാഗങ്ങളിലേക്ക്’ സ്വീകരിക്കുക.’” ആദ്യത്തെ നാലു ഖണ്ഡികകളുടെ ചോദ്യോത്തര ചർച്ച. അതിനുശേഷം ഇതു കൈകാര്യം ചെയ്യുന്ന സഹോദരൻ 5-7 ഖണ്ഡികകളുടെ മൂന്നുപേർ ചേർന്ന ചർച്ചക്കുവേണ്ടി മാത്രകായോഗ്യരായ രണ്ടു പ്രസാധകരെ പ്ലാററ്ഫോറത്തിലേക്ക് ക്ഷണിക്കുന്നു. പുതിയ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി വിലമതിപ്പു പ്രകടമാക്കാവുന്നതാണ്. കൂട്ടത്തിന് തങ്ങൾക്കുതന്നെയോ മററുളളവർക്കോ വ്യക്തിപരമായ പഠനത്തിൽ നിന്നും ഗവേഷണത്തിൽനിന്നും പ്രയോജനമനുഭവിച്ചുവെന്ന് വിവരിക്കാവുന്നതാണ്.
12 മിനി: സ്ഥലപരമായ ആവശ്യങ്ങൾ, അല്ലെങ്കിൽ പ്രാപ്തിയുളള സഭാപുസ്തകാദ്ധ്യയന നിർവാഹകൻ രണ്ടോ മൂന്നോ പ്രസാധകരുടെ കൂട്ടത്തെ പ്രദേശത്തിന് അനുയോജ്യമായ മുഖവുര പുതിയ സംഭാഷണവിഷയത്തിന് അനുയോജ്യമാക്കാൻ സഹായിക്കുക. ന്യായവാദം പുസ്തകത്തിന്റെ 9-15 പേജുകൾ ഉപയോഗിക്കുക.
5 മിനി: അനുഭവങ്ങൾ. വരിസംഖ്യാപ്രസ്ഥാനകാലത്ത് കണ്ടെത്തിയ താൽപ്പര്യം സംബന്ധിച്ച രണ്ടോ മൂന്നോ ഹ്രസ്വമായ അനുഭവങ്ങൾ പ്രസാധകർ വിവരിക്കട്ടെ.
ഗീതം 92 (51), സമാപനപ്രാർത്ഥന.
ജൂൺ 26-നാരംഭിക്കുന്ന വാരം
ഗീതം 18 (55)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഈ വാരാന്ത്യത്തിൽ വയൽസേവനത്തിനുണ്ടായിരിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. ജൂലൈയിലെ ഒന്നാം വാരത്തിലെ വയൽസേവനക്രമീകരണങ്ങൾ വിശദീകരിക്കുക.
15 മിനി: സ്കൂളിൽ മതപരമായ ഉൾപ്പെടലിൽനിന്ന് ഒഴിവുളളവരായിരിക്കുന്നതിന് യുവാക്കളെ സഹായിക്കുക. ന്യായവാദം പുസ്തകം ഉപയോഗിച്ചുകൊണ്ട് നന്നായി തയ്യാർചെയ്ത ഒരു പ്രകടനം നടത്തുക. ഈ കാര്യങ്ങളിൽ നമ്മുടെ നിലപാടിനെ സംബന്ധിച്ച തടസ്സവാദങ്ങളും ആത്മാർത്ഥമായ ചോദ്യങ്ങളും അഭിമുഖീകരിക്കുന്നതിന് തയ്യാറായിരിക്കുന്നതിന്റെ ആവശ്യം ഊന്നിപ്പറയുക. പ്രകടനം, സ്കൂളിൽ പ്രാർത്ഥനകളിലും ആചാരങ്ങളിലും ശുശ്രൂഷകളിലും മതപരമായ ഉൾപ്പെടൽ ഒഴിവാക്കുന്നതിന് സഹായിക്കുന്നതിന് ഒരു പിതാവ് തന്റെ കുട്ടിയോട് ന്യായവാദം ചെയ്യുന്നതായിരിക്കാൻ കഴിയും. ന്യായവാദം പുസ്തകത്തിന്റെ 323, 325, 327 എന്നീ പേജുകൾ ഉപയോഗിക്കുക. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും യഹോവയെ പ്രസാദിപ്പിക്കുന്നതിനും അവനോട് ഒരു നല്ല ബന്ധം നിലനിർത്തുന്നതിനുമുളള ആവശ്യത്തിന് അടിവരയിടുക.
20 മിനി: ആത്മീയത കെട്ടുപണി ചെയ്യുന്നതിനുളള ദൈനംദിന ഓർമ്മിപ്പിക്കലുകൾ. യോഗ്യതയുളള സഹോദരൻ രണ്ടു മാത്രകായോഗ്യരായ പ്രസാധകരുമായി വ്യക്തികളും കുടുംബകൂട്ടങ്ങളും ദൈനംദിന ഓർമ്മിപ്പിക്കലുകളായ ദിനവാക്യം, വാർഷികവാക്യം, കലണ്ടറിലെ വിവരങ്ങൾ മുതലായവയിൽനിന്ന് പ്രയോജനമനുഭവിക്കുന്നതെങ്ങനെയെന്ന് ചർച്ചചെയ്യുന്നു. നമുക്ക് യഹോവയിൽനിന്നുളള ഓർമ്മിപ്പിക്കലുകളുടെ ആവശ്യമുണ്ട്. (സങ്കീ. 119:2; പ്രവൃ. 17:11) കൂടെക്കൂടെയുളള ഓർമ്മിപ്പിക്കലുകൾക്ക് നമ്മെ എങ്ങനെ പ്രോത്സാഹിപ്പിക്കാനും ശുശ്രൂഷയിൽ പ്രയോജനപ്രദമെന്ന് തെളിയാനും കഴിയുമെന്ന് കാണിക്കുക.
ഗീതം 91 (29), സമാപനപ്രാർത്ഥന.
ജൂലൈ 3-നാരംഭിക്കുന്ന വാരം
ഗീതം 138 (71)
8 മിനി: സ്ഥലപരമായ അറിയിപ്പുകളും ചോദ്യപ്പെട്ടിയും. ശനിയാഴ്ചയും ഞായറാഴ്ചയും വയൽസേവനത്തിനുണ്ടായിരിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
22 മിനി: “സുവാർത്ത സമർപ്പിക്കൽ—യഥാർത്ഥ സമാധാനം പുസ്തകംകൊണ്ട്.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ, അല്ലെങ്കിൽ 1987 ഏപ്രിൽ 1 വാച്ച്ടവർ പേ. 4-7-ലെ “നാം ദൈവത്തെ അറിയുന്നതെങ്ങനെ?” എന്ന ലേഖനത്തെ ആസ്പദിച്ചുളള പ്രസംഗം. (നാട്ടുഭാഷ: 1988 ഏപ്രിൽ)
ഗീതം 152 (82), സമാപനപ്രാർത്ഥന.