ഡിസംബറിലേക്കുള്ള സേവനയോഗങ്ങൾ
ഡിസംബർ 2-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തെരഞ്ഞെടുത്ത അറിയിപ്പുകൾ. സാഹിത്യ സമർപ്പണങ്ങൾ പരാമർശിക്കുക.
15 മിനി: “നമ്മുടെ സന്ദേശം ആർ ശ്രദ്ധിക്കും?” ചോദ്യോത്തരങ്ങൾ. നമ്മുടെ സന്ദേശം ഹൃദ്യമായിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച 1987 മാർച്ച് 22 ഉണരുക!യുടെ (ഇംഗ്ലീഷ്) 5-ാം പേജിലെ ആശയങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “ബൈബിൾ പ്രത്യാശയും മാർഗനിർദേശവും പ്രദാനം ചെയ്യുന്നു.” (1-6 ഖണ്ഡികകൾ) 1-ഉം 2-ഉം ഖണ്ഡികകൾകൊണ്ട് ആമുഖം നൽകുക. (ന്യായവാദം പുസ്തകത്തിന്റെ 58-60 പേജുകളിലെ, “ബൈബിൾ പരിഗണിക്കുന്നതിനുള്ള [നാല്] ന്യായങ്ങ”ളുടെ രത്നച്ചുരുക്കം ഉൾപ്പെടുത്തുക.) 3-6 ഖണ്ഡികകളിൽ നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ പ്രാപ്തരായ പ്രസാധകർ പ്രകടിപ്പിച്ചു കാണിക്കട്ടെ. (1) ഉന്നയിച്ച ചോദ്യങ്ങൾ താത്പര്യത്തെ ഉണർത്താൻ സഹായിച്ച വിധം, (2) ഉപയോഗിച്ച തിരുവെഴുത്തുകൾ ചർച്ചചെയ്ത വിഷയവുമായി യോജിപ്പിലായിരുന്ന വിധം, (3) മടക്കസന്ദർശനം പ്രാരംഭ ചർച്ചയെ യുക്തിസഹമായി പിൻപറ്റിയ വിധം, (4) ഒരു അധ്യയനത്തിനുള്ള വാഗ്ദാനം നൽകിയ വിധം തുടങ്ങിയവയെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 75, സമാപന പ്രാർഥന.
ഡിസംബർ 9-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: സേവനത്തിൽ പങ്കെടുക്കാൻ പ്രായമായവരെ സഹായിക്കൽ. സഭയോടൊപ്പം പ്രസംഗത്തിൽ പങ്കുപറ്റാൻ പ്രായമായ അനേകം വിശ്വസ്ത പ്രസാധകർക്ക് ഉത്കടമായ ആഗ്രഹമുണ്ട്. എന്നാൽ, പ്രായവും ആരോഗ്യക്കുറവും നിമിത്തമുള്ള ശാരീരിക പരിമിതികൾ അവർക്കുണ്ട്. യാത്രാ സൗകര്യം നൽകാമെന്നു വാഗ്ദാനം ചെയ്യുക; കയറാൻ കുറച്ചു പടികൾ മാത്രമുള്ള വീടുകളുള്ള സ്ഥലങ്ങളിൽ അവർ പ്രവർത്തിക്കാൻ ക്രമീകരിക്കുക; അവരെ അവരുടെ മടക്കസന്ദർശനങ്ങൾക്കു കൊണ്ടുപോകാമെന്നു വാഗ്ദാനം ചെയ്യുക; തങ്ങൾക്കു തുടരാൻ കഴിയില്ലെന്നു തോന്നുമ്പോൾ അവരെ വീട്ടിലേക്കു കൊണ്ടുപോകുമെന്ന് അറിയിക്കുക; തുടങ്ങി സേവന കൂട്ടത്തിൽ അവരെ ഉൾപ്പെടുത്താൻ തക്കവണ്ണം നമുക്ക് അവരോടു പരിഗണന കാണിക്കാൻ കഴിയുന്ന മാർഗങ്ങൾ ഉണ്ട്. തങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന സഹായത്തിനു പ്രായമുള്ളവർ നന്ദിയുള്ളവരാണ്. പ്രാദേശികമായി നിങ്ങൾക്ക് അത്തരം പരിഗണനകൾ കാണിക്കാൻ കഴിയുന്ന മറ്റു മാർഗങ്ങൾ പരാമർശിക്കുക. 1986 ഫെബ്രുവരി 1 വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) 28-9 പേജുകളിൽ കാണുന്ന “പ്രായമായവരെ നാം വിലമതിക്കുന്നു!,” എന്ന ലേഖനത്തിലെ പ്രധാന ആശയങ്ങൾ പുനരവലോകനം ചെയ്യുക.
