വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 35
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ശത്രു​ക്ക​ളിൽനിന്ന്‌ മോചനം കിട്ടാ​നുള്ള ഒരു പ്രാർഥന

        • ദൈവം ശത്രു​ക്കളെ ഓടി​ച്ചു​ക​ള​യട്ടെ (5)

        • സമൂഹ​ത്തി​ന്മ​ധ്യേ ദൈവത്തെ സ്‌തു​തി​ക്കു​ന്നു (18)

        • ഒരു കാരണ​വു​മി​ല്ലാ​തെ വെറു​ക്കു​ന്നു (19)

സങ്കീർത്തനം 35:1

ഒത്തുവാക്യങ്ങള്‍

  • +1ശമു 24:15
  • +സങ്ക 3:7

സങ്കീർത്തനം 35:2

അടിക്കുറിപ്പുകള്‍

  • *

    സാധാരണയായി വില്ലാ​ളി​ക​ളാ​ണ്‌ ഇവ ഉപയോ​ഗി​ച്ചി​രു​ന്നത്‌.

ഒത്തുവാക്യങ്ങള്‍

  • +പുറ 15:3
  • +യശ 42:13

സങ്കീർത്തനം 35:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “യുദ്ധത്തി​ന്‌ ഉപയോ​ഗി​ക്കുന്ന മഴുവും.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 23:26
  • +യശ 12:2

സങ്കീർത്തനം 35:4

ഒത്തുവാക്യങ്ങള്‍

  • +യിര 17:18

സങ്കീർത്തനം 35:5

ഒത്തുവാക്യങ്ങള്‍

  • +പുറ 14:19, 20; യശ 37:36

സങ്കീർത്തനം 35:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 57:6; 141:10

സങ്കീർത്തനം 35:10

അടിക്കുറിപ്പുകള്‍

  • *

    ഈ പദം, മറ്റൊ​രാൾക്ക്‌ അർഹമാ​യത്‌ അന്യാ​യ​മാ​യി പിടി​ച്ചു​വെ​ക്കു​ന്ന​വ​രെ​യും അർഥമാ​ക്കു​ന്നു.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:17
  • +സങ്ക 40:17; സുഭ 22:22, 23

സങ്കീർത്തനം 35:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:12; മത്ത 26:59

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വീക്ഷാഗോപുരം,

    8/15/2011, പേ. 14

സങ്കീർത്തനം 35:12

ഒത്തുവാക്യങ്ങള്‍

  • +1ശമു 19:4, 5; 20:33; യിര 18:20

സങ്കീർത്തനം 35:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്റെ മാർവി​ട​ത്തി​ലേക്ക്‌.”

സങ്കീർത്തനം 35:16

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ദൈവ​ഭ​ക്തി​യി​ല്ലാ​ത്തവർ ഒരു അടയ്‌ക്കു​വേണ്ടി പരിഹ​സി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:12

സങ്കീർത്തനം 35:17

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എനിക്ക്‌ ആകെയു​ള്ള​വളെ.” ദാവീ​ദി​ന്റെ ദേഹിയെ അഥവാ ജീവനെ കുറി​ക്കു​ന്നു.

  • *

    അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ങ്ങ​ളു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +ഹബ 1:13
  • +സങ്ക 142:6
  • +സങ്ക 22:20; 57:4

സങ്കീർത്തനം 35:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:22

സങ്കീർത്തനം 35:19

ഒത്തുവാക്യങ്ങള്‍

  • +സങ്ക 69:4; യോഹ 15:24, 25
  • +സുഭ 6:12, 13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2006, പേ. 20

    9/1/1986, പേ. 30

സങ്കീർത്തനം 35:20

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:13; യിര 11:19; മത്ത 26:4

സങ്കീർത്തനം 35:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:1
  • +സങ്ക 10:1; 71:12

സങ്കീർത്തനം 35:24

ഒത്തുവാക്യങ്ങള്‍

  • +സങ്ക 26:1; 96:13

സങ്കീർത്തനം 35:25

ഒത്തുവാക്യങ്ങള്‍

  • +സങ്ക 41:1, 2

സങ്കീർത്തനം 35:27

ഒത്തുവാക്യങ്ങള്‍

  • +സങ്ക 84:11; 149:4

സങ്കീർത്തനം 35:28

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീതി​യെ​ക്കു​റി​ച്ച്‌ ധ്യാനി​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:14
  • +സങ്ക 71:24

