സുഭാഷിതങ്ങൾ
1 ഇസ്രായേൽരാജാവായ+ ദാവീദിന്റെ മകൻ+ ശലോമോന്റെ സുഭാഷിതങ്ങൾ:+
2 ജ്ഞാനം+ നേടാനും ശിക്ഷണം സ്വീകരിക്കാനും
ജ്ഞാനമൊഴികൾ മനസ്സിലാക്കാനും
3 ഉൾക്കാഴ്ച, നീതി,+ ന്യായം,+ നേര്
എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്ന ശിക്ഷണം+ സമ്പാദിക്കാനും
4 അനുഭവജ്ഞാനമില്ലാത്തവർക്കു വിവേകം+ പകർന്നുകൊടുക്കാനും
ചെറുപ്പക്കാർക്ക് അറിവും ചിന്താശേഷിയും+ നൽകാനും വേണ്ടിയുള്ളത്.
5 ബുദ്ധിയുള്ളവൻ ശ്രദ്ധിച്ചുകേട്ട് കൂടുതൽ ഉപദേശം സ്വീകരിക്കുന്നു;+
വകതിരിവുള്ളവൻ വിദഗ്ധമാർഗനിർദേശം* തേടുന്നു.+
6 അങ്ങനെ അവൻ സുഭാഷിതങ്ങളും ഉപമകളും
ജ്ഞാനികളുടെ വാക്കുകളും അവരുടെ കടങ്കഥകളും മനസ്സിലാക്കുന്നു.+
7 യഹോവയോടുള്ള ഭയഭക്തിയാണ് അറിവിന്റെ ആരംഭം.+
വിഡ്ഢികൾ മാത്രമേ ജ്ഞാനവും ശിക്ഷണവും നിരസിക്കൂ.+
9 അതു നിന്റെ തലയിൽ മനോഹരമായ ഒരു പുഷ്പകിരീടംപോലെയും+
കഴുത്തിൽ ഭംഗിയുള്ള ഒരു ആഭരണംപോലെയും ആണ്.+
10 മകനേ, പാപികൾ നിന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ, നീ സമ്മതിക്കരുത്.+
11 അവർ ഇങ്ങനെ പറഞ്ഞേക്കാം:
“ഞങ്ങളുടെകൂടെ വരുക; നമുക്കു പതിയിരുന്ന് രക്തം ചൊരിയാം.
നിരപരാധികളെ പിടിക്കാൻ നമുക്ക് ഒളിച്ചിരിക്കാം; അവരെ വെറുതേ ആക്രമിക്കാം.
12 ശവക്കുഴിയെപ്പോലെ* നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം;
കുഴിയിലേക്കു പോകുന്നവരെ എന്നപോലെ അവരെ മുഴുവനായി വിഴുങ്ങാം.
13 നമുക്ക് അവരുടെ അമൂല്യവസ്തുക്കളെല്ലാം പിടിച്ചുവാങ്ങാം;
നമ്മുടെ വീടുകൾ കൊള്ളവസ്തുക്കൾകൊണ്ട് നിറയ്ക്കാം.
15 പക്ഷേ മകനേ, അവരുടെ പുറകേ പോകരുത്.
നിന്റെ കാലുകൾ അവരുടെ പാതയിൽ വെക്കരുത്.+
16 അവരുടെ കാലുകൾ ദുഷ്ടത ചെയ്യാൻ ഓടുന്നു;
രക്തം ചൊരിയാൻ അവർ ധൃതി കൂട്ടുന്നു.+
17 ഒരു പക്ഷി കാൺകെ വല വിരിച്ചിട്ട് കാര്യമുണ്ടോ?
18 അതുകൊണ്ടാണ് അവർ രക്തം ചൊരിയാൻ പതിയിരിക്കുന്നത്;
മറ്റുള്ളവരുടെ ജീവനെടുക്കാൻ ഒളിച്ചിരിക്കുന്നത്.
19 അന്യായലാഭം തേടുന്നവർ ഇങ്ങനെയാണു പ്രവർത്തിക്കുന്നത്,
അതു സമ്പാദിക്കുന്നവരുടെ ജീവൻ അത് അപഹരിക്കും.+
20 യഥാർഥജ്ഞാനം+ തെരുവിൽ വിളിച്ചുപറയുന്നു;+
പൊതുസ്ഥലങ്ങളിൽ* അതു ശബ്ദം ഉയർത്തുന്നു.+
21 തിരക്കേറിയ തെരുക്കോണുകളിൽ* നിന്ന് അത് ഉച്ചത്തിൽ സംസാരിക്കുന്നു.
നഗരകവാടങ്ങളിൽ നിന്ന് അത് ഇങ്ങനെ പറയുന്നു:+
22 “അനുഭവജ്ഞാനമില്ലാത്തവരേ, നിങ്ങൾ എത്ര കാലം നിങ്ങളുടെ അറിവില്ലായ്മയെ സ്നേഹിക്കും?
പരിഹസിക്കുന്നവരേ, നിങ്ങൾ എത്ര കാലം പരിഹസിക്കുന്നതിൽ സന്തോഷിക്കും?
വിഡ്ഢികളേ, നിങ്ങൾ എത്ര കാലം അറിവിനെ വെറുക്കും?+
23 എന്റെ ശാസന കേട്ട് തിരിഞ്ഞുവരുക.+
അപ്പോൾ ഞാൻ എന്റെ ആത്മാവിനെ നിങ്ങൾക്കു പകർന്നുതരും;
എന്റെ വാക്കുകൾ നിങ്ങളെ അറിയിക്കും.+
24 ഞാൻ പല തവണ വിളിച്ചു, എന്നാൽ നിങ്ങൾ അതു കാര്യമാക്കിയില്ല;
ഞാൻ കൈ നീട്ടി, എന്നാൽ നിങ്ങൾ ആരും അതു ശ്രദ്ധിച്ചില്ല.+
25 നിങ്ങൾ എന്റെ ഉപദേശം വീണ്ടുംവീണ്ടും നിരസിച്ചു;
എന്റെ ശാസന തള്ളിക്കളഞ്ഞു.
26 നിങ്ങൾ ഭയപ്പെടുന്നതു പേമാരിപോലെയും
നിങ്ങളുടെ ദുരന്തം കൊടുങ്കാറ്റുപോലെയും ആഞ്ഞടിക്കും;
കഷ്ടപ്പാടും വേദനയും നിങ്ങളുടെ മേൽ വരും.
27 നിങ്ങളുടെ മേൽ ദുരന്തം ആഞ്ഞടിക്കുമ്പോൾ ഞാനും ചിരിക്കും;
നിങ്ങൾ ഭയപ്പെടുന്നതു സംഭവിക്കുമ്പോൾ ഞാൻ പരിഹസിക്കും.+
28 അന്ന് അവർ എന്നെ പലവട്ടം വിളിക്കും, എന്നാൽ ഞാൻ മറുപടി നൽകില്ല;
അവർ എന്നെ ഉത്സാഹത്തോടെ തേടും, എന്നാൽ കണ്ടെത്തില്ല.+
29 കാരണം അവർ അറിവിനെ വെറുത്തു;+
യഹോവയെ ഭയപ്പെടാൻ അവർ ഒരുക്കമായിരുന്നില്ല.+
30 അവർ എന്റെ ഉപദേശം നിരസിച്ചു;
ആദരവില്ലാതെ എന്റെ ശാസനകളെല്ലാം തള്ളിക്കളഞ്ഞു.
31 അതുകൊണ്ട് അവരുടെ വഴികളുടെ അനന്തരഫലങ്ങൾ അവർ അനുഭവിക്കേണ്ടിവരും;+
സ്വന്തം ഉപദേശങ്ങൾ* കേട്ടുകേട്ട് അവർക്കു മടുപ്പു തോന്നും.
32 അനുഭവജ്ഞാനമില്ലാത്തവരുടെ തോന്നിയവാസം അവരെ കൊന്നുകളയും;
വിഡ്ഢികളുടെ കൂസലില്ലായ്മ അവരെ ഇല്ലാതാക്കും.
2 മകനേ, ജ്ഞാനത്തിനായി കാതോർക്കുകയും+
വകതിരിവിനായി ഹൃദയം ചായിക്കുകയും ചെയ്തുകൊണ്ട്+
2 നീ എന്റെ വാക്ക് അനുസരിക്കുകയും
എന്റെ കല്പനകൾ നിധിപോലെ സൂക്ഷിക്കുകയും ചെയ്താൽ,+
ശബ്ദം ഉയർത്തി വകതിരിവിനെ വിളിച്ചുവരുത്തുകയും+ ചെയ്താൽ,
4 നീ അതു വെള്ളി എന്നപോലെ അന്വേഷിച്ചുകൊണ്ടിരിക്കുകയും+
മറഞ്ഞിരിക്കുന്ന നിധി എന്നപോലെ തേടിക്കൊണ്ടിരിക്കുകയും ചെയ്താൽ,+
5 യഹോവയോടുള്ള ഭയഭക്തി എന്താണെന്നു നീ മനസ്സിലാക്കുകയും+
ദൈവത്തെക്കുറിച്ച് അറിവ് നേടുകയും ചെയ്യും.+
7 നേരുള്ളവർക്കായി ദൈവം ജ്ഞാനം* സൂക്ഷിച്ചുവെക്കുന്നു;
നിഷ്കളങ്കരായി* നടക്കുന്നവർക്കു ദൈവം ഒരു പരിചയാകുന്നു.+
9 അപ്പോൾ നീ നീതിയും ന്യായവും ശരിയും എന്താണെന്നു മനസ്സിലാക്കും;
സകല സന്മാർഗവും തിരിച്ചറിയും.+
10 ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കുകയും+
അറിവ് നിന്നെ സന്തോഷിപ്പിക്കുകയും ചെയ്യുമ്പോൾ+
11 ചിന്താശേഷി നിന്നെ സംരക്ഷിക്കുകയും+
വകതിരിവ് നിന്നെ കാക്കുകയും ചെയ്യും.
12 അതു നിന്നെ തെറ്റായ വഴികളിൽനിന്നും
മോശമായ കാര്യങ്ങൾ സംസാരിക്കുന്നവരിൽനിന്നും+
13 ഇരുട്ടിന്റെ വഴികളിൽ നടക്കാനായി
നേരുള്ള വഴികൾ വിട്ട് പോകുന്നവരിൽനിന്നും രക്ഷിക്കും.+
14 തെറ്റു ചെയ്യുന്നതിൽ സന്തോഷിക്കുന്നവരിൽനിന്നും
ദുഷ്ടതയിലും വക്രതയിലും ആനന്ദിക്കുന്നവരിൽനിന്നും
15 വളഞ്ഞ വഴികളിൽ നടക്കുകയും
വഞ്ചന നിറഞ്ഞ പാതകളിലൂടെ മാത്രം സഞ്ചരിക്കുകയും ചെയ്യുന്നവരിൽനിന്നും
അതു നിന്നെ കാക്കും.
16 അതു നിന്നെ വഴിപിഴച്ചവളിൽനിന്നും*
അസാന്മാർഗിയായവളുടെ*+ പഞ്ചാരവാക്കുകളിൽനിന്നും* രക്ഷിക്കും.
17 ചെറുപ്പകാലത്തെ ഉറ്റസുഹൃത്തിനെ*+ അവൾ ഉപേക്ഷിച്ചിരിക്കുന്നു;
തന്റെ ദൈവത്തിന്റെ ഉടമ്പടി അവൾ മറന്നിരിക്കുന്നു.
18 അവളുടെ വീടു മരണത്തിലേക്കു താഴുന്നു;
20 അതുകൊണ്ട്, നല്ലവരുടെ വഴിയിൽ നടക്കുക;
നീതിമാന്മാരുടെ പാതകൾ വിട്ടുമാറാതിരിക്കുക.+
21 കാരണം, നേരുള്ളവർ മാത്രം ഭൂമിയിൽ ജീവിച്ചിരിക്കും;
3 മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരുത്;
നീ ഹൃദയപൂർവം എന്റെ കല്പനകൾ അനുസരിക്കുക.
2 അങ്ങനെ ചെയ്താൽ നിനക്കു ദീർഘായുസ്സ് ഉണ്ടാകും;
നീ സമാധാനത്തോടെ അനേകം വർഷങ്ങൾ ജീവിച്ചിരിക്കും.+
3 അചഞ്ചലസ്നേഹവും വിശ്വസ്തതയും* കൈവിടരുത്.+
അവ നിന്റെ കഴുത്തിൽ അണിയുക;
ഹൃദയത്തിന്റെ പലകകളിൽ എഴുതിവെക്കുക.+
4 അപ്പോൾ ദൈവത്തിനും മനുഷ്യർക്കും നിന്നോടു പ്രീതി തോന്നും;
നിനക്ക് ഉൾക്കാഴ്ചയുണ്ടെന്ന് അവർ മനസ്സിലാക്കും.+
7 നീ ബുദ്ധിമാനാണെന്നു നിനക്കു സ്വയം തോന്നരുത്;+
യഹോവയെ ഭയപ്പെട്ട് തിന്മ വിട്ടുമാറുക.
9 നിന്റെ വിലയേറിയ വസ്തുക്കളും+
വിളവുകളുടെയെല്ലാം* ആദ്യഫലവും*+ കൊടുത്ത് യഹോവയെ ബഹുമാനിക്കുക.
10 അപ്പോൾ നിന്റെ സംഭരണശാലകൾ നിറയും;+
നിന്റെ സംഭരണികൾ* പുതുവീഞ്ഞുകൊണ്ട് നിറഞ്ഞുകവിയും.
11 മകനേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്;+
ദൈവത്തിന്റെ ശാസനയെ വെറുക്കരുത്.+
12 ഒരു അപ്പൻ താൻ ഇഷ്ടപ്പെടുന്ന മകനെ ശാസിക്കുന്നതുപോലെ+
യഹോവ താൻ സ്നേഹിക്കുന്നവരെ ശാസിക്കുന്നു.+
വകതിരിവ് സമ്പാദിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ.
14 അതു സമ്പാദിക്കുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാളും
16 അതിന്റെ വലതുകൈയിൽ ദീർഘായുസ്സും
ഇടതുകൈയിൽ സമ്പത്തും മഹത്ത്വവും ഉണ്ട്.
18 അതു കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷമായിരിക്കും;
അതിനെ മുറുകെ പിടിക്കുന്നവർ സന്തുഷ്ടർ എന്ന് അറിയപ്പെടും.+
19 യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു;+
വിവേകത്താൽ ആകാശം ഉറപ്പിച്ചു.+
20 തന്റെ അറിവുകൊണ്ട് ദൈവം ആഴമുള്ള വെള്ളത്തെ വിഭജിച്ചു;
മേഘാവൃതമായ ആകാശത്തുനിന്ന് ദൈവം മഞ്ഞു പൊഴിച്ചു.+
21 മകനേ, അവയിൽനിന്ന്* കണ്ണെടുക്കരുത്;
ജ്ഞാനവും* ചിന്താശേഷിയും കാത്തുസൂക്ഷിക്കുക.
22 അവ നിനക്കു ജീവൻ നൽകും;
അവ നിന്റെ കഴുത്തിന് ഒരു അലങ്കാരമായിരിക്കും.
23 അപ്പോൾ നീ നിന്റെ വഴിയിലൂടെ സുരക്ഷിതനായി നടക്കും;
25 പെട്ടെന്ന് ഉണ്ടാകുന്ന ആപത്തുകളെ നീ ഭയപ്പെടില്ല;+
ദുഷ്ടന്മാരുടെ മേൽ വീശുന്ന കൊടുങ്കാറ്റിനെ നീ പേടിക്കില്ല.+
28 അയൽക്കാരൻ ചോദിക്കുന്നത് ഇപ്പോൾ കൊടുക്കാൻ പറ്റുമെങ്കിൽ,
“പോയിട്ട് നാളെ വരൂ, നാളെ തരാം” എന്ന് അവനോടു പറയരുത്.
29 അയൽക്കാരൻ സുരക്ഷിതനായി നിനക്ക് അരികെ താമസിക്കുമ്പോൾ
അവനെ ദ്രോഹിക്കാൻ നീ പദ്ധതിയിടരുത്.+
31 അക്രമം കാട്ടുന്നവനോടു നിനക്ക് അസൂയ തോന്നരുത്;+
അവന്റെ വഴികളൊന്നും നീ തിരഞ്ഞെടുക്കരുത്.
32 യഹോവ വഞ്ചകരെ വെറുക്കുന്നു,+
നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.+
33 ദുഷ്ടന്റെ വീടിന്മേൽ യഹോവയുടെ ശാപമുണ്ട്;+
എന്നാൽ നീതിമാന്റെ ഭവനത്തെ ദൈവം അനുഗ്രഹിക്കുന്നു.+
34 പരിഹസിക്കുന്നവരെ ദൈവം പരിഹസിക്കുന്നു;+
എന്നാൽ സൗമ്യതയുള്ളവരോടു ദൈവം പ്രീതി കാണിക്കുന്നു.+
4 മക്കളേ, അപ്പന്റെ ശിക്ഷണം ശ്രദ്ധിക്കുക;+
അവ ശ്രദ്ധിച്ചുകേട്ട് വകതിരിവ് നേടുക.
2 ഞാൻ നിങ്ങൾക്കു നല്ല ഉപദേശങ്ങൾ പകർന്നുതരാം;
4 എന്റെ അപ്പൻ എന്നെ ഇങ്ങനെ പഠിപ്പിച്ചു: “എന്റെ വാക്കുകൾ നിന്റെ ഹൃദയത്തിൽ എപ്പോഴുമുണ്ടായിരിക്കണം.+
എന്റെ കല്പനകൾ അനുസരിച്ച് ദീർഘായുസ്സു നേടുക.+
5 ജ്ഞാനം നേടുക, വകതിരിവ് സമ്പാദിക്കുക.+
ഇതു മറക്കരുത്, ഞാൻ പറയുന്ന കാര്യങ്ങൾ വിട്ടുമാറരുത്.
6 ജ്ഞാനം ഉപേക്ഷിക്കരുത്, അതു നിന്നെ സംരക്ഷിക്കും.
അതിനെ സ്നേഹിക്കുക, അതു നിന്നെ കാക്കും.
7 ജ്ഞാനമാണ് ഏറ്റവും പ്രധാനം;+ അതുകൊണ്ട് ജ്ഞാനം സമ്പാദിക്കുക;
മറ്റ് എന്തു നേടിയാലും ശരി, വകതിരിവ് നേടാൻ മറക്കരുത്.+
8 അതിനെ വിലപ്പെട്ടതായി കാണുക, അതു നിന്നെ ഉയരങ്ങളിൽ എത്തിക്കും;+
നീ അതിനെ ആശ്ലേഷിച്ചിരിക്കകൊണ്ട് അതു നിനക്ക് ആദരവ് നേടിത്തരും.+
9 അതു നിന്റെ തലയിൽ മനോഹരമായ ഒരു പുഷ്പകിരീടം അണിയിക്കും;
അതു നിന്നെ ആകർഷകമായ ഒരു കിരീടം ധരിപ്പിക്കും.”
12 നടക്കുമ്പോൾ നിന്റെ കാലുകൾക്കു മുന്നിൽ തടസ്സങ്ങളുണ്ടാകില്ല;
ഓടുമ്പോൾ നിന്റെ കാലിടറില്ല.
13 ശിക്ഷണം ഉപേക്ഷിക്കരുത്,+ അതു മുറുകെ പിടിക്കുക;
അതു കാത്തുസൂക്ഷിക്കുക, അതു നിന്റെ ജീവനാണ്.+
16 തിന്മ ചെയ്യാതെ അവർക്ക് ഉറങ്ങാനാകില്ല;
ആരുടെയെങ്കിലും നാശം കാണാതെ അവർക്ക് ഉറക്കം വരില്ല.
17 അവർ ദുഷ്ടതയുടെ അപ്പം തിന്നുന്നു;
അക്രമത്തിന്റെ വീഞ്ഞു കുടിക്കുന്നു.
18 എന്നാൽ നീതിമാന്മാരുടെ പാത പ്രഭാതത്തിൽ തെളിയുന്ന വെളിച്ചംപോലെയാണ്;
നട്ടുച്ചവരെ അതു കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു.+
19 ദുഷ്ടന്മാരുടെ പാത ഇരുട്ടുപോലെയാണ്;
എന്തിൽ തട്ടിയാണു വീഴുന്നതെന്ന്* അവർക്കു മനസ്സിലാകുന്നില്ല.
21 നീ അവ നിസ്സാരമായി കാണരുത്;*
അവ നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ സൂക്ഷിക്കുക.+
22 അവ കണ്ടെത്തുന്നവർക്കു+ ജീവൻ ലഭിക്കുന്നു;
അവ അവരുടെ ശരീരത്തിന് ആരോഗ്യം നൽകുന്നു.
23 മറ്റ് എന്തിനെക്കാളും പ്രധാനം നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുന്നതാണ്;+
അതിൽനിന്നാണു ജീവന്റെ ഉറവുകൾ ആരംഭിക്കുന്നത്.
27 നീ ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്.+
നിന്റെ കാലുകൾ തിന്മയിൽനിന്ന് അകറ്റുക.
5 മകനേ, എന്റെ ജ്ഞാനമൊഴികൾ ശ്രദ്ധിക്കുക;
ഞാൻ വകതിരിവിനെക്കുറിച്ച്+ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക.*
2 അങ്ങനെ നിനക്കു ചിന്താശേഷി കാത്തുസൂക്ഷിക്കാം;
നാവുകൊണ്ട് അറിവ് സംരക്ഷിക്കാം.+
3 വഴിപിഴച്ച സ്ത്രീയുടെ* ചുണ്ടുകൾ തേനടപോലെ, അതിൽനിന്ന് തേൻ ഇറ്റിറ്റുവീഴുന്നു;+
അവളുടെ വായ് എണ്ണയെക്കാൾ മൃദുവാണ്.+
4 എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്ക്കും;+
ഇരുവായ്ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളാകും.+
5 അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങുന്നു;
അവളുടെ കാലടികൾ നേരെ ശവക്കുഴിയിലേക്കു* പോകുന്നു.
6 ജീവന്റെ പാതയെക്കുറിച്ച് അവൾ ചിന്തിക്കുന്നതേ ഇല്ല;
അവൾ അലഞ്ഞുനടക്കുന്നു, എങ്ങോട്ടാണു പോകുന്നതെന്ന് അവൾക്ക് അറിയില്ല.
7 അതുകൊണ്ട് മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക;
എന്റെ വാക്കുകൾ വിട്ടുമാറരുത്.
8 അവളിൽനിന്ന് അകന്നുനിൽക്കുക;
അവളുടെ വീട്ടുവാതിലിന് അരികിലേക്കു ചെല്ലരുത്.+
9 ചെന്നാൽ നിന്റെ അന്തസ്സു പൊയ്പോകും;+
ക്രൂരതയുടെ വർഷങ്ങൾ നിനക്കു കൊയ്യേണ്ടിവരും.+
10 അന്യർ നിന്റെ സമ്പത്തു* മുഴുവൻ കൊണ്ടുപോകും;+
നീ അധ്വാനിച്ച് ഉണ്ടാക്കിയത് അന്യദേശക്കാരന്റെ വീട്ടിലേക്കു പോകും.
11 ജീവിതാവസാനത്തിൽ നിന്റെ മാംസവും ശരീരവും ക്ഷയിക്കുമ്പോൾ
നീ വേദനയോടെ ഞരങ്ങും.+
12 നീ ഇങ്ങനെ പറയും: “ഞാൻ ശിക്ഷണം വെറുത്തല്ലോ;
എന്റെ ഹൃദയം ശാസന സ്വീകരിച്ചില്ല.
