ജൂണിലേക്കുളള സേവനയോഗങ്ങൾ
ജൂൺ 8-നാരംഭിക്കുന്ന വാരം
ഗീതം 72 (58)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ഈ വാരാന്തത്തിൽ സേവനത്തിനു പോകാൻ പ്രസാധകരെ പ്രോൽസാഹിപ്പിക്കുക.
20 മിനി: “ജൂണിൽ വീക്ഷാഗോപുരം സമർപ്പിക്കൽ.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. ഓരോ ലക്കത്തിന്റെയും രണ്ടാം പേജിനുമുകളിൽ വിവരിച്ചിരിക്കുന്നപ്രകാരം വീക്ഷാഗോപുരത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച ഒരു ചർച്ച ഉൾപ്പെടുത്തുക. ഈ വാരത്തിൽ വയൽസേവനത്തിൽ ഉപയോഗിക്കാനുളള മാസികകളെ അടിസ്ഥാനമാക്കി കൂടുതലായ അവതരണങ്ങൾ നിർദ്ദേശിക്കാൻ കഴിയും. സാദ്ധ്യമാകുന്നിടത്ത് വരിസംഖ്യകൾ സമർപ്പിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
15 മിനി: “പ്രാരംഭ അഭിപ്രായങ്ങൾക്ക് ഒരു വ്യത്യാസം ഉളവാക്കാൻ കഴിയും.” ലേഖനം സദസ്സുമായി ചർച്ച ചെയ്യുക. നമ്മുടെ രാജ്യശുശ്രൂഷയുടെ ഈയിടെയുളള ലക്കങ്ങളിൽ നിർദ്ദേശിച്ച ചില മുഖവുരകൾ അവർ പരിശോധിച്ചുനോക്കിയോ, മിക്കതും ന്യായവാദം പുസ്തകത്തിൽനിന്ന് എടുത്തവ തന്നെ? ഏതു മുഖവുരകൾ പ്രദേശത്ത് ഏററവും ഫലകരമെന്ന് അവർ കണ്ടെത്തിയിരിക്കുന്നു? പ്രസാധകർ വയൽസേവനത്തിനു വേണ്ടിയുളള അവരുടെ മുഖവുരകൾ തയ്യാറാവുകയും അഭ്യസിക്കുകയും ചെയ്യുന്നതെപ്പോഴാണ്? പ്രദേശത്ത് ഫലകരമായിരുന്ന മുഖവുരകളുടെ രണ്ടോ മൂന്നോ ഹ്രസ്വ പ്രകടനങ്ങൾ നടത്തുക.
ഗീതം 32 (10) സമാപന പ്രാർത്ഥന.
ജൂൺ 15-നാരംഭിക്കുന്ന വാരം
ഗീതം 9 (82)
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: “ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്തുക.” ലേഖനത്തിലെ മുഖ്യ ആശയങ്ങൾ സദസ്സുമായി ചർച്ചചെയ്യുക, ഒരുപക്ഷേ ഒരു മടക്കസന്ദർശനം കൂടുതലായ താൽപര്യം ഉണർത്തുന്നതിൽ കലാശിച്ച ഈയിടെയുണ്ടായ ഒരു ഹ്രസ്വ അനുഭവം ഉൾപ്പെടുത്തിക്കൊണ്ടുതന്നെ. അവസാനത്തെ ആറുമുതൽ എട്ടുവരെയുളള മിനിട്ടുകൾ, ഒരു പുസ്തകാദ്ധ്യയന നിർവാഹകൻ പ്രദേശത്ത് ഈയിടെ കണ്ടെത്തിയ താൽപര്യക്കാർക്ക് മടക്കസന്ദർശനം നടത്താൻ രണ്ടോ മൂന്നോ പ്രസാധകരെ സഹായിക്കുന്നതെങ്ങനെയെന്ന് പ്രകടിപ്പിക്കാൻ ഉപയോഗിക്കുക. സാദ്ധ്യമെങ്കിൽ പ്രസാധകർ പിന്നീട് നടത്താനിരിക്കുന്ന യഥാർത്ഥ മടക്കസന്ദർശനങ്ങൾ ഉപയോഗിക്കുക.
