ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2025 Watch Tower Bible and Tract Society of Pennsylvania
ജൂലൈ 7-13
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 21
സന്തുഷ്ട വിവാഹജീവിതത്തിനുള്ള നല്ല തത്ത്വങ്ങൾ
ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എങ്ങനെ എടുക്കാനാകും?
തിരക്കുകൂട്ടി എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും ബുദ്ധിശൂന്യമാണെന്നു തെളിയുന്നു. സദൃശവാക്യങ്ങൾ 21:5 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും [“തിടുക്കം കൂട്ടുന്നവർ,” പി.ഒ.സി. ബൈബിൾ] ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്.” ദൃഷ്ടാന്തത്തിന്, കൗമാരപ്രായത്തിൽ പ്രേമബദ്ധരാകുന്നവർ ഒരു വിവാഹബന്ധം ഉറപ്പിക്കാനുള്ള തീരുമാനത്തിലേക്ക് പെട്ടെന്ന് എടുത്തുചാടരുത്. അല്ലാത്തപക്ഷം, 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ആംഗലേയ നാടകകൃത്തായ വില്യം കോൺഗ്രിവിന്റെ പിൻവരുന്ന വാക്കുകളുടെ സത്യത അവർക്ക് അനുഭവിക്കേണ്ടി വന്നേക്കാം: “ധൃതികൂട്ടി വിവാഹത്തിലേക്ക് എടുത്തുചാടിയാൽ, നാം പിന്നീടിരുന്ന് പരിതപിക്കേണ്ടി വന്നേക്കാം.”
നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്
3 ഭാര്യയും ഭർത്താവും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ യഹോവ ആഗ്രഹിക്കുന്നു. എന്നാൽ നമ്മളാരും പൂർണരല്ല. അതുകൊണ്ട് സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. വാസ്തവത്തിൽ, വിവാഹം കഴിക്കുന്നവർക്കു പല കഷ്ടപ്പാടുകളും ഉണ്ടായേക്കാമെന്നു പൗലോസ് പറഞ്ഞിട്ടുണ്ട്. (1 കൊരി. 7:28) ചില വീടുകളിൽ ഭാര്യയും ഭർത്താവും തമ്മിൽ എപ്പോഴും വഴക്കാണ്. അതുകൊണ്ട്, തന്റെ ഇണ തനിക്കു ചേർന്നയാളല്ല എന്ന് ഇരുവർക്കും തോന്നുന്നുണ്ടാകും. ലോകത്തിന്റെ ചിന്തകൾ അവരെ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ വിവാഹമോചനമാണ് ഇതിനുള്ള പരിഹാരമെന്ന് അവർ എളുപ്പം ചിന്തിച്ചേക്കാം. വിവാഹമോചനം നേടിയാൽ മാത്രമേ തനിക്കു സന്തോഷം കിട്ടുകയുള്ളൂ എന്ന് അവർ രണ്ടു പേരും കരുതും.
4 തങ്ങളുടെ വിവാഹജീവിതം ഒരു പരാജയമാണെന്നുള്ള ചിന്ത ദമ്പതികൾ ഒഴിവാക്കണം. വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇങ്ങനെയെല്ലാം ചിന്തിക്കാൻ ‘ഞാൻ എന്ന ഭാവം’ നമ്മളെ പ്രേരിപ്പിച്ചേക്കാം: ‘ഞങ്ങളുടെ വിവാഹജീവിതം എന്റെ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നുണ്ടോ,’ ‘ഞാൻ അർഹിക്കുന്ന സ്നേഹം എനിക്കു കിട്ടുന്നുണ്ടോ,’ ‘ഈ സ്ഥാനത്ത് വേറൊരാളായിരുന്നെങ്കിൽ എനിക്കു കൂടുതൽ സന്തോഷം കിട്ടുമായിരുന്നോ?’ എന്തായാലും ലൈംഗിക അധാർമികത മാത്രമാണ് വിവാഹമോചനത്തിനുള്ള തിരുവെഴുത്തുപരമായ ഒരേ ഒരു അടിസ്ഥാനം. (മത്താ. 5:32) അതുകൊണ്ട് ഇങ്ങനെയുള്ള ചിന്തകളൊന്നും വളർന്നുവരാൻ നമ്മൾ അനുവദിക്കരുത്. വാസ്തവത്തിൽ, ഈ ചോദ്യങ്ങളിലെല്ലാം സ്വാർഥത അല്ലേ നിഴലിക്കുന്നത്? ലോകത്തിന്റെ ജ്ഞാനം നിങ്ങളോടു പറയുന്നത്, നിങ്ങളുടെ ഹൃദയം പറയുന്നതു കേൾക്കാനാണ്, നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്തോ അതു ചെയ്യാനാണ്, അതിനു വിവാഹജീവിതം അവസാനിപ്പിക്കേണ്ടിവന്നാലും കുഴപ്പമില്ല എന്നാണ്. പക്ഷേ ദൈവത്തിന്റെ ജ്ഞാനം എന്താണു പറയുന്നത്? “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യംകൂടെ നോക്കണം.” (ഫിലി. 2:4) നിങ്ങൾ വിവാഹജീവിതം നിലനിറുത്താനാണ് യഹോവ ആഗ്രഹിക്കുന്നത്, അല്ലാതെ അത് അവസാനിപ്പിക്കാനല്ല. (മത്താ. 19:6) നിങ്ങൾ ആദ്യം യഹോവയെക്കുറിച്ച് ചിന്തിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്, അല്ലാതെ നിങ്ങളെക്കുറിച്ചല്ല.
5 ഭാര്യയും ഭർത്താവും പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെടണം. (എഫെസ്യർ 5:33 വായിക്കുക.) വാങ്ങുന്നതിലല്ല, കൊടുക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധയെന്നു ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു. (പ്രവൃ. 20:35) സ്നേഹവും ബഹുമാനവും കാണിക്കാൻ ദമ്പതികളെ ഏതു ഗുണമാണു സഹായിക്കുന്നത്? താഴ്മ എന്ന ഗുണം. താഴ്മയുള്ള ഭാര്യയും ഭർത്താവും തനിക്ക് എന്തു നേട്ടമുണ്ടാകുമെന്നല്ല ‘മറ്റേയാൾക്ക്’ എന്ത് നേട്ടമുണ്ടാകുമെന്നു നോക്കും.—1 കൊരി. 10:24.
“യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക”
13 പരസ്പരമുള്ള മോശമായ പെരുമാറ്റത്തിന്റെ ഫലമായി ദമ്പതികൾ സമ്മർദം അനുഭവിക്കുന്നുവെങ്കിലോ? പരിഹാരം കണ്ടെത്താൻ ശ്രമം ആവശ്യമാണ്. ഒരുപക്ഷേ ദയാരഹിതമായി സംസാരിക്കുന്ന രീതി ദാമ്പത്യജീവിതത്തിൽ കടന്നുകൂടുകയും കൂടുകെട്ടുകയും ചെയ്തിട്ടുണ്ടായിരിക്കാം. (സദൃശവാക്യങ്ങൾ 12:18) മുൻ ലേഖനം ചൂണ്ടിക്കാട്ടിയതുപോലെ അതിന്റെ ഫലം വിനാശകമായിരുന്നേക്കാം. ഒരു ബൈബിൾ പഴമൊഴി ഇങ്ങനെ പറയുന്നു: “ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലത്.” (സദൃശവാക്യങ്ങൾ 21:19) അത്തരമൊരു ദാമ്പത്യജീവിതം നയിക്കുന്ന ഭാര്യമാർക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “എന്നോടൊപ്പമായിരിക്കുന്നതു ഭർത്താവിനു ബുദ്ധിമുട്ടാക്കിത്തീർക്കുന്ന തരത്തിലുള്ളതാണോ എന്റെ സ്വഭാവം?” ഭർത്താക്കന്മാരോടായി ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുത്.” (കൊലൊസ്സ്യർ 3:19) നിങ്ങളൊരു ഭർത്താവാണെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക: “ആശ്വാസത്തിനായി ഭാര്യ മറ്റെവിടേക്കെങ്കിലും തിരിയാൻ ഇടയാകുംവിധം തണുപ്പൻമട്ടിലുള്ള ഒരു ഇടപെടലാണോ എന്റേത്?” എന്തുതന്നെയായിരുന്നാലും ലൈംഗിക അധാർമികതയ്ക്ക് അതൊന്നും ഒരു ഒഴികഴിവല്ല. എന്നിരുന്നാലും അങ്ങനെയൊരു അനർഥം സംഭവിച്ചേക്കാമെന്നുള്ളതിനാൽ പ്രശ്നങ്ങൾ തുറന്നു സംസാരിക്കേണ്ടത് അനിവാര്യമാണ്.