13 എന്നെ ഉപദേശിച്ചവരുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചില്ല;
എന്നെ പഠിപ്പിച്ചവർ പറഞ്ഞതു ഞാൻ കേട്ടില്ല.
16 എന്തിനു നിന്റെ നീരുറവകൾ ശാഖകളായി പുറത്തേക്ക് ഒഴുകണം?
18 നിന്റെ ഉറവ* അനുഗൃഹീതമായിരിക്കട്ടെ,
നിന്റെ യൗവനത്തിലെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക.+
19 അവൾ സ്നേഹമയിയായ പേടമാനെയും വശ്യതയാർന്ന മലയാടിനെയും പോലെയാണ്;+
അവളുടെ സ്തനങ്ങൾ എന്നും നിന്നെ സന്തോഷിപ്പിക്കട്ടെ;*
നീ എപ്പോഴും അവളുടെ സ്നേഹത്തിൽ മതിമയങ്ങട്ടെ.+
23 ശിക്ഷണം ലഭിക്കാത്തതുകൊണ്ട് അവൻ മരിച്ചുപോകും;
അവന്റെ മഹാവിഡ്ഢിത്തം കാരണം അവനു വഴിതെറ്റും.
6 മകനേ, നീ അയൽക്കാരനുവേണ്ടി ജാമ്യം നിന്നിട്ടുണ്ടെങ്കിൽ,+
അപരിചിതനു കൈ കൊടുത്തിട്ടുണ്ടെങ്കിൽ,*+
2 നീ ആർക്കെങ്കിലും വാക്കു കൊടുത്ത് കെണിയിലായിപ്പോയെങ്കിൽ,
നിന്റെ വായിൽനിന്ന് വന്ന വാക്കുകൾ നിന്നെ കുടുക്കിലാക്കിയെങ്കിൽ,+
3 ഇങ്ങനെ ചെയ്ത് അതിൽനിന്ന് രക്ഷപ്പെടുക:
പെട്ടെന്ന് അയൽക്കാരന്റെ അടുത്ത് ചെന്ന് താണുകേണ് യാചിക്കുക;
നീ നിന്റെ അയൽക്കാരന്റെ കൈയിൽ അകപ്പെട്ടിരിക്കുന്നല്ലോ.+
4 നിന്റെ കണ്ണുകൾ ഉറക്കം തൂങ്ങരുത്;
കൺപോളകൾ അടഞ്ഞുപോകരുത്.
5 വേട്ടക്കാരന്റെ പിടിയിൽപ്പെട്ട മാനിനെപ്പോലെയും*
പക്ഷിപിടുത്തക്കാരന്റെ കൈയിൽപ്പെട്ട പക്ഷിയെപ്പോലെയും രക്ഷപ്പെടുക.
7 അതിനു സൈന്യാധിപനോ അധികാരിയോ ഭരണാധിപനോ ഇല്ല.
8 എന്നിട്ടും അതു വേനൽക്കാലത്ത് തീറ്റ ഒരുക്കുന്നു,+
കൊയ്ത്തുകാലത്ത് ആഹാരം ശേഖരിച്ചുവെക്കുന്നു.
9 മടിയാ, എത്ര നേരം നീ ഇങ്ങനെ കിടക്കും?
നീ എപ്പോൾ ഉറക്കമുണരും?
10 അൽപ്പം ഉറക്കം, അൽപ്പം മയക്കം,
കൈ കെട്ടിക്കിടന്ന് അൽപ്പം വിശ്രമം.+
11 അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെ വരും;
ഇല്ലായ്മ ആയുധധാരിയെപ്പോലെ എത്തും.+
12 ഒന്നിനും കൊള്ളാത്ത ദുഷ്ടമനുഷ്യൻ വായിൽ വഞ്ചനയുമായി നടക്കുന്നു.+
13 അവൻ കണ്ണിറുക്കുന്നു,+ കാലുകൊണ്ട് സൂചന കൊടുക്കുന്നു, വിരലുകൾകൊണ്ട് ആംഗ്യം കാണിക്കുന്നു.
14 അവന്റെ ഹൃദയം വക്രതയുള്ളതാണ്;
അവൻ എപ്പോഴും ദുഷ്ടമായ പദ്ധതികൾ+ ഉണ്ടാക്കുന്നു, ആളുകളെ തമ്മിൽ അടിപ്പിക്കുന്നു.+
15 അതുകൊണ്ട് അവനു പെട്ടെന്ന് ആപത്തു വരും;
കരകയറാനാകാത്ത വിധം ഒരു നിമിഷംകൊണ്ട് അവൻ തകർന്നുപോകും.+
16 യഹോവ ആറു കാര്യങ്ങൾ വെറുക്കുന്നു;
ദൈവത്തിന് ഏഴു കാര്യങ്ങൾ അറപ്പാണ്:
17 അഹങ്കാരം+ നിറഞ്ഞ കണ്ണുകൾ, നുണ പറയുന്ന നാവ്,+ നിരപരാധികളുടെ രക്തം ചൊരിയുന്ന കൈകൾ,+
18 ദുഷ്ടമായ പദ്ധതികൾ ഉണ്ടാക്കുന്ന ഹൃദയം,+ ദ്രോഹം ചെയ്യാൻ ധൃതിയിൽ ഓടുന്ന കാൽ,
19 നാവെടുത്താൽ* നുണ പറയുന്ന കള്ളസാക്ഷി,+
സഹോദരന്മാർക്കിടയിൽ കലഹം ഉണ്ടാക്കുന്ന മനുഷ്യൻ.+
21 അവ എപ്പോഴും നിന്റെ ഹൃദയത്തിൽ കെട്ടിവെക്കുക;
നിന്റെ കഴുത്തിൽ അണിയുക.
22 നീ നടക്കുമ്പോൾ അതു നിന്നെ നയിക്കും;
കിടക്കുമ്പോൾ നിനക്കു കാവൽ നിൽക്കും;
ഉറക്കമുണരുമ്പോൾ നിന്നോടു സംസാരിക്കും.*
23 കല്പന ഒരു വിളക്കും+ നിയമം* ഒരു വെളിച്ചവും+ ആണ്.
തിരുത്തലും ശാസനയും ജീവനിലേക്കുള്ള വഴിയാണ്.+
വശ്യമായ കണ്ണുകൾകൊണ്ട് നിന്നെ കീഴടക്കാൻ അവളെ അനുവദിക്കരുത്.
26 വേശ്യ കാരണം ഒരു മനുഷ്യന് ഒരു കഷണം അപ്പം മാത്രം തിന്ന് ജീവിക്കേണ്ടിവരുന്നു;+
എന്നാൽ അന്യന്റെ ഭാര്യ നിന്റെ വിലപ്പെട്ട ജീവൻ വേട്ടയാടുന്നു.
27 വസ്ത്രം കത്തിപ്പോകാതെ ഒരാൾക്കു നെഞ്ചിൽ തീക്കനൽ കൂട്ടിവെക്കാനാകുമോ?+
28 കാൽ പൊള്ളാതെ ഒരു മനുഷ്യനു കനലിലൂടെ നടക്കാനാകുമോ?
29 അയൽക്കാരന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവന്റെ അവസ്ഥയും അങ്ങനെതന്നെയായിരിക്കും;
അവളെ തൊടുന്ന ആർക്കും ശിക്ഷ കിട്ടാതിരിക്കില്ല.+
30 ഒരാൾ വിശപ്പകറ്റാനായി മോഷ്ടിച്ചാൽ
ആരും അവനെ കുറ്റപ്പെടുത്തില്ല.
31 എന്നിട്ടും, പിടിയിലാകുമ്പോൾ അവൻ ഏഴ് ഇരട്ടി പകരം കൊടുക്കും;
അവന്റെ വീട്ടിലുള്ള വിലയേറിയ വസ്തുക്കളെല്ലാം അവൻ കൊടുക്കും.+
32 വ്യഭിചാരം ചെയ്യുന്നവൻ സാമാന്യബോധമില്ലാത്തവൻ.
അങ്ങനെ ചെയ്യുന്നവൻ സ്വയം നാശം വിളിച്ചുവരുത്തുന്നു.+
34 വിശ്വാസവഞ്ചന നിമിത്തം ഭർത്താവ് കോപാകുലനാകുന്നു;
പ്രതികാരം ചെയ്യുമ്പോൾ അവൻ ഒരു ദയയും കാണിക്കില്ല.+
35 അവൻ നഷ്ടപരിഹാരം* സ്വീകരിക്കില്ല;
എത്ര വലിയ സമ്മാനം കൊടുത്താലും നിനക്ക് അവനെ ശാന്തനാക്കാനാകില്ല.
2 എന്റെ കല്പനകൾ അനുസരിച്ച് ദീർഘായുസ്സു നേടുക;+
എന്റെ ഉപദേശം* കണ്ണിലെ കൃഷ്ണമണിപോലെ കാക്കുക.
4 ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നു പറയുക;
വകതിരിവിനെ ബന്ധു എന്നു വിളിക്കുക.
5 അങ്ങനെ വഴിപിഴച്ച സ്ത്രീയിൽനിന്ന്* സ്വയം രക്ഷിക്കുക;+
അസാന്മാർഗിയായ സ്ത്രീയിൽനിന്നും* അവളുടെ പഞ്ചാരവാക്കുകളിൽനിന്നും*+ രക്ഷപ്പെടുക.
6 എന്റെ വീടിന്റെ ജനലിലൂടെ,
ജനലഴികളിലൂടെ, ഞാൻ താഴേക്കു നോക്കി.
7 അനുഭവജ്ഞാനമില്ലാത്തവരെ* ഞാൻ നിരീക്ഷിച്ചുകൊണ്ടിരുന്നു;
ആ യുവാക്കൾക്കിടയിൽ സാമാന്യബോധമില്ലാത്ത ഒരുവനെ ഞാൻ കണ്ടു.+
8 വൈകുന്നേരം, സന്ധ്യ മയങ്ങിയ നേരത്ത്,+
രാത്രിയാകാറായപ്പോൾ, ഇരുട്ടാൻതുടങ്ങിയപ്പോൾ,
9 അവൻ തെരുവിലൂടെ നടന്ന് അവളുടെ വീടിന് അരികിലെ കവലയിൽ എത്തി,
അവളുടെ വീടിനു നേർക്കു നടന്നു.
10 അപ്പോൾ ഒരു സ്ത്രീ അവനെ എതിരേൽക്കുന്നതു ഞാൻ കണ്ടു;
വേശ്യയെപ്പോലെ* വസ്ത്രം ധരിച്ച+ കൗശലക്കാരിയായ ഒരു സ്ത്രീ!
11 അവൾ ഉച്ചത്തിൽ സംസാരിക്കുന്നവളും തന്റേടിയും ആണ്.+
അവൾ* ഒരിക്കലും വീട്ടിലിരിക്കുന്നില്ല.
12 ഇപ്പോൾ തെരുവിലാണെങ്കിൽ, അടുത്ത നിമിഷം അവൾ കവലയിലായിരിക്കും;*
തെരുവിന്റെ ഓരോ മൂലയിലും അവൾ പതുങ്ങിയിരിക്കുന്നു.+
13 അവൾ അവനെ കടന്നുപിടിച്ച് ചുംബിക്കുന്നു;
ഒരു നാണവുമില്ലാതെ അവനോടു പറയുന്നു:
14 “എനിക്കു സഹഭോജനബലികൾ അർപ്പിക്കാനുണ്ടായിരുന്നു.+
ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റി.
15 അതുകൊണ്ടാണ് ഞാൻ നിന്നെ കാണാൻ വന്നത്,
തേടിനടന്ന് ഞാൻ നിന്നെ കണ്ടുപിടിച്ചു.
16 ഞാൻ എന്റെ കിടക്കയിൽ ഭംഗിയുള്ള വിരികൾ വിരിച്ചിട്ടുണ്ട്,
ഈജിപ്തിൽനിന്നുള്ള നിറപ്പകിട്ടാർന്ന ലിനൻവിരികൾ.+
17 എന്റെ കിടക്ക ഞാൻ മീറയും അകിലും കറുവാപ്പട്ടയും കൊണ്ട് സുഗന്ധപൂർണമാക്കിയിട്ടുണ്ട്.+
18 വരൂ, നേരം വെളുക്കുംവരെ നമുക്കു പ്രേമനിർവൃതിയിൽ മതിയാകുവോളം മുഴുകാം;
നമുക്കു കാമലീലകളിൽ രസിക്കാം.
19 എന്റെ ഭർത്താവ് വീട്ടിലില്ല;
ഒരു ദൂരയാത്ര പോയിരിക്കുന്നു.
20 അദ്ദേഹം പണസ്സഞ്ചി എടുത്തിട്ടുണ്ട്;
വെളുത്തവാവിനേ തിരിച്ചെത്തൂ.”
21 അങ്ങനെ അവൾ അവനെ നിർബന്ധിക്കുന്നു; അവനെ വഴിതെറ്റിക്കുന്നു.+
പഞ്ചാരവാക്കുകൾ പറഞ്ഞ് അവനെ വശീകരിക്കുന്നു.
22 അവൻ പെട്ടെന്ന് അവളുടെ പുറകേ പോകുന്നു.
അറുക്കാൻ കൊണ്ടുപോകുന്ന കാളയെപ്പോലെ,
തടിവിലങ്ങിൽ* ഇടാൻ കൊണ്ടുപോകുന്ന വിഡ്ഢിയെപ്പോലെ, അതാ അവൻ പോകുന്നു.+
23 ഒടുവിൽ അവന്റെ കരളിൽ അമ്പു തറയ്ക്കും;
കെണിയിലേക്കു പറന്നടുക്കുന്ന ഒരു പക്ഷിയെപ്പോലെ, തന്റെ ജീവൻ നഷ്ടപ്പെടുമെന്ന് അറിയാതെ അവൻ പോകുന്നു.+
24 അതുകൊണ്ട് മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക;
എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക.
25 നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത്.
അറിയാതെപോലും അവളുടെ പാതകളിൽ കടക്കരുത്.+
26 അവൾ കാരണം അനേകർ മരിച്ചുവീണിരിക്കുന്നു,+
ധാരാളം ആളുകളെ അവൾ കൊന്നിരിക്കുന്നു.+
27 അവളുടെ വീടു ശവക്കുഴിയിലേക്കുള്ള* വഴിയാണ്;
അതു മരണത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
8 ജ്ഞാനം വിളിച്ചുപറയുന്നു;
വകതിരിവ് ശബ്ദമുയർത്തുന്നു.+
3 നഗരത്തിലേക്കുള്ള കവാടങ്ങൾക്കരികെ,
വാതിലുകളുടെ മുന്നിൽ നിന്ന്
അത് ഇങ്ങനെ വിളിച്ചുപറയുന്നു:+
4 “ജനങ്ങളേ, നിങ്ങളോടാണു ഞാൻ സംസാരിക്കുന്നത്;
എല്ലാവരും* കേൾക്കാനാണു ഞാൻ വിളിച്ചുപറയുന്നത്.
6 ശ്രദ്ധിക്കൂ, പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇത്;
എന്റെ ചുണ്ടുകൾ പറയുന്നതു ശരിയായ കാര്യങ്ങളാണ്.
7 എന്റെ വായ് പതിയെ സത്യം പറയുന്നു;
എന്റെ ചുണ്ടുകൾ ദുഷ്ടത വെറുക്കുന്നു.
8 എന്റെ വായിൽനിന്നുള്ള വാക്കുകളെല്ലാം നീതിയുള്ളവയാണ്;
അവയൊന്നും വക്രതയോ വഞ്ചനയോ ഉള്ളവയല്ല.
9 വകതിരിവുള്ളവന് അവ പെട്ടെന്നു മനസ്സിലാകും;
അതെല്ലാം ശരിയാണെന്ന് അറിവ് നേടിയവർ തിരിച്ചറിയും.
10 വെള്ളിക്കു പകരം എന്റെ ശിക്ഷണവും
തനിത്തങ്കത്തിനു പകരം അറിവും തിരഞ്ഞെടുത്തുകൊള്ളൂ.+
11 ജ്ഞാനം പവിഴക്കല്ലുകളെക്കാൾ* മേന്മയേറിയതാണ്;
അമൂല്യവസ്തുക്കളെയൊന്നും അതുമായി താരതമ്യം ചെയ്യാൻ കഴിയില്ല.
12 ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം താമസിക്കുന്നു;
ഞാൻ അറിവും ചിന്താശേഷിയും നേടിയിരിക്കുന്നു.+
13 തിന്മയെ വെറുക്കുന്നതാണ് യഹോവയോടുള്ള ഭയഭക്തി.+
പൊങ്ങച്ചവും അഹങ്കാരവും+ ദുഷ്ടതയും വഞ്ചനയോടെയുള്ള സംസാരവും+ ഞാൻ വെറുക്കുന്നു.
15 എന്റെ സഹായത്താൽ രാജാക്കന്മാർ വാഴ്ച നടത്തുന്നു;
ഉന്നതരായ ഉദ്യോഗസ്ഥർ നീതിയുള്ള വിധികൾ പുറപ്പെടുവിക്കുന്നു.+
16 എന്റെ സഹായത്താൽ പ്രഭുക്കന്മാർ ഭരിക്കുന്നു,
പ്രധാനികൾ നീതിയോടെ ന്യായം വിധിക്കുന്നു.
18 ധനവും മഹത്ത്വവും എനിക്കുണ്ട്;
ദീർഘകാലത്തേക്കു നിലനിൽക്കുന്ന സമ്പത്തും* നീതിയും എന്റെ കൈയിലുണ്ട്.
19 ഞാൻ നിങ്ങൾക്കു തരുന്നതു സ്വർണത്തെക്കാളും തനിത്തങ്കത്തെക്കാളും നല്ലത്.
എന്നിൽനിന്ന് നിങ്ങൾക്കു ലഭിക്കുന്നതു ശുദ്ധമായ വെള്ളിയെക്കാളും മേന്മയേറിയത്.+
20 ഞാൻ ന്യായത്തിന്റെ വഴിയിൽ നടക്കുന്നു;
നീതിപാതയുടെ നടുവിലൂടെ സഞ്ചരിക്കുന്നു.
21 എന്നെ സ്നേഹിക്കുന്നവർക്കു ഞാൻ വിലയേറിയ ഒരു അവകാശം കൊടുക്കുന്നു;
ഞാൻ അവരുടെ സംഭരണശാലകൾ നിറയ്ക്കുന്നു.
22 യഹോവ തന്റെ വഴിയുടെ തുടക്കമായി എന്നെ നിർമിച്ചു;+
ദൈവം പണ്ടു ചെയ്ത പ്രവൃത്തികളിൽ ഒന്നാമതായി എന്നെ ഉണ്ടാക്കി.+
24 ആഴമുള്ള സമുദ്രങ്ങളില്ലാതിരുന്ന കാലത്ത്,+
നിറഞ്ഞൊഴുകുന്ന അരുവികൾ ഉണ്ടാകുംമുമ്പ്, എന്നെ ഉണ്ടാക്കി.
25 പർവതങ്ങൾ സ്ഥാപിക്കുംമുമ്പേ,
മലകൾ ഉണ്ടാക്കുംമുമ്പേ,
26 ഭൂമിയും അതിലെ നിലങ്ങളും നിർമിക്കുംമുമ്പേ,
ഭൂമിയുടെ ആദ്യത്തെ മൺതരികൾ സൃഷ്ടിക്കുംമുമ്പേ, എന്നെ നിർമിച്ചു.
27 ആകാശത്തെ സൃഷ്ടിച്ചപ്പോൾ+ ഞാൻ അവിടെയുണ്ടായിരുന്നു;
വെള്ളത്തിൽ ചക്രവാളം* വരച്ചപ്പോൾ,+
28 മീതെ മേഘങ്ങൾ സ്ഥാപിച്ചപ്പോൾ,*
ആഴിയുടെ ഉറവകൾക്ക് അടിസ്ഥാനം ഇട്ടപ്പോൾ,
29 കല്പിച്ചതിന് അപ്പുറം പോകരുതെന്ന്
ദൈവം കടലിന് ഒരു ആജ്ഞ കൊടുത്തപ്പോൾ,+
ദൈവം ഭൂമിയുടെ അടിസ്ഥാനങ്ങൾ സ്ഥാപിച്ചപ്പോൾ,
30 ഒരു വിദഗ്ധജോലിക്കാരനായി ഞാൻ ദൈവത്തിന് അരികെയുണ്ടായിരുന്നു.+
എന്നും ദൈവത്തിന് എന്നോടു പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു;+
ഞാൻ എപ്പോഴും ദൈവസന്നിധിയിൽ സന്തോഷിച്ചുകൊണ്ടിരുന്നു.+
31 ദൈവത്തിന്റെ വാസയോഗ്യമായ ഭൂമി കണ്ട് ഞാൻ ആഹ്ലാദിച്ചു.
മനുഷ്യമക്കളോട്* എനിക്കു പ്രത്യേകപ്രിയം തോന്നി.
32 അതുകൊണ്ട് മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക;
എന്റെ വഴികൾ അനുസരിച്ച് നടന്നാൽ നിങ്ങൾക്കു സന്തോഷം ലഭിക്കും.
34 എന്റെ വാക്കുകൾ കേൾക്കാനായി
എല്ലാ ദിവസവും നേരത്തേ എന്റെ വാതിൽക്കൽ വന്ന്
കട്ടിളകൾക്കരികെ കാത്തുനിൽക്കുന്നവൻ സന്തുഷ്ടൻ.
35 എന്നെ കണ്ടെത്തുന്നവൻ ജീവൻ കണ്ടെത്തും;+
അവന് യഹോവയുടെ അംഗീകാരം ലഭിക്കും.
36 എന്നാൽ എന്നെ അവഗണിക്കുന്നവൻ സ്വയം ദ്രോഹിക്കുന്നു;
എന്നെ വെറുക്കുന്നവൻ മരണത്തെ സ്നേഹിക്കുന്നു.”+
വീഞ്ഞിൽ കൂട്ടു ചേർത്ത് രുചി വർധിപ്പിച്ചു;
അതു മേശ ഒരുക്കിയിരിക്കുന്നു.
4 “അനുഭവജ്ഞാനമില്ലാത്തവരെല്ലാം ഇവിടേക്കു വരട്ടെ.”
സാമാന്യബോധമില്ലാത്തവരോട് അവൾ ഇങ്ങനെ പറയുന്നു:
5 “വരൂ, വന്ന് എന്റെ അപ്പം തിന്നൂ.
ഞാൻ ഉണ്ടാക്കിയ വീഞ്ഞ് എന്നോടൊപ്പം കുടിക്കൂ.
6 നിന്റെ അറിവില്ലായ്മ* ഉപേക്ഷിക്കുക, എങ്കിൽ നീ ജീവിച്ചിരിക്കും;+
വകതിരിവിന്റെ വഴിയേ മുന്നോട്ടു നടക്കുക.”+
7 പരിഹാസിയെ തിരുത്തുന്നവൻ അപമാനം ക്ഷണിച്ചുവരുത്തുന്നു;+
ദുഷ്ടനെ ശാസിക്കുന്നവനു മുറിവേൽക്കും.
8 പരിഹാസിയെ ശാസിക്കരുത്, അവൻ നിന്നെ വെറുക്കും.+
ജ്ഞാനിയെ ശാസിക്കുക, അവൻ നിന്നെ സ്നേഹിക്കും.+
9 ജ്ഞാനിക്ക് അറിവ് പകർന്നുകൊടുക്കുക, അവൻ കൂടുതൽ ജ്ഞാനിയാകും.+
നീതിമാനെ പഠിപ്പിക്കുക, അവൻ പഠിച്ച് അറിവ് വർധിപ്പിക്കും.
