ദിനവൃത്താന്തം ഒന്നാം ഭാഗം
2 ഇസ്രായേലിന്റെ+ ആൺമക്കൾ: രൂബേൻ,+ ശിമെയോൻ,+ ലേവി,+ യഹൂദ,+ യിസ്സാഖാർ,+ സെബുലൂൻ,+ 2 ദാൻ,+ യോസേഫ്,+ ബന്യാമീൻ,+ നഫ്താലി,+ ഗാദ്,+ ആശേർ.+
3 യഹൂദയുടെ ആൺമക്കൾ ഏർ, ഓനാൻ, ശേല എന്നിവരായിരുന്നു. കനാന്യനായ ശൂവയുടെ മകളിൽ യഹൂദയ്ക്കു ജനിച്ചതാണ് ഈ മൂന്നു പേരും.+ എന്നാൽ, തന്നെ അപ്രീതിപ്പെടുത്തിയതുകൊണ്ട് യഹൂദയുടെ മൂത്ത മകനായ ഏരിനെ യഹോവ കൊന്നുകളഞ്ഞു.+ 4 യഹൂദയുടെ മരുമകളായ താമാറിൽ+ യഹൂദയ്ക്കു പേരെസും+ സേരഹും ജനിച്ചു. യഹൂദയ്ക്ക് ആകെ അഞ്ച് ആൺമക്കളായിരുന്നു.
5 പേരെസിന്റെ ആൺമക്കൾ: ഹെസ്രോൻ, ഹമൂൽ.+
6 സേരഹിന്റെ ആൺമക്കൾ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാര; ആകെ അഞ്ചു പേർ.
7 കർമ്മിയുടെ മകനായിരുന്നു* ആഖാർ.* നശിപ്പിച്ചുകളയേണ്ട വസ്തുക്കളുടെ കാര്യത്തിൽ അവിശ്വസ്തത കാണിച്ചുകൊണ്ട് ഇസ്രായേലിനു മേൽ ദുരന്തം* വരുത്തിവെച്ചത് ഇയാളാണ്.+
8 ഏഥാന്റെ മകനായിരുന്നു* അസര്യ.
9 ഹെസ്രോനു ജനിച്ച ആൺമക്കൾ: യരഹ്മയേൽ,+ രാം,+ കെലൂബായി.*
10 രാമിന് അമ്മീനാദാബ്+ ജനിച്ചു. അമ്മീനാദാബിന്റെ മകനാണ് യഹൂദാവംശജരുടെ തലവനായ നഹശോൻ.+ 11 നഹശോനു ശൽമ+ ജനിച്ചു. ശൽമയ്‌ക്കു ബോവസ്+ ജനിച്ചു. 12 ബോവസിന് ഓബേദ് ജനിച്ചു. ഓബേദിനു യിശ്ശായി+ ജനിച്ചു. 13 യിശ്ശായിയുടെ മൂത്ത മകൻ എലിയാബ്; രണ്ടാമൻ അബീനാദാബ്;+ മൂന്നാമൻ ശിമെയ;+ 14 നാലാമൻ നെഥനയേൽ; അഞ്ചാമൻ രദ്ദായി; 15 ആറാമൻ ഓസെം; ഏഴാമൻ ദാവീദ്.+ 16 ഇവരുടെ പെങ്ങന്മാരായിരുന്നു സെരൂയയും അബീഗയിലും.+ സെരൂയയ്ക്കു മൂന്ന് ആൺമക്കൾ: അബീശായി,+ യോവാബ്,+ അസാഹേൽ.+ 17 അബീഗയിലിന് അമാസ+ ജനിച്ചു. യിശ്മായേല്യനായ യേഥെരായിരുന്നു അമാസയുടെ അപ്പൻ.
18 ഹെസ്രോന്റെ മകനായ കാലേബിനു* ഭാര്യയായ അസൂബയിലും യരിയോത്തിലും ആൺമക്കൾ ഉണ്ടായി. യേശർ, ശോബാബ്, അർദോൻ എന്നിവരായിരുന്നു അവളുടെ ആൺമക്കൾ. 19 അസൂബ മരിച്ചപ്പോൾ കാലേബ് എഫ്രാത്തയെ+ വിവാഹം കഴിച്ചു. എഫ്രാത്ത കാലേബിനു ഹൂരിനെ+ പ്രസവിച്ചു. 20 ഹൂരിന് ഊരി ജനിച്ചു. ഊരിക്കു ബസലേൽ+ ജനിച്ചു.
