സേവനയോഗ പട്ടിക
ആഗസ്റ്റ് 11-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ആഗസ്റ്റ് 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കുന്നതിനുള്ള രണ്ടു പ്രകടനങ്ങൾ നടത്തുക. ഓരോന്നിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. ഏതെങ്കിലും ഒരു അവതരണത്തിൽ, “ഞാൻ തിരക്കിലാണ്” എന്ന തടസ്സവാദത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു പ്രകടിപ്പിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 19-ാം പേജ് കാണുക.
15 മിനി: “യഹോവയുടെ നന്മ അനുകരിക്കുക.”a ദയാപ്രവൃത്തികൾ സാക്ഷ്യം നൽകാനുള്ള അവസരമൊരുക്കിയതിനെ കുറിച്ചുള്ള അനുഭവങ്ങൾ ഹ്രസ്വമായി വിവരിക്കാൻ സദസ്യരെ ക്ഷണിക്കുക. സഹവിശ്വാസികളെ സഹായിക്കുന്നതിൽ ചെലുത്തുന്ന ശ്രമങ്ങൾക്ക് സഭയെ അഭിനന്ദിക്കുക.
20 മിനി: “പയനിയർ ശുശ്രൂഷയുടെ അനുഗ്രഹങ്ങൾ”b നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. പയനിയർ ശുശ്രൂഷയിൽനിന്ന് തങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് പറയാൻ ഒന്നോ രണ്ടോ പയനിയർമാരെ ക്ഷണിക്കുക. പയനിയറിങ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏവർക്കും സെക്രട്ടറിയിൽനിന്ന് പയനിയർ അപേക്ഷാ ഫാറം ലഭിക്കുമെന്ന് അറിയിക്കുക.
ഗീതം 11, സമാപന പ്രാർഥന.
ആഗസ്റ്റ് 18-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. “ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? എന്ന ലഘുപത്രികയ്ക്കുവേണ്ടി നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ” എന്ന ചതുരം പുനരവലോകനം ചെയ്യുക. നല്ല പ്രാപ്തിയുള്ള ഒരു പ്രസാധകനോ പ്രസാധികയോ അവതരണങ്ങളിൽ ഒന്ന് പ്രകടിപ്പിക്കട്ടെ.
17 മിനി: “നവോന്മേഷദായകമായ വേല.”c ക്രിസ്തീയ ശുശ്രൂഷ തങ്ങൾക്കു നവോന്മേഷം പകരുന്നത് എങ്ങനെയെന്നു വിവരിക്കാൻ രണ്ടോ മൂന്നോ പേരെ നേരത്തേതന്നെ ക്രമീകരിക്കുക.
18 മിനി: “നമ്മുടെ ആരാധനാസ്ഥലം നമുക്കു നല്ല നിലയിൽ സൂക്ഷിക്കാം.”d (1-5 ഖണ്ഡികകൾ) നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. മൂന്നും നാലും ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ, രാജ്യഹാൾ ശുചീകരണത്തിനുള്ള പ്രാദേശിക ക്രമീകരണങ്ങളെ കുറിച്ചു പറയുക. ശ്രദ്ധ ആവശ്യമായ ഏതെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ പറയുക. സത്യാരാധനയ്ക്ക് അനുയോജ്യമായ സ്ഥലമായി രാജ്യഹാൾ പരിപാലിക്കുന്നതിനു നടത്തുന്ന ശ്രമങ്ങളെ പ്രതി സഭയെ അനുമോദിക്കുക.
ഗീതം 114, സമാപന പ്രാർഥന.
ആഗസ്റ്റ് 25-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ആഗസ്റ്റ് 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കുന്ന രണ്ടു വിധങ്ങൾ പ്രകടിപ്പിക്കുക. ഓരോന്നിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാതാവോ പിതാവോ തന്റെ കൗമാരപ്രായത്തിലുള്ള മകനോടോ മകളോടോ ഒത്ത് മാസികാവേലയിൽ ഏർപ്പെടാൻ പരിശീലനം നടത്തുന്നതു പ്രകടിപ്പിക്കുക. നൽകിയിരിക്കുന്ന ഓരോ അവതരണവും ചുരുക്കമായി പരിചിന്തിച്ച ശേഷം അവർ അതു പ്രകടിപ്പിച്ചു കാണിക്കുന്നു.
15 മിനി: യുവജനങ്ങൾ യഹോവയെ സ്തുതിക്കുന്നു! സദസ്യ ചർച്ചയും അഭിമുഖങ്ങളും ഉൾപ്പെട്ട പ്രസംഗം. യോഗങ്ങളിൽ യുവജനങ്ങൾ നന്നായി തയ്യാറായി പറയുന്ന അഭിപ്രായങ്ങൾ കേൾക്കുന്നത് നാം ആസ്വദിക്കുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ അവരുടെ ശുഷ്കാന്തിയും പുരോഗതിയും കാണുന്നത് നമുക്കു സന്തോഷമാണ്. ശുശ്രൂഷയിൽ നല്ല സാക്ഷ്യം നൽകിക്കൊണ്ട് അവർ യഥാർഥ വിശ്വാസം പ്രകടമാക്കുന്നു. അവരുടെ ദൈവിക നടത്ത യഹോവയെ മഹത്ത്വപ്പെടുത്തുന്നു. (yb88 പേ.53-4) അവരുടെ ആത്മീയ പുരോഗതി ഭാവിയിൽ പദവികളിൽ എത്തിച്ചേരുന്നതിനുള്ള അടിസ്ഥാനമിടുന്നു. ക്രമമായി സഭാ പ്രവർത്തനങ്ങൾ ആസ്വദിക്കുന്ന രണ്ടോ മൂന്നോ ക്രിസ്തീയ യുവജനങ്ങളുമായി ഹ്രസ്വമായ അഭിമുഖം നടത്തുക. യഹോവയെ സ്തുതിക്കുന്നതിൽ നടത്തുന്ന നല്ല ശ്രമങ്ങളെപ്രതി സഭയിലെ യുവജനങ്ങളെ ഹൃദയപൂർവം അനുമോദിക്കുക.
