ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ഫെബ്രുവരി 4-നാരംഭിക്കുന്ന വാരം
ഗീതം 18 (108)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തെരഞ്ഞെടുത്ത അറിയിപ്പുകളും. ഫെബ്രുവരി സമർപ്പണം ഊന്നിപ്പറയുക.
20 മിനി: “ക്ഷീണിച്ചുപോകരുത്.” ലേഖനത്തിലെ മുഖ്യാശയങ്ങളുടെ ചർച്ച. 3-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ സദസ്സിൽനിന്നുളള നിർദ്ദേശങ്ങൾ ചോദിക്കുക. യോഗ്യതയുളള ഒരു പ്രസാധകൻ 5-ാം ഖണ്ഡികയിലെ നിർദ്ദേശം ഉപയോഗിച്ചുകൊണ്ട് സമർപ്പണം നടത്തുന്ന വിധം പ്രകടിപ്പിക്കുക
15 “അവിശ്വാസികളുമായി അമിക്കപ്പെടരുത്.” വാച്ച്ററവർ നവംബർ 1, 1989. (നാട്ടുഭാഷ: വീക്ഷാഗോപുരം ജൂൺ 1, 1990) സദസ്യപങ്കുപററലോടെ പ്രസംഗം.
ഗീതം 147 (38), സമാപന പ്രാർത്ഥന.
ഫെബ്രുവരി 11-നാരംഭിക്കുന്ന വാരം
ഗീതം 30 (117)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഈ വാരത്തിൽ സാക്ഷീകരണത്തിന് ഉപയോഗിച്ചേക്കാവുന്ന മാസികകളിൽനിന്നുളള സംസാരാശയങ്ങൾ ചുരുക്കിപ്പറയുക. ലഭ്യമായിരിക്കുന്നിടത്ത് എല്ലാവരും സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖയുടെ ഒരു പ്രതി അടുത്ത വാരത്തിലെ സേവനയോഗത്തിനുവേണ്ടി കൊണ്ടുവരണം.
20 മിനി: നമുക്ക് എങ്ങനെ ശക്തരായിരിക്കാൻ കഴിയും? ക്ഷീണിച്ചുപോകാതെ ശക്തരായി നിലനിൽക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നതിന് അഭിമുഖങ്ങളുടെ പരമ്പര. (1) അനേകവർഷമായി സേവിക്കുന്ന നല്ല മാതൃകയുളള രണ്ടോ മുന്നോ പേരുമായി അഭിമുഖം നടത്തുക. പ്രസംഗം നിർത്താനുളള ഏതു സമ്മർദ്ദങ്ങൾ അവർക്കനുഭവപ്പെടുകയും തരണംചെയ്യുകയും ചെയ്തിട്ടുണ്ട്? ക്ഷീണിക്കാതെ മുന്നേറാൻ അവരെ എന്തു സഹായിച്ചു? (പ്രാർത്ഥന, നിരന്തര യോഗഹാജർ, വ്യക്തിപരമായ പഠനം, മററുളളവരിൽനിന്നുളള പ്രോൽസാഹനം, മുതലായവ പറയാം.) മന്ദീഭവിക്കുകയോ നിർത്തുകയോ ചെയ്യുന്നതിനെതിരെ ജാഗ്രതപാലിക്കാൻ അവർ എന്തു ചെയ്തു? (യോഗങ്ങളിലെ ക്രമമായ സഹവാസത്തിന്റെ പ്രാധാന്യം, വ്യക്തിപരമായ പഠനം തുടരൽ, യഹോവയുമായുളള ബന്ധത്തിന്റെ വിലമതിപ്പ് മുതലായവ പറയാം.) അവർ ആത്മീയ സമനില എങ്ങനെ നിലനിർത്തിയിരിക്കുന്നു? (മൂപ്പൻമാരുടെയോ മററുളളവരുടെയോ സഹായം, ജീവിതത്തിൽ ആത്മീയ താത്പര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കൽ, യഹോവയോടുളള പ്രാർത്ഥന എന്നിവ പറയാം.) (2) ക്രമമായ പ്രസാധകരായിരിക്കുന്നവരും നല്ല മാതൃക വെക്കുന്നവരുമായ ചില കുട്ടികളുമായി അഭിമുഖം നടത്തുക. സേവനത്തിൽ ക്രമമുളളവരായിരിക്കാൻ അവരെ എന്തു സഹായിച്ചിരിക്കുന്നു? മാതാപിതാക്കൻമാർ അവരെ എങ്ങനെ സഹായിച്ചിരിക്കുന്നു? മററു പ്രസാധകർ അവരെ വയൽസേവനത്തിൽ പ്രോൽസാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ടോ? യഹോവയുടെ സേവനത്തിലെ അവരുടെ ലക്ഷ്യങ്ങൾ എന്താണ്? അഭിമുഖങ്ങളിൽ സ്ഥാപിക്കപ്പെട്ട ആശയങ്ങളുടെ ചുരുങ്ങിയ പുനരവലോകനത്തോടെ ഉപസംഹരിക്കുക.
