ഫെബ്രുവരിയിലേക്കുളള സേവനയോഗങ്ങൾ
ഫെബ്രുവരി 7-നാരംഭിക്കുന്ന വാരം
ഗീതം 131 (44)
15 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. അടുത്ത കാലത്തെ ലക്കങ്ങളെ അടിസ്ഥാനമാക്കി മാസികാസമർപ്പണം പ്രത്യേകവത്കരിക്കുക. ചോദ്യപ്പെട്ടിയിലുളള മുഖ്യാശയങ്ങൾ പുനരവലോകനം ചെയ്യുക.
20 മിനി:“ദൈവത്തിന്റെ സമാധാനരാജ്യത്തിൽ താത്പര്യം വളർത്തിയെടുക്കുക.” ലേഖനം സദസ്സുമായി ചർച്ച ചെയ്യുന്നു. രണ്ടു പ്രകടനങ്ങൾ. 2-ാമത്തെ ഖണ്ഡിക പരിചിന്തിച്ചശേഷം തിരക്കുളള ഒരു വീട്ടുകാരന് ലഘുലേഖ എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുക. മടക്കസന്ദർശനത്തിന് അടിസ്ഥാനമിടുന്ന ചോദ്യം പ്രസാധകൻ ആദരപൂർവം ചോദിക്കട്ടെ. 3-ാം ഖണ്ഡികയിലുളള അവതരണം പ്രകടിപ്പിച്ചു കാണിക്കുക. ആ പ്രകടനത്തിൽ വീട്ടുകാരൻ താത്പര്യം കാട്ടുകയും പ്രസാധകൻ എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുകയും ചെയ്യുന്നു. വീണ്ടും, മടക്കസന്ദർശനത്തിനുവേണ്ടിയുളള അടിത്തറ പാകേണ്ടതുണ്ട്.
10 മിനി:ഏപ്രിൽ മാസം നിങ്ങൾക്കു സഹായപയനിയറിങ് നടത്താൻ കഴിയുമോ? സഭയിലെ മുൻ പ്രത്യേക പ്രവർത്തനമാസങ്ങളിൽ ചെയ്തിട്ടുളള വേലയെക്കുറിച്ചു ക്രിയാത്മകമായി അഭിപ്രായം പറഞ്ഞുകൊണ്ട് മൂപ്പൻ നടത്തുന്ന ഉത്സാഹപൂർവകമായ പ്രസംഗം. മാർച്ചുമാസത്തിൽ സഹായപയനിയറിങ് നടത്താൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. എന്നാൽ കഴിയുന്നിടത്തോളം പേരെ സഹായപയനിയർമാരായി പേർ ചാർത്തിക്കൊണ്ട് ഏപ്രിലിലെ പ്രത്യേക പ്രവർത്തനമാസത്തോട് ഉത്സാഹം വളർത്തിയെടുക്കുക.
ഗീതം 137 (105), സമാപന പ്രാർഥന.
ഫെബ്രുവരി 14-നാരംഭിക്കുന്ന വാരം
ഗീതം 126 (10)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കുറിപ്പോർട്ട്. അയച്ചുകൊടുത്ത സംഭാവനകളോടുളള സൊസൈററിയുടെ വിലമതിപ്പിന്റെ പ്രകടനങ്ങൾ പറയുക. സഭയുടെ പ്രാദേശിക ആവശ്യങ്ങൾക്കു നൽകുന്ന വിശ്വസ്തമായ പിന്തുണയ്ക്കുവേണ്ടി സഭയെ അഭിനന്ദിക്കുക. വാരാന്തവയൽപ്രവർത്തനത്തിൽ പങ്കുപററാൻ പ്രോത്സാഹിപ്പിക്കുക. കൂടാതെ വയൽസേവന ക്രമീകരണങ്ങൾ പറയുകയും ചെയ്യുക.
20 മിനി:“അർഥവത്തായ മടക്കസന്ദർശനങ്ങളിലൂടെ വളർച്ചയെ ഉത്തേജിപ്പിക്കുക.” ചോദ്യോത്തര ചർച്ച. 3-ാം ഖണ്ഡികയിലെ അവതരണത്തെ ആസ്പദമാക്കി മടക്കസന്ദർശനത്തെക്കുറിച്ചുളള പ്രകടനം നടത്തുക. സന്ദർശനസമയത്തു വളരെയധികം വിവരങ്ങൾ പരിചിന്തിക്കാതിരിക്കാൻ വിവേചന ഉപയോഗിക്കേണ്ടതിന്റെ ആവശ്യം എടുത്തുകാട്ടുക. ഭാവിസന്ദർശനത്തിൽ താത്പര്യം നട്ടുവളർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
15 മിനി:“സകല ജാതികളും നിങ്ങളെ പകെക്കും.” അനുഭവസമ്പന്നനായ മൂപ്പൻ നടത്തുന്ന പ്രസംഗം.
ഗീതം 122 (94), സമാപന പ്രാർഥന
ഫെബ്രുവരി 21-നാരംഭിക്കുന്ന വാരം
ഗീതം 198 (50)
5 മിനി:പ്രാദേശിക അറിയിപ്പുകൾ.
