നടീലും നനക്കലും—ശിഷ്യരാക്കലിലേക്കുളള പടികൾ
1 “ഞാൻ നട്ടു, അപ്പല്ലോസ് നനച്ചു, എന്നാൽ ദൈവം വളർത്തിക്കൊണ്ടിരുന്നു.” (1 കൊരി. 3:6) അങ്ങനെ അപ്പോസ്തലനായ പൗലോസ് ക്രിസ്തുവിന്റെ ശിഷ്യരെ ഉളവാക്കുന്നതിലെ മൂന്ന് അടിസ്ഥാന പടികൾ തിരിച്ചറിയിച്ചു. ആദ്യത്തെ രണ്ട് പടികളായ നടീലിലും നനക്കലിലും, സമർപ്പിതരും സ്നാപനമേററവരുമായ ദൈവദാസൻമാരുടെമേൽ സ്ഥിതിചെയ്യുന്ന ഒരു പദവിയും ഉത്തരവാദിത്തവും ഉൾപ്പെടുന്നു.
2 ഇതിൽ അനൗപചാരികമായും മററു വിധങ്ങളിലും നടത്തുന്ന പരസ്യമായും വീടുതോറുമുളള പ്രസംഗം ഉൾപ്പെടുന്നു. അതിൽ യേശു കല്പിച്ച സകല കാര്യങ്ങളും അനുഷ്ഠിക്കാൻ ആളുകളെ പടിപടിയായി പഠിപ്പിക്കുന്നത് ഉൾപ്പെടുന്നു. (മത്താ. 28:19, 20) ഈ ഒടുവിലത്തെ പടി താത്പര്യം കാണിക്കുന്നവർക്ക് മടക്കസന്ദർശനം നടത്തി അവരുമായി ബൈബിൾചർച്ചകൾ നടത്തുന്നതിനാലും ബൈബിളദ്ധ്യയനം നടത്തുന്നതിനാലും മാത്രമേ നിറവേററാൻ കഴിയൂ. നിങ്ങൾ സത്യത്തിന്റെ വിത്ത് വിതച്ചുകൊണ്ടും അനന്തരം ആവശ്യമായ നനക്കലും പരിചരണവും മുഖേന പിന്തുടർന്നുകൊണ്ടും യഹോവയുമായി സഹകരിക്കുന്നതിലൂടെ അവന്റെ വിശ്വസ്തനായ ഒരു സഹപ്രവർത്തകനാണെന്ന് തെളിയിക്കുന്നുണ്ടോ?—1 കൊരി. 3:9.
സാദ്ധ്യതയും ആവശ്യവും തിരിച്ചറിയൽ
3 ഇൻഡ്യയിൽ 1990ലെ സേവനവർഷത്തിൽ നമ്മൾ ഏതാണ്ട് 4,14,000 പുസ്തകങ്ങളും ചെറുപുസ്തകങ്ങളും 8,94,000ത്തോടടുത്ത് മാസികകളും വിതരണംചെയ്തു! നമുക്ക് സസ്മാരകത്തിന് 28,000ത്തിൽപരം പേരുടെ ഹാജരും കിട്ടി, ആ വർഷത്തെ ശരാശരി 9,725 പ്രസാധകരെക്കാൾ വളരെ കൂടുതൽ. സാഹിത്യവിതരണം നമ്മുടെ വേലയിലെ നടീൽവശത്തിന്റെ ഒരു അവിഭാജ്യഭാഗമാണ്. അങ്ങനെ വിതക്കപ്പെടുന്ന സത്യത്തിന്റെ വിത്തിന് പുതിയ ശിഷ്യരെ ഉളവാക്കുന്നതിനുളള വമ്പിച്ച സാദ്ധ്യതയുണ്ട്. എന്നാൽ ദൈവത്തിന്റെ സഹപ്രവർത്തകരെന്ന നിലയിൽ ഇവർക്ക് മടക്കസന്ദർശനം നടത്താനും ബൈബിൾവിഷയങ്ങളിലെ അവരുടെ താത്പര്യം നട്ടുവളർത്താനും നാം പ്രേരിതരാകുന്നുണ്ടോ? ഇൻഡ്യയിലെ സഭാപ്രസാധകർക്ക് ഇപ്പോൾ ശരാശരി 0.4 ബൈബിളദ്ധ്യയനങ്ങളുണ്ട്. ഓരോ പ്രസാധകനും സത്യത്തിന്റെ വിത്തു വിതക്കുന്ന ആദ്യനടപടിക്കതീതമായി പോയി പുരോഗമനാത്മകമായ ബൈബിളദ്ധ്യയനങ്ങൾ നടത്താൻ ശ്രമിക്കുന്നതിനുളള തന്റെ വ്യക്തിപരമായ ഉത്തരവാദിത്വത്തെ കൂടുതൽ സൂക്ഷ്മമായി വിലമതിക്കുമെങ്കിൽ ഈ ശരാശരി മെച്ചപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വിവിധ പരിമിതികൾ നിമിത്തം ചിലർക്ക് ഒന്നോ അധികമോ ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്താൻ കഴിയാതിരുന്നേക്കാമെങ്കിലും ഓരോരുത്തരും തന്റെ വ്യക്തിപരമായ സാഹചര്യങ്ങൾ പുനരവലോകനം ചെയ്യുന്നത് നല്ലതാണ്.
