1
സുഭാഷിതങ്ങളുടെ ഉദ്ദേശ്യം (1-7)
ചീത്ത കൂട്ടുകെട്ടിന്റെ അപകടങ്ങൾ (8-19)
യഥാർഥജ്ഞാനം പരസ്യമായി വിളിച്ചുപറയുന്നു (20-33)
2
3
ജ്ഞാനിയായിരുന്ന് യഹോവയിൽ ആശ്രയിക്കുക (1-12)
ജ്ഞാനം സന്തോഷം തരും (13-18)
ജ്ഞാനം സുരക്ഷിതത്വം തരും (19-26)
മറ്റുള്ളവരോടുള്ള ശരിയായ പെരുമാറ്റം (27-35)
4
5
6
വായ്പയ്ക്കു ജാമ്യം നിൽക്കുമ്പോൾ സൂക്ഷിക്കണം (1-5)
“മടിയാ, ഉറുമ്പിന്റെ അടുത്തേക്കു ചെല്ലുക” (6-11)
ഒന്നിനും കൊള്ളാത്ത ദുഷ്ടമനുഷ്യൻ (12-15)
ഏഴു കാര്യങ്ങൾ യഹോവ വെറുക്കുന്നു (16-19)
ചീത്ത സ്ത്രീക്കെതിരെ ജാഗ്രത പാലിക്കുക (20-35)
7
8
9
ശലോമോന്റെ ജ്ഞാനമൊഴികൾ (10:1–24:34)
10
ജ്ഞാനിയായ മകൻ അപ്പനു സന്തോഷം നൽകുന്നു (1)
ഉത്സാഹമുള്ള കൈകൾ സമ്പത്തു കൊണ്ടുവരും (4)
സംസാരം കൂടിപ്പോയാൽ ലംഘനം ഉണ്ടാകും (19)
യഹോവയുടെ അനുഗ്രഹമാണു സമ്പന്നനാക്കുന്നത് (22)
യഹോവയോടുള്ള ഭയഭക്തി ആയുസ്സു നീട്ടിത്തരുന്നു (27)
11
എളിമയുള്ളവർ ജ്ഞാനികളാണ് (2)
വിശ്വാസത്യാഗി മറ്റുള്ളവർക്കു നാശം വരുത്തുന്നു (9)
“ധാരാളം ഉപദേശകരുള്ളപ്പോൾ വിജയം നേടാനാകുന്നു” (14)
ഔദാര്യം കാണിക്കുന്നവനു സമൃദ്ധി ഉണ്ടാകും (25)
സമ്പത്തിൽ ആശ്രയിക്കുന്നവൻ വീണുപോകും (28)
12
ശാസന വെറുക്കുന്നവൻ ബുദ്ധിഹീനൻ (1)
“ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്” (18)
സമാധാനത്തിനായി പ്രവർത്തിക്കുന്നവർ സന്തുഷ്ടർ (20)
നുണ പറയുന്ന വായ് യഹോവയ്ക്ക് അറപ്പാണ് (22)
ഉത്കണ്ഠ ഹൃദയത്തെ തളർത്തിക്കളയുന്നു (25)
13
ഉപദേശം തേടുന്നവർ ജ്ഞാനികൾ (10)
പ്രതീക്ഷകൾ നിറവേറാൻ വൈകുമ്പോൾ ഹൃദയം തകരുന്നു (12)
വിശ്വസ്തനായ ദൂതൻ സുഖപ്പെടുത്തുന്നു (17)
ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും (20)
ശിക്ഷണം സ്നേഹത്തിന്റെ അടയാളം (24)
14
ഹൃദയത്തിനു മാത്രമേ സ്വന്തം വേദന മനസ്സിലാകൂ (10)
ശരിയെന്നു തോന്നുന്ന വഴി മരണത്തിൽ കൊണ്ടെത്തിച്ചേക്കാം (12)
അനുഭവജ്ഞാനമില്ലാത്തവൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു (15)
പണക്കാരന് അനേകം കൂട്ടുകാരുണ്ടായിരിക്കും (20)
ശാന്തഹൃദയം ശരീരത്തിനു ജീവനേകുന്നു (30)
15
സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു (1)
യഹോവയുടെ കണ്ണുകൾ എല്ലായിടത്തുമുണ്ട് (3)
നേരുള്ളവന്റെ പ്രാർഥന ദൈവത്തെ സന്തോഷിപ്പിക്കുന്നു (8)
കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു (22)
മറുപടി പറയുംമുമ്പ് നന്നായി ആലോചിക്കുക (28)
16
യഹോവ ഉള്ളിലിരുപ്പു പരിശോധിക്കുന്നു (2)
നീ ചെയ്യുന്നതെല്ലാം യഹോവയെ ഭരമേൽപ്പിക്കുക (3)
കൃത്യതയുള്ള ത്രാസ്സുകൾ യഹോവയിൽനിന്ന് (11)
തകർച്ചയ്ക്കു മുമ്പ് അഹങ്കാരം (18)
നരച്ച മുടി സൗന്ദര്യകിരീടം (31)
17
നന്മയ്ക്കു പകരം തിന്മ ചെയ്യരുത് (13)
കലഹം തുടങ്ങുംമുമ്പേ അവിടം വിട്ട് പോകുക (14)
യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കും (17)
“സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്” (22)
വകതിരിവുള്ളവൻ വാക്കുകൾ നിയന്ത്രിക്കുന്നു (27)
18
സ്വയം ഒറ്റപ്പെടുത്തുന്നവൻ സ്വാർഥനും ബുദ്ധിയില്ലാത്തവനും ആണ് (1)
യഹോവയുടെ പേര് ബലമുള്ള ഗോപുരം (10)
സമ്പത്തു സംരക്ഷണം തരും എന്നതു പൊള്ളയായ ധാരണ (11)
ഇരുകക്ഷികളുടെയും ഭാഗം കേൾക്കുന്നതാണു ബുദ്ധി (17)
കൂട്ടുകാരൻ കൂടപ്പിറപ്പിനെക്കാൾ കൂറു കാണിക്കും (24)
19
ഉൾക്കാഴ്ച കോപം തണുപ്പിക്കുന്നു (11)
വഴക്കടിക്കുന്ന ഭാര്യ ചോർച്ചയുള്ള മേൽക്കൂരപോലെ (13)
വിവേകമുള്ള ഭാര്യയെ യഹോവ തരുന്നു (14)
പ്രതീക്ഷയ്ക്കു വകയുള്ളപ്പോൾ കുട്ടിക്കു ശിക്ഷണം കൊടുക്കുക (18)
ഉപദേശം ശ്രദ്ധിക്കുന്നതു ജ്ഞാനം (20)
20
വീഞ്ഞു പരിഹാസിയാണ് (1)
മടിയൻ മഞ്ഞുകാലത്ത് നിലം ഉഴുന്നില്ല (4)
മനുഷ്യന്റെ ചിന്തകൾ ആഴമുള്ള വെള്ളം (5)
തിടുക്കത്തിൽ നേർച്ച നേരരുത് (25)
ചെറുപ്പക്കാരുടെ ശക്തിയാണ് അവരുടെ മഹത്ത്വം (29)
21
രാജാവിന്റെ ഹൃദയത്തെ യഹോവ തിരിച്ചുവിടുന്നു (1)
ബലിയെക്കാൾ നീതി നല്ലത് (3)
അധ്വാനശീലം വിജയത്തിലേക്കു നയിക്കുന്നു (5)
എളിയവനെ അവഗണിക്കുന്നവൻ അവഗണിക്കപ്പെടും (13)
യഹോവയ്ക്കെതിരായി ഒരു ജ്ഞാനവുമില്ല (30)
22
സത്പേരാണു സമ്പത്തിനെക്കാൾ നല്ലത് (1)
ചെറുപ്പത്തിൽ കിട്ടുന്ന പരിശീലനം ജീവിതകാലം മുഴുവൻ ഗുണം ചെയ്യും (6)
മടിയൻ പുറത്തുള്ള സിംഹത്തെ പേടിക്കുന്നു (13)
ശിക്ഷണം വിഡ്ഢിത്തം നീക്കിക്കളയും (15)
വിദഗ്ധനായ ജോലിക്കാരനു രാജാവിനെ സേവിക്കാനാകും (29)
23
വിവേകത്തോടെ മാത്രമേ ഭക്ഷണപാനീയങ്ങൾ സ്വീകരിക്കാവൂ (2)
ധനം വാരിക്കൂട്ടാൻ പരക്കംപായരുത് (4)
സമ്പത്തു നിന്നിൽനിന്ന് പറന്നകന്നേക്കാം (5)
മുഴുക്കുടിയന്മാരുടെ കൂട്ടത്തിൽ കൂടരുത് (20)
മദ്യം സർപ്പത്തെപ്പോലെ കൊത്തും (32)
24
