സുവാർത്ത സമർപ്പിക്കൽ—നേരിട്ടുളള സമീപനത്താൽ അദ്ധ്യയനങ്ങൾ ആരംഭിച്ചുകൊണ്ട്
1 “ശിഷ്യരാക്കാ”ൻ യേശു നമ്മോടു കല്പിച്ചു. (മത്താ. 28:19) ഇത് സാധിക്കുന്നതിന് സാധാരണയായി താത്പര്യക്കാരുമായി ബൈബിളദ്ധ്യയനങ്ങൾ തുടങ്ങേണ്ടതാവശ്യമാണ്. വീടുതോറുമുളള ശുശ്രൂഷയിൽ ബൈബിളദ്ധ്യയനങ്ങളാരംഭിക്കുന്നതിന് നേരിട്ടുളള സമീപനത്തിന്റെ ഉപയോഗത്തിന് ഇതു പെട്ടെന്ന് സാധിക്കുന്നതിനു നമ്മെ സഹായിക്കാൻ കഴിയും. അത് സന്ദർശിക്കുന്നതിലെ ഒരു മുഖ്യ ഉദ്ദേശ്യം വ്യക്തമാക്കുന്നതിനും ഉതകുന്നു.
2 ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നതിൽ നേരിട്ടുളള സമീപനമുപയോഗിക്കുമ്പോൾ നമുക്ക് എന്തു പറയാവുന്നതാണ്? വളരെ ലളിതമായ ഒരു സമീപനമാണ് ഏററവും നല്ലത്. നമുക്കിങ്ങനെ പറയാം: “എനിക്ക് ബൈബിൾ മനസ്സിലാക്കുന്നതിന് ആളുകളെ സഹായിക്കാൻ താത്പര്യമുണ്ട്. യാതൊരു ചെലവോ കടപ്പാടോ കൂടാതെ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടുമൊത്ത് നിങ്ങളുടെ വീട്ടിൽവെച്ച് അത് അദ്ധ്യയനംചെയ്യുന്നതിന് എനിക്ക് സന്തോഷമുണ്ട്. നമുക്ക് നിങ്ങളുടെ ബൈബിൾ ഉപയോഗിക്കാൻ കഴിയും. നിങ്ങൾക്ക് ഒരെണ്ണമില്ലെങ്കിൽ നിങ്ങൾക്ക് ഒരെണ്ണം ലഭ്യമാക്കാൻ എനിക്കു കഴിയും.”
3 മറെറാരു സമീപനം ഇതായിരിക്കാം: “ഇന്ന് സന്ദർശിക്കുന്നതിലുളള എന്റെ ഉദ്ദേശ്യം ഭവനബൈബിളദ്ധ്യയനത്തിന് പ്രോൽസാഹിപ്പിക്കുകയെന്നതാണ്. അത് ഈ ലോകം എങ്ങോട്ടു ഗതിചെയ്യുന്നുവെന്നും നമുക്കുവേണ്ടി ദൈവം എന്തു കരുതിവെച്ചിരിക്കുന്നുവെന്നും മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ബൈബിളിൽനിന്ന് ഏററവുമധികം പ്രയോജനംനേടാൻ കഴിയുമെന്ന് നിങ്ങൾക്കു കാണിച്ചുതരാൻ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ ഭാഗത്ത് കടപ്പാടോ ചെലവോ ഇല്ല.” വീട്ടുകാരന് സമ്മതമാണെങ്കിൽ നിങ്ങൾക്ക് സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖയോ സൃഷ്ടിപ്പുസ്തകമോ ഉപയോഗിക്കാം, ഒരുപക്ഷേ 234-ാം പേജിലെ 6-ാം ഖണ്ഡികയിൽ തുടങ്ങാം. ഈ അദ്ധ്യായത്തിന്റെ പ്രാരംഭ പേജുകൾ പറുദീസാ പുനഃസ്ഥാപിക്കാനുളള യഹോവയുടെ വാഗ്ദത്തത്തെ പ്രദീപ്തമാക്കുന്നു.
