സുവാർത്ത സമർപ്പിക്കൽ—കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്ത് മാസികകൾകൊണ്ട്
1 പത്രോസും യോഹന്നാനും സമരിയായിൽ ഒരു പൂർണ്ണസാക്ഷ്യം നൽകിയെന്നും പിന്നീട് “അനേകം ഗ്രാമങ്ങളിലും സുവാർത്ത” പ്രഖ്യാപിച്ചുവെന്നും പ്രവൃത്തികൾ 8:25-ൽ നാം വായിക്കുന്നു. ഇന്ന് നാമും ഒരു പൂർണ്ണമായ സാക്ഷ്യം കൊടുക്കുന്നതിന് നമ്മുടെ സഭക്ക് നിയമിച്ചുകിട്ടിയിട്ടുളള പ്രദേശം തീർക്കുന്നതിന് ജാഗ്രതയുളളവരായിരിക്കണം.
2 പ്രസാധകരുടെ സത്വരമായ വളർച്ചയോടെ അനേകം സഭകൾ തങ്ങളുടെ പ്രദേശങ്ങൾ ഇപ്പോൾ വളരെ കൂടെക്കൂടെ പ്രവർത്തിക്കുന്നു. പ്രദേശങ്ങളിൽ കൂടെക്കൂടെ പ്രവർത്തിക്കുന്നതുസംബന്ധിച്ച നമ്മുടെ പ്രാരംഭപ്രതികരണം നിഷേധാത്മകമായിരിക്കാമെന്നിരിക്കെ, സംഗതിയതായിരിക്കണമെന്നില്ല. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ ലക്കത്തിലും നമ്മുടെ പ്രദേശത്തെ ആളുകളുമായി പങ്കിടുന്നതിന് എല്ലായ്പ്പോഴും പുതിയതും രസകരവുമായ വിഷയങ്ങൾ ഉണ്ട്. കൂടാതെ, നാം നമ്മുടെ പ്രദേശം അധികം കൂടെക്കൂടെ പ്രവർത്തിക്കുന്നതിനാൽ നമുക്ക് ഓരോ വാതുക്കലും കൂടുതൽ സമയം ചെലവഴിക്കുന്നതിന് അവസരമുണ്ട്.
ആളുകളുമായി സംഭാഷണത്തിലേർപ്പെടുക
3 നമ്മുടെ മുഴുപ്രദേശവും തീർക്കുന്നതിനും മാസികകൾ വിപുലമായി വിതരണംചെയ്യുന്നതിനും വളരെ ഹ്രസ്വമായ മാസികാവതരണങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും, കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പ്രസാധകർ വീട്ടുകാരുമായി സംഭാഷണത്തിലേർപ്പെടുന്നതിന് കൂടുതൽ സമയം എടുക്കുന്നത് വിശേഷാൽ നല്ലതാണ്. കൊച്ചുകുട്ടികൾക്കുപോലും തങ്ങൾക്ക് ലേഖനത്തിൽ രസകരമായിരുന്നതിനെ വികസിപ്പിക്കാൻ കഴിയും. ഇത് എങ്ങനെ നിർവഹിക്കാൻ കഴിയും? മാസികകളിലെ ലേഖനങ്ങൾ പരിചിതമാക്കുന്നത് മർമ്മപ്രധാനമാണ്. ഇതിന് സമയവും മുൻചിന്തയും ആവശ്യമാണ്. മാസികകൾ വായിക്കുമ്പോൾ നിങ്ങളുടെ പ്രദേശത്തെ ആളുകൾക്ക് ആകർഷകമായിരിക്കുന്നതെന്തെന്ന് നിശ്ചയപ്പെടുത്തുക. അതിനുശേഷം സേവനത്തിനുപോകുന്നതിനുമുമ്പ് മാസികകളിൽ കണ്ണോടിക്കുകയും നിങ്ങൾ പ്രദീപ്തമാക്കുന്ന വിഷയങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യുക. വീടുകളിലെ വ്യത്യസ്തസാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾ ഏതു ലേഖനം പ്രദീപ്തമാക്കുമെന്ന് പരിചിന്തിക്കുക. നിങ്ങളുടെ മുഖവുരയിൽ ഒരു മാസികയിലെ ഏററവും നല്ല ലേഖനങ്ങളിൽ ഒന്ന് കേന്ദ്ര ആശയമെന്ന നിലയിൽ ഉപയോഗിക്കുക. ഒരു സൗഹാർദ്ദപൂർവകമായ സംഭാഷണത്തിൽ വീട്ടുകാരന്റെ വീക്ഷണങ്ങൾ മനസ്സിലാക്കുകയും മാസികകൾ സമർപ്പിക്കുന്നതിൽ ക്രിയാത്മകമനോഭാവം ഉണ്ടായിരിക്കുകയും ചെയ്യുക.
നമ്മുടെ ഉദ്ദേശ്യം ഓർമ്മയിൽവെക്കുക
4 നാം വീടുതോറും പോകുന്നതിന്റെ ഉദ്ദേശ്യം എത്ര മാസികകൾ അഥവാ പുസ്തകങ്ങൾ സമർപ്പിക്കാൻ നമുക്കു കഴിയും എന്ന് കാണുകയെന്നതല്ല. മററുളളവർ സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ എത്തുന്നതിന് അവരെ സഹായിക്കുക എന്നതാണ്. പത്രോസും യോഹന്നാനും ശമര്യാക്കാരോട് യഹോവയുടെ വചനം പൂർണ്ണമായ ഒരു വിധത്തിൽ സംസാരിച്ചു, നാമും അതുപോലെ നമ്മുടെ പ്രദേശത്തെ ആളുകൾ സത്യത്തോട് പ്രതികരിക്കുന്നതിനുളള ഒരു അവസരം കൊടുക്കുന്നതിന് ആവശ്യമായ സമയം ചെലവഴിക്കുന്നതിന് ആഗ്രഹിക്കുന്നു.
5 നമ്മുടെ സംഭാഷണത്തിൽ മാസികകൾ ഒരു അടിസ്ഥാനമെന്ന നിലയിൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനാൽ നമുക്ക് ഈ ഉദ്ദേശ്യം നിർവഹിക്കാൻ കഴിയും. “സുവാർത്തയുടെ പാവനരഹസ്യം . . . ധൈര്യത്തോടെ അറിയിക്കുന്നതിന് . . . സംസാരപ്രാപ്തി” നൽകപ്പെടേണ്ടതിന് നമുക്കുവേണ്ടിയും മററുളളവർക്കുവേണ്ടിയും നാം പ്രാർത്ഥിക്കണം.—എഫേ. 6:18-20.