ആഗസ്റ്റിലേക്കുളള സേവനയോഗങ്ങൾ
ആഗസ്റ്റ് 7-നാരംഭിക്കുന്ന വാരം
ഗീതം 118 (99)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകൾ. അവതരണത്തിൽ വിശേഷവത്കരിക്കാവുന്ന, മാസികയുടെ അടുത്തകാലത്തെ ലക്കങ്ങളിലുള്ള ലേഖനങ്ങൾ ചൂണ്ടിക്കാട്ടുക.
15 മിനി:“നിങ്ങൾ ഏതുതരം വ്യക്തികളായിരിക്കണം?” ചോദ്യോത്തരങ്ങൾ.
20 മിനി:“ദൈവവചനത്തിന്റെ ഉപദേഷ്ടാക്കളായിരിക്കുക—ലഘുപത്രികകൾ ഉപയോഗിച്ചുകൊണ്ട്.” ഈ ഭാഗം നിയമിച്ചു കിട്ടുന്ന സഹോദരൻ വേറെ രണ്ടോ മൂന്നോ പ്രസാധകരുമായി ലഘുപത്രികകളിലെ വ്യത്യസ്ത വിശേഷാശയങ്ങൾ ചർച്ച ചെയ്യും. അതിനുശേഷം അവർ തങ്ങളുടെ അവതരണം പരസ്പരം പരിശീലിക്കും.
ഗീതം 137 (105) സമാപന പ്രാർഥന.
ആഗസ്റ്റ് 14-നാരംഭിക്കുന്ന വാരം
ഗീതം 124 (75)
5 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
10 മിനി:സ്കൂളിൽനിന്നു പരമാവധി പ്രയോജനം നേടുക. സ്കൂളിൽ അധ്യയന കോഴ്സുകൾ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചു കൗമാരപ്രായക്കാരനായ പുത്രനോടോ പുത്രിയോടോ പിതാവ് സംസാരിക്കുന്ന പ്രകടനം മൂപ്പൻ അവതരിപ്പിക്കുന്നു. ശുശ്രൂഷയിൽ ഒരു ജീവിതവൃത്തി പിന്തുടരുന്നതിനു സഹായിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ ആവശ്യകത ചർച്ചചെയ്യുക.—1993 ഫെബ്രുവരി 1 വീക്ഷാഗോപുരത്തിന്റെ 16-18 പേജുകളിലുള്ള 3-11 ഖണ്ഡികകൾ കാണുക.
15 മിനി:“ആനന്ദിക്കുന്ന മാതാപിതാക്കൾ!” മൂപ്പന്റെ പ്രസംഗം. 1988 സെപ്റ്റംബർ 1 വീക്ഷാഗോപുരത്തിലെ 25-27 പേജുകളിലുള്ള 14-23 ഖണ്ഡികകളിൽനിന്നു കൂടുതലായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
15 മിനി:“സ്കൂളിൽ ക്രിസ്തീയ നടത്ത.” ചോദ്യോത്തരങ്ങൾ. മക്കളോടൊപ്പം 1992 ഏപ്രിൽ 1 വീക്ഷാഗോപുരത്തിന്റെ 20-23 പേജുകൾ, പ്രത്യേകിച്ചും കുട്ടികൾ അഭിമുഖീകരിക്കാൻ ഇടയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന ഭാഗം, പുനരവലോകനം ചെയ്യുന്നതിനു മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക.
ഗീതം 157 (73) സമാപന പ്രാർഥന.
