സുവാർത്ത സമർപ്പിക്കൽ—ലഘുലേഖകൾകൊണ്ട്
1 “ഞാൻ ഒരു സ്ത്രീയെ കടന്നുപോയപ്പോൾ അവർ എനിക്ക് ഒരു ലഘുലേഖ തന്നു,” ഒരു മനുഷ്യൻ സൊസൈററിക്ക് എഴുതി. “‘സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം’ എന്നായിരുന്നു അതിൽ കണ്ടത്. ഞാൻ അതു വായിക്കുന്നതിനുമുമ്പ് എനിക്ക് നിരാശയായിരുന്നു. എന്നാൽ പിന്നീട് ഞാൻ വളരെ ഉന്നമനം പ്രാപിക്കുകയും സമാധാനമനുഭവിക്കുകയും ചെയ്തു.” ആ മനുഷ്യൻ കൂടുതൽ വിവരങ്ങൾ അറിയാനാഗ്രഹിക്കുകയും അതിനുവേണ്ടി എഴുതുകയും ചെയ്തു. “ഞാൻ നിങ്ങളിൽനിന്ന് ‘നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും’ എന്ന പുസ്തകം ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്.”
2 തീർച്ചയായും, ഇപ്പോൾ യഹോവയെ സ്തുതിക്കുന്ന അനേകരുടെ ആത്മീയവിശപ്പു വർദ്ധിപ്പിക്കപ്പെട്ടത് ലഘുലേഖകളാലായിരുന്നു. നിങ്ങൾ നിങ്ങളുടെ ശുശ്രൂഷയിൽ ലഘുലേഖകളുപയോഗിക്കുന്നുണ്ടോ? അനേകർ ഉപയോഗിക്കുന്നു. ബ്രൂക്ലിനിൽ മാത്രമായി, സമാധാനപൂർണ്ണമായ പുതിയ ലോകം എന്ന ലഘുലേഖയുടെ 12 കോടി 20 ലക്ഷം പ്രതികളും ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം, യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?, മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? എന്ന വേറെ മൂന്നു ലഘുലേഖകളുടെ ഏതാണ്ട് 25 കോടി പ്രതികളും അച്ചടിച്ചിട്ടുണ്ട്.
3 നാം ഒരിക്കലും ഈ ചുരുങ്ങിയ സന്ദേശങ്ങളിൽ വിശദീകരിക്കപ്പെട്ടിരിക്കുന്ന ദൈവവചനത്തിന്റെ ശക്തിയെ താഴ്ത്തിമതിക്കരുത്. (എബ്രാ. 4:12; സെഖര്യാവ് 4:10 താരതമ്യപ്പെടുത്തുക; യക്കോബ് 3:4, 5) ഒരു സാക്ഷി ഇങ്ങനെ എഴുതി: “ഞാൻ വാച്ച്ററവർ സൊസൈററിയുടെ അനേകം ലഘുലേഖകൾ വായിച്ചു, ഒടുവിൽ ഞാൻ സത്യം പഠിച്ചു.” അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: “ഈ തിരക്കു പിടിച്ച ലോകത്തിൽ ആളുകൾ മിക്കപ്പോഴും വായിക്കാൻ അധികം സമയമെടുക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ലഘുലേഖകൾ ഒരു പ്രധാനപ്പെട്ട സന്ദേശം ഉൾക്കൊളളാൻതക്ക ദീർഘമാണെങ്കിലും നോക്കുന്നതിനുമുമ്പുതന്നെ ആളുകളെ അകററിക്കളയാൻതക്കവണ്ണം അത്ര ദീർഘമല്ല.”
4 വിവിധ കാരണങ്ങളാൽ ആളുകൾ നമ്മിൽനിന്ന് സാഹിത്യം സ്വീകരിക്കാൻ മടിയുളളവരാണ്. എന്നാൽ വെറുമൊരു ലഘുലേഖ സ്വീകരിക്കുന്നത് അനേകർക്ക് സുഖപ്രദമാണ്. തനിക്ക് ഒരു ചെറിയ പ്ലാസ്ററിക്ക് കവർ ഉണ്ടെന്നും അതിലെ ലഘുലേഖകൾ കാണിച്ചിട്ട് ഇഷ്ടമുളളതു തെരഞ്ഞെടുക്കാൻ വീട്ടുകാരനെ അനുവദിക്കുന്നുവെന്നും ഒരു സർക്കിട്ട്മേൽവിചാരകൻ വിശദീകരിക്കുന്നു. “തെരഞ്ഞെടുക്കപ്പെടുന്ന ഒന്നാം നമ്പർ ലഘുലേഖ യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?” എന്നതായിരുന്നുവെന്ന് അദ്ദേഹം എഴുതുന്നു.
പ്രാരംഭ സമ്പർക്കത്തിൽ
5 ഒരു ലഘുലേഖയോ നോട്ടീസോ കൊടുക്കുന്നത് സംഭാഷണങ്ങൾ തുടങ്ങുന്നതിനുളള ഒരു ഫലപ്രദമായ മാർഗ്ഗമാണെന്ന് ചില പ്രസാധകർ കണ്ടെത്തുന്നു. അവയിലൊന്ന് സമർപ്പിക്കുന്നതിനാൽ കതകു തുറക്കാൻ മടിയുളള ഒരു വീട്ടുകാരൻ അങ്ങനെ ചെയ്യാൻ പ്രേരിതനായേക്കാം.