4 ചില പ്രദേശങ്ങളിൽ നടക്കുന്നതെന്താണെന്ന് കാണുന്നത് കൗതുകകരമാണ്. സഭകൾക്ക് ഫലപൂർണ്ണമായ പ്രദേശമുണ്ട്. ഓരോ പ്രസാധകനും ഒന്നു മുതൽ രണ്ടുവരെ ബൈബിളദ്ധ്യയനങ്ങൾ ശരാശരി റിപ്പോർട്ടുചെയ്യുന്നുമുണ്ട്. പുതിയ ശിഷ്യരിലെ വർദ്ധനവ് നടത്തപ്പെടുന്ന ബൈബിളദ്ധ്യയനങ്ങളുടെ എണ്ണത്തിന് ആനുപാതികമാണ്. ഇത് 1991ലെ വാർഷികപ്പുസ്തകത്തിൽ റിപ്പോർട്ടുചെയ്തിരിക്കുന്ന പ്രകാരമുളള ശരാശരി പ്രസാധകരുടെ എണ്ണവും ബൈബിളദ്ധ്യയനങ്ങളുടെ എണ്ണവും തമ്മിൽ താരതമ്യപ്പെടുത്തുന്നതിൽനിന്ന് മനസ്സിലാക്കാവുന്നതാണ്.
5 ബൈബിളദ്ധ്യയനം നടത്തുന്നതിനുളള നമ്മുടെ പ്രേരകം നാം പ്രസംഗിക്കുന്ന രാജ്യസന്ദേശത്തോടു പ്രതികരിക്കുന്ന ആളുകളോടുളള നമ്മുടെ സ്നേഹമായിരിക്കണം. ആളുകളോടുളള യഹോവയുടെ സ്നേഹപൂർവകമായ താത്പര്യത്തിൽ നാം ആത്മാർത്ഥമായി പങ്കുപററുകയും അവരുടെ രക്ഷ അവരുടെ ആത്മീയവളർച്ചയോട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുകയും വേണം. (1 പത്രോ. 2:2) വളർച്ചയെ പുഷ്ടിപ്പെടുത്തുന്നതിന് വെളളമാവശ്യമുളള അക്ഷരീയ ചെടികളെപ്പോലെ രാജ്യസന്ദേശത്തിൽ പ്രാരംഭ താത്പര്യം പ്രകടമാക്കുന്ന ആളുകളെ ഭവനബൈബിളദ്ധ്യയനങ്ങൾ മുഖേന ക്രമമായി ദൈവസ്ഥാപനത്തിലേക്ക് തിരിച്ചുവിടാത്തപക്ഷം അവർ സാധാരണയായി മീററിംഗുകൾക്ക് ഹാജരായിത്തുടങ്ങുകയില്ല.