12 നീ ബുദ്ധിമാനായാൽ നിനക്കുതന്നെ പ്രയോജനം ഉണ്ടാകും;
നീ പരിഹാസിയായാൽ നീതന്നെ അതു സഹിക്കേണ്ടിവരും.
13 വിവരദോഷിയായ സ്ത്രീ ബഹളം കൂട്ടുന്നു.+
അവൾക്കു ബുദ്ധിയില്ല, അവൾക്ക് ഒന്നിനെക്കുറിച്ചും അറിയില്ല.
14 നഗരത്തിലെ ഉയർന്ന സ്ഥലത്തുള്ള ഇരിപ്പിടത്തിൽ,
തന്റെ വീട്ടുവാതിൽക്കൽ, അവൾ ഇരിക്കുന്നു.+
15 അതുവഴി കടന്നുപോകുന്നവരോട്,
വഴിയേ നേരെ മുന്നോട്ട് നടക്കുന്നവരോട്, അവൾ ഇങ്ങനെ വിളിച്ചുപറയുന്നു:
16 “അനുഭവജ്ഞാനമില്ലാത്തവരെല്ലാം ഇവിടേക്കു വരട്ടെ.”
സാമാന്യബോധമില്ലാത്തവരോട് അവൾ ഇങ്ങനെ പറയുന്നു:+
17 “മോഷ്ടിക്കുന്ന വെള്ളത്തിനു മധുരമാണ്;
ഒളിച്ചിരുന്ന് കഴിക്കുന്ന ആഹാരത്തിനു നല്ല രുചിയാണ്.”+
18 എന്നാൽ മരിച്ചവരാണ്* അവിടെയുള്ളതെന്നും
അവളുടെ അതിഥികൾ ശവക്കുഴിയുടെ* ആഴങ്ങളിലാണെന്നും അവർക്ക് അറിയില്ല.+
10 ശലോമോന്റെ ജ്ഞാനമൊഴികൾ.+
ജ്ഞാനിയായ മകൻ അപ്പനു സന്തോഷം നൽകുന്നു;+
എന്നാൽ വിഡ്ഢിയായ മകൻ അമ്മയ്ക്കു തീരാവേദനയാണ്.
3 നീതിമാൻ വിശന്നിരിക്കാൻ യഹോവ സമ്മതിക്കില്ല;+
എന്നാൽ ദുഷ്ടന്, അവൻ കൊതിക്കുന്നതു ദൈവം കൊടുക്കില്ല.
5 ഉൾക്കാഴ്ചയുള്ള മകൻ വേനൽക്കാലത്ത് വിളവ് ശേഖരിക്കുന്നു;
എന്നാൽ നാണംകെട്ടവൻ കൊയ്ത്തുകാലത്ത് കിടന്നുറങ്ങുന്നു.+
7 നീതിമാനെക്കുറിച്ചുള്ള ഓർമയെ* അനുഗ്രഹം കാത്തിരിക്കുന്നു.+
എന്നാൽ ദുഷ്ടന്മാരുടെ പേര് ചീഞ്ഞഴുകും.+
9 നിഷ്കളങ്കമായി* നടക്കുന്നവൻ സുരക്ഷിതനായിരിക്കും;+
എന്നാൽ വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നവൻ പിടിയിലാകും.+
13 വകതിരിവുള്ളവന്റെ ചുണ്ടിൽ ജ്ഞാനമുണ്ട്;+
എന്നാൽ സാമാന്യബോധമില്ലാത്തവന്റെ മുതുകിൽ അടി വീഴും.+
14 ബുദ്ധിമാന്മാർ അറിവിനെ ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്നു;*+
എന്നാൽ വിഡ്ഢികളുടെ വായ് നാശം ക്ഷണിച്ചുവരുത്തുന്നു.+
15 പണക്കാരനു തന്റെ സമ്പത്തു* ബലമുള്ള ഒരു നഗരം;
എന്നാൽ പാവപ്പെട്ടവരുടെ ദാരിദ്ര്യം അവരുടെ നാശം.+
16 നീതിമാന്റെ പ്രവൃത്തികൾ ജീവനിലേക്കു നയിക്കുന്നു;
എന്നാൽ ദുഷ്ടന്റെ ചെയ്തികൾ പാപത്തിലേക്കു പോകുന്നു.+
17 ശിക്ഷണം സ്വീകരിക്കുന്നവൻ ജീവനിലേക്കുള്ള വഴിയാണ്;*
എന്നാൽ ശാസന തള്ളിക്കളയുന്നവൻ ആളുകളെ വഴിതെറ്റിക്കുന്നു.
21 നീതിമാന്റെ വായ് അനേകരെ പോറ്റിപ്പുലർത്തുന്നു;*+
എന്നാൽ ബുദ്ധിയില്ലാത്തതുകൊണ്ട് വിഡ്ഢികൾ മരിക്കുന്നു.+
23 നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നതു വിഡ്ഢിക്ക് ഒരു വിനോദം;
എന്നാൽ വകതിരിവുള്ളവനു ജ്ഞാനമുണ്ട്.+
24 ദുഷ്ടൻ പേടിക്കുന്നതുതന്നെ അവനു സംഭവിക്കും;
എന്നാൽ നീതിമാന്റെ ആഗ്രഹങ്ങളെല്ലാം നിറവേറും.+
25 കൊടുങ്കാറ്റ് അടിക്കുമ്പോൾ ദുഷ്ടൻ ഇല്ലാതാകുന്നു;+
എന്നാൽ നീതിമാൻ എന്നും നിൽക്കുന്ന ഒരു അടിസ്ഥാനമാണ്.+
27 യഹോവയോടുള്ള ഭയഭക്തി ആയുസ്സു നീട്ടിത്തരുന്നു;+
എന്നാൽ ദുഷ്ടന്മാരുടെ വർഷങ്ങൾ വെട്ടിച്ചുരുക്കപ്പെടും.+
28 നീതിമാന്മാരുടെ പ്രതീക്ഷകൾ* അവർക്കു സന്തോഷം നൽകുന്നു;+
എന്നാൽ ദുഷ്ടന്മാരുടെ പ്രത്യാശ ഇല്ലാതാകും.+
29 യഹോവയുടെ വഴി നിഷ്കളങ്കർക്ക് ഒരു സുരക്ഷിതസ്ഥാനം;+
എന്നാൽ ദുഷ്ടത ചെയ്യുന്നവർക്ക് അതു നാശം വരുത്തുന്നു.+
31 നീതിമാന്മാരുടെ വായിൽനിന്ന് ജ്ഞാനം പുറപ്പെടുന്നു;
എന്നാൽ വഞ്ചനയോടെ സംസാരിക്കുന്ന നാവ് മുറിച്ചുകളയും.
32 നീതിമാന്റെ നാവിനു ഹൃദ്യമായി സംസാരിക്കാൻ അറിയാം;
എന്നാൽ ദുഷ്ടന്റെ വായ് വഞ്ചന നിറഞ്ഞതാണ്.
11 കള്ളത്തുലാസ്സ് യഹോവയ്ക്ക് അറപ്പാണ്;
എന്നാൽ കൃത്യതയുള്ള തൂക്കം* ദൈവത്തെ സന്തോഷിപ്പിക്കുന്നു.+
4 ഉഗ്രകോപത്തിന്റെ നാളിൽ സമ്പത്തുകൊണ്ട്* ഒരു പ്രയോജനവുമുണ്ടാകില്ല;+
എന്നാൽ നീതി ഒരുവനെ മരണത്തിൽനിന്ന് രക്ഷിക്കും.+
5 നിഷ്കളങ്കരുടെ നീതി അവരുടെ പാതകൾ നേരെയാക്കുന്നു;
എന്നാൽ ദുഷ്ടന്മാർ തങ്ങളുടെ ദുഷ്ടത കാരണം വീഴും.+
7 ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രത്യാശയും നശിക്കുന്നു;
സ്വന്തം ശക്തിയിൽ ആശ്രയിച്ച് അവൻ വെച്ച പ്രതീക്ഷകളും നശിച്ചുപോകുന്നു.+
9 വിശ്വാസത്യാഗിയുടെ* വായ് അയൽക്കാരനു നാശം വരുത്തുന്നു;
എന്നാൽ നീതിമാന്മാരുടെ അറിവ് അവരെ രക്ഷിക്കുന്നു.+
10 നീതിമാന്റെ നന്മ ഒരു നഗരത്തിനു സന്തോഷം നൽകുന്നു;
ദുഷ്ടൻ നശിക്കുമ്പോൾ ആളുകൾ ആഹ്ലാദത്തോടെ ആർപ്പുവിളിക്കുന്നു.+
11 നേരുള്ളവന്റെ അനുഗ്രഹം നിമിത്തം ഒരു നഗരം പ്രസിദ്ധമാകുന്നു;+
എന്നാൽ ദുഷ്ടന്റെ വായ് അതിനെ തകർത്തുകളയുന്നു.+
12 സാമാന്യബോധമില്ലാത്തവൻ അയൽക്കാരനോടു വെറുപ്പു കാട്ടുന്നു;*
എന്നാൽ നല്ല വകതിരിവുള്ളവൻ മിണ്ടാതിരിക്കുന്നു.+
13 പരദൂഷണം പറയുന്നവൻ രഹസ്യങ്ങൾ പാട്ടാക്കുന്നു;+
എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്നവൻ രഹസ്യം സൂക്ഷിക്കുന്നു.*
15 അപരിചിതന്റെ വായ്പയ്ക്കു ജാമ്യം നിൽക്കുന്നവൻ വല്ലാതെ കഷ്ടപ്പെടും;+
എന്നാൽ ജാമ്യം നിൽക്കാൻ വിസമ്മതിക്കുന്നവൻ* സുരക്ഷിതനായിരിക്കും.
17 ദയ കാട്ടുന്നവൻ* തനിക്കുതന്നെ ഗുണം ചെയ്യുന്നു;+
എന്നാൽ ക്രൂരത കാട്ടുന്നവൻ സ്വയം കഷ്ടങ്ങൾ* വരുത്തിവെക്കുന്നു.+
18 ദുഷ്ടനു ലഭിക്കുന്ന കൂലി വഞ്ചകമാണ്;+
എന്നാൽ നീതി വിതയ്ക്കുന്നവനു ശരിക്കുള്ള പ്രതിഫലം ലഭിക്കുന്നു.+
19 നീതിക്കുവേണ്ടി ഉറപ്പോടെ നിലകൊള്ളുന്നവർ ജീവന്റെ വഴിയിലാണ്;+
എന്നാൽ ദുഷ്ടതയ്ക്കു പിന്നാലെ പോകുന്നവർ മരണത്തിന്റെ പാതയിലാണ്.
20 ഹൃദയത്തിൽ വക്രതയുള്ളവരെ യഹോവയ്ക്ക് അറപ്പാണ്;+
എന്നാൽ നിഷ്കളങ്കരായി നടക്കുന്നവർ ദൈവത്തെ സന്തോഷിപ്പിക്കുന്നു.+
21 ഇക്കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക: ദുഷ്ടനു ശിക്ഷ ലഭിക്കാതിരിക്കില്ല;+
എന്നാൽ നീതിമാന്റെ മക്കൾ രക്ഷപ്പെടും.
23 നീതിമാന്റെ ആഗ്രഹങ്ങൾ നന്മയിലേക്കു നയിക്കുന്നു;+
എന്നാൽ ദുഷ്ടന്റെ പ്രത്യാശ ദൈവകോപത്തിൽ ചെന്നെത്തുന്നു.
24 വാരിക്കോരി കൊടുത്തിട്ടും* ചിലരുടെ സമ്പത്തു വർധിക്കുന്നു;+
മറ്റു ചിലർ കൊടുക്കേണ്ടതു പിടിച്ചുവെച്ചിട്ടും ദരിദ്രരാകുന്നു.+
26 ധാന്യം പൂഴ്ത്തിവെക്കുന്നവനെ ജനം ശപിക്കും;
എന്നാൽ അതു വിൽക്കുന്നവനെ അവർ അനുഗ്രഹിക്കും.
27 നന്മ ചെയ്യാൻ കഠിനശ്രമം ചെയ്യുന്നവർ പ്രീതി തേടുന്നു;+
എന്നാൽ തിന്മ ചെയ്യാൻ ശ്രമിക്കുന്നവർക്കു തിന്മതന്നെ തിരികെ കിട്ടും.+
29 സ്വന്തം ഭവനത്തിനു കഷ്ടത* വരുത്തിവെക്കുന്നവനു കാറ്റു മാത്രമേ അവകാശമായി കിട്ടൂ;+
വിഡ്ഢി ബുദ്ധിമാന്റെ ദാസനാകും.
31 ഭൂമിയിലെ നീതിമാന്മാരുടെ ചെയ്തികൾക്കു പ്രതിഫലം കിട്ടുമെങ്കിൽ
ദുഷ്ടന്മാരുടെയും പാപികളുടെയും കാര്യം പറയാനുണ്ടോ?+
2 നല്ല മനുഷ്യന് യഹോവയുടെ അംഗീകാരം ലഭിക്കുന്നു;
എന്നാൽ ദുഷ്ടമായ പദ്ധതികൾ ഉണ്ടാക്കുന്നവരെ ദൈവം കുറ്റം വിധിക്കുന്നു.+
3 ദുഷ്ടത കാണിച്ച് ആർക്കും സുരക്ഷിതത്വം നേടാനാകില്ല;+
എന്നാൽ നീതിമാന്മാരെ ഒരിക്കലും പിഴുതെറിയാനാകില്ല.
4 കാര്യപ്രാപ്തിയുള്ള ഭാര്യ ഭർത്താവിന് ഒരു കിരീടമാണ്;+
എന്നാൽ നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നവൾ ഭർത്താവിന്റെ അസ്ഥികൾ ദ്രവിപ്പിക്കുന്നു.+
5 നീതിമാന്റെ ചിന്തകൾ നീതിയുള്ളവ;
എന്നാൽ ദുഷ്ടന്മാരുടെ ഉപദേശം വഞ്ചന നിറഞ്ഞത്.
6 ദുഷ്ടന്മാരുടെ വാക്കുകൾ രക്തം ചൊരിയാൻ പതിയിരിക്കുന്നു;+
എന്നാൽ നേരുള്ളവരുടെ വായ് അവരെ രക്ഷിക്കുന്നു.+
7 ദുഷ്ടന്മാരെ നശിപ്പിക്കുമ്പോൾ അവർ ഇല്ലാതായിപ്പോകുന്നു;
എന്നാൽ നീതിമാന്റെ വീട് ഇളകാതെ നിൽക്കും.+
8 ഒരുവന്റെ വായിലെ വിവേകം നിമിത്തം ആളുകൾ അവനെ പുകഴ്ത്തുന്നു;+
എന്നാൽ ഹൃദയത്തിൽ വക്രതയുള്ളവനെ അവർ വെറുക്കുന്നു.+
10 നീതിമാൻ തന്റെ വളർത്തുമൃഗങ്ങളെ നന്നായി നോക്കുന്നു;+
എന്നാൽ ദുഷ്ടന്മാരുടെ കരുണപോലും ക്രൂരത നിറഞ്ഞതാണ്.
11 തന്റെ നിലം കൃഷി ചെയ്യുന്നവൻ ഭക്ഷണം കഴിച്ച് തൃപ്തനാകും;+
എന്നാൽ പ്രയോജനമില്ലാത്ത കാര്യങ്ങൾക്കു പിന്നാലെ പോകുന്നവൻ സാമാന്യബോധമില്ലാത്തവനാണ്.
12 ഒരു ദുഷ്ടൻ പിടിച്ചതു സ്വന്തമാക്കാൻ മറ്റൊരു ദുഷ്ടൻ ആഗ്രഹിക്കുന്നു;
എന്നാൽ നീതിമാന്മാരുടെ വേരു ഫലം കായ്ക്കുന്നു.
13 പാപപൂർണമായ സംസാരം നിമിത്തം ദുഷ്ടൻ കെണിയിലാകുന്നു;+
എന്നാൽ നീതിമാൻ കഷ്ടതകളിൽനിന്ന് രക്ഷപ്പെടുന്നു.
14 തന്റെ സംസാരത്തിന്റെ ഫലമായി ഒരുവൻ നന്മകൊണ്ട് തൃപ്തനാകുന്നു;+
അവന്റെ കൈകൾ ചെയ്തതിന് അവനു പ്രതിഫലം കിട്ടും.
15 വിഡ്ഢിക്കു സ്വന്തം വഴി ശരിയാണെന്നു തോന്നുന്നു;+
എന്നാൽ ബുദ്ധിയുള്ളവൻ ഉപദേശം സ്വീകരിക്കുന്നു.+
16 വിഡ്ഢി പെട്ടെന്നു* കോപം പ്രകടിപ്പിക്കുന്നു;+
എന്നാൽ വിവേകമുള്ളവൻ പരിഹാസം വകവെക്കുന്നില്ല.*
17 വിശ്വസ്തതയോടെ സാക്ഷി പറയുന്നവൻ സത്യം* സംസാരിക്കുന്നു;
എന്നാൽ കള്ളസാക്ഷി വഞ്ചനയോടെ സംസാരിക്കുന്നു.
18 ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്;
എന്നാൽ ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു.+
19 സത്യം സംസാരിക്കുന്ന ചുണ്ടുകൾ എന്നും നിലനിൽക്കും;+
എന്നാൽ നുണ പറയുന്ന നാവ് ഒരു നിമിഷംകൊണ്ട് നശിച്ചുപോകും.+
20 ദ്രോഹിക്കാൻ പദ്ധതിയിടുന്നവരുടെ ഹൃദയത്തിൽ വഞ്ചനയുണ്ട്;
22 നുണ പറയുന്ന വായ് യഹോവയ്ക്ക് അറപ്പാണ്;+
എന്നാൽ വിശ്വസ്തത കാണിക്കുന്നവർ ദൈവത്തെ സന്തോഷിപ്പിക്കുന്നു.
25 മനുഷ്യന്റെ ഹൃദയത്തിലെ ഉത്കണ്ഠ അവനെ തളർത്തിക്കളയുന്നു;*+
എന്നാൽ ഒരു നല്ല വാക്ക് അവനിൽ സന്തോഷം നിറയ്ക്കുന്നു.+
26 നീതിമാൻ തന്റെ മേച്ചിൽപ്പുറങ്ങൾ പരിശോധിക്കുന്നു;
എന്നാൽ ദുഷ്ടന്റെ ചെയ്തികൾ അവനെ വഴിതെറ്റിക്കുന്നു.
2 തന്റെ സംസാരത്തിന്റെ ഫലമായി ഒരുവൻ നന്മ ആസ്വദിക്കും;+
എന്നാൽ അക്രമം ചെയ്യാൻ വഞ്ചകർ കൊതിക്കുന്നു.
3 വായ്ക്കു കാവൽ ഏർപ്പെടുത്തുന്നവൻ* സ്വന്തം ജീവൻ രക്ഷിക്കുന്നു;+
എന്നാൽ വായ് മലർക്കെ തുറക്കുന്നവൻ നശിച്ചുപോകും.+
7 ഒന്നുമില്ലാഞ്ഞിട്ടും ധനികരായി നടിക്കുന്ന ചിലരുണ്ട്;+
ഒരുപാടു സമ്പത്തുണ്ടായിട്ടും ദരിദ്രരെന്നു നടിക്കുന്നവരുമുണ്ട്.
11 പെട്ടെന്ന് ഉണ്ടാക്കുന്ന സമ്പത്തു കുറഞ്ഞുകുറഞ്ഞുപോകും;+
എന്നാൽ അൽപ്പാൽപ്പമായി നേടുന്ന* സമ്പത്തു കൂടിക്കൂടിവരും.
12 പ്രതീക്ഷകൾ നിറവേറാൻ വൈകുമ്പോൾ ഹൃദയം തകരുന്നു;+
എന്നാൽ നിറവേറിയ ആഗ്രഹം ജീവവൃക്ഷംപോലെയാണ്.+
13 ഉപദേശം പുച്ഛിച്ചുതള്ളുന്നവൻ അതിന്റെ ദാരുണഫലം അനുഭവിക്കും;+
എന്നാൽ കല്പനകൾ ആദരിക്കുന്നവനു പ്രതിഫലം കിട്ടും.+
14 ബുദ്ധിയുള്ളവന്റെ ഉപദേശം* ജീവന്റെ ഉറവാണ്;+
അതു മരണത്തിന്റെ കുടുക്കുകളിൽനിന്ന് ഒരുവനെ രക്ഷിക്കുന്നു.
15 നല്ല ഉൾക്കാഴ്ചയുള്ളവനു പ്രീതി ലഭിക്കുന്നു;
എന്നാൽ വഞ്ചകരുടെ വഴി കുണ്ടും കുഴിയും നിറഞ്ഞതാണ്.
16 വിവേകിയായ മനുഷ്യൻ അറിവ് നേടി കാര്യങ്ങൾ ചെയ്യുന്നു;+
എന്നാൽ വിഡ്ഢി തന്റെ വിഡ്ഢിത്തം തുറന്നുകാട്ടുന്നു.+
17 ദുഷ്ടനായ സന്ദേശവാഹകൻ പ്രശ്നങ്ങളിൽ അകപ്പെടുന്നു;+
എന്നാൽ വിശ്വസ്തനായ ദൂതൻ സുഖപ്പെടുത്തുന്നു.+
18 ശിക്ഷണം വകവെക്കാത്തവനു ദാരിദ്ര്യവും അപമാനവും വരും;
19 ആഗ്രഹങ്ങൾ സാധിക്കുന്നതു മധുരിക്കുന്ന ഒരു അനുഭവമാണ്;+
എന്നാൽ തെറ്റിൽനിന്ന് അകന്നുമാറാൻ വിഡ്ഢിക്ക് ഇഷ്ടമില്ല.+
20 ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും;+
എന്നാൽ വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.+
22 നല്ല മനുഷ്യൻ കൊച്ചുമക്കൾക്കുവേണ്ടി അവകാശം കരുതിവെക്കുന്നു;
എന്നാൽ പാപി സ്വരുക്കൂട്ടിയ സമ്പത്തു നീതിമാനു ലഭിക്കും.+
24 വടി ഉപയോഗിക്കാത്തവൻ* മകനെ വെറുക്കുന്നു;+
എന്നാൽ മകനെ സ്നേഹിക്കുന്നവൻ അവനു നല്ല* ശിക്ഷണം കൊടുക്കുന്നു.+
25 നീതിമാൻ വയറു നിറയെ ആഹാരം കഴിച്ച് സംതൃപ്തനാകുന്നു;+
എന്നാൽ ദുഷ്ടന്റെ വയറ് ഒഴിഞ്ഞുകിടക്കുന്നു.+
14 ബുദ്ധിയുള്ള സ്ത്രീ തന്റെ കുടുംബം പണിയുന്നു;+
എന്നാൽ വിഡ്ഢിയായ സ്ത്രീ സ്വന്തം കൈകൊണ്ട് അതു തകർത്തുകളയുന്നു.
2 നേരോടെ നടക്കുന്നവർ യഹോവയെ ഭയപ്പെടുന്നു;
എന്നാൽ വളഞ്ഞ വഴികളിലൂടെ നടക്കുന്നവർ ദൈവത്തെ നിന്ദിക്കുന്നു.
3 വിഡ്ഢിയുടെ വായിൽ അഹങ്കാരത്തിന്റെ വടിയുണ്ട്;
എന്നാൽ ബുദ്ധിമാന്മാരെ അവരുടെ വായ് സംരക്ഷിക്കും.