20 മിനി: “ബൈബിൾ പ്രത്യാശയും മാർഗനിർദേശവും പ്രദാനം ചെയ്യുന്നു.” (7-9 ഖണ്ഡികകൾ) 1993 മെയ് 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 3-ാം പേജിലെ “മാർഗനിർദേശത്തിന്റെ ആവശ്യം” എന്ന ലേഖനത്തെപ്പറ്റി അഭിപ്രായം പറയുക. ഒരു ഉയർന്ന ഉറവിൽനിന്നുള്ള, ദൈവത്തിൽനിന്നുള്ള, സഹായം തേടേണ്ടതിന്റെ പ്രാധാന്യത്തിനു നമ്മുടെ അവതരണങ്ങൾ ഊന്നൽ നൽകേണ്ടതെന്തുകൊണ്ടാണെന്നു വിശദമാക്കുക. 7-8 ഖണ്ഡികകളിലെ അവതരണങ്ങൾ പ്രസാധകൻ പ്രകടിപ്പിക്കട്ടെ. ഒരു ബൈബിളധ്യയനം ആരംഭിക്കുക എന്നതായിരിക്കണം എല്ലായ്പോഴും നമ്മുടെ ലക്ഷ്യമെന്ന് ഊന്നിപ്പറയുക.
ഗീതം 197, സമാപന പ്രാർഥന.
ഡിസംബർ 16-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. വിശേഷദിന അഭിവാദനങ്ങളോട് എങ്ങനെ നയപരമായി പ്രതികരിക്കാമെന്നതു സംബന്ധിച്ചു ചില നിർദേശങ്ങൾ നൽകുക. ഡിസംബർ 25-ലേക്കുള്ള പ്രത്യേക വയൽസേവന ക്രമീകരണങ്ങൾ ചുരുക്കമായി പ്രതിപാദിക്കുക.
15 മിനി: “മനസ്സോടെ നമ്മെത്തന്നെ അർപ്പിക്കൽ.” ചോദ്യോത്തരങ്ങൾ. 1984 മേയ് 1 വീക്ഷാഗോപുരത്തിന്റെ 22-ാം പേജിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “ദൈവം നൽകുന്ന വർധനവിൽ സന്തോഷിക്കൽ.” മൂപ്പൻ നടത്തുന്ന ഉത്സാഹപൂർവമായ പ്രസംഗം. അടുത്ത കാലത്തെ വാർഷികപുസ്തകങ്ങളിൽ നൽകിയിരിക്കുന്ന പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെ അനുഭവങ്ങളോ വർധനവിന്റെ തെളിവോ പരാമർശിക്കുക.
ഗീതം 41, സമാപന പ്രാർഥന.
ഡിസംബർ 23-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഈ ആഴ്ച സേവനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന, നിലവിലുള്ള മാസികകളിലെ ചില സംസാരാശയങ്ങൾ ചൂണ്ടിക്കാണിക്കുക. ജനുവരി 1-ലേക്കുള്ള പ്രത്യേക വയൽ സേവന ക്രമീകരണങ്ങളെക്കുറിച്ച് അറിയിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1996 ജൂലൈ 15 വീക്ഷാഗോപുരം, 24-5 പേജുകളിലെ “തൊഴിൽ വിരാമം—ദിവ്യാധിപത്യ പ്രവർത്തനത്തിലേക്കുള്ള തുറന്ന കവാടമോ?” എന്ന ലേഖനത്തെ അധികരിച്ച് ഒരു മൂപ്പൻ പ്രസംഗം നടത്തുന്നു.—ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 2, പേജ് 794, ഖണ്ഡികകൾ 2-3 കാണുക.