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 35:11ശമു 24:15
സങ്കീ. 35:1സങ്ക 3:7
സങ്കീ. 35:2പുറ 15:3
സങ്കീ. 35:2യശ 42:13
സങ്കീ. 35:31ശമു 23:26
സങ്കീ. 35:3യശ 12:2
സങ്കീ. 35:4യിര 17:18
സങ്കീ. 35:5പുറ 14:19, 20; യശ 37:36
സങ്കീ. 35:8സങ്ക 57:6; 141:10
സങ്കീ. 35:10സങ്ക 18:17
സങ്കീ. 35:10സങ്ക 40:17; സുഭ 22:22, 23
സങ്കീ. 35:11സങ്ക 27:12; മത്ത 26:59
സങ്കീ. 35:121ശമു 19:4, 5; 20:33; യിര 18:20
സങ്കീ. 35:16സങ്ക 37:12
സങ്കീ. 35:17ഹബ 1:13
സങ്കീ. 35:17സങ്ക 142:6
സങ്കീ. 35:17സങ്ക 22:20; 57:4
സങ്കീ. 35:18സങ്ക 22:22
സങ്കീ. 35:19സങ്ക 69:4; യോഹ 15:24, 25
സങ്കീ. 35:19സുഭ 6:12, 13
സങ്കീ. 35:20സങ്ക 31:13; യിര 11:19; മത്ത 26:4
സങ്കീ. 35:22സങ്ക 28:1
സങ്കീ. 35:22സങ്ക 10:1; 71:12
സങ്കീ. 35:24സങ്ക 26:1; 96:13
സങ്കീ. 35:25സങ്ക 41:1, 2
സങ്കീ. 35:27സങ്ക 84:11; 149:4
സങ്കീ. 35:28സങ്ക 51:14
സങ്കീ. 35:28സങ്ക 71:24
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 35:1-28

സങ്കീർത്ത​നം

ദാവീദിന്റേത്‌.

35 യഹോവേ, എന്റെ എതിരാ​ളി​കൾക്കെ​തി​രെ അങ്ങ്‌ എനിക്കു​വേണ്ടി വാദി​ക്കേ​ണമേ;+

എന്നോടു പോരാ​ടു​ന്ന​വ​രോട്‌ അങ്ങ്‌ പോരാ​ടേ​ണമേ.+

 2 ചെറുപരിചയും* വൻപരി​ച​യും എടുത്ത്‌+

എന്റെ സഹായ​ത്തിന്‌ എത്തേണമേ.+

 3 എന്നെ പിന്തു​ട​രു​ന്ന​വ​രു​ടെ നേരെ അങ്ങയുടെ കുന്തവും ഇരട്ടവാ​യ്‌ത്ത​ല​യുള്ള മഴുവും* ഉയർത്തേ​ണമേ.+

എന്നോട്‌, “ഞാനാണു നിന്റെ രക്ഷ”+ എന്നു പറയേ​ണമേ.

 4 എന്റെ ജീവൻ വേട്ടയാ​ടു​ന്നവർ നാണിച്ച്‌ തല താഴ്‌ത്തട്ടെ.+

എന്നെ ഇല്ലാതാ​ക്കാൻ ഗൂഢാ​ലോ​ചന നടത്തു​ന്നവർ അപമാ​നി​ത​രാ​യി പിൻവാ​ങ്ങട്ടെ.

 5 അവർ കാറ്റിൽ പറന്നു​പോ​കുന്ന പതിരു​പോ​ലെ​യാ​കട്ടെ;

യഹോ​വ​യു​ടെ ദൂതൻ അവരെ ഓടി​ച്ചു​ക​ള​യട്ടെ.+

 6 യഹോവയുടെ ദൂതൻ അവരെ പിന്തു​ട​രു​മ്പോൾ

അവരുടെ വഴി ഇരുളും വഴുവ​ഴു​പ്പും ഉള്ളതാ​കട്ടെ.

 7 ഒരു കാരണ​വു​മി​ല്ലാ​തെ എന്നെ കുടു​ക്കാൻ അവർ രഹസ്യ​മാ​യി വല വിരി​ച്ച​ല്ലോ;

കാരണം​കൂ​ടാ​തെ അവർ എനിക്കാ​യി ചതിക്കു​ഴി ഒരുക്കി.