15 മിനി: “സുവർണ്ണനിയമം ഇപ്പോഴും സാധുവായിരിക്കുന്നതെന്തുകൊണ്ട്?” വാച്ച്ററവർ നവംബർ 1, 1989. (നാട്ടുഭാഷ: 1991 ജനുവരി 1ലെ വീക്ഷാഗോപുരം) സദസ്യ പങ്കുപററലോടെ പ്രസംഗം.
ഗീതം 10 (88), സമാപന പ്രാർത്ഥന.
ഫെബ്രുവരി 18-നാരംഭിക്കുന്ന വാരം
ഗീതം 121 (95)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ടും സംഭാവന സ്വീകരിച്ചതിന്റെ അറിയിപ്പുകളും. ലോകവ്യാപക വേലക്കു കൊടുക്കുന്ന പിന്തുണക്ക് സഭയെ അനുമോദിക്കുക. “വീക്ഷാഗോപുര വരിസംഖ്യാ പ്രസ്ഥാനത്തിനുവേണ്ടി തയ്യാറാകുക” എന്നതിലെ വിവരങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും ആവശ്യമായ കൂടതൽ മാസികകൾക്കുവേണ്ടി അപേക്ഷിക്കാൻ പ്രസാധകരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുക. അടുത്ത വാരത്തിലെ സേവനയോഗത്തിനുവേണ്ടി പ്രസാധകർ തങ്ങളുടെ വാച്ച്ററവർ പബ്ലിക്കേഷൻസ് ഇൻഡക്സ് 1986—1989 കൊണ്ടുവരേണ്ടതാണ്.
20 മിനി: “സുവാർത്ത സമർപ്പിക്കൽ—ലഘുലേഖകൾ കൊണ്ട്.” ചോദ്യോത്തര പരിചിന്തനം. തിരുവെഴുത്തുകൾ വായിപ്പിക്കുക. 7-ാം ഖണ്ഡിക ചർച്ചചെയ്ത ശേഷം ഒരു പയനിയറോ പ്രാപ്തിയുളള വേറൊരു പ്രസാധകനോ സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ ഉപയോഗിച്ച് ഒരു മടക്കസന്ദർശനത്തിൽ അദ്ധ്യയനം തുടങ്ങുന്ന വിധം പ്രകടിപ്പിക്കുക. മടക്കസന്ദർശനങ്ങളിൽ, വിശേഷിച്ച് പ്രാരംഭ സന്ദർശനത്തിനുശേഷം വീട്ടുകാരെ വീട്ടിൽ കാണാൻ പ്രയാസമുളളപ്പോൾ, ഈ സമീപനം ഉപയോഗിക്കാൻ പ്രസാധകരെ പ്രോൽസാഹിപ്പിക്കുക. ഈ സമീപനമുപയോഗിച്ചപ്പോൾ വിജയം ലഭിച്ചതിനെക്കുറിച്ച് അഭിപ്രായം പറയാൻ തയ്യാറായ പ്രസാധകരെ ക്ഷണിക്കുക.
15 മിനി: “യഥാർത്ഥസൗന്ദര്യം—നിങ്ങൾക്ക് അത് വളർത്തിയെടുക്കാൻ കഴിയും.” സേവനമേൽവിചാരകന്റെ പ്രസംഗം. ഫെബ്രുവരി 1, 1989-ലെ വാച്ച്ററവർ. (നാട്ടുഭാഷ: 1990 ജൂൺ 1ലെ വീക്ഷാഗോപുരം.)
ഗീതം 108 (100), സമാപന പ്രാർത്ഥന.
ഫെബ്രുവരി 25-നാരംഭിക്കുന്ന വാരം
ഗീതം 111 (20)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യവാർത്തകൾ. വാരാന്ത വയൽസേവനത്തിനുവേണ്ടിയുളള ക്രമീകരണം ഉൾപ്പെടുത്തുക. ഒടുവിലത്തെ മാസികകളിലെ ഏതു ലേഖനങ്ങൾ പ്രദേശത്തെ ആളുകൾക്ക് വിശേഷാൽ ഇഷ്ടപ്പെടുമെന്നു സൂചിപ്പിക്കുന്ന നിർദ്ദേശങ്ങൾ നൽകുക.
