ബൈബിൾ—കുഴപ്പംനിറഞ്ഞ ലോകത്തിൽ ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ഉറവ്
1 ഈ ലോകം മനുഷ്യവർഗത്തിൻമേൽ അതികഠിനമായ സമ്മർദം ചെലുത്തുകയും ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ഒരു ആവശ്യം ഉളവാക്കുകയും ചെയ്യുന്നു. യഥാർഥ ആശ്വാസത്തിന്റെ ഉറവ് ബൈബിൾ മാത്രമാണ്. അത് നീതിനിഷ്ഠമായ ഒരു പുതിയ ലോകത്തിന്റെ പ്രത്യാശ വാഗ്ദാനം ചെയ്യുന്നു. (റോമ. 15:4; 2 പത്രൊ. 3:13) ഉൾക്കാഴ്ച (ഇംഗ്ലീഷ്) പുസ്തകം വാല്യം 1, പേജ് 311 ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ബൈബിൾ ഇല്ലെങ്കിൽ നാം യഹോവയെക്കുറിച്ച് അറിയുകയില്ല, ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ ഫലമായുളള അത്ഭുതകരമായ പ്രയോജനങ്ങൾ സംബന്ധിച്ച് അറിയുകയില്ല, ദൈവത്തിന്റെ നീതിനിഷ്ഠമായ ലോകത്തിലെ ഒരു പ്രജയായി നിത്യജീവൻ നേടുന്നതിനു പാലിക്കേണ്ട വ്യവസ്ഥകൾ നാം മനസ്സിലാക്കുകയില്ല.”
2 ലോകത്തിൽനിന്നുളള സമ്മർദങ്ങൾ തരണം ചെയ്യാൻ ആളുകളെ സഹായിക്കുന്നതിനു ദൈവവചനമാകുന്ന ബൈബിൾ വഹിക്കുന്ന പങ്കിലേക്കു നവംബറിൽ നാം പ്രത്യേക ശ്രദ്ധ തിരിക്കും. സാധ്യമാകുമ്പോഴെല്ലാം നാം വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരവും ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകവും സമർപ്പിക്കും. ശരിയായ മനോനിലയുളള വ്യക്തികൾക്കു ബൈബിളിന്റെ മൂല്യം വിലമതിക്കാൻ കഴിയത്തക്കവണ്ണം നമുക്ക് എന്തു പറയാൻ കഴിയും?
3 നിങ്ങളെത്തന്നെ പരിചയപ്പെടുത്തിയശേഷം, നിങ്ങൾക്ക് ഏതാണ്ട് ഇങ്ങനെ പറയാവുന്നതാണ്:
◼“നമ്മുടെ മനസ്സമാധാനത്തെ കെടുത്തിക്കളയുന്ന പ്രശ്നങ്ങളാൽ നാം ചുററപ്പെട്ടിരിക്കയാണെന്നു നിങ്ങൾ ഒരുപക്ഷേ സമ്മതിച്ചേക്കും. ഈ പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നു നമുക്കു കാട്ടിത്തരുന്ന പ്രായോഗിക ബുദ്ധ്യുപദേശം നമുക്ക് എവിടെ കണ്ടെത്താൻ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിളിൽ വിശ്വാസം അർപ്പിക്കാമെന്നു ഞാൻ കണ്ടെത്തി, കാരണം എങ്ങനെ സന്തുഷ്ടരായിരിക്കാമെന്ന് അതു നമ്മെ പഠിപ്പിക്കുന്നു. [ലൂക്കൊസ് 11:28 വായിക്കുക.] ഞങ്ങളുടെ വേലയുടെ ഉദ്ദേശ്യം ബൈബിൾ വായിക്കുന്നതിനും അതിന്റെ പ്രബോധനങ്ങളിൽനിന്നു പ്രയോജനമനുഭവിക്കുന്നതിനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന ഈ ബൈബിൾ പഠന സഹായിക്ക് അതു ചെയ്യുന്നതിനു നിങ്ങളെ സഹായിക്കാൻ കഴിയും. ലോകത്തിന്റെ മിക്ക പ്രശ്നങ്ങളുടെയും കാരണം എന്താണ് എന്നതു സംബന്ധിച്ച് അതു പറയുന്നതു ശ്രദ്ധിക്കുക.” [187-ാം പേജിലെ 9-ാം ഖണ്ഡികയുടെ രണ്ടാമത്തെ വാചകം വായിക്കുക.] ഗവൺമെൻറ്, നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികകളും അല്ലെങ്കിൽ യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും പുസ്തകവും സമാനമായ രീതിയിൽ സമർപ്പിക്കാൻ കഴിയും.
