ചോദ്യപ്പെട്ടി
◼ ഒരു അടിയന്തിര സാഹചര്യത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ?
ആധുനിക ലോകത്തിൽ, ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’ രക്തപ്പകർച്ച ഉൾപ്പെടെയുള്ള വൈദ്യസംബന്ധമായ അടിയന്തിര സാഹചര്യം മിക്കപ്പോഴും സംജാതമാക്കുന്നു. (സഭാ. 9:11, NW) അത്തരമൊരു സാഹചര്യത്തെ നേരിടാൻ നാം തയ്യാറാണെന്ന് ഉറപ്പുവരുത്താൻ തന്റെ സംഘടനയിലൂടെ യഹോവ പല വിധങ്ങളിൽ സഹായം പ്രദാനം ചെയ്തിരിക്കുന്നു, എന്നാൽ നാം നമ്മുടെ പങ്കു നിർവഹിക്കാൻ അവൻ പ്രതീക്ഷിക്കുന്നുണ്ട്. ഒത്തുനോക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ലിസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്.
• പുതുക്കിയ മുൻകൂർ വൈദ്യനിർദ്ദേശം/വിമുക്തമാക്കൽ കാർഡ് എല്ലായ്പോഴും കൂടെ കരുതുക.
• പുതുക്കിയ ഐഡന്റിറ്റി കാർഡ് കുട്ടികളുടെ കൈയിൽ എല്ലായ്പോഴും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
• 1992 ഒക്ടോബറിലെ നമ്മുടെ രാജ്യശുശ്രൂഷയുടെ അനുബന്ധം പരിശോധിച്ച് നിങ്ങളുടെ കുട്ടിക്ക് വേണ്ട ചികിത്സയെ കുറിച്ച് ഡോക്ടർമാരെയും ജഡ്ജിമാരെയും എങ്ങനെ ബോധ്യപ്പെടുത്താം എന്നു പരിശീലിക്കുക.
• രക്തഘടകങ്ങളെയും രക്തരഹിത പകര ചികിത്സകളെയും കുറിച്ചുള്ള ലേഖനങ്ങൾ എടുത്തുനോക്കുക. (ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്: വീക്ഷാഗോപുരത്തിന്റെ 1994 ഒക്ടോബർ 1 ലക്കം, പേജ് 31; 1990 ജൂൺ 1 ലക്കം പേജുകൾ 30-1 (ഇംഗ്ലീഷ്); 1989 മാർച്ച് 1 ലക്കം പേജുകൾ 30-1 (ഇംഗ്ലീഷ്); ഉണരുക!യുടെ 1993 ആഗസ്റ്റ് 8 ലക്കം പേജുകൾ 22-5; 1994 ഡിസംബർ 8 ലക്കം പേജുകൾ 23-7; 1991 നവംബർ 22 ലക്കം, പേജ് 10; 1992 ഒക്ടോബറിലെയും 1990 ഡിസംബറിലെയും നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം. പെട്ടെന്ന് എടുക്കത്തക്കവണ്ണം ഇതെല്ലാം ഒരു ഫയലിൽ ആക്കി വെക്കുക.)
• ശരീരത്തിനു വെളിയിൽ രക്തപര്യയനം നടത്തുന്ന യന്ത്രങ്ങളുടെ ഉപയോഗം നിങ്ങൾക്ക് അനുവദിക്കാമോ എന്നും രക്തഘടകങ്ങൾ അടങ്ങുന്ന ഉൽപ്പന്നങ്ങൾ സ്വീകരിക്കാമോ എന്നും മനഃസാക്ഷിപൂർവം തീരുമാനിക്കുക.
• ആശുപത്രിയിൽ പോകുന്നതിനു മുമ്പ്, സാധിക്കുന്നത്ര നേരത്തെതന്നെ, നിർവാഹമുണ്ടെങ്കിൽ മൂപ്പന്മാരെ അറിയിക്കുക. നിങ്ങളെ പിന്തുണയ്ക്കുന്നതിനും ആവശ്യമായി വരുന്നപക്ഷം ആശുപത്രി ഏകോപന സമിതിയുമായി (HLC) ബന്ധപ്പെടുന്നതിനും അത് അവരെ സഹായിക്കും. ഒരു കുട്ടിയുടെ കാര്യത്തിലാണെങ്കിൽ, HLC-യെ നേരത്തെ അറിയിക്കാൻ മൂപ്പന്മാരോട് ആവശ്യപ്പെടുക.
നിങ്ങൾ രക്തം സ്വീകരിക്കുകയില്ല എന്നതു വ്യക്തമാക്കുക: ചില സഹോദരങ്ങൾ തങ്ങൾ രക്തം സ്വീകരിക്കുകയില്ല എന്ന് അവസാന നിമിഷത്തിൽ മാത്രമേ ഡോക്ടർമാരോടു പറയുന്നുള്ളൂ എന്നു റിപ്പോർട്ടുകൾ കാണിക്കുന്നു. അത് ചികിത്സകരോടു കാട്ടുന്ന മര്യാദകേടാണ്, അതു നിങ്ങളിൽ രക്തം കുത്തിവെക്കാനുള്ള സാധ്യതയും വിളിച്ചുവരുത്തുന്നു. നിങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചു ഡോക്ടർക്ക് അറിയാമായിരിക്കുകയും പ്രത്യേക നിർദേശങ്ങൾ അടങ്ങുന്ന ഒപ്പിട്ട രേഖകൾ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്താങ്ങുകയും ചെയ്യുന്നപക്ഷം താമസംവിനാ പ്രവർത്തിക്കാൻ അത് അവരെ സഹായിക്കുന്നു. മാത്രമല്ല, മിക്കപ്പോഴും രക്തരഹിത ചികിത്സയ്ക്കായി മറ്റ് ഉപാധികൾ കണ്ടെത്താനും അവർക്കു സാധിക്കും.
വൈദ്യസംബന്ധമായ അടിയന്തിര സാഹചര്യം ഏതു സമയത്തും, സാധാരണഗതിയിൽ തികച്ചും അപ്രതീക്ഷിതമായി, ഉണ്ടായേക്കാവുന്നതിനാൽ നിങ്ങളെയും കുട്ടികളെയും രക്തപ്പകർച്ചയിൽ നിന്നു സംരക്ഷിക്കാൻ ഇപ്പോൾതന്നെ പടികൾ സ്വീകരിക്കുക.—സദൃ. 16:20; 22:3.