ദുഷ്ടന്മാരോട് അസൂയ തോന്നരുത് (1)
ജ്ഞാനംകൊണ്ട് വീടു പണിയുന്നു (3)
നീതിമാൻ വീണാലും എഴുന്നേൽക്കും (16)
പ്രതികാരം ചെയ്യരുത് (29)
മയക്കം ദാരിദ്ര്യത്തിലേക്കു നയിക്കും (33, 34)
ഹിസ്കിയ രാജാവിന്റെ ഭൃത്യന്മാർ പകർത്തിയെടുത്ത ശലോമോന്റെ ജ്ഞാനമൊഴികൾ (25:1–29:27)
25
രഹസ്യം സൂക്ഷിക്കുക (9)
ആലോചിച്ച് പറയുന്ന വാക്ക് (11)
മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുക (17)
ശത്രുവിന്റെ തലയിൽ തീക്കനൽ കൂട്ടുക (21, 22)
നല്ല വാർത്ത തണുത്ത വെള്ളംപോലെ (25)
26
മടിയന്മാരെക്കുറിച്ചുള്ള വിവരണം (13-16)
മറ്റുള്ളവരുടെ വഴക്കിൽ തലയിടരുത് (17)
മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന തമാശകൾ ഒപ്പിക്കരുത് (18, 19)
വിറകില്ലെങ്കിൽ തീയുമില്ല (20, 21)
പരദൂഷണക്കാരന്റെ വാക്കുകൾ രുചിയുള്ള ആഹാരംപോലെ (22)
27
കൂട്ടുകാരന്റെ ശാസന ഗുണം ചെയ്യും (5, 6)
മകനേ, എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക (11)
ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു (17)
നിന്റെ ആട്ടിൻപറ്റത്തെ നന്നായി അറിയുക (23)
സമ്പത്ത് എന്നുമുണ്ടായിരിക്കില്ല (24)
28
നിയമം അനുസരിക്കാത്തവന്റെ പ്രാർഥന അറപ്പുണ്ടാക്കുന്നത് (9)
തെറ്റുകൾ ഏറ്റുപറയുന്നവനു കരുണ ലഭിക്കും (13)
തെറ്റു ചെയ്യാതെ പെട്ടെന്നു പണം ഉണ്ടാക്കാൻ കഴിയില്ല (20)
ശാസന മുഖസ്തുതിയെക്കാൾ നല്ലത് (23)
ഔദാര്യം കാണിക്കുന്നവന് ഒരു കുറവുമുണ്ടാകില്ല (27)
29
തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടി നാണക്കേട് ഉണ്ടാക്കും (15)
ദിവ്യദർശനമില്ലാത്തപ്പോൾ ജനം തോന്നിയതുപോലെ ജീവിക്കുന്നു (18)
കോപിച്ചിരിക്കുന്നവൻ കലഹങ്ങൾ ഊതിക്കത്തിക്കുന്നു (22)
താഴ്മയുള്ളവൻ മഹത്ത്വം നേടും (23)
മനുഷ്യരെ പേടിക്കുന്നത് ഒരു കെണിയാണ് (25)
ആഗൂരിന്റെ വാക്കുകൾ (1-33)
30
ദാരിദ്ര്യമോ സമ്പത്തോ എനിക്കു തരരുത് (8)
ഒരിക്കലും തൃപ്തി വരാത്തവ (15, 16)
ഒരു അടയാളവും ബാക്കിവെക്കാത്തവ (18, 19)
വ്യഭിചാരിയായ സ്ത്രീ (20)
സഹജജ്ഞാനമുള്ള ജീവികൾ (24)
ലമൂവേൽ രാജാവിന്റെ വാക്കുകൾ (1-31)
31
കാര്യപ്രാപ്തിയുള്ള ഭാര്യയെ ആർക്കു കിട്ടും? (10)
ഉത്സാഹവും കഠിനാധ്വാനവും (17)
ദയ അവളുടെ നാവിലുണ്ട് (26)
ഭർത്താവും മക്കളും അവളെ പ്രശംസിക്കുന്നു (28)
അഴകും സൗന്ദര്യവും ക്ഷണികമാണ് (30)