ഫെബ്രുവരിയിലേക്കുള്ള സേവനയോഗങ്ങൾ
ഫെബ്രുവരി 3-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. “പുതിയ പ്രത്യേക സമ്മേളനദിന പരിപാടി” സദസ്സുമായി ചർച്ച ചെയ്യുക.
15 മിനി: “ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത വേലയിൽ പങ്കെടുക്കുക.” ചോദ്യോത്തരങ്ങൾ. സമയം അനുവദിക്കുന്നതനുസരിച്ച്, പ്രഘോഷകർ പുസ്തകത്തിന്റെ 714-15 പേജുകളിലെ “ജാഗ്രത പുലർത്തൽ—എങ്ങനെ?” എന്നതിൽനിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “അടിയന്തിരതാബോധത്തോടെ സുവാർത്ത അവതരിപ്പിക്കൽ.” (1-5 ഖണ്ഡികകൾ) 1-ാം ഖണ്ഡികയെക്കുറിച്ചു ഹ്രസ്വമായ അഭിപ്രായപ്രകടനം നടത്തിയശേഷം അധ്യക്ഷൻ 2-5 ഖണ്ഡികകൾ രണ്ടോ മൂന്നോ പ്രസാധകരുമായി ചർച്ചചെയ്യുന്നു. നിർദിഷ്ട അവതരണങ്ങളുടെ സവിശേഷാശയങ്ങൾ അവർ പുനരവലോകനം ചെയ്തിട്ട് ഇവയോ സമാനമോ ആയ അവതരണങ്ങൾ എന്തുകൊണ്ടാണു തങ്ങളുടെ പ്രദേശത്തു ഫലപ്രദമായിരിക്കുന്നത് എന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നു. പ്രസാധകർ ഊഴമനുസരിച്ച് അവതരണങ്ങൾ അഭ്യസിക്കുന്നു. അധ്യക്ഷൻ അഭിനന്ദിക്കുകയും അവയെ കൂടുതൽ ഫലപ്രദമാക്കാനുള്ള വഴികൾ നിർദേശിക്കുകയും ചെയ്യുന്നു. എന്നിട്ട്, അധ്യയനം തുടങ്ങുകയെന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയുന്ന വിധങ്ങളെക്കുറിച്ച് അദ്ദേഹം സദസ്സിനോടു ചോദിക്കുന്നു. കാലക്രമത്തിൽ പരിജ്ഞാനം പുസ്തകത്തിൽനിന്ന് എങ്ങനെ അധ്യയനം തുടങ്ങാമെന്നതു സംബന്ധിച്ചു സുനിശ്ചിതമായ ആശയങ്ങൾ നൽകുന്നു.
ഗീതം 34, സമാപന പ്രാർഥന.
ഫെബ്രുവരി 10-നാരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
10 മിനി: “അടിയന്തിരതാബോധത്തോടെ സുവാർത്ത അവതരിപ്പിക്കൽ.” (6-8 ഖണ്ഡികകൾ) 6-7 ഖണ്ഡികകളിലെ അവതരണങ്ങൾ പ്രകടിപ്പിക്കുക. താത്പര്യം കാണിക്കുന്നിടത്തു മടക്കസന്ദർശനം നടത്തേണ്ടതിന്റെ ആവശ്യത്തിന് ഊന്നൽനൽകുക.
30 മിനി: “ആവശ്യമുണ്ട്—4,000 സഹായ പയനിയർമാരെ.” സേവനമേൽവിചാരകൻ നടത്തുന്ന ചോദ്യോത്തര ചർച്ച. 3-ാം പേജിലെ ചതുരം വിശേഷവത്കരിക്കുക. 6-ാം പേജിലെ സാമ്പിൾ പട്ടികകൾ പുനരവലോകനം ചെയ്യുക. ഒന്നോ അധികമോ മാസത്തേക്കു പേർ ചാർത്താൻ കഴിയുമോയെന്ന് സ്നാപനമേററ ഓരോ പ്രസാധകനും വ്യക്തിപരമായും പ്രാർഥനാപൂർവവും പരിചിന്തിക്കണം. സ്നാപനമേൽക്കാത്ത പ്രസാധകർക്ക് ഓരോ മാസവും സ്വന്തമായി നിശ്ചിത മണിക്കൂർ ലക്ഷ്യംവെച്ചുകൊണ്ട് ശുശ്രൂഷയിലെ തങ്ങളുടെ പങ്കു വർധിപ്പിക്കാവുന്നതാണ്.
ഗീതം 43, സമാപന പ്രാർഥന.
ഫെബ്രുവരി 17-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഈ ആഴ്ചത്തെ സേവനത്തിൽ ഉപയോഗിക്കാവുന്ന, നിലവിലുള്ള മാസികകളിലെ രസകരമായ സംസാരാശയങ്ങൾ പറയുക.
13 മിനി: “സ്മാരകം—ഒരു സുപ്രധാന സംഭവം!” ചോദ്യോത്തരങ്ങൾ. സഹായ പയനിയറിങ് നടത്തിക്കൊണ്ടു മുഴു മാർച്ച് മാസവും സവിശേഷമാക്കാൻ പ്രോത്സാഹനം നൽകുക. സ്മാരക ക്ഷണക്കത്തുകളുടെ ഉപയോഗം വിശേഷവത്കരിക്കുക.