6 നമ്മുടെ ഭാഗത്തെ അനുസരണവും ചിത്രത്തിലേക്കു വരുന്നു. സത്യത്തിന്റെ പക്ഷത്തുളളവർ തന്റെ ശബ്ദത്തിന് ചെവി കൊടുക്കുന്നുവെന്ന് യേശു പറയുകയുണ്ടായി. (യോഹ. 18:37) പ്രസംഗിക്കാനും പഠിപ്പിക്കാനും തന്റെ ശിഷ്യൻമാരോട് അവൻ കല്പിച്ചു. ഈ വേല നിർവഹിക്കാൻ അവൻ അവരെ സജ്ജരാക്കി. ഒരു ഉപദേഷ്ടാവെന്ന നിലയിലുളള തന്റെ മുന്തിയ ദൃഷ്ടാന്തത്താലും ആളുകളോടുളള തന്റെ ആഴമായ താത്പര്യത്താലും യേശു മററുളളവരെ സഹായിക്കുന്നതിൽ നമുക്ക് പിന്തുടരാൻ മാതൃക വെച്ചു. (ലൂക്കോ. 6:40; യോഹ. 13:13; 14:12) നമ്മുടെ ശ്രമങ്ങൾക്ക് നമ്മുടെയും നാം പഠിപ്പിക്കുന്നവരുടെയും രക്ഷക്ക് സംഭാവനചെയ്യാൻ കഴിയും.—1 തിമൊ. 4:16.
ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നതിനുളള സഹായങ്ങൾ
7 ഒരു വിദഗ്ദ്ധ കരകൗശലപ്പണിക്കാരൻ തന്റെ വേല കുററമററതാക്കാൻ കൈവശത്തിലുളള വിവിധ പണിയായുധങ്ങളിൽനിന്ന് നല്ലത് തെരഞ്ഞെടുക്കുന്നു. ഉപദേഷ്ടാക്കളെന്ന നിലയിൽ നമുക്ക് നമ്മുടെ കൈവശം ലഘുപത്രികകളും ലഘുലേഖകളുമുൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുണ്ട്. ഇവ വിവിധപശ്ചാത്തലങ്ങളോടും വീക്ഷണഗതികളോടും കൂടിയ ആളുകളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് നമ്മെ സഹായിക്കാനുളള പണിയായുധങ്ങളായി സംവിധാനംചെയ്യപ്പെട്ടിരിക്കുന്നു.
8 ചില പ്രസാധകർക്ക് ബൈബിൾചർച്ചകൾ അവതരിപ്പിക്കുന്നതിന് ലഘുലേഖകളും ലഘുപത്രികകളും ഉപയോഗിക്കുന്നതിൽ നല്ല ഫലങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ ഈ അത്ഭുതകരമായ പ്രത്യാശയെ വർണ്ണിക്കുന്നതിന് 20ൽപരം വ്യത്യസ്ത വാക്യങ്ങൾ സൂചിപ്പിക്കുകയോ വർണ്ണിക്കുകയോ ചെയ്യുന്നു. ഉത്തേജകമായ പല ബൈബിൾചർച്ചകൾ വികസിപ്പിക്കുന്നതിന് ഈ തിരുവെഴുത്തുകൾ ഉപയോഗിക്കാൻ കഴിയും. നമ്മുടെ ലഘുപത്രികകൾക്കും നയനാകർഷവും ലളിതവുമായ ഒരു വിധത്തിൽ ആളുകളെ ഈ അടിസ്ഥാന ബൈബിൾസത്യങ്ങൾ പരിചയപ്പെടുത്തുന്നതിനും കൂടുതലായ പരിശോധന നടത്തുന്നതിന് അവരെ പ്രചോദിപ്പിക്കുന്നതിനും കഴിയും.
