ഒക്ടോബറിലേക്കുളള സേവനയോഗങ്ങൾ
ഒക്ടോബർ 4-നാരംഭിക്കുന്ന വാരം
ഗീതം 225 (21)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. സഭയുടെ പ്രദേശത്ത് അടുത്തകാലത്തെ മാസികകൾ ഉപയോഗിക്കാവുന്ന വിധങ്ങൾ നിർദേശിക്കുക. മാസിക സമർപ്പിച്ച എല്ലായിടത്തും മാസികാ റൂട്ടുകൾ തുടങ്ങുന്നതിനുളള ഉദ്ദേശ്യത്തോടെ മടങ്ങിച്ചെല്ലുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. വീട്ടുകാർ യഥാർഥത്തിൽ താത്പര്യമുളളവരാണെന്നു തെളിഞ്ഞാൽ വരിക്കാരാകാൻ പ്രോത്സാഹിപ്പിക്കാവുന്നതാണ്.
15 മിനി:“നിങ്ങളുടെ ആരാധനാസ്ഥലത്തെ നിങ്ങൾ ആദരിക്കുന്നുവോ?” വീക്ഷാഗോപുരത്തിന്റെ 1993 ജൂൺ 15-ലെ ലക്കത്തെ അടിസ്ഥാനപ്പെടുത്തി മൂപ്പൻ നടത്തുന്ന പ്രസംഗം. വിവരങ്ങൾ പ്രാദേശിക സാഹചര്യത്തിനു ചേരുംവിധം ബാധകമാക്കുക. ശ്രദ്ധയിൽപ്പെടുത്തേണ്ട എന്തെങ്കിലും പ്രത്യേക പ്രശ്നമുണ്ടെങ്കിൽ വേണ്ട ഉപദേശം നയപൂർവം നൽകുക.
20 മിനി:ഒക്ടോബറിൽ നിങ്ങളുടെ വീടുതോറുമുളള ശുശ്രൂഷ തീവ്രമാക്കുക. സേവനമേൽവിചാരകനോ യോഗ്യതയുളള മറെറാരു സഹോദരനോ വീടുതോറുമുളള ശുശ്രൂഷയുടെ പ്രാധാന്യത്തെപ്പററി സദസ്യരുമായി ചർച്ചചെയ്യുന്നു. ഒക്ടോബറിലെ ബഹുവിധ സാഹിത്യസമർപ്പണം വൈവിധ്യമാർന്ന അനവധി അവതരണങ്ങൾക്ക് അവസരമൊരുക്കുന്നു. പ്രകടനം: (1) അടുത്തകാലത്തെ ഉണരുക!യിലെയോ വീക്ഷാഗോപുരത്തിലെയോ ഒരു ലേഖനത്തിലേക്കു നയിക്കുന്ന സംഭാഷണത്തിനു പ്രസാധകൻ തുടക്കമിടുന്നു. വീട്ടുകാരൻ പ്രകടിപ്പിച്ച താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ പ്രസാധകൻ പുതിയ മാസികകളോ ഒരു ലഘുലേഖയോ ആ വ്യക്തിക്കു നൽകിയേക്കാം. (2) ദൈവത്തിനുവേണ്ടിയുളള മനുഷ്യവർഗത്തിന്റെ അന്വേഷണം എന്ന പുസ്തകത്തിലേക്കു നയിക്കണമെന്ന വിചാരത്തോടെ പ്രസാധകൻ സംഭാഷണത്തിനു തുടക്കമിടുന്നു. സാഹചര്യങ്ങളനുസരിച്ചു പ്രസാധകൻ പുസ്തകം സമർപ്പിക്കാനോ അല്ലെങ്കിൽ രണ്ടു മാസികകൾ സമർപ്പിക്കാനോ തീരുമാനിച്ചേക്കാം. (3) അനൗപചാരിക സംഭാഷണത്തിനു തുടക്കം കുറിയ്ക്കുന്നതിനു പ്രസാധകൻ ഒരു ലഘുലേഖ ഉപയോഗിക്കുന്നു, എന്നിട്ട് താത്പര്യമുളള വ്യക്തിക്ക് അടുത്തകാലത്തെ മാസികകൾ സമർപ്പിക്കുന്നു. (4) മാസികാ റൂട്ട് നടത്തുന്ന പ്രസാധകൻ വരിസംഖ്യ സമർപ്പിക്കാൻ തീരുമാനിക്കുന്നു. ഇപ്രകാരമുളള ബഹുവിധ നൈപുണ്യം ഒക്ടോബറിലെ തങ്ങളുടെ വീടുതോറുമുളള ശുശ്രൂഷ തീവ്രമാക്കാൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. സഭയിൽ ചിലർ ഈ മാസം സഹായ പയനിയറിംഗ് ചെയ്യുന്നുണ്ടായിരിക്കുമെന്നതിൽ സംശയമില്ല. സഹായ പയനിയറിംഗ് ചെയ്യാൻ കഴിയുന്ന മററുളളവർക്കും അതിനായി പേരു ചാർത്താനുളള സമയം ഒരുപക്ഷേ കഴിഞ്ഞിട്ടില്ലായിരിക്കാം.