6 ഒരു വീട്ടുകാരൻ സ്പഷ്ടമായി തിരക്കിലാണെങ്കിൽ അല്ലെങ്കിൽ ദുഃഖിതനാണെങ്കിൽ ഒരു ലഘുലേഖ മാത്രമായിരിക്കാം ആവശ്യമായിരിക്കുന്നത്. ഒരു സ്ത്രീ മരിച്ചവരുടെ പ്രത്യാശയെക്കുറിച്ചുളള ലഘുലേഖയാൽ വളരെ ആശ്വസിപ്പിക്കപ്പെട്ടതിനാൽ അവർ കൂടുതൽ വിവരങ്ങൾക്കായി സൊസൈററിക്ക് എഴുതി. വീട്ടിൽ ആരുമില്ലാത്തപ്പോൾ യാത്രക്കാർ കാണുകയില്ലാത്തിടത്ത് വീട്ടുകാരനുവേണ്ടി ഒരു ലഘുലേഖ ഇട്ടേക്കാവുന്നതാണ്.
മടക്കസന്ദർശനങ്ങളിൽ
7 മുമ്പ് ഒരളവിലുളള താത്പര്യം പ്രകടമാക്കിയിടത്ത് മടങ്ങിച്ചെല്ലുമ്പോൾ ഒരാൾക്ക് ഇങ്ങനെ പറയാം: “ഹലോ, [പേർ പറയുക]. താങ്കളെ വീട്ടിൽ കണ്ടതിൽ എനിക്ക് യഥാർത്ഥ സന്തോഷമുണ്ട്. നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ, ബൈബിളിനെക്കുറിച്ച് സംസാരിക്കാൻ താങ്കൾ സമയമെടുത്തതിൽ എനിക്ക് മതിപ്പുതോന്നി. താങ്കൾക്കു താത്പര്യമുണ്ടായിരിക്കാമെന്ന് ഞാൻ വിചാരിക്കുന്ന കൂടുതലായ കുറെ വിവരങ്ങൾ എന്റെ പക്കലുണ്ട്. ഒരു പുതിയ ലോകത്തിലെ സമാധാനപൂർണ്ണമായ ജീവിതം എന്ന ഈ ലഘുലേഖയിൽ അതു കാണപ്പെടുന്നു. താങ്കൾക്ക് ഓർമ്മയുണ്ടെങ്കിൽ, മുമ്പ് നമ്മൾ സംസാരിച്ചത് മനുഷ്യവർഗ്ഗത്തിന് യഥാർത്ഥവും നിലനിൽക്കുന്നതുമായ സമാധാനം കൈവരുത്താനുളള ബൈബിളിന്റെ വാഗ്ദാനത്തെക്കുറിച്ചായിരുന്നു. എന്നിരുന്നാലും, അനേകർ ഈ വാഗ്ദാനങ്ങൾ വായിക്കുമ്പോൾ സ്വർഗ്ഗത്തെക്കുറിച്ചുമാത്രമേ ചിന്തിക്കുന്നുളളു. എന്നാൽ ഈ അനുഗ്രഹങ്ങൾ ഇവിടെ ഭൂമിയിൽ വരുമെന്ന് സങ്കീർത്തനം 37:29 സൂചിപ്പിക്കുന്നുവെന്ന് ശ്രദ്ധിക്കുക. [തിരുവെഴുത്തു വായിക്കുകയും വീട്ടുകാരനെ അതു ലഘുലേഖയിൽ കാണിക്കുകയും ചെയ്യുക] അതു താത്പര്യജനകമായി തോന്നുന്നില്ലേ? [പല ഖണ്ഡികകൾ പരിചിന്തിക്കുക.] പ്രോൽസാഹകങ്ങളായ കൂടുതൽ തിരുവെഴുത്തുകൾ ഈ ലഘുലേഖയിലുണ്ട്. നിങ്ങൾ അവയും തുല്യമായി താത്പര്യജനകമാണെന്നു കണ്ടെത്തും. ഞാൻ അടുത്ത പ്രാവശ്യം വരുമ്പോൾ ഇന്നത്തെപ്പോലെ നമുക്ക് ഒരുമിച്ച് അവയിൽ ചിലതു വായിക്കാം.”
8 സത്യമായി, നമ്മുടെ ലഘുലേഖകൾ യഹോവയിൽനിന്നുളള ദാനങ്ങളാണ്. അവന്റെ സ്തുതിക്കും നമ്മുടെ നിത്യാനുഗ്രഹത്തിനുംവേണ്ടി നാം ഫലപ്രദമായ ഒരു ശുശ്രൂഷ നിർവഹിക്കുമ്പോൾ നമുക്ക് ഈ വിലയേറിയ സഹായം വിദഗ്ദ്ധമായി ഉപയോഗിക്കാം.—സദൃശവാക്യങ്ങൾ 22:29.