ആഗസ്റ്റ് 21-നാരംഭിക്കുന്ന വാരം
ഗീതം 148 (28)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. “വീക്ഷാഗോപുരം പഞ്ചാബിയിൽ” ഇതു തദ്ദേശ വയലിൽ ഉപയോഗിക്കാൻ കഴിയുമെങ്കിൽ പെഹെരബുർജിന്റെ ഒരു സ്ഥിരം ഓർഡർ നൽകാൻ തക്കവണ്ണം ക്രിയാത്മക മനോഭാവമുണ്ടായിരിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
15 മിനി:“സകല സത്പ്രവൃത്തികൾക്കുംവേണ്ടി മനസ്സൊരുക്കത്തോടെ സ്വയം അർപ്പിക്കൽ.” 1-9 ഖണ്ഡികകളുടെ, മൂപ്പൻ ഉത്സാഹത്തോടെ നടത്തുന്ന പ്രസംഗം.
20 മിനി:“സകല സത്പ്രവൃത്തികൾക്കുംവേണ്ടി മനസ്സൊരുക്കത്തോടെ സ്വയം അർപ്പിക്കൽ.” 10-15 ഖണ്ഡികകളുടെ ചോദ്യോത്തരങ്ങൾ. സകലർക്കും സഹായം പ്രദാനംചെയ്യാൻ കഴിയുന്ന പ്രാദേശിക ആവശ്യങ്ങളും അതിനുള്ള വഴികളും ചൂണ്ടിക്കാട്ടുക.
ഗീതം 156 (118) സമാപന പ്രാർഥന.
ആഗസ്റ്റ് 28-നാരംഭിക്കുന്ന വാരം
ഗീതം 173 (45)
10 മിനി:പ്രാദേശിക അറിയിപ്പുകൾ.
15 മിനി:“വിജയകരമായ മടക്കസന്ദർശനങ്ങൾക്കു ഫലപ്രദമായ പഠിപ്പിക്കൽ ആവശ്യം.” പ്രധാന ആശയങ്ങൾ പുനരവലോകനം ചെയ്യുക. ഒന്നോ രണ്ടോ ഹ്രസ്വ പ്രദർശനങ്ങൾ പ്രകടിപ്പിക്കുക.
20 മിനി:സെപ്റ്റംബറിൽ എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുക. യഹോവയുടെ ന്യായവിധി സന്ദേശം അറിയിക്കുന്നതിന് ഈ പുസ്തകം ഒരു പ്രധാന പങ്കു വഹിക്കുന്നതെങ്ങനെയെന്നു വിശദീകരിക്കുക. (1988 ജൂൺ 1 വീക്ഷാഗോപുരത്തിന്റെ 14-5 പേജുകളിലുള്ള 17-18 ഖണ്ഡികകൾ കാണുക.) 1992 ഏപ്രിൽ 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 15-ാം പേജിൽ 3-4 ഖണ്ഡികകളിലുള്ള അനുഭവം പറയുക. പുസ്തകത്തിന്റെ 3, 11-13, 156-8 എന്നീ പേജുകളിലുള്ള ശ്രദ്ധേയമായ ചിത്രങ്ങളിലേക്കു ശ്രദ്ധക്ഷണിക്കുക. സംഭാഷണങ്ങൾക്കു തുടക്കമിടുന്നതിന് ഈ ചിത്രങ്ങൾ ഉപയോഗിക്കാവുന്ന വിധങ്ങൾ ചർച്ച ചെയ്യുക. 156-8 പേജുകളിൽ പ്രതിപാദിച്ചിരിക്കുന്ന ഒന്നോ രണ്ടോ തിരുവെഴുത്തുപയോഗിച്ചുകൊണ്ട് യോഗ്യതയുള്ള ഒരു പ്രസാധകൻ ഹ്രസ്വമായ ഒരു അവതരണം പ്രകടിപ്പിച്ചു കാണിക്കട്ടെ. ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിന്റെ ലക്ഷ്യം ഊന്നിപ്പറയുക. വാരാന്തത്തിൽ ഉപയോഗിക്കുന്നതിനുവേണ്ടി പ്രതികൾ സ്വന്തമാക്കാൻ സകലരെയും ഓർമിപ്പിക്കുക.
ഗീതം 178 (67) സമാപന പ്രാർഥന.