 8 നിനച്ചിരിക്കാത്ത നേരത്ത്‌ വിനാശം അവന്റെ മേൽ വരട്ടെ;

അവൻ രഹസ്യ​മാ​യി വിരിച്ച വലയിൽ അവൻതന്നെ കുടു​ങ്ങട്ടെ;

അവൻ അതിൽ വീണ്‌ നശിച്ചു​പോ​കട്ടെ.+

 9 എന്നാൽ, ഞാൻ യഹോ​വ​യിൽ സന്തോ​ഷി​ക്കും;

ദൈവ​ത്തി​ന്റെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ ഞാൻ ആഹ്ലാദി​ക്കും.

10 എന്റെ അസ്ഥിക​ളെ​ല്ലാം ഇങ്ങനെ പറയും:

“യഹോവേ, അങ്ങയെ​പ്പോ​ലെ ആരാണു​ള്ളത്‌?

ശക്തരുടെ കൈയിൽനി​ന്ന്‌ അശക്തരെ അങ്ങ്‌ രക്ഷിക്കു​ന്നു;+

കവർച്ചക്കാരുടെ* പിടി​യിൽനിന്ന്‌ നിസ്സഹാ​യ​രെ​യും പാവ​പ്പെ​ട്ട​വ​രെ​യും അങ്ങ്‌ വിടു​വി​ക്കു​ന്നു.”+

11 ദ്രോഹബുദ്ധിയുള്ള സാക്ഷികൾ മുന്നോ​ട്ടു വന്ന്‌+

എനിക്കു കേട്ടറി​വു​പോ​ലു​മി​ല്ലാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ എന്നോടു ചോദി​ക്കു​ന്നു.

12 നന്മയ്‌ക്കു പകരം തിന്മയാ​ണ്‌ അവർ എന്നോടു ചെയ്യു​ന്നത്‌;+

എനിക്കു വിരഹ​ദുഃ​ഖം തോന്നാൻ അവർ ഇടയാ​ക്കു​ന്നു.

13 എന്നാൽ, അവർക്കു രോഗം വന്നപ്പോൾ ഞാൻ വിലാ​പ​വ​സ്‌ത്രം ധരിച്ചു;

ഞാൻ ഉപവസി​ച്ച്‌ എന്നെ ക്ലേശവി​ധേ​യ​നാ​ക്കി;

ഉത്തരം കിട്ടാതെ* എന്റെ പ്രാർഥന മടങ്ങി​വ​ന്ന​പ്പോൾ

14 സുഹൃത്തിനോ സഹോ​ദ​ര​നോ വേണ്ടി ചെയ്യും​പോ​ലെ ഞാൻ വിലപി​ച്ചു​ന​ടന്നു;

അമ്മയെ ഓർത്ത്‌ വിലപി​ക്കു​ന്ന​വ​നെ​പ്പോ​ലെ ഞാൻ ദുഃഖി​ച്ച്‌ തല കുമ്പിട്ടു.

15 എന്നിട്ടും, എന്റെ കാലൊ​ന്ന്‌ ഇടറി​യ​പ്പോൾ അവർ ഏറെ സന്തോ​ഷി​ച്ചു; അവരെ​ല്ലാം ഒത്തുകൂ​ടി.

പതിയി​രുന്ന്‌ എന്നെ ആക്രമി​ക്കാൻ അവർ സംഘം ചേർന്നു.

അവർ മിണ്ടാ​തി​രു​ന്നില്ല; എന്നെ അവർ പിച്ചി​ച്ചീ​ന്തി.

16 ദൈവഭക്തിയില്ലാത്തവർ പുച്ഛ​ത്തോ​ടെ എന്നെ പരിഹ​സി​ക്കു​ന്നു,*

അവർ എന്നെ നോക്കി പല്ലിറു​മ്മു​ന്നു.+

17 യഹോവേ, അങ്ങ്‌ എത്ര കാലം ഇങ്ങനെ വെറുതേ നോക്കി​യി​രി​ക്കും?+

അവരുടെ ആക്രമ​ണ​ങ്ങ​ളിൽനിന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ,+

എന്റെ വിലപ്പെട്ട ജീവനെ* യുവസിംഹങ്ങളുടെ* കൈയിൽനി​ന്ന്‌ വിടു​വി​ക്കേ​ണമേ.+

18 അപ്പോൾ, മഹാസ​ഭ​യിൽ ഞാൻ അങ്ങയോ​ടു നന്ദി പറയും;+

ജനസമൂ​ഹ​ത്തി​ന്മ​ധ്യേ ഞാൻ അങ്ങയെ സ്‌തു​തി​ക്കും.