ഗീതം 42 (18), സമാപന പ്രാർഥന
ഒക്ടോബർ 11-നാരംഭിക്കുന്ന വാരം
ഗീതം 4 (19)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. സംഭാവന സ്വീകരിച്ചതു വായിച്ചുകേൾപ്പിക്കുക, ലോകവ്യാപകവേലയ്ക്കും പ്രാദേശിക സഭയുടെ ഭൗതിക ആവശ്യങ്ങൾക്കും വേണ്ടിയുളള ഉദാരമായ പിന്തുണയ്ക്കു സഭയെ അഭിനന്ദിക്കുക. വാരത്തിലെ വയൽ സേവന ക്രമീകരണങ്ങൾ ഹ്രസ്വമായി പുനരവലോകനം ചെയ്യുകയും പ്രസാധകരുടെ തീക്ഷ്ണമായ പിന്തുണക്കു വിലമതിപ്പു പ്രകടമാക്കുകയും ചെയ്യുക.
15 മിനി:“വീടുതോറും നമ്മുടെ മാസികകൾ ഉപയോഗിക്കൽ.” സദസ്യരുമായുളള ചർച്ച. നാം വയലിൽ കണ്ടുമുട്ടുന്ന ആളുകൾക്കും അനൗപചാരികമായി സാക്ഷ്യം കൊടുക്കുന്ന ആളുകൾക്കും മാസികകൾ സമർപ്പിക്കുന്നതിൽ ഉത്സാഹമുളളവരായിരിക്കാൻ നമുക്കു നല്ല കാരണമുണ്ട്. മാസികകളിൽ തീയതി കൊടുത്തിട്ടുണ്ടെന്നതും മാസികാ സമർപ്പണ ദിവസം പുതിയ ലക്കങ്ങൾ കൊടുക്കണമെന്നതും ശരിതന്നെ. എങ്കിലും അവസരം ആവശ്യമാക്കിത്തീർക്കുന്നപക്ഷം പഴയ മാസികകൾ സമർപ്പിക്കുന്നതിൽ നാം മടി വിചാരിക്കേണ്ടതില്ല. നിങ്ങൾ സമർപ്പിക്കുന്ന മാസികകൾ വെടിപ്പുളളതും കേടു സംഭവിക്കാത്തതുമാണെന്ന് ഉറപ്പുവരുത്തുക. യോഗ്യതയുളള പ്രസാധകൻ നാലാം ഖണ്ഡികയിലെ നിർദിഷ്ട അവതരണം പ്രകടിപ്പിക്കുക.
20 മിനി:“നിങ്ങളുടെ കുട്ടികൾ പ്രസാധകരാണോ?” എന്ന ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. സമയമനുവദിക്കുന്നതുപോലെ ഖണ്ഡികകളും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളും വായിക്കുക. പ്രസാധകരായിത്തീരാൻ കുട്ടികളെ മാതാപിതാക്കൾ എങ്ങനെ പരിശീലിപ്പിക്കുന്നുവെന്നു ഹ്രസ്വമായി അഭിപ്രായപ്രകടനം നടത്താൻ മാതാപിതാക്കളെ അനുവദിക്കുക.
ഗീതം 157 (73), സമാപന പ്രാർഥന.
ഒക്ടോബർ 18-നാരംഭിക്കുന്ന വാരം
ഗീതം 65 (36)
5 മിനി:പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ.
15 മിനി:“നമ്മുടെ ശുശ്രൂഷയിൽ നിഷ്പക്ഷത പ്രകടമാക്കൽ.” ചോദ്യോത്തരങ്ങൾ. ഈ വിഷയത്തിൽ സഭയുടെ പ്രദേശത്തു പ്രത്യേകം ബാധകമാകുന്ന വശങ്ങൾ പ്രദീപ്തമാക്കുക.
15 മിനി:“കണ്ടെത്തിയ താത്പര്യത്തിനു ശ്രദ്ധ നൽകുക.” സദസ്യരോടു ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ടുളള ഒരു പ്രസംഗം. സഭയുടെ പ്രദേശത്തു പ്രസാധകൻ താത്പര്യം വികസിപ്പിച്ചെടുത്തതെങ്ങനെയെന്നു പ്രകടിപ്പിക്കുക, അല്ലെങ്കിൽ ഉണരുക!യുടെയും വീക്ഷാഗോപുരത്തിന്റെയും ഒററ പ്രതികൾ വീതം സ്വീകരിച്ചിട്ടുളളവർക്കു മടക്കസന്ദർശനം നടത്തുന്നതിന്റെ മൂല്യം കാണിക്കുന്ന അടുത്തകാലത്തുണ്ടായ അനുഭവം പ്രസാധകൻ വിവരിക്കാൻ ക്രമീകരിക്കുക.