ആത്മീയരത്നങ്ങൾ
ദൈവരാജ്യത്തിന്റെ പൂർവവീക്ഷണങ്ങൾ യാഥാർഥ്യമായിത്തീരുന്നു
9 കഴുതക്കുട്ടിപ്പുറത്തു സവാരിചെയ്യുന്ന ഒരു സാധാരണ മനുഷ്യനല്ല യേശു ഇപ്പോൾ. അവൻ ശക്തനായ ഒരു രാജാവാണ്. അവൻ ഒരു കുതിരപ്പുറത്തു സവാരിചെയ്യുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ബൈബിളിൽ യുദ്ധത്തിന്റെ പ്രതീകമാണ് കുതിര. (സദൃശവാക്യങ്ങൾ 21:31) വെളിപ്പാടു 6:2 പറയുന്നു: “അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു. അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും [“ജയിച്ചടക്കൽ പൂർത്തിയാക്കാനായും,” NW] പുറപ്പെട്ടു.” കൂടുതലായി, സങ്കീർത്തനക്കാരനായ ദാവീദ് യേശുവിനെക്കുറിച്ച് എഴുതി: “നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ കീഴടക്കിക്കൊണ്ട് പുറപ്പെടുക.”—സങ്കീർത്തനം 110:2, NW.
ജൂലൈ 14-20
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 22
കുട്ടികളെ വളർത്താനുള്ള നല്ല തത്ത്വങ്ങൾ
വലുതാകുമ്പോൾ അവർ ദൈവത്തെ സേവിക്കുമോ?
7 കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികളാണോ നിങ്ങൾ? നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞങ്ങൾ താഴ്മയും യഹോവയോടും ദൈവവചനത്തോടും സ്നേഹവും ഉള്ള വ്യക്തികളാണോ? അമൂല്യമായ ഒരു പുതുജീവനെ പരിപാലിക്കാൻ യഹോവ തിരഞ്ഞെടുത്ത യോസേഫിനെയും മറിയയെയും പോലെയാണോ ഞങ്ങൾ?’ (സങ്കീ. 127:3, 4) നിങ്ങൾ ഇപ്പോൾത്തന്നെ ഒരു മാതാവോ പിതാവോ ആണെങ്കിൽ ഇങ്ങനെ ചോദിക്കുക: ‘കഠിനാധ്വാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഞാൻ എന്റെ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ?’ (സഭാ. 3:12, 13) ‘എന്റെ മക്കൾ സാത്താന്റെ ലോകത്തിൽനിന്ന് നേരിട്ടേക്കാവുന്ന ശാരീരികവും ധാർമികവും ആയ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ടോ?’ (സുഭാ. 22:3) നിങ്ങളുടെ മക്കൾ നേരിട്ടേക്കാവുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും അവരെ മറച്ചുപിടിക്കാൻ നിങ്ങൾക്കു കഴിയില്ല. പക്ഷേ ആ പ്രശ്നങ്ങൾ നേരിടുന്നതിനായി നിങ്ങൾക്ക് അവരെ മുന്നമേ ഒരുക്കാൻ കഴിയും. അത്തരം സാഹചര്യങ്ങളിൽ മാർഗനിർദേശത്തിനായി ദൈവവചനത്തിലേക്ക് എങ്ങനെ തിരിയാമെന്ന് ക്രമമായി, സ്നേഹത്തോടെ നമുക്ക് അവരെ പഠിപ്പിക്കാം. (സുഭാഷിതങ്ങൾ 2:1-6 വായിക്കുക.) ഉദാഹരണത്തിന്, ഒരു കുടുംബാംഗമോ ബന്ധുവോ സത്യാരാധന ഉപേക്ഷിച്ചുപോകാൻ തീരുമാനിക്കുന്നെങ്കിൽ യഹോവയോടു വിശ്വസ്തരായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദൈവവചനത്തിൽനിന്ന് പഠിക്കാൻ കുട്ടികളെ സഹായിക്കുക. (സങ്കീ. 31:23) ഇനി, പ്രിയപ്പെട്ട ഒരാൾ മരിച്ചുപോയാൽ ദുഃഖത്തിലാണ്ടുപോകാതിരിക്കാനും മനസ്സമാധാനം കണ്ടെത്താനും ദൈവവചനം എങ്ങനെ ഉപയോഗിക്കാമെന്ന് കുട്ടികൾക്കു കാണിച്ചുകൊടുക്കുക.—2 കൊരി. 1:3, 4; 2 തിമൊ. 3:16.
മാതാപിതാക്കളേ, യഹോവയെ സ്നേഹിക്കാൻ മക്കളെ പഠിപ്പിക്കുക
17 കഴിയുന്നത്ര നേരത്തേ കുട്ടികൾക്കു പരിശീലനം കൊടുത്തുതുടങ്ങുക. എത്ര ചെറുപ്പത്തിലേ കുട്ടികളെ പരിശീലിപ്പിക്കാൻ തുടങ്ങുന്നോ അത്രയും നല്ലത്. (സുഭാ. 22:6) തിമൊഥെയൊസിന്റെ അനുഭവം നോക്കാം. അമ്മ യൂനീക്കയും മുത്തശ്ശി ലോവീസും “ശൈശവംമുതലേ” തിമൊഥെയൊസിനെ പരിശീലിപ്പിച്ചു. പിൽക്കാലത്ത് തിമൊഥെയൊസ് പൗലോസ് അപ്പോസ്തലനോടൊപ്പം പ്രവർത്തിച്ചു.—2 തിമൊ. 1:5; 3:15.
18 കോറ്റ്ഡീ ഐവോറിലെ മറ്റൊരു ദമ്പതികളായ ഷോൺ-ക്ലോഡ് സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും തങ്ങളുടെ ആറു മക്കളെയും യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരായി വളർത്തിക്കൊണ്ടുവന്നു. എന്താണ് അവരെ സഹായിച്ചത്? യൂനീക്കയുടെയും ലോവീസിന്റെയും മാതൃക അവർ അനുകരിച്ചു. അവർ പറയുന്നു: “ശൈശവംമുതൽത്തന്നെ, എന്നു പറഞ്ഞാൽ കുട്ടികൾ ജനിച്ച് അധികം കഴിയുന്നതിനു മുമ്പുതന്നെ, ഞങ്ങൾ ദൈവവചനം അവരുടെ മനസ്സിൽ പതിപ്പിച്ചു.”—ആവ. 6:6, 7.
19 യഹോവയുടെ വചനം കുട്ടികളുടെ “മനസ്സിൽ പതിപ്പിക്കുക” എന്നാൽ എന്താണ് അർഥം? “മനസ്സിൽ പതിപ്പിക്കുക” എന്നതിന്റെ എബ്രായ പദം “ആവർത്തിച്ച് പറഞ്ഞ് കുട്ടികളെ പഠിപ്പിക്കുകയും അവരുടെ ഉള്ളിൽ പതിപ്പിക്കുകയും” ചെയ്യുന്നതിനെയാണ് അർഥമാക്കുന്നത്. അതിന്, മാതാപിതാക്കൾ കുട്ടികളോടൊത്ത് പതിവായി സമയം ചെലവിടണം. ഒരേ കാര്യങ്ങൾതന്നെ വീണ്ടുംവീണ്ടും പറയുന്നത് അത്ര രസമായിരിക്കില്ല. എങ്കിലും ദൈവവചനം മനസ്സിലാക്കാനും ജീവിതത്തിൽ ബാധകമാക്കാനും കുട്ടികളെ സഹായിക്കുന്നതിനുള്ള ഒരു മാർഗമായി മാതാപിതാക്കൾ അതിനെ കാണണം.
മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾക്ക് ഉത്തമ മാതൃകകളായിരിക്കുവിൻ
എങ്ങനെയായാലും കുട്ടികൾ കുട്ടികളാണ്, ചിലർ ദുശ്ശാഠ്യക്കാർ, എന്തിന് ചൊൽപ്പടിക്കു നിൽക്കാത്തവർപോലും ആയിരിക്കാൻ ചായ്വുള്ളവരാണ്. (ഉല്പത്തി 8:21) മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും? “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽനിന്നു അകറ്റിക്കളയും” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:15) ചിലർ ഇതിനെ ക്രൂരമായ ഒരു പഴഞ്ചൻ രീതിയായി വീക്ഷിക്കുന്നു. വാസ്തവത്തിൽ ബൈബിൾ അക്രമത്തിനും എല്ലാ തരത്തിലുള്ള ദ്രോഹത്തിനും എതിരാണ്. ചില സാഹചര്യങ്ങളിൽ “വടി” അക്ഷരീയമാണെങ്കിലും കുട്ടികളുടെ ശാശ്വത നന്മയെ ലാക്കാക്കി മാതാപിതാക്കൾ ദൃഢവും സ്നേഹപുരസ്സരവുമായി പ്രയോഗിക്കുന്ന അധികാരത്തെ അതു കുറിക്കുന്നു.—എബ്രായർ 12:7-11.