22 മിനി: ഭവന ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ. ശതസഹസ്രക്കണക്കിനു പുസ്തകങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളിലായി സമർപ്പിച്ചിട്ടുണ്ട്. നിരവധി ഭവന ബൈബിളധ്യയനങ്ങൾക്കൂടി ആരംഭിക്കാൻ ഇത് ഒരു അടിസ്ഥാനം പ്രദാനം ചെയ്യുന്നു. പുസ്തകങ്ങളും മറ്റു സാഹിത്യങ്ങളും സമർപ്പിക്കുന്നതിൽ പ്രാദേശികമായി എന്തു നിർവഹിച്ചെന്നു പുനരവലോകനം ചെയ്യുക. എല്ലാ താത്പര്യത്തെയും പിൻപറ്റാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. പുതിയ ഭവന ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിനു തങ്ങളുടെ ഭാഗത്ത് ആവശ്യമായിരുന്ന ശ്രമത്തെക്കുറിച്ച് ഏതാനും പ്രസാധകർ നിർദിഷ്ടമായി വിവരിക്കട്ടെ. നമ്മുടെ നിയോഗത്തിന്റെ ഒരു അവിഭാജ്യ ഘടകം ശിഷ്യരെ ഉളവാക്കുകയെന്നതാണെന്ന് ഊന്നിപ്പറയുക. (മത്താ. 28:19, 20) 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ബാധകമാക്കാൻ നാം ശ്രമിക്കുന്നുവെങ്കിൽ ഇതു ഫലപ്രദമായി ചെയ്യാൻ കഴിയും.
ഗീതം 47, സമാപന പ്രാർഥന.
ഫെബ്രുവരി 24-നാരംഭിക്കുന്ന വാരം
18 മിനി: പ്രാദേശിക അറിയിപ്പുകൾ. മാർച്ചിൽ സഹായ പയനിയറിങ് ചെയ്യുന്ന സകലരുടെയും പേരുകൾ പ്രഖ്യാപിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടില്ലെന്നു വിശദീകരിക്കുക. മാർച്ച് 1-ാം തീയതി ഞായറാഴ്ചത്തെ വയൽസേവനത്തിൽ ഒരു പൂർണപങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. പ്രസ്തുത മാസത്തെ വയൽസേവന യോഗത്തിനുവേണ്ടി പ്രാദേശികമായി ചെയ്തിരിക്കുന്ന കൂടുതലായ ക്രമീകരണങ്ങൾ ചുരുക്കിപ്പറയുക. “തക്കസമയത്തുള്ള സഹായം” ചോദ്യോത്തര രൂപത്തിൽ ചർച്ചചെയ്യുക. പുതിയ പ്രസിദ്ധീകരണങ്ങൾ ഓരോന്നിൽനിന്നുമുള്ള മൂല്യവത്തായ ആശയങ്ങൾ എടുത്തുകാണിക്കുക.
12 മിനി: “നിങ്ങളുടെ ബന്ധുക്കളെ സംബന്ധിച്ചെന്ത്?” ഭർത്താവും ഭാര്യയും ലേഖനം ഒരുമിച്ചു ചർച്ചചെയ്യുകയും സുവാർത്തയുമായി അവിശ്വാസികളായ ബന്ധുക്കളെ എങ്ങനെ സമീപിക്കാമെന്നു തീരുമാനിക്കുകയും ചെയ്യുന്നു.—1990 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 25-7 പേജുകൾ കാണുക.
15 മിനി: മാർച്ചിലെ സാഹിത്യ സമർപ്പണം, കുടുംബസന്തുഷ്ടിയുടെ രഹസ്യം, പുനരവലോകനം ചെയ്യുക. ആധുനിക സമുദായത്തിലെ കുടുംബത്തകർച്ചയുടെ കാരണങ്ങൾ ഹ്രസ്വമായി ചർച്ച ചെയ്യുക. (1993 ജനുവരി 15 വീക്ഷാഗോപുരത്തിന്റെ 4-7 പേജുകൾ കാണുക.) 3-ാം പേജിലെ പുസ്തകത്തിന്റെ ഉള്ളടക്കം പുനരവലോകനം ചെയ്യുക. ഒരു അവതരണത്തിന് അടിസ്ഥാനം പ്രദാനം ചെയ്യാൻ കഴിയുന്ന അധ്യായങ്ങൾ തിരഞ്ഞെടുക്കാൻ സദസ്യരെ ക്ഷണിക്കുക. ഓരോ അധ്യായത്തിന്റെയും അവസാനം കാണുന്ന സഹായകമായ പഠിപ്പിക്കൽ ചതുരത്തെക്കുറിച്ച് അഭിപ്രായം പറയുക. പുസ്തകം എങ്ങനെ അവതരിപ്പിക്കാമെന്നു പ്രാപ്തനായ ഒരു പ്രസാധകൻ പ്രകടിപ്പിക്കട്ടെ. ഈ വാരാന്ത്യത്തിൽ ഉപയോഗിക്കാനായി പുസ്തകത്തിന്റെ പ്രതികൾ വാങ്ങാൻ എല്ലാവരെയും ഓർമിപ്പിക്കുകയും പ്രദേശത്തെ എല്ലാ ഭാഷകളിലുമുള്ള പ്രതികൾ കൈവശം കൊണ്ടുനടക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഗീതം48, സമാപന പ്രാർഥന.