10 മിനി:പ്രാദേശിക ആവശ്യങ്ങൾ അല്ലെങ്കിൽ വീക്ഷാഗോപുരത്തിന്റെ 1993 ജൂലൈ 1-ലെ “ആദിമ ക്രിസ്ത്യാനികളും ലോകവും” എന്ന ആദ്യ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുളള ഉത്തേജനാത്കമായ പ്രസംഗം. ആദിമകാല ക്രിസ്ത്യാനികളുടെ മാതൃക ഇന്നു നമ്മൾ പിൻപറേറണ്ടതിന്റെ ആവശ്യകത പ്രദീപ്തമാക്കുക.
ഗീതം 60 (40), സമാപന പ്രാർഥന.
ഒക്ടോബർ 25-നാരംഭിക്കുന്ന വാരം
ഗീതം 75 (22)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. വാരത്തിലെ വയൽസേവനത്തിനുളള ക്രമീകരണങ്ങൾ ഉൾപ്പെടുത്തുകയും അടുത്തകാലത്തെ മാസികകളിൽനിന്ന് പ്രസാധകർക്കു വരും ദിവസങ്ങളിൽ വയൽസേവനത്തിൽ ഉപയോഗിക്കാൻ പററിയ ആശയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുക. സമയം അനുവദിക്കുന്നപക്ഷം സഭയുടെ പ്രദേശത്തിനു യോജിച്ച ഹ്രസ്വമായ ഒന്നോ രണ്ടോ പ്രകടനങ്ങൾ നടത്തുക. താത്പര്യം പ്രകടമാക്കിയ എല്ലാവരെയും വീണ്ടും സന്ദർശിക്കുന്നതിന്റെ ആവശ്യകത ഓർമിപ്പിക്കുക.
15 മിനി:വിലപിക്കുന്നവരെ ആശ്വസിപ്പിക്കാൻ തയ്യാറായിരിക്കുക (ന്യായവാദംപുസ്തകത്തിന്റെ 102-4 പേജുകളെ അടിസ്ഥാനപ്പെടുത്തിയുളളത്). (3 മിനി.) യഹോവയുടെ സാക്ഷികൾ മരണത്തോടു ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും തളളിക്കളയുന്നില്ലെന്ന് ഈ ഭാഗം കൈകാര്യം ചെയ്യുന്ന സഹോദരൻ ചൂണ്ടിക്കാണിക്കുന്നു. (5 മിനി.) മരിച്ചവർക്കുവേണ്ടി വിലാപം കഴിക്കുന്ന പരമ്പരാഗതമായ ചില ആചാരങ്ങൾ യഹോവയുടെ സാക്ഷികൾ ഉപേക്ഷിക്കുന്നതെന്തുകൊണ്ടെന്നു ന്യായവാദംപുസ്തകത്തിന്റെ 102-3 പേജുകളെ അടിസ്ഥാനപ്പെടുത്തി ഒരു സാക്ഷി തന്റെ സഹപ്രവർത്തകനോട് എപ്രകാരം വിശദീകരിക്കുമെന്നു പ്രകടിപ്പിക്കുക. (7 മിനി.) 103-4 പേജുകളിലെ “ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—” എന്ന തലക്കെട്ടിൻകീഴിലുളള ഭാഗം സദസ്യരുമായി ചർച്ച ചെയ്യുക.
20 മിനി:“ഒരു ഭവന ബൈബിളധ്യയനം നടത്തൽ.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. പരാമർശിച്ചിട്ടുളള തിരുവെഴുത്ത് പരിചിന്തിച്ചുകൊണ്ടിരിക്കുന്ന ഖണ്ഡികയിലെ വിവരങ്ങളെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നു മനസ്സിലാക്കാൻ പ്രസാധകൻ വിദ്യാർഥിയെ സഹായിക്കുന്ന, നല്ലവണ്ണം തയ്യാറായ പ്രകടനം അവതരിപ്പിക്കുക. അതേ പ്രകടനത്തിൽ സത്യത്തെ തന്റെ സ്വന്തമാക്കാൻ വിദ്യാർഥിയെ സഹായിക്കുന്ന ഉപ ചോദ്യങ്ങൾ പ്രസാധകൻ ഉപയോഗിക്കുന്നു. ആരാധനയിൽ ഏകീകൃതർ അല്ലെങ്കിൽ എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽനിന്നു തിരഞ്ഞെടുത്ത ഭാഗം ഉപയോഗിക്കുക.
ഗീതം 78 (29), സമാപന പ്രാർഥന.