ആത്മീയരത്നങ്ങൾ
നിങ്ങൾക്കു ചെയ്യാനാകുന്നതിൽ സന്തോഷിക്കുക
11 അതുപോലെ യഹോവയുടെ സേവനത്തിൽ കിട്ടുന്ന ഏതൊരു നിയമനവും ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുന്നെങ്കിൽ നമ്മുടെയും സന്തോഷം വർധിക്കും. സഭാപ്രവർത്തനങ്ങളിലും ദൈവവചനം പ്രസംഗിക്കുന്നതിലും നമുക്കു ‘മുഴുകിയിരിക്കാം.’ (പ്രവൃ. 18:5; എബ്രാ. 10:24, 25) മീറ്റിങ്ങിൽ ചർച്ച ചെയ്യുന്ന ഭാഗങ്ങളൊക്കെ നല്ലതുപോലെ പഠിച്ചിട്ടു പോകുക. അപ്പോൾ നിങ്ങൾക്കു പ്രോത്സാഹനം പകരുന്ന അഭിപ്രായങ്ങൾ പറയാനാകും. ഇടദിവസത്തെ മീറ്റിങ്ങിനു നിങ്ങൾക്കു കിട്ടുന്ന വിദ്യാർഥി നിയമനങ്ങൾ ശരിക്കും തയ്യാറായി നടത്തുക. സഭയിലെ ഏതെങ്കിലും കാര്യം ചെയ്യാൻ നിങ്ങളെ ഏൽപ്പിച്ചാൽ അതു കൃത്യസമയത്ത് വിശ്വസ്തമായി ചെയ്യുക. ഏതെങ്കിലും ഒരു നിയമനം കിട്ടുമ്പോൾ ‘ഈ നിസ്സാര കാര്യത്തിനു ഞാൻ എന്റെ വിലപ്പെട്ട സമയം കളയണോ’ എന്നു ചിന്തിക്കാതെ അത് ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുക. അങ്ങനെ ആ നിയമനം ചെയ്യുന്നതിൽ കൂടുതൽ കഴിവ് നേടുക. (സുഭാ. 22:29) ആത്മീയ പ്രവർത്തനങ്ങളും നിയമനങ്ങളും നമ്മൾ എത്ര നന്നായി ചെയ്യാൻ ശ്രമിക്കുന്നോ അതനുസരിച്ച് പെട്ടെന്നു നമ്മൾ പുരോഗമിക്കും, നമ്മുടെ സന്തോഷവും കൂടും. (ഗലാ. 6:4) അതുപോലെ നിങ്ങൾ ആഗ്രഹിച്ച ഒരു നിയമനം മറ്റൊരാൾക്കു കിട്ടുമ്പോൾ അവരോടൊപ്പം സന്തോഷിക്കാനും അപ്പോൾ നിങ്ങൾക്ക് എളുപ്പമായിരിക്കും.—റോമ. 12:15; ഗലാ. 5:26.
ജൂലൈ 21-27
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 23
മദ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട നല്ല തത്ത്വങ്ങൾ
മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച് സമനിലയുള്ള ഒരു വീക്ഷണം നിലനിറുത്തുക
5 എന്നാൽ മറ്റൊരു സാഹചര്യമെടുക്കുക. ഒരാൾ മദ്യം കഴിക്കുന്നു, എന്നാൽ താൻ കുടിച്ചു മത്തനായെന്നു മറ്റുള്ളവർ തിരിച്ചറിയുന്ന അളവോളം പോകാതിരിക്കാൻ ശ്രദ്ധിക്കുന്നു. അപ്പോഴോ? ചില വ്യക്തികൾ ധാരാളം കുടിച്ചാൽപ്പോലും തലയ്ക്കു പിടിച്ചതിന്റെ ലക്ഷണം പ്രകടമായിരിക്കുകയില്ല. എന്നിരുന്നാലും അത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നതു ദോഷരഹിതമാണെന്നു ചിന്തിക്കുന്നത് ഒരുതരം ആത്മവഞ്ചനയാണ്. (യിരെമ്യാവു 17:9) ക്രമേണ, പടിപടിയായി ഒരുവനു കുടിക്കാതെ പറ്റുകയില്ലെന്ന അവസ്ഥ സംജാതമായേക്കാം. അങ്ങനെ അയാൾ “വീഞ്ഞിന്നു അടിമ”പ്പെട്ടു പോയേക്കാം. (തീത്തൊസ് 2:3) മദ്യാസക്തനായിത്തീരുന്ന പ്രക്രിയയെക്കുറിച്ച് എഴുത്തുകാരിയായ കാരലൈൻ നാപ്പ് പറയുന്നു: “സാവധാനം, പടിപടിയായി പുരോഗമിക്കുന്നതും ശ്രദ്ധിക്കപ്പെടാതെ പോകാൻ ഏറെ സാധ്യതയുള്ളതുമായ ഒരു പ്രക്രിയയാണ് ഇത്.” മദ്യത്തിന്റെ അമിതമായ ഉപയോഗം എത്ര മാരകമായ കെണിയാണ്!
6 യേശു നൽകിയ മുന്നറിയിപ്പും പരിചിന്തിക്കുക: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും.” (ലൂക്കൊസ് 21:34, 35) മത്തനാകുന്ന അളവോളം കുടിച്ചില്ലെങ്കിൽപ്പോലും മദ്യപാനം ഒരു വ്യക്തിയെ ശാരീരികവും ആത്മീയവുമായി മാന്ദ്യവും അലസതയും ഉള്ളവനാക്കിത്തീർത്തേക്കാം. യഹോവയുടെ ദിവസം വരുന്നത് അയാൾ അങ്ങനെയൊരു അവസ്ഥയിൽ ആയിരിക്കുമ്പോഴാണെങ്കിലോ?
it-1 656
മുഴുക്കുടി
ബൈബിൾ കുറ്റം വിധിക്കുന്നു. മുഴുക്കുടി അതായത് അമിതമായ മദ്യപാനം തെറ്റാണെന്നു ബൈബിൾ പറയുന്നു. ഒരുപാട് കുടിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ച് സുഭാഷിതങ്ങളുടെ എഴുത്തുകാരൻ വ്യക്തമായി പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: “ആർക്കാണു ദുരിതം? ആർക്കാണു ബുദ്ധിമുട്ട്? ആർക്കാണു തർക്കങ്ങൾ? ആർക്കാണു പരാതികൾ? ആർക്കാണു കാരണമറിയാത്ത മുറിവുകൾ? ആർക്കാണു തളർന്ന കണ്ണുകൾ? വീഞ്ഞു കുടിച്ച് നേരം കളയുന്നവർക്കും വീര്യം കൂടിയ വീഞ്ഞു തേടുന്നവർക്കും! ചുവന്ന വീഞ്ഞു കണ്ട് നീ നോക്കിനിൽക്കരുത്; അതു പാത്രത്തിൽ ഇരുന്ന് തിളങ്ങുന്നതും രുചിയോടെ കുടിച്ചിറക്കുന്നതും നോക്കരുത്. ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും; അണലിയെപ്പോലെ കടിക്കും. [അത് ഒരാളെ രോഗിയാക്കും. (ഉദാഹരണത്തിന് ലിവർ സിറോസിസിന് കാരണമായേക്കാം. വിറയൽ, ആശയക്കുഴപ്പം, ഉത്കണ്ഠ എന്നിവപോലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം.) അയാളെ മരണത്തിലേക്കുപോലും നയിച്ചേക്കാം.] നിന്റെ കണ്ണു വിചിത്രമായ കാഴ്ചകൾ കാണും; (മദ്യം ഒരാളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും, അയാൾ വിചിത്രമായി പെരുമാറിയേക്കാം.) നിന്റെ ഹൃദയം വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കും. (അടക്കിവെച്ചിരുന്ന ചിന്തകളും ആഗ്രഹങ്ങളും പുറത്തുവരും.)”—സുഭ 23:29-33; ഹോശ 4:11; മത്ത 15:18, 19.
