സെപ്ററംബറിലേക്കുളള സേവനയോഗങ്ങൾ
കുറിപ്പ്: കൺവെൻഷൻ കാലയളവിൽ നമ്മുടെ രാജ്യ ശുശ്രൂഷ ഓരോ വാരത്തേക്കും ഒരു സേവനയോഗം പട്ടികപ്പെടുത്തും. “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനു ഹാജരാകുന്നതിനും അതിനുശേഷം പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ 30 മിനിററ് നേരം പുനരവലോകനം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ സഭകൾക്കു വരുത്താവുന്നതാണ്. ഓരോ ദിവസത്തെയും ഡിസ്ട്രിക്ററ് കൺവെൻഷൻ പരിപാടിയുടെ പുനരവലോകനത്തിനുവേണ്ടി ശ്രദ്ധേയമായ ആശയങ്ങൾ ശ്രദ്ധിക്കാൻ പ്രാപ്തരായ യോഗ്യതയുളള രണ്ടോ മൂന്നോ സഹോദരൻമാരെ മുന്നമേ നിയമിക്കണം. വ്യക്തിപരമായ ബാധകമാക്കലിനും വയലിലെ ഉപയോഗത്തിനും വേണ്ടി മുഖ്യ പോയിൻറുകൾ ഓർമിക്കാൻ നന്നായി തയ്യാറായ ഈ അവലോകനം സഭയെ സഹായിക്കും. സദസ്യരിൽനിന്നുളള അഭിപ്രായങ്ങളും വിവരിക്കപ്പെടുന്ന അനുഭവങ്ങളും ഹ്രസ്വവും കഴമ്പുളളതും ആയിരിക്കണം.
സെപ്ററംബർ 6-നാരംഭിക്കുന്ന വാരം
ഗീതം 164 (73)
5 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും.
15 മിനി:സ്കൂളിൽ അയക്കാനുളള നിങ്ങളുടെ കുട്ടികളെ ശക്തിപ്പെടുത്തുക. അഭിമുഖങ്ങളും പ്രകടനവും ഉളള പ്രസംഗം. സഭയിലുളള പലർക്കും ചിന്തിക്കാൻപോലും കഴിയാത്ത പ്രശ്നങ്ങൾ ഇന്നു ക്രിസ്തീയ യുവാക്കൾ സ്കൂളിൽ അഭിമുഖീകരിക്കുന്നു. നിർമലതയുടെ വെല്ലുവിളികളെ തരണം ചെയ്യുന്നതിനു തങ്ങളുടെ കുട്ടികളെ ശക്തിപ്പെടുത്താൻതക്കവണ്ണം വിശേഷിച്ചും മാതാപിതാക്കൾ ഈ വെല്ലുവിളികൾ സംബന്ധിച്ചു നല്ല അറിവുളളവർ ആയിരിക്കണം. പല പ്രായത്തിലുളള മൂന്നു യുവാക്കളെ അഭിമുഖം നടത്തുക. തങ്ങൾ ദിവസവും കൈകാര്യം ചെയ്യേണ്ട സ്കൂളിലെ ചില പ്രത്യേക പ്രശ്നങ്ങൾ ഏതൊക്കെയാണ്? യഹോവയോടുളള തങ്ങളുടെ നല്ല ബന്ധം നിലനിർത്താൻ അവരെ എന്തു സഹായിക്കുന്നു? സ്കൂൾ ലഘുപത്രികയുടെ 11-ാം പേജിലെ 2-ഉം 3-ഉം ഖണ്ഡികകൾ ചർച്ച ചെയ്യുന്ന ഒരു കുടുംബത്തിന്റെ പ്രകടനത്തിനു ക്രമീകരണം ചെയ്യുക. ധാർമികത സംബന്ധിച്ച ബൈബിളിന്റെ ഉയർന്ന നിലവാരങ്ങൾ ഉയർത്തിപ്പിടിച്ചതിനു തങ്ങൾ പരിഹസിക്കപ്പെടുകയും മാററി നിർത്തപ്പെടുകയും ചെയ്തുവെന്നു കുട്ടികൾ വെളിപ്പെടുത്തുന്നു. അവരുടെ ദൃഷ്ടാന്തത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ടും അവരുടെ നടത്തയിൽ യഹോവ വളരെയധികം സന്തോഷിച്ചിരിക്കുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ടും കുടുംബനാഥൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. (സദൃ. 27:11) ഈ ഇനം കൈകാര്യം ചെയ്യുന്ന സഹോദരൻ സഭയിലെ യുവാക്കളെ അവരുടെ സൽപ്രവൃത്തികൾക്ക് അനുമോദിക്കുകയും ഈ സ്കൂൾ വർഷം മുഴുവൻ ആത്മീയമായി ശക്തരാകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ഉപസംഹരിക്കുന്നു.