21 പിന്നീട് ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ+ മകളുമായി ബന്ധപ്പെട്ടു. മാഖീരിന്റെ മകളെ വിവാഹം കഴിക്കുമ്പോൾ ഹെസ്രോന് 60 വയസ്സായിരുന്നു. അവൾ സെഗൂബിനെ പ്രസവിച്ചു. 22 സെഗൂബിനു യായീർ+ ജനിച്ചു. യായീരിനു ഗിലെയാദ്+ ദേശത്ത് 23 നഗരങ്ങളുണ്ടായിരുന്നു. 23 ഇവരെല്ലാം ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ വംശജരായിരുന്നു. പിന്നീട് ഗശൂരും+ സിറിയയും+ വന്ന് അവരിൽനിന്ന് ഹവ്വോത്ത്-യായീരും+ കെനാത്തും+ അതിന്റെ ആശ്രിതപട്ടണങ്ങളും* പിടിച്ചെടുത്തു, മൊത്തം 60 നഗരങ്ങൾ.
24 ഹെസ്രോൻ, കാലെബ്-എഫ്രാത്തയിൽവെച്ച് മരിച്ചശേഷം ഹെസ്രോന്റെ+ ഭാര്യയായ അബീയ, അശ്‌ഹൂരിനെ+ പ്രസവിച്ചു. അശ്ഹൂരിനു തെക്കോവ+ ജനിച്ചു.
25 ഹെസ്രോന്റെ മൂത്ത മകനായ യരഹ്‌മെയേലിന്റെ ആൺമക്കൾ: മൂത്ത മകൻ രാം. പിന്നെ ബൂന, ഓരെൻ, ഓസെം, അഹീയ. 26 യരഹ്‌മെയേലിന് അതാര എന്നൊരു ഭാര്യകൂടിയുണ്ടായിരുന്നു. അതാരയുടെ മകനാണ് ഓനാം. 27 യരഹ്‌മെയേലിന്റെ മൂത്ത മകനായ രാമിന്റെ ആൺമക്കൾ: മയസ്, യാമീൻ, ഏക്കെർ. 28 ഓനാമിന്റെ ആൺമക്കൾ: ശമ്മായി, യാദ. ശമ്മായിയുടെ ആൺമക്കൾ: നാദാബ്, അബീശൂർ. 29 അബീശൂരിന്റെ ഭാര്യയായിരുന്നു അബീഹയിൽ. അബീഹയിൽ അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു. 30 നാദാബിന്റെ ആൺമക്കൾ: സേലെദ്, അപ്പയീം. സേലെദ് ആൺമക്കളില്ലാതെ മരിച്ചുപോയി. 31 അപ്പയീമിന്റെ മകൻ* യിശി. യിശിയുടെ മകൻ* ശേശാൻ. ശേശാന്റെ മകൻ* അഹ്ലായി. 32 ശമ്മായിയുടെ സഹോദരനായ യാദയുടെ ആൺമക്കൾ: യേഥെർ, യോനാഥാൻ. യേഥെർ ആൺമക്കളില്ലാതെ മരിച്ചുപോയി. 33 യോനാഥാന്റെ ആൺമക്കൾ: പേലെത്ത്, സാസ. ഇവരായിരുന്നു യരഹ്‌മെയേലിന്റെ വംശജർ.