ഒരു മുഴുക്കുടിയന് അനുഭവപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു: “നീ നടുക്കടലിൽ കിടക്കുന്നവനെപ്പോലെയും (താൻ വെള്ളത്തിലേക്കു താണുതാണുപോകുന്നതായി അയാൾക്കു തോന്നും, ഒടുവിൽ അയാൾ അബോധാവസ്ഥയിലാകും.) കപ്പലിന്റെ പായ്മരത്തിനു മുകളിൽ വിശ്രമിക്കുന്നവനെപ്പോലെയും ആകും. (ആടിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിന്റെ കാര്യത്തിലെന്നപോലെ ഒരു മുഴുക്കുടിയന്റെ ജീവിതത്തിൽ എപ്പോഴും അപകടസാധ്യതയുണ്ട്. ഒരു അത്യാഹിതമോ സ്ട്രോക്കോ അടിപിടിയോ ഒക്കെ ഉണ്ടായേക്കാം.) നീ ഇങ്ങനെ പറയും: ‘അവർ എന്നെ ഇടിച്ചു, പക്ഷേ ഞാൻ അറിഞ്ഞില്ല. എന്നെ അടിച്ചു, എനിക്കൊന്നും തോന്നിയില്ല. (മുഴുക്കുടിയൻ തന്നോടുതന്നെ സംസാരിക്കുകയാണ്; ചുറ്റും നടന്ന സംഭവങ്ങളോ അടി കിട്ടിയതോ ഒന്നും ലക്കില്ലാത്തതുകൊണ്ട് അയാൾ അറിയുന്നില്ല.) ഞാൻ എപ്പോൾ ഉണരും? എനിക്ക് ഇനിയും കുടിക്കണം. (ഒരുപാടു കുടിച്ചതുകൊണ്ട് അയാൾ ഇപ്പോൾ ഉറങ്ങിപ്പോകും. പക്ഷേ അയാൾ മദ്യത്തിന് അടിമയായതുകൊണ്ട് ഉണർന്നുകഴിയുമ്പോൾ, ഇനി എപ്പോൾ കുടിക്കാൻ പറ്റും എന്നായിരിക്കും അയാളുടെ ചിന്ത.)’” മുഴുക്കുടിയനായ ഒരാൾ ദരിദ്രനാകും. കാരണം അയാൾ മദ്യത്തിനുവേണ്ടി ഒരുപാടു പണം ചെലവാക്കും, അതുപോലെ ആരും അയാളെ വിശ്വസിച്ച് ജോലി ഏൽപ്പിക്കില്ല; ഇനി അയാൾക്ക് ജോലി ചെയ്യാനുള്ള ആരോഗ്യവും കാണില്ല.—സുഭ 23:20, 21, 34, 35.
ആത്മീയരത്നങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഉദാഹരണത്തിന് അമിതതടി, അമിതമായി ഭക്ഷണം കഴിക്കുന്നു എന്നതിന്റെ ലക്ഷണം ആയിരിക്കാം, എന്നാൽ എല്ലായ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. അമിതവണ്ണം ഒരുപക്ഷേ രോഗത്തിന്റെ ഫലമായിരിക്കാം, പാരമ്പര്യ ഘടകങ്ങൾ നിമിത്തവും ആകാം. അമിതതടി ഒരു ശാരീരിക അവസ്ഥയും അതേസമയം അതിഭക്ഷണം ഒരു മനോഭാവവും ആണെന്ന സംഗതിയും നാം മനസ്സിൽ പിടിക്കണം. ശരീരത്തിൽ കൊഴുപ്പിന്റെ അളവ് ക്രമാതീതമാകുന്ന അവസ്ഥയാണ് അമിതതടി. എന്നാൽ അത്യാർത്തിയോടുകൂടിയ തീറ്റിയാണ് അതിഭക്ഷണം. അപ്പോൾ ഒരാളുടെ തടിയോ ഭാരമോ നോക്കി അല്ല, ഭക്ഷണത്തോടുള്ള മനോഭാവം നോക്കി ആയിരിക്കണം അതിഭക്ഷകനാണോ എന്നു നിർണയിക്കുന്നത്. ശരാശരി വണ്ണം മാത്രമുള്ള, ഒരുപക്ഷേ മെലിഞ്ഞിരിക്കുന്ന ഒരാൾപോലും അതിഭക്ഷകൻ ആയിരുന്നേക്കാം. മാത്രമല്ല പാകത്തിനുള്ള വണ്ണം എത്രയാണ് എന്നതു സംബന്ധിച്ച ആളുകളുടെ കാഴ്ചപ്പാടുകൾ പ്രദേശം അനുസരിച്ച് വളരെ വ്യത്യാസപ്പെട്ടുമിരിക്കും.
ജൂലൈ 28–ആഗസ്റ്റ് 3
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 24
ബുദ്ധിമുട്ടുകൾ നേരിടാൻ ഒരുങ്ങിയിരിക്കുക
“ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക”
15 ദൈവവചനം പഠിക്കുക, അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. ഒരു മരത്തിന് ആഴത്തിൽ വേരുണ്ടെങ്കിൽ അതു മറിഞ്ഞുപോകാതെ ഉറച്ചുനിൽക്കും. അതുപോലെ നമ്മുടെ വിശ്വാസവും ദൈവവചനത്തിൽ ശരിക്കും വേരൂന്നിയതാണെങ്കിൽ നമുക്കും എപ്പോഴും ഉറച്ചുനിൽക്കാനാകും. ഒരു മരം വളരുന്നതനുസരിച്ച് അതിന്റെ വേരുകൾ കൂടുതൽ ആഴത്തിലേക്കും വശങ്ങളിലേക്കും വളരും. നമ്മൾ ദൈവവചനം പഠിക്കുകയും അതെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമ്പോൾ വിശ്വാസം ശക്തമാകും; ദൈവത്തിന്റെ വഴികളാണ് ഏറ്റവും നല്ലത് എന്ന ബോധ്യവും വർധിക്കും. (കൊലോ. 2:6, 7) കഴിഞ്ഞകാലങ്ങളിൽ യഹോവയുടെ നിർദേശങ്ങളും ഉപദേശങ്ങളും സംരക്ഷണവും ദൈവദാസരെ എങ്ങനെയാണു സഹായിച്ചിട്ടുള്ളതെന്നു ചിന്തിക്കുക. ഉദാഹരണത്തിന്, ഒരു ദൈവദൂതൻ ദർശനത്തിലെ ആലയം കൃത്യമായി അളക്കുന്നതു കണ്ടപ്പോൾ യഹസ്കേൽ അതിന് അടുത്ത ശ്രദ്ധ കൊടുത്തു. ആ ദർശനം യഹസ്കേലിനെ ശക്തിപ്പെടുത്തി. ശുദ്ധാരാധനയോടു ബന്ധപ്പെട്ട ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ എങ്ങനെ ജീവിക്കാമെന്ന് അതു നമുക്കും കാണിച്ചുതരുന്നു. (യഹ. 40:1-4; 43:10-12) ദൈവവചനത്തിലെ ആഴമേറിയ കാര്യങ്ങളെക്കുറിച്ച് പഠിക്കാനും അതെക്കുറിച്ച് ചിന്തിക്കാനും സമയമെടുക്കുന്നെങ്കിൽ തീർച്ചയായും അതു പ്രയോജനം ചെയ്യും.
ക്ലേശങ്ങളിലും സന്തോഷിക്കാൻ നിങ്ങൾക്കാകും
12 സദൃശവാക്യങ്ങൾ 24:10-ൽ നാം വായിക്കുന്നു: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.” മറ്റൊരു സദൃശവാക്യം പറയുന്നു: “ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.” (സദൃ. 15:13) നിരാശയിൽ ആണ്ടുപോയ ചില ക്രിസ്ത്യാനികൾ ബൈബിൾ വായിക്കുന്നതും അതേക്കുറിച്ചു ധ്യാനിക്കുന്നതും നിറുത്തിക്കളഞ്ഞിട്ടുണ്ട്. അവരുടെ പ്രാർഥനകൾ വെറും ചടങ്ങു മാത്രമായിത്തീരുന്നു, സഹവിശ്വാസികളിൽനിന്ന് ഒറ്റപ്പെട്ടുകഴിയാൻ അവർ ശ്രമിച്ചേക്കാം. നിരാശയിലാണ്ടു കഴിയുന്നത് ഹാനികരമാണ്.—സദൃ. 18:1, 14.
13 നേരെമറിച്ച്, ശുഭപ്രതീക്ഷയോടെ കാര്യങ്ങളെ വീക്ഷിക്കുന്നത് ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ സാധിക്കുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കും. ദാവീദ് എഴുതി: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു.” (സങ്കീ. 40:8) പ്രതിസന്ധികളും വിഷമങ്ങളും ഉണ്ടാകുമ്പോൾ നാം ഒരിക്കലും നമ്മുടെ ആത്മീയ ദിനചര്യയ്ക്കു ഭംഗം വരുത്തരുത്. വാസ്തവത്തിൽ, സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് സങ്കടങ്ങൾക്കുള്ള ഒരു മറുമരുന്ന്. ദൈവവചനം പതിവായി വായിക്കുന്നതും സവിസ്തരം അതു പഠിക്കാൻ ശ്രമിക്കുന്നതും സന്തോഷം കണ്ടെത്തുന്നതിനുള്ള ഒരു മാർഗമാണെന്ന് യഹോവ പറയുന്നു. (സങ്കീ. 1:1, 2; യാക്കോ. 1:25) വിശുദ്ധ തിരുവെഴുത്തുകളിൽനിന്നും ക്രിസ്തീയ യോഗങ്ങളിൽനിന്നും കേൾക്കുന്ന “ഇമ്പമുള്ള വാക്കുകൾ” നമ്മുടെ ഹൃദയത്തിന് ഉണർവേകുകയും നമ്മെ കൈ പിടിച്ച് ഉയർത്തുകയും ചെയ്യും.—സദൃ. 12:25; 16:24.
