ദിവ്യാധിപത്യ വാർത്തകൾ
◆ ജപ്പാനിലെ പുതിയ പ്രസാധക അത്യുച്ചം 1,38,975 ആയിരുന്നു. നിരന്തര പയനിയർമാരുടെ എണ്ണം ആഗസ്‌ററിലെ മുൻ അത്യുച്ചത്തെ അപേക്ഷിച്ച് ഏതാണ്ട് 2,200 കൂടെ വർദ്ധിച്ചു. പുതിയ സേവനവർഷത്തിൽ അഞ്ചു പുതിയ സർക്കിട്ടുകൾ തുടങ്ങി. സെപ്‌ററംബറിൽ 99 സർക്കിട്ടുകളിലായി 128 പയനിയർസേവനസ്‌ക്കൂൾ ക്ലാസ്സുകൾ നടത്തപ്പെട്ടു. മൊത്തം 3,068 നിരന്തരപയനിയർമാർക്ക് ഈ കോഴ്‌സ് ലഭിച്ചു.
◆ പാപ്പുവാ ന്യൂ ഗിനിയിൽ 2,272 പ്രസാധകർ റിപ്പോർട്ടുചെയ്‌തപ്പോൾ സെപ്‌ററംബറിൽ 9 ശതമാനം വർദ്ധനവു കിട്ടി.
◆ ശ്രീലങ്കയിൽ സെപ്‌ററംബറിൽ 1,249 പ്രസാധകരുടെ പുതിയ അത്യുച്ചം കിട്ടി.
◆ സെപ്‌ററംബറിൽ ഉഗാണ്ടായിക്ക് 642 പ്രസാധകരുടെ പുതിയ അത്യുച്ചം കിട്ടി. രണ്ടു സർക്കിട്ട് സമ്മേളനങ്ങൾക്ക് മൊത്തം 1,374 പേരുടെ ഹാജർ കിട്ടി. 34 പേർ സ്‌നാപനമേററു.