ജനുവരിയിലേക്കുള്ള സേവനയോഗങ്ങൾ
ജനുവരി 6-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. രാജ്യത്തെയും പ്രാദേശിക സഭയിലെയും സെപ്ററംബറിലെ വയൽസേവന റിപ്പോർട്ടിനെക്കുറിച്ചു പരാമർശിക്കുക.
20 മിനി: മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡ് പുതുക്കാനുള്ള സമയം. കാർഡ് പൂർണമായി പൂരിപ്പിക്കുകയും അത് എല്ലായ്പോഴും കൊണ്ടുനടക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം യോഗ്യതയുള്ള മൂപ്പൻ ചർച്ചചെയ്യുന്നു. ഒരു അടിയന്തിര സാഹചര്യത്തിൽ നിങ്ങൾക്കുവേണ്ടി സംസാരിക്കാൻ നിങ്ങൾ പ്രാപ്തനല്ലെങ്കിൽ ഈ രേഖ നിങ്ങൾക്കുവേണ്ടി സംസാരിക്കും. (സദൃശവാക്യങ്ങൾ 22:3 താരതമ്യം ചെയ്യുക.) ഒരു വർഷത്തിലധികം പഴക്കമുള്ള രേഖകൾ ഒരു വ്യക്തിയുടെ നിലവിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിച്ചേക്കുകയില്ലെന്നു ചില ഡോക്ടർമാരും മറ്റുള്ളവരും അവകാശപ്പെട്ടിരിക്കുന്നതിനാൽ, രക്തനിരസനം സംബന്ധിച്ചു നിലവിലുള്ള ഒരു പ്രഖ്യാപനം നടത്തുന്നതിന് ഓരോ വർഷവും പുതിയ കാർഡു പൂരിപ്പിക്കേണ്ടതാണ്. ഈ യോഗം കഴിഞ്ഞ് സ്നാപനമേററ എല്ലാ പ്രസാധകരും മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡും സ്നാപനമേൽക്കാത്ത മൈനറായ കുട്ടികളുള്ളവർ ഓരോ കുട്ടിക്കും ഓരോ തിരിച്ചറിയൽ കാർഡും സാഹിത്യ കൗണ്ടറിൽനിന്നു വാങ്ങണം. ഈ കാർഡുകൾ യോഗസ്ഥലത്തുവെച്ചു പൂരിപ്പിക്കാനുള്ളവയല്ലെന്നു വിശദീകരിക്കുക. ഭവനത്തിൽവെച്ചു ശ്രദ്ധാപൂർവം അവ പൂരിപ്പിക്കണം, എന്നാൽ ഒപ്പ് ഇടരുത്. എല്ലാ കാർഡുകളുടെയും ഒപ്പിടൽ, സാക്ഷ്യപ്പെടുത്തൽ, തീയതി കുറിക്കൽ എന്നിവ അടുത്ത സഭാപുസ്കാധ്യയനത്തെ തുടർന്ന്, പുസ്തകാധ്യയന നിർവാഹകന്റെ മേൽനോട്ടത്തിൽ നടത്തണം. തന്റെ ഗ്രൂപ്പിൽ നിയമിതരായിരിക്കുന്ന എല്ലാവർക്കും കാർഡ് ലഭിച്ചെന്നും ആവശ്യമായ സഹായം ലഭ്യമായിരിക്കുന്നുവെന്നും അദ്ദേഹം ഉറപ്പുവരുത്തും. കാർഡുടമ രേഖയിൽ ഒപ്പുവെക്കുന്നത് സാക്ഷികളായി ഒപ്പിടുന്നവർ യഥാർഥമായും കാണണം. സ്നാപനമേറ്റ എല്ലാ പ്രസാധകരും തങ്ങളുടെ കാർഡ് ശരിയായി പൂരിപ്പിച്ച് ഒപ്പിടുന്നതുവരെ, ആ അവസരത്തിൽ ഹാജരാകാത്തവരെ അടുത്ത സേവനയോഗത്തിൽ സഹായിക്കുന്നതായിരിക്കും. അങ്ങനെ സ്നാപനമേറ്റ എല്ലാ പ്രസാധകരും തങ്ങളുടെ കാർഡ് ശരിയായി പൂരിപ്പിച്ച് ഒപ്പിടുന്നതുവരെ പുസ്തകാധ്യയന നിർവാഹകൻമാരുടെ/മൂപ്പൻമാരുടെ സഹായം ലഭ്യമായിരിക്കും. (1991 ഒക്ടോബർ 15-ലെ കത്തു പുനരവലോകനം ചെയ്യുക.) സ്നാപനമേൽക്കാത്ത പ്രസാധകർ, അവർ ആഗ്രഹിക്കുന്നെങ്കിൽ, ഇതിൽനിന്നുള്ള പദപ്രയോഗങ്ങളെ തങ്ങളുടെ സാഹചര്യങ്ങൾക്കും ബോധ്യങ്ങൾക്കും അനുയോജ്യമാക്കിക്കൊണ്ട്, തങ്ങൾക്കും തങ്ങളുടെ കുട്ടികൾക്കും ഉപയോഗിക്കാൻ സ്വന്തം നിർദേശം എഴുതിയുണ്ടാക്കിയേക്കാം. ഈ മർമപ്രധാനമായ വിശദാംശങ്ങൾക്കായി കരുതുന്നതിൽ ഉൾക്കാഴ്ച പ്രകടമാക്കുന്നത് യഹോവയിൽനിന്നു നന്മ കൈവരുത്തും.—സദൃ. 16:20.