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കും” എന്ന് സുഭാഷിതങ്ങൾ 24:16 പറയുന്നു. ഒരു വ്യക്തി പല പ്രാവശ്യം തെറ്റു ചെയ്യുകയും എന്നാൽ ദൈവം ക്ഷമിക്കുകയും ചെയ്യുന്നതിനെയാണോ ഇത് അർഥമാക്കുന്നത്?
ശരിക്കും അതല്ല ആ വാക്യത്തിന്റെ അർഥം. പകരം, കൂടെക്കൂടെ പ്രശ്നങ്ങളും പ്രതികൂലമായ സാഹചര്യങ്ങളും നേരിടുകയും ഓരോ പ്രാവശ്യവും അതിൽനിന്നെല്ലാം കരകയറുകയും ചെയ്യുന്ന ഒരാളെയാണ് ഈ വാക്യം പരാമർശിക്കുന്നത്.
അതുകൊണ്ട് പാപത്തിൽ വീഴുന്നതിനെക്കുറിച്ചല്ല, പകരം നിരന്തരം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്നതിനെയാണ് സുഭാഷിതങ്ങൾ 24:16 പറയുന്നത്. ഈ ദുഷ്ടവ്യവസ്ഥിതിയിൽ ജീവിക്കുമ്പോൾ നീതിമാനായ ഒരാൾക്കു രോഗങ്ങളോ മറ്റു പ്രശ്നങ്ങളോ നേരിടേണ്ടിവന്നേക്കാം. വിശ്വാസത്തിന്റെ പേരിൽ അധികാരികളിൽനിന്ന് കഠിനമായ എതിർപ്പും അയാൾക്ക് അനുഭവിക്കേണ്ടിവന്നേക്കാം. എങ്കിലും, ദൈവം തന്റെ കൂടെയുണ്ടെന്നും പിടിച്ചുനിൽക്കാനും വിജയിക്കാനും ദൈവം സഹായിക്കുമെന്നും അദ്ദേഹത്തിനു വിശ്വസിക്കാം. സ്വയം ചോദിക്കുക, ‘മിക്കപ്പോഴും ദൈവദാസരുടെ കാര്യത്തിൽ കാര്യങ്ങൾ ശുഭമായിത്തീരുന്നത് എനിക്കു കാണാൻ കഴിഞ്ഞിട്ടില്ലേ?’ അതെ, “വീണുപോകുന്നവരെയെല്ലാം യഹോവ താങ്ങുന്നു, കുനിഞ്ഞുപോയവരെ പിടിച്ചെഴുന്നേൽപ്പിക്കുന്നു” എന്ന ഉറപ്പ് നമുക്കുണ്ട്.—സങ്കീ. 41:1-3; 145:14-19.
ആത്മീയരത്നങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ബൈബിൾക്കാലങ്ങളിൽ, തന്റെ ‘വീടു പണിയാൻ’ ആഗ്രഹിക്കുന്ന, അതായത് വിവാഹം കഴിച്ചുകൊണ്ട് ഒരു കുടുംബം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന, ഒരു പുരുഷൻ ഇങ്ങനെ ചോദിക്കേണ്ടിയിരുന്നു: ‘ഭാര്യയെയും കുട്ടികളെയും പോറ്റാനുള്ള വക എനിക്കുണ്ടോ?’ ഒരു കുടുംബജീവിതം തുടങ്ങുന്നതിനുമുമ്പുതന്നെ അയാൾ തന്റെ വയലിൽ അധ്വാനിച്ച് ജീവിതവൃത്തി കണ്ടെത്തേണ്ടിയിരുന്നു. ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ ഈ വാക്യത്തെ ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു: “നിന്റെ വയൽ സജ്ജമാക്കി നിനക്ക് ഒരു ഉപജീവനമാർഗം ഉണ്ടാകുന്നതുവരെ നീ വീടുപണിയുകയും കുടുംബം ഉളവാക്കുകയും ചെയ്യരുത്.” ഈ തത്ത്വം ഇന്നും ബാധകമാണ്.
വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നന്നായി തയ്യാറാകേണ്ടതുണ്ട്. ജോലിചെയ്യാൻ സാധിക്കുമെങ്കിൽ ഉറപ്പായും അതു ചെയ്തിരിക്കണം. ഒരു പുരുഷൻ കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾക്കുവേണ്ടിമാത്രം അധ്വാനിച്ചാൽപോരാ. കുടുംബാംഗങ്ങളുടെ ശാരീരിക-വൈകാരിക-ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താത്ത ഒരു വ്യക്തി അവിശ്വാസിയെക്കാൾ അധമനാണെന്ന് ദൈവവചനം പറയുന്നു. (1 തിമൊ. 5:8) വിവാഹത്തെയും കുടുംബജീവിതത്തെയുംപറ്റി ചിന്തിച്ചുതുടങ്ങുന്ന ഒരു യുവാവ് പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടതാണ്: ‘കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾക്കായി കരുതാൻ ന്യായമായവിധത്തിൽ ഞാൻ തയ്യാറെടുത്തിട്ടുണ്ടോ? കുടുംബത്തിന്റെ ആത്മീയകാര്യങ്ങളിൽ നേതൃത്വമെടുക്കാൻ ഞാൻ സജ്ജനാണോ? ഭാര്യയോടും കുട്ടികളോടുമൊപ്പം ക്രമമായി കുടുംബാധ്യയനം നടത്താനുള്ള ഉത്തരവാദിത്വം ഞാൻ നിറവേറ്റുമോ?’ ദൈവവചനം ഈ സുപ്രധാന ഉത്തരവാദിത്വങ്ങൾക്ക് മുൻതൂക്കം നൽകുന്നു.—ആവ. 6:6-8; എഫെ. 6:4.
അതുകൊണ്ട്, വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഒരു യുവാവ് സദൃശവാക്യങ്ങൾ 24:27-ലെ തത്ത്വത്തെക്കുറിച്ച് ഗഹനമായി ചിന്തിക്കേണ്ടതുണ്ട്. അതുപോലെതന്നെ, വിവാഹിതയാകാൻ ആഗ്രഹിക്കുന്ന ഒരു യുവതി, ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ താൻ തയ്യാറെടുത്തിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. വിവാഹിതരാകുന്നവർ കുട്ടികളോടുള്ള ബന്ധത്തിലും മേൽപ്പറഞ്ഞതുപോലുള്ള ചോദ്യങ്ങൾ പരിചിന്തിക്കുന്നത് നന്നായിരിക്കും. (ലൂക്കോ. 14:28) നിശ്വസ്തതയിൽ രചിക്കപ്പെട്ട ഇത്തരം മാർഗനിർദേശങ്ങൾക്കു ചെവിചായ്ക്കുമ്പോൾ ദൈവജനത്തിന് പല ഹൃദയവേദനകളും ഒഴിവാക്കി ഒരു സന്തുഷ്ടകുടുംബജീവിതം നയിക്കാനാകും.
ആഗസ്റ്റ് 4-10
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 25
നല്ല രീതിയിൽ സംസാരിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ
നാവിന്റെ ശക്തി നന്മയ്ക്കായി ഉപയോഗിക്കുക
6 സംസാരിക്കാനുള്ള ഉചിതമായ സമയം തിരഞ്ഞെടുക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? സദൃശവാക്യങ്ങൾ 25:11 പറയുന്നത്, “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ” എന്നാണ്. പൊൻനാരങ്ങ കാണാൻ മനോഹരമാണ്, എന്നാൽ വെള്ളിത്താലത്തിലിരിക്കുമ്പോൾ അത് അതിലേറെ മനോഹരമായിരിക്കും. നമുക്ക് മറ്റുള്ളവരോട് നല്ലത് എന്തെങ്കിലും പറയാനുണ്ടായിരിക്കും. എന്നാൽ അതിന് ഉചിതമായ സമയം തിരഞ്ഞെടുക്കുന്നെങ്കിൽ, നമുക്ക് ആ വ്യക്തിയെ മെച്ചമായി സഹായിക്കാൻ കഴിയും. നമുക്ക് ഇത് എങ്ങനെ ചെയ്യാനാകും?