19 കാരണംകൂടാതെ എന്റെ ശത്രു​ക്ക​ളാ​യവർ എന്റെ അവസ്ഥ കണ്ട്‌ സന്തോ​ഷി​ക്കാൻ ഇടയാ​ക്ക​രു​തേ;+

ഒരു കാരണ​വു​മി​ല്ലാ​തെ എന്നെ വെറു​ക്കു​ന്നവർ ദുഷ്ടലാ​ക്കോ​ടെ കണ്ണിറു​ക്കാൻ അനുവ​ദി​ക്ക​രു​തേ.+

20 കാരണം, അവർ സമാധാ​ന​ത്തി​ന്റെ വാക്കുകൾ സംസാ​രി​ക്കു​ന്നില്ല;

പകരം, ദേശത്തെ സമാധാ​ന​പ്രി​യരെ വഞ്ചിക്കാൻ അവർ കുത​ന്ത്രങ്ങൾ മനയുന്നു.+

21 എന്നെ കുറ്റ​പ്പെ​ടു​ത്താൻ അവർ വായ്‌ മലർക്കെ തുറക്കു​ന്നു;

“ആഹാ! നന്നായി! ഞങ്ങൾ അതു സ്വന്തക​ണ്ണാൽ കണ്ടു” എന്ന്‌ അവർ പറയുന്നു.

22 യഹോവേ, അങ്ങ്‌ ഇതു കാണു​ന്നി​ല്ലേ? മിണ്ടാ​തി​രി​ക്ക​രു​തേ.+

യഹോവേ, എന്നിൽനി​ന്ന്‌ അകന്നി​രി​ക്ക​രു​തേ.+

23 അങ്ങ്‌ ഉണരേ​ണമേ, എന്നെ സഹായി​ക്കാൻ എഴു​ന്നേൽക്കേ​ണമേ.

എന്റെ ദൈവ​മായ യഹോവേ, എനിക്കു​വേണ്ടി എന്റെ കേസ്‌ വാദി​ക്കേ​ണമേ.

24 എന്റെ ദൈവ​മായ യഹോവേ, അങ്ങയുടെ നീതിക്കു ചേരും​വി​ധം എന്നെ വിധി​ക്കേ​ണമേ;+

അവർ എന്റെ അവസ്ഥ കണ്ട്‌ സന്തോ​ഷി​ക്കാൻ ഇടയാ​ക്ക​രു​തേ.

25 “കൊള്ളാം! ഞങ്ങൾ ആഗ്രഹി​ച്ച​തു​തന്നെ നടന്നു” എന്ന്‌ അവർ ഒരിക്ക​ലും മനസ്സിൽ പറയാ​തി​രി​ക്കട്ടെ.

“നമ്മൾ അവനെ വിഴു​ങ്ങി​ക്ക​ളഞ്ഞു” എന്ന്‌ അവർ ഒരിക്ക​ലും പറയരു​തേ.+

26 എന്റെ ദുരന്തം കണ്ട്‌ സന്തോ​ഷി​ക്കു​ന്ന​വ​രെ​ല്ലാം നാണം​കെ​ടട്ടെ; അവർ അപമാ​നി​ത​രാ​കട്ടെ.

എനിക്കു മീതെ തന്നെത്താൻ ഉയർത്തു​ന്ന​വനെ നാണ​ക്കേ​ടും അപമാ​ന​വും പൊതി​യട്ടെ.

27 എന്നാൽ എന്റെ നീതി​നി​ഷ്‌ഠ​യിൽ സന്തോ​ഷി​ക്കു​ന്നവർ ആഹ്ലാദ​ഘോ​ഷം മുഴക്കട്ടെ;

“തന്റെ ദാസന്റെ സമാധാ​ന​ത്തിൽ ആനന്ദി​ക്കുന്ന യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ” എന്ന്‌

അവർ എപ്പോ​ഴും പറയട്ടെ.+

28 അപ്പോൾ, എന്റെ നാവ്‌ അങ്ങയുടെ നീതിയെ വർണി​ക്കും;*+

ദിവസം മുഴുവൻ അങ്ങയെ സ്‌തു​തി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക