ഹൃദയത്തിൽനിന്ന് യഹോവയെ സേവിക്കാൻ കുട്ടികളെ സഹായിക്കുക
1 “മക്കൾ യഹോവയിൽനിന്നുളള ഒരു അവകാശമാകുന്നു” എന്ന് ശലോമോൻ പ്രസ്താവിച്ചു. (സങ്കീ. 127:3-5) അവർ വാസ്തവത്തിൽ മതിക്കാനാവാത്ത വിലയുളള ഒരു അവകാശമാണ്. മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ശിക്ഷിക്കാനുമുളള ദൈവദത്തമായ ഒരു ഉത്തരവാദിത്തമുണ്ട്. യഹോവയെയും രാജ്യത്തെയും സംബന്ധിച്ച് ഹൃദയത്തിൽനിന്ന് സംസാരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ശുശ്രൂഷയിൽ പരിശീലിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.—എഫേ. 6:4.
2 മാതാപിതാക്കൾ ഈ പരിശീലനം ഏതു പ്രായത്തിൽ തുടങ്ങണം? ബൈബിളിന്റെ ഉത്തരം വ്യക്തമാണ്: അത് ബാല്യംമുതൽ ആയിരിക്കണം. (2 തിമൊ. 3:14, 15) പരിശീലനം എത്ര നേരത്തെ തുടങ്ങുന്നുവോ, കുട്ടികൾ സത്യത്തിൽ ഒരു ഉറച്ച അടിസ്ഥാനം വികസിപ്പിക്കാനും ശുശ്രൂഷയെ അവരുടെ കർത്തവ്യമാക്കിത്തീർക്കാനുമുളള സാദ്ധ്യത അത്രയധികമാണ്. ഈ ആദ്യകാല പരിശീലനം അവരെ ലൗകിക ചിന്താഗതിയിൽനിന്നും മനോഭാവങ്ങളിൽനിന്നും സംരക്ഷിക്കാനും ഉതകും.
3 സ്കൂൾപ്രായത്തിനുമുമ്പ് അനേകർ സങ്കീർണ്ണമായ വൈദഗ്ദ്ധ്യങ്ങൾ നേടാനുളള ഗണ്യമായ വാസന കാണിച്ചിട്ടുണ്ട്. ചെറുപ്രായത്തിൽ പഠിക്കാനുളള ഈ സാദ്ധ്യത യഹോവയുടെ അംഗീകാരം കൈവരുത്തുന്ന വൈദഗ്ദ്ധ്യങ്ങളിൽ അവരെ പരിശീലിപ്പിക്കുന്നതിലേക്ക് തിരിച്ചുവിടണം. (w88 8⁄1 പേ. 15; w89 12⁄1 പേ. 31) ചെറുപ്രായത്തിലുളള അനേകർ സ്നാപനമേൽക്കാത്ത പ്രസാധകരായിത്തീരുന്ന അളവോളം പുരോഗതി പ്രാപിച്ചിട്ടുണ്ട്. ചില കുട്ടികൾ ഒരു സമർപ്പണം നടത്തുകയും അവരുടെ കൗമാരപ്രായത്തിൽ പ്രവേശിക്കുന്നതിനുമുമ്പു സ്നാപനമേൽക്കുകയും ചെയ്യുന്നു. ഇതു തങ്ങളുടെ സ്കൂൾവിദ്യാഭ്യാസം തീരുന്നതിനുമുമ്പ് സഹായപയനിയർമാരും നിരന്തരപയനിയർമാരായിപോലും സേവിക്കാൻ അവർക്ക് വഴിതുറന്നുകൊടുത്തിരിക്കുന്നു. ഈ ലാക്കുകളിൽ എത്തുന്നതിന് ആളുകളോടു വിവിധ ബൈബിൾ വിഷയങ്ങൾ സംബന്ധിച്ച് സംസാരിക്കാൻ അവർ പഠിപ്പിക്കപ്പെടേണ്ട ആവശ്യമുണ്ട്.
4 ഇന്നത്തെ യുവജനങ്ങളെ പൊതുവിൽ ധിക്കാരികളും ആദരവില്ലാത്തവരും ആയി കാണാൻ ചായ്വുളള ചില മുതിർന്നവർക്ക് വീട്ടുവാതിൽക്കൽ സന്ദർശിക്കുന്ന ഒരു യുവാവുമായി ആശയവിനിയമം നടത്താൻ ഒട്ടും താൽപര്യമില്ലായിരിക്കാം. അത്തരം ഒരു പ്രതിബന്ധം തരണം ചെയ്യുന്നതിനും മുതിർന്ന വീട്ടുകാരന്റെ ശ്രദ്ധ പിടിച്ചെടുക്കുന്നതിനും ഒരു യുവപ്രസാധകന് വീട്ടുവാതിൽക്കൽ എന്തു പറയാവുന്നതാണ്? ഒരു യുവപ്രസാധകൻ ഇതുപോലെ ഒന്ന് ഉപയോഗിച്ചു: “നമസ്ക്കാരം, എന്റെ പേര് .......... ആണ്. അനേകർ ഭാവിയെ സംബന്ധിച്ച് ഉത്ക്കണ്ഠയുളളവർ ആയതുകൊണ്ട് ഞാൻ ഇന്ന് എന്റെ അയൽക്കാരെ സന്ദർശിക്കുകയാണ്. മുതിർന്ന ഒരാളെന്നനിലയിൽ, അങ്ങ് തീർച്ചയായും എന്നേക്കാൾ കൂടുതൽ ജീവിതാനുഭവം ഉളളയാളാണ്. എന്നിരുന്നാലും, ഇവിടെ നമ്മെയെല്ലാം ആശ്വസിപ്പിക്കുന്ന ഒരു തിരുവെഴുത്തുണ്ട്.” വെളിപ്പാട് 21:3, 4 വായിച്ചശേഷം സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖയിൽ സംഭാഷണം കേന്ദ്രീകരിക്കാൻ കഴിയും.
5 മറെറാരു നിർദ്ദേശം ഇതാണ്: “ഹലോ, എന്റെ പേര് .......... ആണ്. ഇന്ന് യുവജനങ്ങൾ സ്വീകരിച്ചുകാണുന്ന മാർഗ്ഗനിർദ്ദേശം സംബന്ധിച്ച് പല മുതിർന്നവരും ഉത്ക്കണ്ഠയുളളവരാണെന്ന് അറിയുന്നതുകൊണ്ട് ഞാൻ അയൽപക്കത്ത് ഹ്രസ്വസന്ദർശനങ്ങൾ നടത്തിവരികയാണ്. ചിലപ്പോൾ യുവജനങ്ങൾ ആദരവില്ലാത്ത, നിഷേധ മനോഭാവം പോലും പ്രകടമാക്കുന്നു. ഒരുനാൾ എല്ലാവരും സമാധാനത്തിൽ ഒരുമിച്ചു ജീവിക്കാൻ എങ്ങനെ പഠിക്കുമെന്നു പ്രകടമാക്കുന്ന ഒരു തിരുവെഴുത്ത് ഞാൻ പങ്കുവെച്ചു വരികയാണ്.” അതിനുശേഷം സങ്കീർത്തനം 37:11 വായിക്കുകയും അനുയോജ്യമായി അഭിപ്രായം പറയുകയും ചെയ്യുക. നമ്മുടെ യുവപ്രസാധകരുടെ അത്തരം ആത്മാർത്ഥമായ വാക്കുകൾ മുതിർന്ന വീട്ടുകാർ കേൾക്കുമ്പോൾ തീർച്ചയായും അവരിൽപലരും മതിപ്പുളളവരായിത്തീരും.
6 ആയിരക്കണക്കിനു യുവപ്രസാധകർ രാജ്യപ്രസംഗത്തിനും ശിഷ്യരാക്കൽവേലക്കും മികച്ച ഒരു സംഭാവന നൽകിക്കൊണ്ടിരിക്കുന്നു. അവരെ ഊഷ്മളമായി അഭിനന്ദിക്കേണ്ടതാണ്. ദൈവഭക്തരായ മാതാപിതാക്കൾ ബാല്യം മുതൽ പരിശീലിപ്പിച്ചിട്ടുളള യുവജനങ്ങൾ ശുശ്രൂഷയുടെ എല്ലാ വശങ്ങളിലും പൂർണ്ണമായ ഒരു പങ്കുണ്ടായിരിക്കാൻ ലാക്കുവെച്ചു പ്രവർത്തിക്കുന്നതിനുളള ആത്മാർത്ഥമായ പ്രോൽസാഹനത്തോട് ഉടൻ പ്രതികരിക്കുന്നു. സ്കൂളിലായിരിക്കുന്നവർക്ക് സഹപാഠികളോടും അതുപോലെതന്നെ അദ്ധ്യാപകരോടും സാക്ഷീകരിക്കാനുളള അതുല്യമായ അവസരമുണ്ട്. അനേകർ ഈ പ്രത്യേകപ്രദേശത്ത് സാക്ഷീകരിച്ചുകൊണ്ട് തൃപ്തികരമായ അനുഭവങ്ങൾ ആസ്വദിച്ചിരിക്കുന്നു.
7 അതുകൊണ്ട് ഹൃദയത്തിൽനിന്നു യഹോവയെ സ്തുതിച്ചുകൊണ്ട് യുവചൈതന്യത്തോടെ അവനെ സേവിക്കുന്നതിനുളള അവസരം പ്രയോജനപ്പെടുത്താൻ നിങ്ങളുടെ സഭയിലെ യുവപ്രസാധകരെ സഹായിക്കുക.—സഭാ. 12:1.