9 പരിമിതമായ വിദ്യാഭ്യാസമോ കാഴ്ചക്കുറവോ ഉളള ആരെയെങ്കിലും നിങ്ങൾക്കറിയാമോ? അങ്ങനെയുളള ഒരാളുമായി തുടർച്ചയായ ഒരു ബൈബിൾചർച്ച ഏർപ്പാടുചെയ്യാൻ നിങ്ങൾ ഭൂമിയിലെ നിത്യജീവൻ എന്നേക്കും ആസ്വദിക്കുക! എന്ന ലഘുപത്രിക ഉപയോഗിക്കുന്നത് പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? “നോക്കൂ!” ലഘുപത്രിക മറെറാരു നല്ല പണിയായുധമാണ്, അത് ഭാവിക്കുവേണ്ടിയുളള ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് പഠിക്കുന്നതിൽ വീട്ടുകാരനെ വിദഗ്ദ്ധമായി ഉൾപ്പെടുത്തുന്ന പ്രാരംഭഖണ്ഡികകളോടുകൂടിയതാണ്. തീർച്ചയായും നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന 1982-ൽ പുറത്തിറക്കിയ പുസ്തകം അതിനുശേഷം സ്നാപനമേററിട്ടുളള 17,00,000 പേരിൽ ഒരു വലിയ ശതമാനത്തെ സഹായിക്കുന്നതിൽ ഫലപ്രദമായിരുന്നിട്ടുണ്ട്.
താത്പര്യക്കാരുടെ നേരെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കൽ
10 നിങ്ങളുടെ സഭാപ്രസാധക രേഖാകാർഡിൽ നോക്കി കഴിഞ്ഞ 12 മാസത്തിൽ നിങ്ങൾ സമർപ്പിച്ച പുസ്തകങ്ങളുടെയും ലഘുപത്രികകൾ ഉൾപ്പെടെയുളള ചെറുപുസ്തകങ്ങളുടെയും മാസികകളുടെയും എണ്ണം ശ്രദ്ധിക്കുന്നത് പ്രയോജനകരമാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. ആ സമർപ്പണങ്ങൾ അവയിൽതന്നെ ഒരു ലക്ഷ്യമായിരുന്നോ? അതോ നിങ്ങൾ നടീൽ എന്ന പടിക്കതീതമായി പോയോ? നമ്മുടെ സാഹിത്യത്തിൽ കുറെ സ്വീകരിക്കാൻ തക്ക താത്പര്യം കാട്ടിയ വ്യക്തികളിൽ എത്ര പേരെ നിങ്ങൾ കൃത്യമായി വീണ്ടും സന്ദർശിച്ചു? നിങ്ങൾ നട്ടിരുന്ന വിത്ത് മുളച്ചോയെന്നറിയാൻ നിങ്ങൾ മടങ്ങിച്ചെന്നോ? നിങ്ങൾ ആവശ്യമായ നനക്കലോടെ പിൻചെല്ലുകയും അനന്തരം വളർത്താൻ യഹോവയോടു പ്രാർത്ഥിക്കുകയുംചെയ്തോ?—പ്രവൃത്തികൾ 16:14ഉം 2 തെസ്സലോനീക്യർ 3:1ഉം താരതമ്യപ്പെടുത്തുക.
11 ഒരുപക്ഷേ നിങ്ങൾക്കു പ്രാപ്തിയില്ലെന്നു തോന്നുന്നതിനാൽ നിങ്ങൾ മടക്കസന്ദർശനങ്ങളോ ബൈബിളദ്ധ്യയനമോ നടത്തുന്നില്ലായിരിക്കാം. ഇത് പ്രാപ്തിക്കുറവിനേക്കാളുപരി നിങ്ങളുടെ മനോഭാവം നിമിത്തമായിരിക്കാം. യഹോവ തന്റെ ജനത്തെ വേണ്ടത്ര സജ്ജരാക്കാതെയും യോഗ്യരാക്കാതെയും വേല ചെയ്യാൻ അയച്ചിട്ടില്ല. തന്റെ വിശുദ്ധ വചനവും സ്ഥാപനവും മുഖേന അവൻ നമ്മെ “സകല സൽപ്രവൃത്തിക്കും” നമ്മെ ഒരുക്കുന്നു. (2 തിമൊ. 3:16, 17; 2 കൊരി. 3:5, 6) പരിശുദ്ധാത്മാവിനാലും അച്ചടിച്ച താളുകളാലും പ്രസംഗപീഠത്തിൽനിന്നുളള വാചാ പ്രബോധനത്താലും പ്രകടനങ്ങളാലും അവൻ നമുക്കാവശ്യമുളളത് നൽകുന്നു, നമ്മെ സഹായിക്കാൻ സന്നദ്ധരായ വിദഗ്ദ്ധരും അർപ്പിതരുമായ ദൈവദാസൻമാരുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളെക്കുറിച്ചു പറയുകയുംവേണ്ട. ഒരു ബൈബിളദ്ധ്യയനം നടത്തുന്നതിന് ഈ ലോകത്തിലെ ഉപരിവിദ്യാഭ്യാസം നമുക്കാവശ്യമില്ല. നാം യഹോവയുടെ സ്ഥാപനത്താൽ നൽകപ്പെടുന്ന മേത്തരമായ ആത്മീയവിദ്യാഭ്യാസത്തോട് പ്രതിവർത്തിക്കേണ്ടതുണ്ട്.—പ്രവൃത്തികൾ 4:13 താരതമ്യപ്പെടുത്തുക.
