നവംബറിലേക്കുളള സേവനയോഗങ്ങൾ
നവംബർ 9-നാരംഭിക്കുന്ന വാരം
ഗീതം 92 (51)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളിലെ പ്രധാനവിവരങ്ങളും. നിലവിലുളള മാസികകളിൽനിന്നു പ്രമുഖ ലേഖനങ്ങൾ പുനരവലോകനം നടത്തുക; ആദ്യം ഒരു തിരുവെഴുത്തു ചർച്ച ഉപയോഗിച്ചശേഷം അവ എങ്ങനെ സമർപ്പിക്കാൻ കഴിയുമെന്നു കാണിക്കുന്ന ഒന്നോ രണ്ടോ ഹ്രസ്വ പ്രകടനങ്ങൾ നടത്തുക. വയൽശുശ്രൂഷയിലുളള തങ്ങളുടെ പങ്കു വർദ്ധിപ്പിക്കാൻ നവംബറിലെ നല്ല കാലാവസ്ഥ പ്രയോജനപ്പെടുത്തുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:“മാസികകൾ നന്നായി ഉപയോഗിക്കുക.” ചോദ്യോത്തരങ്ങൾ. ആറാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ ഒരു മാസികാ റൂട്ട് എങ്ങനെ തുടങ്ങാമെന്നുളളതിന്റെ നിർദ്ദേശങ്ങൾ നൽകുക: ലളിതമായ നേരിട്ടുളള സമീപനം ഉപയോഗിക്കുക; ഒരു നല്ല വീടുതോറുമുളള രേഖ സൂക്ഷിക്കുക; വരാൻപോകുന്ന ലേഖനങ്ങൾ പരാമർശിച്ചുകൊണ്ട് ഭാവി ലക്കങ്ങളിൽ താൽപര്യം ഉണർത്തുക; ലേഖനങ്ങളിൽ ഉത്തരം നൽകുന്ന ചോദ്യങ്ങൾ ഉന്നയിക്കുക; ഓരോ രണ്ടാഴ്ച കൂടുമ്പോഴും തിരിച്ചുചെല്ലുന്നുവെന്ന് ഉറപ്പുവരുത്തുക.—രാ.ശു. 8⁄84 പേ. 8.
20 മിനി:“നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക നന്നായി ഉപയോഗപ്പെടുത്തൽ.” നമ്മുടെ രാജ്യശുശ്രൂഷയുടെ ഓഗസ്ററ് ലക്കത്തിൽ 4-ാം പേജിലെ “നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയിൽനിന്ന് അദ്ധ്യയനങ്ങൾ ആരംഭിക്കൽ” എന്ന ലേഖനത്തെ ആസ്പദമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം. ഫലകരമായ മടക്കസന്ദർശനങ്ങൾ എങ്ങനെ നടത്താൻ കഴിയുമെന്നും എങ്ങനെ ഒരു ബൈബിളദ്ധ്യയനം തുടങ്ങാനുളള അടിസ്ഥാനമിടാൻ കഴിയുമെന്നും പ്രകടമാക്കുക. രണ്ടും മൂന്നും ഖണ്ഡിക പരിചിന്തിച്ചശേഷം ഈ ലഘുപത്രികയുടെ സഹായത്തോടെ ബൈബിൾ പഠിക്കാൻ വീട്ടുകാരനെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നു കാണിക്കുന്ന ഹ്രസ്വപ്രകടനങ്ങൾ നടത്തുക. രംഗസംവിധാനം, ബൈബിൾ ഗ്രാഹ്യത്തിന്റെ ഒരു പശ്ചാത്തലം ഇല്ലാത്ത വ്യക്തികൾക്കു നടത്തുന്ന മടക്കസന്ദർശനങ്ങളുടേത് ആയിരിക്കാൻ കഴിയും.
ഗീതം 63 (32) സമാപന പ്രാർത്ഥന.
നവംബർ 16-നാരംഭിക്കുന്ന വാരം
ഗീതം 77 (41)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. പ്രതിമാസ കണക്കുറിപ്പോർട്ടിന്റെ വായന; 2 കൊരിന്ത്യർ 9:6, 7-നെ അടിസ്ഥാനമാക്കി അഭിനന്ദിക്കുക. നവംബറിൽ മാസികകളും വരിസംഖ്യകളും സമർപ്പിച്ചതിന്റെ മുന്തിയ അനുഭവങ്ങൾ പറയാൻ, മുന്നൊരുക്കിയ പ്രസാധകരെ ക്ഷണിക്കുക.
