രാജ്യവാർത്ത നമ്പർ 38 ഡിസംബറിൽ വിതരണം ചെയ്യപ്പെടുന്നു!
1. മരിച്ചവരെ സംബന്ധിച്ച് ഏതു ചോദ്യങ്ങളാണ് ആളുകൾക്കുള്ളത്, ഡിസംബറിൽ ഇവയ്ക്ക് ഉത്തരം നൽകുന്നത് എങ്ങനെ?
1 ആളുകളുടെ വിശ്വാസം എന്തായിരുന്നാലും മരണം എല്ലാവരുടെയും ശത്രുതന്നെയാണ്. (1 കൊരി. 15:26) മരിച്ചവർ എവിടെയെന്നും നമ്മൾ അവരെ എന്നെങ്കിലും കാണുമോ എന്നും അനേകർ സന്ദേഹിക്കുന്നു. അതുകൊണ്ട് “മരിച്ചവർ വീണ്ടും ജീവിക്കുമോ?” എന്ന രാജ്യവാർത്ത നമ്പർ 38-ന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന വിതരണത്തിൽ ഗോളമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകൾ പങ്കെടുക്കും. ഈ പ്രത്യേക പ്രചാരണ പരിപാടി ഡിസംബർ 1-ന് ആരംഭിക്കും. പിന്നീട് രാജ്യവാർത്ത നമ്പർ 38 ഒരു ലഘുലേഖയെന്ന നിലയിൽ ശുശ്രൂഷയിൽ ഉപയോഗിക്കും.
2. രാജ്യവാർത്ത നമ്പർ 38 തയ്യാറാക്കിയിരിക്കുന്നത് ഏതു വിധത്തിലാണ്?
2 ഇത് തയ്യാറാക്കിയിരിക്കുന്ന വിധം: കൗതുകമുണർത്തുന്ന തലക്കെട്ടിനോടൊപ്പം “നിങ്ങളുടെ അഭിപ്രായത്തിൽ. . . ഉവ്വ്? ഇല്ല? ഒരുപക്ഷേ?” എന്നീ വാക്കുകൾ മുൻഭാഗത്തു കാണത്തക്കവിധം നീളപ്പാടു മടക്കിയിട്ട് കൊടുക്കത്തക്ക വിധമാണ് രാജ്യവാർത്ത നമ്പർ 38 തയ്യാറാക്കിയിരിക്കുന്നത്. വായനക്കാരൻ രാജ്യവാർത്ത തുറക്കുമ്പോൾ തലക്കെട്ടിലെ ചോദ്യത്തിനുള്ള ബൈബിളിന്റെ ഉത്തരം എന്തെന്നും അത് തനിക്ക് എന്ത് അർഥമാക്കുന്നുവെന്നും അദ്ദേഹം മനസ്സിലാക്കുന്നു. ബൈബിളിൽ വിശ്വസിക്കാനാകുന്നതിന്റെ തെളിവുകളും അദ്ദേഹം കാണും. രാജ്യവാർത്തയുടെ പിൻഭാഗത്ത്, ചിന്തോദ്ദീപകമായ ചോദ്യവും കൂടുതൽ പഠിക്കാനുള്ള ക്ഷണവും നൽകിയിരിക്കുന്നു.
3. രാജ്യവാർത്ത നമ്പർ 38 വിതരണം ചെയ്യുന്നത് എങ്ങനെയായിരിക്കും?
3 ഇതിന്റെ വിതരണം എങ്ങനെയായിരിക്കും? സ്മാരകത്തിനും ഡിസ്ട്രിക്റ്റ് കൺവെൻഷനും ഉള്ള ക്ഷണക്കത്തുകൾ വിതരണം ചെയ്യുന്ന രീതിയിലായിരിക്കും ഈ പ്രചാരണ പരിപാടിയും. 2013 ഏപ്രിൽ 1-ലെ കത്തിനു ചേർച്ചയിൽ പ്രദേശം പ്രവർത്തിച്ചുതീർക്കാൻവേണ്ട നിർദേശം മൂപ്പന്മാർ നൽകും. പ്രദേശം കുറവുള്ള സഭകൾക്ക് കൂടുതൽ പ്രദേശമുള്ള അയൽസഭകളെ സഹായിക്കാവുന്നതാണ്. ഓരോ ആഴ്ചയിലേക്കും ആവശ്യമുള്ള രാജ്യവാർത്ത നമ്പർ 38 മാത്രമേ പ്രസാധകർ എടുക്കാവൂ. വീടുതോറുമുള്ള പ്രവർത്തനത്തിനു ശേഷം ബാക്കിയായവ പരസ്യ സാക്ഷീകരണത്തിലൂടെ വിതരണം ചെയ്യാനാകും. മാസാവസാനത്തിനു മുമ്പ് ലഘുലേഖകൾ തീരുന്നപക്ഷം ആ മാസത്തെ സമർപ്പണസാഹിത്യം നൽകാവുന്നതാണ്. ആദ്യശനിയാഴ്ച ബൈബിളധ്യയനം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം ഈ പ്രത്യേക പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനു നാം ഊന്നൽ നൽകും. അനുയോജ്യമെങ്കിൽ വാരാന്തങ്ങളിൽ നാം മാസികകളും ഇതോടൊപ്പം സമർപ്പിക്കും. ഈ പ്രത്യേക പ്രചാരണ പരിപാടിയിൽ പൂർണ്ണമായ പങ്കുണ്ടായിരിക്കാൻ നിങ്ങൾ ക്രമീകരണങ്ങൾ നടത്തുമോ?