12 നമ്മുടെ രാജ്യശുശ്രൂഷയിലും ദിവ്യാധിപത്യശുശ്രൂഷാസ്കൂളിലും സേവനയോഗങ്ങളിലും മററ് ഉദ്ബോധനസരണികളിലും പ്രദാനംചെയ്യപ്പെടുന്നവയുടെ വ്യക്തിപരമായ ബാധകമാക്കൽ ആവശ്യമാണ്. അപ്പോസ്തലനായ പൗലോസ് എബ്രായക്രിസ്ത്യാനികളോട് വളച്ചുകെട്ടില്ലാതെ ഇങ്ങനെ പറഞ്ഞു: “എന്തെന്നാൽ തീർച്ചയായും കാലത്തിന്റെ വീക്ഷണത്തിൽ നിങ്ങൾ ഉപദേഷ്ടാക്കളായിരിക്കേണ്ടതാണെങ്കിലും ദൈവത്തിന്റെ വിശുദ്ധ അരുളപ്പാടുകളുടെ പ്രാഥമികകാര്യങ്ങൾ തുടക്കംമുതൽ നിങ്ങളെ പഠിപ്പിക്കാൻ നിങ്ങൾക്ക് വീണ്ടും ആരെങ്കിലും ആവശ്യമാണ്.” (എബ്രാ. 5:12) പല വർഷങ്ങളായി ഒരു തൊഴിൽ ചെയ്യുന്ന ആൾ തന്റെ പണിയായുധങ്ങളുടെ ഉപയോഗത്തിൽ ഒരളവിലുളള വൈദഗ്ദ്ധ്യം നേടാൻ പ്രതീക്ഷിക്കപ്പെടുന്നു. നാം ആത്മാർത്ഥമായ താത്പര്യം പ്രകടമാക്കുകയും ഉത്സുകമായ ശ്രമം ചെലുത്തുകയും ചെയ്യുമ്പോൾ ബൈബിൾചർച്ചകൾ നടത്തുന്ന വിധത്തിലുളള പുരോഗതി പ്രകടമാകും.—സദൃ. 12:24; 22:29.
13 രാജ്യസന്ദേശത്തിൽ താത്പര്യം കാണിക്കുന്നവരുടെ അടുക്കൽ മടങ്ങിച്ചെന്ന് കൂടുതലായി ബൈബിൾ വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് സമയത്തിലും ശ്രമത്തിലും കുറെ ചെലവുവരുന്നു. എന്നാൽ നാം സത്യത്തിലായിരിക്കുന്നത് യഹോവയുടെ സ്നേഹത്തിന്റെയും അനർഹദയയുടെയും ഒരു പ്രകടനമാണെന്ന് നാം വിലമതിക്കണം. നമ്മെ സത്യം പഠിപ്പിച്ചുകൊണ്ട് അനേകം മണിക്കൂറുകൾ ക്ഷമയോടെ ചെലവഴിച്ച ഒരാളിലൂടെ ഇതു പ്രകടമാക്കപ്പെട്ടു. അതുപോലെതന്നെ, ആവശ്യമായ സമയം വിലക്കുവാങ്ങുന്നതിനും അത് ശിഷ്യരാക്കലാകുന്ന ഈ പ്രാധാന്യമേറിയ വേലക്ക് വിനിയോഗിക്കുന്നതിനും സ്നേഹം നമ്മെ നിർബന്ധിക്കേണ്ടതാണ്.—2 കൊരി. 5:14, 15; എഫേ. 5:15, 16.