15 മിനി: “മറ്റുള്ളവരെ പഠിപ്പിക്കാൻ യോഗ്യരും സജ്ജരും.” (ഖണ്ഡികകൾ 1-6) യഹോവയുടെ സഹായത്താൽ മറ്റുള്ളവരെ നമുക്കു ഫലപ്രദമായി സഹായിക്കാനാകുമെന്ന് ഉറപ്പുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യത്തിന് ഊന്നൽ നൽകിക്കൊണ്ട് 1-2 ഖണ്ഡികകളെക്കുറിച്ച് അഭിപ്രായം പറയുക. പ്രാരംഭ സന്ദർശനവും മടക്കസന്ദർശനവും എങ്ങനെ നടത്താമെന്നു കാണിച്ചുകൊണ്ട് 3-6 ഖണ്ഡികകളിലെ അവതരണങ്ങൾ നാലു പ്രസാധകർ—രണ്ടുപേർ പ്രസാധകരായും രണ്ടുപേർ വീട്ടുകാരായും—പ്രകടിപ്പിക്കട്ടെ.
ഗീതം 14, സമാപന പ്രാർഥന.
ജനുവരി 13-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ഏറ്റവും ഒടുവിലത്തെ മാസികകളിലെ ഏതാനും സംസാരാശയങ്ങൾ എടുത്തുകാണിക്കുക. അനൗപചാരികമായി സാക്ഷീകരിക്കാൻ ആളുകളെ സമീപിക്കുമ്പോൾ നമ്മെത്തന്നെ എങ്ങനെ പരിചയപ്പെടുത്താമെന്നതു സംബന്ധിച്ചു നിർദേശങ്ങൾ നൽകുക. കടകളിലും തെരുവുകളിലും പാർക്കിലും പൊതുവാഹനങ്ങളിലുംവെച്ച് മറ്റുള്ളവരോടു സംസാരിക്കുമ്പോൾ ഏതു പ്രാരംഭ വാക്കുകൾ തങ്ങൾ ഉപയോഗിച്ചിരിക്കുന്നുവെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
10 മിനി: “മറ്റുള്ളവരെ പഠിപ്പിക്കാൻ യോഗ്യരും സജ്ജരും.” (ഖണ്ഡികകൾ 7-9) കണ്ടുമുട്ടുന്ന ഏതു താത്പര്യത്തെയും പിന്തുടരുന്നതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിക്കൊണ്ട്, മടക്കസന്ദർശനങ്ങൾ നടത്തുന്നതിനെക്കുറിച്ച് 1995-ലെ വാർഷിക പുസ്തകത്തിന്റെ 45-ാം പേജിൽ നൽകിയിരിക്കുന്ന അനുഭവങ്ങൾ പറയുക. 7-ഉം 8-ഉം ഖണ്ഡികകളിലെ അവതരണങ്ങൾ പരിചയസമ്പന്നനായ പ്രസാധകൻ പ്രകടിപ്പിക്കട്ടെ. മറ്റു പുസ്തകങ്ങളാണ് ആദ്യം സമർപ്പിക്കുന്നതെങ്കിലും കാലക്രമത്തിൽ പരിജ്ഞാനം പുസ്തകത്തിൽനിന്ന് അധ്യയനം നടത്താനുള്ള ശ്രമങ്ങളിൽ നാം ശ്രദ്ധകേന്ദ്രീകരിക്കണം. മടക്കസന്ദർശനം നടത്താൻ വരുന്ന ആഴ്ചയിൽ കുറെ സമയം പട്ടികപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
25 മിനി: “നമ്മുടെ ദൈവത്തിന്റെ ഭവനത്തെ നാം അവഗണിക്കരുത്.” അനുബന്ധത്തിന്റെ ചോദ്യോത്തര പരിചിന്തനം. പ്രാദേശികമായി ബാധകമാക്കുക. സ്വന്തമായി ഒരു രാജ്യഹാൾ ഉണ്ടായിരിക്കുന്നതിന്, ഇപ്പോൾത്തന്നെ ഒന്ന് ഉണ്ടെങ്കിൽ അറ്റകുറ്റപ്പണിചെയ്ത് അതു നന്നായി സൂക്ഷിക്കുന്നതിനു നിങ്ങളുടെ സഭയിൽ ഉത്സാഹം കെട്ടുപണിചെയ്യുക. ഒരു നിർമാണ പദ്ധതി പുരോഗമനത്തിലാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ സഭ അടുത്തയിടെ നിർമാണം പൂർത്തീകരിച്ചെങ്കിൽ, സഹോദരൻമാരുടെ സാമ്പത്തിക പിന്തുണയ്ക്കും മറ്റു സഹായങ്ങൾക്കും അവരെ അഭിനന്ദിക്കുക. നിങ്ങളുടെ യോഗസ്ഥലത്തുള്ള, ‘നിർമാണ ഫണ്ട്’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന പെട്ടിയിലേക്കു ശ്രദ്ധ ക്ഷണിക്കുക. സ്വന്തം രാജ്യഹാൾ നിർമിക്കാൻ രാജ്യത്തെങ്ങുമുള്ള സഭകളെ സഹായിക്കാനായി ആ പെട്ടിയിൽനിന്നു കിട്ടുന്ന പണം ഓരോ മാസവും സൊസൈറ്റിയുടെ ദേശീയ രാജ്യഹാൾ ഫണ്ടിലേക്ക് അയച്ചുകൊടുക്കുന്നുവെന്നു പറയുക. (സൊസൈറ്റിയുടെ 1995 ആഗസ്റ്റ് 21-ലെ കത്തു കാണുക.) 17-ാം ഖണ്ഡിക വായിക്കുക.
