സത്യത്തിനു സാക്ഷ്യംവഹിക്കുക
1 യേശു സത്യത്തിനു സാക്ഷ്യംവഹിക്കുന്നതിന് ലോകത്തിലേക്കു വന്നു എന്ന് അവൻ വ്യക്തമാക്കി. അവൻ ഇപ്രകാരം പ്രഖ്യാപിച്ചു: “ഞാൻ ഇതിനായി ജനിച്ചിരിക്കുന്നു, ഞാൻ ഇതിനായി ലോകത്തിലേക്കു വന്നുമിരിക്കുന്നു, സത്യത്തിനു സാക്ഷ്യംവഹിക്കേണ്ടതിനുതന്നെ.”—യോഹ. 18:37.
2 യേശു തന്റെ തീക്ഷ്ണമായ പ്രസംഗപ്രവർത്തനത്താൽ യഹോവയുടെ നാമത്തോട് ആദരവു പ്രകടമാക്കി. അവൻ ആളുകളുടെ സങ്കടകരമായ ആത്മീയാവസ്ഥയെ തിരിച്ചറിഞ്ഞുകൊണ്ട് അവരോട് യഥാർത്ഥമായ സ്നേഹം പ്രകടമാക്കി. മത്തായി അവന്റെ പ്രവർത്തനത്തെസംബന്ധിച്ച് ഇപ്രകാരം എഴുതി: “യേശു അവരുടെ സിന്നഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുംകൊണ്ട് എല്ലാ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചു . . . ജനക്കൂട്ടത്തെ കണ്ടപ്പോൾ അവന് അവരോടു മനസ്സലിവുതോന്നി, എന്തുകൊണ്ടെന്നാൽ അവർ ഇടയനില്ലാത്ത ആട്ടിൻകൂട്ടത്തെപ്പോലെ തൊലിയുരിയപ്പെട്ടവരും ചിതറിക്കപ്പെട്ടവരുമായിരുന്നു.” (മത്താ. 9:35, 36) മററുളളവരോടുളള നമ്മുടെ സ്നേഹത്തോടൊപ്പം നമ്മുടെ യഹോവാഭക്തിയും പ്രസംഗിക്കുന്നതിന് യേശുവിനെപ്പോലെ നമ്മെ പ്രേരിപ്പിക്കണം.
നമ്മുടെ ജീവൽപ്രധാനമായ നിയമനം
3 ജനങ്ങളോടും യഹോവയോടുമുളള നമ്മുടെ സ്നേഹം നമ്മെ യഹോവയെസംബന്ധിച്ചും അവന്റെ അത്ഭുതകരമായ വേലകളെസംബന്ധിച്ചുമുളള സത്യം ആളുകളെ പഠിപ്പിക്കുന്നതിനുളള എല്ലാ അവസരങ്ങളെയും പ്രയോജനപ്പെടുത്തുന്നതിന് നമ്മെ പ്രേരിപ്പിക്കണം. (സങ്കീ. 96:2, 3; 145:10-13) എന്നിരുന്നാലും ദൈനംദിനജീവിതത്തിന്റെ സമ്മർദ്ദങ്ങളും ജീവിതോത്ക്കണ്ഠകളും ബഹുവിധശല്യങ്ങളും നമ്മുടെ സാക്ഷീകരണപ്രവർത്തനങ്ങളിൽനിന്ന് നമ്മെ എളുപ്പത്തിൽ തെററിക്കാൻ കഴിയും. അതുകൊണ്ട്, നാം ദൈവത്തെക്കുറിച്ചും അവന്റെ രാജ്യത്തെക്കുറിച്ചുമുളള സത്യത്തിന് സാക്ഷ്യംവഹിക്കുന്നതിന്റെ അടിയന്തിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടയാവശ്യമുണ്ട്. നാം ചെയ്യുന്നതിനുവേണ്ടി നിയമിക്കപ്പെട്ടിരിക്കുന്ന ഈ സർവപ്രധാനമായ ജീവരക്താകരമായ വേലയിൽ നിന്ന് നമ്മെത്തന്നെ വഴിതെററിക്കപ്പെടാൻ അനുവദിക്കരുത്. (മത്താ. 24:14; 28:19, 20) യഹോവയുടെ സേവനത്തിൽ തിരക്കുളളവരായിരിക്കുന്നത് നമുക്ക് ഒരു സംരക്ഷണമാണ്, അതിന് സത്യത്തിന്റെ ദൂത് കേൾക്കാനാഗ്രഹമുളളവർക്ക് നിലനിൽക്കുന്ന പ്രയോജനം കൈവരുത്താൻ കഴിയുകയും ചെയ്യും.— 1 കൊരി. 15:58.