4 കന്നുകാലികളില്ലാത്തപ്പോൾ പുൽത്തൊട്ടി വൃത്തിയായിരിക്കും;
എന്നാൽ കാളയുടെ കരുത്തു ധാരാളം വിളവ് നൽകും.
6 പരിഹാസി ജ്ഞാനം തേടുന്നെങ്കിലും കണ്ടെത്തുന്നില്ല;
എന്നാൽ വകതിരിവുള്ളവൻ എളുപ്പം അറിവ് നേടുന്നു.+
8 വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു;
എന്നാൽ വിഡ്ഢികൾ തങ്ങളുടെ വിഡ്ഢിത്തം നിമിത്തം കബളിപ്പിക്കപ്പെടുന്നു.*+
10 ഹൃദയത്തിനു മാത്രമേ സ്വന്തം വേദന മനസ്സിലാകൂ;
അതിന്റെ സന്തോഷത്തിൽ പങ്കുചേരാനും മറ്റാർക്കുമാകില്ല.
12 ഒരു വഴി ശരിയാണെന്നു ചിലപ്പോൾ ഒരുവനു തോന്നും;+
എന്നാൽ അതു ചെന്നെത്തുന്നതു മരണത്തിലായിരിക്കും.+
13 ചിരിക്കുമ്പോഴും ഹൃദയം വേദനിക്കുകയായിരിക്കാം;
ആഹ്ലാദം ദുഃഖത്തിൽ അവസാനിച്ചേക്കാം.
14 വഴിപിഴച്ച ഹൃദയമുള്ളവൻ തന്റെ വഴികളുടെ ഫലം കൊയ്യും;+
എന്നാൽ നല്ല മനുഷ്യൻ തന്റെ പ്രവൃത്തികളുടെ ഫലം ആസ്വദിക്കും.+
15 അനുഭവജ്ഞാനമില്ലാത്തവൻ* കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു;
എന്നാൽ വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.+
16 ബുദ്ധിയുള്ള മനുഷ്യൻ ജാഗ്രതയുള്ളവൻ, അവൻ തിന്മയിൽനിന്ന് മാറിനടക്കുന്നു;
എന്നാൽ വിഡ്ഢി അതിരു കവിഞ്ഞ ആത്മവിശ്വാസമുള്ളവനും എടുത്തുചാട്ടക്കാരനും* ആണ്.
17 പെട്ടെന്നു കോപിക്കുന്നവൻ വിഡ്ഢിത്തം കാട്ടുന്നു;+
എന്നാൽ ചിന്തിച്ച് പ്രവർത്തിക്കുന്നവനെ ആളുകൾ വെറുക്കുന്നു.
18 വിഡ്ഢിത്തമായിരിക്കും അനുഭവജ്ഞാനമില്ലാത്തവന്റെ* അവകാശം;
എന്നാൽ വിവേകി ജ്ഞാനത്തിന്റെ കിരീടം അണിയും.+
19 ചീത്ത മനുഷ്യർ നല്ലവരുടെ മുമ്പാകെ കുമ്പിടേണ്ടിവരും;
ദുഷ്ടന്മാർ നീതിമാന്മാരുടെ വാതിൽക്കൽ വന്ന് കുമ്പിടും.
21 അയൽക്കാരനെ പുച്ഛിക്കുന്നവൻ പാപം ചെയ്യുന്നു;
എന്നാൽ എളിയവനോടു കരുണ കാണിക്കുന്നവൻ സന്തുഷ്ടൻ.+
22 ദ്രോഹിക്കാൻ പദ്ധതിയിടുന്നവന് അലഞ്ഞുനടക്കേണ്ടിവരും;
എന്നാൽ നന്മ ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അചഞ്ചലസ്നേഹവും വിശ്വസ്തതയും പകരം കിട്ടും.+
23 കഠിനാധ്വാനം ചെയ്താൽ പ്രയോജനം ലഭിക്കും;
എന്നാൽ വെറുതേ വാചകമടിക്കുന്നതുകൊണ്ട് ദാരിദ്ര്യമേ ഉണ്ടാകൂ.+
24 ബുദ്ധിയുള്ളവരുടെ കിരീടം അവരുടെ സമ്പത്താണ്;
എന്നാൽ വിഡ്ഢികളുടെ വിഡ്ഢിത്തം വിഡ്ഢിത്തത്തിലേക്കേ നയിക്കൂ.+
26 യഹോവയോടു ഭയഭക്തിയുള്ളവൻ എല്ലാത്തിലും ദൈവത്തെ ആശ്രയിക്കും;+
അത് അവന്റെ മക്കൾക്ക് ഒരു സുരക്ഷിതസ്ഥാനമാണ്.+
27 യഹോവയോടുള്ള ഭയഭക്തി ജീവന്റെ ഉറവയാണ്;
അതു മരണത്തിന്റെ കുടുക്കുകളിൽനിന്ന് രക്ഷിക്കുന്നു.
31 എളിയവനെ കബളിപ്പിക്കുന്നവൻ സ്രഷ്ടാവിനെ പരിഹസിക്കുന്നു;+
എന്നാൽ ദരിദ്രനോടു കരുണ കാണിക്കുന്നവൻ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.+
32 ദുഷ്ടന്റെ ദുഷ്ടതതന്നെ അവനെ നശിപ്പിക്കും;
എന്നാൽ നീതിമാൻ തന്റെ നിഷ്കളങ്കതയിൽ* സുരക്ഷിതത്വം കണ്ടെത്തും.+
33 വകതിരിവുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം സ്വസ്ഥമായി വിശ്രമിക്കുന്നു;+
എന്നാൽ വിഡ്ഢികൾക്ക് അതു വിളമ്പിയാലേ സമാധാനമാകൂ.
35 ഉൾക്കാഴ്ചയുള്ള ദാസനോടു രാജാവിനു പ്രിയം തോന്നുന്നു;+
എന്നാൽ നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നവനോടു രാജാവ് കോപിക്കുന്നു.+
2 ബുദ്ധിയുള്ളവന്റെ നാവ് അറിവിനെ നന്നായി ഉപയോഗിക്കുന്നു;+
എന്നാൽ വിഡ്ഢിയുടെ വായ് വിഡ്ഢിത്തം വിളമ്പുന്നു.
8 ദുഷ്ടന്റെ യാഗം യഹോവയ്ക്ക് അറപ്പാണ്;+
എന്നാൽ നേരുള്ളവന്റെ പ്രാർഥന ദൈവത്തെ സന്തോഷിപ്പിക്കുന്നു.+
9 യഹോവ ദുഷ്ടന്റെ വഴികൾ വെറുക്കുന്നു;+
എന്നാൽ നീതിപാതയിൽ നടക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.+
11 ശവക്കുഴിയും* വിനാശത്തിന്റെ സ്ഥലവും യഹോവയ്ക്കു നന്നായി കാണാം;+
അങ്ങനെയെങ്കിൽ മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?+
12 തന്നെ തിരുത്തുന്നവനെ* പരിഹാസിക്ക് ഇഷ്ടമല്ല.+
അവൻ ബുദ്ധിയുള്ളവരോട് ഉപദേശം ചോദിക്കുന്നില്ല.+
13 ഹൃദയത്തിൽ സന്തോഷമുള്ളവന്റെ മുഖം പ്രസന്നമായിരിക്കും;
എന്നാൽ ഹൃദയവേദന ആത്മാവിനെ തകർത്തുകളയുന്നു.+
16 ഉത്കണ്ഠയോടൊപ്പം+ ധാരാളം സമ്പത്തുള്ളതിനെക്കാൾ
യഹോവഭയത്തോടൊപ്പം അൽപ്പം മാത്രമുള്ളതു നല്ലത്.+
21 സാമാന്യബോധമില്ലാത്തവൻ* വിഡ്ഢിത്തം കാട്ടുന്നതിൽ രസിക്കുന്നു;+
എന്നാൽ വകതിരിവുള്ളവൻ മുന്നോട്ടുതന്നെ നടക്കുന്നു.+
23 ശരിയായ മറുപടി നൽകിക്കഴിയുമ്പോൾ മനുഷ്യനു സന്തോഷം ലഭിക്കുന്നു;+
തക്കസമയത്ത് പറയുന്ന വാക്ക് എത്ര നല്ലത്!+
26 യഹോവ ദുഷ്ടന്റെ ഗൂഢപദ്ധതികൾ വെറുക്കുന്നു;+
എന്നാൽ ഹൃദ്യമായ സംസാരം ദൈവത്തിന്റെ കണ്ണിൽ ശുദ്ധമാണ്.+
27 അന്യായലാഭം ഉണ്ടാക്കുന്നവൻ സ്വന്തം ഭവനത്തിനു കുഴപ്പങ്ങൾ* വരുത്തിവെക്കുന്നു;+
എന്നാൽ കൈക്കൂലി വെറുക്കുന്നവനു ദീർഘായുസ്സു ലഭിക്കും.+
28 മറുപടി പറയുംമുമ്പ് നീതിമാൻ നന്നായി ആലോചിക്കുന്നു,*+
എന്നാൽ ദുഷ്ടന്റെ വായിൽനിന്ന് തിന്മ പൊഴിയുന്നു.
33 യഹോവയോടുള്ള ഭയഭക്തി ജ്ഞാനത്തോടെ പ്രവർത്തിക്കാൻ പരിശീലിപ്പിക്കുന്നു;+
താഴ്മ മഹത്ത്വത്തിനു മുന്നോടി.+
2 മനുഷ്യനു തന്റെ വഴികളെല്ലാം ശരിയെന്നു* തോന്നുന്നു;+
എന്നാൽ യഹോവ അവന്റെ ഉള്ളിലിരുപ്പു പരിശോധിക്കുന്നു.+
4 എല്ലാം തന്റെ ഉദ്ദേശ്യം നിറവേറ്റാൻ യഹോവ ഇടയാക്കുന്നു;
വിനാശദിവസത്തിൽ ദുഷ്ടന്മാർ നശിക്കാനും ഇടയാക്കുന്നു.+
5 ഹൃദയത്തിൽ അഹങ്കാരമുള്ളവരെയെല്ലാം യഹോവയ്ക്ക് അറപ്പാണ്;+
ദൈവം അവരെ ശിക്ഷിക്കാതെ വിടില്ലെന്ന് ഉറപ്പാണ്.
6 അചഞ്ചലസ്നേഹവും വിശ്വസ്തതയും തെറ്റിനു പരിഹാരം വരുത്തുന്നു;+
യഹോവയോടു ഭയഭക്തിയുള്ളവൻ തെറ്റിൽനിന്ന് ഓടിയകലുന്നു.+
7 യഹോവയ്ക്ക് ഒരുവന്റെ വഴികളിൽ പ്രസാദം തോന്നിയാൽ
ശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു.+
9 പോകേണ്ട വഴിയെക്കുറിച്ച് മനുഷ്യൻ ഹൃദയത്തിൽ പദ്ധതിയിട്ടേക്കാം;
എന്നാൽ യഹോവയാണ് അവന്റെ കാലടികളെ നയിക്കുന്നത്.+
10 രാജാവിന്റെ വായിൽ ദൈവികതീരുമാനമുണ്ടായിരിക്കണം;+
അദ്ദേഹം ഒരിക്കലും ന്യായം തള്ളിക്കളയരുത്.+
11 കൃത്യതയുള്ള ത്രാസ്സുകളും തൂക്കങ്ങളും യഹോവയിൽനിന്ന്;
സഞ്ചിയിലെ എല്ലാ തൂക്കക്കട്ടികളും ദൈവം നൽകിയത്.+
12 നീതി നിമിത്തം സിംഹാസനം സുസ്ഥിരമായിരിക്കുന്നു;+
അതിനാൽ രാജാക്കന്മാർ ദുഷ്ചെയ്തികൾ വെറുക്കുന്നു.+
13 നീതിയോടെയുള്ള സംസാരം രാജാക്കന്മാർക്കു പ്രിയം.
സത്യസന്ധമായി സംസാരിക്കുന്നവരെ അവർ സ്നേഹിക്കുന്നു.+
16 ജ്ഞാനം നേടുന്നതു സ്വർണം സമ്പാദിക്കുന്നതിനെക്കാൾ ഏറെ നല്ലത്!+
വകതിരിവ് നേടുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാൾ ഏറെ ശ്രേഷ്ഠം!+
17 നേരുള്ളവന്റെ പ്രധാനവീഥി തിന്മ ഒഴിവാക്കുന്നു;
തന്റെ വഴി കാക്കുന്നവൻ ജീവൻ സംരക്ഷിക്കുന്നു.+
19 അഹംഭാവികളോടൊപ്പം കൊള്ളവസ്തു പങ്കിടുന്നതിനെക്കാൾ
സൗമ്യരോടുകൂടെ താഴ്മയോടിരിക്കുന്നതു നല്ലത്.+
20 എല്ലാ കാര്യത്തിലും ഉൾക്കാഴ്ച കാണിക്കുന്നവൻ വിജയിക്കും;*
യഹോവയിൽ ആശ്രയിക്കുന്നവൻ സന്തുഷ്ടൻ.
22 ഉൾക്കാഴ്ചയുള്ളവർക്ക് അതു ജീവന്റെ ഉറവയാണ്;
എന്നാൽ വിഡ്ഢികളുടെ വിഡ്ഢിത്തം അവർക്കു ശിക്ഷണം നൽകുന്നു.
23 ബുദ്ധിയുള്ളവന്റെ ഹൃദയം അവന്റെ വായ്ക്ക് ഉൾക്കാഴ്ചയേകുന്നു;+
അത് അവന്റെ വാക്കുകൾക്കു സ്വാധീനശക്തി നൽകുന്നു.
25 ഒരു വഴി ശരിയാണെന്നു ചിലപ്പോൾ ഒരുവനു തോന്നും;
എന്നാൽ അതു ചെന്നെത്തുന്നതു മരണത്തിലായിരിക്കും.+
26 ജോലിക്കാരന്റെ വിശപ്പ് അവനെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കുന്നു;
28 വഴക്കാളി* കലഹം ഉണ്ടാക്കുന്നു;+
പരദൂഷണം പറയുന്നവൻ ഉറ്റസുഹൃത്തുക്കളെ തമ്മിലടിപ്പിക്കുന്നു.+
29 അക്രമി അയൽക്കാരനെ വശീകരിച്ച്
തെറ്റായ വഴിയേ കൊണ്ടുപോകുന്നു.
30 അവൻ കണ്ണിറുക്കിക്കൊണ്ട് തന്ത്രങ്ങൾ മനയുന്നു;
ചുണ്ടു കടിച്ചുകൊണ്ട് ദ്രോഹം പ്രവർത്തിക്കുന്നു.
32 ശാന്തനായ* മനുഷ്യൻ+ ശക്തനായവനെക്കാൾ ശ്രേഷ്ഠൻ;
കോപം നിയന്ത്രിക്കുന്നവൻ* ഒരു നഗരം പിടിച്ചെടുക്കുന്നവനെക്കാൾ മികച്ചവൻ.+
17 വഴക്കടിക്കുന്ന വീട്ടിലെ വിഭവസമൃദ്ധമായ സദ്യയെക്കാൾ*+
സമാധാനമുള്ളിടത്തെ ഉണക്കറൊട്ടിയാണു നല്ലത്.+
2 നാണംകെട്ട മകനെ ഉൾക്കാഴ്ചയുള്ള വേലക്കാരൻ ഭരിക്കും;
സഹോദരന്മാരിൽ ഒരുവനെപ്പോലെ അയാൾക്കും അവകാശം ലഭിക്കും.
3 വെള്ളിക്കു ശുദ്ധീകരണപാത്രം, സ്വർണത്തിനു ചൂള;+
എന്നാൽ ഹൃദയങ്ങളെ പരിശോധിക്കുന്നത് യഹോവ.+
4 ദുഷ്ടൻ മുറിപ്പെടുത്തുന്ന സംസാരം ശ്രദ്ധിക്കുന്നു;
വഞ്ചകൻ ദ്രോഹകരമായ വാക്കുകൾക്കു ചെവി കൊടുക്കുന്നു.+
5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ പുച്ഛിക്കുന്നു;+
മറ്റൊരുവന്റെ ആപത്തിൽ സന്തോഷിക്കുന്നവനു ശിക്ഷ കിട്ടാതിരിക്കില്ല.+
7 നേരുള്ള* സംസാരം വിഡ്ഢിക്കു ചേരില്ല.+
നുണ പറയുന്നതു ഭരണാധികാരിക്ക് അത്രയുംപോലും ചേരില്ല.+
8 സമ്മാനം അതിന്റെ ഉടമസ്ഥന് ഒരു അമൂല്യരത്നം;+
എങ്ങോട്ടു തിരിഞ്ഞാലും അത് അവനു വിജയം നേടിക്കൊടുക്കും.+
9 ലംഘനം ക്ഷമിക്കുന്നവൻ* സ്നേഹം തേടുന്നു;+
എന്നാൽ ഒരേ കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവൻ ഉറ്റസുഹൃത്തുക്കളെ അകറ്റിക്കളയുന്നു.+
10 വകതിരിവുള്ളവനു ലഭിക്കുന്ന ഒരു ശകാരം+
വിഡ്ഢിക്കു ലഭിക്കുന്ന നൂറ് അടിയെക്കാൾ ആഴത്തിൽ പതിയുന്നു.+
11 ചീത്ത മനുഷ്യൻ കലഹം തേടിനടക്കുന്നു;
എന്നാൽ അവനെ ശിക്ഷിക്കാൻ ക്രൂരനായ ഒരു സന്ദേശവാഹകനെ അയയ്ക്കും.+
12 വിഡ്ഢിയെ അവന്റെ വിഡ്ഢിത്തത്തിൽ നേരിടുന്നതിനെക്കാൾ നല്ലത്+
കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട കരടിയെ നേരിടുന്നതാണ്.
14 വഴക്കു തുടങ്ങുന്നത് അണക്കെട്ടു തുറന്നുവിടുന്നതുപോലെ;
കലഹം തുടങ്ങുംമുമ്പേ അവിടം വിട്ട് പോകുക.+
15 ദുഷ്ടനെ വെറുതേ വിടുന്നവനെയും നീതിമാനെ കുറ്റം വിധിക്കുന്നവനെയും+
യഹോവയ്ക്ക് ഒരുപോലെ അറപ്പാണ്.
16 ജ്ഞാനം സമ്പാദിക്കാൻ വഴിയുണ്ടായിട്ടും
അതു നേടാൻ വിഡ്ഢിക്ക് ആഗ്രഹമില്ലെങ്കിൽ* പിന്നെ അതുകൊണ്ട് എന്തു ഗുണം?+
17 യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു;+
കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.+
18 സാമാന്യബോധമില്ലാത്തവൻ* അയൽക്കാരന്റെ സാന്നിധ്യത്തിൽ കൈ കൊടുക്കുന്നു;
അങ്ങനെ, ജാമ്യം നിൽക്കാൻ അവൻ സമ്മതിക്കുന്നു.+
19 കലഹം ഇഷ്ടപ്പെടുന്നവൻ ലംഘനത്തെ സ്നേഹിക്കുന്നു;+
പടിവാതിൽ ഉയർത്തിക്കെട്ടുന്നവൻ നാശം ക്ഷണിച്ചുവരുത്തുന്നു.+
20 ഹൃദയത്തിൽ വക്രതയുള്ളവൻ ഒരിക്കലും വിജയിക്കില്ല;*+
വഞ്ചനയോടെ സംസാരിക്കുന്നവൻ നശിച്ചുപോകും.
21 വിഡ്ഢിയുടെ അപ്പൻ ദുഃഖിക്കേണ്ടിവരും;
സാമാന്യബോധമില്ലാത്തവനെ ജനിപ്പിച്ചവനു സന്തോഷമുണ്ടാകില്ല.+
24 വകതിരിവുള്ളവന്റെ കൺമുന്നിൽ ജ്ഞാനമുണ്ട്;
എന്നാൽ വിഡ്ഢിയുടെ കണ്ണുകൾ ഭൂമിയുടെ അറ്റത്തോളം അലഞ്ഞുതിരിയുന്നു.+
28 മിണ്ടാതിരുന്നാൽ വിഡ്ഢിയെപ്പോലും ബുദ്ധിമാനായി കണക്കാക്കും;
വായ് അടച്ചുവെക്കുന്നവനെ വകതിരിവുള്ളവനായി കരുതും.
18 സ്വയം ഒറ്റപ്പെടുത്തുന്നവൻ സ്വാർഥതയോടെ സ്വന്തമോഹങ്ങൾക്കു പിന്നാലെ പോകുന്നു;
അവൻ ജ്ഞാനത്തെ അപ്പാടേ നിരസിക്കുന്നു.*
2 കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ വിഡ്ഢിക്കു താത്പര്യമില്ല;
ഹൃദയത്തിലുള്ളതു വെളിപ്പെടുത്താനാണ് അവന് ഇഷ്ടം.+
4 മനുഷ്യന്റെ വായിലെ വാക്കുകൾ ആഴമുള്ള വെള്ളം;+
ജ്ഞാനത്തിന്റെ ഉറവയോ ഒഴുകുന്ന ഒരു അരുവിപോലെ.
8 പരദൂഷണം പറയുന്നവന്റെ വാക്കുകൾ രുചിയുള്ള ആഹാരംപോലെ;+
അതു വിഴുങ്ങുമ്പോൾ നേരെ വയറ്റിലേക്കു പോകുന്നു.+
10 യഹോവയുടെ പേര് ബലമുള്ള ഗോപുരം.+
നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് സംരക്ഷണം നേടും.*+
11 ധനികന്റെ സമ്പത്ത് അവനു കോട്ടമതിലുള്ള ഒരു നഗരം;
അത് ഒരു ഉയർന്ന മതിലാണെന്ന് അവനു തോന്നുന്നു.+
16 സമ്മാനം നൽകുന്നത് ഒരുവനു വഴികൾ തുറന്നുകൊടുക്കുന്നു;+
അത് അവനെ മഹാന്മാരുടെ അടുത്ത് എത്തിക്കുന്നു.
17 ആദ്യം പരാതി ബോധിപ്പിക്കുന്നവന്റെ ഭാഗത്താണു ശരിയെന്നു തോന്നും;+
എന്നാൽ എതിർകക്ഷി വന്ന് അവനെ ചോദ്യം ചെയ്യുന്നതുവരെ മാത്രം.+
19 കോട്ടമതിലുള്ള ഒരു നഗരം കീഴടക്കുന്നതിനെക്കാൾ
പരിഭവിച്ചിരിക്കുന്ന സഹോദരനെ അനുനയിപ്പിക്കാൻ പ്രയാസം;+
ചില വഴക്കുകൾ കോട്ടയുടെ ഓടാമ്പലുകൾപോലെ.+
20 സംസാരത്തിന്റെ ഫലംകൊണ്ട് ഒരുവന്റെ വയറു നിറയുന്നു;+
അവന്റെ ചുണ്ടുകളിൽനിന്ന് വരുന്നത് അവനെ തൃപ്തനാക്കുന്നു.
21 ജീവനും മരണവും നാവിന്റെ കൈകളിലിരിക്കുന്നു;+
അത് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം തിന്നും.+
23 ദരിദ്രൻ യാചനാസ്വരത്തിൽ സംസാരിക്കുന്നു;
എന്നാൽ പണക്കാരൻ പരുഷമായി മറുപടി പറയുന്നു.
