സെപ്റ്റംബറിലേക്കുള്ള സേവനയോഗങ്ങൾ
സെപ്റ്റംബർ 4-നാരംഭിക്കുന്ന വാരം
ഗീതം 224 (106)
10 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും.
20 മിനി:“യഹോവയാലുള്ള പരിശോധന—പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?” മൂപ്പൻ നടത്തുന്ന പ്രോത്സാഹജനകമായ പ്രസംഗം.
15 മിനി:“പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കുക.” സൂചിപ്പിച്ചിരിക്കുന്ന അവതരണങ്ങൾ അവലോകനം ചെയ്യുക. എന്നിട്ട് ഹ്രസ്വമായ രണ്ടു പ്രകടനങ്ങൾ നടത്തുകയും ചെയ്യുക.
ഗീതം 204 (109), സമാപന പ്രാർഥന.
സെപ്റ്റംബർ 11-നാരംഭിക്കുന്ന വാരം
ഗീതം 216 (49)
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
20 മിനി: “1995-ലെ ‘സന്തുഷ്ട സ്തുതിപാഠകർ’ ഡിസ്ട്രിക്റ്റ് കൺവെൻഷൻ.” 1-16 വരെയുള്ള ഖണ്ഡികളുടെ ചോദ്യോത്തര പരിചിന്തനം.
15 മിനി: “നിങ്ങളുടെ കുട്ടികൾക്കുവേണ്ടി എന്തു ലക്ഷ്യങ്ങളാണു നിങ്ങൾ വെച്ചിരിക്കുന്നത്?” ചോദ്യോത്തരങ്ങൾ. മാതൃകായോഗ്യരായ ഒന്നോ രണ്ടോ യുവപ്രായക്കാരോ അല്ലെങ്കിൽ യുവപ്രായംമുതൽ യഹോവയെ സേവിച്ചിട്ടുള്ള പ്രായമേറിയവരോ രാജ്യതാത്പര്യത്തെ കേന്ദ്രീകരിച്ചുള്ള മൂല്യവത്തായ ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കാൻ തങ്ങളുടെ മാതാപിതാക്കൾ തങ്ങളെ എങ്ങനെ സഹായിച്ചുവെന്നു ഹ്രസ്വമായി വിവരിക്കട്ടെ.
ഗീതം 187 (93), സമാപന പ്രാർഥന.
സെപ്റ്റംബർ 18-നാരംഭിക്കുന്ന വാരം
ഗീതം 168 (84)
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “സകലവും ദൈവമഹത്ത്വത്തിനായി ചെയ്യുവിൻ.” ഒരു മൂപ്പൻ നടത്തുന്ന പ്രസംഗവും സദസ്യചർച്ചയും. സമയമുള്ളതനുസരിച്ച്, 1992 ആഗസ്റ്റ് 15 വീക്ഷാഗോപുരത്തിന്റെ 15-20 പേജുകളെ അടിസ്ഥാനമാക്കി കൂടുതലായ പരാമർശങ്ങൾ നടത്തുക.
20 മിനി: “1995-ലെ ‘സന്തുഷ്ട സ്തുതിപാഠകർ’ ഡിസ്ട്രിക്റ്റ് കൺവെൻഷൻ.” 17-28 വരെയുള്ള ഖണ്ഡികളുടെ ചോദ്യോത്തര പരിചിന്തനം. “ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ” അവലോകനം ചെയ്യുക. സമയമുള്ളതനുസരിച്ച്, 1995 ജൂലൈ രാജ്യ ശുശ്രൂഷയിലെ അനുബന്ധത്തിൽനിന്നുള്ള പ്രസക്തമായ വിശദാംശങ്ങൾ പുനരവലോകനം ചെയ്യുക.
ഗീതം 162 (89), സമാപന പ്രാർഥന.
സെപ്റ്റംബർ 25-നാരംഭിക്കുന്ന വാരം
ഗീതം 177 (94)
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “കുടുംബ ബൈബിളധ്യയനം—ക്രിസ്ത്യാനികൾക്കുള്ള ഒരു മുൻഗണന.” സദസ്സുമായുള്ള ചർച്ച. മാതൃകായോഗ്യമായ ഒരു കുടുംബമുള്ള മൂപ്പൻ നിർവഹിക്കേണ്ടത്. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും വളർച്ചയ്ക്കും പുരോഗതിക്കും ക്രമമായ ഒരു അധ്യയനം അത്യന്താപേക്ഷിതമാണെന്ന് ഊന്നിപ്പറയുക. 1994 മേയ് 15 വീക്ഷാഗോപുരത്തിന്റെ 14-ാം പേജിലെ 18-ാം ഖണ്ഡിക വായിച്ച് ആശയങ്ങൾ പറയുക.
20 മിനി: “മറ്റുള്ളവരുടെ പ്രയോജനത്തിനായി എല്ലാ താത്പര്യക്കാരെയും സന്ദർശിക്കുക.” മടക്കസന്ദർശനങ്ങൾക്കു വേണ്ടി നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ പുനരവലോകനം ചെയ്യുക. ഈ ഭാഗം കൈകാര്യം ചെയ്യുന്ന സഹോദരൻ രണ്ടോ മൂന്നോ പ്രസാധകരുമായി അവർക്കു പറയാനുള്ളതിനെക്കുറിച്ചു ചർച്ച ചെയ്യുന്നു. എന്നിട്ട് അവരുടെ അവതരണങ്ങൾ പ്രകടിപ്പിച്ചുകാണിക്കാൻ അവരോട് ആവശ്യപ്പെടുന്നു.
ഗീതം 193 (103), സമാപന പ്രാർഥന.