സേവനയോഗ പട്ടിക
ജനുവരി 8-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജനുവരി 22-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗ ഭാഗത്തിന്റെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ, രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ജനുവരി 15 ലക്കം വീക്ഷാഗോപുരവും ജനുവരി ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഏതെങ്കിലും ഒരു അവതരണത്തിൽ, “ഞാൻ തിരക്കിലാണ്” എന്ന തടസ്സവാദം കൈകാര്യം ചെയ്യുന്ന വിധം കാണിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 19-20 പേജുകൾ കാണുക.
15 മിനി: തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിൽനിന്നു പ്രയോജനം നേടുക. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2007-ന്റെ ആമുഖം ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. ദിനവാക്യവും അഭിപ്രായവും പരിചിന്തിക്കാൻ എല്ലാവരും ദിവസവും ഏതാനും മിനിട്ടുകൾ ചെലവഴിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു ചർച്ചചെയ്യുക. ദിനവാക്യ പരിചിന്തനത്തിനുള്ള പട്ടികയെക്കുറിച്ചും ലഭിച്ചിരിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചും പറയാൻ ഒന്നോ രണ്ടോ പേരെ മുൻകൂട്ടി ക്രമീകരിക്കുക. 2007-ലെ വാർഷികവാക്യം ഹ്രസ്വമായി ചർച്ചചെയ്തുകൊണ്ട് ഉപസംഹരിക്കുക.
20 മിനി: എല്ലാവരെയും സുവാർത്ത അറിയിക്കുക. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 92-ാം പേജു മുതൽ 102-ാം പേജിലെ ഉപതലക്കെട്ടുവരെയുള്ള വിവരങ്ങൾ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും.
ഗീതം 165, സമാപന പ്രാർഥന.
ജനുവരി 15-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: നിങ്ങളെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടോ? 2002 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 13-15 പേജുകൾ അടിസ്ഥാനമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി: “എനിക്കു താത്പര്യമില്ല.”a 4-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ പ്രദേശത്തുള്ളവർക്കു താത്പര്യമുള്ള വിഷയങ്ങൾ എന്തൊക്കെയാണെന്നു സദസ്സിനോടു ചോദിക്കുക. “എനിക്കു താൽപര്യമില്ല” എന്ന തടസ്സവാദം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഹ്രസ്വമായ രണ്ട് അവതരണങ്ങളിലൂടെ പ്രകടിപ്പിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 16-ാം പേജ് കാണുക.
ഗീതം 135, സമാപന പ്രാർഥന.
ജനുവരി 22-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരവും ഫെബ്രുവരി ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഒരെണ്ണം മാസികാറൂട്ട് ഉള്ളിടത്ത് മടക്കസന്ദർശനം നടത്തുന്നതായി അവതരിപ്പിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
25 മിനി: “ഏറ്റവും മികച്ച വൈദ്യചികിത്സ.” മൂപ്പൻ നടത്തേണ്ടത്. രക്തരഹിത ചികിത്സ വീഡിയോയെക്കുറിച്ച് ലേഖനത്തിൽ കൊടുത്തിരിക്കുന്ന ചോദ്യം ഉപയോഗിച്ച് നേരെ ചർച്ചയിലേക്കു കടക്കുക. അവസാന ഖണ്ഡിക വായിച്ചുകൊണ്ടും പരാമർശിച്ചിട്ടുള്ള വീക്ഷാഗോപുര ലേഖനം വായിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ടും ഉപസംഹരിക്കുക.
ഗീതം 188, സമാപന പ്രാർഥന.
ജനുവരി 29-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജനുവരി മാസത്തെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. ഫെബ്രുവരിയിലെ സാഹിത്യ സമർപ്പണം എന്താണെന്നു പറയുക, ഒരു അവതരണം പ്രകടിപ്പിക്കുക.
20 മിനി: “പ്രകൃതി ദുരന്തങ്ങൾ നേരിടാൻ നിങ്ങൾ സജ്ജരാണോ?”b മൂപ്പൻ നടത്തേണ്ടത്. 2005 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിൽനിന്നുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.
15 മിനി: മടങ്ങിച്ചെല്ലാമെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ മടങ്ങിച്ചെല്ലുക. 1999 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 11-ാം പേജ് ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. പറഞ്ഞതുപോലെതന്നെ മടങ്ങിച്ചെന്നതുകൊണ്ട് തങ്ങൾ എപ്രകാരം അനുഗ്രഹിക്കപ്പെട്ടുവെന്നു പ്രകടമാക്കുന്ന അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 137, സമാപന പ്രാർഥന.
ഫെബ്രുവരി 5-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: ഞാൻ വ്യത്യസ്തനാണ്! പ്രസംഗവും സദസ്യചർച്ചയും. സമപ്രായക്കാർ പരിഹസിക്കുമെന്നു ഭയപ്പെടുന്നതിനാൽ തങ്ങൾ യഹോവയുടെ സാക്ഷികളിൽപ്പെട്ടവരാണെന്നു വെളിപ്പെടുത്താൻ ചില യുവപ്രായക്കാർ മടി കാണിക്കുന്നു. എന്നാൽ നിങ്ങൾ ആരാണെന്നു തിരിച്ചറിയിക്കുന്നതിനു നല്ല കാരണങ്ങളുണ്ട്. നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു മനസ്സിലാക്കുന്ന അധ്യാപകർ അവയെ മാനിക്കാനും അനുചിതമായ എന്തിലെങ്കിലും പങ്കെടുക്കാൻ നിങ്ങളെ നിർബന്ധിക്കാതിരിക്കാനും കൂടുതൽ സാധ്യതയുണ്ട്. തത്ത്വദീക്ഷയില്ലാത്ത ചെറുപ്പക്കാർ അവരോടൊപ്പം ദുഷ്ചെയ്തികളിൽ ഏർപ്പെടുന്നതിനു നിങ്ങളെ ക്ഷണിക്കാൻ സങ്കോചമുള്ളവരായിരിക്കുകയും ചെയ്യും. ഡേറ്റിങ്ങോ സ്പോർട്സോ മറ്റു പാഠ്യേതര പ്രവർത്തനങ്ങളോ പോലുള്ള കാര്യങ്ങൾ സംബന്ധിച്ച നിങ്ങളുടെ നിലപാട് മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. സ്കൂളിൽ സാക്ഷ്യം കൊടുക്കുമ്പോഴോ വയൽസേവനത്തിൽ ആയിരിക്കേ സഹപാഠികളെ കണ്ടുമുട്ടുമ്പോഴോ നിങ്ങൾക്കു പരിഭ്രമം തോന്നുകയുമില്ല. (g02 4/8 പേ. 12) യഹോവയുടെ സാക്ഷികളിൽ ഒരുവനാണു താനെന്ന് സ്കൂളിലുള്ളവർക്കു വെളിപ്പെടുത്തിയതിലൂടെ ലഭിച്ച പ്രയോജനങ്ങളെക്കുറിച്ചു പറയാൻ പ്രസാധകരെ ക്ഷണിക്കുക. അതിനുവേണ്ടി ഒന്നോ രണ്ടോ പേരെ നേരത്തേതന്നെ ക്രമീകരിക്കാവുന്നതാണ്.
20 മിനി: “സ്നേഹം—ഫലപ്രദമായ ശുശ്രൂഷയുടെ താക്കോൽ”c 2003 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 23-ാം പേജിലെ 16-17 ഖണ്ഡികകളിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 83, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.