10 മിനി:“ഒരു വൻനിക്ഷേപത്തെ തിരിച്ചറിയാൻ മററുളളവരെ സഹായിക്കൽ.” ചോദ്യോത്തര പരിചിന്തനം.
15 മിനി:“1993-ലെ ‘ദിവ്യ ബോധന’ ഡിസ്ട്രിക്ററ് കൺവെൻഷനിൽനിന്നു പൂർണമായി പ്രയോജനം നേടുക”—ഭാഗം 1. ഒന്നു മുതൽ പതിനാറു വരെയുളള ഖണ്ഡികകളുടെ സദസ്യചർച്ച. കൺവെൻഷനിൽ സംബന്ധിക്കാൻ പോകുന്ന ബൈബിൾ വിദ്യാർഥികളുമായി അനുയോജ്യമായ പോയിൻറുകൾ പ്രസാധകർ ചർച്ച ചെയ്യണം.
ഗീതം 108 (95), സമാപന പ്രാർഥന.
സെപ്ററംബർ 13-നാരംഭിക്കുന്ന വാരം
ഗീതം 112 (59)
5 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവനകൾ ലഭിച്ചതായുളള അറിയിപ്പുകളും ഉൾപ്പെടുത്തുക. പ്രാദേശിക ആവശ്യങ്ങൾക്കും അതുപോലെതന്നെ സൊസൈററിയുടെ ലോകവ്യാപക വേലയ്ക്കുമുളള ഉദാരമായ പിന്തുണയ്ക്കു സഭയെ അഭിനന്ദിക്കുക.
10 മിനി:“മാസികകൾ ഉപയോഗിച്ചുകൊണ്ടു മററുളളവർക്കു പ്രയോജനം ചെയ്യുക.” പ്രകടനങ്ങൾ സഹിതമുളള പ്രസംഗം. മാസികകളുടെ അടുത്ത കാലത്തെ ലക്കങ്ങളും പഴയ ലക്കങ്ങളും പൂർണമായി ഉപയോഗപ്പെടുത്തുന്നതിന്റെ മൂല്യം പ്രദീപ്തമാക്കുക. രണ്ടു പ്രകടനങ്ങൾ നടത്തുക. ഒന്ന് അടുത്ത കാലത്തെ മാസികകൾ വിശേഷവത്കരിക്കുന്നതും മറെറാന്നു വീട്ടുകാരന്റെ പ്രത്യേക ആവശ്യം നിറവേററാൻ ഒരു പഴയ ലക്കം എങ്ങനെ ഉപയോഗിക്കുന്നു എന്നു കാണിക്കുന്നതും.
15 മിനി:“ഈ സേവനവർഷത്തിൽ നാം എന്തു നേടും?” സദസ്യ ചർച്ചയോടുകൂടിയ പ്രസംഗം. അധ്യക്ഷമേൽവിചാരകൻ നടത്തേണ്ടത്. സഭയുടെ കഴിഞ്ഞ വർഷത്തെ സേവനം അവലോകനം ചെയ്യുകയും 1994 സേവനവർഷത്തിൽ വർധിച്ച പ്രവർത്തനത്തിന് ആസൂത്രണം ചെയ്യുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
15 മിനി:“1993-ലെ ‘ദിവ്യ ബോധന’ ഡിസ്ട്രിക്ററ് കൺവെൻഷനിൽനിന്നു പൂർണമായി പ്രയോജനം നേടുക”—ഭാഗം 2. പതിനേഴു മുതൽ 19 വരെയുളള ഖണ്ഡികകൾ സദസ്സുമായി ചർച്ച ചെയ്യുകയും “ഡിസ്ട്രിക്ററ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ” ശ്രദ്ധാപൂർവം അവലോകനം നടത്തുകയും ചെയ്യുക. ആയിരത്തിത്തൊളളായിരത്തെൺപത്തൊമ്പത് ജൂൺ 15-ലെ വീക്ഷാഗോപുരത്തിന്റെ 10-20 പേജുകളിലെ വിവരത്തെ അടിസ്ഥാനമാക്കി അനുയോജ്യമായ ഓർമിപ്പിക്കലുകൾ ഉൾപ്പെടുത്തുക, അല്ലെങ്കിൽ കൺവെൻഷനിൽ സംബന്ധിക്കുന്നതിനു മുമ്പായി ഈ ലേഖനങ്ങളിലെ ആശയങ്ങൾ പുനരവലോകനം ചെയ്യാൻ കുടുംബക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുക.
ഗീതം 17 (12), സമാപന പ്രാർഥന.
സെപ്ററംബർ 20-നാരംഭിക്കുന്ന വാരം
ഗീതം 100 (28)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഈ വാരത്തിൽ വയൽസേവനത്തിൽ വിശേഷവത്കരിക്കാൻ കഴിയുന്ന അടുത്തകാലത്തെ മാസികകളിൽനിന്നുളള ലേഖനങ്ങൾ പ്രദീപ്തമാക്കുക.