4 ഇതുപോലുളള ഒരു ലളിതമായ സമീപനം ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
◼“ദൈവവചനമായ ബൈബിളിനോട് ഏറിയ ആദരവുണ്ടായിരിക്കാൻ ഞങ്ങൾ താത്പര്യപൂർവം പ്രോത്സാഹിപ്പിക്കുകയാണ്. നിങ്ങൾക്കു ബൈബിളിൽ വിശ്വസിക്കാൻ കഴിയുന്നതിന്റെ കാരണം എന്ന ഈ ലഘുലേഖയുടെ ഒരു പ്രതി നിങ്ങൾക്കു തരാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു മെച്ചപ്പെട്ട ലോകത്തിന്റെ ഉറച്ച പ്രത്യാശയ്ക്കുവേണ്ടി നമുക്കു ബൈബിളിലേക്കു നോക്കാൻ കഴിയുന്നതെന്തുകൊണ്ടെന്ന് അതു വിശദീകരിക്കുന്നു. [6-ാം പേജിലേക്കു തിരിയുക, അവസാനത്തെ ഖണ്ഡികയോടൊപ്പം സങ്കീർത്തനം 37:29 വായിക്കുക.] ഈ ലഘുലേഖ നിങ്ങൾ വായിക്കുക, അടുത്ത തവണ ഞാൻ സന്ദർശിക്കുമ്പോൾ, ബൈബിൾ വാഗ്ദാനം ചെയ്യുന്ന പ്രത്യാശ സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നുവെന്നു പറയുക.”
5 ഉചിതമായിരിക്കുന്നിടത്ത്, ഒരു ബൈബിളധ്യയനം ആരംഭിക്കുന്നതിനു നേരിട്ടുളള ഈ സമീപനം ഉപയോഗിക്കാൻ കഴിഞ്ഞേക്കും:
◼“നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിളധ്യയന കോഴ്സ് വാഗ്ദാനം ചെയ്യാനാണു ഞാൻ നിങ്ങളെ സന്ദർശിക്കുന്നത്. ബൈബിൾ ദൈവനിശ്വസ്തമാണ്, അതിന്റെ പ്രബോധനം കാര്യങ്ങൾ നേരെയാക്കാൻ നമ്മെ സഹായിക്കുന്നു. ആധുനിക ഭാഷയിലെ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം വ്യക്തിപരമായ പഠനത്തിനുവേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. ഇത് എങ്ങനെ ഉപയോഗിക്കാമെന്നു ഹ്രസ്വമായി ഞാൻ പ്രകടിപ്പിക്കാം. [1653-ാം പേജിലേക്കു തിരിഞ്ഞ് 23A-ലേക്കു ശ്രദ്ധ ക്ഷണിക്കുക. പരാമർശിച്ചിരിക്കുന്ന ഒന്നോ രണ്ടോ തിരുവെഴുത്തുകൾ എടുത്തുനോക്കുക. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തു ഭാഗങ്ങൾ എടുത്തുനോക്കുന്നത് ദൈവം തന്റെ രാജ്യം മുഖേന നിവർത്തിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത് എങ്ങനെ വെളിപ്പെടുത്തുമെന്നു വിശദീകരിക്കുക.] മടങ്ങിവരുന്നതിനും ഈ രാജ്യപ്രത്യാശ കൂടുതലായി ചർച്ചചെയ്യുന്നതിനും ഞാൻ സന്തോഷമുളളവനാണ്.”
6 ബൈബിൾ ആശ്വാസത്തിന്റെയും പ്രത്യാശയുടെയും അതുപോലെതന്നെ നമ്മെ നിത്യജീവനിലേക്കു നയിക്കാൻ കഴിയുന്ന സത്യത്തിന്റെയും ഉറവാണ്. (യോഹ. 17:3, 17) മററുളളവരുമായി ബൈബിൾ പരിജ്ഞാനം പങ്കുവെക്കുന്നതു “സകലമനുഷ്യരും രക്ഷപ്രാപി”ക്കണമെന്ന് “ഇച്ഛിക്കുന്ന” യഹോവയെ പ്രസാദിപ്പിക്കുന്നു.—1 തിമൊ. 2:4.