15 മിനി:“പ്രേരണാത്മകമായ ഒരു മുഖവുര വികസിപ്പിക്കുക.” നവംബർ മാസികകളിലെ പ്രമുഖ ലേഖനങ്ങൾ ഉപയോഗിച്ച് എങ്ങനെ അവതരണങ്ങൾ തയ്യാറാകാമെന്ന് ചർച്ചചെയ്തുകൊണ്ട് ഒരു പ്രസംഗം നടത്തുക. പ്രാപ്തരായ രണ്ടോ മൂന്നോ പ്രസാധകർ നിർദ്ദിഷ്ട അവതരണങ്ങൾ പ്രകടിപ്പിക്കാൻ ക്രമീകരിക്കുക; ഒരു അവതരണം ഒരു യുവപ്രസാധകൻ നടത്തട്ടെ.
20 മിനി:“താൽപര്യക്കാരെക്കുറിച്ചുളള ചിന്ത പ്രകടമാക്കുക.” സദസുമായി ചർച്ചചെയ്യുക. രണ്ടാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, 1981 ജൂലൈ 1-ലെ വാച്ച്ററവറൽ 4-6 പേജുകളിൽനിന്ന് തിരഞ്ഞെടുത്ത ആശയങ്ങൾ വിവരിക്കുക, മററുളളവരെക്കുറിച്ചുളള ചിന്ത പ്രകടമാക്കുന്നതിൽ നമുക്കെങ്ങനെ യേശുവിനെ അനുകരിക്കാൻ കഴിയുമെന്ന് പ്രകടമാക്കിക്കൊണ്ടു തന്നെ. വീടുതോറുമുളള രേഖ എങ്ങനെ പൂരിപ്പിക്കണമെന്നുളളതിന്റെയും താൽപര്യത്തെ പിന്തുടരാൻ അത് എങ്ങനെ ഉപയോഗിക്കണമെന്നുളളതിന്റെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. നിർദ്ദേശങ്ങളിലൊന്ന് ചുരുക്കി പ്രകടിപ്പിക്കുക. പ്രാപ്തിയുളള ഒരു പ്രസാധകൻ നിർദ്ദിഷ്ടരീതി പ്രകടിപ്പിച്ചശേഷം അതു പ്രദേശത്തു ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാൻ ഫലകരമായ ഒരു വിധമായിരിക്കാവുന്നതിന്റെ കാരണങ്ങൾ സംബന്ധിച്ച് അഭിപ്രായം പറയാൻ സദസിനെ ക്ഷണിക്കുക.
ഗീതം 88 (42) സമാപന പ്രാർത്ഥന.
നവംബർ 23-നാരംഭിക്കുന്ന വാരം
ഗീതം 164 (73)
5 മിനി:സ്ഥലപരമായ അറിയിപ്പുകൾ. സാധരണയായി അവധിദിവസങ്ങൾ കൂടുതൽ സമയം ലഭ്യമാക്കുന്ന ഡിസംബറിലോ ജനുവരിയിലോ സഹായ പയനിയറിംഗ് നടത്തുന്നതിന്റെ സാദ്ധ്യതയെക്കുറിച്ചു ചിന്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി:“ഹൃദയത്തിൽനിന്ന് യഹോവയെ സേവിക്കാൻ കുട്ടികളെ സഹായിക്കുക.” സദസുമായുളള ചർച്ച. ദൃഷ്ടാന്തംവെക്കാനും ശുശ്രൂഷയിൽ തങ്ങളുടെ മക്കളെ വ്യക്തിപരമായി പരിശീലിപ്പിക്കാനുമുളള ഉത്തരവാദിത്വം മാതാപിതാക്കൾ നിറവേറേറണ്ടതിന്റെ ആവശ്യം ഊന്നിപറയുക. നല്ല ഫലം ലഭിക്കത്തക്കവണ്ണം തങ്ങൾ എന്തു ചെയ്തുവെന്ന് പറയാൻ ഒന്നോ രണ്ടോ പിതാക്കൻമാരെ ക്ഷണിക്കുക. വീടുതോറുമുളള ശുശ്രൂഷയിൽ ഉപയോഗിക്കാൻ ഒരു ബൈബിൾ ചർച്ച തയ്യാറാക്കുന്നതിനു താൻ ഒരു കുട്ടിയെ എങ്ങനെ സഹായിച്ചുവെന്ന് ഒരു മാതാവോ പിതാവോ പ്രകടിപ്പിക്കട്ടെ. നിർദ്ദിഷ്ട ചർച്ചകളിലൊന്ന് ഒരു ചെറുപ്പക്കാരൻ പ്രകടിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
10 മിനി:ചോദ്യപ്പെട്ടി. സദസുമായി ചർച്ചചെയ്യുക. കുട്ടികൾ സ്നാപനമേൽക്കാത്ത പ്രസാധകരാകാൻ യോഗ്യത പ്രാപിക്കുന്നതിന് വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നതിനുളള ആത്മാർത്ഥമായ ഒരു ആഗ്രഹവും നല്ല പെരുമാററത്തിന്റെ ഒരു ഖ്യാതിയും ഉണ്ടായിരിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ടെന്ന് ഊന്നിപറയുക.