24 പരസ്പരം നശിപ്പിക്കാൻ തക്കംനോക്കിയിരിക്കുന്ന സുഹൃത്തുക്കളുണ്ട്;+
എന്നാൽ കൂടപ്പിറപ്പിനെക്കാൾ കൂറുള്ള കൂട്ടുകാരുമുണ്ട്.+
19 നുണയനും വിഡ്ഢിയും ആയി ജീവിക്കുന്നതിനെക്കാൾ
3 സ്വന്തം വിഡ്ഢിത്തമാണ് ഒരുവനെ വഴിതെറ്റിക്കുന്നത്;
അവന്റെ ഹൃദയം യഹോവയോടു കോപിക്കുന്നു.
4 പണക്കാരനു ധാരാളം സുഹൃത്തുക്കൾ ഉണ്ടാകുന്നു;
എന്നാൽ ദരിദ്രനെ കൂട്ടുകാരൻപോലും ഉപേക്ഷിക്കുന്നു.+
6 പ്രമാണിമാരുടെ* പ്രീതി നേടാൻ പലരും ശ്രമിക്കുന്നു;
സമ്മാനം നൽകുന്നവനെ എല്ലാവരും സുഹൃത്താക്കുന്നു.
7 ദരിദ്രനെ അവന്റെ സഹോദരന്മാരെല്ലാം വെറുക്കുന്നു;+
പിന്നെ കൂട്ടുകാർ അവനെ ഒറ്റപ്പെടുത്താതിരിക്കുമോ?+
അവൻ യാചിച്ചുകൊണ്ട് അവരുടെ പുറകേ ചെല്ലുന്നു; എന്നാൽ ആരും അവനെ സഹായിക്കുന്നില്ല.
8 സാമാന്യബോധം* നേടുന്നവൻ സ്വന്തം ജീവനെ സ്നേഹിക്കുന്നു;+
വകതിരിവിനെ നിധിപോലെ കാക്കുന്നവൻ വിജയിക്കും.+
10 ആർഭാടത്തോടെയുള്ള ജീവിതം വിഡ്ഢിക്കു ചേർന്നതല്ല;
പ്രഭുക്കന്മാരെ ഭരിക്കുന്നതു വേലക്കാരന് അത്രപോലും യോജിച്ചതല്ല!+
13 വിഡ്ഢിയായ മകൻ അപ്പനു പ്രശ്നങ്ങൾ വരുത്തിവെക്കുന്നു;+
വഴക്കടിക്കുന്ന* ഭാര്യ ചോർച്ച നിലയ്ക്കാത്ത മേൽക്കൂരപോലെ.+
14 വീടും സമ്പത്തും പിതാക്കന്മാരിൽനിന്ന് കൈമാറിക്കിട്ടുന്നു;
എന്നാൽ വിവേകമുള്ള ഭാര്യയെ യഹോവ തരുന്നു.+
17 എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു;+
അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും.+
19 ദേഷ്യക്കാരനായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും;
അവനെ രക്ഷിക്കാൻ ശ്രമിച്ചാൽ, അതുതന്നെ നീ വീണ്ടുംവീണ്ടും ചെയ്യേണ്ടിവരും.+
22 അചഞ്ചലസ്നേഹമാണ് ഒരുവനെ ശ്രേഷ്ഠനാക്കുന്നത്;+
നുണയനാകുന്നതിലും നല്ലതു ദരിദ്രനാകുന്നതാണ്.
23 യഹോവയോടുള്ള ഭയഭക്തി ജീവനിലേക്കു നയിക്കുന്നു;+
അതുള്ളവർ സന്തോഷത്തോടെ വിശ്രമിക്കും, ആരും അവരെ ദ്രോഹിക്കില്ല.+
24 മടിയൻ കൈ പാത്രത്തിലേക്കു കൊണ്ടുപോകുന്നു;
എന്നാൽ ഭക്ഷണം വായിലേക്കു കൊണ്ടുപോകാൻപോലും അവനു മടിയാണ്.+
25 പരിഹാസിയെ അടിക്കുക,+ അപ്പോൾ അനുഭവജ്ഞാനമില്ലാത്തവൻ വിവേകിയായിത്തീരും.+
വകതിരിവുള്ളവനെ ശാസിക്കുക, അവന്റെ അറിവ് വർധിക്കും.+
26 അപ്പനെ ദ്രോഹിക്കുകയും അമ്മയെ ആട്ടിയോടിക്കുകയും ചെയ്യുന്ന മകൻ
നാണക്കേടും അപമാനവും വരുത്തിവെക്കുന്നു.+
27 എന്റെ മകനേ, ശിക്ഷണം ശ്രദ്ധിക്കാതിരുന്നാൽ
നീ ജ്ഞാനമൊഴികളിൽനിന്ന് അകന്നുപോകും.
29 പരിഹാസികളെ ന്യായവിധി കാത്തിരിക്കുന്നു;+
വിഡ്ഢികളുടെ മുതുകിന് അടി കരുതിവെച്ചിരിക്കുന്നു.+
2 രാജാവിന്റെ ഭയങ്കരത്വം സിംഹത്തിന്റെ* മുരൾച്ചപോലെ;+
രാജകോപം ഉണർത്തുന്നവൻ സ്വന്തം ജീവൻ അപകടത്തിലാക്കുന്നു.+
3 കലഹത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു മനുഷ്യനു മാന്യത;+
എന്നാൽ വിഡ്ഢികളെല്ലാം അതിൽ ചെന്ന് ചാടും.+
4 മടിയൻ മഞ്ഞുകാലത്ത് നിലം ഉഴുന്നില്ല;
കൊയ്ത്തുകാലത്ത് ഒന്നുമില്ലാതെവരുമ്പോൾ അവന് ഇരക്കേണ്ടിവരും.*+
6 തങ്ങളുടെ സ്നേഹം വിശ്വസ്തമാണെന്നു പലരും അവകാശപ്പെടുന്നു;
എന്നാൽ വിശ്വസ്തനായ ആരെങ്കിലുമുണ്ടോ?
7 നീതിമാൻ നിഷ്കളങ്കതയോടെ* നടക്കുന്നു;+
അവനു ശേഷമുള്ള അവന്റെ മക്കളും* സന്തോഷമുള്ളവർ.+
8 ന്യായം വിധിക്കാൻ രാജാവ് സിംഹാസനത്തിൽ ഇരിക്കുമ്പോൾ+
അദ്ദേഹം കണ്ണുകൊണ്ട് ദുഷ്ടതയെല്ലാം അരിച്ചുമാറ്റുന്നു.+
11 ഒരു കൊച്ചുകുഞ്ഞുപോലും അവന്റെ പ്രവൃത്തികൾകൊണ്ട്
താൻ നിഷ്കളങ്കനും നേരുള്ളവനും ആണോ എന്നു വെളിപ്പെടുത്തുന്നു.+
13 ഉറക്കത്തെ സ്നേഹിക്കരുത്, നീ ദരിദ്രനായിത്തീരും.+
കണ്ണു തുറക്കൂ, നീ ആഹാരം കഴിച്ച് തൃപ്തനാകും.+
14 സാധനം വാങ്ങുന്നവൻ, “ഇതു കൊള്ളില്ല, തീരെ കൊള്ളില്ല” എന്നു പറയുന്നു;
എന്നിട്ട് അവൻ പോയി വീമ്പിളക്കുന്നു.+
16 ഒരുവൻ അന്യനു ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അവന്റെ വസ്ത്രം പിടിച്ചുവാങ്ങുക;+
ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവനിൽനിന്ന് പണയവസ്തു പിടിച്ചെടുക്കുക.+
17 വഞ്ചിച്ച് നേടിയ ആഹാരം ഒരുവനു രുചികരമായി തോന്നുന്നു;
എന്നാൽ പിന്നീട് അവന്റെ വായിൽ ചരൽ നിറയും.+
19 പരദൂഷണം പറയുന്നവൻ രഹസ്യങ്ങൾ പാട്ടാക്കുന്നു;+
പരകാര്യങ്ങൾ പറഞ്ഞുനടക്കുന്നവന്റെ* അടുത്ത് പോകരുത്.
22 “ഞാൻ ഇതിനു പ്രതികാരം ചെയ്യും”+ എന്നു പറയരുത്.
യഹോവയിൽ പ്രത്യാശ വെക്കുക,+ അവൻ നിന്നെ രക്ഷിക്കും.+
25 “ഇതു വിശുദ്ധം”+ എന്നു തിടുക്കത്തിൽ വിളിച്ചുപറഞ്ഞിട്ട്
പിന്നീടു മാത്രം അതെക്കുറിച്ച് ആലോചിക്കുന്നവൻ കുടുക്കിലാകും.+
26 ബുദ്ധിമാനായ രാജാവ് ദുഷ്ടന്മാരെ അരിച്ചുമാറ്റുന്നു;+
അവരുടെ മുകളിലൂടെ മെതിവണ്ടി ഓടിക്കുന്നു.+
27 മനുഷ്യന്റെ ശ്വാസം യഹോവയുടെ വിളക്കാണ്;
അതു മനുഷ്യന്റെ ഉള്ളം പരിശോധിക്കുന്നു.
28 അചഞ്ചലസ്നേഹവും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;+
അചഞ്ചലസ്നേഹത്താൽ അദ്ദേഹം സിംഹാസനം നിലനിറുത്തുന്നു.+
30 മുറിവുകളും ചതവുകളും തിന്മ നീക്കിക്കളയുന്നു;+
ചുട്ട അടി ഒരുവന്റെ ഉള്ളം ശുദ്ധീകരിക്കുന്നു.
21 രാജാവിന്റെ ഹൃദയം യഹോവയുടെ കൈകളിൽ അരുവിപോലെ.+
തനിക്ക് ഇഷ്ടമുള്ളിടത്തേക്കു ദൈവം അതു തിരിച്ചുവിടുന്നു.+
5 പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും;*+
എന്നാൽ എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.+
6 നുണ പറയുന്ന നാവുകൊണ്ട് ഉണ്ടാക്കുന്ന സമ്പത്ത്
8 കുറ്റം ചെയ്യുന്നവന്റെ വഴികൾ വക്രതയുള്ളത്;
എന്നാൽ ശുദ്ധനായ മനുഷ്യന്റെ പ്രവൃത്തികൾ നേരുള്ളവ.+
9 വഴക്കടിക്കുന്ന* ഭാര്യയോടൊപ്പം+ ഒരേ വീട്ടിൽ കഴിയുന്നതിനെക്കാൾ
പുരമുകളിലെ ഒരു മൂലയിൽ കഴിയുന്നതാണു നല്ലത്.
11 പരിഹാസിയെ ശിക്ഷിക്കുന്നതു കണ്ട് അനുഭവജ്ഞാനമില്ലാത്തവൻ ജ്ഞാനിയാകുന്നു;
ജ്ഞാനിക്ക് ഉൾക്കാഴ്ച ലഭിക്കുമ്പോൾ അവൻ അറിവ് നേടുന്നു.*+
12 നീതിമാനായ ദൈവം ദുഷ്ടന്മാരുടെ ഭവനം നിരീക്ഷിക്കുന്നു;
ദൈവം ദുഷ്ടന്മാരെ നാശത്തിലേക്കു വലിച്ചെറിയുന്നു.+
13 എളിയവന്റെ നിലവിളി കേൾക്കാതെ ആരെങ്കിലും ചെവി പൊത്തിയാൽ
അവൻ നിലവിളിക്കുമ്പോഴും ആരും ശ്രദ്ധിക്കില്ല.+
14 രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപം ശമിപ്പിക്കുന്നു;+
രഹസ്യമായി കൊടുക്കുന്ന* കൈക്കൂലി ഉഗ്രകോപം തണുപ്പിക്കുന്നു.
15 ന്യായത്തോടെ പ്രവർത്തിക്കുന്നതു നീതിമാനു സന്തോഷം;+
എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവന് അത് അങ്ങേയറ്റം ഭയമാണ്.
20 ബുദ്ധിയുള്ളവന്റെ വീട്ടിൽ അമൂല്യവസ്തുക്കളും എണ്ണയും ഉണ്ട്;+
എന്നാൽ വിഡ്ഢി തനിക്കുള്ളതു ധൂർത്തടിക്കുന്നു.+
24 അഹങ്കാരത്തോടെ എടുത്തുചാടുന്നവനെ
അഹംഭാവിയെന്നും ധിക്കാരിയെന്നും പൊങ്ങച്ചക്കാരനെന്നും വിളിക്കും.+
25 മടിയൻ കൊതിക്കുന്നത് അവനെ മരണത്തിൽ കൊണ്ടെത്തിക്കും;
അവന്റെ കൈകൾ അധ്വാനിക്കാൻ തയ്യാറായില്ലല്ലോ.+
26 ദിവസം മുഴുവൻ അവൻ അത്യാഗ്രഹത്തോടും കൊതിയോടും കൂടെയിരിക്കുന്നു;
എന്നാൽ നീതിമാൻ കൈ അയച്ച് ദാനം ചെയ്യുന്നു.+
27 ദുഷ്ടന്റെ ബലി അറപ്പുളവാക്കുന്നതാണ്;+
അങ്ങനെയെങ്കിൽ, ദുഷ്ടമായ ലക്ഷ്യത്തോടെ* അവൻ അത് അർപ്പിക്കുമ്പോഴോ?
30 യഹോവയ്ക്കെതിരായി ജ്ഞാനമോ വകതിരിവോ ഉപദേശമോ ഇല്ല.+
22 സത്പേര്* നേടുന്നതു സമ്പത്തിനെക്കാൾ പ്രധാനം;+
ആദരവ്* നേടുന്നതു സ്വർണത്തെക്കാളും വെള്ളിയെക്കാളും നല്ലത്.
2 പണക്കാരനും പാവപ്പെട്ടവനും ഒരു കാര്യത്തിൽ സാമ്യമുണ്ട്:*
രണ്ടു പേരെയും ഉണ്ടാക്കിയത് യഹോവയാണ്.+
3 വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു;
എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.*
5 വക്രതയുള്ള മനുഷ്യന്റെ വഴിയിൽ മുള്ളുകളും കെണികളും ഉണ്ട്;
എന്നാൽ ജീവനിൽ കൊതിയുള്ളവൻ അതിൽനിന്ന് മാറിനടക്കും.+
9 കൈ അയച്ച് ദാനം ചെയ്യുന്നവന്* അനുഗ്രഹം ലഭിക്കും;
ആഹാരത്തിൽ ഒരു പങ്ക് അവൻ ദരിദ്രനു കൊടുക്കുന്നല്ലോ.+
11 ഹൃദയശുദ്ധി ഇഷ്ടപ്പെടുകയും ഹൃദ്യമായി സംസാരിക്കുകയും ചെയ്യുന്നവന്
രാജാവിനെ സുഹൃത്തായി കിട്ടും.+
13 “പുറത്ത് ഒരു സിംഹമുണ്ട്!
തെരുവിൽവെച്ച്* അത് എന്നെ കൊല്ലും!” എന്നു മടിയൻ പറയുന്നു.+
14 വഴിപിഴച്ച സ്ത്രീകളുടെ* വായ് ആഴമുള്ള ഒരു കുഴി.+
യഹോവ കുറ്റം വിധിക്കുന്നവൻ അതിൽ വീഴും.
15 കുട്ടികളുടെ ഹൃദയത്തോടു വിഡ്ഢിത്തം പറ്റിച്ചേർന്നിരിക്കുന്നു;+
എന്നാൽ ശിക്ഷണത്തിനുള്ള വടി അതിനെ അവരിൽനിന്ന് ദൂരെ അകറ്റും.+
16 സമ്പത്തു വാരിക്കൂട്ടാനായി പാവപ്പെട്ടവരെ ചതിക്കുന്നവനും+
സമ്പന്നന്മാർക്കു സമ്മാനങ്ങൾ നൽകുന്നവനും
ഒടുവിൽ ദരിദ്രനാകും.
17 ജ്ഞാനികളുടെ വാക്കുകൾ ചെവിയോർത്ത് കേൾക്കുക;+
അപ്പോൾ ഞാൻ നൽകുന്ന അറിവിനെക്കുറിച്ച് നിന്റെ ഹൃദയം ആഴമായി ചിന്തിക്കും.+
18 മനസ്സിന്റെ ആഴങ്ങളിൽ അവ സൂക്ഷിച്ചുവെച്ചാൽ നിനക്കു സന്തോഷം ലഭിക്കും;+
എപ്പോഴും അവയെല്ലാം നിന്റെ ചുണ്ടുകളിലുണ്ടായിരിക്കും.+
19 നീ യഹോവയിൽ ആശ്രയിക്കേണ്ടതിന്
ഞാൻ ഇതാ, നിനക്ക് അറിവ് തരുന്നു;
20 അറിവും മാർഗനിർദേശവും പറഞ്ഞുതന്ന്
ഞാൻ നിനക്ക് എഴുതിയിട്ടില്ലേ?
21 നിന്നെ അയച്ചവന്റെ അടുത്തേക്കു കൃത്യമായ വിവരങ്ങളുമായി മടങ്ങിച്ചെല്ലാൻ
അതു നിന്നെ സത്യവും വിശ്വസനീയവും ആയ വാക്കുകൾ പഠിപ്പിച്ചില്ലേ?
22 ദരിദ്രനാണല്ലോ എന്ന് ഓർത്ത് നീ ഒരാളെ കൊള്ളയടിക്കരുത്;*+
സാധുക്കളെ നഗരകവാടത്തിൽവെച്ച് തകർക്കരുത്.+
23 യഹോവ അവരുടെ കേസ് വാദിക്കും;+
അവരെ ചതിക്കുന്നവരുടെ ജീവനെടുക്കും.
24 ദേഷ്യക്കാരനോടു കൂട്ടു കൂടരുത്;
മുൻകോപിയോടു ചങ്ങാത്തമരുത്.
25 അങ്ങനെ ചെയ്താൽ നീ അവന്റെ വഴികൾ പഠിക്കുകയും
കെണിയിൽ അകപ്പെടുകയും ചെയ്യും.+
26 കൈ കൊടുത്ത് ജാമ്യം നിൽക്കുന്നവരുടെയും
വായ്പയ്ക്ക് ഉറപ്പു കൊടുക്കുന്നവരുടെയും കൂട്ടത്തിൽ കൂടരുത്.+
27 നിനക്ക് അതു തിരിച്ചുകൊടുക്കാൻ കഴിയാതെവരുമ്പോൾ
നീ കിടക്കുന്ന കിടക്ക നിനക്കു നഷ്ടപ്പെടും.
28 നിന്റെ പൂർവികർ പണ്ടുപണ്ടേ സ്ഥാപിച്ച അതിർത്തി നീ മാറ്റരുത്.+
29 വിദഗ്ധനായ ജോലിക്കാരനെ നീ കണ്ടിട്ടുണ്ടോ?
അവൻ രാജാക്കന്മാരുടെ സന്നിധിയിൽ നിൽക്കും;+
സാധാരണക്കാരുടെ മുന്നിൽ അവനു നിൽക്കേണ്ടിവരില്ല.
23 രാജാവിനോടൊപ്പം ഭക്ഷണത്തിന് ഇരിക്കുമ്പോൾ
നീ എവിടെയാണെന്ന കാര്യം ചിന്തിച്ചുകൊള്ളുക.
നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വെക്കുക.*
3 അദ്ദേഹത്തിന്റെ വിശിഷ്ടവിഭവങ്ങൾ കൊതിക്കരുത്;
അതു വഞ്ചന നിറഞ്ഞ ആഹാരമാണ്.
4 ധനം വാരിക്കൂട്ടാൻ നീ മരിച്ചുകിടന്ന് പണിയെടുക്കരുത്;+
ആ ചിന്ത മതിയാക്കി വകതിരിവ് കാണിക്കുക.*
5 നീ അതിനെ നോക്കുമ്പോൾ അത് അവിടെയുണ്ടാകില്ല;+
അത് ഒരു കഴുകനെപ്പോലെ ചിറകു വിരിച്ച് ആകാശത്തിലേക്കു പറന്നുയരും.+
6 പിശുക്കന്റെ* ഭക്ഷണം കഴിക്കരുത്;
അവന്റെ വിശിഷ്ടവിഭവങ്ങൾ കൊതിക്കരുത്.
7 അവൻ എല്ലാത്തിന്റെയും കണക്കു സൂക്ഷിക്കുന്നു.
“കഴിക്കൂ, കുടിക്കൂ” എന്ന് അവൻ പറയുന്നു; എന്നാൽ അവന്റെ മനസ്സിലിരുപ്പു മറ്റൊന്നാണ്.*
8 കഴിച്ച അപ്പക്കഷണങ്ങളെല്ലാം നീ ഛർദിക്കും;
നീ പറഞ്ഞ അഭിനന്ദനവാക്കുകൾ വെറുതേയാകും.
12 ഹൃദയപൂർവം ശിക്ഷണം സ്വീകരിക്കുക;
ജ്ഞാനമൊഴികൾക്കു കാതോർക്കുക.
13 കുട്ടിക്കു ശിക്ഷണം നൽകാതിരിക്കരുത്.+
വടികൊണ്ട് അടിച്ചാൽ അവൻ മരിച്ചുപോകില്ല.
17 നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്;+
ദിവസം മുഴുവൻ യഹോവയോടു ഭയഭക്തി കാണിക്കുക.+
18 അപ്പോൾ നിന്റെ ഭാവി ശോഭനമാകും;+
നിന്റെ പ്രത്യാശ അറ്റുപോകില്ല.
19 മകനേ, ശ്രദ്ധിച്ചുകേട്ട് ബുദ്ധിമാനാകുക;
നിന്റെ ഹൃദയത്തെ നേരായ പാതയിൽ നയിക്കുക.
20 കണക്കിലധികം വീഞ്ഞു കുടിക്കുന്നവരുടെയും+
അത്യാർത്തിയോടെ ഇറച്ചി തിന്നുന്നവരുടെയും കൂട്ടത്തിൽ കൂടരുത്.+
21 മുഴുക്കുടിയനും തീറ്റിഭ്രാന്തനും ദരിദ്രരാകും;+
മത്തുപിടിച്ച് ഉറങ്ങുന്നവൻ പഴന്തുണി ഉടുക്കേണ്ടിവരും.
22 നിന്നെ ജനിപ്പിച്ച അപ്പൻ പറയുന്നതു കേൾക്കുക;
അമ്മയ്ക്കു പ്രായമായെന്നു കരുതി അമ്മയെ നിന്ദിക്കരുത്.+
24 നീതിമാന്റെ അപ്പൻ സന്തോഷിക്കും;
ജ്ഞാനിയെ ജനിപ്പിച്ചവൻ അവനെ ഓർത്ത് ആഹ്ലാദിക്കും.
25 നിന്റെ അപ്പനും അമ്മയും ആഹ്ലാദിക്കും;
നിന്നെ പ്രസവിച്ചവൾ സന്തോഷിക്കും.
28 അവൾ ഒരു കവർച്ചക്കാരനെപ്പോലെ ഒളിച്ചിരിക്കുന്നു;+
അവിശ്വസ്തരായ പുരുഷന്മാരുടെ എണ്ണം കൂട്ടുന്നു.
29 ആർക്കാണു ദുരിതം? ആർക്കാണു ബുദ്ധിമുട്ട്?
ആർക്കാണു തർക്കങ്ങൾ? ആർക്കാണു പരാതികൾ?
ആർക്കാണു കാരണമറിയാത്ത മുറിവുകൾ? ആർക്കാണു തളർന്ന കണ്ണുകൾ?
31 ചുവന്ന വീഞ്ഞു കണ്ട് നീ നോക്കിനിൽക്കരുത്;
അതു പാത്രത്തിൽ ഇരുന്ന് തിളങ്ങുന്നതും രുചിയോടെ കുടിച്ചിറക്കുന്നതും നോക്കരുത്.