14 സായാഹ്നസാക്ഷീകരണത്തിന് ക്രമീകരണംചെയ്യാനുളള സൊസൈററിയുടെ നിർദ്ദേശം അനേകം സഭകൾ അനുസരിച്ചിരിക്കുന്നു. സാധാരണയായി പ്രാരംഭ സായാഹ്ന മണിക്കൂറുകൾ താത്പര്യക്കാർക്ക് മടക്കസന്ദർശനം നടത്തുന്നതിന് യോജിച്ച സമയമാണ്. ഫലപ്രദമായ മടക്കസന്ദർശനങ്ങൾക്കും ബൈബിൾചർച്ചകൾക്കു തുടക്കമിടുന്നതിനും സാക്ഷ്യംകൊടുക്കപ്പെട്ട വ്യക്തിയെ സംബന്ധിച്ച പ്രസക്തവിവരങ്ങൾ നൽകുന്ന ഒരു വീടുതോറുമുളള രേഖ അത്യന്താപേക്ഷിതമാണ്. അങ്ങനെയുളള രേഖകൾ ഒരു പുസ്തകത്തിലോ ബൈബിളിലോ വെക്കുകയും മറന്നുപോകുകയും ചെയ്യരുത്. നിങ്ങൾ ആ പരിസരത്ത് ചെന്നെത്താൻ ഇടയാകുന്ന വാരങ്ങൾക്കു ശേഷമുളള സമയംവരെ ഒരു മടക്കസന്ദർശനം നടത്താൻ ഓർക്കാതിരിക്കുന്നത് വ്യക്തിയെ സാത്താന്റെ ഏജൻറൻമാർ സന്ദർശിക്കുന്നതിന് വിധേയനാക്കുന്നു, അവർക്കു താത്പര്യമുളളത് വ്യക്തിയുടെ ഹൃദയത്തിൽ വിതക്കപ്പെട്ടിരിക്കാവുന്ന വിത്ത് തട്ടിക്കൊണ്ടുപോകുന്നതിലാണ്. (ലൂക്കോ. 8:12) കൃത്യമായി മടങ്ങിച്ചെന്നുകൊണ്ട് നിങ്ങൾ സാത്താന്റെ തന്ത്രങ്ങളെ നിഷ്ഫലമാക്കുമോ? നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാനായിരിക്കുകയും നിങ്ങളുടെ പദവിയെ വിലമതിക്കുകയുംചെയ്യുന്നുവെങ്കിൽ സാദ്ധ്യമാകുമ്പോഴൊക്കെ നിങ്ങൾ കൃത്യമായി മടങ്ങിച്ചെല്ലും.—1 കൊരി. 9:16, 23.
ഒരു ബൈബിളദ്ധ്യയനം തുടങ്ങുന്ന വിധം
15 ഒരു ബൈബിളദ്ധ്യയനം തുടങ്ങുന്നതിൽ പ്രയാസമേറിയ, സങ്കീർണ്ണമായ, ഏതെങ്കിലും നടപടി ഉൾപ്പെട്ടിരിക്കുന്നില്ല. ചിലയാളുകൾ അവരുമായി ഒരു ബൈബിളദ്ധ്യയനം നടത്തുന്നതിനുളള നിങ്ങളുടെ നേരിട്ടുളള വാഗ്ദാനം മനസ്സോടെ സീകരിച്ചേക്കാം. എന്നിരുന്നാലും, അനേകം പ്രസാധകർ അദ്ധ്യയനത്തെക്കുറിച്ചു പറയാതെ ബൈബിൾചർച്ച അതിലേക്കു നയിക്കുന്നതിനുമാത്രം കൂടുതലിഷ്ടപ്പെടുന്നു.
