-
യശയ്യ 42:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 “യഹോവ എന്ന ഞാൻ നീതിയോടെ നിന്നെ വിളിച്ചിരിക്കുന്നു;
ഞാൻ നിന്റെ കൈപിടിച്ചിരിക്കുന്നു.
ഞാൻ നിന്നെ രക്ഷിച്ച് ജനത്തിന് ഒരു ഉടമ്പടിയായി കൊടുക്കും,+
നിന്നെ ഞാൻ ജനതകൾക്കു വെളിച്ചമാക്കും.+
-
യശയ്യ 49:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ദൈവം പറഞ്ഞു: “യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേൽപ്പിക്കാനും
ഞാൻ ശേഷിപ്പിച്ച ഇസ്രായേൽ ജനത്തെ തിരികെ കൊണ്ടുവരാനും ഉള്ള
എന്റെ ദാസനായി മാത്രം നീ കഴിഞ്ഞാൽ പോരാ.
-
-
യോഹന്നാൻ 1:4-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 ജീവനോ മനുഷ്യരുടെ വെളിച്ചമായിരുന്നു.+ 5 വെളിച്ചം ഇരുട്ടിൽ പ്രകാശിക്കുന്നു.+ അതിനെ കീഴടക്കാൻ ഇരുട്ടിനു കഴിഞ്ഞിട്ടില്ല.
6 ദൈവത്തിന്റെ പ്രതിനിധിയായി അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു; പേര് യോഹന്നാൻ.+ 7 ഒരു സാക്ഷിയായിട്ടാണ് ഈ മനുഷ്യൻ വന്നത്; എല്ലാ തരം മനുഷ്യരും യോഹന്നാൻ മുഖാന്തരം വിശ്വസിക്കേണ്ടതിനു വെളിച്ചത്തെക്കുറിച്ച് സാക്ഷി പറയാനാണ് അദ്ദേഹം വന്നത്.+ 8 പക്ഷേ ആ വെളിച്ചം യോഹന്നാനല്ലായിരുന്നു.+ യോഹന്നാന്റെ ദൗത്യം ആ വെളിച്ചത്തെക്കുറിച്ച് സാക്ഷി പറയുക എന്നതായിരുന്നു.+
9 എല്ലാ തരം മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർഥവെളിച്ചം ലോകത്തേക്കു വരാനുള്ള സമയം അടുത്തിരുന്നു.+
-
-
-