4 ബൈബിൾലഘുലേഖകൾ ഉപയോഗിക്കുക: നേരിട്ടുളള സമീപനമുപയോഗിക്കുമ്പോൾ ലഘുലേഖകൾ സഹായകമാണെന്ന് അനേകർ കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാരൻ വാതിൽക്കൽ വരുമ്പോൾ അയാൾക്ക് സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ കൊടുക്കുക. ചിത്രം മുഴുവൻ കാണാൻ കഴിയത്തക്കവണ്ണം അത് മടക്കാതെ കൊടുക്കുക. നിങ്ങളുടെ കൈയിൽ മറെറാരു ലഘുലേഖയുമെടുക്കുകയും ആദ്യത്തെ രണ്ട് ഖണ്ഡികകളിലെ ചോദ്യങ്ങൾ വായിക്കുകയോ പരാവർത്തനം ചെയ്യുകയോ ചെയ്യുക.. ഉത്തരങ്ങൾ ചർച്ചചെയ്യുകയും ഒന്നോ രണ്ടോ തെളിവുവാക്യങ്ങൾ വായിക്കുകയുംചെയ്യുക. പിന്നീട് നിങ്ങൾ ചർച്ച ആസ്വദിച്ചുവെന്ന് പറയുകയും മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുകയും ചെയ്യുക. ഉചിതമെങ്കിൽ നമ്മുടെ സൗജന്യ ഭവനബൈബിളദ്ധ്യയനപരിപാടി ചുരുക്കമായി വിശദീകരിക്കുകയോ കേവലം ലഘുലേഖയിലെ കൂടുതലായ ഒരു പോയിൻറ് ചർച്ചചെയ്യുന്നതിന് മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുകയോ ചെയ്യുക.
5 മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുമ്പോൾ വീട്ടുകാരന് താത്പര്യമുളവാക്കുമെന്ന് നിങ്ങൾ വിചാരിക്കുന്ന എന്തെങ്കിലും പറയുന്നത് നല്ലതാണ്. ഇത് ചോദ്യരൂപത്തിലായിരിക്കാൻ കഴിയും? അത് ചോദ്യത്തിന് ഉത്തരംപറയുന്ന നിങ്ങളുടെ അടുത്ത സന്ദർശനത്തിന് വീട്ടുകാരൻ നോക്കിപ്പാർത്തിരിക്കാൻ ഇടയാക്കും.
6 സൃഷ്ടിപ്പുസ്തകം പല വിധങ്ങളിൽ പ്രമുഖമാണ്. അത് ദൈവത്തിന്റെ അസ്തിത്വത്തെ തെളിയിക്കുന്ന ന്യായങ്ങൾ നൽകുന്നു. അത് പരിണാമം സത്യമായിരിക്കാവുന്നതല്ലാത്തതെന്തുകൊണ്ടെന്ന് പ്രകടമാക്കുന്നു. അത് ബൈബിളിനെ ദൈവവചനമെന്ന നിലയിൽ വിശ്വസിക്കാവുന്നതെന്തുകൊണ്ടെന്ന് തെളിയിക്കുന്നു. 18ഉം 19ഉം അദ്ധ്യായങ്ങളിലെ ചിത്രങ്ങൾ പരമാർത്ഥഹൃദയമുളള ആളുകളുടെ ശ്രദ്ധ പിടിച്ചെടുക്കുകയും ബൈബിളിലും യഹോവയുടെ ഉദ്ദേശ്യങ്ങളിലുമുളള താത്പര്യം ജനിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് നമുക്കെല്ലാം ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നതിനും “ശിഷ്യരാക്കാ”നുളള നിയോഗത്തിൽ പങ്കെടുക്കാനുമുളള ഓരോ അവസരത്തെയും പ്രയോജനപ്പെടുത്താം.—മത്താ. 24:14; 28:19, 20; മർക്കോ. 13:10.