7 ഉചിതമായ സമയത്തല്ല സംസാരിക്കുന്നതെങ്കിൽ ആളുകൾക്ക് അത് മനസ്സിലാകാതെ വരുകയോ അവർ അത് തള്ളിക്കളയുകയോ ചെയ്തേക്കാം. (സദൃശവാക്യങ്ങൾ 15:23 വായിക്കുക.) ഉദാഹരണത്തിന്, 2011 മാർച്ച് മാസത്തിലുണ്ടായ ഭൂകമ്പവും സുനാമിയും കിഴക്കൻ ജപ്പാനിലെ അനേകം നഗരങ്ങളെ തകർത്ത് തരിപ്പണമാക്കി. 15,000-ത്തിലധികം പേർ മരണമടഞ്ഞു. യഹോവയുടെ സാക്ഷികളിൽ അനേകർക്കും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടമായി. എങ്കിലും, അതേ സാഹചര്യത്തിലുണ്ടായിരുന്ന മറ്റുള്ളവരെ ബൈബിൾ ഉപയോഗിച്ച് സഹായിക്കാൻ അവർ ആഗ്രഹിച്ചു. അവരിൽ അനേകരും ബുദ്ധമതക്കാരാണെന്നും ബൈബിളിനെക്കുറിച്ച് കാര്യമായി ഒന്നുംതന്നെ അറിയാത്തവരാണെന്നും സഹോദരങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് ആ സമയത്ത് അവരോട് പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് പറയുന്നതിനുപകരം എന്തുകൊണ്ടാണ് നല്ല ആളുകൾക്ക് ഇതുപോലുള്ള ദുരന്തങ്ങൾ സംഭവിക്കുന്നതെന്ന് വിശദീകരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
നാവിന്റെ ശക്തി നന്മയ്ക്കായി ഉപയോഗിക്കുക
15 മറ്റുള്ളവരോട് എന്ത് പറയുന്നു എന്നതുപോലെതന്നെ പ്രധാനമാണ് നമ്മൾ അവരോട് എങ്ങനെ സംസാരിക്കുന്നു എന്നതും. യേശുവിൽനിന്ന് കേൾക്കുന്നത് ആളുകൾ എപ്പോഴും ആസ്വദിച്ചിരുന്നു. കാരണം, യേശു എപ്പോഴും സംസാരിച്ചിരുന്നത് ‘ഹൃദ്യമായി,’ അതായത് ദയയോടെയും സൗമ്യതയോടെയും ആയിരുന്നു. (ലൂക്കോ. 4:22) നമ്മൾ ദയയോടെ സംസാരിക്കുമ്പോൾ അത് കേട്ടിരിക്കാനും അംഗീകരിക്കാനും ആളുകൾ കൂടുതൽ ചായ്വ് കാണിച്ചേക്കാം. (സദൃ. 25:15) ആളുകളെ ആദരിക്കുകയും അവരുടെ വികാരങ്ങൾ മാനിക്കുകയും ചെയ്യുമ്പോൾ നമുക്ക് അവരോട് ദയയോടെ സംസാരിക്കാൻ കഴിയും. അതാണ് യേശു ചെയ്തത്. ഉദാഹരണത്തിന്, ഒരു കൂട്ടം ആളുകൾ താൻ പറയുന്നത് കേൾക്കാനായി ചെയ്ത ശ്രമം കണ്ടപ്പോൾ യേശു മനസ്സലിഞ്ഞ് അവരെ പഠിപ്പിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. (മർക്കോ. 6:34) ആളുകൾ അവനെ അധിക്ഷേപിച്ചപ്പോൾപോലും അവൻ തിരിച്ച് അധിക്ഷേപിച്ചില്ല.—1 പത്രോ. 2:23.
16 കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നമ്മൾ അതിയായി സ്നേഹിക്കുന്നുണ്ട്. എന്നാൽ അവരോട് സംസാരിക്കുമ്പോൾ അധികം ചിന്തിച്ചോ ശ്രദ്ധിച്ചോ ഒന്നും സംസാരിക്കേണ്ട കാര്യമില്ലെന്ന് നമ്മൾ കരുതിയേക്കാം. ചിലപ്പോൾ അവരോടുള്ള അടുപ്പം നിമിത്തം നമ്മൾ ദയയില്ലാതെ എന്തെങ്കിലും സംസാരിച്ചെന്നുംവരാം. എന്നാൽ സുഹൃത്തുക്കളോടുപോലും യേശു ഒരിക്കലും ദയാരഹിതമായി സംസാരിച്ചിരുന്നില്ല. തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെച്ചൊല്ലി അവരിൽ ചിലർ തർക്കിച്ചപ്പോൾ യേശു അവരെ ദയയോടെ തിരുത്തുകയും ഒരു കൊച്ചുകുട്ടിയുടെ ഉദാഹരണം ഉപയോഗിച്ച് അവരുടെ ചിന്താഗതിക്ക് മാറ്റം വരുത്താൻ സഹായിക്കുകയും ചെയ്തു. (മർക്കോ. 9:33-37) സൗമ്യതയോടെ ബുദ്ധിയുപദേശം നൽകിക്കൊണ്ട് മൂപ്പന്മാർക്ക് യേശുവിനെ അനുകരിക്കാൻ കഴിയും.—ഗലാ. 6:1.
സ്നേഹത്തിനും സത്പ്രവൃത്തികൾക്കും പ്രോത്സാഹിപ്പിക്ക—എങ്ങനെ?
8 നമ്മുടെ ദൈവമായ യഹോവയുടെ സേവനത്തിലെ നമ്മുടെ മാതൃകയിലൂടെ നാമെല്ലാം അന്യോന്യം പ്രചോദിപ്പിക്കുന്നവരായിരിക്കട്ടെ. യേശു തീർച്ചയായും തന്റെ കേൾവിക്കാരെ പ്രചോദിപ്പിച്ചു. അവൻ ക്രിസ്തീയ ശുശ്രൂഷയെ സ്നേഹിക്കുകയും ഉയർത്തിപ്പിടിക്കയും ചെയ്തു. അതു തനിക്കു ഭക്ഷണം പോലെയാണെന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 4:34; റോമർ 11:13) അത്തരം ആവേശം മററുള്ളവരിലേക്കു പകരാൻ കഴിയും. അതേപോലെ നിങ്ങളുടെ ശുശ്രൂഷയിലുള്ള സന്തോഷം മററുള്ളവരുടെ മുമ്പാകെ പ്രകടിപ്പിക്കാൻ നിങ്ങൾക്കു സാധിക്കുമോ? ശ്രദ്ധാപൂർവം പൊങ്ങച്ചത്തിന്റെ ധ്വനി ഒഴിവാക്കിക്കൊണ്ട് നിങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങൾ സഭയിലുള്ള മററുള്ളവരുമായി പങ്കിടുക. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ മററുള്ളവരെ ക്ഷണിക്കുമ്പോൾ നമ്മുടെ മഹദ് സ്രഷ്ടാവായ യഹോവയെപ്പററി മററുള്ളവരോട് ആത്മാർഥമായ സന്തോഷത്തോടെ സംസാരിക്കുന്നതിന് അവരെ സഹായിക്കാൻ കഴിയുമോ എന്നു നോക്കുക.—സദൃശവാക്യങ്ങൾ 25:25.
ആത്മീയരത്നങ്ങൾ
it-2 399
സൗമ്യത
സുഭാഷിതങ്ങൾ 25:28-ൽ സൗമ്യതയില്ലാത്ത ഒരാളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: “കോപം നിയന്ത്രിക്കാൻ കഴിയാത്തവൻ ശത്രുക്കൾക്കു കീഴടങ്ങിയ, മതിലില്ലാത്ത ഒരു നഗരംപോലെ.” അങ്ങനെയൊരാളുടെ ഉള്ളിലേക്ക് അനാവശ്യ ചിന്തകൾ എളുപ്പത്തിൽ കടന്നുകയറും, അത് അയാളെ അനാവശ്യ പ്രവൃത്തികളിലേക്കു നയിക്കും.
ആഗസ്റ്റ് 11-17
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 26
‘വിഡ്ഢിയിൽനിന്ന്’ അകന്നുനിൽക്കുക
it-2 729 ¶6
മഴ
കാലങ്ങൾ. വാഗ്ദത്തദേശത്ത് പ്രധാനമായും രണ്ടു കാലങ്ങളാണ് ഉണ്ടായിരുന്നത്: വേനൽക്കാലവും മഞ്ഞുകാലവും. വേനൽക്കാലത്ത് വരണ്ട കാലാവസ്ഥയായിരുന്നു; മഞ്ഞുകാലത്താണ് മഴ പെയ്തിരുന്നത്. (സങ്ക 32:4; ഉത്ത 2:11, അടിക്കുറിപ്പ് എന്നിവ താരതമ്യം ചെയ്യുക.) ഏപ്രിൽ പകുതിതൊട്ട് ഒക്ടോബർ പകുതിവരെ കുറച്ച് മഴയേ പെയ്തിരുന്നുള്ളൂ. മഴ കുറവായിരുന്ന ഈ സമയത്താണ് കൊയ്ത്ത് നടത്തിയിരുന്നത്. കൊയ്ത്തിന്റെ ആ സമയത്ത് മഴ പെയ്യുന്നത് ഒരു നല്ല കാര്യമായി ആളുകൾ കണ്ടിരുന്നില്ല.—സുഭ 26:1.