20 മിനി: “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തൽ.” സ്കൂൾ മേൽവിചാരകനാലുള്ള പ്രസംഗം. പേർ ചാർത്തൽ സംബന്ധിച്ച പ്രാദേശിക സ്ഥിതിവിവരക്കണക്കു നൽകുക. സാധ്യമാകുന്ന എല്ലാവരെയും പേർ ചാർത്താൻ പ്രോത്സാഹിപ്പിക്കുക. “1997-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക”യിലെ വിദ്യാർഥി നിയമനങ്ങൾക്കുള്ള നിർദേശങ്ങൾ പുനരവലോകനം ചെയ്യുക.
ഗീതം 166, സമാപന പ്രാർഥന.
ഡിസംബർ 30-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നിങ്ങളുടെ സഭയുടെ യോഗസമയം പുതുവർഷത്തിൽ മാറുന്നെങ്കിൽ, ആവശ്യമായ ക്രമീകരണങ്ങൾ വരുത്താനും പുതിയ സമയത്തും സഭയിൽ ക്രമമായി ഹാജരാകുന്നതു നിലനിർത്താനും എല്ലാവരെയും ഉദ്ബോധിപ്പിച്ചുകൊണ്ടു ദയാപൂർവകമായ പ്രോത്സാഹനം നൽകുക. അല്ലെങ്കിൽ സഭാപുസ്തകാധ്യയനം ഉൾപ്പെടെ എല്ലാ യോഗങ്ങളിലും ക്രമമായി ഹാജരാകാൻ പൊതുവായ പ്രോത്സാഹനം നൽകുക.
15 മിനി: സാക്ഷീകരിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കൽ. അപരിചിതരുമായി എങ്ങനെ സംഭാഷണം ആരംഭിക്കാമെന്നതു സംബന്ധിച്ച നിർദേശങ്ങൾ സ്കൂൾ ഗൈഡ്ബുക്കിന്റെ, 80-2 പേജുകളിലെ 11-16 ഖണ്ഡികകൾ ഉപയോഗിച്ചു പുനരവലോകനം ചെയ്യുക. മുന്നമേയുള്ള തയ്യാറാകൽ മെച്ചമായ ഫലങ്ങൾ ലഭിക്കാൻ സഹായകമാകുന്നതെങ്ങനെയെന്നു കാണിക്കുക. താത്പര്യം കാണിക്കുന്നവരുടെ ഒരു രേഖ സൂക്ഷിക്കാനും പിന്നീട് ആരെങ്കിലും അവരുമായി ബന്ധപ്പെടുന്നതിനു ക്രമീകരിക്കാനും പ്രസാധകരെ ഓർമിപ്പിക്കുക.
20 മിനി: ജനുവരിയിലേക്കുള്ള സാഹിത്യ സമർപ്പണം പുനരവലോകനം ചെയ്യുക. പ്രത്യേക നിരക്കിൽ സമർപ്പിക്കാനായി സൊസൈറ്റി പട്ടികപ്പെടുത്തിയിരിക്കുന്ന 192 പേജുള്ള പഴയ പുസ്തകങ്ങളിൽ ഏതെങ്കിലും. അവയൊന്നും പ്രാദേശികമായി സ്റ്റോക്കില്ലെങ്കിൽ, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ ഉപയോഗിക്കുക. ഏതു പുസ്തകങ്ങളാണ് സഭയിൽ സ്റ്റോക്കുള്ളതെന്ന് പറയുക. നിങ്ങളുടെ പ്രദേശത്തു ഫലപ്രദമായിരിക്കുന്ന രണ്ടോ മൂന്നോ എണ്ണം തിരഞ്ഞെടുക്കുക. ന്യായവാദം പുസ്തകത്തിന്റെ 9-14 പേജുകൾ ഉപയോഗിച്ച് ഓരോ പുസ്തകത്തിനും യോജിക്കുന്ന മുഖവുരകൾ ഹ്രസ്വമായി പുനരവലോകനം ചെയ്യുക. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചുകാണിക്കുക.
ഗീതം 137, സമാപന പ്രാർഥന.