മാർച്ച് 10-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 10-ന് ആരംഭിക്കുന്ന വാരം
ഗീതം 115, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 12 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 40–42 (10 മിനി.)
നമ്പർ 1: ഉല്പത്തി 41: 1-16 (4 മിനിട്ടുവരെ)
നമ്പർ 2: മരിച്ചവരിൽ ശേഷിച്ചവർ ഭൂമിയിൽ ജീവനിലേക്കു വരുന്നത് എങ്ങനെയാണ്? (rs പേ. 338 ¶2-പേ. 339 ¶3) (5 മിനി.)
നമ്പർ 3: അബീഹൂ—പ്രാമുഖ്യത അനുസരിക്കാതിരിക്കാൻ ഒരു കാരണമല്ല (പുറ 24:1, 9-11; 28:1, 40-43; 29:10-46; 30:26-38; ലേവ്യ 8:1-3, 13-36; 10:1-7; സംഖ്യാ 3:2-4; 1ദിന 24:1,2) (5 മിനി.)
❑ സേവനയോഗം:
15 മിനി: നവോന്മേഷദായകമായ കുടുംബാരാധന. ഒരു കുടുംബത്തെ, അവരുടെ കുടുംബാരാധനയെക്കുറിച്ച് അറിയാൻ അഭിമുഖം നടത്തുക. അവരുടെ കുടുംബാരാധനയിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത്? എന്തു ചർച്ച ചെയ്യണമെന്നു തീരുമാനിക്കുന്നത് എങ്ങനെ? നമ്മുടെ വെബ്സൈറ്റായ jw.org-യിൽനിന്ന് എന്തെല്ലാം സഹായമാണ് അവർക്ക് ലഭിച്ചിരിക്കുന്നത്? കുടുംബാരാധന ശുശ്രൂഷയിൽ അവരെ എങ്ങനെ സഹായിച്ചിരിക്കുന്നു? കുടുംബാരാധനക്കു തടസ്സം വരാതിരിക്കാൻ മറ്റു കാര്യാദികൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു? ക്രമമായ കുടുംബാരാധനയിൽനിന്ന് അവരെങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?
15 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—സാധ്യതയുള്ള സംഭാഷണം മുടക്കികളോടു പ്രതികരിക്കാവുന്ന വിധം.” ചർച്ച. പ്രസാധകർ അഭിമുഖീകരിച്ചേക്കാവുന്ന രണ്ടോ മൂന്നോ സംഭാഷണം മുടക്കികളെക്കുറിച്ചു പരിചിന്തിക്കുക. നമുക്കെങ്ങനെ മറുപടി പറയാനാകുമെന്ന് പറയാൻ സദസ്യരെ ക്ഷണിക്കുക. ഏപ്രിൽ 7-ന് തുടങ്ങുന്ന വാരത്തിൽ പ്രസാധകർക്ക് ഇതിനെക്കുറിച്ചുള്ള അനുഭവങ്ങൾ പറയാനുള്ള അവസരമുണ്ടെന്ന് ഓർമിപ്പിക്കുക.
ഗീതം 97, പ്രാർഥന