20 മിനി: പ്രസംഗിക്കാൻ ധൈര്യം സംഭരിക്കുക. (1 തെസ്സ. 2:2, NW) സദസ്യ ചർച്ച ഉൾപ്പെട്ട പ്രസംഗം. രാജ്യസന്ദേശവുമായി മറ്റുള്ളവരെ സമീപിക്കാൻ അനേകരും ഭയപ്പെടുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുക. അനേക വർഷങ്ങളായി പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ കാര്യത്തിലും ഇതു സത്യമാണ്. 1999 ഡിസംബർ 1 വീക്ഷാഗോപുരം, പേജ് 25; 1999 ഡിസംബർ 15 വീക്ഷാഗോപുരം, പേജ് 25; 1996 ഏപ്രിൽ 1 വീക്ഷാഗോപുരം, പേജ് 31 എന്നിവയിൽനിന്നുള്ള ചില അനുഭവങ്ങൾ പറയുക. ഭയം തോന്നിയ സാഹചര്യങ്ങളിൽ സുവാർത്ത പങ്കുവെക്കാൻ ധൈര്യം സംഭരിക്കാൻ കഴിഞ്ഞത് എങ്ങനെയെന്നു പറയാൻ സദസ്യരെ ക്ഷണിക്കുക. 1999 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 23-4 പേജുകളെ അടിസ്ഥാനമാക്കി, യഹോവയിൽനിന്ന് ശക്തിപ്രാപിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുക.
ഗീതം 125, സമാപന പ്രാർഥന.
സെപ്റ്റംബർ 1-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ആഗസ്റ്റ് മാസത്തെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. സെപ്റ്റംബറിലെ സാഹിത്യ സമർപ്പണത്തെ കുറിച്ചു പറയുക. സമ്മേളനങ്ങളോട് അനുബന്ധിച്ചോ അവധിക്കാലത്തോ വേനൽക്കാല മാസങ്ങളിൽ എപ്പോഴെങ്കിലുമോ അനൗപചാരിക സാക്ഷീകരണം നടത്തിയതിന്റെ പ്രോത്സാഹനമേകുന്ന അനുഭവങ്ങൾ പറയാൻ ഒന്നോ രണ്ടോ പേരെ മുന്നമേ ക്രമീകരിക്കുക.
15 മിനി: മടങ്ങിച്ചെല്ലാം എന്നുള്ള വാഗ്ദാനം നിങ്ങൾ പാലിക്കുന്നുവോ? 1999 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ, 10, 11 പേജുകളിലെ “വാഗ്ദാനങ്ങൾ പാലിക്കാനുള്ള മറ്റു മാർഗങ്ങൾ” എന്ന തലക്കെട്ടിൻ കീഴിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും. വയൽശുശ്രൂഷയിൽ നാം താത്പര്യമുള്ളവരെ കണ്ടുമുട്ടുമ്പോൾ മറ്റൊരു സമയത്ത് ചർച്ച തുടരാനായി മടങ്ങിച്ചെല്ലാൻ നാം സാധാരണ ക്രമീകരണം ചെയ്യുന്നു. മടങ്ങിച്ചെല്ലാം എന്നുള്ള വാഗ്ദാനം നാം പാലിക്കാറുണ്ടോ? നമ്മുടെ വാഗ്ദാനം പാലിക്കാൻ നമ്മെ പ്രചോദിപ്പിക്കേണ്ട ബൈബിൾ തത്ത്വങ്ങൾ പുനരവലോകനം ചെയ്യുക. വൈകാതെ മടങ്ങിച്ചെന്നതുകൊണ്ട് തങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ചു പറയാൻ സദസ്യരെ ക്ഷണിക്കുക.
20 മിനി: “നമ്മുടെ ആരാധനാസ്ഥലം നമുക്കു നല്ല നിലയിൽ സൂക്ഷിക്കാം.”e (6-11 ഖണ്ഡികകൾ) നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. 5-ാം പേജിലെ ചതുരത്തിലെ വിവരങ്ങൾ എടുത്തുകാട്ടിക്കൊണ്ട് രാജ്യഹാൾ നന്നായി പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. നിങ്ങളുടെ രാജ്യഹാളിന്റെ അവസ്ഥ സംബന്ധിച്ചുള്ള ഒരു ലഘുറിപ്പോർട്ട് ഉൾപ്പെടുത്തുക, കേടുപോക്കാനോ മെച്ചപ്പെടുത്താനോ ഉള്ള പദ്ധതികൾ ഉണ്ടെങ്കിൽ അതേക്കുറിച്ചും പറയുക.
ഗീതം 41, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.