ശിക്ഷണം സമാധാനഫലം നൽകുന്നു
12 ചിലർക്ക് ശക്തമായ ശിക്ഷണം വേണ്ടിവന്നേക്കാം. അതുകൊണ്ടാണ് സുഭാഷിതങ്ങൾ 26:3 ഇങ്ങനെ പറയുന്നത്: “കുതിരയ്ക്കു ചാട്ട, കഴുതയ്ക്കു കടിഞ്ഞാൺ; വിഡ്ഢികളുടെ മുതുകിനു വടി.” ചിലപ്പോഴൊക്കെ യഹോവ ഇസ്രായേൽ ജനതയെ, അവർ ചെയ്തുകൂട്ടിയ കാര്യങ്ങളുടെ പരിണതഫലങ്ങൾ അനുഭവിക്കാൻ അനുവദിച്ചുകൊണ്ട് താഴ്മ പഠിപ്പിച്ചിട്ടുണ്ട്. മറ്റു ജനതകൾ അവരെ അടിച്ചമർത്താൻ യഹോവ അനുവദിച്ചു. (സങ്കീർത്തനം 107:11-13) എന്നാൽ ചില വിഡ്ഢികൾ താഴ്മ കാണിക്കുന്നതിനു പകരം ദുശ്ശാഠ്യം കാണിക്കും. അവരുടെ കാര്യത്തിൽ ഒരു ശിക്ഷണവും ഫലം ചെയ്യില്ല.—സുഭാഷിതങ്ങൾ 29:1.
it-2 191 ¶4
മുടന്തൻ, മുടന്ത്
ജ്ഞാനമൊഴിയായുള്ള ഉപയോഗം. വിഡ്ഢിയെ ആശ്രയിക്കുന്ന വ്യക്തിയെ, സ്വന്തം കാൽ മുറിച്ച് മാറ്റുകയും (അത് അയാളെ മുടന്തനാക്കും) സ്വയം ദ്രോഹിക്കുകയും ചെയ്യുന്ന ഒരാളോടാണ് ഉപമിച്ചിരിക്കുന്നത്. (സുഭ 26:6) തന്റെ ഒരു പദ്ധതി ചെയ്യാൻ “വിഡ്ഢിയെ” ഏൽപ്പിക്കുന്നയാൾ തനിക്കുതന്നെ ദോഷം വരുത്തുകയാണ്. കാരണം, അയാളുടെ പദ്ധതി ഉറപ്പായും പരാജയപ്പെടും; അതിന്റെ ഫലങ്ങൾ അയാൾ അനുഭവിക്കേണ്ടിയും വരും.
ആത്മീയരത്നങ്ങൾ
it-1 846
വിഡ്ഢി
സുഭാഷിതങ്ങൾ 26:4 പറയുന്നത്, “വിഡ്ഢിയുടെ വിഡ്ഢിത്തത്തിനു ചേർച്ചയിൽ മറുപടി പറയരുത്” എന്നാണ്. വിഡ്ഢി പറയുന്ന അതേ രീതിയിൽ നമ്മൾ തിരിച്ച് തർക്കിക്കരുത് എന്നാണ് അതിന്റെ അർഥം. കാരണം, അങ്ങനെ ചെയ്യുമ്പോൾ നമ്മൾ വിഡ്ഢിയുടെ നിലവാരത്തിലേക്ക് താഴുകയായിരിക്കും. എന്നാൽ, സുഭാഷിതങ്ങൾ 26:5 “വിഡ്ഢിയുടെ വിഡ്ഢിത്തത്തിനു ചേർച്ചയിൽ മറുപടി പറയുക” എന്നു പറയുന്നു. ഇത് മുമ്പു പറഞ്ഞതിനോട് വിരുദ്ധമല്ല. കാരണം 5-ാം വാക്യത്തിന്റെ അർഥം, നമ്മൾ പ്രതികരിക്കുന്ന രീതിയിലൂടെ അയാളുടെ ന്യായവാദങ്ങൾ എത്ര വിഡ്ഢിത്തമാണെന്നു കാണിക്കാനാകും എന്നാണ്. അയാളുടെ ന്യായവാദങ്ങൾ അയാൾതന്നെ അംഗീകരിക്കുന്ന കാര്യങ്ങളുമായി ചേരുന്നില്ലെന്നു തെളിയിക്കാനും നമുക്കാകും.
ആഗസ്റ്റ് 18-24
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 27
യഥാർഥ കൂട്ടുകാർ ഒരു അനുഗ്രഹമാണ്
യഹോവ താഴ്മയുള്ള ദാസന്മാരെ വിലമതിക്കുന്നു
12 താഴ്മയുള്ള ഒരാൾ ബുദ്ധിയുപദേശം വിലമതിക്കും. ഇതു മനസ്സിലാക്കുന്നതിന് ഒരു ഉദാഹരണം നോക്കാം. നിങ്ങൾ രാജ്യഹാളിലാണെന്നു വിചാരിക്കുക. കുറെ സഹോദരങ്ങളോടു സംസാരിച്ചുകഴിഞ്ഞു. അപ്പോഴാണ് ഒരു സഹോദരൻ നിങ്ങളെ മാറ്റിനിറുത്തി ‘പല്ലിനിടയിൽ എന്തോ പറ്റിപ്പിടിച്ചിരിപ്പുണ്ട്’ എന്നു പറയുന്നത്. നിങ്ങൾക്ക് അൽപ്പം നാണക്കേടു തോന്നും എന്നതിൽ സംശയമില്ല. പക്ഷേ അദ്ദേഹം നിങ്ങളോട് ആ കാര്യം പറഞ്ഞതിൽ നിങ്ങൾക്കു നന്ദി തോന്നില്ലേ? ആരെങ്കിലും ഇതു നേരത്തേ പറഞ്ഞിരുന്നെങ്കിൽ എന്നു നിങ്ങൾ ആശിച്ചുപോകും! ഇതുപോലെ, നമുക്ക് ആവശ്യമുള്ള സമയത്ത് ഒരു സഹവിശ്വാസി ധൈര്യം സംഭരിച്ച് ഒരു ബുദ്ധിയുപദേശം തന്നേക്കാം. അപ്പോൾ നമ്മൾ താഴ്മയോടെ അതു സ്വീകരിക്കണം. ആ വ്യക്തിയെ നമ്മൾ സുഹൃത്തായിട്ടു കാണും. അല്ലാതെ ശത്രുവായിട്ടല്ല.—സുഭാഷിതങ്ങൾ 27:5, 6 വായിക്കുക; ഗലാ. 4:16.
it-2 491 ¶3
അയൽക്കാരൻ
സുഭാഷിതങ്ങൾ 27:10 പറയുന്നത്, പ്രശ്നങ്ങളുണ്ടാകുമ്പോൾ അകലെയുള്ള ഒരു കൂടപ്പിറപ്പിനോടോ കുടുംബാംഗത്തോടോ സഹായം ചോദിക്കുന്നതിനെക്കാൾ അടുത്തുതന്നെയുള്ള ഒരു കുടുംബസുഹൃത്തിനോട് സഹായം ചോദിക്കുന്നതായിരിക്കും നല്ലത് എന്നാണ്. കാരണം സുഭാഷിതങ്ങൾ സൂചിപ്പിക്കുന്നതുപോലെ, അകലെയുള്ള ഒരു കുടുംബാംഗം അപ്പോൾ സഹായിക്കാൻ പറ്റുന്ന ഒരു സാഹചര്യത്തിൽ ആയിരിക്കണമെന്നില്ല. എന്നാൽ സുഹൃത്ത് നമ്മുടെ അടുത്തായതുകൊണ്ട് അദ്ദേഹത്തിന് നമ്മളെ എളുപ്പം സഹായിക്കാൻ പറ്റിയേക്കും. അങ്ങനെയുള്ള സുഹൃത്തുക്കളെ നമ്മൾ വിലമതിക്കണം, അവരോടു സഹായം ചോദിക്കണം.
ചെറുപ്പക്കാരേ, നിങ്ങൾ എങ്ങനെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്?
7 യഹോവാശ് എടുത്ത തെറ്റായ തീരുമാനത്തിൽനിന്ന് നമുക്ക് ഒരു പാഠം പഠിക്കാനുണ്ട്. യഹോവയെ സ്നേഹിക്കുകയും സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെയാണു നമ്മൾ കൂട്ടുകാരാക്കേണ്ടത്. നമ്മുടെ അതേ പ്രായക്കാരെ മാത്രമല്ല അല്ലാത്തവരെയും നമുക്കു കൂട്ടുകാരാക്കാം. യഹോയാദയെക്കാൾ വളരെ പ്രായക്കുറവായിരുന്നു യഹോവാശിന് എന്ന കാര്യം ഓർക്കുക. നിങ്ങളുടെ കൂട്ടുകാരെക്കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കുക: ‘യഹോവയിലുള്ള എന്റെ വിശ്വാസം ശക്തമാക്കാൻ അവർ എന്നെ സഹായിക്കുന്നുണ്ടോ? ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ അവർ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? യഹോവയെക്കുറിച്ചും ബൈബിൾസത്യങ്ങളെക്കുറിച്ചും അവർ സംസാരിക്കാറുണ്ടോ? ദൈവത്തിന്റെ നിലവാരങ്ങളെ അവർ ആദരിക്കുന്നുണ്ടോ? ഞാൻ കേൾക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രമാണോ അവർ എന്നോടു പറയുന്നത്? അതോ ആവശ്യംവന്നാൽ എന്നെ തിരുത്താനുള്ള ധൈര്യം അവർ കാണിക്കാറുണ്ടോ?’ (സുഭാ. 27:5, 6, 17) കൂട്ടുകാർ യഹോവയെ സ്നേഹിക്കാത്തവരാണെങ്കിൽ നിങ്ങൾക്ക് അവരെ ആവശ്യമില്ല എന്നതാണു സത്യം. എന്നാൽ നിങ്ങളുടെ കൂട്ടുകാർ യഹോവയെ സ്നേഹിക്കുന്നവരാണെങ്കിൽ നല്ല കാര്യങ്ങൾ ചെയ്യാൻ അവർ നിങ്ങളെ സഹായിക്കും.—സുഭാ. 13:20.