10 മിനി:യുവപ്രസാധകരിൽനിന്നുളള അഭിപ്രായങ്ങൾ. സ്നാപനമേൽക്കാത്ത പ്രസാധകരായിത്തീരാൻ അവർ എങ്ങനെ യോഗ്യത പ്രാപിച്ചുവെന്നും അവർ വയൽസേവനം ആസ്വദിക്കുകയും കൂടിയ ഒരു പങ്കുണ്ടായിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നതെന്തുകൊണ്ടെന്നും വിവരിക്കാൻ മുന്നൊരുക്കിയ ഏതാനും ചെറുപ്പക്കാരെ ക്ഷണിക്കുക. അഭിമുഖത്തിനു വരുന്നവർ ക്രിയാത്മകമായ സ്വന്തം ആഭിപ്രായങ്ങൾ പറയണം, ഉരുവിടാൻ അവരോട് ആവശ്യപ്പെട്ടിരിക്കുന്ന വാക്കുകൾ ആവർത്തിക്കലായിരിക്കരുത്.
ഗീതം 221 (78) സമാപന പ്രാർത്ഥന.
നവംബർ 30-നാരംഭിക്കുന്ന വാരം
ഗീതം 46 (20)
5 മിനി:സ്ഥലപരമായ അറിയിപ്പുകൾ. വരിസംഖ്യാ സ്ലിപ്പുകൾ എങ്ങനെ പൂരിപ്പിക്കാമെന്ന് ചുരുക്കമായി വിശദീകരിക്കുക, വരിസംഖ്യകൾ സ്വീകരിക്കാൻ നിയമിതരായ സഹോദരൻമാർ ആരെന്നു പറയുക.
15 മിനി:ന്യായവാദം പുസ്തകം 58-64 പേജുകളെ അടിസ്ഥാനമാക്കി “ബൈബിളി”നെപ്പററിയുളള പ്രസംഗം. നമ്മുടെ ജീവിതത്തിൽ ബൈബിൾതത്വങ്ങൾ ബാധകമാക്കുന്നതിനാൽ നമുക്കു വ്യക്തിപരമായി ലഭിക്കുന്ന പ്രയോജനം പ്രദീപ്തമാക്കുക.
15 മിനി:ഡിസംബറിൽ, ജീവിച്ചിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം വിശേഷവൽക്കരിക്കൽ. പ്രസംഗവും പ്രകടനവും. ന്യായവാദം പുസ്തകത്തിന്റെ 209-ഉം 210-ഉം പേജുകളിൽ ‘യേശുക്രിസ്തു’ എന്ന തലക്കെട്ടിൻകീഴിലുളള ഭാഗം പുനരവലോകനം ചെയ്യുക. അതിനുശേഷം, വീട്ടുകാരന് ആ പ്രസിദ്ധീകരണത്തിലുളള താൽപര്യം ഉണർത്താൻ ഈ വിവരം എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രകടിപ്പിക്കുക.
10 മിനി:“തിരക്കുളളവരായിരിക്കുന്നത് നിർജ്ജീവപ്രവൃത്തികളിലോ യഹോവയുടെ സേവനത്തിലോ?” മൂപ്പൻ 1992 ഒക്ടോബർ 1 വീക്ഷാഗോപുരത്തിന്റെ 26-ാം പേജിലെ ലേഖനത്തെ അടിസ്ഥാനമാക്കി നടത്തുന്ന പ്രസംഗം (ഇംഗ്ലീഷ് ലക്കത്തിൽ 1992 ജൂലൈ 1). സാദ്ധ്യമെങ്കിൽ മുഴുസമയസേവനത്തിൽ അനുഭവപരിചയമുളള ഒരു സഹോദരന് ഇതു നിയമിച്ചുകൊടുക്കണം.
ഗീതം 111 (100) സമാപനപ്രാർത്ഥന.