സെപ്ററംബറിലേക്കുള്ള സേവനയോഗങ്ങൾ
സെപ്ററംബർ 2-നാരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 1993 ഏപ്രിലിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ, “ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകം പഠിക്കൽ” എന്ന ലേഖനം പുനരവലോകനം ചെയ്യാൻ എല്ലാവരെയും, വിശേഷാൽ സഭാപുസ്തകാധ്യയന, നിർവാഹകൻമാരെ പ്രോത്സാഹിപ്പിക്കുക. ലേഖനത്തിന്റെ മുഖ്യ ആശയങ്ങൾ വിശേഷവത്കരിക്കുക.
15 മിനി: “വിശ്വാസത്താൽ നടക്കുക.” ചോദ്യോത്തരങ്ങൾ.
18 മിനി: “ക്രിയാത്മക മനോഭാവത്തോടെ സുവാർത്ത അവതരിപ്പിക്കൽ.” ഒന്നാം ഖണ്ഡികയെ അധികരിച്ചു പ്രാരംഭ പരാമർശനങ്ങൾ നടത്തുക. കുടുംബം പുസ്തകത്തിനു പകരമായി എന്നേക്കും ജീവിക്കാൻ പുസ്തകമോ സൃഷ്ടി പുസ്തകമോ ഉപയോഗിക്കാവുന്നതാണെന്നു വിശദീകരിക്കുക. സഭയ്ക്കു കുടുംബം പുസ്തകം കൈവശമുള്ളടത്തോളം കാലം അവ ആദ്യം ഉപയോഗിക്കണം. എന്നിട്ട് 2-5 ഖണ്ഡികകൾ മാത്രം ചർച്ചചെയ്യുക. കുടുംബ പുസ്തകം സമർപ്പിച്ചിട്ട്, മടക്കസന്ദർശനം നടത്തി, പരിജ്ഞാനം പുസ്തകത്തിൽനിന്ന് അധ്യയനം ആരംഭിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന നന്നായി തയ്യാറായ അവതരണങ്ങൾ പ്രകടിപ്പിക്കുക.
ഗീതം 48, സമാപന പ്രാർഥന.
സെപ്ററംബർ 9-നാരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. “ദൈവരാജ്യം പ്രസംഗിക്കുക” എന്നതു ചർച്ച ചെയ്യുക.
18 മിനി: സഭയുടെ 1996 സേവന വർഷ റിപ്പോർട്ടു പുനരവലോകനം. സേവനമേൽവിചാരകൻ നടത്തുന്ന പരിപുഷ്ടിപ്പെടുത്തുന്ന, ഉത്സാഹപൂർവകമായ പ്രസംഗം. (നമ്മുടെ ശുശ്രൂഷ പുസ്തകം, പേജുകൾ 100-2 കാണുക.) സഭ നന്നായി പ്രവർത്തിച്ച മണ്ഡലങ്ങൾ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുക. നിരന്തര, സഹായ പയനിയർമാരുടെ പ്രവർത്തനം, പ്രാദേശികമായി വേല പുരോഗമിപ്പിക്കുവാൻ സഹായിക്കുന്നതിൽ വളരെ ഉതകിയിരിക്കുന്നത് എങ്ങനെയെന്നു കാണിക്കുക. യോഗഹാജരിന്റെ സംഖ്യകൾ പറയുക. ക്രമമായ ഹാജരാകലിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുക. വരുന്ന വർഷത്തിൽ, സഭയ്ക്ക് എത്തിച്ചേരുന്നതിനു ശ്രമിക്കാൻ കഴിയുന്ന പ്രായോഗിക ലക്ഷ്യങ്ങൾ വിവരിക്കുക.
15 മിനി: “ക്രിയാത്മക മനോഭാവത്തോടെ സുവാർത്ത അവതരിപ്പിക്കൽ.” 6-8 വരെയുള്ള ഖണ്ഡികകൾ മാത്രം പുനരവലോകനം ചെയ്യുക. പ്രാരംഭ സന്ദർശനത്തിനും മടക്കസന്ദർശനത്തിനും വേണ്ടിയുള്ള കടകൾതോറുമുള്ള അവതരണങ്ങൾ പ്രകടിപ്പിക്കുക. (കൂടുതലായ നിർദേശങ്ങൾക്ക് 1989 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ, വ്യാപാര പ്രദേശത്തു പ്രവർത്തിക്കുന്നതിനെക്കുറിച്ചു പറയുന്ന 4-ാം പേജു കാണുക.) തങ്ങളുടെ മടക്കസന്ദർശനങ്ങൾ പെട്ടെന്നുതന്നെ നടത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 123, സമാപന പ്രാർഥന.
സെപ്ററംബർ 16-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. സദസ്സുമായി ചോദ്യപ്പെട്ടി ചർച്ച ചെയ്യുക. സ്കൂൾ ഗൈഡ് ബുക്കന്റെ 6-ാം പാഠത്തിൽനിന്നുള്ള ഒന്നോ രണ്ടോ ആശയങ്ങൾ ഹ്രസ്വമായി ബന്ധിപ്പിക്കുക.
15 മിനി: “സംസാരത്തിലും നടത്തയിലും മാതൃകയായിരിക്കുക.” ചോദ്യോത്തരങ്ങൾ.