32 ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും;
അണലിയെപ്പോലെ കടിക്കും.*
34 നീ നടുക്കടലിൽ കിടക്കുന്നവനെപ്പോലെയും
കപ്പലിന്റെ പായ്മരത്തിനു മുകളിൽ വിശ്രമിക്കുന്നവനെപ്പോലെയും ആകും.
35 നീ ഇങ്ങനെ പറയും: “അവർ എന്നെ ഇടിച്ചു, പക്ഷേ ഞാൻ അറിഞ്ഞില്ല.*
എന്നെ അടിച്ചു, എനിക്കൊന്നും തോന്നിയില്ല.
ഞാൻ എപ്പോൾ ഉണരും?+
എനിക്ക് ഇനിയും കുടിക്കണം.”
24 ദുഷ്ടന്മാരോട് അസൂയ തോന്നരുത്;
അവരുടെ ചങ്ങാത്തം കൊതിക്കരുത്.+
2 അവർ ഹൃദയത്തിൽ അക്രമത്തെക്കുറിച്ച് ചിന്തിക്കുന്നു;
അവരുടെ വായ് ദ്രോഹം സംസാരിക്കുന്നു.
11 മരണത്തിലേക്കു ബന്ദികളായി പോകുന്നവരെ രക്ഷിക്കുക;
വിറയലോടെ കൊലക്കളത്തിലേക്കു പോകുന്നവരെ രക്ഷപ്പെടുത്തുക.+
12 “ഞങ്ങൾക്ക് ഇത് അറിയില്ലായിരുന്നു” എന്നു നീ പറഞ്ഞാൽ
ഹൃദയങ്ങൾ* പരിശോധിക്കുന്ന ദൈവം അതു തിരിച്ചറിയില്ലേ?+
നിന്നെ നിരീക്ഷിക്കുന്ന ദൈവം ഉറപ്പായും അതു മനസ്സിലാക്കും;
ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കു പകരം കൊടുക്കുകയും ചെയ്യും.+
14 അതുപോലെ, ജ്ഞാനവും നിനക്കു നല്ലതാണ്.*+
അതു നേടിയാൽ നിന്റെ ഭാവി ശോഭനമാകും;
നിന്റെ പ്രത്യാശ അറ്റുപോകില്ല.+
15 നീതിമാനെ ദ്രോഹിക്കാനായി അവന്റെ വീടിന് അരികെ പതിയിരിക്കരുത്;
അവന്റെ വിശ്രമസ്ഥലം നശിപ്പിക്കരുത്.
17 നിന്റെ ശത്രുവിന്റെ വീഴ്ചയിൽ ആനന്ദിക്കരുത്;
അവന്റെ കാലിടറുമ്പോൾ നിന്റെ ഹൃദയം സന്തോഷിക്കരുത്.+
18 നീ സന്തോഷിച്ചാൽ, അതു കണ്ട് യഹോവയ്ക്ക് ഇഷ്ടക്കേടു തോന്നുകയും
അവനോടു കോപിക്കുന്നതു മതിയാക്കുകയും ചെയ്യും.+
19 ദുഷ്ടന്മാർ കാരണം നീ നിരാശപ്പെടരുത്;*
ദ്രോഹികളോടു നിനക്ക് അസൂയ തോന്നരുത്.
20 ദുഷ്ടന്റെ ഭാവി ഇരുളടഞ്ഞതാണ്;+
ദ്രോഹികളുടെ വിളക്കു കെട്ടുപോകും.+
21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക.+
അവരെ അവർ രണ്ടും* നശിപ്പിക്കുന്നത് എങ്ങനെയെന്ന് ആർക്ക് അറിയാം?+
23 ഇതും ജ്ഞാനികളുടെ വാക്കുകളാണ്:
ന്യായം വിധിക്കുമ്പോൾ പക്ഷപാതം കാണിക്കുന്നതു ശരിയല്ല.+
24 “നീ നീതിമാനാണ്” എന്നു ദുഷ്ടനോടു പറയുന്നവനെ+
ജനങ്ങൾ ശപിക്കും, ജനതകൾ കുറ്റം വിധിക്കും.
26 സത്യസന്ധമായി മറുപടി പറയുന്നവന്റെ ചുണ്ടിൽ ആളുകൾ ചുംബിക്കും.*+
28 കാരണമില്ലാതെ നിന്റെ അയൽക്കാരന് എതിരെ സാക്ഷി പറയരുത്.+
വഞ്ചിക്കാനായി നിന്റെ വായ് ഉപയോഗിക്കരുത്.+
29 “അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടും ചെയ്യും;
അവൻ ചെയ്തതിനു ഞാൻ പകരം ചെയ്യും” എന്നു നീ പറയരുത്.+
30 ഒരിക്കൽ ഞാൻ മടിയന്റെ വയലിന് അരികിലൂടെ പോയി;+
സാമാന്യബോധമില്ലാത്തവന്റെ* മുന്തിരിത്തോട്ടത്തിന് അരികിലൂടെ ഞാൻ നടന്നു.
31 അതു കാടു പിടിച്ച് കിടക്കുന്നതു ഞാൻ കണ്ടു;
അതിൽ നിറയെ ചൊറിയണം വളർന്നിരുന്നു;
അതിന്റെ കൻമതിൽ ഇടിഞ്ഞുകിടന്നു.+
32 ഞാൻ അതു ശ്രദ്ധിച്ചു, എന്റെ ഹൃദയത്തിൽ സൂക്ഷിച്ചു;
അതു കണ്ട് ഞാൻ ഈ പാഠം പഠിച്ചു:
33 അൽപ്പം ഉറക്കം, അൽപ്പം മയക്കം,
കൈ കെട്ടിക്കിടന്ന് അൽപ്പം വിശ്രമം.
34 അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെ വരും;
ഇല്ലായ്മ ആയുധധാരിയെപ്പോലെ എത്തും.+
25 യഹൂദാരാജാവായ ഹിസ്കിയയുടെ+ ഭൃത്യന്മാർ പകർത്തിയെടുത്ത* ശലോമോന്റെ+ ജ്ഞാനമൊഴികളാണ് ഇവ:
2 കാര്യം രഹസ്യമായി സൂക്ഷിക്കുന്നതു ദൈവത്തിനു മഹത്ത്വം;+
കാര്യങ്ങൾ നന്നായി പരിശോധിക്കുന്നതു രാജാക്കന്മാർക്കു മഹത്ത്വം.
3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും പോലെ
രാജാക്കന്മാരുടെ ഹൃദയവും മനസ്സിലാക്കാനാകില്ല.
5 ദുഷ്ടനെ രാജസന്നിധിയിൽനിന്ന് നീക്കുക;
അപ്പോൾ രാജാവിന്റെ സിംഹാസനം നീതിയിൽ സുസ്ഥാപിതമാകും.+
6 രാജാവിന്റെ മുന്നിൽ സ്വയം ഉയർത്തരുത്;+
പ്രധാനികളുടെ ഇടയിൽ സ്ഥാനം പിടിക്കരുത്.+
7 പ്രഭുവിന്റെ മുന്നിൽ രാജാവ് നിന്നെ അപമാനിക്കുന്നതിലും നല്ലത്
“ഇവിടെ കയറിവരൂ” എന്ന് അദ്ദേഹം നിന്നോടു പറയുന്നതല്ലേ?+
8 കേസ് കൊടുക്കാൻ തിരക്കു കൂട്ടരുത്;
നിന്റെ അയൽക്കാരൻ ഒടുവിൽ നിന്നെ അപമാനിച്ചാൽ നീ എന്തു ചെയ്യും?+
9 നിന്റെ അയൽക്കാരനുമായി വാദിച്ചുകൊള്ളൂ;+
എന്നാൽ നിന്നോടു രഹസ്യമായി പറഞ്ഞ കാര്യങ്ങൾ* പുറത്ത് പറയരുത്.+
10 പുറത്ത് പറഞ്ഞാൽ, അതു കേൾക്കുന്നവൻ നിന്നെ നാണംകെടുത്തും;
തിരിച്ചെടുക്കാനാകാത്ത ഒരു മോശം* വാർത്ത പരത്തുകയായിരിക്കും നീ.
12 ശ്രദ്ധിക്കാൻ ഒരുക്കമുള്ള കാതുകൾക്ക്
ബുദ്ധിമാന്റെ ശാസന സ്വർണക്കമ്മലും തങ്കാഭരണവും പോലെ.+
13 വിശ്വസ്തനായ ഒരു സന്ദേശവാഹകൻ അവനെ അയച്ചവന്,
കൊയ്ത്തുദിവസത്തെ മഞ്ഞിന്റെ തണുപ്പുപോലെയാണ്.
അവൻ അവന്റെ യജമാനന് ഉന്മേഷം പകരുന്നു.+
15 ക്ഷമകൊണ്ട് ഒരു സൈന്യാധിപനെ അനുനയിപ്പിക്കാം;
17 അയൽക്കാരന്റെ വീട്ടിൽ കൂടെക്കൂടെ പോകരുത്;
നീ അവനൊരു ശല്യമായി അവൻ നിന്നെ വെറുക്കാനിടയുണ്ട്.
19 കഷ്ടതകൾ ഉണ്ടാകുമ്പോൾ, വഞ്ചകനെ* ആശ്രയിക്കുന്നവൻ
ഒടിഞ്ഞ പല്ലിലും മുടന്തുള്ള കാലിലും ആശ്രയിക്കുന്നവനെപ്പോലെ.
20 നിരാശ നിറഞ്ഞ ഹൃദയത്തിനു പാട്ടു പാടിക്കൊടുക്കുന്നത്+
തണുപ്പുള്ള ദിവസം വസ്ത്രം ഊരിമാറ്റുന്നതുപോലെയും
കാരത്തിനു* മേൽ വിനാഗിരി ഒഴിക്കുന്നതുപോലെയും ആണ്.
21 നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവന് ആഹാരം കൊടുക്കുക;
ദാഹിക്കുന്നെങ്കിൽ വെള്ളം കൊടുക്കുക.+
22 അങ്ങനെ നീ അയാളുടെ തലയിൽ തീക്കനൽ കൂട്ടും;*+
യഹോവ നിനക്കു പ്രതിഫലം തരും.
23 വടക്കൻ കാറ്റ് പെരുമഴ കൊണ്ടുവരുന്നു;
പരകാര്യങ്ങൾ പറഞ്ഞുനടക്കുന്ന നാവ് കോപം കൊണ്ടുവരുന്നു.+
24 വഴക്കടിക്കുന്ന* ഭാര്യയോടൊപ്പം ഒരേ വീട്ടിൽ കഴിയുന്നതിനെക്കാൾ
പുരമുകളിലെ ഒരു മൂലയിൽ കഴിയുന്നതാണു നല്ലത്.+
2 പക്ഷിക്കു പറക്കാനും മീവൽപ്പക്ഷിക്കു പാറിപ്പറക്കാനും കാരണമുണ്ട്;
ഒരു കാരണവുമില്ലാതെ ശാപവും വരില്ല.*
4 വിഡ്ഢിയുടെ വിഡ്ഢിത്തത്തിനു ചേർച്ചയിൽ മറുപടി പറയരുത്;
അവന്റെ നിലവാരത്തിലേക്കു താഴരുത്.
5 വിഡ്ഢിയുടെ വിഡ്ഢിത്തത്തിനു ചേർച്ചയിൽ മറുപടി പറയുക;
അല്ലെങ്കിൽ താൻ ബുദ്ധിമാനാണെന്ന് അവൻ കരുതും.+
6 വിഡ്ഢിയെ കാര്യം ഏൽപ്പിക്കുന്നവൻ
സ്വന്തം കാൽ മുറിച്ചുകളയുകയും സ്വയം ദ്രോഹിക്കുകയും* ചെയ്യുന്നവനെപ്പോലെ.
9 വിഡ്ഢികളുടെ വായിലെ ജ്ഞാനമൊഴികൾ
കുടിയന്റെ കൈയിലെ മുൾച്ചെടിപോലെ.
10 വിഡ്ഢിയെയോ വഴിപോക്കനെയോ കൂലിക്കെടുക്കുന്നവൻ
ലക്ഷ്യമില്ലാതെ* അമ്പ് എയ്ത് മുറിവേൽപ്പിക്കുന്നവനെപ്പോലെ.
12 സ്വയം ബുദ്ധിമാനാണെന്നു കരുതുന്നവനെ നീ കണ്ടിട്ടുണ്ടോ?+
അവനെക്കുറിച്ചുള്ളതിലും പ്രതീക്ഷ വിഡ്ഢിയെക്കുറിച്ചുണ്ട്.
15 മടിയൻ കൈ പാത്രത്തിലേക്കു കൊണ്ടുപോകുന്നു;
എന്നാൽ ഭക്ഷണം വായിലേക്കു കൊണ്ടുപോകാൻ അവനു വയ്യാ.+
16 വിവേകത്തോടെ മറുപടി പറയുന്ന ഏഴു പേരെക്കാൾ
താൻ ബുദ്ധിമാനാണെന്നു മടിയൻ കരുതുന്നു.
17 വഴിയിൽ ആരെങ്കിലും വഴക്കു കൂടുന്നതു കണ്ട് ദേഷ്യപ്പെടുന്നവൻ*+
പട്ടിയുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
18 അയൽക്കാരനെ പറ്റിച്ചിട്ട്, “ഞാൻ ഒരു തമാശ ഒപ്പിച്ചതാണ്” എന്നു പറയുന്നവൻ
19 അമ്പുകളും തീയമ്പുകളും മരണവും* എയ്യുന്ന ഭ്രാന്തനെപ്പോലെ.+
22 പരദൂഷണം പറയുന്നവന്റെ വാക്കുകൾ രുചിയുള്ള ആഹാരംപോലെ;
അതു വിഴുങ്ങുമ്പോൾ നേരെ വയറ്റിലേക്കു പോകുന്നു.+
24 മറ്റുള്ളവരെ വെറുക്കുന്നവൻ അക്കാര്യം വായ്കൊണ്ട് മറയ്ക്കുന്നു;
എന്നാൽ അവന്റെ ഉള്ളിൽ അപ്പോഴും വഞ്ചനയാണ്.
25 അവൻ ഹൃദ്യമായി സംസാരിക്കുന്നെങ്കിലും അവനെ വിശ്വസിക്കരുത്;
അവന്റെ ഹൃദയത്തിൽ ഏഴു ദുഷ്ടവിചാരങ്ങളുണ്ട്.*
26 അവൻ വഞ്ചനയോടെ തന്റെ ശത്രുത മറച്ചുവെച്ചാലും
സഭയിൽ അവന്റെ ദുഷ്ടത വെളിപ്പെടും.
27 ഒരുവൻ കുഴിക്കുന്ന കുഴിയിൽ അവൻതന്നെ വീഴും;+
കല്ല് ഉരുട്ടിമാറ്റുന്നവന്റെ നേരെ അത് ഉരുണ്ടുവരും.
27 നാളെയെക്കുറിച്ച് വീമ്പിളക്കരുത്;
ഓരോ ദിവസവും എന്തു സംഭവിക്കുമെന്നു* നിനക്ക് അറിയില്ലല്ലോ.+
2 നിന്റെ വായല്ല, മറ്റുള്ളവരാണു നിന്നെ പുകഴ്ത്തേണ്ടത്;
നിന്റെ ചുണ്ടുകളല്ല, മറ്റുള്ളവരാണു നിന്നെ പ്രശംസിക്കേണ്ടത്.+
5 മൂടിവെച്ചിരിക്കുന്ന സ്നേഹത്തെക്കാൾ തുറന്ന ശാസന നല്ലത്.+
6 കൂട്ടുകാരൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ലക്ഷണം;+
എന്നാൽ ശത്രുവിന്റെ ചുംബനങ്ങൾ അനേകം.*
7 വയറു നിറഞ്ഞിരിക്കുന്നവനു തേനടയിലെ* തേൻപോലും വേണ്ടാ;
എന്നാൽ വിശന്നിരിക്കുന്നവനു കയ്പുപോലും മധുരം.
8 വീടു വിട്ട് അലയുന്ന മനുഷ്യനും
കൂടു വിട്ട് അലയുന്ന പക്ഷിയും ഒരുപോലെ.
9 എണ്ണയും സുഗന്ധക്കൂട്ടും ഹൃദയത്തിനു സന്തോഷമേകുന്നു;
ആത്മാർഥമായ ഉപദേശത്തിൽനിന്ന് ഉളവായ മധുരമായ സൗഹൃദവും അതുപോലെ.+
10 നിന്റെ കൂട്ടുകാരനെയും അപ്പന്റെ കൂട്ടുകാരനെയും ഉപേക്ഷിക്കരുത്;
നിനക്ക് ആപത്തു വരുമ്പോൾ സഹോദരന്റെ വീട്ടിൽ പോകരുത്;
അകലെയുള്ള സഹോദരനെക്കാൾ അടുത്തുള്ള അയൽക്കാരൻ നല്ലത്.+
11 എന്നെ നിന്ദിക്കുന്നവനു മറുപടി കൊടുക്കാൻ എനിക്കു കഴിയേണ്ടതിന്,+
മകനേ, നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.+
12 വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു;+
എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.*
13 ഒരുവൻ അന്യനു ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അവന്റെ വസ്ത്രം പിടിച്ചുവാങ്ങുക;
ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവനിൽനിന്ന് പണയവസ്തു പിടിച്ചെടുക്കുക.+
14 ഒരുവൻ അതികാലത്ത് കൂട്ടുകാരനെ ഉറക്കെ അനുഗ്രഹിച്ചാൽ
അത് അവന് ഒരു ശാപമായി കണക്കിടും.
15 ദിവസം മുഴുവൻ ചോർന്നൊലിക്കുന്ന മേൽക്കൂരയും വഴക്കടിക്കുന്ന* ഭാര്യയും ഒരുപോലെ.+
16 അവളെ നിയന്ത്രിക്കാൻ കഴിയുന്നവനു കാറ്റിനെയും നിയന്ത്രിക്കാനാകും;
അവനു വലതുകൈകൊണ്ട് എണ്ണ മുറുകെ പിടിക്കാനാകും.
18 അത്തി മരത്തെ പരിപാലിക്കുന്നവൻ അതിന്റെ പഴം തിന്നും;+
യജമാനനെ നന്നായി ശുശ്രൂഷിക്കുന്നവന് ആദരവ് ലഭിക്കും.+
19 വെള്ളത്തിൽ മുഖം പ്രതിഫലിക്കുന്നു;
ഒരു മനുഷ്യന്റെ ഹൃദയത്തിൽ മറ്റൊരുവന്റെ ഹൃദയം പ്രതിഫലിക്കുന്നു.
20 ശവക്കുഴിക്കും വിനാശത്തിന്റെ സ്ഥലത്തിനും ഒരിക്കലും തൃപ്തിയാകുന്നില്ല;+
മനുഷ്യന്റെ കണ്ണുകളും ഒരിക്കലും തൃപ്തിപ്പെടുന്നില്ല.
21 വെള്ളിക്കു ശുദ്ധീകരണപാത്രം, സ്വർണത്തിനു ചൂള;+
മനുഷ്യനെ പരിശോധിക്കുന്നതോ അവനു ലഭിക്കുന്ന പ്രശംസ.*
22 ഉരലിൽ ഇട്ട് ധാന്യം ഇടിക്കുന്നതുപോലെ
വിഡ്ഢിയെ ഉലക്കകൊണ്ട് ഇടിച്ചാലും
വിഡ്ഢിത്തം അവനെ വിട്ട് പോകില്ല.
23 നിന്റെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നീ നന്നായി അറിഞ്ഞിരിക്കണം.
നിന്റെ ആടുകളെ നന്നായി പരിപാലിക്കുക.*+
24 സമ്പത്ത് എന്നുമുണ്ടായിരിക്കില്ല;+
കിരീടം തലമുറകളോളം നിലനിൽക്കില്ല.
25 പുല്ല് ഇല്ലാതാകുന്നു, പുതുനാമ്പുകൾ മുളച്ചുവരുന്നു;
മലകളിലെ സസ്യങ്ങൾ പറിച്ചുകൂട്ടുന്നു.
26 ആൺചെമ്മരിയാടുകൾ നിനക്കു വസ്ത്രം നൽകുന്നു;
ആൺകോലാടുകൾ വയലിനുള്ള വില തരുന്നു.
27 നിനക്കും നിന്റെ വീട്ടിലുള്ളവർക്കും ആവശ്യത്തിന് ആട്ടിൻപാലുണ്ടായിരിക്കും;
നിന്റെ ദാസിമാരെയും നീ അതുകൊണ്ട് പോറ്റും.
28 ആരും ഓടിക്കാത്തപ്പോഴും ദുഷ്ടന്മാർ ഓടുന്നു;
എന്നാൽ നീതിമാന്മാർ സിംഹത്തെപ്പോലെ ധൈര്യമുള്ളവർ.+
2 ദേശത്ത് ലംഘനങ്ങളുള്ളപ്പോൾ* പ്രഭുക്കന്മാർ മാറിമാറി വരും;+
എന്നാൽ അറിവും വകതിരിവും ഉള്ള മനുഷ്യന്റെ സഹായത്താൽ പ്രഭു* ദീർഘകാലം ഭരിക്കും.+
4 നിയമം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു;
എന്നാൽ നിയമം പാലിക്കുന്നവർ അവരോടു രോഷാകുലരാകുന്നു.+
5 ദുഷ്ടന്മാർക്കു ന്യായം മനസ്സിലാക്കാനാകില്ല;
എന്നാൽ യഹോവയെ തേടുന്നവർക്കു സകലവും മനസ്സിലാകും.+
7 വകതിരിവുള്ള മകൻ നിയമം അനുസരിക്കുന്നു;
തീറ്റിഭ്രാന്തരുടെ കൂട്ടുകാരൻ+ അപ്പന് അപമാനം വരുത്തുന്നു.
8 പലിശയും കൊള്ളപ്പലിശയും വാങ്ങി സമ്പത്തു വാരിക്കൂട്ടിയാൽ+
ആ സമ്പാദ്യമെല്ലാം പാവപ്പെട്ടവനോടു ദയ കാണിക്കുന്നവനു ലഭിക്കും.+
9 നിയമത്തിനു ചെവി കൊടുക്കാൻ മനസ്സില്ലാത്തവന്റെ പ്രാർഥനപോലും അറപ്പുണ്ടാക്കുന്നത്.+
10 നേരുള്ളവനെ തെറ്റായ വഴിയിലേക്കു നയിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽ വീഴും;+
എന്നാൽ നിഷ്കളങ്കർ നന്മ അവകാശമാക്കും.+
11 ധനവാനു താൻ ബുദ്ധിമാനാണെന്നു തോന്നുന്നു;+
എന്നാൽ വകതിരിവുള്ള ദരിദ്രൻ അവന്റെ ഉള്ളിലിരുപ്പ് അറിയുന്നു.+
12 നീതിമാന്മാർ വിജയിക്കുമ്പോൾ ആഹ്ലാദം അലതല്ലുന്നു;
എന്നാൽ ദുഷ്ടന്മാർ അധികാരത്തിൽ എത്തുമ്പോൾ ജനം ഓടിയൊളിക്കുന്നു.+
13 സ്വന്തം തെറ്റുകൾ മൂടിവെക്കുന്നവൻ വിജയിക്കില്ല;+
അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനു കരുണ ലഭിക്കും.+
14 എപ്പോഴും ജാഗ്രത കാണിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ;
എന്നാൽ ഹൃദയം കഠിനമാക്കുന്നവൻ ആപത്തിൽ ചെന്നുചാടും.+
15 നിസ്സഹായരായ ജനത്തെ ഭരിക്കുന്ന ദുഷ്ടഭരണാധികാരി
മുരളുന്ന സിംഹത്തെയും പാഞ്ഞടുക്കുന്ന കരടിയെയും പോലെ.+
16 വകതിരിവില്ലാത്ത നേതാവ് അധികാരം ദുരുപയോഗം ചെയ്യുന്നു;+
എന്നാൽ അന്യായലാഭം വെറുക്കുന്നവനു ദീർഘായുസ്സ് ഉണ്ടാകും.+
17 കൊലപാതകത്തിന്റെ പാപഭാരം* പേറുന്നവൻ തന്റെ ശവക്കുഴിവരെ* ഓടിക്കൊണ്ടിരിക്കും.+
ആരും അവനെ സഹായിക്കരുത്.