16 ആളുകളോടുളള സ്നേഹവും അവരെ സഹായിക്കാനുളള ആത്മാർത്ഥമായ ആഗ്രഹവും ആവശ്യമാണ്. നല്ല തയ്യാറാകലും ആവശ്യമാണ്. ഇതിൽ നിങ്ങൾ നേരത്തെ വ്യക്തിയുമായി ചർച്ചചെയ്തുകഴിഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് ഉണ്ടാക്കിയ കുറിപ്പുകൾ പുനരവലോകനം ചെയ്യുന്നതും കൂടുതലായ ചർച്ചക്ക് സ്വീകരിക്കേണ്ട സമീപനംസംബന്ധിച്ച് തീരുമാനിക്കുന്നതും ഉൾപ്പെടുന്നു. നിങ്ങളുടെ സംസാരത്തിന്റെ പൊതുദിശ മനസ്സിൽ പിടിക്കുക. നിങ്ങൾ നേരത്തെ സംസാരിച്ച വിഷയംസംബന്ധിച്ച് കൂടുതലായി കുറെ വാക്യങ്ങൾ തെരഞ്ഞെടുക്കുമോ? അല്ലെങ്കിൽ ആ വ്യക്തിക്കുളള ലഘുലേഖയോ പുസ്തകമോ തുറന്ന് ചുരുക്കംചില പ്രാരംഭഖണ്ഡികകൾ പരിചിന്തിക്കാൻ കഴിയുമോ? അയാൾ താത്പര്യം പ്രകടമാക്കിയ ഒരു വിഷയം നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ആദ്യം 10ഓ 15ഓ മിനിററ് എടുത്താൽ മതി. പ്രകടമാക്കപ്പെടുന്ന താത്പര്യത്തിന്റെ ആഴത്തെ ആശ്രയിച്ച് ക്രമേണ സമയം വർദ്ധിപ്പിക്കാവുന്നതാണ്. എങ്ങനെ നീങ്ങണമെന്നും എത്ര സമയം അവിടെ ചെലവഴിക്കണമെന്നും മനസ്സിലാക്കുന്നതിന് നിങ്ങളുടെ നല്ല വിവേചന നിങ്ങളെ സഹായിക്കേണ്ടതാണ്.
17 ശിഷ്യരെ ഉളവാക്കുന്നതിന് പുരോഗമനാത്മകമായ നടപടികൾ സ്വീകരിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നതിന് സഹായകമായ ധാരാളം നിർദ്ദേശങ്ങൾ പല വർഷങ്ങളിൽ നൽകപ്പെട്ടിട്ടുണ്ട്. ഒരു പരമ്പരയുടെ ഭാഗമായി നമ്മുടെ രാജ്യശുശ്രൂഷയുടെ 1990 നവംബറിലെയും ഡിസംബറിലെയും ലക്കങ്ങളിൽ “ഫലപ്രദമായ ബൈബിളദ്ധ്യയനങ്ങളിലൂടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക” എന്നും “ബൈബിളദ്ധ്യേതാക്കളെ യഹോവയുടെ സ്ഥാപനത്തിലേക്ക് തിരിച്ചുവിടുക” എന്നുമുളള ലേഖനങ്ങൾ ഉണ്ടായിരുന്നു. 1987ലെ നമ്മുടെ രാജ്യശുശ്രൂഷയിൽ “ഭവനബൈബിളദ്ധ്യയനങ്ങൾക്കു തയ്യാറാകലും അവ നടത്തലും” എന്ന ലേഖനം ഉണ്ടായിരുന്നു. ഇൻഡക്സിൽ “ബൈബിളദ്ധ്യയനങ്ങൾ” എന്നതിൻകീഴിലെ പെട്ടെന്നുളള ഒരു പരിശോധന സഹായകമായ കൂടുതൽ വിവരങ്ങളിലേക്കു നിങ്ങളെ നയിക്കും.