15 മിനി: സ്കൂളിലെ ക്രിസ്തീയ നടത്ത. സ്കൂൾ പരിസ്ഥിതിയിലെ ഗൗരവമുള്ള അപകടങ്ങൾ ചൂണ്ടിക്കാണിക്കാൻ പിതാവ് തന്റെ പുത്രനോടോ പുത്രിയോടോ സംസാരിക്കുന്നു; സഹവാസം സൂക്ഷിക്കേണ്ടതിന്റെയും ചോദ്യംചെയ്യത്തക്ക പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകതക്ക് അദ്ദേഹം ഊന്നൽ നൽകുന്നു. വിദ്യാഭ്യാസം (ഇംഗ്ലീഷ്) ലഘുപത്രികയിലെ 24-ാം പേജിലുള്ള ചതുരം അദ്ദേഹം പുനരവലോകനം ചെയ്യുന്നു. ഒരു സാക്ഷിയെന്ന നിലയിൽ നല്ല മാതൃക വെക്കേണ്ടതിന്റെ ആവശ്യം വിശദീകരിക്കുന്നു. മയക്കുമരുന്നുകളുടെ ഉപയോഗം, ഡേറ്റിങ്, സാമൂഹിക കൂടിവരവുകളിൽ പങ്കെടുക്കൽ, കായിക വിനോദങ്ങളിൽ പങ്കെടുക്കൽ എന്നിവ ഉൾപ്പെടെ ഉയർന്നുവരുന്ന ചില പ്രലോഭനങ്ങളെ പിതാവു പരാമർശിക്കുന്നു. പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന് അവർ ചർച്ച ചെയ്യുന്നു. ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ പിതാവിനോടു തുറന്നുപറയുന്നതിനു താമസം വരുത്തരുതെന്ന് അദ്ദേഹം കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നു, അദ്ദേഹം അവ അറിയാനും സഹായിക്കാനും ആഗ്രഹിക്കുന്നു.
ഗീതം 32, സമാപന പ്രാർഥന.
സെപ്ററംബർ 23-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1996 ഫെബ്രുവരി 15 വീക്ഷാഗോപുരത്തിന്റെ 27-9 പേജുകളിലെ “നിങ്ങൾ കാണുന്ന കാര്യങ്ങൾക്ക് അതീതമായി നോക്കുക!” എന്ന ലേഖനത്തെ അധികരിച്ചുള്ള ഒരു പ്രസംഗം.
20 മിനി: “‘ദൈവസമാധാന സന്ദേശവാഹകർ’ ഡിസ്ട്രിക്ററ് കൺവെൻഷൻ—1996.” 1 മുതൽ 16 വരെയുള്ള ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. 10, 11, 15 ഖണ്ഡികകൾ വായിക്കുക.
ഗീതം 215, സമാപന പ്രാർഥന.
സെപ്ററംബർ 30-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: “‘ദൈവസമാധാന സന്ദേശവാഹകർ’ ഡിസ്ട്രിക്ററ് കൺവെൻഷൻ—1996.” 17 മുതൽ 23 വരെയുള്ള ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. 17-ഉം 18-ഉം ഖണ്ഡികകൾ വായിക്കുക. “ഡിസ്ട്രിക്ററ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ” പുനരവലോകനം ചെയ്യുക.
15 മിനി: ഒക്ടോബറിലേക്കുള്ള സാഹിത്യ സമർപ്പണം പുനരവലോകനം ചെയ്യുക. വീക്ഷാഗോപുരം, ഉണരുക! മാസികകൾക്കുള്ള വരിസംഖ്യ നാം സമർപ്പിക്കും. പിൻവരുന്നവ പോലുള്ള വ്യത്യസ്ത ആശയങ്ങൾ ചർച്ച ചെയ്യുക: (1) പ്രാരംഭ പേജുകളിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, മാസികകൾ പ്രസിദ്ധീകരിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം. (2) ബൈബിൾ പരിജ്ഞാനം ലോകവ്യാപകമായി ലഭ്യമാക്കിക്കൊണ്ട് അവ അനേകം ഭാഷകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. (3) വീക്ഷാഗോപുരം വ്യക്തിപരമായും കുടുംബമായും കൂട്ടമായും പഠിക്കുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നു. (4) വ്യത്യസ്ത മതങ്ങളുമായി ബന്ധപ്പെട്ട നിരവധി ആളുകൾ അവ വായിക്കുന്നു. (5) അവ വായിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന, എന്നാൽ ഒരു വരിസംഖ്യ എടുക്കാൻ കഴിയാത്ത ഏതൊരുവനും ഏറ്റവും ഒടുവിലത്തെ ലക്കങ്ങൾ നാം വ്യക്തിപരമായി എത്തിച്ചുകൊടുക്കും. (6) അവ തിരക്കുള്ളവർക്കായി വിശേഷാൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. (7) വീക്ഷാഗോപുരം 1879 മുതലും ഉണരുക! 1919 മുതലും പ്രസിദ്ധീകരിക്കുന്നു. (8) നമ്മുടേത് ഒരു സ്വമേധയായുള്ള വിദ്യാഭ്യാസ വേലയാണ്, ഒരു വ്യാപാരമല്ല. അതുകൊണ്ട്, മാസികകൾക്കുള്ള സംഭാവന അങ്ങേയറ്റം ന്യായയുക്തമാണ്. വിലമതിപ്പുള്ള ഒരു വായനക്കാരൻ പറഞ്ഞ അഭിപ്രായങ്ങൾ പ്രസ്താവിച്ചുകൊണ്ട് ഉപസംഹരിക്കുക.—1986 ഏപ്രിൽ 15 വാച്ച്ടവർ, പേജ് 32 കാണുക.
ഗീതം 3, സമാപന പ്രാർഥന.