18 നിഷ്കളങ്കതയോടെ നടക്കുന്നവൻ രക്ഷപ്പെടും;+
എന്നാൽ വളഞ്ഞ വഴിയേ നടക്കുന്നവൻ പെട്ടെന്നു വീണുപോകും.+
19 മണ്ണിൽ കൃഷിയിറക്കുന്നവനു ധാരാളം ആഹാരമുണ്ടാകും;
എന്നാൽ ഗുണമില്ലാത്ത കാര്യങ്ങൾക്കു പുറകേ പോകുന്നവൻ കടുത്ത ദാരിദ്ര്യം അനുഭവിക്കും.+
20 വിശ്വസ്തനായ മനുഷ്യന് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടും;+
എന്നാൽ സമ്പന്നനാകാൻ തിടുക്കം കൂട്ടുന്നവന്റെ നിഷ്കളങ്കത പൊയ്പോകും.+
21 പക്ഷപാതം കാണിക്കുന്നതു നന്നല്ല;+
എന്നാൽ ഒരു കഷണം അപ്പത്തിനുവേണ്ടി മനുഷ്യൻ തെറ്റു ചെയ്തേക്കാം.
22 അസൂയാലുവായ* മനുഷ്യൻ സമ്പത്തിനായി കൊതിക്കുന്നു;
ദാരിദ്ര്യം തന്നെ പിടികൂടുമെന്ന് അവൻ അറിയുന്നില്ല.
24 അപ്പനെയും അമ്മയെയും കൊള്ളയടിച്ചിട്ട്,* “ഇതു തെറ്റല്ല” എന്നു പറയുന്നവൻ+
നാശം വരുത്തുന്നവന്റെ കൂട്ടാളി.+
25 അത്യാഗ്രഹി* കലഹം ഊതിക്കത്തിക്കുന്നു;
എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്കെല്ലാം ഐശ്വര്യസമൃദ്ധി ഉണ്ടാകും.*+
27 ദരിദ്രർക്കു ദാനം ചെയ്യുന്നവന് ഒരു കുറവുമുണ്ടാകില്ല;+
എന്നാൽ അവർക്കു നേരെ കണ്ണടയ്ക്കുന്നവരുടെ മേൽ ശാപങ്ങൾ കുന്നുകൂടും.
28 ദുഷ്ടന്മാർ അധികാരത്തിൽ വരുമ്പോൾ മനുഷ്യർ ഓടിയൊളിക്കുന്നു;
എന്നാൽ അവർ നശിക്കുമ്പോൾ നീതിമാന്മാർ പെരുകുന്നു.+
29 ആവർത്തിച്ച് ശാസന കിട്ടിയിട്ടും ദുശ്ശാഠ്യം കാണിക്കുന്നവൻ*+
രക്ഷപ്പെടാനാകാത്ത വിധം പെട്ടെന്നു തകർന്നുപോകും.+
2 ധാരാളം നീതിമാന്മാരുള്ളപ്പോൾ ജനം സന്തോഷിക്കുന്നു;
എന്നാൽ ദുഷ്ടൻ ഭരിക്കുമ്പോൾ അവർ നെടുവീർപ്പിടുന്നു.+
3 ജ്ഞാനത്തെ സ്നേഹിക്കുന്നവൻ അപ്പനെ സന്തോഷിപ്പിക്കുന്നു;+
എന്നാൽ വേശ്യകളുടെകൂടെ നടക്കുന്നവൻ സമ്പത്തു നശിപ്പിക്കുന്നു.+
4 ന്യായത്തോടെ ഭരിക്കുന്ന രാജാവ് ദേശത്തിനു സ്ഥിരത നൽകുന്നു;+
എന്നാൽ കൈക്കൂലിക്കാരൻ അതിനെ നശിപ്പിക്കുന്നു.
6 ദുഷ്ടന്റെ ലംഘനങ്ങൾ അവനെ കെണിയിലാക്കുന്നു;+
എന്നാൽ നീതിമാൻ സന്തോഷിച്ചാർക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു.+
7 നീതിമാൻ ദരിദ്രന്റെ അവകാശങ്ങളെക്കുറിച്ച്* ചിന്തയുള്ളവനാണ്;+
എന്നാൽ ദുഷ്ടന് അത്തരം ചിന്തകളൊന്നുമില്ല.+
9 ജ്ഞാനി വിഡ്ഢിയോടു വാദിച്ചാൽ
ഒച്ചപ്പാടും പരിഹാസവും മാത്രമേ ഉണ്ടാകൂ, ഗുണമൊന്നും ഉണ്ടാകില്ല.+
10 രക്തദാഹികൾ നിരപരാധികളെയെല്ലാം വെറുക്കുന്നു,+
നേരുള്ളവരുടെ ജീവനെടുക്കാൻ നോക്കുന്നു.*
13 പാവപ്പെട്ടവനും അടിച്ചമർത്തുന്നവനും തമ്മിൽ ഒരു സാമ്യമുണ്ട്:
ഇരുവരുടെയും കണ്ണുകൾക്കു പ്രകാശം കൊടുക്കുന്നത്* യഹോവയാണ്.
14 രാജാവ് പാവപ്പെട്ടവരെ നീതിയോടെ വിധിക്കുമ്പോൾ+
അദ്ദേഹത്തിന്റെ സിംഹാസനം സുരക്ഷിതമായിരിക്കും.+
15 വടിയും* ശാസനയും ജ്ഞാനം നൽകുന്നു;+
തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടി അമ്മയ്ക്കു നാണക്കേട്.
16 ദുഷ്ടന്മാർ പെരുകുമ്പോൾ ലംഘനങ്ങളും പെരുകുന്നു;
എന്നാൽ നീതിമാന്മാർ ദുഷ്ടന്മാരുടെ നാശം കാണും.+
18 ദിവ്യദർശനമില്ലാത്തപ്പോൾ* ജനം തോന്നിയതുപോലെ നടക്കുന്നു;+
എന്നാൽ നിയമം അനുസരിക്കുന്നവർ സന്തുഷ്ടർ.+
19 വാക്കുകൾകൊണ്ട് മാത്രം ഒരു വേലക്കാരനെ തിരുത്താനാകില്ല;
കാര്യം മനസ്സിലായാലും അവൻ അനുസരിക്കില്ല.+
20 ചിന്തിക്കാതെ സംസാരിക്കുന്നവനെ നീ കണ്ടിട്ടുണ്ടോ?+
അവനെക്കുറിച്ചുള്ളതിലും പ്രതീക്ഷ വിഡ്ഢിയെക്കുറിച്ചുണ്ട്.+
21 വേലക്കാരനെ ചെറുപ്പംമുതൽ ലാളിച്ചാൽ
ഒടുവിൽ അവൻ നന്ദികേടു കാണിക്കും.
24 കള്ളന്റെ കൂട്ടാളി സ്വയം വെറുക്കുന്നു;
സാക്ഷി പറയാൻ ആവശ്യപ്പെടുമ്പോൾ അവൻ ഒന്നും മിണ്ടുന്നില്ല.+
25 മനുഷ്യരെ പേടിക്കുന്നത്* ഒരു കെണിയാണ്;+
എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവൻ സുരക്ഷിതനായിരിക്കും.+
26 ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്താൻ പലരും ആഗ്രഹിക്കുന്നു;*
എന്നാൽ യഹോവയിൽനിന്നാണ് ഒരുവനു നീതി കിട്ടുന്നത്.+
27 നീതിമാൻ അന്യായം കാണിക്കുന്നവനെ വെറുക്കുന്നു;+
എന്നാൽ നേരുള്ളവന്റെ വഴികൾ ദുഷ്ടനു വെറുപ്പാണ്.+
30 യാക്കെയുടെ മകനായ ആഗൂർ ഇഥീയേലിനോട്, ഇഥീയേലിനോടും ഊകാലിനോടും, പറഞ്ഞ വാക്കുകളിൽ അടങ്ങിയിരിക്കുന്ന ഗൗരവമുള്ള സന്ദേശം.
2 ഞാൻ മറ്റെല്ലാവരെക്കാളും അറിവില്ലാത്തവനാണ്;+
ഒരു മനുഷ്യനുണ്ടായിരിക്കേണ്ട വകതിരിവ് എനിക്കില്ല.
3 ഞാൻ ജ്ഞാനം പഠിച്ചിട്ടില്ല;
അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവും എനിക്കില്ല.
4 സ്വർഗത്തിലേക്കു കയറിപ്പോകുകയും തിരിച്ചുവരുകയും ചെയ്തത് ആരാണ്?+
കാറ്റിനെ കൈകളിൽ പിടിച്ചത് ആരാണ്?
സമുദ്രത്തെ തന്റെ വസ്ത്രത്തിൽ പൊതിഞ്ഞത് ആരാണ്?+
ഭൂമിയുടെ അതിരുകളെല്ലാം സ്ഥാപിച്ചത്* ആരാണ്?+
അവന്റെ പേര് എന്താണ്? അവന്റെ മകന്റെ പേര് എന്താണ്?
അറിയാമെങ്കിൽ പറയുക!
5 ദൈവത്തിന്റെ വാക്കുകളെല്ലാം ശുദ്ധമാണ്.+
തന്നിൽ ആശ്രയിക്കുന്നവർക്കു ദൈവം ഒരു പരിചയാണ്.+
6 ദൈവത്തിന്റെ വാക്കുകളോട് ഒന്നും കൂട്ടിച്ചേർക്കരുത്;+
ചേർത്താൽ ദൈവം നിന്നെ ശാസിക്കും;
നീ നുണയനായി അറിയപ്പെടും.
7 രണ്ടു കാര്യം ഞാൻ അങ്ങയോടു ചോദിക്കുന്നു;
എനിക്കു ജീവനുള്ളിടത്തോളം അതു സാധിച്ചുതരേണം.
8 അസത്യവും നുണകളും എന്നിൽനിന്ന് ദൂരെ അകറ്റേണമേ.+
ദാരിദ്ര്യമോ സമ്പത്തോ തരാതെ
എനിക്കു വേണ്ട ആഹാരം മാത്രം തരേണമേ.+
9 അല്ലെങ്കിൽ ഞാൻ തൃപ്തനായിട്ട്, “ആരാണ് യഹോവ”+ എന്നു ചോദിച്ച് അങ്ങയെ തള്ളിപ്പറയാനും
ഞാൻ ദരിദ്രനായിത്തീർന്നിട്ട്, മോഷണം നടത്തി ദൈവനാമത്തിന് അപമാനം വരുത്താനും ഇടവരുമല്ലോ.
10 വേലക്കാരനെക്കുറിച്ച് അവന്റെ യജമാനനോടു കുറ്റം പറയരുത്;
അവൻ നിന്നെ ശപിക്കും, നീ കുറ്റക്കാരനാണെന്നു തെളിയും.+
11 അപ്പനെ ശപിക്കുന്ന, അമ്മയെ ആദരിക്കാത്ത ഒരു തലമുറയുണ്ട്.+
14 വാളുകൾപോലുള്ള പല്ലുകളും
അറവുകത്തിപോലുള്ള താടിയെല്ലുകളും ഉള്ള ഒരു തലമുറ.
ഭൂമിയിലെ എളിയവരെയും മനുഷ്യകുലത്തിലെ ദരിദ്രരെയും അവർ വിഴുങ്ങുന്നു.+
15 “തരൂ! തരൂ!” എന്നു പറഞ്ഞ് കരയുന്ന രണ്ടു പെൺമക്കൾ അട്ടയ്ക്കുണ്ട്.
ഒരിക്കലും തൃപ്തി വരാത്തവ മൂന്നുണ്ട്,
“മതി” എന്ന് ഒരിക്കലും പറയാത്തവ നാലുണ്ട്:
16 ശവക്കുഴിയും*+ വന്ധ്യയുടെ ഗർഭപാത്രവും
വെള്ളമില്ലാത്ത ദേശവും
“മതി” എന്ന് ഒരിക്കലും പറയാത്ത തീയും.
17 അപ്പനെ പരിഹസിക്കുകയും അമ്മയോടുള്ള അനുസരണത്തെ ചിരിച്ചുതള്ളുകയും+ ചെയ്യുന്നവന്റെ കണ്ണ്
താഴ്വരയിലെ* മലങ്കാക്കകൾ കൊത്തിപ്പറിക്കും;
കഴുകൻകുഞ്ഞുങ്ങൾ അതു തിന്നും.+
19 ആകാശത്തിലൂടെ കഴുകൻ പറക്കുന്ന വഴിയും,
പാറയിലൂടെ പാമ്പ് ഇഴയുന്ന പാതയും,
നടുക്കടലിലൂടെ കപ്പൽ സഞ്ചരിക്കുന്ന മാർഗവും,
യുവതിയോടൊപ്പമുള്ള പുരുഷന്റെ വഴിയും.
20 വ്യഭിചാരിയായ സ്ത്രീയുടെ വഴി ഇതാണ്:
അവൾ തിന്നിട്ട് വായ് തുടയ്ക്കുന്നു;
എന്നിട്ട്, “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല” എന്നു പറയുന്നു.+
21 ഭൂമിയെ വിറപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്;
അതിനു സഹിക്കാനാകാത്ത നാലു കാര്യങ്ങളുണ്ട്:
22 അടിമ രാജാവായി ഭരിക്കുന്നതും,+
വിഡ്ഢി മൂക്കുമുട്ടെ ആഹാരം കഴിക്കുന്നതും,
29 പ്രൗഢിയോടെ നടക്കുന്ന മൂന്നു കൂട്ടരുണ്ട്;
പ്രൗഢിയോടെ സഞ്ചരിക്കുന്ന നാലു കൂട്ടരുണ്ട്:
30 ആരുടെയും മുന്നിൽനിന്ന് ഭയന്നോടാത്ത,
മൃഗങ്ങളിൽ ഏറ്റവും കരുത്തനായ സിംഹം;+
31 വേട്ടപ്പട്ടി; ആൺകോലാട്;
സൈന്യസമേതനായി വരുന്ന രാജാവ്.
32 നീ ബുദ്ധിശൂന്യമായി സ്വയം ഉയർത്തിയിട്ടുണ്ടെങ്കിൽ,+
അങ്ങനെ ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ,
കൈകൊണ്ട് വായ് പൊത്തുക.+
31 ലമൂവേൽ രാജാവിന്റെ വാക്കുകൾ. അദ്ദേഹത്തിന് അമ്മ കൊടുത്ത ഗൗരവമേറിയ ഉപദേശം:+
3 നിന്റെ ശക്തി സ്ത്രീകൾക്കു കൊടുക്കരുത്;+
രാജാക്കന്മാരെ നശിപ്പിക്കുന്ന വഴിയിലൂടെ പോകരുത്.+
4 ലമൂവേലേ, വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു ചേർന്നതല്ല;
അത് അവർക്ക് ഒട്ടും ചേരില്ല.
“എന്റെ മദ്യം എവിടെ”+ എന്നു ചോദിക്കുന്നതു ഭരണാധികാരികൾക്കു യോജിച്ചതല്ല.
5 അവർ മദ്യപിച്ച് തങ്ങൾ കല്പിച്ചതു മറന്നുപോകാനും
സാധുക്കളുടെ അവകാശങ്ങൾ നിഷേധിക്കാനും ഇടയാകരുതല്ലോ.
7 അവർ കുടിച്ച് അവരുടെ ദാരിദ്ര്യം മറക്കട്ടെ;
അവരുടെ കഷ്ടപ്പാടുകൾ മറന്നുപോകട്ടെ.
8 സംസാരിക്കാൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക;
നശിച്ചുകൊണ്ടിരിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുക.+
9 ശബ്ദം ഉയർത്തി നീതിയോടെ വിധിക്കുക;
സാധുക്കളുടെയും ദരിദ്രരുടെയും അവകാശങ്ങൾ സംരക്ഷിക്കുക.*+
א (ആലേഫ്)
10 കാര്യപ്രാപ്തിയുള്ള* ഭാര്യയെ ആർക്കു കിട്ടും?
അവൾക്കു പവിഴക്കല്ലുകളെക്കാൾ* മൂല്യമുണ്ട്.+
ב (ബേത്ത്)
ג (ഗീമെൽ)
12 ജീവിതകാലം മുഴുവൻ അവൾ ഭർത്താവിനു നന്മ ചെയ്യുന്നു;
തിന്മയൊന്നും ചെയ്യുന്നില്ല.
ד (ദാലെത്ത്)
ה (ഹേ)
ו (വൗ)
15 പുലരുംമുമ്പേ അവൾ എഴുന്നേൽക്കുന്നു;
വീട്ടിലുള്ളവർക്ക് ആഹാരവും
ദാസിമാർക്ക് അവരുടെ പങ്കും കൊടുക്കുന്നു.+
ז (സയിൻ)
16 അവൾ ഒരു നിലം നോക്കിവെച്ച് അതു വാങ്ങുന്നു;
തന്റെ വരുമാനംകൊണ്ട്* ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു.
ח (ഹേത്ത്)
17 അവൾ കഠിനാധ്വാനം ചെയ്യാൻ തയ്യാറെടുക്കുന്നു;*+
അവൾ ഉത്സാഹത്തോടെ കൈകൊണ്ട് പണിയെടുക്കുന്നു.
ט (തേത്ത്)
18 തന്റെ കച്ചവടം ലാഭകരമാണെന്ന് അവൾ ഉറപ്പുവരുത്തുന്നു;
രാത്രിയിൽ അവളുടെ വിളക്കു കെട്ടുപോകുന്നില്ല.
י (യോദ്)
כ (കഫ്)
ל (ലാമെദ്)
21 മഞ്ഞുകാലത്ത് അവൾ വീട്ടിലുള്ളവരെ ഓർത്ത് ആകുലപ്പെടുന്നില്ല;
അവരെല്ലാം ചൂടു കിട്ടുന്ന* വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു.
מ (മേം)
22 അവൾ സ്വന്തമായി കിടക്കവിരികൾ ഉണ്ടാക്കുന്നു;
അവളുടെ വസ്ത്രങ്ങൾ ലിനനും പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂലും കൊണ്ടുള്ളവ.
נ (നൂൻ)
23 അവളുടെ ഭർത്താവ് നഗരകവാടത്തിൽ പ്രസിദ്ധനാണ്;+
അവിടെ അവൻ ദേശത്തെ മൂപ്പന്മാരോടൊപ്പം* ഇരിക്കുന്നു.
ס (സാമെക്)
ע (അയിൻ)
פ (പേ)
צ (സാദെ)
ק (കോഫ്)
28 അവളുടെ മക്കൾ എഴുന്നേറ്റ് അവളെ പുകഴ്ത്തുന്നു;
അവളുടെ ഭർത്താവ് എഴുന്നേറ്റ് അവളെ പ്രശംസിക്കുന്നു.
ר (രേശ്)
ש (ശീൻ)
30 സൗന്ദര്യം വഞ്ചകവും അഴകു ക്ഷണികവും* ആണ്;+
എന്നാൽ യഹോവയെ ഭയപ്പെടുന്ന സ്ത്രീക്കു പ്രശംസ ലഭിക്കും.+
ת (തൗ)
31 അവൾ ചെയ്യുന്നതിനുള്ള പ്രതിഫലം അവൾക്കു കൊടുക്കുക;+
അവളുടെ പ്രവൃത്തികൾ നഗരകവാടത്തിൽ അവളെ പുകഴ്ത്തട്ടെ.+
അഥവാ “ജ്ഞാനമുള്ള ഉപദേശം.”
അഥവാ “നിയമം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “നമുക്ക് എല്ലാവർക്കുംകൂടെ ഒറ്റ സഞ്ചിയായിരിക്കും.”
അഥവാ “പൊതുചത്വരങ്ങളിൽ.”
അക്ഷ. “തെരുവുകളുടെ തലയ്ക്കൽ.”
അഥവാ “ഉപായങ്ങൾ; പദ്ധതികൾ.”
അഥവാ “പ്രായോഗികജ്ഞാനം.”
അഥവാ “ധർമനിഷ്ഠയുള്ളവരായി.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അക്ഷ. “അന്യസ്ത്രീയിൽനിന്നും.” തെളിവനുസരിച്ച്, ധാർമികമായി ദൈവത്തിൽനിന്ന് അകന്ന സ്ത്രീയെ കുറിക്കുന്നു.
അക്ഷ. “വിദേശസ്ത്രീയുടെ.” തെളിവനുസരിച്ച്, ധാർമികമായി ദൈവത്തിൽനിന്ന് അകന്നുകഴിയുന്ന സ്ത്രീയെ കുറിക്കുന്നു.
അഥവാ “വശീകരിക്കുന്ന വാക്കുകളിൽനിന്നും.”
അഥവാ “ഭർത്താവിനെ.”
അഥവാ “മരിച്ച് അശക്തരായവരുടെ.”
അക്ഷ. “അവളുടെ അടുത്തേക്കു പോകുന്നവർ.”
അഥവാ “കുറ്റമറ്റവർ.”
അഥവാ “നിയമം.”
അഥവാ “സത്യവും.”
അഥവാ “വകതിരിവിൽ.”
അക്ഷ. “ഊന്നരുത്.”
അക്ഷ. “പൊക്കിളിന്.”
അഥവാ “വരുമാനത്തിന്റെയെല്ലാം.”
അഥവാ “ഏറ്റവും നല്ലതും.”
അഥവാ “മുന്തിരിച്ചക്കുകൾ.”
അഥവാ “ലാഭമായി അതു നേടുന്നത്.”
പദാവലി കാണുക.
തെളിവനുസരിച്ച് മുൻവാക്യങ്ങളിൽ കാണുന്ന, ദൈവത്തിന്റെ ഗുണങ്ങളെ കുറിക്കുന്നു.
അഥവാ “പ്രായോഗികജ്ഞാനവും.”
അഥവാ “ഒരിടത്തും തട്ടില്ല.”
അഥവാ “എന്റെ നിയമം.”
അഥവാ “എങ്ങനെയാണു കാലിടറുന്നതെന്ന്.”
അക്ഷ. “എന്റെ വാക്കുകൾക്കു ചെവി ചായിക്കുക.”
അഥവാ “അവ നിന്റെ കൺമുന്നിൽനിന്ന് മാറിപ്പോകരുത്.”
മറ്റൊരു സാധ്യത “ശ്രദ്ധയോടെ പരിശോധിക്കുക.”
അക്ഷ. “പറയുന്നതിനു ചെവി ചായിക്കുക.”
അക്ഷ. “അന്യസ്ത്രീയുടെ.” സുഭ 2:16 കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശക്തി.”
അക്ഷ. “സഭയുടെയും സമൂഹത്തിന്റെയും മധ്യേ.”
അഥവാ “കിണറ്റിൽനിന്നുള്ള ശുദ്ധജലവും.”
അഥവാ “പൊതുചത്വരങ്ങളിലേക്ക്.”
അഥവാ “ജലസ്രോതസ്സ്.”
അഥവാ “ലഹരി പിടിപ്പിക്കട്ടെ.”