34 ശേശാന് ആൺമക്കളുണ്ടായിരുന്നില്ല, പെൺമക്കളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ശേശാന് ഈജിപ്തുകാരനായ ഒരു ദാസനുണ്ടായിരുന്നു; യർഹ എന്നായിരുന്നു പേര്. 35 ശേശാൻ മകളെ യർഹയ്‌ക്കു ഭാര്യയായി കൊടുത്തു; ശേശാന്റെ മകൾ യർഹയ്‌ക്ക് അത്ഥായിയെ പ്രസവിച്ചു. 36 അത്ഥായിക്കു നാഥാൻ ജനിച്ചു. നാഥാനു സാബാദ് ജനിച്ചു. 37 സാബാദിന് എഫ്‌ളാൽ ജനിച്ചു. എഫ്ളാലിന് ഓബേദ് ജനിച്ചു. 38 ഓബേദിനു യേഹു ജനിച്ചു. യേഹുവിന് അസര്യ ജനിച്ചു. 39 അസര്യക്കു ഹേലെസ് ജനിച്ചു. ഹേലെസിന് എലെയാശ ജനിച്ചു. 40 എലെയാശയ്‌ക്കു സിസ്മായി ജനിച്ചു. സിസ്മായിക്കു ശല്ലൂം ജനിച്ചു. 41 ശല്ലൂമിന് യക്കമ്യ ജനിച്ചു. യക്കമ്യക്ക് എലീശാമ ജനിച്ചു.
42 യരഹ്‌മെയേലിന്റെ സഹോദരനായ കാലേബിന്റെ*+ ആൺമക്കൾ: മൂത്ത മകൻ, സീഫിന്റെ അപ്പനായ മേഷ; പിന്നെ ഹെബ്രോന്റെ അപ്പനായ മാരേശയുടെ ആൺമക്കൾ. 43 ഹെബ്രോന്റെ ആൺമക്കൾ: കോരഹ്, തപ്പൂഹ, രേക്കെം, ശേമ. 44 ശേമയ്‌ക്കു യൊർകെയാമിന്റെ അപ്പനായ രഹം ജനിച്ചു. രേക്കെമിനു ശമ്മായി ജനിച്ചു. 45 ശമ്മായിക്കു മാവോൻ ജനിച്ചു. ബേത്ത്-സൂരിന്റെ+ അപ്പനാണു മാവോൻ. 46 കാലേബിന് ഉപപത്നിയായ ഏഫയിൽ ഹാരാൻ, മോസ, ഗാസേസ് എന്നിവർ ജനിച്ചു. ഗാസേസിന്റെ അപ്പനാണു ഹാരാൻ. 47 യഹ്‌ദായിയുടെ ആൺമക്കൾ: രേഗെം, യോഥാം, ഗേശാൻ, പേലത്ത്, ഏഫ, ശയഫ്. 48 കാലേബിന്റെ ഉപപത്നിയായ മാഖ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു. 49 പിന്നീട് മാഖ മദ്‌മന്നയുടെ+ അപ്പനായ ശയഫിനെയും മക്ബേനയുടെയും ഗിബെയയുടെയും+ അപ്പനായ ശെവയെയും പ്രസവിച്ചു. കാലേബിന്റെ+ മകളായിരുന്നു അക്‌സ.+ 50 ഇവരാണു കാലേബിന്റെ വംശജർ.
എഫ്രാത്തയുടെ+ മൂത്ത മകനായ ഹൂരിന്റെ+ ആൺമക്കൾ: കിര്യത്ത്-യയാരീമിന്റെ+ അപ്പനായ ശോബാൽ, 51 ബേത്ത്‌ലെഹെമിന്റെ+ അപ്പനായ ശൽമ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്. 52 കിര്യത്ത്-യയാരീമിന്റെ അപ്പനായ ശോബാലിന്റെ ആൺമക്കളാണു ഹാരോവെയും മെനൂഹോത്തിലെ പകുതി പേരും. 53 കിര്യത്ത്-യയാരീമിന്റെ കുടുംബങ്ങൾ: യിത്രിയർ,+ പൂത്യർ, ശൂമാത്യർ, മിശ്രായർ. ഇവരിൽനിന്നാണു സൊരാത്യരും+ എസ്‌തായോല്യരും+ ഉത്ഭവിച്ചത്. 54 ശൽമയുടെ ആൺമക്കൾ: ബേത്ത്ലെഹെം,+ നെതോഫത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരുടെ പകുതി, സൊര്യർ. 55 യബ്ബേസിൽ താമസിച്ചിരുന്ന പകർപ്പെഴുത്തുകാരുടെ കുടുംബങ്ങൾ തിരാത്യരും ശിമെയാത്യരും സൂഖാത്യരും ആയിരുന്നു. രേഖാബുഭവനത്തിന്റെ+ അപ്പനായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ+ ഇവരായിരുന്നു.