15 മിനി:“യഹോവയുടെ ആദ്യജാതനെ വാഴ്ത്തുക!” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. സ്മാരകത്തിനും ക്രമമായുളള അടുത്ത പരസ്യപ്രസംഗത്തിനും സംബന്ധിക്കാൻ തങ്ങൾ ക്ഷണിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ ഒരു പട്ടിക ഉണ്ടാക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഊഷ്മളതയോടും ഉത്സാഹത്തോടും കൂടെ മൂപ്പൻ നടത്തുന്ന അവതരണം. 7-ാം ഖണ്ഡികയിലെ ആശയങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക. രാജ്യഹാളിൽ പ്രവേശിച്ചു ചുററുപാടും നോക്കുന്ന വ്യക്തിയെ പ്രസാധകൻ സമീപിക്കുന്നതായി കാണിക്കുക. മറെറാരു നഗരത്തിൽ താമസിക്കുന്ന ബന്ധുവിന്റെ പ്രോത്സാഹനം വഴിയാണ് ആ മനുഷ്യൻ സംബന്ധിക്കാൻ വന്നതെന്നു പ്രസാധകൻ മനസ്സിലാക്കുന്നു. ബൈബിളും പാട്ടുപുസ്തകവും തങ്ങൾക്കു പങ്കുവയ്ക്കാൻതക്കവണ്ണം തന്നോടും തന്റെ കുടുംബത്തോടുമൊപ്പം ഇരിക്കാൻ പ്രസാധകൻ ആ മനുഷ്യനെ ക്ഷണിക്കുന്നു. യോഗത്തിനുശേഷം ആ മമനുഷ്യന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാമെന്നു പ്രസാധകൻ വാഗ്ദാനം ചെയ്യുന്നു. സഭ സ്മാരകം ആഘോഷിക്കുന്ന സമയം അറിയിച്ചുകൊണ്ട് ഈ പരിപാടി ഉപസംഹരിക്കുക.
10 മിനി:ബൈബിൾ—നമുക്കുളള പ്രോത്സാഹനത്തിന്റെ ഏററവും നല്ല ഉറവിടം. ന്യായവാദം പുസ്തകം, 117-21 പേജുകൾ. മൂപ്പൻ നടത്തുന്ന പ്രസംഗം. സഭയ്ക്കുളളിലും പുറത്തുമുളള അനേകർക്കു പ്രോത്സാഹനം ആവശ്യമാണ്. സഭയിലുളള ഓരോ പ്രസാധകനും മററുളളവരെ പ്രോത്സാഹിപ്പിക്കാൻ ദൈവവചനം എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു പ്രകടമാക്കുക.
15 മിനി:“യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളെ എണ്ണിനോക്കുന്നത് എത്ര പ്രയോജനപ്രദമാണ്!” അനുബന്ധത്തിലുളള ഈ ലേഖനത്തിന്റെ 1-11 ഖണ്ഡികകളുടെ ചോദ്യോത്തര ചർച്ച. പുസ്തകം വായിക്കുന്നതിനു വ്യക്തിപരമായോ കുടുംബപരമായോ ക്രമീകരണമുളള സഹോദരങ്ങളുടെ തയ്യാറായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കണം. തങ്ങൾ പഠിക്കുന്നതിൽ വിലമതിച്ച എന്തെങ്കിലും പരാമർശിക്കാൻ അവരോടു പറയുക.
ഗീതം 208 (74), സമാപന പ്രാർഥന.
ഫെബ്രുവരി 28-നാരംഭിക്കുന്ന വാരം
ഗീതം 219 (8)
5 മിനി:പ്രാദേശിക അറിയിപ്പുകൾ. മാർച്ചിലേക്കുളള സാഹിത്യസമർപ്പണം എന്തെന്നു സൂചിപ്പിക്കുക.
15 മിനി:“യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളെ എണ്ണിനോക്കുന്നത് എത്ര പ്രയോജനപ്രദമാണ്!” അനുബന്ധത്തിന്റെ 12-20 ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. പുസ്തകം വായിക്കുന്നതിൽനിന്നു പ്രയോജനം നേടിയിട്ടുളള പ്രസാധകരിൽനിന്നുളള തയ്യാർ ചെയ്ത രണ്ട് അഭിപ്രായപ്രകടനങ്ങൾ നടത്തുക.
15 മിനി:“നിങ്ങളുടെ സഭയുടെ പരസ്യയോഗ പരിപാടിയെ പൂർണമായി പിന്തുണയ്ക്കുക.” പ്രസംഗം, എന്നാൽ സദസ്സിനോടുളള ഒന്നോ രണ്ടോ ചോദ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. പരസ്യയോഗത്തിന് ആദ്യമായി സംബന്ധിക്കുന്ന താത്പര്യമുളള വ്യക്തികൾ സ്വാഗതം ചെയ്യപ്പെടുന്നുവെന്നുളള തോന്നൽ എങ്ങനെ ഉളവാക്കാം എന്നു പ്രകടമാക്കുക. പരസ്യയോഗത്തിനു ക്രമമായി സംബന്ധിക്കുന്നതിൽനിന്നു താൻ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നുവെന്ന് ഒരു പ്രസാധകനിൽനിന്നു തയ്യാർ ചെയ്ത അഭിപ്രായം.
10 മിനി:“തെററായ ദയക്കെതിരെ ജാഗ്രത പുലർത്തുക.” പ്രസംഗം.
ഗീതം 197 (57), സമാപന പ്രാർഥന.