4 നിങ്ങൾക്ക് ഒരു നിരന്തര അല്ലെങ്കിൽ സഹായ പയനിയറായി സേവിക്കാൻ കഴിയുമോ? നിങ്ങൾക്ക് ഈ വിധത്തിൽ നിങ്ങളുടെ സേവനം വിപുലപ്പെടുത്താൻ കഴിയുമോ എന്ന് കാണുന്നതിന് എന്തുകൊണ്ട് നിങ്ങളുടെ സാഹചര്യങ്ങളെ പരിഗണിച്ചുകൂടാ? നിങ്ങൾ ലൗകികജോലിയിൽനിന്ന് വിരമിച്ചോ? നിങ്ങൾക്ക് എന്തുകൊണ്ട് നിങ്ങളുടെ സമയം കൂടുതൽ പൂർണ്ണമായി പ്രസംഗവേലയിൽ ഉപയോഗിച്ചുകൂടാ? ഇപ്പോഴും സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന അനേകം ചെറുപ്പക്കാർ ക്രമമായി സഹായപയനിയറിംഗ് നടത്തിയിരിക്കുന്നു. അവർ ഇത് ഹൃദയത്തിന് ആനന്ദം കൈവരുത്തിക്കൊണ്ട് ആത്മീയമായും ശാരീരികമായും ആശ്വാസംനൽകുന്നതാണെന്ന് കണ്ടെത്തിയിരിക്കുന്നു.
5 ഫലപ്രദമായി സത്യത്തിന് സാക്ഷ്യംവഹിക്കുന്നതിന് നമ്മുടെ സമയത്തിന്റെ ശ്രദ്ധാപൂർവകമായ പട്ടികപ്പെടുത്തൽ ആവശ്യമാണ്. (എഫേ. 5:15, 16) സഹായപയനിയറിംഗിന് ഒരു മാസത്തിൽ ഓരോ ദിവസവും ശരാശരി രണ്ടുമണിക്കൂർ മാത്രം മതിയാകും. ചിലർ, തങ്ങൾ സ്കൂളിലൊ ജോലിക്കൊ പോകുന്നതിന് മുമ്പ് സേവനത്തിന് പോകാൻ കഴിയത്തക്കവണ്ണം ഒരു മണിക്കൂർ നേരത്തേ എഴുന്നേൽക്കുന്നതിന് തീരുമാനിക്കുന്നു. അനേകം സഭകളും സായാഹ്നസാക്ഷീകരണം ക്രമീകരിച്ചുകൊണ്ട് സഹായപയനിയർമാരെ സഹായിച്ചിട്ടുണ്ട്. നിങ്ങൾക്കും, സഹായപയനിയറിംഗിനുവേണ്ടി തങ്ങളുടെ സമയം പട്ടികപ്പെടുത്തുന്നതിൽ നന്നായി ചെയ്തിട്ടുളള മററുളളവരുമായി സംസാരിക്കുന്നതിനാൽ പ്രോത്സാഹിപ്പിക്കപ്പെടുകയും സഹായകമായ നിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തേക്കാം.
6 യഹോവയാംദൈവം എപ്പോഴും തന്റെ ദാസൻമാരോട് നൻമ കാണിച്ചിട്ടുണ്ട്. അവനെ വിശ്വസ്തമായി സേവിച്ചിട്ടുളളവർക്ക് സമൃദ്ധമായ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. യഹോവയുടെ നൻമ ഇപ്പോഴും അവനെ സ്നേഹിക്കുന്നവരുടെമേൽ പ്രാവർത്തികമാണ്. നാം സത്യത്തിന് സാക്ഷ്യംവഹിക്കുമളവിൽ നമ്മുടെ സാഹചര്യം നമ്മെ അനുവദിക്കുന്നതിനനുസരിച്ച് നാം എത്രത്തോളം ചെയ്താലും അത് അംഗീകരിക്കുന്നതിൽ അവന് പ്രീതിയുണ്ടായിരിക്കും.—എബ്രാ. 6:10.