20 മിനി:“ഉറപ്പുളള ഒരു അടിസ്ഥാനത്തിൻമേൽ പണിയാൻ ചെമ്മരിയാടുതുല്യരായ ആളുകളെ സഹായിക്കുക.” സദസ്സുമായി ചർച്ച ചെയ്യുക. ഓരോ മടക്കസന്ദർശനത്തിനും തയ്യാറാകേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. മൂന്നാമത്തെയോ അഞ്ചാമത്തെയോ ഖണ്ഡികയിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടു നേരത്തെ എന്നേക്കും ജീവിക്കാൻ പുസ്തകം സ്വീകരിച്ച ഒരു വ്യക്തിയ്ക്കു മടക്കസന്ദർശനം നടത്തുന്നതു പ്രകടിപ്പിക്കാൻ യോഗ്യതയുളള ഒരു സഹോദരനെ ക്രമീകരിക്കുക.
15 മിനി:“ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങൽ.” ചോദ്യോത്തരച്ചർച്ച. നാലാമത്തെ ഖണ്ഡികയ്ക്കുശേഷം ബൈബിൾ മാത്രം ഉപയോഗിക്കുന്ന ഒരു മടക്കസന്ദർശനത്തിന്റെ സജീവ പ്രകടനം നടത്തുക, എന്നാൽ അത്, നിർദേശിക്കപ്പെട്ടതുപോലെ എന്നേക്കും ജീവിക്കാൻ പുസ്തകത്തിലെയോ ന്യായവാദം പുസ്തകത്തിലെയോ ഭാഗങ്ങളെ അടിസ്ഥാനമാക്കിയുളളതായിരിക്കണം.
ഗീതം 84 (30), സമാപന പ്രാർഥന.
സെപ്ററംബർ 27-നാരംഭിക്കുന്ന വാരം
ഗീതം 109 (18)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ.
20 മിനി:നമ്മുടെ മരിച്ച പ്രിയപ്പെട്ടവർ എവിടെ? കുടുംബചർച്ച. ന്യായവാദം പുസ്തകത്തിന്റെ 98-100 പേജുകളിൽ നിന്നുളള തിരഞ്ഞെടുത്ത വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടു കുടുംബത്തലവൻ ഒരു അടുത്ത കുടുംബ സുഹൃത്തിനെ മരണത്തിൽ നഷ്ടപ്പെട്ടതിനെക്കുറിച്ചു വിചിന്തനം നടത്തുന്നു. ബൈബിളിന്റെ വീക്ഷണം മനസ്സിലാക്കാൻ തന്റെ കുട്ടികളെ സഹായിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. മരണം എന്താണെന്ന് അവർ മനസ്സിലാക്കുന്നെന്നും തങ്ങളുടെ പ്രായത്തിനനുസരിച്ച് ആശയപ്രകടനം നടത്താൻ അവർ പ്രാപ്തരാണെന്നും ഉറപ്പു വരുത്താൻ അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുന്നു. മററുളളവരെ ആശ്വസിപ്പിക്കാൻ ന്യായവാദം പുസ്തകം എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് അദ്ദേഹം അവർക്കു കാണിച്ചുകൊടുക്കുന്നു.
15 മിനി:ഒക്ടോബറിൽ മാസികകൾ സമർപ്പിക്കുക. മൂന്നു പ്രകടനങ്ങൾക്കു ക്രമീകരണം ചെയ്യുക. ഒന്ന് അടുത്ത കാലത്തെ വീക്ഷാഗോപുരം വിശേഷവത്കരിക്കുന്നതായും മറെറാന്ന് അടുത്ത കാലത്തെ ഉണരുക! വിശേഷവത്കരിക്കുന്നതായും, ഇനിയും മൂന്നാമത്തേതിൽ വീട്ടുകാരൻ തിരക്കുളളവനാണെങ്കിലും ഒരു ലഘുലേഖ സ്വീകരിക്കുന്നതായും പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിനുശേഷവും അവതരണം എന്തുകൊണ്ടു ഫലപ്രദമായിരുന്നു എന്നു വിശകലനം ചെയ്യുക. അനുയോജ്യമായ താത്പര്യം കാണുമ്പോൾ മാസികകൾക്കുളള വരിസംഖ്യകളോ ദൈവത്തിനുവേണ്ടിയുളള മനുഷ്യവർഗത്തിന്റെ അന്വേഷണം [ഇംഗ്ലീഷ്] എന്ന പുസ്തകമോ സമർപ്പിക്കാവുന്നതാണ്.
ഗീതം 21 (1), സമാപന പ്രാർഥന.