ആത്മീയരത്നങ്ങൾ
സദൃശവാക്യങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
27:21. പ്രശംസയ്ക്ക് നമ്മുടെ തനിനിറം വെളിപ്പെടുത്താനാകും. പ്രശംസ യഹോവയോടുള്ള നമ്മുടെ വിധേയത്വം അംഗീകരിക്കാൻ പ്രേരിപ്പിക്കുകയും അവനെ തുടർന്നു സേവിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നെങ്കിൽ അത് നമ്മുടെ താഴ്മയായിരിക്കും വെളിവാക്കുന്നത്. പ്രശംസ ഒരു ഉന്നതഭാവം ഉളവാക്കുന്നെങ്കിൽ അതു താഴ്മയുടെ അഭാവത്തെയായിരിക്കും വെളിപ്പെടുത്തുക.
ആഗസ്റ്റ് 25-31
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 28
ദുഷ്ടനും നീതിമാനും തമ്മിലുള്ള വ്യത്യാസം
നിങ്ങൾ യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിൽക്കുന്നുണ്ടോ?
“നീതിമാന്മാർ സിംഹത്തെപ്പോലെ ധൈര്യമുള്ളവർ.” (സുഭാഷിതങ്ങൾ 28:1) അവർ തങ്ങളുടെ വിശ്വാസം തെളിയിക്കുകയും ദൈവവചനത്തിൽ ആശ്രയിക്കുകയും പ്രശ്നങ്ങൾ ഉള്ളപ്പോഴും ദൈവസേവനത്തിൽ ധൈര്യത്തോടെ മുന്നോട്ടുപോകുകയും ചെയ്യും.
it-2 1139 ¶3
ഗ്രാഹ്യം
ഗ്രാഹ്യത്തിന്റെ ഉറവിൽനിന്ന് അകന്നുപോകുന്നവർ. ദൈവത്തിൽനിന്ന് അകന്നുപോകുന്ന ഒരു ദുഷ്ടൻ തീരുമാനങ്ങൾ എടുക്കുമ്പോൾ ദൈവത്തിന്റെ തത്ത്വങ്ങൾ അവഗണിക്കാൻ തുടങ്ങും. (ഇയ്യ 34:27) താൻ ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെന്ന് പിന്നെ അവനു തോന്നില്ല, അവന്റെ തിരിച്ചറിവ് നഷ്ടമാകും. (സങ്ക 36:1-4) ദൈവത്തെ ആരാധിക്കുന്നെന്നു പറയുന്നെങ്കിലും ദൈവത്തിന്റേതിനെക്കാൾ മനുഷ്യരുടെ ആശയങ്ങളോടായിരിക്കും അവന് ഇഷ്ടം. (യശ 29:13, 14) തന്റെ തെറ്റായ പെരുമാറ്റത്തെ ഒരു ‘വിനോദമായി’ അഥവാ ഒരു രസമായി അവൻ ന്യായീകരിക്കും. (സുഭ 10:23) തെറ്റായ ന്യായവാദങ്ങൾ നിരത്തിക്കൊണ്ട് അവൻ ഒരു വിഡ്ഢിയായി മാറും. ഇനി, ദൈവത്തെ കാണാൻ പറ്റാത്തതുകൊണ്ട് താൻ ചെയ്യുന്ന തെറ്റൊന്നും ദൈവം കാണുന്നില്ലെന്ന് അവൻ വിശ്വസിക്കുന്നു. (സങ്ക 94:4-10; യശ 29:15, 16; യിര 10:21) അപ്പോൾ അവൻ ഇങ്ങനെ പറയുന്നതുപോലെയാണ്: “യഹോവ ഇല്ല.” (സങ്ക 14:1-3) ഇതൊക്കെക്കൊണ്ട്, അയാൾക്കു കാര്യങ്ങൾ ശരിയായി വിലയിരുത്താനോ പ്രശ്നങ്ങൾ തിരിച്ചറിയാനോ നല്ല തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല.
it-1 1211 ¶4
നിഷ്കളങ്കത
നീതിമാനായ ഒരാൾ ദരിദ്രനാണെങ്കിലും അയാൾക്കു സമ്പന്നനായ ദുഷ്ടനെക്കാളും മൂല്യമുണ്ട്. യഹോവയിലുള്ള വിശ്വാസവും ആശ്രയവും ആണ് നീതിമാനെ വിശ്വസ്തനായി തുടരാൻ സഹായിക്കുന്നത്. (സങ്ക 25:21) നിഷ്കളങ്കരായി നടക്കുന്നവർക്ക് താൻ ഒരു ‘പരിചയും’ ‘സുരക്ഷിതസ്ഥാനവും’ ആയിരിക്കുമെന്ന് യഹോവ ഉറപ്പുകൊടുത്തിട്ടുണ്ട്. (സുഭ 2:6-8; 10:29; സങ്ക 41:12) അങ്ങനെയൊരാൾ യഹോവയുടെ അംഗീകാരം ആഗ്രഹിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ട് അയാളുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടുപോകും. (സങ്ക 26:1-3; സുഭ 11:5; 28:18) എങ്കിലും ദുഷ്ടൻ കാരണം കുറ്റമില്ലാത്തവൻ ദുരിതം അനുഭവിക്കേണ്ടിവന്നേക്കാം. പക്ഷേ യഹോവ അതെല്ലാം കാണുന്നുണ്ട്; ഭാവിയിൽ അവർക്കു സമാധാനമുള്ള ജീവിതം നൽകാമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്യുന്നുണ്ട്. (ഇയ്യ 9:20-22; സങ്ക 37:18, 19, 37; 84:11; സുഭ 28:10) യഹോവയോടു വിശ്വസ്തരായി തുടരുന്നതിനാണ് സമ്പത്തിനെക്കാൾ മൂല്യമെന്നു നിഷ്കളങ്കതയോടെ നടന്ന ഇയ്യോബിന്റെ ജീവിതവും നമ്മളെ പഠിപ്പിക്കുന്നു.—സുഭ 19:1; 28:6.
ആത്മീയരത്നങ്ങൾ
ആത്മീയ ഹൃദയാഘാതം നിങ്ങൾക്ക് അതു തടയാനാകും
അമിത ആത്മവിശ്വാസം. ഹൃദയാഘാതം ഉണ്ടായിട്ടുള്ള മിക്കവരുടെയും കാര്യത്തിൽ അതിനു തൊട്ടു മുമ്പു വരെ തങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അവർക്കു നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നതായി കാണാൻ കഴിയും. പലപ്പോഴും വൈദ്യപരിശോധനകളെ തീർത്തും അനാവശ്യമെന്നു പറഞ്ഞ് അവർ ചിരിച്ചു തള്ളിയിരുന്നു. സമാനമായ വിധത്തിൽ, ഏറെക്കാലമായി ക്രിസ്ത്യാനികൾ ആയിരിക്കുന്നതിനാൽ തങ്ങൾക്ക് ഒന്നും സംഭവിക്കുകയില്ല എന്നു ചിലർ വിശ്വസിച്ചേക്കാം. ഒരു ദുരന്തം ഉണ്ടാകുന്നതുവരെ ആത്മീയ വൈദ്യപരിശോധനകൾ അല്ലെങ്കിൽ ആത്മപരിശോധനകൾ നടത്താൻ അവർ കൂട്ടാക്കാതെയിരുന്നേക്കാം. അമിത ആത്മവിശ്വാസത്തിനെതിരെ അപ്പൊസ്തലനായ പൗലൊസ് നൽകിയ ഉത്തമമായ ബുദ്ധിയുപദേശം മനസ്സിൽപ്പിടിക്കുന്നതു പ്രധാനമാണ്. “ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.” നാം അപൂർണരാണെന്ന് അംഗീകരിച്ചുകൊണ്ട് ക്രമമായി നമ്മുടെ ആത്മീയതയെ പരിശോധിക്കുന്നതാണ് ജ്ഞാനപൂർവകമായ ഗതി.—1 കൊരിന്ത്യർ 10:12; സദൃശവാക്യങ്ങൾ 28:14.