അക്ഷ. “അന്യസ്ത്രീയിൽ.” സുഭ 2:16 കാണുക.
അക്ഷ. “വിദേശസ്ത്രീയുടെ.” സുഭ 2:16 കാണുക.
അതായത്, അപരിചിതനുമായി കരാറിൽ ഏർപ്പെട്ട് കൈ കൊടുത്തിട്ടുണ്ടെങ്കിൽ.
അക്ഷ. “ഗസൽമാനിനെപ്പോലെയും.”
അഥവാ “ഓരോ ശ്വാസത്തിലും.”
അഥവാ “നിയമം.”
അഥവാ “നിനക്ക് ഉപദേശം തരും.”
പദാവലി കാണുക.
അക്ഷ. “വിദേശസ്ത്രീയുടെ.” സുഭ 2:16 കാണുക.
അഥവാ “മോചനവില.”
അഥവാ “നിയമം.”
അക്ഷ. “അന്യസ്ത്രീയിൽനിന്ന്.” സുഭ 2:16 കാണുക.
അക്ഷ. “വിദേശസ്ത്രീയിൽനിന്നും.” സുഭ 2:16 കാണുക.
അഥവാ “വശീകരിക്കുന്ന വാക്കുകളിൽനിന്നും.”
അഥവാ “വിവരംകെട്ടവരെ.”
അഥവാ “വേശ്യയുടെ.”
അക്ഷ. “അവളുടെ കാൽ.”
അഥവാ “പൊതുചത്വരത്തിലായിരിക്കും.”
അഥവാ “കാൽവിലങ്ങിൽ.” പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “മനുഷ്യപുത്രന്മാരെല്ലാം.”
അക്ഷ. “വിഡ്ഢികളേ, ഹൃദയത്തെ മനസ്സിലാക്കുക.”
പദാവലി കാണുക.
അഥവാ “പൈതൃകമായി കിട്ടുന്ന മൂല്യങ്ങളും.”
അഥവാ “അതിപുരാതനകാലത്ത്.”
അക്ഷ. “വൃത്തം.”
അക്ഷ. “മേഘങ്ങൾക്കു ശക്തി നൽകിയപ്പോൾ.”
അഥവാ “മനുഷ്യവർഗത്തോട്.”
അഥവാ “വെട്ടിയുണ്ടാക്കി.”
അക്ഷ. “അറുക്കാനുള്ളവയെ അവൾ അറുത്തിരിക്കുന്നു.”
അഥവാ “അനുഭവജ്ഞാനമില്ലാത്തവരെ നീ.”
അഥവാ “വകതിരിവ്.”
അഥവാ “മരിച്ച് അശക്തരായിത്തീർന്നവരാണ്.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “നീതിമാന്റെ സത്പേരിനെ.”
അക്ഷ. “കല്പനകൾ.”
അഥവാ “ധർമനിഷ്ഠയോടെ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “സംഭരിച്ചുവെക്കുന്നു.”
അഥവാ “വിലപിടിപ്പുള്ള വസ്തുക്കൾ.”
മറ്റൊരു സാധ്യത “വഴിയിലാണ്.”
അഥവാ “നയിക്കുന്നു.”
അഥവാ “സങ്കടം; കഷ്ടപ്പാട്.”
അഥവാ “തന്റെ മുതലാളിക്ക്.”
അഥവാ “പ്രത്യാശ.”
അഥവാ “ശരിയായ തൂക്കക്കട്ടികൾ.”
അഥവാ “ധർമനിഷ്ഠ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “വിലപിടിപ്പുള്ള വസ്തുക്കൾകൊണ്ട്.”
അഥവാ “ദുഷ്ടന്റെ.”
അഥവാ “അയൽക്കാരനെ പരിഹസിക്കുന്നു.”
അക്ഷ. “കാര്യം മൂടിവെക്കുന്നു.”
അഥവാ “ജ്ഞാനമുള്ള ഉപദേശം.”
അഥവാ “മന്ത്രിമാരുള്ളപ്പോൾ.”
അഥവാ “വാക്കു പറഞ്ഞ് കൈ കൊടുക്കുന്നതു വെറുക്കുന്നവൻ.”
അഥവാ “ആകർഷകമായ വ്യക്തിത്വമുള്ള.”
അഥവാ “അചഞ്ചലസ്നേഹമുള്ളവൻ.”
അഥവാ “അപമാനം.”
അഥവാ “സാമാന്യബോധമില്ലാത്ത.”
അക്ഷ. “വിതറിയിട്ടും.”
അക്ഷ. “ഔദാര്യം കാണിക്കുന്നവൻ തടിച്ചുകൊഴുക്കും.”
അക്ഷ. “ധാരാളം വെള്ളം ഒഴിച്ചുകൊടുക്കുന്നവന്.”
അഥവാ “അപമാനം.”
അഥവാ “സാമാന്യബോധമില്ലാത്തവൻ.”
അഥവാ “അതേ ദിവസംതന്നെ.”
അക്ഷ. “മൂടിവെക്കുന്നു.”
അക്ഷ. “നീതിയായത്.”
അക്ഷ. “സമാധാനത്തിന്റെ ഉപദേശകർ.”
അഥവാ “നിരാശപ്പെടുത്തുന്നു.”
അഥവാ “തിരുത്തൽ.”
അഥവാ “വാക്കുകളെ നിയന്ത്രിക്കുന്നവൻ.”
അക്ഷ. “തടിച്ചുകൊഴുക്കും.”
അക്ഷ. “ശകാരംപോലും കേൾക്കേണ്ടിവരുന്നില്ല.”
അക്ഷ. “വെളിച്ചം ആഹ്ലാദിക്കുന്നു.”
അഥവാ “കൂടിയാലോചിക്കുന്നവർക്ക്.”
അക്ഷ. “കൈകൊണ്ട് ശേഖരിക്കുന്ന.”
അഥവാ “നിയമം.”
അഥവാ “ശാസന.”
അഥവാ “അവൻ.”
അഥവാ “മകനു ശിക്ഷണം കൊടുക്കാത്തവൻ; മകനു ശിക്ഷ കൊടുക്കാത്തവൻ.”
മറ്റൊരു സാധ്യത “ഉടനടി.”
അഥവാ “ഓരോ ശ്വാസത്തിലും.”
മറ്റൊരു സാധ്യത “വിഡ്ഢിത്തം ഉപയോഗിച്ച് മറ്റുള്ളവരെ കബളിപ്പിക്കുന്നു.”
അഥവാ “രമ്യതയിലാകുന്നതിനെ.”
അഥവാ “നേരുള്ളവർക്കു സത്പേരുണ്ട്.”
അഥവാ “വിവരംകെട്ടവൻ.”
അഥവാ “കോപിഷ്ഠനും.”
അഥവാ “വിവരംകെട്ടവന്റെ.”
അഥവാ “ഓരോ ശ്വാസത്തിലും.”
അഥവാ “ആരോഗ്യമേകുന്നു.”
അഥവാ “ധർമനിഷ്ഠയിൽ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “വേദനിപ്പിക്കുന്ന.”
അഥവാ “സുഖപ്പെടുത്തുന്ന.”
അക്ഷ. “ആത്മാവിനെ തകർക്കുന്നു.”
അഥവാ “ശാസന.”
അഥവാ “വരുമാനം.”
അഥവാ “കർക്കശമായി തോന്നുന്നു.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശാസിക്കുന്നവനെ.”
അഥവാ “വിഡ്ഢിത്തത്തെ പിന്തുടരുന്നു.”
അഥവാ “നല്ല ഹൃദയമുള്ളവന്.”
അക്ഷ. “പുൽത്തൊട്ടിയിൽ തീറ്റ കൊടുത്ത് വളർത്തിയ.”
അഥവാ “പെട്ടെന്നു കോപിക്കാത്തവൻ.”
അഥവാ “ബുദ്ധിശൂന്യൻ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “അപമാനം.”
അഥവാ “എങ്ങനെ മറുപടി പറയണമെന്നു നീതിമാൻ ഹൃദയത്തിൽ ധ്യാനിക്കുന്നു; നീതിമാൻ സംസാരിക്കുംമുമ്പ് ഹൃദയത്തിൽ ചിന്തിക്കുന്നു.”
അഥവാ “സന്തോഷത്തോടെയുള്ള നോട്ടം.”
അക്ഷ. “ഹൃദയം.”
അക്ഷ. “ഹൃദയത്തിലുള്ളത് അടുക്കിവെക്കുന്നതു മനുഷ്യനുള്ളത്.”
അഥവാ “ശരിയായ മറുപടി.”
അക്ഷ. “ശുദ്ധമാണെന്ന്.”
അക്ഷ. “നിന്റെ പ്രവൃത്തികൾ യഹോവയിലേക്ക് ഉരുട്ടിമാറ്റുക.”
അഥവാ “ഒഴിവാക്കുന്നു.”
അഥവാ “കാലിടറുന്നതിന്.”
അക്ഷ. “നന്മ കണ്ടെത്തും.”
അഥവാ “ആകർഷകമായ വാക്കുകൾക്ക്.” അക്ഷ. “ചുണ്ടുകളുടെ മധുരത്തിന്.”
അഥവാ “നാവിന്.” പദാവലി കാണുക.
അക്ഷ. “വായ്.”
അഥവാ “തന്ത്രശാലി.”
അഥവാ “മഹത്ത്വകിരീടമാണ്.”
അഥവാ “പെട്ടെന്നു കോപിക്കാത്ത.”
അക്ഷ. “തന്റെ ആത്മാവിനെ ഭരിക്കുന്നവൻ.”
അക്ഷ. “ബലികളെക്കാൾ.”
അഥവാ “കൊച്ചുമകൻ.”
അഥവാ “മാതാപിതാക്കൾ.”
അഥവാ “മക്കളുടെ.”
അഥവാ “നല്ല.”
അക്ഷ. “മൂടുന്നവൻ.”
അഥവാ “വിഡ്ഢിക്കു സാമാന്യബോധമില്ലെങ്കിൽ.”
അഥവാ “ബുദ്ധിശൂന്യൻ.”
അക്ഷ. “വക്രതയുള്ളവനു നന്മയുണ്ടാകില്ല.”
അഥവാ “അസ്ഥികളെ ഉണക്കിക്കളയുന്നു.”
അക്ഷ. “മാർവിടത്തിൽനിന്ന്.”
അക്ഷ. “കയ്പ്.”
അഥവാ “നീതിമാനു പിഴയിടുന്നത്.”
അഥവാ “പ്രായോഗികജ്ഞാനത്തെ വെറുക്കുന്നു.”
അക്ഷ. “ഉയർത്തപ്പെടും.” അതായത്, അപകടം എത്തിപ്പെടാത്തിടത്ത് സുരക്ഷിതനായി കഴിയും.
അഥവാ “കഠിനമായ നിരാശ.”
അക്ഷ. “ശക്തരായ എതിർകക്ഷികളെ അകറ്റുന്നു.”
അഥവാ “ധർമനിഷ്ഠയോടെ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അക്ഷ. “തിടുക്കത്തിൽ കാലെടുത്തുവെക്കുന്നവൻ.”
അഥവാ “ഓരോ ശ്വാസത്തിലും.”
അഥവാ “ഔദാര്യം കാണിക്കുന്നവന്റെ.”
അക്ഷ. “ഹൃദയം.”
അഥവാ “ഓരോ ശ്വാസത്തിലും.”
അഥവാ “ലംഘനം.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹത്തിന്റെ.”
അഥവാ “സ്വൈരം കെടുത്തുന്ന.”
അഥവാ “മരണം ആഗ്രഹിക്കരുത്.”
അഥവാ “ഉപദേശങ്ങളേ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹത്തിന്റെ.”
മറ്റൊരു സാധ്യത “അവൻ കൊയ്ത്തുകാലത്ത് തേടിനടക്കും, എന്നാൽ ഒന്നും കിട്ടില്ല.”
അഥവാ “ഉദ്ദേശ്യങ്ങൾ.” അക്ഷ. “ഉപദേശം.”
അഥവാ “ധർമനിഷ്ഠയോടെ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അക്ഷ. “ആൺമക്കളും.”
അഥവാ “രണ്ടു തരം തൂക്കക്കട്ടികളും രണ്ടു തരം അളവുപാത്രങ്ങളും.”
പദാവലി കാണുക.
അഥവാ “അന്യദേശക്കാരനുവേണ്ടി.”
അഥവാ “ഉപദേശം തേടിയാൽ.”
അഥവാ “ഉറപ്പുള്ളതാകും.”
അഥവാ “ജ്ഞാനമുള്ള ഉപദേശത്തിന്.”
അഥവാ “വായ്കൊണ്ട് വശീകരിക്കുന്നവന്റെ.”
അഥവാ “രണ്ടു തരം തൂക്കക്കട്ടികൾ.”
അഥവാ “താൻ പോകേണ്ട വഴി.”
അഥവാ “ആന്തരത്തെ.”
അഥവാ “നേട്ടങ്ങളിലേക്കു നയിക്കുന്നു.”
മറ്റൊരു സാധ്യത “മരണം അന്വേഷിക്കുന്നവർക്ക്, മാഞ്ഞുപോകുന്ന മഞ്ഞുപോലെ.”
അഥവാ “സ്വൈരം കെടുത്തുന്ന.”
അഥവാ “എന്തു ചെയ്യണമെന്ന് അവൻ തിരിച്ചറിയുന്നു.”
അക്ഷ. “മാർവിടത്തിലെ.”
അഥവാ “മരിച്ച് അശക്തരായവരോടൊപ്പം.”
അഥവാ “സ്വൈരം കെടുത്തുന്ന.”
അഥവാ “വിജനഭൂമിയിൽ.” പദാവലി കാണുക.
അഥവാ “നഗരം ജയിച്ചടക്കും.”
അഥവാ “നാണംകെട്ട പെരുമാറ്റത്തോടെ.”
അക്ഷ. “ശ്രദ്ധിച്ചുകേൾക്കുന്നവൻ എന്നും സംസാരിക്കും.”
അഥവാ “നേരുള്ളവനാണു തന്റെ വഴി സുസ്ഥിരമാക്കുന്നത്.”
അക്ഷ. “പേര്.”
അക്ഷ. “പ്രീതി.”
അക്ഷ. “കണ്ടുമുട്ടുന്നു.”
അഥവാ “പിഴയൊടുക്കേണ്ടിവരുന്നു.”
അക്ഷ. “നല്ല കണ്ണുള്ളവന്.”
അഥവാ “കേസുകളും.”
അഥവാ “പൊതുചത്വരത്തിൽവെച്ച്.”
അക്ഷ. “അന്യസ്ത്രീകളുടെ.” സുഭ 2:16 കാണുക.
ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നതിനെയും അർഥമാക്കുന്നു.
അഥവാ “നിന്റെ ദേഹിക്കു വലിയ കൊതിയുണ്ടെങ്കിൽ.”
അഥവാ “സ്വയം നിയന്ത്രിക്കുക.”
മറ്റൊരു സാധ്യത “സ്വന്തം വകതിരിവ് ഉപയോഗിക്കുന്നതു മതിയാക്കുക.”
അഥവാ “ദുഷ്ടമായ കണ്ണുള്ളവന്റെ.”
അക്ഷ. “അവന്റെ ഹൃദയം നിന്റെകൂടെയില്ല.”
അഥവാ “പിതാവില്ലാത്ത കുട്ടിയുടെ.”
അക്ഷ. “വിമോചകൻ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “വൃക്കകൾ.”
അഥവാ “സമ്പാദിക്കുക.”
അക്ഷ. “വിദേശസ്ത്രീ.” സുഭ 2:16 കാണുക.
അഥവാ “കൂട്ടു ചേർത്ത വീഞ്ഞ്.”
അഥവാ “രുചിക്കാൻ ഒത്തുകൂടുന്നവർക്കും.”
അഥവാ “വിഷം സ്രവിപ്പിക്കും.”
അഥവാ “എനിക്കു വേദനിച്ചില്ല.”
അഥവാ “കുടുംബം.”
അഥവാ “ജ്ഞാനമുള്ള ഉപദേശത്തിന്.”
അഥവാ “മന്ത്രിമാരുള്ളപ്പോൾ.”
അഥവാ “മണ്ടൻ പദ്ധതികൾ.”
അഥവാ “പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ.”
അഥവാ “ആന്തരം.”
അഥവാ “തേനീച്ചക്കൂട്ടിലെ.”
അഥവാ “മധുരമാണ്.”
അഥവാ “കാലിടറിയാലും.”
അഥവാ “കോപിക്കരുത്.”
അഥവാ “മാറ്റം ആഗ്രഹിക്കുന്നവരുടെ.”
അതായത്, യഹോവയും രാജാവും.
മറ്റൊരു സാധ്യത “വളച്ചുകെട്ടാതെ മറുപടി പറയുന്നതു ചുംബിക്കുന്നതുപോലെയാണ്.”
അഥവാ “കുടുംബം.”
അഥവാ “ബുദ്ധിശൂന്യന്റെ.”
അഥവാ “പകർത്തിയെഴുതി ഒന്നിച്ചുചേർത്ത.”
അഥവാ “മറ്റുള്ളവരുടെ രഹസ്യങ്ങൾ.”
അഥവാ “തിരിച്ചെടുക്കാനാകാത്ത, ദോഷം ചെയ്യാൻ ഉദ്ദേശിച്ചുള്ള.”
അക്ഷ. “നുണയുടെ.”
അക്ഷ. “മൃദുവായ നാവിന്.”
മറ്റൊരു സാധ്യത “ആശ്രയിക്കാൻ കൊള്ളാത്തവനെ.”
അഥവാ “ക്ഷാരത്തിന്.”
അതായത്, അയാളെ മയപ്പെടുത്തി അയാളുടെ മനസ്സിന്റെ കാഠിന്യം ഉരുക്കിക്കളയും.
അഥവാ “സ്വൈരം കെടുത്തുന്ന.”
അഥവാ “ദുഷ്ടനുമായി രമ്യതയിലാകുന്ന.” അക്ഷ. “ദുഷ്ടന്റെ മുന്നിൽ ഇടറുന്ന.”
അഥവാ “സ്വന്തം ആത്മാവിനു മേൽ നിയന്ത്രണമില്ലാത്തവൻ.”
മറ്റൊരു സാധ്യത “അർഹിക്കാത്ത ശാപം ഫലിക്കില്ല.”
അക്ഷ. “അക്രമം കുടിക്കുകയും.”
അഥവാ “തൂങ്ങിയാടുന്ന.”
അഥവാ “എല്ലാവരെയും.”
അഥവാ “പൊതുചത്വരത്തിലൂടെ.”
അഥവാ “കുടുമയിൽ.”
മറ്റൊരു സാധ്യത “അതിൽ തലയിടുന്നവൻ.”
അഥവാ “മാരകമായ അസ്ത്രങ്ങളും.”
അക്ഷ. “ജ്വലിക്കുന്ന ചുണ്ടുകളുള്ള ദുഷ്ടഹൃദയം.”
അഥവാ “ഹൃദയം അങ്ങേയറ്റം അറപ്പുളവാക്കുന്നതാണ്.”
അക്ഷ. “പ്രസവിക്കുമെന്ന്.”
അഥവാ “സംശയം.” അതായത്, വിവാഹപങ്കാളിയുടെ വിശ്വസ്തതയിലുള്ള സംശയം.
മറ്റൊരു സാധ്യത “ആത്മാർഥതയില്ലാത്തത്; മനസ്സില്ലാമനസ്സോടെ തരുന്നത്.”
അഥവാ “തേനീച്ചക്കൂട്ടിലെ.”
അഥവാ “അതിന്റെ പിഴയൊടുക്കേണ്ടിവരുന്നു.”
അഥവാ “അന്യദേശക്കാരനുവേണ്ടി.”
അഥവാ “സ്വൈരം കെടുത്തുന്ന.”
അഥവാ “മനുഷ്യനോ അവന്റെ പ്രശംസ.”
അഥവാ “ശ്രദ്ധിക്കുക.”
അഥവാ “വിപ്ലവങ്ങൾ ഉണ്ടാകുമ്പോൾ.”
അക്ഷ. “അവൻ.”
അഥവാ “ധർമനിഷ്ഠയോടെ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “രക്തം ചൊരിഞ്ഞതിന്റെ കുറ്റം.”
അഥവാ “കുഴിവരെ.”
അഥവാ “അത്യാഗ്രഹിയായ.”
ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നതിനെയും അർഥമാക്കുന്നു.
മറ്റൊരു സാധ്യത “അഹങ്കാരി.”
അക്ഷ. “ആശ്രയിക്കുന്നവരെല്ലാം തടിച്ചുകൊഴുക്കും.”
അക്ഷ. “കഴുത്ത് വഴക്കമില്ലാത്തതാക്കുന്നവൻ.”
അതായത്, നിയമപരമായ അവകാശങ്ങൾ.
മറ്റൊരു സാധ്യത “എന്നാൽ നേരുള്ളവർ അവരുടെ ജീവൻ രക്ഷിക്കാൻ നോക്കുന്നു.”
അഥവാ “വികാരങ്ങൾ.” അക്ഷ. “ആത്മാവ്.”
അതായത്, ഇരുവർക്കും ജീവൻ കൊടുക്കുന്നത്.
അഥവാ “ശിക്ഷണവും; ശിക്ഷയും.”
അഥവാ “പ്രാവചനികദർശനങ്ങളില്ലാത്തപ്പോൾ; വെളിപാടുകളില്ലാത്തപ്പോൾ.”
അഥവാ “കണ്ട് വിറയ്ക്കുന്നത്.”
മറ്റൊരു സാധ്യത “ഭരണാധികാരിയുടെ പ്രീതി ലഭിക്കാൻ പലരും ആഗ്രഹിക്കുന്നു.”
അക്ഷ. “ഉയർത്തിയത്.”
അക്ഷ. “വിസർജ്യം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “നീർച്ചാലിലെ.”
അഥവാ “എനിക്കു വലിയ അത്ഭുതമായി തോന്നുന്നു.”
അഥവാ “ആർക്കും ഇഷ്ടമില്ലാത്തവളെ.”
അഥവാ “സ്ഥാനം കൈയടക്കുന്നതും.”
അഥവാ “അസാമാന്യജ്ഞാനമുള്ള.”
അഥവാ “സംഘംസംഘമായി.”
അതായത്, ഗെക്കോ ഇനത്തിൽപ്പെട്ട പല്ലി.
അഥവാ “സാധുക്കൾക്കും ദരിദ്രർക്കും വേണ്ടി വാദിക്കുക.”
അഥവാ “നല്ലൊരു; ഉത്തമയായ.”
പദാവലി കാണുക.
അക്ഷ. “ഹൃദയം.”
അഥവാ “താൻ അധ്വാനിച്ച് നേടിയതുകൊണ്ട്.” അക്ഷ. “തന്റെ കൈകളുടെ ഫലംകൊണ്ട്.”
അക്ഷ. “ശക്തികൊണ്ട് അര മുറുക്കിക്കെട്ടുന്നു.”
നൂൽ ഉണ്ടാക്കാനും നൂൽ ചുറ്റാനും നൂൽ നൂൽക്കാനും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണു കോലും തക്ലിയും.
അക്ഷ. “രണ്ട്.”
പദാവലി കാണുക.
അഥവാ “അകവസ്ത്രങ്ങൾ.”
അഥവാ “ഭാവിയെ നോക്കി പുഞ്ചിരി തൂകുന്നു.”
അഥവാ “സ്നേഹത്തോടെയുള്ള ഉപദേശം; അചഞ്ചലസ്നേഹത്തിന്റെ നിയമം.”
അഥവാ “ഉത്തമരായ.”
അഥവാ “പൊള്ളയും.”