ഗീതം 15, സമാപന പ്രാർഥന.
ജനുവരി 20-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ
18 മിനി: “എല്ലാ വിഭാഗത്തിലുംപെട്ട ആളുകൾ രക്ഷിക്കപ്പെടും.” ചോദ്യോത്തരങ്ങൾ. വ്യത്യസ്ത ജീവിത തുറകളിലുള്ള ആളുകളിൽനിന്ന് തങ്ങൾക്ക് അനുകൂല പ്രതികരണം ലഭിച്ച വിധം കാണിക്കുന്ന ചില അനുഭവങ്ങൾ ഹ്രസ്വമായി പറയാൻ സദസ്സിനെ ക്ഷണിക്കുക.
17 മിനി: പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ “എല്ലായ്പോഴും നിങ്ങളുടെ ഭാരം യഹോവയുടെമേൽ ഇടുക.” 1996 ഏപ്രിൽ 1 വീക്ഷാഗോപുരത്തിന്റെ 27-9 പേജുകളെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹജനകമായ ഒരു പ്രസംഗം.
ഗീതം 23, സമാപന പ്രാർഥന.
ജനുവരി 27-നാരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
10 മിനി: സെക്രട്ടറി ചോദ്യപ്പെട്ടി പുനരവലോകനം ചെയ്യുന്നു.
15 മിനി: “നാം ‘വചനം പ്രസംഗി’ക്കുന്നു.” ചോദ്യോത്തരങ്ങൾ. ദൈവവചനത്തിന്റെ മൂല്യത്തെ നാം ആഴമായി വിലമതിക്കുകയും നമ്മുടെ ശശ്രൂഷയിൽ എല്ലാ അവസരത്തിലും അത് ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ കാരണം കാണിക്കുന്ന ചില അഭിപ്രായപ്രകടനങ്ങൾ ഉൾപ്പെടുത്തുക.—1984 മാർച്ച് 22 ഉണരുക!യുടെ 9-11 പേജുകൾ കാണുക.
15 മിനി: ഫെബ്രുവരിയിലെ സാഹിത്യസമർപ്പണം പുനരവലോകനം ചെയ്യുക. പുസ്തകത്തിന്റെ പിൻവരുന്നവപോലുള്ള രസകരമായ സവിശേഷതകൾ ചൂണ്ടിക്കാണിക്കുക: (1) ശ്രദ്ധയാകർഷിക്കുന്ന അധ്യായ ശീർഷകങ്ങൾ, (2) വർണശബളമായ ചിത്രങ്ങൾ, (3) പഠിപ്പിക്കൽ ചതുരങ്ങളും ചാർട്ടുകളും, (4) താത്പര്യമുണർത്തുന്ന അച്ചടിച്ച ചോദ്യങ്ങൾ. കഴിഞ്ഞ യോഗഭാഗത്തോടുള്ള ചേർച്ചയിൽ, അവതരണത്തിൽ നന്നായി തിരഞ്ഞെടുത്ത ഒരു തിരുവെഴുത്ത് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക. ഒന്നോ രണ്ടോ ഹ്രസ്വമായ അവതരണങ്ങൾ പ്രകടിപ്പിച്ചുകാണിക്കുക. ഈ ആഴ്ചയിലെ ഉപയോഗത്തിനായി പുസ്തകങ്ങൾ ശേഖരിക്കാൻ എല്ലാവരെയും ഓർമിപ്പിക്കുക.
ഗീതം 26, സമാപന പ്രാർഥന.