20 മിനി: “വിശ്വസ്തത വിലയെന്ത്?”—വാച്ച്ററവർ 1990 ഓഗസ്ററ് 15, പേജ് 10-15. (പ്രാദേശിക ഭാഷ: വീക്ഷാഗോപുരം 1991 ജൂലൈ 1.) പ്രായോഗികമായ പ്രാദേശിക ബാധകമാക്കലോടെ പ്രസംഗം.
ഗീതം 65 (36) സമാപന പ്രാർത്ഥന.
ജൂൺ 22-നാരംഭിക്കുന്ന വാരം
ഗീതം 202 (18)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ, കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായുളള അറിയിപ്പുകളും ഉൾപ്പെടുത്തുക. പ്രാദേശിക സഭക്കും അതുപോലെതന്നെ സൊസൈററിയുടെ ലോകവ്യാപകവേലക്കുമുളള സാമ്പത്തിക പിന്തുണക്ക് സഭയെ അഭിനന്ദിക്കുക.
20 മിനി: “ആത്മീയ ലാക്കുകളുടെ അനുധാവനത്തെ പ്രോൽസാഹിപ്പിക്കുക.” ഒരു മൂപ്പൻ കൈകാര്യം ചെയ്യേണ്ട സദസ്യ ചർച്ച. ആറാം ഖണ്ഡിക പരിചിന്തിച്ചശേഷം ഒരു യുവാവെന്നനിലയിൽ ആത്മീയ ലാക്കുകൾ എത്തിപ്പിടിക്കാനുളള പ്രോൽസാഹനത്തോടു പ്രതികരിച്ച മാതൃകയുളള ഒരു പ്രസാധകനെയോ പ്രസാധകയെയോ അഭിമുഖം നടത്തുക. അയാൾ അഥവാ അവൾ എങ്ങനെ പ്രോൽസാഹിപ്പിക്കപ്പെട്ടു? ഏഴാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 22, 38, 39 എന്നീ അദ്ധ്യായങ്ങൾ പുനശോധന ചെയ്യുന്നതിൽനിന്ന് മാതാപിതാക്കൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന പ്രായോഗികമായ പ്രയോജനങ്ങൾ ചൂണ്ടിക്കാണിക്കുക.
15 മിനി: “ചോദ്യപ്പെട്ടി” സംബന്ധിച്ച മൂപ്പന്റെ പ്രസംഗം.
ഗീതം 213 (85) സമാപന പ്രാർത്ഥന.
ജൂൺ 29-നാരംഭിക്കുന്ന വാരം
ഗീതം 220 (19)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും. വരിസംഖ്യാപ്രസ്ഥാനത്തിൽനിന്നുളള അനുഭവങ്ങൾ (സഭയിൽ വരിസംഖ്യ കൈകാര്യം ചെയ്യുന്ന സഹോദരനിൽനിന്ന് ഇവ മുന്നമേ ശേഖരിക്കണം).