23 മിനി: .“ഇൻഡക്സിൽനിന്നുളള സഹായത്തോടെ നമ്മുടെ രാജ്യശുശ്രൂഷ നിവർത്തിക്കൽ.” സദസ്യപങ്കുപററലോടെ മൂപ്പന്റെ പ്രസംഗം. ഒരു മൂപ്പനും ഒരു ശുശ്രൂഷാദാസനും ഒരു ഇടയസന്ദർശനത്തിനുവേണ്ടി ഒരുങ്ങാൻ ഇൻഡക്സ് എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രകടിപ്പിക്കുക. പ്രതിവാര ബൈബിൾവായനയെ സമ്പന്നമാക്കാൻ ഇൻഡക്സ് ഉപയോഗിക്കാൻ പ്രസാധകരെ എങ്ങനെ പഠിപ്പിക്കാമെന്ന് ചർച്ചചെയ്യുക.
12 മിനി: സാഹിത്യദാസന്റെ ചുമതലകൾ. സേവനമേൽവിചാരകൻ സാഹിത്യദാസനെ അഭിമുഖം നടത്തുകയും ഉൾപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങൾ പുനരവലോകനം ചെയ്യുകയും ചെയ്യുന്നു. യോഗങ്ങൾക്കു മുമ്പും ശേഷവുമുളള സാഹിത്യവിതരണത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രാദേശികാവശ്യങ്ങൾ ഊന്നിപ്പറയുന്നത് നന്നായിരിക്കും. സൊസൈററിയിൽ ലഭ്യമെങ്കിൽ സ്റേറാക്കുചെയ്യാൻ കഴിയുന്ന ആവശ്യമുളള സാഹിത്യങ്ങളെക്കുറിച്ചുളള അഭിപ്രായങ്ങൾ സദസ്യരിൽനിന്ന് ക്ഷണിക്കുക.
ഗീതം 203 (71), സമാപന പ്രാർത്ഥന.
മാർച്ച് 4-നാരംഭിക്കുന്ന വാരം
ഗീതം 192 (10)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ.
25 മിനി: “1991ലെ സ്മാരകാഘോഷം.” കുറെ സദസ്യ പങ്കുപററലോടെ മൂപ്പന്റെ പ്രസംഗം. പുതിയവരെ സ്മാരകത്തിനു ക്ഷണിക്കാനും ഹാജരാകാൻ അവരെ സഹായിക്കാനും തങ്ങൾ എങ്ങനെ ആസൂത്രണംചെയ്യുന്നുവെന്നു പറയാൻ സഭയോടാവശ്യപ്പെടുക. സ്മാരകക്ഷണക്കത്തുകൾ ലഭ്യമാണെന്ന് സഭയെ ഓർമ്മിപ്പിക്കുക.
15 മിനി: സ്മാരക കാലത്ത് നിങ്ങൾക്ക് സഹായപയനിയറിംഗ് നടത്താൻ കഴിയുമോ? നിരന്തരപയനിയറോ സഹായപയനിയറോ ആയി പരിചയമുളള പ്രസാധകന്റെ ഊഷ്മളമായ ചർച്ച. മുൻപ് സഹായപയനിയറിംഗ് നടത്തിയിട്ടുളള പലരുമായി അഭിമുഖംനടത്തുക. തങ്ങളുടെ ലാക്കിലെത്താൻ അവർ ഏതു ക്രമീകരണങ്ങൾ ചെയ്തു? അവർ ചെയ്ത പ്രായോഗികമായ ആസൂത്രണങ്ങൾ ഊന്നിപ്പറയുക. സ്മാരകകാലം അടുത്തുവരുമ്പോൾ ഒരു മൂപ്പനുമായി തങ്ങളുടെ പ്ലാനുകൾ ചർച്ചചെയ്യാൻ താത്പര്യമുളള പ്രസാധകരെ പ്രോൽസാഹിപ്പിക്കുക. ഇപ്പോൾ ശുഭാപ്തിവിശ്വാസമുണ്ടായിരിക്കുന്നതിനാൽ അനേകർ ഈ സേവനം ആസ്വദിക്കും. ചിലർക്ക് ഇത് നിരന്തരപയനിയറിംഗിലേക്കുളള ചവിട്ടുപടിയായിരിക്കാം. (രാ.ശു. 3⁄90 പേ. 3) അദ്ധ്യക്ഷമേൽവിചാരകനിൽനിന്നോ സെക്രട്ടറിയിൽനിന്നോ അപേക്ഷാഫാറം കിട്ടും.
ഗീതം 151 (25), സമാപന പ്രാർത്ഥന.