18 അദ്ധ്യയനം നടത്തുന്നതെങ്ങനെയെന്നുളളതിന്റെ ഒരു മാതൃകയായി സഭാപുസ്തകാദ്ധ്യയനത്തിൽ ചെയ്യപ്പെടുന്നതിനു ശ്രദ്ധകൊടുക്കുക. തീർച്ചയായും ഒരു ഭവനബൈബിളദ്ധ്യയനത്തിൽ നിങ്ങൾക്ക് പഠിച്ചുതീർക്കേണ്ട മുൻനിശ്ചയിക്കപ്പെട്ട വിവരങ്ങളുടെ അളവില്ല. തന്നിമിത്തം നിങ്ങൾ വിവരങ്ങളുടെ പഠന ഗതിവേഗം അദ്ധ്യേതാവിന്റെ പ്രാപ്തിക്കും ആവശ്യങ്ങൾക്കും അനുസൃതമായി നിശ്ചയിക്കണം. മാത്രവുമല്ല, സേവനമേൽവിചാരകനും പരിചയസമ്പന്നരായ മററു പ്രസാധകരും പയനിയർമാരും നിങ്ങളോടുകൂടെ പോരുന്നതിനും ഫലപ്രദമായ ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നതു സംബന്ധിച്ച് പ്രായോഗിക നിർദ്ദേശം നൽകുന്നതിനും വളരെ സന്തോഷമുളളവരാണ്.
19 ആളുകളെ സഹായിക്കുന്നതിനുളള നമ്മുടെ ശ്രമങ്ങളിൽ മുഖ്യപങ്കു വഹിക്കുന്നത് യഹോവയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അദ്ധ്യയനം നടത്താൻ ആരെയെങ്കിലും കണ്ടെത്തുന്നതുസംബന്ധിച്ചു മാത്രമല്ല, പിന്നെയോ നമ്മൾ കണ്ടെത്തിയ താത്പര്യക്കാരുടെ പുരോഗതി സംബന്ധിച്ചും നാം പ്രാർത്ഥിക്കണം. നമ്മുടെ മനോഭാവവും വിചാരങ്ങളും അഗ്രിപ്പാരാജാവിനോടു സാക്ഷീകരിച്ചപ്പോഴത്തെ അപ്പോസ്തലനായ പൗലോസിന്റേതുതന്നെയായിരിക്കണം. “അല്പസമയംകൊണ്ടോ ദീർഘസമയംകൊണ്ടോ നിങ്ങൾ മാത്രമല്ല, ഇന്ന് എന്നെ കേൾക്കുന്ന എല്ലാവരും എന്നെപ്പോലെയുളള ആളുകളായിത്തീരണമെന്ന് എനിക്ക് ദൈവത്തിങ്കൽ ആശിക്കാൻകഴിയും.” (പ്രവൃത്തികൾ 26:29) വ്യക്തിപരമായ സഹായത്തിന്റെ ചുരുങ്ങിയ സമയമോ കൂടുതൽ ദീർഘിച്ച സമയമോ വേണ്ടിവന്നാലും തന്റെ ശ്രോതാക്കൾ ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യരായിത്തീരണമെന്ന് പൗലോസ് ആഗ്രഹിച്ചു.
20 ബൈബിളദ്ധ്യയനങ്ങളുടെ നടത്തൽ “ദൈവത്തിന്റെ അനർഹദയയുടെ സുവാർത്തക്ക് പൂർണ്ണസാക്ഷ്യം വഹിക്കാൻ” നമ്മെ പ്രാപ്തരാക്കുന്നു. (പ്രവൃത്തികൾ 20:24) ഇനിയും അസംഖ്യമാളുകൾ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിഞ്ഞേക്കാം. (പ്രവൃത്തികൾ 26:18) സമർപ്പിതരും സ്നാപനമേററവരുമായ വ്യക്തികളായ യഹോവയുടെ ദാസരായ നിങ്ങൾ സത്യത്തിന്റെ വിത്ത് നട്ടുകൊണ്ടും അനന്തരം ബൈബിൾചർച്ചകളാലും നിരന്തരമായ ഭവനബൈബിളദ്ധ്യയനങ്ങളാലും ആവശ്യമായ നനക്കൽ നടത്തി പിൻതുടരുന്നതിനാലും നിങ്ങളുടെ പങ്കു നിർവഹിക്കേണ്ടതാണ്. അങ്ങനെ ആളുകൾ യേശുക്രിസ്തുവിന്റെ ശിഷ്യരായിത്തീരുന്നതും അങ്ങനെയായിത്തീരാൻ മററുളളവരെ സഹായിക്കുന്നതിൽ നിങ്ങളോടു ചേരുന്നതും കാണുന്നതിൽ നിങ്ങൾക്ക് വലിയ സന്തോഷമനുഭവിക്കാൻ കഴിയും.