15 മിനി: വിശ്വാസത്യാഗത്തിൽനിന്ന് നിങ്ങളെത്തന്നെ സംരക്ഷിക്കുക. ഒരു മേശക്കരുകിലിരുന്ന് മൂപ്പനും പ്രസാധകനും തമ്മിൽ നടത്തുന്ന ചർച്ച. വിശ്വാസത്യാഗികളുടെ സാഹിത്യം വായിക്കുന്ന ആളെ താൻ സേവനത്തിൽ കണ്ടുമുട്ടിയതായി പ്രസാധകൻ വിശദീകരിക്കുന്നു. വീട്ടുകാരൻ ഉന്നയിച്ച ചോദ്യങ്ങളിൽ അയാൾ ആത്മാർത്ഥതയുളളവനായിരുന്നുവെന്ന് താൻ കരുതുന്നതായി പ്രസാധകൻ മൂപ്പനോടു പറയുന്നു. വീട്ടുകാരൻ വിശ്വാസത്യാഗികളുടെ പ്രസിദ്ധീകരണം വെച്ചുനീട്ടിയത് പ്രസാധകൻ നിരസിച്ചു, എന്നാൽ വീട്ടുകാരന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുന്നതിന് ആഗ്രഹിക്കുന്നു. അയാളുടെ നല്ല മനോഭാവത്തിനും പ്രവർത്തനത്തിനും മൂപ്പൻ പ്രസാധകനെ അഭിനന്ദിക്കുന്നു. വിശ്വാസത്യാഗികൾ എന്ത് എഴുതിയിരിക്കുന്നു അഥവാ പറഞ്ഞിരിക്കുന്നു എന്നത് ചർച്ചചെയ്യുന്നതിനു പകരം ന്യായവാദം പുസ്തകത്തിൽ പറഞ്ഞിരിക്കുന്നപ്രകാരം വിഷയങ്ങൾ സംബന്ധിച്ച തിരുവെഴുത്തു വീക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജ്ഞാനമാണ്. തന്റെ ന്യായവാദം പുസ്തകം തുറക്കാൻ മൂപ്പൻ പ്രസാധകനെ ക്ഷണിക്കുകയും അവർ ഒരുമിച്ച് 34-7 പേജുകൾ പുനശോധന ചെയ്യുകയും ചെയ്യുന്നു. അവർ വിശ്വാസത്യാഗത്തിന്റെ നിർവചനവും തടിച്ച അക്ഷരത്തിലുളള ഒരോ ഉപതലക്കെട്ടും സമയമനുവദിക്കുന്നതനുസരിച്ച് തിരഞ്ഞെടുത്ത പ്രധാന തിരുവെഴുത്തുകളും പരിചിന്തിക്കുമളവിൽ ചർച്ച ഊഷ്മളവും പ്രേൽസാഹജനകവും ആയിരിക്കണം. പഠിക്കുവാൻ നമുക്ക് ലഭ്യമായ കെട്ടുപണിചെയ്യുന്നതും പ്രോൽസാഹജനകവുമായ മുഴു വിവരങ്ങൾ സംബന്ധിച്ചും അനുകൂലമായ അഭിപ്രായ പ്രകടനത്തോടെ ചർച്ച ഉപസംഹരിക്കുക. കെട്ടുപണി ചെയ്യുന്ന ദൂത് വീട്ടുകാരനുമായി പങ്കുവെക്കുക. അയാൾ ആത്മാർത്ഥതയുളള ആളാണെങ്കിൽ സത്യത്തിന്റെ വസ്തുനിഷ്ഠമായ സമീപനവും വിശ്വാസത്യാഗികളുടെ നിഷേധാത്മകവും വിമർശനാത്മകവുമായ സമീപനവും തമ്മിലുളള വ്യത്യാസം അയാൾ കാണും. നാം വിശ്വാസത്യാഗികളുടെ ചിന്താഗതിയും സാഹിത്യങ്ങളും നിരസിക്കുന്നതിനാൽ യഹോവയോടും അവന്റെ ദൃശ്യ സ്ഥാപനത്തോടുമുളള നമ്മുടെ വിശ്വസ്തത നാം പ്രകടമാക്കുന്നു.
20 മിനി: “ദൈനംദിന ആത്മീയ ആഹാരം—ഒരു ക്രിസ്തീയ കുടുംബത്തിന് അത്യന്താപേക്ഷിതം.” വിവരത്തിന്റെ ചോദ്യോത്തര ചർച്ച.
ഗീതം 108 (95) സമാപന പ്രാർത്ഥന.